Category: Aviation
ടിക്കറ്റ് നിരക്കില്‍ വമ്പന്‍ ഇളവുമായി ജെറ്റ് എയര്‍വേസ്
യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ വമ്പന്‍ ഇളവുമായി ജെറ്റ് എയർവേസ്. ഗൾഫിൽ നിന്ന് കേരളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രക്കാർക്ക് 50 ശതമാനം വരെ ഇളവാണ് പ്രഖ്യാപിച്ചത്. ഇന്ത്യയിൽ ജെറ്റ് എയർവെയ്സ് സർവീസ് നടത്തുന്ന എല്ലാ സെക്ടറിലേക്കും ഇളവ് കിട്ടും. കൂടാതെ നേപ്പാൾ, ബംഗ്ലാദേശ്, സിങ്കപ്പൂർ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രക്കാർക്കും ഈ ഇളവ് പ്രയോജനപ്പെടും. ഈ മാസം 11 വരെ എടുക്കുന്ന ടിക്കറ്റുകൾക്കാണ് ഇളവെന്ന് ജെറ്റ് എയർവെയ്സ് വാർത്താകുറിപ്പിൽ അറിയിച്ചു.
ലോകത്തിലെ മികച്ച വിമാനത്താവളങ്ങളാവാനൊരുങ്ങി ഇസ്താന്‍ബുളും ബെയ്ജിംങും
ലോകത്ത് വിമാനയാത്രകളാണ് ഇപ്പോള്‍ കൂടുതല്‍ ആളുകളും തിരഞ്ഞെടുക്കുന്നത്. അതുകൊണ്ടു തന്നെ ഏവിയേഷന്‍ സംവിധാനം ചെറുതും വലുതുമായ നിരവധി പദ്ധതികളാണ് കൊണ്ടു വരുന്നത്. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ രണ്ട് വിമാനത്താവളങ്ങളായ ഇസ്താന്‍ബുളും ബെയ്ജിംങും. ” അടുത്ത ഒരു പതിനേഴ് വര്‍ഷത്തിനുള്ളില്‍ ഗതാഗതം ഇരട്ടിയാകുമെന്നാണ് ഞങ്ങളുടെ കണ്ടെത്തല്‍. ലക്ഷക്കണക്കിന് ആളുകളായിരിക്കും വിമാനയാത്ര തിരഞ്ഞെടുക്കുക” – എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍(A.C.I. World) ഡയറക്ടര്‍ ജനറല്‍ അഞ്ജല ജിറ്റെന്‍സ് വ്യക്തമാക്കി. ഇതിനായി പുതിയതും മികച്ച സംവിധാനങ്ങളുള്ളതുമായ വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കേണ്ടതാണ്. ഇസ്താന്‍ബുള്‍ പുതിയൊരു വിമാനത്താവളം നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ്. ഒരുവര്‍ഷം ലക്ഷക്കണക്കിന് യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിമാനത്താവളമായിരിക്കും ഇത്. ബെയ്ജിംങും അടുത്ത വര്‍ഷം പുതിയ വിമാനത്താവളം നിര്‍മ്മിക്കുകയാണ്. ഇസ്താന്‍ബുള്ളിലെ പുതിയ എയര്‍പോര്‍ട്ട് ലോകത്തെ ഏറ്റവും വലിയ എയര്‍പോര്‍ട്ടായിരിക്കും. എന്നാല്‍ 2019-ല്‍ പണിപൂര്‍ത്തിയാകുമ്പോള്‍ ബെയ്ജിംങിലെ ഡാക്സിംങ് എയര്‍പോര്‍ട്ടായിരിക്കും ഇതിനേക്കാള്‍ വലിയ എയര്‍പോര്‍ട്ട്. 2016-ല്‍ മരിക്കുന്നതിന് മുന്‍പ് സാഹ ഹാദിദാണ് ബെയ്ജിംങിലെ ഈ എയര്‍പോര്‍ട്ട് രൂപകല്‍പ്പന ... Read more
തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ ലാന്‍ഡിങ്ങിന് പുതു ടെക്നോളജി
