Category: Auto

അടിമുടി മാറി മാരുതി എര്‍ട്ടിഗ

പുതിയ രൂപത്തിലും ഭാവത്തിലും മാരുതി എര്‍ട്ടിഗ ഇന്‍ഡോനീഷ്യന്‍ ഓട്ടോ ഷോയില്‍ പുറത്തിറക്കി. നിലവിലുള്ള മോഡലിനെക്കാള്‍ 99 മില്ലിമീറ്റര്‍ നീളവും 40 മില്ലിമീറ്റര്‍ വീതിയും 5 മില്ലിമീറ്റര്‍ ഉയരവും കൂട്ടിയാണ് പുതിയവന്‍ നിരത്തിലോടുക. ഗ്രൗണ്ട് ക്ലിയറന്‍സ് 180 മില്ലിമീറ്ററായി. വീല്‍ബേസില്‍ മാറ്റമില്ല. നീളവും വീതിയും കൂട്ടിയതോടെ മൂന്നാംനിരയില്‍ സൗകര്യം കൂടി. ഹെഡ്ലാമ്പുകളില്‍ പ്രൊജക്ടര്‍ ലെന്‍സുകള്‍ പുതുതായി ചേര്‍ത്തു. മുന്‍ ബമ്പറില്‍ ഫോഗ് ലാമ്പുകള്‍ സി ആകൃതിയിലാണ്. ടെയില്‍ ലാമ്പുകളും എല്‍ഇഡിയായി. പിറകിലെ വിന്‍ഡ്സ്‌ക്രീന്‍ ഒരല്‍പ്പം ഉയര്‍ത്തി. ലൈസന്‍സ് പ്ലേറ്റിന് ക്രോംകൊണ്ട്‌ പൊതിഞ്ഞു. വീതി കൂടിയ അലോയ് വീലുകള്‍ വണ്ടിക്ക് കുറച്ചുകൂടി പക്വത വരുത്തിയിട്ടുണ്ട്. 15 ഇഞ്ചാണ് അലോയ് വീലുകള്‍. സ്വിഫ്റ്റിലും പുതിയ ഡിസയറിലുമുള്ള ഡാഷ്ബോര്‍ഡ് എര്‍ട്ടിഗയിലേക്കും കൊണ്ടുവന്നു. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റിയുള്ള ഇന്‍ഫോടെയ്ന്‍മെന്‍റ് സംവിധാനം എന്നിവയും സെന്‍റര്‍ കണ്‍സോളിലുള്ള സ്‌ക്രീനിലുണ്ട്. സ്റ്റാര്‍ട്ട്/സ്റ്റോപ് ബട്ടണ്‍, ഫ്‌ലാറ്റ് ബോട്ടം സ്റ്റീയറിങ് വീല്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിവ ഡ്രൈവര്‍ക്ക് പുതിയതായി നല്‍കിയിട്ടുണ്ട്. ... Read more

ബിഎംഡബ്ല്യു ആഡംബര എക്സ് 3 വിപണിയില്‍

ബിഎംഡബ്ല്യുവിന്‍റെ ആഡംബര എസ് യു വി എക്‌സ്3യുടെ പുതിയ പതിപ്പ് വിപണിയില്‍. 49.99 ലക്ഷം മുതൽ 56.70 ലക്ഷം രൂപ വരെയാണ് എക്‌സ്3യുടെ എക്‌സ്‌ഷോറൂം വില. ബിഎംഡബ്ല്യുവിന്‍റെ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നാണ് എക്‌സ് 3. 2003ല്‍ രാജ്യാന്തര വിപണിയില്‍ പുറത്തിറങ്ങിയ എക്‌സ് 3 യുടെ മൂന്നാം തലമുറയാണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയത്. കഴിഞ്ഞ മോഡലിനേക്കാൾ 55 കിലോഗ്രാം ഭാരം കുറവുണ്ട് പുതിയ തലമുറ വാഹനത്തിന്. വലുപ്പം കൂടിയ കിഡ്‌നി ഗ്രില്ലുകളാണ് എക്‌സ് 3യുടെ മുന്‍ഭാഗത്തെ പ്രധാന പ്രത്യേകത. ഫുൾ അഡാപ്റ്റീവ് എൽഇഡി ലാംപാണ് പുതിയ എക്സ് 3യിൽ ഉപയോഗിച്ചിരിക്കുന്നത്. 19 ഇഞ്ച് അലോയ് വീലുകളാണ് പുതിയ വിഹനത്തിലുള്ളത്. 12.3 ഇഞ്ച് മൾട്ടിഫങ്ഷൻ ഇൻസ്ട്രുമെന്‍റ്  ഡിസ്പ്ലേ, വെൽക്കം ലൈറ്റ് കാർപെറ്റ്. ആബിയന്‍റ് ലൈറ്റ്, ഹെഡ് അപ് ഡിസ്‌പ്ലെ എന്നിവ പുതിയ എക്‌സ് 3യിലുണ്ട്. തുടക്കത്തിൽ ഡീസൽ എന്‍ജിനോടു കൂടി മാത്രമാണ് വാഹനം ലഭ്യമാകുക. എക്സ്ഡ്രൈവ് 20ഡി എക്സ്പെഡിഷൻസ്, എക്സ്3 ആഡംബര ലൈൻ ... Read more

