Category: Aviation
വിമാനങ്ങള്‍ വഴി തിരിച്ച് വിടുന്നു
ഹൈദരബാദ് -ബംഗ്ലൂരു സ്‌പൈസ് ജെറ്റ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയതിനെത്തുടര്‍ന്ന് വിമാനങ്ങള്‍ വഴിതിരിച്ച് വിടുന്നു.അപകടത്തെത്തുടര്‍ന്ന് റണ്‍വെ താല്‍കാലികമായി അടച്ചു. സ്‌പൈസ് ജെറ്റിന്റെ എസ്.ജി 1238 വിമാനമാണ് ഇന്ന് പുലര്‍ച്ചെ ബംഗളൂരു വിമാനത്താവളത്തില്‍ തെന്നിമാറിയത്. ഇതേ തുടര്‍ന്നാണ് വിമാന സര്‍വീസ് വഴിതിരിച്ച് വിട്ടത്. ബംഗ്ലൂരുവില്‍ ഇറങ്ങേണ്ടിയിരുന്ന 10 വിമാനങ്ങള്‍ ചെന്നെയിലേക്കും, രണ്ടെണ്ണം ത്രിച്ചിയിലേക്കും കോയമ്പത്തുരിലേക്കും ആണ് തിരിച്ച് വിട്ടത്.
ഹാക്കര്‍ പിടിമുറുക്കി എയര്‍ ഇന്ത്യ കുടുങ്ങി
എയര്‍ ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജ് ഇന്നു പുലര്‍ച്ചയോടെ ഹാക്ക് ചെയ്യപ്പെട്ടു. മണിക്കൂറുകള്‍ക്കു ശേഷം അക്കൗണ്ട് പുനഃസ്ഥാപിച്ചു. തുര്‍ക്കിയില്‍നിന്നുള്ള I ayyildtiz എന്ന ഹാക്കര്‍ സംഘമാണ് ഇതിന പിന്നിലെന്നാണ് സൂചന. ഇന്നു പുലര്‍ച്ചയോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെത്. ഈ സമയത്ത് പ്രത്യക്ഷപ്പെട്ട ടര്‍ക്കിഷ് ഭാഷയിലുള്ള ചില ട്വീറ്റുകളാണ് പേജ് ഹാക്ക് ചെയ്യപ്പെട്ടതിനെ കുറിച്ചുള്ള സൂചന നല്‍കിയത്. തുര്‍ക്കി അനുകൂല ട്വീറ്റുകള്‍ ഈ സമയത്ത് പേജില്‍ പ്രതക്ഷ്യപ്പെട്ടിരുന്നു. ഇതുകൂടാതെ ഒരു ട്വീറ്റ് കൂടി പേജില്‍ പിന്‍ ചെയ്തിട്ടുമുണ്ടായിരുന്നു. എയര്‍ ഇന്ത്യയുടെ എല്ലാ വിമാനങ്ങളും റദ്ദാക്കിക്കിയിരിക്കുന്നു. ഇനി ടര്‍ക്കിഷ് വിമാനത്തില്‍ യാത്ര ചെയ്യാം എന്നായിരുന്നു ട്വീറ്റ്. ഇതോടെയാണ് പേജ് ഹാക്ക് ചെയ്യപെട്ടു എന്ന വിവരം പുറത്തെത്തിയത്. എയര്‍ ഇന്ത്യയുടെ ഔദ്യോഗിക വിലാസം @airindian എന്നതില്‍ നിന്നും @airindiaTR എന്നാക്കി ഹാക്കര്‍ മാറ്റുകയായിരുന്നു.