പൈലറ്റുമാര്‍ക്ക് റണ്‍വേ വ്യക്തമായി കാണുന്നതിനും കാലാവസ്ഥയെക്കുറിച്ചുളള ശരിയായ വിവരം ലഭിക്കുന്നതിനും തിരുവനന്തപുരം വിമാനത്താവളത്തില്‍ ദൃഷ്ടിയെന്ന ട്രാന്‍സ്മിസോമീറ്റര്‍ ഉപകരണം സ്ഥാപിക്കുന്നു. ഏതു കാലാവസ്ഥയിലും സുഗമമായി വിമാനമിറക്കാന്‍ ഇതോടെ കഴിയും. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പും നാഷണല്‍ എയറോനോട്ടിക് ലാബും സംയുക്തമായാണ് ‘ദൃഷ്ടി’ നിര്‍മിച്ചിരിക്കുന്നത്. വിമാനത്താവളത്തില്‍ സ്ഥാപിച്ചിട്ടുളള ഓട്ടോമേറ്റഡ് വെതര്‍ സംവിധാനത്തോടൊപ്പമാണ് (ആവോസ്) ഇതു സ്ഥാപിക്കുന്നത്. വിമാനത്താവളങ്ങളിലെ കാലാവസ്ഥ ഉപകരണങ്ങളുടെ പ്രവര്‍ത്തന ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ദൃഷ്ടി സ്ഥാപിക്കുന്നത്. രണ്ടാംഘട്ടത്തില്‍ ലേസര്‍ സീലോമീറ്ററും സ്ഥാപിക്കും. മഴ മേഘങ്ങള്‍ റണ്‍വേയുടെ കാഴ്ചമറയ്ക്കുന്നത് ഒഴിവാക്കാന്‍ ലേസര്‍ സീലോമീറ്ററിന് കഴിയും. വിമാനത്താവളങ്ങളിലുള്ള കാലാവസ്ഥ ഉപകരണങ്ങള്‍ ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് ദൃഷ്ടി സ്ഥാപിക്കുന്നതെന്നു അധികൃതര്‍ വ്യക്തമാക്കി. രാജ്യാന്തര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ മാനദണ്ഡമനുസരിച്ച് ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സംവിധാനം ഉളള വിമാനത്താവളങ്ങളിലാണ് ഈ സംവിധാനം ഏര്‍പ്പെടുത്തുക. വിമാനമിറങ്ങുന്ന വളളക്കടവ് ഭാഗത്തെ റണ്‍വേ 32 എന്ന ഭാഗത്ത് 1.8 ലക്ഷം ചെലവാക്കിയാണ് ദൃഷ്ടി യാഥര്‍ഥ്യമാക്കുന്നത്. പൈലറ്റുമാര്‍ക്ക് ഉപകരണങ്ങളുടെ സഹായമില്ലാതെ 800 മീറ്റര്‍ ദൂരെ വച്ച് കണ്ണുകള്‍ ... Read more
കൂടുതല്‍ വിമാനങ്ങളുമായി പറക്കാനൊരുങ്ങി തിരുവനനന്തപുരം
കുറഞ്ഞ ടിക്കറ്റ് നിരക്കുകളുള്ള ബഡ്ജറ്റ് എയര്‍ലൈനുകളായ എയര്‍ ഏഷ്യ, ഗോ-എയര്‍ എന്നീ വിമാനക്കമ്പനികള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ സന്നദ്ധത അറിയിച്ചു. ആഭ്യന്തര സര്‍വീസ് നടത്തുന്നതിനായി കൂടുതല്‍ വിമാനങ്ങള്‍ തയ്യാറാണെന്നാണ് എയര്‍പോര്‍ട്ട് അധികൃതരെ അറിയിച്ചത്. പ്രളയത്തെത്തുടര്‍ന്ന് നെടുമ്പാശ്ശേരി അടച്ചപ്പോള്‍ ഈ എയര്‍ലൈന്‍ സര്‍വീസുകള്‍ കൂടുതല്‍ വിമാനങ്ങള്‍ തിരുവനന്തപുരത്ത് നിന്ന് സര്‍വീസ് നടത്തിയിരുന്നു. ഇവിടുത്തെ സൗകര്യങ്ങളില്‍ തൃപ്തിയറിയിച്ചു കൊണ്ടാണ് രണ്ട് കമ്പനികളും സ്ഥിരം സര്‍വീസ് നടത്താന്‍ സന്നദ്ധരാണെന്ന് അറിയിച്ചത്. എയര്‍ ഏഷ്യ ബംഗ്ളൂരുവിലേക്കും, ഗോ എയര്‍ മുംബൈയിലേക്കുമാണ് പ്രതിദിനം സര്‍വീസ് തുടങ്ങുക. ദക്ഷിണേന്ത്യന്‍ വിമാനക്കമ്പനിയായ എയര്‍ ഏഷ്യ തിരുവനന്തപുരത്ത് നിന്ന് നിലവില്‍ സര്‍വീസ് നടത്തുന്നില്ല. രാജ്യത്തെ അഞ്ചാമത്തെ വലിയ എയര്‍ലൈനാണ് ഗോ-എയര്‍. ഡല്‍ഹി, ചെന്നൈ എന്നിവടങ്ങളിലേക്ക് പറക്കാന്‍ ടാറ്റാ സണ്‍സിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമായ വിസ്താര എയര്‍ലൈന്‍സ് ശ്രമം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. ചെലവു കുറഞ്ഞ് നിരക്കില്‍ വിമാനസര്‍വീസ് നടത്തുന്നത് കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ ... Read more