ഇന്ത്യക്കാര്‍ക്കായി ഔഡിയുടെ ഏറ്റവും വില കുറഞ്ഞ ആഡംബര കാര്‍ വരുന്നു

ഇന്ത്യയിലെ വിപണി സാധ്യത വര്‍ധിപ്പിക്കുന്നതിനായി ഏറ്റവും വില കുറഞ്ഞ അഡംബര കാറുമായി ഔഡി. 22-25 ലക്ഷം രൂപയ്ക്കുള്ളില്‍ വില വരുന്ന കാര്‍ പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവില്‍ എന്‍ട്രി ലെവല്‍ ശ്രേണിയിലുള്ള എ3 സെഡാന്‍, ക്യൂ3 എസ് യു വി എന്നിവയ്ക്ക് താഴെയാകും ഈ ആഡംബരക്കാറിന്‍റെ വരവ്. 2021ഓടെ വാഹനം വിപണിയിലെത്തിക്കാനാണ് സാധ്യത. വില കുറഞ്ഞ കാര്‍ വഴി ആഡംബര കാറുകളുടെ വില്‍പ്പനയില്‍ 2015ല്‍ നഷ്ടപ്പെട്ട ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനാണ് ഔഡി ലക്ഷ്യമിടുന്നത്. നിലവില്‍ മെഴ്‌സിഡീസ് ബെന്‍സിനും ബിഎംഡബ്യുവിനും പിന്നില്‍ മൂന്നാമതായാണ് ഔഡിയുടെ സ്ഥാനം. എസ് യു വികള്‍ക്ക് ഏറെ ആവശ്യക്കാരുള്ള ഇന്ത്യയില്‍ 25 ലക്ഷം രൂപ വിലയില്‍ ആഡംബര എസ് യു വി എത്തിയാല്‍ എളുപ്പത്തില്‍ വിറ്റുപോകാനാണ് സാധ്യത.

ലോകത്തിലെ അതിസുരക്ഷാ വാഹനം ട്രംപിനായി ഒരുങ്ങുന്നു

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനായി ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വാഹനം തയ്യാറാകുകയാണ്. ലോകത്തില്‍ ഏറ്റവും സുരക്ഷിതമായ വാഹനം ഉപയോഗിക്കുന്ന രാഷ്ട്രത്തലവന്‍മാരില്‍ ഒരാളാണ് അമേരിക്കന്‍ പ്രസിഡന്റ് എന്നതിനാല്‍ അതീവ സുരക്ഷ സംവിധാനങ്ങളോടും നൂതന സാങ്കേതികവിദ്യയിലുമാണ് കാറിന്റെ നിര്‍മ്മാണം. മിസൈലുകളെയും രാസായുധങ്ങളെയും വരെ ചെറുക്കാനുള്ള കരുത്ത് ഈ വാഹനത്തിനുണ്ട്. ഏകദേശം 15 ലക്ഷം ഡോളര്‍ മുതല്‍ മുടക്കിലാണ് കാറിന്റെ നിര്‍മ്മാണം. അധികാരത്തിലെത്തിയ ശേഷം ട്രംപിനായി നല്‍കിയത് ഒബാമ ഉപയോഗിച്ചു കൊണ്ടിരുന്ന ബീസ്റ്റായിരുന്നു. നൂനതന സംവിധാനങ്ങളുമായി പരിഷ്‌കരിച്ച പുതിയ ബീസ്റ്റ് അടുത്തു തന്നെ ട്രംപിന് കൈമാറുമെന്നാണ് വിവരം. 2001 ല്‍ അധികാരത്തിലെത്തിയ ജോര്‍ജ് ബുഷാണ് ആദ്യമായി ബീസ്റ്റ് കാര്‍ ഉപയോഗിക്കുന്നത്. 2001 മുതലാണ് വിപണിയില്‍ അവതരിപ്പിക്കുന്ന ബീറ്റ്സില്‍ നിന്ന് വ്യത്യസ്തമായി പ്രസിഡന്റിന് മാത്രമായി പ്രത്യേകം കാര്‍ നിര്‍മ്മിക്കാന്‍ ജനറല്‍ മോട്ടോഴ്സ് തുടങ്ങിയത്. ഏകദേശം 100 കോടി രൂപയ്ക്കാണ് അതിനുള്ള കരാര്‍ ജനറല്‍ മോട്ടോഴ്സ് സ്വന്തമാക്കിയത്. ബാലിസ്റ്റിക്, രാസായുധ ആക്രമണങ്ങള്‍ എന്നിവയെല്ലാം ചെറുക്കാന്‍ പാകത്തിലാണ് ബീസ്റ്റുകള്‍ നിര്‍മിക്കുന്നത്. ... Read more

