Category: Aviation
സൗദി വഴി ഇസ്രായേലിലേക്ക് വിമാനം:പരാതിയുമായി വിമാനക്കമ്പനി
സൗദിക്കു മുകളിലൂടെ ഇസ്രയേലിലേക്കു വിമാനം പറത്തി എയര്‍ ഇന്ത്യ ചരിത്രം കുറിച്ചതിനു പിന്നാലെ, പുതിയ സര്‍വീസിനെതിരെ പരാതിയുമായി ഇസ്രയേലിന്റെ ദേശീയ വിമാനക്കമ്പനി എല്‍ അല്‍ എയര്‍ലൈന്‍സ്. ന്യൂഡല്‍ഹിയില്‍നിന്നു സൗദിയുടെ ആകാശത്തിലൂടെ ടെല്‍ അവീവിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ അല്‍ എയര്‍ലൈന്‍ ഇസ്രയേലിലെ പരമോന്നത കോടതിയെ സമീപിച്ചു. എയര്‍ ഇന്ത്യ, ഇസ്രയേല്‍ സര്‍ക്കാര്‍, സിവില്‍ ഏവിയേഷന്‍ വകുപ്പ്, ഗതാഗതമന്ത്രി ഇസ്രയേല്‍ കാട്സ് എന്നിവര്‍ക്കെതിരേയാണ് നിയമനടപടി സ്വീകരിക്കുന്നത്. എയര്‍ ഇന്ത്യയ്ക്ക് സൗദി വ്യോമപാതയിലൂടെ പറക്കാന്‍ അനുവാദം നല്‍കുകയും തങ്ങളെ അതിനനുവദിക്കാതിരിക്കുകയും ചെയ്യുന്ന നടപടിയാണ് ഇസ്രയേല്‍ സര്‍ക്കാരിന്റേത്.ഇതിലൂടെ അവരുടെതന്നെ ദേശീയ വ്യോമയാന സര്‍വീസിനോടുള്ള ഉത്തരവാദിത്വം ഇസ്രയേല്‍ ലംഘിക്കുകയാണെന്ന് ഇസ്രയേല്‍ എയര്‍ലൈന്‍സ് സി.ഇ.ഒ. ഗൊനെന്‍ യൂസിഷ്‌കിന്‍ പറഞ്ഞു. മാര്‍ച്ച് 22-നാണ് സൗദിയുടെ വ്യോമപാതയിലൂടെ എയര്‍ ഇന്ത്യ ആദ്യ ന്യൂഡല്‍ഹി-ടെല്‍ അവീവ് സര്‍വീസ് നടത്തിയത്. ആദ്യമായാണ് ഇസ്രയേലിലേക്കുള്ള വിമാനങ്ങള്‍ക്ക് സൗദി വ്യോമപാത തുറന്നുകൊടുക്കുന്നത്. ഇസ്രയേലിലേക്കുള്ള യാത്രാസമയം രണ്ടു മണിക്കൂറിലേറെ ലാഭിക്കാന്‍ കഴിയുന്നതാണ് സൗദിവഴിയുള്ള എയര്‍ ഇന്ത്യയുടെ ... Read more
അബുദാബി-ഡാലസ് വിമാന സര്‍വീസ് അവസാനിപ്പിച്ച് ഇത്തിഹാദ്
അമേരിക്കന്‍ എയര്‍ലൈന്‍സുമായി നിലവിലുണ്ടായിരുന്ന് കരാര്‍ അവസാനിച്ചതിനെത്തുടര്‍ന്ന് വിമാന സര്‍വീസ് നിര്‍ത്തി ഇത്തിഹാദ്. കരാറിന് ശേഷം വിമാന സര്‍വീസ് തുടര്‍ന്ന് കൊണ്ടുപോകുന്നത് സാമ്പത്തിക നഷ്ടം വരുത്തുമെന്നതിനാല്‍ മാര്‍ച്ച് 25 മുതല്‍ അബുദാബി-ഡാലസ് വിമാന സര്‍വീസ് നിര്‍ത്തിവെക്കുന്നതിന് തീരുമാനിച്ചതായി ഇത്തിഹാദ് എയര്‍വെയ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. 2014 ലാണ് ഡാലസില്‍ നിന്നും ഇത്തിഹാദിന്റെ വിമാന സര്‍വീസ് ആരംഭിച്ചത്. ആദ്യ ആഴ്ചയില്‍ മൂന്നു സര്‍വീസ് ഉണ്ടായിരുന്നത് 2017 മുതല്‍ ഏഴു ദിവസമായി ഉയര്‍ത്തിയിരുന്നു. 