നിലം തൊടാതെ 20 മണിക്കൂര്‍ പറക്കാന്‍ ജിം ഉള്‍പ്പെടെയുള്ള വിമാനം വരുന്നു
ഓസ്ട്രേലിയയിലെ സിഡ്നിയില്‍ നിന്ന് അമേരിക്കന്‍ നഗരങ്ങളിലേയ്ക്ക് നിലംതൊടാതെ ഒരു വിമാനയാത്ര. സാങ്കേതികവിദ്യ വികസിച്ചതോടെ ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ ഒരുങ്ങുകയാണ് ക്വാണ്ടാസ് എയര്‍ലൈന്‍സ്. സണ്‍റൈസ് എന്ന് പേരിട്ടിരിക്കുന്ന പ്രൊജക്ടില്‍ 300 യാത്രക്കരെയും അവരുടെ ലഗ്ഗേജും വഹിക്കാന്‍ സജ്ജമായ വിമാനമാണ് പറക്കാന്‍ തയ്യാറെടുക്കുന്നത്. വിമാനത്തില്‍ ക്യാബിന് രീതിയിലുള്ള ഇന്റീരിയറാണ് നിര്‍മാതാക്കള്‍ ലക്ഷ്യമിടുന്നത്. കുട്ടികളുടെ പരിചരണം, വ്യായാമം തുടങ്ങിയവയ്ക്കായി പ്രത്യേക സൗകര്യങ്ങള്‍ വിമാനത്തില്‍ ഒരുക്കാനാണ് പദ്ധതി . സിഡ്നിയില്‍ നിന്ന് ലണ്ടനിലേക്ക് നേരിട്ടുള്ള വിമാനം എന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കുമെന്ന് ക്വാണ്ടാസ് എയര്‍ലൈന്‍സ് സിഇഒ പ്രമുഖ എയര്‍ലൈന്‍ കമ്പനികളായ ബോയിങ്, എയര്‍ബസ് എന്നിവയെ വെല്ലുവിളിച്ചിട്ട് ഒരു വര്‍ഷം പിന്നിടുമ്പോഴാണ് ഈ വെളിപ്പെടുത്തല്‍. 1935ല്‍ ഓസ്ട്രേലിയയില്‍ നിന്ന് ലണ്ടനിലേക്കുള്ള യാത്ര 13 ദിവസത്തോളം ദൈര്‍ഘ്യമെടുക്കുന്നതായിരുന്നു. പിന്നീട് പറക്കുന്ന ബോട്ടുകള്‍ ഉള്‍പ്പെടെയുള്ളവ ആരംഭിച്ചെങ്കിലും സിഡ്നി-ലണ്ടന്‍ യാത്രയ്ക്കിടെ 30 സ്റ്റോപ്പുകള്‍ ഉള്‍പ്പെട്ടിരുന്നു. ഖത്തര്‍ എയര്‍വെയ്സ് നടത്തുന്ന നിലവിലെ ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ദോഹ-ഓക്ലന്‍ഡ് യാത്രയെ മറികടക്കുന്നതാവും 20മണിക്കൂറോളം നീണ്ട സിഡ്നി-ലണ്ടന്‍ എയര്‍വെയ്സ്. 2022മുതല്‍ ... Read more
മഴക്കെടുതിയില്‍ ആശ്വാസവുമായി എയര്‍ ഇന്ത്യ
ദുരിതപെയ്ത്ത് കണക്കിലെടുത്ത് കേരളത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് സേവനങ്ങള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് കമ്പനി. ഓഗസ്റ്റ് 26 വരെ കേരളത്തില്‍നിന്നുള്ള യാത്രക്കാര്‍ക്ക് അവരുടെ ടിക്കറ്റുകള്‍ സൗജന്യമായി റദ്ദാക്കുകയോ മാറ്റം വരുത്തുകയോ ചെയ്യാം. ഇതു പൂര്‍ണമായും സൗജന്യമായിരിക്കും. യാത്രക്കാര്‍ക്കു യാത്രാ തീയതി മാറ്റുകയോ പുറപ്പെടുന്ന സ്ഥലം മാറ്റുകയോ ചെയ്യാം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍നിന്നു പുറപ്പെടാനും ഇവിടങ്ങളില്‍ എത്തിച്ചേരാനും തീരുമാനം ബാധകമാണ്. സെക്ടറുകള്‍ മാറ്റുന്നതിനും സേവനം സൗജന്യമാണ്. കൊച്ചിയില്‍നിന്നു മാത്രം 92 സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്സ്പ്രസിനു ദുബായിലേക്കുള്ളത്. യാത്രകള്‍ റദ്ദാക്കുന്നവര്‍ക്കു മുഴുവന്‍ തുകയും റീഫണ്ട് ചെയ്യും. ഗള്‍ഫിലെ വിവിധ വിമാനത്താവളങ്ങളില്‍നിന്ന് കേരളത്തിലെ വിമാനത്താവളങ്ങളിലേക്കു യാത്ര ചെയ്യുന്നവര്‍ക്കും ഈ ആനുകൂല്യങ്ങള്‍ ലഭ്യമാണ്.