ജെയിംസ്ബോണ്ട്‌ വാഹനം ലേലത്തിന്

ഇയാൻ ഫ്ലെമിങ് സൃഷ്ടിച്ച കുറ്റാന്വേഷണ കഥാപാത്രമായ ജെയിംസ്ബോണ്ടിനൊപ്പം തന്നെ പ്രശസ്തിയുള്ള ഒന്നുകൂടിയുണ്ട്. ബോണ്ട് കാര്‍, ‘ആസ്റ്റൺ മാർട്ടിൻ’. നിലവിലെ ബോണ്ടിന്‍റെ സ്വകാര്യവാഹനം സ്വന്തമാക്കാൻ അവസരം ഒരുക്കുകയാണ് ക്രിസ്റ്റീ എന്ന ലേലവ്യാപാര സ്ഥാപനം. അടുത്ത ബോണ്ടാവാനൊരുങ്ങുന്ന ക്രേഗ് തന്‍റെ ആസ്റ്റന്‍-മാർട്ടിൻ വാന്‍ക്വിഷാണ് ലേലത്തിന് വച്ചിരിക്കുന്നത്. 2014ൽ പുറത്തിറങ്ങിയ ശതാബ്ദി എഡിഷനാണ് ഇത്. 007 എന്ന നമ്പറിലുള്ള ഈ വാഹനത്തിന്‍റെ ഏകദേശ ലേലതുക 6 ലക്ഷം ഡോളറാണ്. യുവജനങ്ങള്‍ക്ക് കരിയർ ഡെവലപ്മെന്‍റിന് സഹായമേകുന്ന ഓപർച്യുണിറ്റി നെറ്റ്​വർക്ക് എന്ന തന്‍റെ എൻജിഒയുടെ പ്രവർത്തനങ്ങൾക്കാവും ഈ ലേലതുക ക്രേഗ് പൂർണ്ണമായും വിനിയോഗിക്കുക. ആസ്റ്റന്‍-മാർട്ടിൻ വാന്‍ക്വിഷ് കാർ ആകെ 100 എണ്ണമാണ് ലോകത്തുള്ളത്. ഇംഗ്ളണ്ടിലെ ആസ്റ്റൺ മാർട്ടിൻ ആസ്ഥാനത്ത് ഹാൻഡ്–ബിൽറ്റ് ആയാണ് ഈ വാഹനങ്ങൾ നിർമിച്ചത്. 6 ലിറ്റർ വി12 പെട്രോൾ എഞ്ചിനാണ് ഓട്ടോമാറ്റിക് ഗിയർ സംവിധാനമുള്ള വാഹനത്തിനുള്ളത്. 183 മൈലാണ് ഉയർന്ന വേഗം. ഡാനിയൽ ക്രേഗിന്റെ താത്പര്യങ്ങൾക്കനുസരിച്ച് ആസ്റ്റൺ മാർട്ടിന്‍ ചീഫ് ക്രിയേറ്റിങ് ഓഫീസർ മാരെക് റീച്മാൻ ... Read more

ഇലക്ട്രിക് ഹൈപ്പര്‍ കാര്‍ നിര്‍മിക്കാനൊരുങ്ങി മഹീന്ദ്ര

ഇറ്റാലിയന്‍ കമ്പനിയായ ഓട്ടോമൊബൈലീ പിനിന്‍ഫരിന ഡിസൈന്‍ ചെയ്ത ആഡംബര വൈദ്യുത കാര്‍ നിര്‍മിക്കാനൊരുങ്ങി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. മഹീന്ദ്രയുടെ തന്നെ ഉടമസ്ഥതയില്‍ യൂറോപ്പ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഓട്ടോമൊബൈലീ പിനിന്‍ഫരിന. 2020ഓടെ ആഡംബര ഇലക്ട്രിക് ഹൈപ്പര്‍ കാര്‍ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. എതിരാളികളായ ബുഗാട്ടി ഷിറോണ്‍, ലംബോര്‍ഗിനി എന്നിവയ്ക്ക് വെല്ലുവിളി ഉയര്‍ത്തി 20 ലക്ഷം യൂറോയില്‍ താഴെ വിലയിലാകും പുതിയ വാഹനം വിറ്റഴിക്കുന്നത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര, മാനേജിങ് ഡയറക്ടര്‍ പവന്‍ ഗോയങ്ക എന്നിവരുമായിച്ചേര്‍ന്ന് പിനിന്‍ഫരിന ഗ്രൂപ്പ് ചെയര്‍മാന്‍ പോളോ പിനിന്‍ഫരിനയാണ് പദ്ധതി പ്രഖ്യാപിച്ചത്.

