Category: Auto
കാര്‍ കഴുകാന്‍ പുത്തന്‍ വിദ്യയുമായി മേഴ്‌സിഡസ് ബെന്‍സ്
വെള്ളം അമുല്യമാണ്.സൂക്ഷിച്ച് ഉപയോഗിക്കേണ്ട ഒന്നാണെന്നും എല്ലാവര്‍ക്കും അറിയാം. എന്നാലും നമ്മളരോരുത്തരും സ്വന്തം വാഹനം കഴുകി എത്ര വെള്ളമാണ് വെറുതെ പാഴാക്കി കളയുന്നത്. എന്നാല്‍ വെള്ളമില്ലാതെ കാര്‍ കഴുകാനുള്ള പുതിയ ലോഷന്‍ കണ്ടെത്തിയിരിക്കുകയാണ് മേഴ്‌സിഡസ് ബെന്‍സ്. ‘ക്ല്യുക്ക് ആന്റ് ക്ലീന്‍’ എന്ന പേരിലാണ് പുതിയ ലോഷന്‍ ബെന്‍സ് അവതരിപ്പിച്ചിരിക്കുന്നത്. പരിസ്ഥിതി സൗഹാര്‍ദവും കാറിന്റെ ബോഡി പാര്‍ട്ട്സിന് യാതൊരു തരത്തിലുള്ള കളര്‍ മങ്ങലും സംഭവിക്കില്ലായെന്നാണ് കമ്പനി വാദം. എല്ലാതരത്തിലുള്ള കാറുകള്‍ക്കും ഇത് ഉപകാരപ്രദമായിരിക്കും. വാട്ടര്‍ ലെസ്സ് ക്ലീനിങ്ങിനെ പ്രോത്സാഹിപ്പിക്കാനും, ജല സംരക്ഷണം ഉറപ്പാക്കാനും വേണ്ടിയാണ് ഇത്തരമെരു നീക്കത്തിന് മുതിരുന്നതെന്ന് കമ്പനി അറിയിച്ചു. കാര്‍ കഴുകാന്‍ വേണ്ടി ഒരു വര്‍ഷം ഉപയോഗിക്കുന്ന വെള്ളം 10,000 ലിറ്ററാണ്. ഇത്തരത്തില്‍ വെറുതെ കളയാനുള്ളതല്ല ജലം എന്ന് ഓര്‍മിപ്പിക്കുകയാണ് കമ്പനി.
ട്രോള്‍ പരസ്യവുമായി വീണ്ടും ബജാജ് ഡോമിനാര്‍
റോയല്‍ എന്‍ഫീല്‍ഡുകളെ ട്രോളി വീണ്ടും ബജാജ് ഡോമിനാറിന്റെ പരസ്യം. ആനയെ പോറ്റുന്നത് നിര്‍ത്തു എന്ന വാചകത്തോടെ ബുള്ളറ്റുകളുടെ പോരായ്മകള്‍ എടുത്തുകാണിച്ച് ബജാജ് പുറത്തിറക്കുന്ന അഞ്ചാമത്തെ പരസ്യമാണിത്. ദുര്‍ഘട പാതയിലും ഡോമിനോറിന് എളുപ്പത്തില്‍ മുന്നേറാന്‍ സാധിക്കുമെന്നും എന്നാല്‍ റോയല്‍ എന്‍ഫീല്‍ഡിന് ഇതില്‍ പരാജയമാണെന്നും പുതിയ പരസ്യത്തില്‍ ബജാജ് പറയാതെ പറയുന്നു. ബുള്ളറ്റിനെ ആനയാക്കി ചിത്രീകരിച്ച് ആനയെ പരിപാലിക്കുന്നത് നിര്‍ത്തി കൂടുതല്‍ പവറും ഫീച്ചറുകളുമുള്ള ഡോമിനാര്‍ വാങ്ങാനാണ് അഞ്ച് പരസ്യങ്ങളിലും കമ്പനി പറയുന്നത്. ബുള്ളറ്റുകളുടെ തനത് ശബ്ദവും അതിലെ റൈഡര്‍മാരുടെ ഹെല്‍മെറ്റും മറ്റ് ആക്‌സസറികളും ഉപയോഗിച്ച് ബുള്ളറ്റിനെയാണ് പറയാതെ പറയുന്നത് എന്ന രീതിയിലാണ് പരസ്യം ചിത്രീകരിച്ചിരിക്കുന്നത്. വെളിച്ചം വളരെ കുറവുള്ള വണ്ടി, ബ്രേക്ക് പിടിച്ചാല്‍ കിട്ടാത്ത വണ്ടി, പെട്ടെന്ന് സ്റ്റാര്‍ട്ടാകാത്ത വണ്ടി, കയറ്റം കയറാന്‍ പ്രയാസപ്പെടുന്ന വണ്ടി എന്നിങ്ങനെ ബുള്ളറ്റുകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എടുത്തുകാട്ടിയുള്ള പരസ്യങ്ങളാണ് നേരത്തെ ബജാജ് പുറത്തുവിട്ടിരുന്നത്. പരസ്യത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ റോയല്‍ എന്‍ഫീല്‍ഡ് ആരാധകരും സജീവമായി പ്രതിഷേധം രേഖപ്പെടുത്തുണ്ട്. തലകുത്തി ... Read more