നിരവധി സര്‍വീസുകള്‍ നിര്‍ത്തി ഇന്‍ഡിഗോ: യാത്രക്കാര്‍ പെരുവഴിയില്‍
പറക്കലിനിടയില്‍ തകരാറുണ്ടാകാന്‍ സാധ്യതയുള്ള എന്‍ജിന്‍ ഘടിപ്പിച്ച വിമാനങ്ങള്‍ സര്‍വീസ് അടിയന്തരമായി നിര്‍ത്തണമെന്ന് സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍. അടിയന്തിരമായി വിമാനം നിലത്തിറക്കിയതിനെത്തുടര്‍ന്ന് നൂറ് കണക്കിന് യാത്രക്കാര്‍ വലഞ്ഞു. ഇന്‍ഡിഗോയ്ക്കും, ഗോ എയറിനുമാണ് നിര്‍ദേശം നല്‍കിയത് ഇന്‍ഡിഗോ മാത്രം 47 വിമാനങ്ങള്‍ റദ്ദാക്കിയതായി ഔദ്യോഗിക വെബ്‌സൈറ്റില്‍ അറിയിപ്പു നല്‍കി. എ320 വിമാനങ്ങളില്‍ അമേരിക്കന്‍ കമ്പനിയായ പ്രാറ്റ് ആന്‍ഡ് വിറ്റ്നിയുടെ എന്‍ജിനാണ് ഘടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഈ വിമാനങ്ങള്‍ ഏറെ നാളായി തകരാറ് നേരിടുകയാണ്. വിമാനം റദ്ദാക്കിയത് അറിയാതെ യാത്രക്ക് തയ്യാറായെത്തിയ നിരവധി പേര്‍ വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. ബഡ്ജറ്റ് എയര്‍ലൈനുകളായ ഇന്‍ഡിഗോയുടെ എട്ടും ഗോ എയറിന്റെ മൂന്നും വിമാനങ്ങള്‍ക്കാണ് പറക്കല്‍ അനുമതി നിഷേധിച്ചത്. ഒരു വിമാനം ഒരു ദിവസം ശരാശരി എട്ടു സര്‍വീസുകള്‍ നടത്തുന്നുണ്ടെന്നാണ് കണക്ക്. ഇവ രാജ്യത്തിനകത്തും പുറത്തേക്കുമുള്ള വിവിധ സര്‍വീസുകളാണ്. പലതും കണക്ഷന്‍ ഫ്ളൈറ്റുകളാണ് എന്നതും യാത്രക്കാരെ വെട്ടിലാക്കി. ഒരുമാസത്തിനുള്ളില്‍ മൂന്ന് വിമാനങ്ങള്‍ക്കാണ് എന്‍ജിന്‍ തകരാര്‍ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ ... Read more
സെര്‍ബിയയില്‍ നിന്ന് ഇറാനിലേക്കിനി നേരിട്ട് വിമാനം
ഇരുപത്തിയേഴുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഇറാനും സെര്‍ബിയയും നേരിട്ടുള്ള വിമാനസര്‍വീസ് പുനഃസ്ഥാപിച്ചു.ഇറാന്‍ എയറിന്റെ വിമാനം ശനിയാഴ്ച ബെല്‍ഗ്രേഡിലെ നിക്കോള ടെസ്‌ല വിമാനത്താവളത്തിലെത്തി. ടെഹ്റാനില്‍നിന്ന് ബെല്‍ഗ്രേഡിലേക്ക് ആഴ്ചയില്‍ രണ്ടുതവണ ഇറാന്‍ എയര്‍ സര്‍വീസ് നടത്തും. വിസാ ഉദാരവത്കരണത്തിനായി ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച കരാറിന്റെ ഭാഗമായാണ് സര്‍വീസ് ആരംഭിച്ചത്. യൂറോപ്പിലേക്ക് അനധികൃതമായി കുടിയേറാനാഗ്രഹിക്കുന്നവര്‍ക്ക് പുതിയൊരു മാര്‍ഗം ഇത് തുറന്നുനല്‍കുമെന്ന ആശങ്കയും സജീവമായി. മാര്‍ച്ച് 19 മുതല്‍ ഇരു രാജ്യതലസ്ഥാനങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് സര്‍വീസ് നടത്താന്‍ ആലോചിക്കുന്നതായി ഇറാനിലെ മറ്റൊരു വിമാനക്കമ്പനിയായ ഖ്വെഷം എയര്‍ അറിയിച്ചു.