235000 യാത്രക്കാര്‍ ഇതുവരെ സര്‍വ്വീസ് പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഡാലസിലെ ഇന്ത്യന്‍ വംശജര്‍ക്കും പ്രത്യേകിച്ച് മലയാളികള്‍ക്കും ഈ സര്‍വീസ് വളരെ പ്രയോജനകരമായിരുന്നു. ഡാലസിലെ ഒരു സാംസ്‌കാരിക സാമൂഹ്യ സംഘടനകളോ നേതാക്കളോ ഇതിനെതിരെ പ്രതികരിക്കുവാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ഷിക്കാഗോ, ലോസ്ആഞ്ജലിസ്, ന്യൂയോര്‍ക്ക്, വാഷിങ്ടണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള സര്‍വ്വീസുകള്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
കോടി യാത്രക്കാര്‍: നേട്ടവുമായി നെടുമ്പാശ്ശേരി വിമാനത്താവളം
2017-18 സാമ്പത്തിക വര്‍ഷത്തില്‍ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കടന്നുപോയ യാത്രക്കാരുടെ എണ്ണം ഒരുകോടി കവിഞ്ഞു. 19 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒരു കോടിയിലേറെ യാത്രക്കാര്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 89.41 ലക്ഷം യാത്രക്കാരാണ് കൊച്ചി വിമാനത്താവളം വഴി കടന്നുപോയത്. ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ വന്ന വന്‍വര്‍ധനവാണ് ചരിത്രനേട്ടത്തിലേക്കെത്താന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തെ സഹായിച്ചതെന്നു സിയാല്‍ (കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്) മാനേജിങ് ഡയറക്ടര്‍ വി.ജെ കുര്യന്‍ പറഞ്ഞു. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം ഇപ്പോള്‍ 52 ശതമാനമാണ്. ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ ഈ സാമ്പത്തികവര്‍ഷം 23 ശതമാനം വര്‍ധനവുണ്ടായി. അന്താരാഷ്ട്ര യാത്രക്കാരുടെ വളര്‍ച്ച നാലു ശതമാനവും. ആഭ്യന്തരയാത്രക്കാരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ 39.42 ലക്ഷത്തില്‍ നിന്ന് 48.43 ലക്ഷമായി വര്‍ധിച്ചപ്പോള്‍ അന്താരാഷ്ട്ര യാത്രക്കാര്‍ 49.98 ലക്ഷത്തില്‍ നിന്ന് 51.64 ലക്ഷമായി. യാത്രക്കാരുടെ എണ്ണത്തില്‍ ആകെ 11 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുതുതായി നിര്‍മിക്കുന്ന ആഭ്യന്തര ടെര്‍മിനലിന്‍റെ നിര്‍മാണം ... Read more
അവധിക്കാലത്ത് വിമാന നിരക്ക് കൂട്ടി ചെന്നൈ