കരിപ്പൂരിന് ആശ്വാസം; വലിയ വിമാന സർവീസിന് സൗദി എയർലൈൻസിന് അനുമതി
കോഴിക്കോട് നിന്ന് വലിയ വിമാന സർവീസുകൾ തുടങ്ങുന്നു. മലബാറിന്റെ ഉറച്ച ആവശ്യത്തിന് ഒടുവിൽ കേന്ദ്രം വഴങ്ങി. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്താൻ സൗദി എയർലൈൻസിന് അനുമതി. വലിയ വിമാനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി തേടി സൗദി എയർലൈൻസ് സമർപ്പിച്ച അപേക്ഷ അന്തിമ അനുമതിക്കായി വിമാനത്താവള അതോറിറ്റി ഡിജിസിഎയ്ക്ക് കൈമാറിയിരുന്നു. ഇതിലാണ് അനുമതി ലഭിച്ചത്. കോഴിക്കോട് നിന്ന് വലിയ വിമാനസർവീസുകൾക്ക് അനുമതി നൽകുന്നതിന്റെ ഭാഗമായി റൺവേ നവീകരണ ജോലികളെല്ലാം പൂർത്തിയായിരുന്നു. മലബാറിൽ നിന്നുള്ള എംപിമാരുടെ സംഘം ഈ വിഷയത്തിൽ കേന്ദ്ര വ്യോമയാന മന്ത്രിയെ കണ്ട് പലതവണ ആവശ്യമുന്നയിക്കുകയും ചെയ്തു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ ലാന്‍ഡിങ്ങുമായി ബന്ധപ്പെട്ട പഠനത്തിന് എയര്‍ ഇന്ത്യയുടെ ഉന്നതസംഘവും തിങ്കളാഴ്ചയെത്തിയിരുന്നു. എയര്‍ ഇന്ത്യയുടെ മുംബൈ കേന്ദ്ര കാര്യാലയത്തിലെ ഓപറേഷന് വിഭാഗത്തില്‍നിന്നുള്ള ഉദ്യോഗസ്ഥരാണ് ഇതിനായി എത്തിയത്.
സഞ്ചാരികളെ മയക്കാന്‍ ഇതാ പുഞ്ചിരിക്കും തിമിംഗലം
ഫ്രാന്‍സില്‍ എത്തുന്ന സഞ്ചാരികള്‍ ഇപ്പോള്‍ ആകാശ തിമിംഗലത്തിന്റെ പുഞ്ചിരിയില്‍ മയങ്ങിയിരിക്കുകയാണ്. വ്യത്യസ്തമായ രൂപത്തിലും ശൈലിയിലുമാണ് ഇന്ന് ഓരോ വിമാനങ്ങളും ഇറങ്ങുന്നത്. തിമിംഗലത്തിന്റെ ആകൃതിയില്‍ ഒരു വിമാനം ഇറങ്ങിയാല്‍ എങ്ങനെയിരിക്കും. കഴിഞ്ഞ ദിവസം ഫ്രാന്‍സിലെ ടൗലൗസിലാണ് തിമിംഗലത്തിന്റെ ആകൃതിയിലുള്ള ബെലൂഗXL അവതരിപ്പിച്ചത്. വിമാനത്തിന്റെ മുന്‍വശത്തുള്ള തിമിംഗലത്തിന്റെ മൂക്ക്, തിളങ്ങുന്ന നീല കണ്ണുകള്‍, ചിരിച്ചുകൊണ്ടുള്ള മുഖം എന്നിവ ഇതിനെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. എയര്‍ബസ്സിന്റെ 20000 ജീവനക്കാര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിലൂടെയാണ് ചിരിക്കുന്ന തിമിംഗലത്തിന്റെ ഡിസൈന്‍ തിരഞ്ഞെടുത്തത്. 40% പേരാണ് ഈ ഡിസൈന്‍ തിരഞ്ഞെടുത്തത്. A330-200 എയര്‍ലൈനരിന്റെ അടിസ്ഥാനത്തിലാണ് നിര്‍മ്മാണം. വെള്ള അര്‍ക്കറ്റിക് തിമിംഗലത്തിന്റെ രൂപം ആയതിനാല്‍ ഇതിനെ ‘ബെലൂഗ’ എന്ന പേര് ലഭിച്ചു. നിലവില്‍ ഈ എയര്‍പ്ലെയ്നുകള്‍ യൂറോപ്പിലെ നിര്‍മ്മാണ ശാലയില്‍ നിന്നും എയര്‍ബസ്സിന്റെ ഭാഗങ്ങള്‍ ടൗലൗസ്, ഹാംബര്‍ഗ്, ടിയാന്‍ജിന്‍ എന്നീ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകും. 1994-ലാണ് വിമാനങ്ങള്‍ സേവനം ആരംഭിച്ചത്. 2014-ലാണ് പുതിയ രൂപത്തിലും ശൈലിയിലും പുതിയ വിമാനം നിര്‍മ്മിക്കാനുള്ള പദ്ധതി എയര്‍ബസ് ആരംഭിച്ചത്. ... Read more