3000 രൂപയ്ക്ക് വിദേശയാത്ര; ഗള്‍ഫ് യാത്രക്കാര്‍ക്കും ആശ്വാസം
വിദേശയാത്ര നടത്തണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ പണമില്ല. വിഷമിക്കേണ്ട- വിമാനക്കമ്പനികള്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റുമായി രംഗത്തുണ്ട്. കൊച്ചിയില്‍ നിന്നും കുലാലംപൂരിലേക്ക് പോകാന്‍ 2,999 രൂപ മാത്രം. എയര്‍ ഏഷ്യയാണ് കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്ത് രംഗത്തെത്തിയത്. നാളെ വരെ മാത്രമേ (മാര്‍ച്ച് 11) കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാവൂ. സെപ്തംബര്‍ 3 മുതല്‍ അടുത്ത വര്‍ഷം മേയ് 28 വരെയാണ് ടിക്കറ്റ് സാധുത. എല്ലാ വിമാനങ്ങള്‍ക്കും നിരക്ക് കുറവ് ബാധകമല്ലന്നു എയര്‍ ഏഷ്യ വെബ് സൈറ്റ് പറയുന്നു. ഭുവനേശ്വര്‍-കുലാലംപൂര്‍ റൂട്ടില്‍ ടിക്കറ്റ് നിരക്ക് 999 രൂപ മാത്രമേയുള്ളൂ. എയര്‍ ഏഷ്യ ബിഗ് സെയില്‍ പ്രകാരം കൊച്ചിയില്‍ നിന്ന് ബാങ്കോക്ക് നിരക്ക്– 4499, കൊച്ചിയില്‍ നിന്നും കുലാലംപൂര്‍ വഴി കണക്റ്റ് ചെയ്തുള്ള വിമാനങ്ങളിലും കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് കിട്ടും. ബ്രൂണെ-4250 രൂപ , സിംഗപ്പൂര്‍-5410, വുഹാന്‍- 7840,പെര്‍ത്ത് -8212, സിഡ്നി-9483, മെല്‍ബണ്‍-9451, ഒസാക്ക- 9645,അമേരിക്കയിലെ ഹോണോലുലു-16,742, ഓക്ലാന്‍ഡ്-12968,സിയോള്‍ -10547,ഹാനോയ്- 5313 രൂപ എന്നിങ്ങനെയാണ് ... Read more
ഉഡാന്‍ പദ്ധതി അന്താരാഷ്‌ട്ര സര്‍വീസുകളിലേയ്ക്കും
ഉഡാന്‍ (ചെലവു കുറഞ്ഞ ആഭ്യന്തര വിമാന സര്‍വീസ്) പദ്ധതി അന്താരാഷ്‌ട്ര തലത്തിലേയ്ക്കും വ്യാപിപ്പിച്ചേക്കും. ഉഡാന്‍ ആഭ്യന്തര സര്‍വീസുകള്‍ വിജയകരമായി നടപ്പാക്കാനായാല്‍ അന്താരാഷ്ട സര്‍വീസുകളിലേയ്ക്കും പദ്ധതി വ്യാപിപ്പിക്കാനാണ് പദ്ധതിയെന്ന് വ്യോമയാന സെക്രട്ടറി രാജിവ് നയന്‍ ചൗബെ വ്യക്തമാക്കി. ഗുവാഹട്ടി എയര്‍പോര്‍ട്ടില്‍നിന്ന് തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേയ്ക്ക് സര്‍വീസ് നടത്താന്‍ അസം സര്‍ക്കാര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിനായി അസം സര്‍ക്കാര്‍ മൂന്നുവര്‍ഷംകൊണ്ട് 300 കോടി രൂപ നിക്ഷേപിക്കാനും തയ്യാറായിട്ടുണ്ട്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളും ഇതുപോലെ സഹകരിക്കാന്‍ തയ്യാറാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉഡാന്‍ അന്താരാഷ്ട സര്‍വീസുകള്‍ക്ക് ടെണ്ടര്‍ നടപടികളെടുക്കുക മാത്രമാണ് കേന്ദ്ര സര്‍ക്കാറിന്‍റെ ഉത്തരവാദിത്തമെന്നും പണംമുടക്കേണ്ടത് സംസ്ഥാന സര്‍ക്കാറുകളാണെന്നും സെക്രട്ടറി വ്യക്തമാക്കി. കുറഞ്ഞ നിരക്കില്‍ ആഭ്യന്തര വിമാന യാത്ര യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയാണ് ഉഡാന്‍. വിമാനത്തില്‍ നിശ്ചിത സീറ്റുകള്‍ പദ്ധതിക്കായി നീക്കിവെയ്ക്കും. ബാക്കിവരുന്ന സീറ്റുകളിലെ നിരക്ക് തിരക്കനുസരിച്ച് കൂടിയും കുറഞ്ഞുമിരിക്കും.