ഈസ്റ്റര്‍ അവധി ദിനങ്ങളില്‍ ആവശ്യക്കാര്‍ ഏറിയതോടെ ചെന്നൈയില്‍ നിന്ന് രാജ്യത്തെ മറ്റു നഗരങ്ങളിലേക്കുള്ള വിമാന നിരക്ക് കൂട്ടി. അവധി ദിവസങ്ങളായ നാളെയും മറ്റന്നാളും കേരളത്തിലെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, എന്നിവടങ്ങളിലേക്കുള്ള വിമാനങ്ങളുടെ നിരക്ക് കൂട്ടിയതിനാല്‍ നാട്ടില്‍ വരുന്ന യാത്രക്കാരെ ഇത് ബാധിക്കും. നിരക്ക് വര്‍ധനയില്‍ റെക്കോര്‍ഡ് വര്‍ധന ഉണ്ടായത് ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലെയറിലേക്കുള്ള ടിക്കറ്റിനാണ്. സാധാരണ ഗതിയില്‍ 4000-5000 രൂപയാണ് ടിക്കറ്റ് നിരക്ക്. എന്നാല്‍ നാളെ പോര്‍ട്ട ബ്ലെയറിലേക്കുള്ള ടിക്കറ്റിന് 14,000 മുതല്‍ 24,000 വരെയാണ്. ഈസ്റ്റര്‍ പ്രമാണിച്ച് ഇവിടെ അവധി ആഘോഷിക്കാന്‍ എത്തുന്നവരുടെ എണ്ണം വര്‍ധിച്ചതാണ് നിരക്ക് വര്‍ധനയുണ്ടാവാന്‍ കാരണം. ഈസ്റ്റര്‍ ആഘോഷിക്കാന്‍ ചെന്നൈയില്‍നിന്നു നാട്ടിലേക്കുള്ള ടിക്കറ്റിന് ആവശ്യക്കാര്‍ ഏറിയതു തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്കുള്ള നിരക്കില്‍ 2,000 മുതല്‍ 3,500 രൂപവരെ വര്‍ധനയുണ്ടാക്കി. ഏപ്രില്‍ ഒന്നു വരെ തിരുവനന്തപുരത്തേക്കുള്ള കുറഞ്ഞ നിരക്ക് 5,000 രൂപയും കൂടിയ നിരക്ക് 7,000 രൂപയുമാണ്.കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റുകളുടെ നിരക്ക് 4,500 മുതല്‍ 10,900 രൂപവരെയാണ്. ... Read more
ഹെലികോപ്ടര്‍ തെന്നിമാറി; കൊച്ചി റണ്‍വേ അടച്ചു
ഹെലികോപ്ടർ തെന്നിമാറിയതിനെത്തുടർന്നു നെടുമ്പാശേരി വിമാനത്താവളത്തിൽ റണ്‍വേ അടച്ചിട്ടു. വ്യോമയാന ഗതാഗതം പൂർണമായും തട സപ്പെട്ടു. രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. ലക്ഷദ്വീപിൽനിന്നുമെത്തിയ പവന്‍ ഹാന്‍സ് ഹെലികോപ്റ്ററാണ് റണ്‍വേയിൽനിന്നും തെന്നിമാറിയത്. ഇതേ തുടർന്ന് ഇവിടെനിന്നുള്ള വിമാനസർവീസുകൾ നിർത്തിവയ്ക്കുകയായിരുന്നു. വിവിധ സ്ഥലങ്ങളിൽനിന്നു നെടുമ്പാശേരിയിലേക്കു വരുന്ന വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്കു തിരിച്ചുവിട്ടു. ഏകദേശം പത്തിലധികം വിമാനങ്ങൾ തിരിഞ്ഞുവിട്ടതായാണു വിവരം. വിമാന സർവീസ് പുനസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണു വിവരം.