വിമാനം വൈകിയാല്‍ റീഫണ്ടും നഷ്ടപരിഹാരവും: കരടു വിമാനയാത്രാ നയം പുറത്തിറക്കി
വിമാന ടിക്കറ്റ് റദ്ദുചെയ്യുന്നതിനുള്ള നിയന്ത്രണങ്ങൾ ലഘൂകരിച്ചും കണക്ഷൻ വിമാനം കിട്ടിയില്ലെങ്കിൽ നഷ്ടപരിഹാരം നൽകാൻ നിർദേശിച്ചും കരടു വിമാനയാത്രാ നയം. ആഭ്യന്തര സർവീസുകൾക്ക് ബാധകമാകുന്ന രീതിയിൽ സിവിൽ ഏവിയേഷൻ മന്ത്രാലയമാണ് കരടുരേഖ പുറത്തിറക്കിയത്. കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചാൽ നയം പ്രാബല്യത്തില്‍ വരും. ബുക് ചെയ്ത് 24 മണിക്കൂറിനുള്ളിൽ കാൻസലേഷൻ ഫീസ് ഇല്ലാതെ ടിക്കറ്റ് റദ്ദാക്കാൻ അവസരം നൽകുന്ന ‘ലോക് ഇൻ ഓപ്ഷൻ’ എന്ന സൗകര്യമാണ് ഇതിൽ പ്രധാനം. വിമാനം പുറപ്പെടുന്ന സമയത്തിന്റെ 96 മണിക്കൂർ (നാലു ദിവസം) പരിധിക്കുള്ളിലാണ് ടിക്കറ്റ് ബുക് ചെയ്യുന്നതെങ്കിൽ ഈ അവസരം ലഭ്യമല്ല. മാത്രമല്ല, കാലാവസ്ഥ സംബന്ധമായ പ്രശ്നങ്ങൾ മൂലമാണ് വിമാനം വൈകുന്നതെങ്കിൽ വിമാനക്കമ്പനിക്ക് ഉത്തരവാദിത്തമുണ്ടായിരിക്കില്ലെന്നും കരടുരേഖയില്‍ വ്യക്തമാക്കുന്നുണ്ട്. 30 കോടി യാത്രക്കാരാണ് ഇക്കഴിഞ്ഞ സാമ്പത്തികവർഷം രാജ്യത്ത് വിമാനയാത്ര നടത്തിയത്. രാജ്യത്തെ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിലെ വർധന 22 ശതമാനമാണ്. മുന്‍വർഷം 21.24 ശതമാനമായിരുന്നു. രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിലെ വർധന 8.33 ശതമാനമാണ്. മുൻവർഷം 7.72 ശതമാനം. 2020ഓടെ ... Read more
ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ വ്യാപകമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി
പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ (ഇലക്ട്രിക്, ഹൈബ്രിഡ്) വ്യാപകമാക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ 9400 കോടി രൂപയുടെ പദ്ധതി കൊണ്ടുവരുന്നു. മലിനീകരണം പിടിച്ചുനിര്‍ത്താന്‍ പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ നിര്‍മാണം മുതല്‍ നിക്ഷേപങ്ങള്‍ക്ക് വരെ വലിയ തോതില്‍ ഇളവുകള്‍ നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി. പഴയ പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ ഉപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് പരമാവധി രണ്ടര ലക്ഷം രൂപ വരെ ഇളവുകള്‍ നല്കി ബാറ്ററി വാഹനങ്ങള്‍ വ്യാപകമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഉയര്‍ന്ന വേഗതയുള്ള 1.5 ലക്ഷം രൂപ വില വരുന്ന ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് 30000 രൂപ വരെയും ഒരു ലക്ഷം രൂപ വില വരുന്ന വേഗത കുറഞ്ഞ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് 20000 രൂപയും അഞ്ചു ലക്ഷം രൂപ വില വരുന്ന ഇലക്ട്രിക് ത്രീവീലറുകള്‍ക്ക് 75000 രൂപയും 15 ലക്ഷം രൂപ വില വരുന്ന ഇലക്ട്രിക് കാറുകള്‍ക്ക് രണ്ടു ലക്ഷം രൂപ വരെയും 10 ലക്ഷം രൂപ വരെ വില വരുന്ന ചെറു വാണിജ്യ ... Read more
കൊച്ചി വിമാനത്താവളത്തിൽ ഇനി ഇരുവശങ്ങളിൽ നിന്നും വിമാനങ്ങൾക്കു പറന്നിറങ്ങാം
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇനി ഇരു വശങ്ങളിൽ നിന്നും വിമാനങ്ങൾക്കു പറന്നിറങ്ങാം. ഇതിനായി രണ്ടാമതൊരു ഇൻസ്ട്രുമെന്റ് ലാൻഡിങ് സംവിധാനം (ഐഎൽഎസ്) കൂടി വിമാനത്താവളത്തിൽ സ്ഥാപിച്ചു. മഞ്ഞ്, മഴ തുടങ്ങിയ പ്രതികൂല കാലാവസ്ഥകൾ മൂലം ദൂരക്കാഴ്ച കുറയുന്ന അവസരങ്ങളിൽ വിമാനങ്ങൾക്കു സുരക്ഷിതമായി ഇറങ്ങുന്നതിനു വഴിയൊരുക്കുന്ന ഓട്ടമേറ്റഡ് സംവിധാനമാണ് ഐഎൽഎസ്. രണ്ടാമത്തെ ഇൻസ്ടുമെന്റ് ലാൻഡിങ് സംവിധാനത്തിന്റെ സ്ഥാപനവും പരിശോധനകളും പരീക്ഷണങ്ങളും വിമാനങ്ങൾ ഉപയോഗിച്ചുള്ള കാലിബ്രേഷൻ പരിശോധനകളുമെല്ലാം വിജയകരമായി പൂർത്തിയാക്കി. വ്യാഴാഴ്ച മുതൽ പുതിയ സംവിധാനം പ്രവർത്തനക്ഷമമാകുമെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അധികൃതർ അറിയിച്ചു. പൂർണമായി വിദേശനിർമിതവും അത്യാധുനികവുമായ ‘ഇന്ദ്ര’ ഐഎൽഎസ് ആണു പുതുതായി സ്ഥാപിച്ചിട്ടുള്ളത്. ഇതോടെ വിമാനത്താവളത്തിലെ റൺവേയുടെ ഇരു വശത്തു നിന്നും ഏതു പ്രതികൂല കാലാവസ്ഥയിലും സമയനഷ്ടമില്ലാതെ വിമാനങ്ങൾക്കു സുരക്ഷിതമായി നിലത്തിറങ്ങാനാകും. ഇറങ്ങാൻ കഴിയാതെ വിമാനങ്ങൾ ഇതര വിമാനത്താവങ്ങളിലേക്കു തിരിച്ചു വിടുന്നത് ഒഴിവാക്കാൻ കഴിയുന്നതോടെ വിമാനക്കമ്പനികൾക്ക് ഇന്ധന നഷ്ടം, സമയ നഷ്ടം എന്നിവ ഒഴിവാക്കാനും യാത്രക്കാര്‍ക്ക് സമയ നഷ്ടവും ഒഴിവാക്കാം. റൺവേയുടെ ... Read more
ഹെലികോപ്റ്ററുകളുടെ താവളമാകാന്‍ ഒരുങ്ങി ദുബൈ