എട്ടു വനിതാ വിമാനങ്ങളുമായി എയര്‍ ഇന്ത്യ
വനിതാ ദിനത്തില്‍ എട്ടു വനിതാ വിമാനങ്ങളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. പൂര്‍ണമായും വനിതാ ക്രൂവുമായി സര്‍വീസ് നടത്തുന്ന വിമാനം കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ചെന്നൈ, മാംഗ്ലൂര്‍, മുബൈ,ഡല്‍ഹി,എന്നിവടങ്ങളില്‍ നിന്നാണ്.ഇതില്‍ കോഴിക്കോട് നിന്ന് പുറപ്പെടുന്ന രണ്ടു വിമാനങ്ങള്‍ പൂര്‍ണമായും വനിതകളുടെ നിയന്ത്രണത്തിലാണ്. വനിതാ ദിനത്തില്‍ യാത്ര ചെയ്യുന്ന എല്ലാ വനിതാ യാത്രക്കാര്‍ക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാര്‍ മധുരവും പൂക്കളും വിതരണം ചെയ്യും. ഇതിനൊപ്പം വിമാനക്കമ്പനിയിലെ നാല്‍പതു ശതമാനത്തോളം വരുന്ന വനിതാ ജീവനക്കാരെ ആദരിക്കാന്‍ പ്രത്യേക പരിപാടികള്‍ ആസൂത്രണം ചെയ്തതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് കേന്ദ്രങ്ങള്‍ അറിയിച്ചു. വനിതാ ക്രൂ ഉള്‍പ്പെടുന്ന സര്‍വീസുകള്‍ ഐഎക്‌സ് 435/434 കൊച്ചി-ദുബായ്‌കൊച്ചി. കോക്പിറ്റില്‍ ക്യാപ്റ്റന്മാര്‍ ചമേലി ക്രോട്ടാപള്ളി, ഗംഗ്രൂഡെ മഞ്ജരി. ക്രാബിന്‍ ക്രൂ – സൂര്യ സുധന്‍, അമല ജോണ്‍സണ്‍, ലതികാ രാജ് പി; അനിഷ കെ.എ. ഐഎക്‌സ് 363/348 കോഴിക്കോട്-അബുദാബി-കോഴിക്കോട് കോക്പിറ്റില്‍ ക്യാപ്റ്റന്മാര്‍ സാംഗ്വി അമി എം.എസ്, പ്രാചി സഹാറെ. ക്രാബിന്‍ ക്രൂ -ഷിര്‍ലി ജോണ്‍സണ്‍, ... Read more
സ്ത്രീകളിലെ വിഷാദരോഗമകറ്റാന്‍ എയര്‍ ഇന്ത്യാ എക്സ് പ്രസ്
സ്ത്രീകളില്‍ വിഷാദ രോഗം വര്‍ധിക്കുന്നതിന്‍റെ സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് ബോധവല്‍ക്കരണ പരിപാടിയുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. രണ്ടു പതിറ്റാണ്ടായി സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മൈത്രിയുടെ നേതൃത്വത്തിലുള്ള പരിപാടിയിലാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് പങ്കാളികളാവുന്നത്. ആത്മഹത്യാ പ്രതിരോധം ഉള്‍പ്പെടെയുള്ള ആശംസാ-ബോധവല്‍ക്കരണ കാര്‍ഡ് നാളെ എയര്‍ ഇന്ത്യാ എക്സ്പ്രസ് എല്ലാ വനിതാ ജീവനക്കാര്‍ക്കും വനിതാ യാത്രക്കാര്‍ക്കും നല്‍കും. യാത്രികര്‍ക്ക് ബോര്‍ഡിംഗ് പാസിനൊപ്പമാണ് ആശംസാ കാര്‍ഡുകള്‍ നല്‍കുക. ഇന്ത്യയിലും