വ്യോമപാതയില്‍ മാറ്റമില്ലെന്ന് യു. എ. ഇ
സിവിലിയന്‍ യാത്രാവിമാനങ്ങളുടെ വ്യോമപാതയില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി യു. എ. ഇ. ഫെഡറല്‍ വ്യോമയാന അതോറിറ്റി ചെയര്‍മാന്‍ സുല്‍ത്താന്‍ ബിന്‍ സയീദ് അല്‍ മന്‍സൂരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം രണ്ട് യു എ. ഇ യാത്രാവിമാനങ്ങളെ അപകടകരമായ രീതിയില്‍ ഖത്തര്‍ യുദ്ധവിമാനങ്ങള്‍ സമീപിച്ചതിനെ തുടര്‍ന്നാണ് ഈ വിശദീകരണം. സമാനമായ രണ്ടു സംഭവങ്ങളെക്കുറിച്ച് ഐക്യരാഷ്ട്ര സഭയ്ക്കും അന്താരാഷ്ട്ര വ്യോമയാന അതോറിറ്റിക്കും പരാതി സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബഹ്‌റൈന്‍ വ്യോമയാന പരിധിയിലാണ് ഖത്തറിന്റെ യുദ്ധവിമാനം അപകടമാം വിധം യു. എ. ഇ യാത്രാവിമാനങ്ങള്‍ക്ക് സമീപത്തേക്ക് വന്നത്. വിമാന പൈലറ്റിന്റെ അവസോരിചിതമായ ഇടപെടലില്‍ ദിശ മാറ്റിയതിനാലാണ് കൂട്ടിയിടി ഒഴിവായത്. യാത്രാവിമാനങ്ങളുടെയും വ്യോമഗതാഗതത്തിന്റെയും സുരക്ഷ തകര്‍ക്കുകയാണ് ഇത്തരം നടപടികളിലൂടെ ഖത്തര്‍ ചെയ്യുന്നതെന്ന് സംഭവത്തെ അപലപിച്ച് യു.എ.ഇ. പ്രസ്താവിച്ചിരുന്നു. വ്യോമയാന രംഗത്തെ അന്താരാഷ്ട്ര നിയമം പാലിക്കപ്പെടുന്നുണ്ടെന് ഉറപ്പു വരുത്താനുള്ള യു.എ.ഇ.യുടെ അവകാശത്തെക്കുറിച്ചും വ്യോമയാന അതോറിറ്റി പ്രസ്താവനയില്‍ ഊന്നിപ്പറയുന്നുണ്ട്. തിങ്കളാഴ്ചയുണ്ടായ സംഭവം അന്താരാഷ്ട്ര വ്യോമയാന അതോറിറ്റിക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്നും സുല്‍ത്താന്‍ ... Read more
യൂറോപ്പ് മലയാളികള്‍ക്ക് ഈസ്റ്റര്‍ സമ്മാനവുമായി എയര്‍ ഇന്ത്യ
വിയന്നയില്‍ നിന്നും പുറപ്പെടുന്ന എയര്‍ ഇന്ത്യയുടെ വിയന്ന-ന്യൂ ഡല്‍ഹി ഡ്രീംലൈനര്‍ വിമാനത്തില്‍ യാത്ര ചെയ്യുന്ന മലയാളികളുടെ ഡല്‍ഹിയിലെ കാത്തിരിപ്പ് സമയം പകുതിയായി കുറച്ചുകൊണ്ടാണ് എയര്‍ ഇന്ത്യ പുതിയ കണക്ഷന്‍ ആരംഭിക്കുന്നു. ഏപ്രില്‍ 6 നാണ് പുതിയ കണക്ഷന്‍ ഫ്‌ലൈറ്റ് ആരംഭിക്കുന്നത്. ഡല്‍ഹിയില്‍ നിന്നും 2.05ന് കൊച്ചിയിലേയ്ക്ക് പുറപ്പെടുന്ന ഈ വിമാനം വൈകീട്ട് 5.10ന് നെടുമ്പാശ്ശേരിയില്‍ എത്തും (AI 512/ DELCOK 1405 1710). ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ വിയന്നയില്‍ നിന്നും രാത്രി 10.45ന് പുറപ്പെടുന്ന നോണ്‍ സ്റ്റോപ്പ് വിമാനം ന്യൂ ഡല്‍ഹിയില്‍ രാവിലെ 9.15നാണ് എത്തിച്ചേരുന്നത്. നിലവില്‍ മലയാളികള്‍ക്ക് അടുത്ത കണക്ഷന്‍ ഫ്‌ലൈറ്റ് അന്നേദിവസം വൈകിട്ട് 6.15നാണ് ലഭിക്കുന്നത്. അതേസമയം 2.05ന് പുതിയ വിമാനം ലഭിക്കുന്നതോടുകൂടി 9 മണിക്കൂര്‍ കാത്തിരിപ്പുസമയം പകുതിയായി കുറയും.
വമ്പന്‍ ഓഫറുമായി എയര്‍ഏഷ്യ
രാജ്യത്തെ പ്രധാന വിമാനയാത്ര കമ്പനിയായ എയര്‍ ഏഷ്യ മെഗാ സെയില്‍സ് ഓഫര്‍ പ്രഖ്യാപിച്ചു. രാജ്യാന്തര യാത്രയ്ക്കുള്ള 1999 രൂപ മുതലും ആഭ്യന്തര യാത്രകള്‍ക്ക് 849 രൂപ മുതലുള്ള ടിക്കറ്റ് ബുക്ക് ചെയ്യാം. മാര്‍ച്ച് 26 മുതല്‍ ആരംഭിക്കുന്ന ടിക്കറ്റ് ബുക്കിങ് ഏപ്രില്‍ 1 വരെ മാത്രമാണ് ഉണ്ടാവുക. ഈ നിരക്കില്‍ ബുക്ക് ചെയ്ത ടിക്കറ്റുമായി ഒക്‌ടോബര്‍ ഒന്നു മുതല്‍ 2019 മേയ് 28 വരെ യാത്ര ചെയ്യാന്‍ സാധിക്കും. എയര്‍ ഏഷ്യയുടെ airasia.com വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ ആപ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം. ഈ ഓഫര്‍ പ്രകാരം കൊച്ചി-ബംഗ്ലൂരു ടിക്കറ്റിന് 879 രൂപയാണ്. അടിസ്ഥാന നിരക്കായ 849 രൂപയ്ക്ക് റാഞ്ചി-ഭുവനേശ്വര്‍ റൂട്ടില്‍ യാത്ര ചെയ്യാം. ഭുവനേശ്വര്‍ -കൊല്‍ക്കത്ത റൂട്ടില്‍ യാത്രനിരക്ക് 869 രൂപയാകും. റാഞ്ചി, ജയപൂര്‍, വിശാഖപട്ടണം, ബംഗ്ലൂരു, നാഗ്പൂര്‍, ഇന്‍ഡോര്‍, കൊച്ചി, ഹൈദ്രബാദ്, പുനെ, ഗുവാഹത്തി, കൊല്‍ക്കൊത്ത, ചെന്നൈ എന്നീ റൂട്ടുകളിലാണ് ആഭ്യന്തര സര്‍വീസ്.
ചെന്നൈ-സേലം വിമാന സര്‍വീസ് ആരംഭിച്ചു
ഉഡാന്‍ പദ്ധതിയില്‍ സേലം വിമാനത്താവളത്തിന് പുനര്‍ജ്ജന്മം. ഏഴു വര്‍ഷമായി പ്രവര്‍ത്തനരഹിതമായിരുന്ന സേലം വിമാനത്താവളത്തിലേയ്ക്ക് ചെന്നൈയില്‍ നിന്നും സര്‍വീസ് ആരംഭിച്ചു. ട്രൂ ജെറ്റ് നടത്തുന്ന സര്‍വീസ് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഉദ്ഘാടനം ചെയ്തു. സേലത്തിന്‍റെ വാണിജ്യ പുരോഗതിക്കു വിമാന സർവീസ് ഉപകരിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ചെറുനഗരങ്ങളെ പ്രധാന കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്നതിനു കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കാനുള്ള നടപടി സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി. കിങ്ഫിഷർ എയർലൈൻസ് സർവീസ് 2011ൽ അവസാനിപ്പിച്ചതോടെയാണു സേലം വിമാനത്താവളം പ്രവർത്തനരഹിതമായത്. തിരുപ്പൂർ, നാമക്കൽ, ഈറോഡ് ജില്ലകളിലെ യാത്രക്കാർക്കു സേലം വിമാനത്താവളത്തിന്‍റെ പ്രയോജനം ലഭിക്കും. എ.ടി.ആർ 72–600 വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്. 72 യാത്രക്കാരെ പരമാവധി ഉള്‍ക്കൊള്ളാന്‍ കെല്‍പ്പുള്ള ചെറുവിമാനമാണിത്. രാവിലെ 9.50ന് ചെന്നൈയിൽനിന്നു പുറപ്പെട്ട് 10.40ന് സേലത്ത് എത്തും. മടക്കയാത്ര 11ന് സേലത്ത് നിന്നു പുറപ്പെട്ട് 11.50ന് ചെന്നൈയിൽ എത്തും. 1499 രൂപയിലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്.