റോയല്‍ എന്‍ഫീല്‍ഡിന്‍റെ പുതിയ മിഡില്‍ വെയിറ്റ് ബൈക്കുകള്‍ ഇന്ത്യയില്‍ ഉടന്‍
മിഡിൽ വെയിറ്റ് ക്യാറ്റഗറിയിലേയ്ക്ക് റോയൽ എൻഫീൽഡ് പുറത്തിറക്കുന്ന ബൈക്കുകൾ ഈ വർഷം ഇന്ത്യയിലെത്തും. അടുത്തിടെ ഓസ്ട്രേലിയയിൽ പ്രദർശിപ്പിച്ച വാഹനത്തിന്‍റെ അവിടുത്തെ വില ഇന്‍റർസെപ്റ്ററിന് എകദേശം 5 ലക്ഷം രൂപയും കോണ്ടിനെന്‍റൽ ജി.ടിക്ക് 4.5 ലക്ഷം രൂപയുമാണ്. എന്നാൽ ഇന്ത്യയിൽ പുറത്തിറങ്ങുമ്പോള്‍ ബൈക്കുകൾക്ക് വില കുറയും. റോയൽ എൻഫീൽഡ് പുറത്തിറക്കുന്ന പാരലൽ ട്വിൻ എൻജിനുമായാണ് ബൈക്കുകൾ വിപണിയിൽ എത്തുക. എൻഫീൽഡിന്‍റെ തന്നെ ഇന്‍റർസെപ്റ്റർ മാർക്ക് 1 നെ അനുസ്മരിപ്പിച്ചാണ് പുതിയ ഇന്‍റർസെപ്റ്ററിനെ പുറത്തിറക്കിയിരിക്കുന്നത്. 2013ൽ എൻഫീൽഡ് പുറത്തിറക്കിയ കഫേ റേസർ ബൈക്ക് കോണ്ടിനെന്‍റൽ ജി.ടിയുടെ രൂപവും ഭാവവുമാണ് പുതിയ ജി.ടിക്ക്. ഇരുബൈക്കുകൾക്കും പുതിയ എൻജിനാണ് ഉപയോഗിക്കുന്നത്. 648 സിസി കപ്പാസിറ്റിയുള്ള പാരലൽ ട്വിൻ എയർ കൂൾഡ് എൻജിൻ 7100 ആർ.പി.എമ്മിൽ 47 ബി.എച്ച്.പി കരുത്തും 4000 ആർ.പി.എമ്മിൽ 52 എൻ.എം ടോർക്കുമേകും. യുകെയിൽ കമ്പനി പുതുതായി സ്ഥാപിച്ച ടെക്നിക്കൽ സെന്‍ററും ചെന്നൈയിലെ ടെക്നിക്കൽ സെന്‍ററും സംയുക്തമായാണ് പുതിയ എൻജിൻ വികസിപ്പിച്ചത്. 130–140 കിലോമീറ്റർ ... Read more
ടി.വി.എസ് അപ്പാച്ചെ ആര്‍.ടി.ആര്‍ 160 4വി പുതിയ രൂപത്തില്‍ ഇന്ത്യയില്‍
രാജ്യത്തെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ ടി.വി.എസ് അപ്പാച്ചെ ആര്‍.ടി.ആര്‍ 160 മോഡലിന്‍റെ പുതിയ പതിപ്പ് ആര്‍.ടി.ആര്‍ 160 4വി പുറത്തിറക്കി. മുന്ന് വകഭേദങ്ങളില്‍ ലഭ്യമാകുന്ന അപ്പാച്ചെയ്ക്ക് 81,490 രൂപ മുതല്‍ 89,990 രൂപ വരെയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. മുന്‍ മോഡലില്‍ നിന്ന് രൂപത്തിലും കരുത്തിലും കാര്യമായ മാറ്റങ്ങള്‍ സഹിതമാണ് ആര്‍.ടി.ആര്‍ 160 4വി എത്തിയത്. അപ്പാച്ചെ ശ്രേണിയിലെ ആര്‍.ടി.ആര്‍ 200 4വി മോഡലിനോട് ചേര്‍ന്നു നില്‍ക്കുന്നതാണ് ഫ്യുവല്‍ ടാങ്ക് എക്‌സ്റ്റന്‍ഷനും എക്‌സ്‌ഹോസ്റ്റും. സുഖകരമായ യാത്രയ്ക്ക് മോണോഷോക്ക് സസ്‌പെന്‍ഷനും ഇതിലേക്ക് കടമെടുത്തിട്ടുണ്ട്. ഇന്ത്യയില്‍ ആര്‍.ടി.ആര്‍ 160 ശ്രേണിയില്‍ ഏറ്റവും കൂടുതല്‍ കരുത്ത് നല്‍കുന്ന ബൈക്കായിരിക്കും പുതിയ 160 അപ്പാച്ചെ എന്നാണ് കമ്പനി പറയുന്നത്. മുന്‍ മോഡലിനെക്കാള്‍ കൂടുതല്‍ എന്‍ജിന്‍ കരുത്തും ഇതില്‍ ലഭിക്കും. 159.7 സി.സി എന്‍ജിന്‍ ഇ.എഫ്.ഐ മോഡലില്‍ 16.8 ബി.എച്ച്.പി പവറും 14.8 എന്‍.എം ടോര്‍ക്കും കാര്‍ബറേറ്റര്‍ പതിപ്പില്‍ 16.5 ബിഎച്ച്പി പവറും 14.8 എന്‍എം ടോര്‍ക്കും ... Read more