സൂപ്പര്‍ ബൈക്കുകളുടെ വിലകുറച്ച് ഹോണ്ട

ഇന്ത്യയില്‍ ഹോണ്ടയുടെ ഫ്ലാഗ്ഷിപ്പ് സൂപ്പര്‍ ബൈക്കുകളുടെ വില കുത്തനെ കുറച്ച് കമ്പനി. സിബിആര്‍ 1000 ആര്‍ ആര്‍ മോഡലുകള്‍ക്ക് 2.01 ലക്ഷം രൂപ മുതല്‍ 2.54 ലക്ഷം രൂപ വരെയാണ് വില കുറച്ചത്. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച്‌ ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്കുള്ള കസ്റ്റംസ്‌ ഡ്യൂട്ടി കേന്ദ്രസര്‍ക്കാര്‍ 25 ശതമാനം കുറച്ചതാണ് വില കുറയാനുള്ള കാരണം. ഇതോടെ നേരത്തെ 16.79 ലക്ഷം രൂപയായിരുന്ന സിബിആര്‍ 1000 ആര്‍ആര്‍ മോഡലിന്‍റെ വില 2.01 ലക്ഷം രൂപ കുറഞ്ഞ് 14.78 ലക്ഷത്തിലെത്തി. 21.22 ലക്ഷം രൂപ വിലയുണ്ടായിരുന്ന സിബിആര്‍ 1000 ആര്‍ആര്‍ എസ്പി മോഡലിന് 2.54 ലക്ഷം രൂപ കുറഞ്ഞ് 18.68 ലക്ഷം രൂപയായി. സിബിആര്‍ 1000 ആര്‍ ആര്‍ന്‍റെ പുതുതലമുറ പതിപ്പ് കഴിഞ്ഞ വര്‍ഷമാണ് ഹോണ്ട ഇന്ത്യയിലെത്തിച്ചത്. 999 സിസി ഇന്‍ ലൈന്‍ ഫോര്‍ സിലിണ്ടര്‍ എന്‍ജിന്‍ 13000 ആര്‍പിഎമ്മില്‍ 192 ബിഎച്ച്പി പവറും 11000 ആര്‍പിഎമ്മില്‍ 114 എന്‍എം ടോര്‍ക്കുമേകും. 6 സ്പീഡാണ് ... Read more

രാജകീയ വാഹനത്തിന്റെ ഉടമകള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

പരസ്യ വെല്ലുവിളിയുമായി പലരും എത്തിയെങ്കിലും റോയലായി തന്നെ വാഴുകയാണ് ആനകള്‍.കാലം കഴിയുന്തോറും ആവശ്യക്കാര്‍ ഏറുന്നതല്ലാതെ കുറയുന്നില്ല. ദിനംപ്രതി ബുള്ളറ്റ് നിരത്തില്‍ വര്‍ധിച്ചിരിക്കുന്നു. നിരവധി പേരാണ് രാജകീയ വാഹനത്തിന്റെ ഉടമകളായി അനുദിനം മാറുന്നത്. കേവലമൊരു ബൈക്കാണ് ബുള്ളറ്റെന്നു കരുതിയെങ്കില്‍ തെറ്റി. സാധാരണ ബൈക്ക് പോലെയല്ല ബുള്ളറ്റ്. അതിന് കൂടുതല്‍ ശ്രദ്ധയും പരിചരണവും ആവശ്യമാണ്. പുതിയ ബുള്ളറ്റിന്റെ ആയുസ്സ് വര്‍ദ്ധിപ്പിക്കാനും യാത്ര കൂടുതല്‍ സുരക്ഷിതമാക്കാനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍. ഒരു ദിവസം ആദ്യമായി സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ കിക് സ്റ്റാര്‍ട്ട് മാത്രം ഉപയോഗിക്കുക. ഇത് ബാറ്ററിയുടെ ആയുസ് വര്‍ദ്ധിപ്പിക്കും. സ്റ്റാര്‍ട്ട് ചെയ്ത് 30 സെക്കന്‍ഡ് കാത്തുനിന്ന ശേഷം മാത്രം യാത്ര തുടങ്ങുക. ആദ്യത്തെ 500 കിലോമീറ്റര്‍ വരെ മണിക്കൂറില്‍ 50 കിലോമീറ്റര്‍ താഴെ വേഗത്തില്‍ വേണം ഓടിക്കാന്‍ . എന്‍ജിന്‍ തണുക്കാനും ക്ലിയറന്‍സ് ശരിയാക്കുന്നതിനും വേണ്ടിയാണിത്. അമിത വേഗമെടുത്താല്‍ എന്‍ജിന്‍ അമിതമായി ചൂടാകും. പാര്‍ട്സുകള്‍ക്ക് ക്രമരഹിതമായ തേയ്മാനം ഉണ്ടാകുയും ചെയ്യും. ഓരോ മണിക്കൂര്‍ ഇടവിട്ട് അഞ്ച് ... Read more