വിദേശത്തുമുള്ള എല്ലാ വിമാനത്താവളങ്ങളിലും എയര്‍ ഇന്ത്യാ എക്സ്പ്രസ് സ്ത്രീകള്‍ക്ക് ആശംസാ കാര്‍ഡുകള്‍ വിതരണം ചെയ്യും. ‘ ഫ്ലൈ ഹൈ വിത് യുവര്‍ വിങ്ങ്സ് ആന്‍ഡ് സെലിബ്രേറ്റ് വുമണ്‍ഹുഡ്’ എന്നാണ് കാര്‍ഡിലെ മുഖ്യ ആശംസ. ഒറ്റപ്പെട്ടവരേയും വിഷാദത്തിന് അടിമപ്പെട്ടവരേയും ജീവിതവുമായി ബന്ധിപ്പിക്കാമെന്ന ആഹ്വാനവും എയര്‍ ഇന്ത്യാ എക്സ്പ്രസ് കാര്‍ഡുകള്‍ പങ്കുവെയ്ക്കും. വനിതാ ദിനമായ നാളെ രാവിലെ 10 മുതല്‍ വൈകീട്ട് ഏഴുവരെ സ്ത്രീകള്‍ക്ക് ഹെല്‍പ്ലൈന്‍ സേവനം ലഭ്യമാകും. ഹെല്‍പ് ലൈന്‍ നമ്പര്‍ : 0484–2540530
ഇന്ത്യയിലെ ആദ്യത്തെ ഹെലി ടാക്‌സി സര്‍വീസിന് തുടക്കമായി
ദേവനഹള്ളി കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തെയും ഇലക്ട്രോണിക്‌സ് സിറ്റിയേയും കൂട്ടിയിണക്കിയുള്ള തുമ്പി ഏവിയേഷന്‍ ഹെലികോപ്റ്റര്‍ ടാക്‌സി സര്‍വീസിന് തുടക്കമായി. ഏഷ്യയില്‍ തന്നെ ആദ്യമായാണ് ഒരു സീറ്റ് മാത്രം ബുക്ക് ചെയ്യാന്‍ മാത്രം സൗകര്യമുള്ള ഹെലി ടാക്‌സി സര്‍വീസ് തുടങ്ങുന്നതെന്ന് തിരുവനന്തപുരം ആസ്ഥാനമായുള്ള തുമ്പി ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറ്കടര്‍ ക്യാപ്റ്റന്‍ കെ.ജി. നായര്‍ പറഞ്ഞു. ദേവനഹള്ളി കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തെയും ഇലക്ട്രോണിക്‌സ് സ്റ്റിയേയും ബന്ധിപ്പിക്കുവാന്‍ ഇതുവരെ ഒരു ഹെലികോപ്റ്റര്‍ മൊത്തമായി വാടകയ്ക്ക് എടുക്കാനുള്ള സൗകര്യമേ ഉണ്ടായ്രുന്നൊള്ളൂ. എന്നാല്‍ പുതിയ ഹെലി ടാക്‌സി വരുന്നതോടെ മാറ്റങ്ങള്‍ വരും. ഇരു ദിശകളിലേക്കും ഒന്‍പത് സര്‍വീസുകളാണ് ഇന്നലെ നടത്തിയത്. ടിക്കറ്റ് ചാര്‍ജായി 3500 രൂപയും ജിഎസ്ടി ഉള്‍പ്പെടെ 4130 രൂപയാണ് ഒരു സീറ്റിന് ഈടാക്കുന്നത്. തിരക്കിലാത്ത സമയത്ത് പോലും റോഡ് മാര്‍ഗം രണ്ടു മണിക്കൂര്‍ വേണ്ടി വരുന്ന ദൂരം താണ്ടാന്‍ ഹെലി ടാക്‌സി ഉപയോഗിച്ചാല്‍ 15 മിനിറ്റ് മാത്രം മതി. 2017 ഓഗസ്റ്റില്‍ കേന്ദ്ര വ്യോമയാന ... Read more
ഏഴു പുതിയ വിമാനങ്ങളുമായി ഇന്‍ഡിഗോ