പാല്‍-വി ലിബര്‍ട്ടി പറക്കും ആകാശത്തും റോഡിലും
ടെറാഫ്യൂജിയുടെ ചുവട് പിടിച്ച് മറ്റൊരു പറക്കും കാര്‍ കൂടി വിപണിയിലെത്താന്‍ ഒരുങ്ങുന്നു. ജനീവ മോട്ടോര്‍ ഷോയിലെ മിന്നും താരമായ പാല്‍-വി ല്ബര്‍ട്ടി എന്ന പറക്കും അടുത്ത വര്‍ഷത്തോടെ വിപണിയിലെത്തുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. അമേരിക്കന്‍ കമ്പനിയായ ടെറാഫ്യൂജിയ നേരത്തെ അവതരിപ്പിച്ച കാറിന് സമാനമാണ് പാല്‍ – വി ലിബര്‍ട്ടിയും. രണ്ടുപേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന മൂന്ന് ചക്രമുള്ള വാഹനമാണിത്. കാറിനു പിന്നില്‍ ഘടിപ്പിച്ചിട്ടുള്ള പ്രൊപ്പല്ലറും രണ്ട് എന്‍ജിനുകളുമാണ് ലിബര്‍ട്ടിയെ പറക്കും കാറാക്കുന്നത്. കാറിന് സ്ഥിരത നല്‍കാന്‍ മുകളില്‍ റോട്ടറുമുണ്ട്. നിലത്തിറങ്ങിക്കഴിഞ്ഞാല്‍ പ്രൊപ്പല്ലറും റോട്ടറുമെല്ലാം മടക്കിവച്ച് കാറാക്കിമാറ്റാം. വീണ്ടും ഒരു പറക്കലിന് തയ്യാറാവാന്‍ ലിബര്‍ട്ടിക്ക് പത്തു മിനിറ്റ് മാത്രം മതിയെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. സാധാരണ റോഡുകളിലൂടെ സഞ്ചരിക്കാനും മറ്റു കാറുകളെപ്പോലെ പാര്‍ക്കുചെയ്യാനും കഴിയും വിധമാണ് ലിബര്‍ട്ടി രൂപകല്‍പന ചെയ്തിരിക്കുന്നത്. 6,15,000 അമേരിക്കന്‍ ഡോളറാവും (നാല് കോടിയോളം രൂപ) വിപണിയിലെത്തുന്ന പറക്കും കാറിന്റെ വിലയെന്നാണ് വിലയിരുത്തപ്പെടുന്നത്. കാര്‍ വാങ്ങാന്‍ നിരവധിപേര്‍ നിര്‍മാതാക്കളെ സമീപിച്ചു കഴിഞ്ഞു. എന്നാല്‍ സാധാരണ ... Read more
പൊളാരി മള്‍ട്ടിക്‌സ് നിര്‍മാണം അവസാനിപ്പിച്ചു
രാജ്യത്തെ ആദ്യ പേഴ്‌സണല്‍ യൂട്ടിലിറ്റി വാഹനം പൊളാരി മള്‍ട്ടിക്‌സ് നിര്‍മാണം അവസാനിപ്പിച്ചു. 2105 ജൂണില്‍ ഐഷര്‍ പൊളാരിസ് കമ്പനിയാണ് ഇന്ത്യയില്‍ പൊളാരി മള്‍ട്ടിക്‌സ് പുറത്തിറക്കിയത്. അമേരിക്ക കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പൊളാരിസ് ഇന്‍ഡസ്ട്രീസുമായി ഒന്നിച്ച് ഐഷര്‍ പൊളാരിസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ബ്രാന്‍ഡിന് കീഴിലായിരുന്നു വാഹനനിര്‍മ്മാണ കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇന്ത്യയില്‍ പുറത്തിറങ്ങിയ ആദ്യ പേഴ്‌സണല്‍ യൂട്ടിലിറ്റി വാഹനമായിരുന്നു മള്‍ട്ടിക്‌സ്. തുടക്കത്തില്‍ വിപണയില്‍ ലഭിച്ച സ്വീകാര്യത മള്‍ട്ടിക്‌സിന് പിന്നീട് ലഭിച്ചില്ല. നിര്‍മാണം