ടിയാന്‍മെന്‍ പാത കീഴടക്കിയ റേഞ്ച് റോവറിന് റെക്കോര്‍ഡ്

സൂപ്പര്‍ കാറുകളെ ഓട്ട മത്സരത്തില്‍ തോല്‍പിക്കാമെന്ന് എസ് യു വികള്‍ ഒരിക്കലും അവകാശവാദം പറയില്ല. അങ്ങനെ തോല്‍പ്പിക്കണമെങ്കില്‍ അത് യൂറസോ മറ്റോ ആയിരിക്കണം. എന്നാല്‍ യൂറസ്സിനെ പോലെ സൂപ്പര്‍ എസ്. യു. വി അല്ലാത്ത ഫെറാറി 458 ഇറ്റാലിയയുടെ സൃഷ്ടിച്ച റെക്കോര്‍ഡ് കഴിഞ്ഞ മാസം തകര്‍ത്തു. റൈഡര്‍മാരുടെ പേടി സ്വപനമായ ചൈനയിലെ ടിയാന്‍മെന്‍ പര്‍വതപാതയിലൂടെ ശരാശരി 68.8 കിലോമീറ്റര്‍ വേഗത്തിലോടിയാണ് റേഞ്ച് റോവറിന്റെ പെര്‍ഫോമന്‍സ് എസ്.യു.വി.യായ റേഞ്ച് റോവര്‍ സ്‌പോര്‍ട് എസ്.വി.ആര്‍ കഴിഞ്ഞ വര്‍ഷം ഫെറാറി സൃഷ്ടിച്ച വേഗത്തിന്റെ റെക്കോഡ് തകര്‍ത്തത്. മലയുടെ അടിയില്‍ നിന്ന് മുകളിലേക്ക് 11.3 കിലോമീറ്റര്‍ ദൂരം മാത്രമേ താണ്ടാനുള്ളുവെങ്കിലും 99 വളവുകളും തിരിവുകളും റോഡരികിലെ നൂറുകണക്കിന് മീറ്റര്‍ താഴ്ചയുള്ള ഗര്‍ത്തങ്ങളുമുള്ള റോഡിലൂടെ പരിചയസമ്പന്നരായ ഡ്രൈവര്‍മാര്‍ പോലും ശ്രദ്ധിച്ചേ വണ്ടിയോടിക്കൂ. ഈ റോഡിലൂടെയാണ് കഴിഞ്ഞ വര്‍ഷം 10 മിനിറ്റ് 31 സെക്കന്‍ഡും കൊണ്ട് ഫെറാറി വേഗത്തിന്റെ റെക്കോഡിട്ടത്. പാനസോണിക് ജാഗ്വാര്‍ റേസിങ് ഡ്രൈവറായ ഹോ-പിന്‍ ടുങ് ഈ ... Read more

ഹോണ്ടയുടെ 56,194 സ്‌കൂട്ടറുകള്‍ പരിശോധനയ്ക്കായി തിരിച്ചുവിളിക്കുന്നു

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയില്‍ വിറ്റഴിച്ച മൂന്നു മോഡലുകളില്‍ നിന്നായി 56,194 യൂണിറ്റുകള്‍ പരിശോധനയ്ക്കായി തിരിച്ചുവിളിക്കുന്നു. എവിയേറ്റര്‍, ആക്ടീവ 125, ഗ്രാസിയ എന്നീ മോഡലുകളുടെ 56,194 യൂണിറ്റുകളാണ് കമ്പനി തിരിച്ചു വിളിക്കുന്നത്. ഈ വാഹനങ്ങളുടെ ഫ്രന്‍ഡ് സസ്പെന്‍ഷനില്‍ തകരാര്‍ കണ്ടെത്തിയതിനാലാണ് പരിശോധനയ്ക്കായി വിളിച്ചത്. 2018 ഫെബ്രവരി ഏഴിനും മാര്‍ച്ച് 16നും ഇടയില്‍ നിര്‍മിച്ച വാഹനങ്ങളാണ് കമ്പനി പരിശോധനയ്ക്കായി വിളിക്കുന്നത്. തകരാറുകള്‍ സൗജന്യമായി പരിഹരിച്ചു കൊടുക്കുമെന്ന് കമ്പനി അറിയിച്ചു. കമ്പനി ഉപഭോക്താക്കളെ ഡീലര്‍മാര്‍ മുഖാന്തരം ഫോണിലൂടെയോ, ഇ-മെയിലിലൂടെയോ, എസ്.എം.എസിലൂടെയോ വിവരം അറിയിക്കും.