ടയര്‍2, ടയര്‍3 നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനായി വിമാനകമ്പനി ഇന്‍ഡിഗോ ഏഴു പുതിയ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നു. ഹൈദ്രബാദ്- നാഗ്പൂര്‍ എന്നീ നഗരങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് ദിവസവും രണ്ട് വിമാന സര്‍വീസുകള്‍ മാര്‍ച്ച് 25 മുതല്‍ തുടങ്ങും. ഹൈദ്രബാദ്- മംഗലാപുരം-ഹൈദരബാദ് മേഖലകളെ നേരിട്ട് ബന്ധിപ്പിക്കുന്ന മൂന്ന് വിമാന സര്‍വീസുകളും,ചെന്നൈ-മംഗലൈാപുരം മേഖലകളെ ബന്ധിപ്പിക്കുന്ന സര്‍വീസ് മെയ് 1 മുതല്‍ ആരംഭിക്കും. എ ടി ആര്‍ 72-600 വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ ഇന്‍ഡിഗോ എ ടി ആര്‍ പ്രവര്‍ത്തനം ശക്തിപെടും. നാഗ്പൂര്‍, മംഗലാപുരം എന്നീ സൗത്ത് മെട്രോകളെ ബന്ധിപ്പിക്കാന്‍ ഇന്‍ഡിഗോയ്ക്ക് അനയാസമിനി സാധിക്കും. ഇന്‍ഡിഗോയുടെ പുതിയ എ ടി ആര്‍ ഫ്‌ളീറ്റ് ഓപ്പറേഷനുകള്‍ കൊണ്ട് കൂടുതല്‍ ഇടങ്ങളെ ബന്ധിപ്പിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഇതിലൂടെ ടയര്‍ 2 ടയര്‍3 നഗരങ്ങളിലെ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപെടുകയും നിരവധി ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് അവസരങ്ങള്‍ ഉണ്ടാകുകയും ചെയ്യുമെന്ന് ഇന്‍ഡിഗോ വക്താവ് വോള്‍ഫ്ഗാങ് പ്രോക്ക് ഷൗര്‍ പറഞ്ഞു.
‘ഉഡാന്‍’ അടുത്ത ഘട്ടവും ചിറകു വിരിച്ചു: ആദ്യം പറന്നത് അലയന്‍സ് എയര്‍
മുംബൈ: സാധാരണക്കാരന് വിമാനയാത്ര സാധ്യമാക്കുന്ന ഉഡാന്‍ വിമാന സര്‍വീസ് അടുത്ത ഘട്ടം തുടങ്ങി. അലയന്‍സ് എയറിന്‍റെ ജമ്മു- ഭട്ടിന്‍ഡ സര്‍വീസാണ് രണ്ടാം ഘട്ടത്തിലെ ആദ്യ ഉഡാന്‍.1230 രൂപയാണ് നിരക്ക്. കേരളത്തില്‍ നിന്നടക്കം ഉഡാന്‍ സര്‍വീസ് തുടങ്ങാന്‍ ഇന്‍ഡിഗോ,സ്പൈസ് വിമാനങ്ങള്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ഇവ ജൂലൈ-ഓഗസ്റ്റ് മാസത്തോടെ തുടങ്ങും. ഇന്‍ഡിഗോക്കു കൂടുതല്‍ സര്‍വീസിന് അനുമതി ലഭിച്ചിട്ടുള്ളത് കണ്ണൂരില്‍ നിന്നുള്ളവയ്ക്കാണ്. വിമാനത്താവളം ഉദ്ഘാടനത്തെ ആശ്രയിച്ചിരിക്കും ഈ സര്‍വീസുകള്‍. ചെറു പട്ടണങ്ങളെ ബന്ധിപ്പിച്ചുള്ള ഉഡാന്‍ പദ്ധതി പ്രകാരം 325 റൂട്ടുകള്‍ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ആദ്യ ഘട്ടത്തില്‍ അനുമതി ലഭിച്ചവര്‍ മാര്‍ച്ച് 20നകം സര്‍വീസ് തുടങ്ങണം. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുള്ള സൂം എയര്‍ മാര്‍ച്ച് 15നു തുടങ്ങും.