ആഭ്യന്തര യാത്രകള്‍ക്ക് നിരക്ക് വര്‍ധിപ്പിച്ച് ഇന്‍ഡിഗോയും ഗോ എയറും
വിമാനങ്ങളുടെ തകരാർമൂലം ഇൻഡിഗോയും ഗോ എയറും സർവിസുകൾ പുനഃക്രമീകരിച്ചതോടെ യാത്രാ നിരക്കും വര്‍ധിപ്പിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആഭ്യന്തര സര്‍വീസ് നടത്തുന്ന കമ്പനിയാണ് ഇന്‍ഡിഗോ. എ320 ഇനത്തില്‍പെട്ട 31 വിമാനമാണ് ഇന്‍ഡിഗോക്കുള്ളത്. ഇതില്‍ എട്ടെണ്ണത്തിനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതുമൂലം 400ല്‍ കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടത്. തകരാര്‍ പരിഹരിച്ച് വിമാനങ്ങള്‍ സര്‍വീസിനു ഉപയോഗിക്കാന്‍ രണ്ടുമാസമെങ്കിലും എടുക്കും. അതുവരെ നിരക്കു വര്‍ധന തുടരും. ഇൻഡിഗോയും ഗോ എയറും ഉപയോഗിച്ചിരുന്ന എ 320 വിമാനങ്ങൾ തുടർച്ചയായി തകരാറിലാകുന്നതിനെ തുടർന്ന് സുരക്ഷകാരണങ്ങളാൽ പറക്കാനുപയോഗിക്കുന്നത് വിലക്കിയതാണ് പ്രശ്നം സൃഷ്ടിച്ചത്. അതിനാൽ ബദൽ സംവിധാനമേർപ്പെടുത്തിയതിനുൾപ്പെടെ കനത്ത സാമ്പത്തിക ബാധ്യത ഇരുവിമാനക്കമ്പനിക്കുമുണ്ടായി. ഇതോടെ ഇവർ ടിക്കറ്റുകളുടെ നിരക്ക് വര്‍ധിപ്പിക്കുകയായിരുന്നു.
സൗദി വ്യോമപാതയിലൂടെ ഇസ്രയേലിലേയ്ക്ക് വിമാനം പറന്നു
പതിറ്റാണ്ടുകള്‍ക്കുശേഷം സൗദി അറേബ്യയുടെ വ്യോമപാതയിലൂടെ ഇസ്രയേലിലേയ്ക്ക് വിമാനം പറന്നു. എയര്‍ ഇന്ത്യയുടെ വിമാനമാണ് സൗദി വ്യോമപാതയിലൂടെ ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ പറന്നിറങ്ങിയത്. സൗദി ഉള്‍പ്പെടെ മിക്ക അറബ് രാജ്യങ്ങളും ഇസ്രയേലിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ക്ക് വ്യോമപാത അനുവദിക്കാറുമില്ല. എയര്‍ ഇന്ത്യക്ക് പറക്കാന്‍ അനുമതി നല്‍കിയതോടെ സൗദി ഭരണകൂടവും ഇസ്രയേലും തമ്മിലുള്ള ബന്ധം മെച്ചപ്പെടുകയാണെന്നാണ് വിലയിരുത്തല്‍. നിലവില്‍ ചെങ്കടലിന് മുകളിലൂടെ ഇസ്രയേല്‍ വിമാനങ്ങള്‍ മുംബൈയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് എയര്‍ ഇന്ത്യ ഇസ്രയേലിലേക്ക് നടത്തുക. ഞായര്‍, ചൊവ്വ, വ്യാഴം ദിവസങ്ങളില്‍. ഒമാന്‍, സൗദി അറേബ്യ, ജോര്‍ദാന്‍ എന്നിവിടങ്ങളിലൂടെയാണ് വിമാനം ഇസ്രയേലിലെത്തുക. ഇതോടെ ഇസ്രയേലിലേക്കെത്താനുള്ള സമയം രണ്ട് മണിക്കൂറിലേറെ ലാഭിക്കാനാകും.