യാരിസ് മെയ്‌ 18ന് ഇന്ത്യയില്‍ എത്തും

ടൊയോട്ടയുടെ ഇടത്തരം സെഡാനായ യാരിസിനുള്ള ഇന്ത്യയിലെ ബുക്കിങ് ആരംഭിച്ചു. മേയ് 18 മുതലാണ്‌ വില്‍പ്പന ആരംഭിക്കുക. കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച യാരിസിനുള്ള ബുക്കിങ്ങുകൾ ടൊയോട്ട ഡീലർമാര്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ഡൽഹിയിലും മറ്റും അര ലക്ഷം രൂപ അഡ്വാൻസ് ഈടാക്കിയാണു യാരിസിനുള്ള ബുക്കിങ് പുരോഗമിക്കുന്നു. പെട്രോൾ എൻജിനോടെ മാത്രമാവും യാരിസ് തുടക്കത്തിൽ വിൽപ്പനയ്ക്കെത്തുക. 1.5 ലിറ്റർ, നാച്ചുറലി ആസ്പിരേറ്റഡ് നാലു സിലിണ്ടർ എൻജിന് പരമാവധി 108 ബി.എച്ച്പി. വരെ കരുത്ത് സൃഷ്ടിക്കാനാവും. ആറു സ്പീഡ് മാനുവൽ, ഏഴു സ്റ്റെപ് സി.വി.ടി ഓട്ടോമാറ്റിക് ഗിയർ ബോക്സുകളാവും ട്രാൻസ്മിഷൻ സാധ്യതകൾ. ഇന്ത്യയ്ക്കായി ഡീസല്‍ എൻജിനുള്ള യാരിസ് പരിഗണിക്കുന്നില്ലെന്നാണു ടൊയോട്ട നൽകുന്ന സൂചന. എങ്കിലും സങ്കര ഇന്ധന പതിപ്പ് പിന്നീട് വിപണിയില്‍ എത്തിയേക്കും. ഈ വിഭാഗത്തിൽ ആദ്യമായി പവേഡ് ഡ്രൈവർ സീറ്റ്, മുൻ പാർക്കിങ് സെൻസർ, കൈയുടെ ചലനം തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന ടച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്‍റ്  സംവിധാനം, ടയർ പ്രഷർ മോണിറ്ററിങ് സംവിധാനം, ക്രമീകരിക്കാവുന്ന നെക്ക് ... Read more

ബെംഗളൂരു നഗരത്തില്‍ പുതിയ ടാക്സി സേവനം

ബെംഗളൂരു നഗരത്തില്‍ പുതിയ ആപ്പ് അധിഷ്ഠിത ടാക്‌സി സേവനം തുടങ്ങി. കുറഞ്ഞനിരക്ക് വാഗ്ദാനം ചെയ്താണ് ടാക്സി സേവനം തുടങ്ങിയിരിക്കുന്നത്. പബ്ലിക് ടാക്‌സി എന്നു പേരിട്ടിരിക്കുന്ന പുതിയ ടാക്‌സി ഡ്രൈവര്‍മാരായ രഘു, ബരമെഗൗഡ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് യാഥാര്‍ഥ്യമാക്കിയത്. നഗരത്തില്‍ സര്‍വീസ് നടത്തുന്ന ഒല, ഉബര്‍ ടാക്‌സികളുടെ നിരക്കിനേക്കാള്‍ കുറഞ്ഞ നിരക്കായിരിക്കും പബ്ലിക് ടാക്‌സി ഈടാക്കുക. മുതിര്‍ന്ന പൗരന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക നിരക്കിളവ്, ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ 50 രൂപ കാഷ് ബാക്ക് തുടങ്ങിയ ഓഫറുകളും യാത്രക്കാര്‍ക്ക് നല്‍കുന്നുണ്ട്. കാറും ഒട്ടോറിക്ഷയും ഈ ആപ്പുപയോഗിച്ച് ബുക്ക് ചെയ്യാം. കാറിന് കിലോമീറ്ററിന് നാലുരൂപയും ഒട്ടോയ്ക്ക് ആദ്യ നാലുകിലോമീറ്ററിന് 25 രൂപയുമാണ് ഈടാക്കുന്നത്. യാത്രക്കാരുടെ സുരക്ഷയ്ക്ക് വാഹനങ്ങളില്‍ പാനിക് ബട്ടണുകളുണ്ടാകും. ആദ്യ മൂന്നുയാത്രകള്‍ക്ക് 15 ശതമാനം ഇളവും നല്‍കും.