റെഡ് ബുള്‍ എയര്‍ റേസ് ചാംപ്യന്‍ഷിപ്പ് ഇന്ന് മുതല്‍
റെഡ് ബുള്‍ എയര്‍ റേസ് ചാംപ്യന്‍ഷിപ്പ് 2018 അബുദാബി ബ്രേക്ക് വാട്ടറില്‍ ഇന്നും നാളെയും നടക്കും. അബുദാബിയില്‍ തുടര്‍ച്ചയായി 11 വര്‍ഷമായി നടക്കുന്ന റെഡ്ബുള്‍ എയര്‍ റേസിന്റെ ഈ വര്‍ഷത്തെ പ്രഥമ മല്‍സരമാണ് ഇന്ന് ഉച്ചയ്ക്ക് നടക്കുക. ചാംപ്യന്‍ഷിപ് യോഗ്യത മല്‍സരങ്ങള്‍ ഇന്നലെ പൂര്‍ത്തിയായിരുന്നു.
സിൽക്ക് എയർ സ്മാർട്ട് ട്രാവൽ എക്സ്പോ തലസ്ഥാനത്ത് ഇന്ന് മുതൽ യാത്രക്കാർക്ക് ആകർഷകങ്ങളായ ഇളവുകൾ
സിംഗപ്പൂർ എയർലെൻസിന്റെ പ്രാദേശിക വിഭാഗമായ സിൽക്ക് എയർ ഫെബുവരി 2 മുതൽ നാല് വരെ തലസ്ഥാനത്തെ മസ്ക്കറ്റ് ഹോട്ടലിൽ സ്മാർട്ട് ട്രാവലേഴ്‌സ് എക്സ്പോ നടത്തുന്നു . ഈ എക്സ്പോയിൽ ലോകത്തിലെ പ്രധാനപ്പെട്ട ട്രാവൽ പാർട്ടർമാരെയും ടൂർ ഓപ്പറേറ്റർ മാരെയും നഗരത്തിലെ ഒറ്റ കൂരക്കു കീഴിൽ എത്തിക്കുവാനാണ് ലക്ഷ്യമിടുന്നത്. ഇവിടെനിന്നും സന്ദർശകർക്ക് ആകർശകങ്ങളായ നിരക്കുകളും ട്രാവൽ പാക്കേജുകളും ലഭിക്കും. സിംഗപ്പൂർ എയർലെൻസ് , സിൽക്ക് എയർ നെറ്റ് വർക്കുമായി ചേർന്നുള്ള സൗത്ത് – ഈസ്റ്റ് ഏഷ്യ , ജപ്പാൻ , കൊറിയ , ഓസ്ട്രേലിയ , ന്യൂ സിലൻഡ് എന്നിവ ഉൾപ്പെടുന്ന ഡെസ്റ്റിനേഷനുകൾ സന്ദർശകർക്ക് തിരഞ്ഞെടുക്കാനാകും . സിംഗപ്പൂർ ചംഗി എയർപോർട്ട് ഗ്രൂപ്പ് , ഹോട്ടൽ ക്രൗൺ പ്ലാസ , എന്നിവർ നല്കുന്ന പ്രത്യേക പാക്കേജുകളും എസ്‌പോയിൽ ലഭിക്കും . ട്രാവലർ എക്സ്പോ സന്ദർശകർക്കുന്ന എല്ലാപേരെയും നറുക്കെടുപ്പിൽ ഉൾപ്പെടുത്തി തിരഞ്ഞെടുക്കപെടുന്നവർക്ക് സിൽക്ക് എയർ വിമാന ടിക്കറ്റുകൾ നേടാനുള്ള അവസരവും ലഭിക്കും . സിംഗപ്പൂർ ... Read more
വിമാനം പറന്നിറങ്ങിയത് നടുറോഡില്‍