ബോയിംഗ് മാക്സ് വിമാനങ്ങള്‍ ഇനി ഇന്ത്യയില്‍ നിന്നും പറക്കും
ബോയിംഗ് 737 മാക്സ് വിമാനങ്ങള്‍ ഇന്ത്യയിലെത്തുന്നു. ജെറ്റ് എയര്‍വേയ്സും സ്പൈസ് ജെറ്റും ഓര്‍ഡര്‍ ചെയ്തിട്ടുള്ള മാക്സ് വിമാനങ്ങള്‍ സെപ്റ്റംബറോടെ യാത്രയ്ക്ക് ഉപയോഗിച്ചു തുടങ്ങും. അതിനൂതന സാങ്കേതിക വിദ്യകളാണ് മാക്സ് വിമാനത്തില്‍ ഉപയോഗിക്കുന്നത്. മാക്സ് ഏഴ്, എട്ട്, ഒമ്പത്, പത്ത് എന്നീ നാലു മോഡലുകളാണ് ബോയിങ് പുറത്തിറക്കിയിരിക്കുന്നത്. മാക്സ് ഏഴില്‍ 138 മുതൽ 153 പേര്‍ക്ക് യാത്ര ചെയ്യാം. മാക്സ് എട്ടില്‍ 162 മുതല്‍ 178 വരെ ആളുകള്‍ക്ക് യാത്ര ചെയ്യാം. മാക്സ് ഒമ്പതില്‍ 178 മുതല്‍ 193 വരെ സീറ്റുകള്‍ ഉണ്ടാകും. മാക്സ് പത്തില്‍ 184 മുതല്‍ 204 വരെ യാത്രക്കാര്‍ക്ക് സഞ്ചരിക്കാം. മാക്സ് ഏഴിന് 7130 കിലോമീറ്ററും എട്ടിനും ഒമ്പതിനും 6570 കിലോമീറ്ററും പത്തിന് 6110 കിലോമീറ്ററും നിര്‍ത്താതെ പറക്കാം. മുകളിലോട്ടും താഴോട്ടേക്കും വിടരുന്ന ചിറകറ്റമാണ് മാക്സ് വിമാനങ്ങളുടെ പ്രത്യേകതകളിലൊന്ന്. സിഎഫ്എം ലീപ് 1 ബി എൻജിനുകളാണ് വിമാനത്തില്‍ ഘടിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷമാണ് യൂറോപ്യൻ ഏവിയേഷൻ സുരക്ഷാ ഏജൻസിയുടെയും യുഎസ് ... Read more
ഇന്‍ഡിഗോ വിമാന നിരക്കുകള്‍ കുറച്ചു
വിമാന എന്‍ജിന്‍ തകരാറിനെത്തുടര്‍ന്ന് ഇന്‍ഡിഗോ ഒട്ടേറെ ആഭ്യയന്തര സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ഈ ദിവസങ്ങളില്‍ വിമാന ടിക്കറ്റ് നിരക്കില്‍ നേരിയ വര്‍ധനവ് വരുത്തിയിരുന്നു. വിമാനങ്ങള്‍ക്കുണ്ടായ തകരാറുകള്‍ പരിഹരിച്ചു വരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ രണ്ടു ദിവസത്തിനിടെ നിരക്ക് സാധാരണ നിലയിലായത്.ദുഖവെള്ളി, ഈസ്റ്റര്‍ പ്രമാണിച്ച് നിരവധി ആളുകളാണ് നാട്ടിലേക്ക് യാത്ര ചെയ്യുന്നത്. എന്നാല്‍ നിരക്കുകള്‍ കുറഞ്ഞെങ്കിലും ഇന്നലെ വൈകിട്ടത്തെ നില അനുസരിച്ച് വളരെക്കുറച്ച് സീറ്റുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ചെന്നൈയില്‍ നിന്നു തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും ഈസ്റ്റര്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ ഈടാക്കുന്ന നിരക്ക് : ചെന്നൈ-കൊച്ചി മാര്‍ച്ച് 30ന് 2,490 രൂപയും, മാര്‍ച്ച് 31ന് 1,910 രൂപയിമാണ്. ചെന്നൈ-തിരുവനന്തപുരം മാര്‍ച്ച് 30ന് 2,424 രൂപയും, മാര്‍ച്ച 31ന് 2,700 രൂപയുമാണ്.