മധ്യപൂർവദേശത്ത് വാണിജ്യ- വിനോദസഞ്ചാര യാത്രാ ആവശ്യങ്ങൾക്കുള്ള ഹെലികോപ്റ്ററുകള്‍ക്ക് സ്വീകാര്യത വർധിക്കുന്നു. എണ്ണമേഖലയിലെ നിരീക്ഷണം, രക്ഷാദൗത്യങ്ങൾ, ടൂറിസം തുടങ്ങിയവയ്ക്കാണ് ഹെലികോപ്റ്ററുകള്‍ കൂടുതലും ഉപയോഗിക്കുന്നത്. 2027 ആകുമ്പോഴേക്കും വാണിജ്യാവശ്യത്തിനുള്ള ഹെലികോപ്റ്ററുകളുടെ വിപണി 1160 കോടി ഡോളറിന്റെ വളർച്ച കൈവരിക്കുമെന്നാണ് റിപ്പോർട്ട്. പ്രതിവർഷം 3.49% വീതം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. മീഡിയം റേഞ്ച് മുതലുള്ള ഹെലികോപ്റ്ററുകൾക്കാണ് ആവശ്യം കൂടുതല്‍. ഹെലികോപ്റ്റര്‍ സ്വീകാര്യതയ്ക്ക് ചുവടുപിടിച്ച് വന്‍പദ്ധതികള്‍ ആവിഷ്ക്കരിച്ചിരിക്കുകയാണ് ദുബൈ. ദുബൈ അൽ മക്തൂം രാജ്യാന്തര വിമാനത്താവളം ഹെലികോപ്റ്റര്‍ സർവീസുകളുടെയും മുഖ്യകേന്ദ്രമാകും. ചരക്കുനീക്കത്തിനും യാത്രയ്ക്കുമുള്ള ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളിൽ ഒന്നാണ് ജബൽഅലിയിലെ അൽ മക്തൂം വിമാനത്താവളം. വിവിധ ആവശ്യങ്ങൾക്കുള്ള ഹെലികോപ്റ്ററുകളുടെ അറ്റകുറ്റപ്പണികൾക്കും ഇവിടെ സൗകര്യമൊരുക്കും. ഇതിനു മുന്നോടിയായി നവംബർ ആറുമുതൽ എട്ടുവരെ ദുബൈ ഹെലിഷോ സംഘടിപ്പിക്കും. ഹെലികോപ്റ്റര്‍ മോഡലുകൾ, സാങ്കേതിക വിദ്യകൾ തുടങ്ങിയവയെക്കുറിച്ചുള്ള രാജ്യാന്തര പ്രദർശനമേളയാണിത്. പ്രതിരോധ മന്ത്രാലയം, വ്യോമസേന, ദുബൈ സിവിൽ വ്യോമയാന അതോറിറ്റി, ദുബായ് എയർപോർട്സ് എന്നിവയുടെ സഹകരണത്തോടെയാണ് ഹെലിഷോ. പുതിയ മോഡൽ ഹെലികോപ്ടറുകൾ പരിചയപ്പെടുത്തുന്നതിനൊപ്പം യാത്രയ്ക്കും ... Read more
സൗദി എയര്‍ലൈന്‍സില്‍ വാട്സ്ആപ് സന്ദേശം അയക്കാന്‍ സൗകര്യം
സൗദി അറേബ്യന്‍ എയര്‍ലൈന്‍സിലെ യാത്രക്കാര്‍ക്ക് സൗജന്യ വാട്സ്ആപ് സന്ദേശം അയക്കാന്‍ സൗകര്യം ഒരുങ്ങുന്നു. ആഭ്യന്തര സര്‍വീസുകളിലും തെരഞ്ഞെടുത്ത അന്താരാഷ്ട്ര സര്‍വീസുകളിലും വാട്സ് ആപ് ഉപയോഗിക്കാന്‍ അവസരം ഒരുക്കുമെന്ന് സൗദി എയര്‍ലൈന്‍സ് അറിയിച്ചു. യാത്രക്കാര്‍ക്ക് ബന്ധുക്കളുമായി ആശയ വിനിമയം നടത്തുന്നതിനാണ് സൗജന്യ വാട്സ്ആപ് സേവനം ആരംഭിക്കുന്നതെന്ന് സൗദി എയര്‍ലൈന്‍സ് അറിയിച്ചു. എന്നാല്‍ ശബ്ദ സന്ദേശങ്ങളും വീഡിയോകളും അയക്കാന്‍ സൗകര്യം ഉണ്ടാവില്ല. തുടക്കത്തില്‍ ടെക്സ്റ്റ് മെസേജുകള്‍ അയക്കാന്‍ മാത്രമാണ് സൗകര്യം ഒരുക്കുന്നത്. ഇതിനായി സൗദിയുടെ ആഭ്യന്തര വിമാനങ്ങളിലും തെരഞ്ഞെടുത്ത അന്താരാഷ്ട്ര സര്‍വീസുകളിലും വൈഫൈ സേവനം ലഭ്യമാക്കും. യാത്രക്കാര്‍ക്ക് ഏറ്റവും മികച്ച സേവനം നല്‍കുന്നതിന്റെ ഭാഗമായാണ് വാട്സ്ആപ് സന്ദേശം അയക്കാന്‍ സൗകര്യം ഒരുക്കുന്നത്. വിവര വിനിമയ രംഗത്തെ സാധ്യതകള്‍ യാത്രക്കാര്‍ക്കും പരമാവധി ലഭ്യമാക്കുന്നതിനാണ് വാട്സ്ആപ് സന്ദേശം സൗജന്യമായി അനുവദിക്കുന്നതെന്നും സൗദി എയര്‍ലൈന്‍സ് വ്യക്തമാക്കി.