ഭിന്നശേഷിക്കാര്‍ക്ക് ലൈസന്‍സ്: വ്യവസ്ഥ ഇളവുചെയ്ത സര്‍ക്കുലര്‍ നാളെ നിലവില്‍ വരും

ഭിന്നശേഷിക്കാര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് വ്യവസ്ഥ ഇളവുചെയ്യുന്ന സര്‍ക്കുലര്‍ സംസ്ഥാനത്ത് നാളെ പ്രാബല്യത്തില്‍വരും. അതോടെ ഒരുകണ്ണുമാത്രം കാണാവുന്നവര്‍ക്കും വ്യവസ്ഥകള്‍ക്ക് വിധേയമായി ലൈസന്‍സ് ലഭിക്കും. ഇവരുടെ മറ്റേ കണ്ണിന്‍റെ കാഴ്ചശക്തി വിലയിരുത്തിയാണ് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത്. കേള്‍വിശക്തി കുറഞ്ഞവര്‍, കാലിനോ കൈയ്‌ക്കോ ശേഷിക്കുറവുള്ളവര്‍ എന്നിവര്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനെക്കുറിച്ചും സര്‍ക്കുലറില്‍ പറയുന്നുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് സുരക്ഷിതമായി വാഹനം ഓടിക്കാന്‍ സാധിക്കുമെന്ന് ഡ്രൈവിങ് ടെസ്റ്റില്‍ ബോധ്യപ്പെടണം. ഭിന്നശേഷിക്കാര്‍ നേരിടുന്ന പ്രധാനപ്രശ്‌നം യാത്രാസൗകര്യമില്ലായ്മയാണെന്ന കാര്യം മുന്‍നിര്‍ത്തിയാണ് ഈ ഇളവ്. ഇവര്‍ക്ക് സാധാരണ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ അത്യാവശ്യമായ ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതിലായിരിക്കണം ലൈസന്‍സിങ് അധികാരിയുടെ മുന്‍ഗണനയെന്ന് മോട്ടോര്‍വാഹന വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ടെസ്റ്റ് സമയത്ത് ഭിന്നശേഷിക്കാര്‍ക്ക് മുന്‍ഗണന നല്‍കണം. കൂടുതല്‍ ഭിന്നശേഷിക്കാരുണ്ടെങ്കില്‍ അവര്‍ക്കു മാത്രമായി ഒരുദിവസം ടെസ്റ്റ് നടത്താം. ഭിന്നശേഷിക്കാര്‍ക്ക് മാത്രമായി ആറുമാസത്തിലൊരിക്കല്‍ ലേണേഴ്‌സ്/ലൈസന്‍സ് ടെസ്റ്റ് നടത്തണം. ലിഫ്റ്റ് സൗകര്യമില്ലാത്ത ഓഫിസുകളില്‍ ലേണേഴ്‌സ് ടെസ്റ്റ് താഴത്തെ നിലയിലോ അടുത്തുള്ള മറ്റേതെങ്കിലും സ്ഥലത്തോ നടത്തണം. ഭിന്നശേഷിക്കാര്‍ക്ക് ലേണേഴ്‌സ് ലൈസന്‍സ് നല്‍കുമ്പോള്‍ ... Read more