വേനലവധി: നിരക്കു വര്‍ധിപ്പിച്ച് വിമാന കമ്പനികള്‍
വേനലവധി ആയതോടെ നിരക്ക് വര്‍ധിപ്പിച്ച് വിമാന കമ്പനികള്‍. ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ ഒമ്പതു വരെയാണ് ഗള്‍ഫ് രാജ്യങ്ങളില്‍ വേനലവധി. ജൂണ്‍ 15 മുതല്‍ 20 വരെ ദോഹയില്‍ നിന്നും കരിപ്പൂര്‍, നേടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേയ്ക്കുള്ള നിരക്ക് ശരാശരി 200,000 രൂപയാണ്. ദോഹയില്‍ നിന്നും കരിപ്പൂരിലേക്കാണ് നിരക്ക് കൂടുതല്‍. തിരക്കു കുറവുള്ള സമയത്ത് 7,500 രൂപയ്ക്കു കിട്ടുന്ന ടിക്കറ്റുകൾക്കാണു മൂന്നു മടങ്ങോളം വർധന. അവധി കഴിഞ്ഞ് മടക്കയാത്ര ആരംഭിക്കുന്നത് ഓഗസ്റ്റ് അവസാനത്തോടെയാണ്. ഈ സമയത്ത് ടിക്കറ്റ് നിരക്ക് 25,000 രൂപയോളമാണ്. മടക്കയാത്രയിലും കോഴിക്കോടു നിന്നുള്ള ടിക്കറ്റുകൾക്കാണു നിരക്ക് കൂടുതൽ. ഓഗസ്റ്റ് 25നുള്ള കോഴിക്കോട്– ദോഹ ടിക്കറ്റിന് 27,332 രൂപയാണ് നിരക്ക്. മടക്കയാത്രയ്ക്കുള്ള ടിക്കറ്റും ചേർത്ത് എടുത്താലും തിരക്കുള്ള സമയങ്ങളിൽ കാര്യമായ വ്യത്യാസം പ്രതീക്ഷിക്കേണ്ട. ഒരാൾക്കു കുറഞ്ഞത് 42,000 രൂപയെങ്കിലും നൽകേണ്ടി വരും. ജൂൺ 20നു ദോഹ– കൊച്ചി യാത്രയ്ക്കുള്ള ഏറ്റവും കുറഞ്ഞ നിരക്ക് 18,858 രൂപയാണ്. ഇത് മടക്ക ടിക്കറ്റ് ഉള്‍പ്പെടെ ... Read more
ഗള്‍ഫ് എയര്‍ പ്രതിദിന സര്‍വീസ് ആരംഭിക്കുന്നു
ഗള്‍ഫ് എയര്‍ കുവൈത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് പ്രതിദിന വിമാന സര്‍വീസ് ആരംഭിക്കുന്നു. ജൂണ്‍ 15 മുതല്‍ ദിവസവും രണ്ട് സര്‍വീസ് കോഴിക്കോട്ടേക്കും ഒരു സര്‍വീസ് തിരിച്ചുമാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ബഹറൈന്‍ വഴിയാണ് എല്ലാ സര്‍വീസുകളും. കുവൈത്തില്‍ നിന്ന് വൈകിട്ട് മൂന്നിന് പുറപ്പെട്ട് പുലര്‍ച്ചെ നാലിന് എത്തുന്നതാണ് ആദ്യ സര്‍വീസ്. രണ്ടാമത്തെ സര്‍വീസ് കുവൈത്തില്‍ നിന്ന് വൈകിട്ട് 6.20ന് പുറപ്പെട്ട് പുലര്‍ച്ചെ നാലിന് എത്തും. കോഴിക്കോട്ട് നിന്ന് കുവൈത്തിലേക്കുള്ള വിമാനം ദിവസവും പുലര്‍ച്ചെ 4.50ന് പുറപ്പെട്ട് രാവിലെ 10.40ന്എത്തും.