അവസാനിപ്പിച്ചെങ്കിലും നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് സ്‌പെയര്‍ പാര്‍ട്‌സുകളും സര്‍വീസ് കമ്പനി തുടര്‍ന്നും നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡബിള്‍ ക്യാബിന്‍ പിക്കപ്പുകളെ പോലെ അഞ്ചുപേര്‍ക്ക് യാത്ര ചെയ്യാവുന്ന രീതിയിലാണ് മള്‍ട്ടിക്‌സ് നിര്‍മ്മിച്ചിരുന്നത്. ഫാമിലി, ബിസിനസ്,പവര്‍ ജനറേഷന്‍ എന്നീ രീതിയില്‍ AX+,MX എന്നീ രണ്ടു വേരിയന്റുകളായി നിരത്തിലറിങ്ങിയ പൊളാരിസ് മള്‍ട്ടിക്‌സില്‍ 1918 ലിറ്റര്‍ സ്റ്റോറേജ് സൗകര്യമുണ്ടായിരുന്നു. 652 സിസി ടൂ സിലണ്ടര്‍ ഡീസല്‍ എന്‍ജിന്‍ 3000 ആര്‍പിഎമ്മില്‍ 13ബിഎച്ച്പി 1600 ആര്‍പിഎമ്മില്‍ 37 എന്‍എം ... Read more
റേഞ്ച് റോവർ ഇവോക് കൺവെർട്ടബിൾ ഇന്ത്യയില്‍
റേഞ്ച് റോവറിന്റെ ആദ്യ കൺവെർട്ടബിൾ മോഡൽ ഇന്ത്യയിലെത്തുന്നു. ഇവോക്കിന്‍റെ കൺവെർട്ടബിൾ മോഡൽ ഈ മാസം രാജ്യത്ത് അവതരിപ്പിക്കുമെന്ന് റേഞ്ച് റോവർ അറിയിച്ചു. ഇന്ത്യൻ വിപണിയിലെ ആദ്യ കൺവെർട്ടബിൾ എസ്.യു.വിയുമായിരിക്കും ഇവോക്. 2018 ഇവോക് കൺവെർട്ടബിളാവും ഇന്ത്യയിൽ അവതരിപ്പിക്കുക. രണ്ട് വേരിയൻറുകളിലാവും ഇവോക് വിപണി കീഴടക്കാനെത്തുക. രണ്ട് ഡോറിൽ ചെറിയ ബൂട്ടുമായാണ് കൺവെർട്ടബിൾ ഇവോക് എത്തുക. കാറിലെ 1998 സി.സി ഫോർ സിലിണ്ടർ എൻജിൻ 237 ബി.എച്ച്.പി പവറും 340 എൻ.എം ടോർക്കും നൽകും. കറുപ്പ്, ഒാറഞ്ച് നിറങ്ങളുടെ സമന്വയമാണ് റേഞ്ച് റോവർ ഇവോകിൽ കാണാൻ സാധിക്കുക. എ പില്ലറിനും റൂഫിനും കറുത്ത നിറവും ഇതിന് താഴെ ഓറഞ്ച് നിറവുമാണ് കൊടുത്തിരിക്കുന്നത്. എൽ.ഇ.ഡി ഡേ ടൈം റണ്ണിങ് ലൈറ്റ്, റേഡിയേറ്റർ ഗ്രിൽ, എയർ ഇൻടേക്ക്, ബംബർ, വീൽ ആർച്ച് എന്നിവക്കും കറുത്ത നിറമാണ് നല്‍കിയിരിക്കുന്നത്. കറുപ്പ് നിറത്തിൽ തന്നെയാണ് ഇന്റിരിയറിന്റെ രൂപകൽപ്പന. വിവിധ രീതിയില്‍ ക്രമീകരിക്കാവുന്നതാണ് ഫ്രണ്ട് സീറ്റ്. റെയിൻ സെൻസറിങ് വൈപ്പറുകൾ, ... Read more
വിരാട് കോഹ്ലി ഊബര്‍ ഇന്ത്യ ബ്രാന്‍ഡ് അംബാസഡര്‍
ഊബറിന്‍റെ ഇന്ത്യയിലെ ആദ്യത്തെ ബ്രാന്‍ഡ് അംബാസഡറായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ നിയമിച്ചു. ഏഷ്യ-പസിഫിക് മേഖലയില്‍ ആദ്യമായിട്ടാണ് ഊബര്‍ ഒരു ബ്രാന്‍ഡ് അംബാസഡറെ നിയമിക്കുന്നത്. വരും വര്‍ഷങ്ങളില്‍ കോടിക്കണക്കിനാളുകള്‍ക്ക് മികച്ച സേവനം നല്‍കുന്നതിനുള്ള കമ്പനിയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ് വിരാട് കോഹ്ലിയും ഊബറും തമ്മിലുണ്ടാക്കിയിട്ടുള്ള പങ്കാളിത്തമെന്ന് ഊബര്‍ ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യ പ്രസിഡന്‍റ് അമിത് ജയിന്‍ പറഞ്ഞു. ഊബര്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെടുന്ന യാത്രാ സംവിധാനമാണ്. തങ്ങളുടെ ഡ്രൈവര്‍ പങ്കാളികള്‍ക്കും യാത്രക്കാര്‍ക്കും പ്രയോജനം ലഭിക്കുന്ന വിധത്തില്‍ ഇതിനെ കൂടുതല്‍ നവീനമാക്കുവാന്‍ തുടര്‍ച്ചയായും നിക്ഷേപം നടത്തിവരികയാണെന്നും ജയിന്‍ വ്യക്തമാക്കി. വരും നാളുകളില്‍ ഊബര്‍ ഇന്ത്യ നടപ്പാക്കുന്ന വിപണി- ഉപഭോക്തൃ നീക്കങ്ങളില്‍ വിരാട് കോഹ്ലിയും സജീവമായി പങ്കെടുക്കുമെന്ന് ഊബര്‍ ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യ മാര്‍ക്കറ്റിങ് തലവന്‍ സഞ്ജയ് ഗുപ്ത പറഞ്ഞു
റോയല്‍ എന്‍ഫീല്‍ഡിനെതിരെ പുതിയ പരസ്യവുമായി ബജാജ്
റോയല്‍ എന്‍ഫീല്‍ഡ് ബൈക്കിന്‍റെ കുറവുകള്‍ വീണ്ടും ചൂണ്ടിക്കാട്ടി പുതിയ പരസ്യവുമായി ബജാജ്. ആനയെ പോറ്റുന്നത് നിര്‍ത്തു എന്ന പരസ്യ സീരിസിന്‍റെ നാലാമത്തെ പരസ്യമാണ് ബജാജ് പുറത്തിറക്കിയത്. ഇത്തവണ ഡോമിനര്‍ കളിയാക്കുന്നത് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ വെളിച്ച കുറവിനെയാണ്. ഹെഡ് ലൈറ്റിന് വെളിച്ചം കുറവുള്ള ബൈക്ക് ഓടിച്ച് ഇരുട്ടില്‍ തപ്പാതെ എല്‍.ഇ.ഡിയുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശമുള്ള ബജാജ് ഡോമിനാര്‍ സ്വന്തമാക്കൂ എന്നാണു പരസ്യം. റോയല്‍ എന്‍ഫീല്‍ഡ് ആനയാണെന്ന് പറയാതെ പറഞ്ഞ് ബജാജ് പുറത്തിറക്കിയ പരസ്യം ഏറെ വിമര്‍ശനങ്ങള്‍ക്കും കളിയാക്കലുകള്‍ക്കും വിധേയമായിരുന്നു. പരിപാലനചിലവ് കൂടുതലുള്ള ആനയെ മാറ്റി വേഗവും സ്റ്റൈലുമുള്ള ഡോമിനര്‍ സ്വന്തമാക്കൂ എന്നു പറയുന്ന ബജാജിന്‍റെ ഈ പരസ്യം എന്‍ഫീല്‍ഡ് ആരാധകരുടെ പരിഹാസം കണക്കിന് ഏറ്റുവാങ്ങിയിരുന്നു. അതിനെ തുടര്‍ന്ന് മൂന്നു പരസ്യങ്ങളാണ് കമ്പനി പുറത്തിറക്കിയത്. റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളെക്കുറിച്ചുള്ള പ്രധാന പരാതികള്‍ ചൂണ്ടിക്കാട്ടി ഡോമിനറിന്‍റെ മേന്മയെയാണ് ഈ പരസ്യങ്ങളിലൂടെ ബജാജ് ഉയര്‍ത്തിക്കാട്ടുന്നത്. ഡോമിനറിന്‍റെ 2018 ശ്രേണി അടുത്തിടെ ബജാജ് പുറത്തിറക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് കമ്പനി ... Read more
യുഎം ക്രൂയിസര്‍ റെനഗേഡ് ഡ്യൂട്ടി ഉടന്‍ എത്തും