ബി എം ഡബ്ല്യൂ സ്‌കില്‍ നെക്സ്റ്റിന് സച്ചിന്‍ തുടക്കം കുറിച്ചു

എന്‍ജിനിയറിങ് വിദ്യാര്‍ത്ഥികളുടെ പഠനാവശ്യത്തിന് സഹായിക്കുന്ന സ്‌കില്‍ നെക്സ്റ്റിന് പ്രോഗ്രാമിന് ബി എം ഡബ്ല്യു ഗ്രൂപ്പ് തുടക്കം കുറിച്ചു. ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ബി എം ഡബ്ല്യുവിന്റെ ചെന്നൈ നിര്‍മാണശാലയുടെ പതിനൊന്നാം വാര്‍ഷികത്തിന്റെ സമ്മാനമാണ് വിദ്യാര്‍ത്ഥികള്‍ക്കായി കമ്പനിയുടെ പുതിയ കാല്‍വെയ്പ്. ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ സാനിധ്യത്തിലാണ് സ്‌കില്‍ നെക്സ്റ്റ് പ്രോഗ്രാം കമ്പനി ആരംഭിച്ചത്. എന്‍ജിനിയറിങ് ടെക്നിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ബിഎംഡബ്യു എന്‍ജിനും മറ്റും അടുത്തറിയാന്‍ പ്രാക്ടിക്കല്‍ പഠനത്തിനായി വിട്ടു നല്‍കുന്നതാണ് സ്‌കില്‍ നെക്സ്റ്റ് പ്രോഗ്രാം. കമ്പനിയുടെ ബ്രാന്റ് അംബാസിഡര്‍ കൂടിയായ സച്ചിനൊപ്പം അണ്ണാ യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളും ചേര്‍ന്ന് അസംബിള്‍ ചെയ്ത എന്‍ജിനും ട്രാന്‍സ്മിഷനും അനാവരണം ചെയ്തുകൊണ്ടാണ് പദ്ധതിക്ക് തുടക്കംകുറിച്ചത്. ഇതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ രാജ്യത്തെ വിവിധ എന്‍ജിനിയറിങ് ടെക്നിക്കല്‍ കോളേജുകളിലേക്ക് 365 ബിഎംഡബ്യു എന്‍ജിനും ട്രാന്‍സ്മിഷന്‍ യൂണിറ്റും സൗജന്യമായി നല്‍കും. ക്രിക്കറ്റിനെക്കുറിച്ച് വായന മാത്രമായിരുന്നെങ്കില്‍ എനിക്ക് ഒരിക്കലും ക്രിക്കറ്റ് കളിക്കാന്‍ സാധിക്കില്ലായിരുന്നു, കളി എന്റെ കൈകളിലെത്തിയതോടെയാണ് എല്ലാ യാഥാര്‍ഥ്യമായത്. അതുപോലെ തന്നെ ... Read more

നിര്‍ത്താതെ ട്രോളി ബജാജ് ഡോമിനോര്‍

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകളെ പറയാതെ പറഞ്ഞ് കളിയാക്കി ഡോമിനാറിന്റെ പ്രചാരണാര്‍ഥം ബജാജ് പുറത്തിറക്കിയ പരസ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.ഒന്നിന് പിറകെ ഒന്നായി ബുള്ളറ്റുകളെ ട്രോളി അഞ്ചു പരസ്യങ്ങളാണ് ബജാജ് പുറത്തിറക്കിയത്. എന്നാല്‍ ഈ കളിയാക്കല്‍ പരസ്യം നിര്‍ത്താന്‍ ബജാജിന് ഒരു ഉദ്ദേശ്യവുമില്ല. ആനയെ പോറ്റുന്നത് നിര്‍ത്തൂ എന്ന വാചകത്തോടെ ബുള്ളറ്റുകളുടെ പോരായ്മകള്‍ എടുത്തുകാണിച്ച് ആറാമത്തെ പരസ്യവും ബജാജ് പുറത്തിറക്കി. ദീര്‍ഘദൂര യാത്രകള്‍ക്ക് ഇണങ്ങിയ ബൈക്കല്ല എന്‍ഫീല്‍ഡ് എന്നതാണ് പുതിയ പരസ്യത്തിലെ ഇതിവൃത്തം. ബുള്ളറ്റിലെ യാത്ര റൈഡര്‍മാര്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകളുണ്ടാക്കുമെന്ന് പരസ്യത്തില്‍ പറയാതെ പറയുന്നു.   ബുള്ളറ്റുകളെ ആനയാക്കിയാണ് പരസ്യത്തില്‍ ചിത്രീകരിക്കുന്നത്. ബുള്ളറ്റ് യാത്രയില്‍ നടുവേദനയും കൈ വേദനയും ഉറപ്പാണ്, ഈ തടസ്സങ്ങളൊന്നും ഇല്ലാതെ ഡോമിനാറില്‍ ആസ്വദിച്ച് യാത്ര ചെയ്യാമെന്നും പരസ്യത്തില്‍ ദൃശ്യമാക്കുന്നു. ഉപയോഗശൂന്യമായ ഈ ആനയെ പരിപാലിക്കുന്നത് നിര്‍ത്തി കൂടുതല്‍ പവറും ഫീച്ചറുകളുമുള്ള ഡോമിനാര്‍ 400 വാങ്ങാനാണ് ആറ് പരസ്യങ്ങളിലും കമ്പനി പറയുന്നത്. കളിയാക്കുന്നത് ബുള്ളറ്റിനെയാണെന്ന് പറയാതെ പറയാന്‍ ബുള്ളറ്റുകളുടെ തനത് ... Read more