കോയമ്പത്തൂരില്‍ നിന്ന് പുലര്‍ച്ചെയുള്ള ഇന്‍ഡിഗോ വിമാന സര്‍വീസ് ജൂണ്‍ മുതല്‍
കോയമ്പത്തൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ജൂണ്‍ നാലു മുതല്‍ പുലര്‍ച്ചെ അഞ്ചിന് ചെന്നൈയിലേക്കു സര്‍വീസ് നടത്തും. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഒരു വിമാനത്തിനാണ് ജൂണ്‍ നാലു മുതല്‍ രാത്രി വിമാനത്താവളത്തില്‍ നിര്‍ത്തിയിടാന്‍ അനുമതി ലഭിച്ചിതിനെത്തുടര്‍ന്നാണ്. ചെന്നൈ-കോയമ്പത്തൂര്‍ മേഖലയില്‍ സര്‍വീസ് നടത്തുന്ന വിമാനം രാത്രി വിമാനത്താവളത്തില്‍ നിര്‍ത്തിയിടും. ചെന്നൈയില്‍ നിന്നു രാത്രി 10.55നു പുറപ്പെടുന്ന വിമാനം 12.05ന് ഇവിടെ എത്തും. വിമാനത്താവളത്തില്‍ നിര്‍ത്തിയിടുന്ന വിമാനം രാവിലെ 5.10നു പുറപ്പെട്ട് 6.20നു ചെന്നൈയിലെത്തും. ചെന്നൈയിലേക്കുള്ള യാത്രക്കാര്‍ക്ക്, പ്രത്യേകിച്ചു വ്യാപാരി, വ്യവസായികള്‍ക്ക് ഈ വിമാനം ഏറെ പ്രയോജനമാകുമെന്നാണ് കണക്കു കൂട്ടുന്നത്. ഇപ്പോള്‍ ചെന്നൈയില്‍ നിന്നുള്ള അവസാന വിമാനം രാത്രി 7.55നാണ് ഇവിടെ എത്തുന്നത്. വൈകാതെ കൂടുതല്‍ വിമാനക്കമ്പനികള്‍ക്കു രാത്രി വിമാനത്താവളത്തില്‍ നിര്‍ത്തിയിടാന്‍ അനുമതി ലഭിച്ചേക്കും. ഇപ്പോള്‍ രാവിലെ ഏഴിനാണ് ചെന്നൈയിലേക്കുള്ള ആദ്യ വിമാനം പുറപ്പെടുന്നത്. എയര്‍ ഇന്ത്യ, അലൈയന്‍സ് എയര്‍, എയര്‍ ഇന്ത്യ എക്സ്പ്രസ്, ഇന്‍ഡികോ, ജെറ്റ് കണക്ട്, സ്പൈസ് ജെറ്റ്, ജെറ്റ് എയര്‍വെയ്സ്, ... Read more
ജെറ്റ് എയര്‍വെയ്സില്‍ ബാഗേജ് നിരക്കില്‍ ഇളവ്
കുവൈത്തില്‍ നിന്നും ഇന്ത്യയിലേയ്ക്കുള്ള ബാഗേജ് നിരക്കുകളില്‍ ഇളവു വരുത്തി. മാംഗളൂരു, കോഴിക്കോട്, കൊച്ചി തുടങ്ങിയ വിമാനത്താവളങ്ങളിലേക്കുള്ള ബാഗേജ് നിരക്കില്‍ ഇളവു വരുത്തിയതായി ജെറ്റ് എയർവെയ്സ് കുവൈത്ത് മാനേജർ ബിബിൻ ബാലകൃഷ്ണൻ അറിയിച്ചു. ഇക്കോണമിയിൽ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾക്ക് 35കിലോയും മറ്റു നിരക്കിലുള്ളവയ്ക്ക് 40 കിലോയും ബാഗേജ് അലവൻസ് അനുവദിച്ചു.നിലവിൽ എല്ലാ നിരക്കുകാർക്കും 30കിലോയാണ് ബാഗേജ് അനുവദിക്കുന്നത്. അധിക ബാഗേജ് നിരക്കിലും കുറവ് വരുത്തിയിട്ടുണ്ട്. നിലവിൽ ഒരു കിലോഗ്രാം അധിക ബാഗേജിന് ഏഴു ദിനാർ ഈടാക്കുന്നുണ്ട്. പുതിയ നിരക്കനുസരിച്ച് അഞ്ച് കിലോഗ്രാം അധിക ബാഗേജിന് 11 ദിനാറും 10കിലോഗ്രാമിന് 14 ദിനാറും 15 കിലോഗ്രാമിന് 24 ദിനാറും 20 കിലോഗ്രാമിന് 28 ദിനാറുമാകും നിരക്ക്.