ബജാജ് അവഞ്ചര്‍, റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ്, സുസുക്കി ഇന്‍ട്രൂഡര്‍ എന്നിവയ്ക്ക് എതിരാളിയായി റെനഗേഡ് ഡ്യൂട്ടി മോഡല്‍ ഇന്ത്യന്‍ നിരത്തിലേയ്ക്ക്. ഇതിനു ആദ്യപടിയെന്നോണം ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഡ്യൂട്ടി നിരയില്‍ ഡ്യൂട്ടി 230 എസ്, ഡ്യൂട്ടി 230 ഏയ്‌സ് എന്നീ മോഡലുകള്‍ കമ്പനി അവതരിപ്പിച്ചിരുന്നു. രണ്ടു മോഡലുകളും ജൂണ്‍-ജൂലായ് മാസത്തോടെ വില്‍പ്പനക്കെത്തും. റെനഗേഡ് ഡ്യൂട്ടി എസിന് 1.10 ലക്ഷം രൂപയും ഡ്യൂട്ടി ഏയ്‌സിന് 1.29 ലക്ഷം രൂപയുമായിരിക്കും വിപണി വില. റെനഗേഡ് സ്‌പോര്‍ട്ട് എസിന് കീഴെയാണ് യു.എം. ഡ്യൂട്ടി മോഡലുകളുടെ സ്ഥാനം. ഫ്യൂവല്‍ ടാങ്ക് കപ്പാസിറ്റി 10 ലിറ്ററാണ്. 41 കിലോമീറ്ററാണ് വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്ററോടു കൂടിയ ഡിജിറ്റല്‍ അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണിതിലുള്ളത്. ഹെഡ് ലൈറ്റും ടെയില്‍ ലൈറ്റും എല്‍.ഇ.ഡി.യാണ്. ദീര്‍ഘദൂര യാത്രകളില്‍ ഡ്രൈവര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ സീറ്റുകളാണ് വാഹനത്തില്‍ നല്‍കിയത്. 756 എം.എം ആണ് സീറ്റ് ഹൈറ്റ്. ഓഫ്റോഡറായും ഡ്യൂട്ടിയെ കൊണ്ടുനടക്കാമെന്നാണ് കമ്പനി പറയുന്നു. മുന്നില്‍ 18 ... Read more
വാഗണ്‍ ആര്‍ പുതിയ രൂപത്തില്‍ ഉടനെത്തും
മാരുതിയുടെ ജനപ്രീതി നേടിയ മോഡലായ വാഗണ്‍ ആറിന്‍റെ പുതിയ പതിപ്പ് ഉടന്‍ വിപണിയിലെത്തും. ടോള്‍ ബോയ് ഡിസൈനില്‍ മാറ്റമില്ലാതെ പുതിയ ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്‌ഫോമില്‍ ഇന്ത്യയിലെത്തുന്ന പുതിയ വാഗണ്‍ ആറിന്‍റെ പരീക്ഷണ ഓട്ടങ്ങള്‍ ഇതിനോടകം നിരവധി തവണ നടന്നുകഴിഞ്ഞു. ദീപാവലിക്ക് മുമ്പ് പുതുതലമുറ വാഗണ്‍ ആര്‍ വിപണിയിലെത്തും. കഴിഞ്ഞ വര്‍ഷം ജപ്പാനില്‍ അവതരിപ്പിച്ച വാഗണ്‍ ആറില്‍ നിന്ന് വലിയ മാറ്റങ്ങളോടെയാണ് പുതിയ വാഗണ്‍ ആര്‍ ഇന്ത്യയിലെത്തുക. നിലവിലുള്ള മോഡലുമായി സാമ്യമുള്ളതാകും പുതിയ മോഡലും. വളരെ സിംപിള്‍ ആയിരുന്ന രൂപത്തില്‍നിന്ന് മാറി കരുത്തന്‍ കാറിനെ ഓര്‍മപ്പെടുത്തുന്നതായിരുന്നു ജപ്പാനില്‍ പുറത്തിറങ്ങിയ പുതിയ വാഗണ്‍ ആര്‍. ബോണറ്റിന്‍റെ നീളവും വെട്ടികുറച്ചിരുന്നു. എന്നാല്‍ ഈ മാറ്റങ്ങള്‍ ഇന്ത്യയിലെത്തുന്ന പുതിയ വാഗണ്‍ ആറില്‍ ഉണ്ടാകാന്‍ സാധ്യതയില്ല. അകത്തളത്തില്‍ കാര്യമായ മാറ്റമുണ്ടെന്നാണ് സൂചന. ഡാഷ്‌ബോര്‍ഡ്, സീറ്റ് എന്നിവ പുതുക്കിപ്പണിയും. പുതിയ ടച്ച്‌സ്‌ക്രീന്‍ സിസ്റ്റവും ഡാഷ്‌ബോര്‍ഡില്‍ സ്ഥാനംപിടിക്കും. സുരക്ഷാ സന്നാഹങ്ങളും വര്‍ധിപ്പിക്കും. ഡ്യുവല്‍ എയര്‍ബാഗ്, ആന്‍റി ലോക്കിങ് ബ്രേക്കിങ് സിസ്റ്റം എന്നിവ സ്റ്റാന്‍റെഡായി ... Read more
ടൊയോട്ട യാരിസ് ബുക്കിങ് അടുത്ത മാസം