എഞ്ചിന്‍ തകരാറായതിനെ തുടര്‍ന്ന് അമേരിക്കയില്‍ വിമാനം ഹൈവേയില്‍ ഇറക്കി. കാലിഫോര്‍ണിയയിലാണ് സംഭവം. ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ല. വിമാനം ഹൈവേയില്‍ ഇറക്കുന്ന സമയത്ത് വാഹനങ്ങള്‍ കുറവായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സാന്‍റിയാഗോയില്‍ നിന്ന് വാന്‍ നുയിസിലേക്ക് പോവുകയായിരുന്ന ചെറുവിമാനമാണ് അടിയന്തിര ലാന്‍ഡിംഗ് നടത്തിയത്. ഇസ്സി സ്ലോഡ് എന്ന പൈലറ്റാണ് വിമാനം പറത്തിയിരുന്നത്. എഞ്ചിന്‍ തകരാര്‍ ശ്രദ്ധയില്‍പെട്ട ഇസ്സി സ്ലോഡ് എഞ്ചിന്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് വിമാനം ഹൈവേയില്‍ ഇറക്കിയത്. വിമാനം ഹൈവേയില്‍ അടിയന്തിരമായി ഇറക്കുകയാണെന്ന് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിനെ അറിയിച്ചിരുന്നു. ആ സമയത്ത് വാഹനങ്ങള്‍ കുറവായിരുന്നത് അത്ഭുതമായി തോന്നുന്നുവെന്ന് പൈലറ്റ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രെഷന്‍ അന്വേഷണം ആരംഭിച്ചു.
വേഗമാകട്ടെ..ടിക്കറ്റുകള്‍ പരിമിതം
PIic.courtesy:tripsavvy.com ന്യൂഡല്‍ഹി : രാജ്യത്തെ വിവിധ വിമാനകമ്പനികളുടെ ഓഫറുകള്‍ തീരാന്‍ ഇനി പരിമിത ദിവസങ്ങള്‍. വേഗം ടിക്കറ്റ് എടുക്കൂ. കുറഞ്ഞനിരക്കില്‍ ആകാശയാത്ര ഉറപ്പാക്കൂ.വിവിധ വിമാനകമ്പനികളുടെ ഓഫറുകള്‍ ഇങ്ങനെ : ഇന്‍ഡിഗോ തെരഞ്ഞെടുത്ത റൂട്ടുകളില്‍ ടിക്കറ്റ് നിരക്ക് നികുതിയടക്കം 749 രൂപ മാത്രം. ഈ മാസം 22ന് തുടങ്ങിയ ഓഫര്‍ 29വരെയുണ്ട്. 22 മുതല്‍ ഏപ്രില്‍ 15 വരെ യാത്ര ചെയ്യാമെന്നാണ് വാഗ്ദാനം. പുറപ്പെടേണ്ട തീയതിക്ക് എട്ടു ദിവസം മുന്‍പെങ്കിലും ബുക്ക് ചെയ്തിരിക്കണം. സ്പൈസ് ജെറ്റ് സ്പൈസ് ജെറ്റ് ഓഫര്‍ ബുക്കിംഗ് സമയപരിധി തീര്‍ന്നു. ആഭ്യന്തര വിമാനടിക്കറ്റ് 769 രൂപ,വിദേശ വിമാന ടിക്കറ്റ് 2469രൂപ എന്നിങ്ങനെയായിരുന്നു വാഗ്ദാനം. ഇക്കൊല്ലം ഡിസംബര്‍12 വരെ യാത്ര ചെയ്യാനാകും.എസ്ബിഐ കാര്‍ഡ് ഉപയോഗിച്ക് ബുക്ക് ചെയ്തവര്‍ക്ക് അധിക കിഴിവും ചെക്ക് ഇന്നില്‍ മുന്‍ഗണനയും ഉണ്ടാകും. ഗോ എയര്‍ ഓഫര്‍ ജനുവരി 28വരെ മാത്രം. മാര്‍ച്ച് 1 മുതല്‍ ഡിസംബര്‍ 31 വരെ 726രൂപക്ക് പറക്കാം.ഗോ എയര്‍ മൊബൈല്‍ ആപ് ... Read more