വാഹനനിര്‍മ്മാതാക്കളില്‍ മുന്‍നിര താരമായ ടൊയോട്ട ബി ഹൈ സെഗ്മെന്റ് ഡെസാനായ യാരിസിന്റെ ഇന്ത്യിലെ ബുക്കിങ് ഏപ്രിലില്‍ ആരംഭിക്കും. ഏപ്രലില്‍ ബുക്ക് ചെയ്ത വാഹനം മേയ് മാസത്തില്‍ നിരത്തിലറങ്ങും. ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെ ഡെപ്യൂട്ടി മാനേജര്‍ എന്‍ രാജ കൊച്ചിയില്‍ സംഘടിപ്പിച്ച യാരിസിന്റെ എക്‌സ്‌ക്ലൂസിവ് പ്രവ്യുവിനെത്തിയപ്പോഴായിരുന്നു ഇക്കാര്യം അറിയിച്ചത്. ടൊയോട്ട നിരയില്‍ എറ്റിയോസിനും കൊറോള ആര്‍ട്ടിസിനും ഇടയിലേക്കാണ് യാരിസ് വരുന്നത്. എറ്റിയോസിനെ അപേക്ഷിച്ച് കുറച്ചുകൂടി സൗകര്യങ്ങളും ഫീച്ചറുകളും യാരിസിനുണ്ട്. കാഴ്ചയ്ക്കും ഭംഗിയേറിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ പെട്രോളില്‍ മാത്രമായിരിക്കും യാരിസ് വരുന്നത്. 108 എച്ച്.പി. കരുത്ത് നല്‍കുന്ന 1.5 ലിറ്റര്‍ ഫോര്‍ സിലിന്‍ഡറാണ് എന്‍ജിന്‍. ബോണസായി ഏഴു മോഡുകളുള്ള സി.വി.ടി. സിക്‌സ് സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സുമുണ്ട്. ഭാവിയില്‍ പെട്രോള്‍ ഹൈബ്രിഡ് വേര്‍ഷന്‍ കൂടി വരുന്നുണ്ട്. ഏകദേശം എട്ട് ലക്ഷം മുതല്‍ 13.5 ലക്ഷം രൂപ വരെ വില വരുന്ന യാരിസിന് ഏഴ് എസ്.ആര്‍.എസ്. എയര്‍ബാഗുകള്‍, ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍, ടയര്‍ ... Read more
ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍ക്ക് വിലകുറയുന്നു
അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന മോഡലുകളുടെ വില കുത്തനെ കുറച്ചു. പൂര്‍ണമായും ഇറക്കുമതി ചെയ്യുന്ന ഹൈ പവര്‍ ബൈക്കുകളുടെ കസ്റ്റംസ് ഡ്യൂട്ടി 50 ശതമാനം കേന്ദ്ര സര്‍ക്കാര്‍ കുറച്ചതിന് പിന്നാലെയാണ് കമ്പനി വില കുറയ്ക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഹാര്‍ലി വില്‍പ്പനയ്ക്കെത്തിച്ച 16 മോഡലുകളില്‍ നാലെണ്ണം പൂര്‍ണമായും നിര്‍മിച്ചു ഇറക്കുമതി ചെയ്യുന്നവയാണ്. ഇക്കൂട്ടത്തില്‍ ഏറ്റവും വിലകുറയുന്നത് സി.വി.ഒ ലിമിറ്റഡിനാണ്. 3.73 ലക്ഷം കുറയും. ടൂറിങ് ശ്രേണിയില്‍പ്പെട്ട റോഡ് കിംങ്, സ്ട്രീറ്റ് ഗ്ലൈഡ് സ്‌പെഷ്യല്‍, റോഡ് ഗ്ലൈഡ് സ്‌പെഷ്യല്‍ എന്നിവയാണ് വില കുറച്ച മറ്റു മോഡലുകള്‍. റോഡ് കിംങിന് 3.38 ലക്ഷവും റോഡ് ഗ്ലൈഡ് സ്‌പെഷ്യലിന് 2.62 ലക്ഷവും സ്ട്രീറ്റ് ഗ്ലൈഡ് സ്‌പെഷ്യലിന് 3.51 രൂപയുമാണ് കുറച്ചത്. ഇതോടെ റോഡ് കിംങിന് 24.99 ലക്ഷം, സ്ട്രീറ്റ് ഗ്ലൈഡിന് 29.99 ലക്ഷം, റോഡ് ഗ്ലൈഡ് സ്‌പെഷ്യലിന് 35.61 ലക്ഷം, സിവിഒ ലിമിറ്റഡിന് 51.72 ലക്ഷം എന്നിങ്ങനെയായിരിക്കും വിപണി വില.
കുതിക്കാനുറച്ച് നെക്സന്‍; ബുക്കിംഗ് 25000 കവിഞ്ഞു
ടാറ്റ മോട്ടോഴ്സ് പുറത്തിറക്കിയ നെക്സന് വിപണിയില്‍ വന്‍ സ്വീകരണം. കൊപാക്ട് എസ്. യു. വി വിഭാഗത്തില്‍ ഇടംപിടിക്കുന്ന നെക്സന് ഇതുവരെ 25000 ബുക്കിംഗ് ലഭിച്ചു എന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. ഇതോടെ ചില കേന്ദ്രങ്ങളില്‍ നെക്സന്‍ ലഭിക്കാന്‍ ആഴ്ചകള്‍ കാത്തിരിക്കേണ്ടി വരും. എക്സ് സെഡ് പ്ലസ്, എക്സ് ടി’ എന്നീ മോഡലുകള്‍ക്കാണ് ആവശ്യക്കാരേറെ. ഡല്‍ഹിയില്‍ 9.62 ലക്ഷം രൂപയ്ക്കാണ് ഡീസല്‍ എന്‍ജിനും ഇരട്ട വര്‍ണവുമുള്ള എക്സ് സെഡ് പ്ലസ് ലഭിക്കുക. പ്രധാനമായും യുവാക്കളെ ലക്ഷ്യമിട്ടായിരുന്നു ടാറ്റാ മോട്ടോഴ്സ് നെക്സന്‍ അവതരിപ്പിച്ചത്. നെക്സന്‍ വാങ്ങാനെത്തുന്നവരില്‍ 65 ശതമാനം ആളുകളും 35 വയസ്സില്‍ താഴെയുള്ളവരാണെന്ന് കമ്പനി ഡീലര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഹര്‍മാനില്‍ നിന്നുള്ള ഇന്‍ഫോടെയ്ന്‍മെന്‍റ് സംവിധാനവും മള്‍ട്ടി ഡ്രൈവ് മോഡും നെക്സന്‍റെ സ്വീകാര്യത വര്‍ധിപ്പിച്ചിട്ടുണ്ട്. നെക്സന്‍റെയും ഹെക്സയുടേയും മികവില്‍ ജനുവരിയിലെ എസ്.യു.വി വിഭാഗം വില്‍പ്പനയില്‍ 188 ശതമാനം വളര്‍ച്ചയാണ് ടാറ്റാ മോട്ടോഴ്സ് കൈവരിച്ചത്.
കിയയുടെ വിവിധ മോഡലുകള്‍ ഇന്ത്യയിലെത്തും
കൊറിയയില്‍ നിന്ന് ഇന്ത്യയിലേക്ക് പുതിയ അതിഥി കൂടി- കിയ. ഇന്ത്യന്‍ വാഹന വിപണിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഹ്യുണ്ടായിക്ക് അവരുടെ നാട്ടില്‍ നിന്നുതന്നെയുള്ള എതിരാളിയാണ് കിയ. ഹ്യുണ്ടായ് മേധാവിത്വം പുലര്‍ത്തുന്ന എല്ലാ മോഡലുകളിലും കിയയും വരുന്നുണ്ട്. ഡല്‍ഹിയിലെ ഓട്ടോ എക്സ്പോയില്‍ കിയ വിവിധ മോഡലുകള്‍ പ്രദര്‍ശിപ്പിക്കും. പുതിയ എസ്.യു.വി. മാതൃകകളും അവതരിപ്പിക്കും. ആന്ധ്രയിലെ നിര്‍മാണ യൂനിറ്റ് ഈ വര്‍ഷം സജ്ജമാകുന്നതോടെ അവിടെനിന്നും ഉല്‍പ്പാദനം ആരംഭിക്കും. പികാന്തോ ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ ടെന്നിനോട് സാദൃശമുള്ള മോഡലാണ് പികാന്തോ. കാറിന്‍റെ മുമ്പിലെ ഗ്രില്ലും ഹെഡ് ലാമ്പ് ക്ലസ്റ്ററുമൊഴികെ ബാക്കിയെല്ലാം ഗ്രാന്‍ഡ് ഐ ടെന്നില്‍ നിന്നും കടമെടുത്തത് പോലെ തോന്നും. അന്താരാഷ്‌ട്ര വിപണിയില്‍ 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഇതിനു കരുത്തേകുന്നത്. സൊറെന്‍റോ സൊറെന്‍റോയുടെ പുതിയ രൂപം കഴിഞ്ഞ വര്‍ഷത്തെ ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ഷോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതായിരിക്കും ഇന്ത്യന്‍ വിപണിയിലെത്തുക. ഹ്യുണ്ടായ് സാന്‍റ ഫേ, സ്കോഡ കൊഡിയാക് എന്നിവയായിരിക്കും സൊറെന്‍റോയുടെ പ്രധാന എതിരാളി. അന്താരാഷ്ട്ര വിപണിയില്‍ പെട്രോളില്‍ ... Read more