Category: Auto

മഹീന്ദ്രയുടെ രണ്ടാമത്തെ ഇലക്ട്രിക്ക് ഓട്ടോറിക്ഷ ഇ – ട്രിയോ വിപണിയിലെത്തി

രാജ്യത്തെ ആഭ്യന്തരവാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ മഹീന്ദ്ര ആന്‍ഡ്  മഹീന്ദ്രയുടെ രണ്ടാമത്തെ ഇലക്ട്രിക്ക് ഓട്ടോറിക്ഷ ഇ – ട്രിയോ വിപണിയിലെത്തി. കഴിഞ്ഞ ദില്ലി ഓട്ടോ എക്സ്പോയിലും 2018 ഗ്ലോബല്‍ മൊബിലിറ്റി സമ്മിറ്റിലും പ്രദര്‍ശിപ്പിച്ച ഇ- ട്രിയോ ട്രിയോ, ട്രിയോ യാരി എന്നിങ്ങനെ രണ്ട് വേരിന്റിലാണ് അവതരിച്ചത്. ട്രിയോ യാരിക്ക് 1.36 ലക്ഷം രൂപയും ട്രിയോയ്ക്ക് 2.34 ലക്ഷം രൂപയുമാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാര്‍ സബ്സിഡി അടക്കം ബംഗളൂരൂ എക്സ്ഷോറൂം വില. ഒരു കിലോമീറ്റര്‍ ഓടാന്‍ വെറും 50 പൈസ മാത്രമേ ട്രിയോയ്ക്ക് ആവശ്യമുള്ളു എന്നാണ് കമ്പനിയുടെ അവകാശവാദം. ആദ്യഘട്ടത്തില്‍ ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ ചില ഡീലര്‍ഷിപ്പുകളില്‍ മാത്രമേ ഇലക്ട്രിക് ഓട്ടോ ലഭ്യമാകൂ. സ്പേസ് ഫ്രെയിം ഷാസിയിലാണ് വാഹനത്തിന്റെ നിര്‍മാണം. നഗരസവാരിക്ക് ഇണങ്ങുന്ന വിധത്തില്‍ രൂപകല്‍പന ചെയ്തിട്ടുള്ള രാജ്യത്തെ ആദ്യ ലിഥിയം അയേണ്‍ ത്രീ വീലറുകള്‍ എന്ന പ്രത്യേകതയും ട്രിയോയ്ക്കുണ്ട്. റിയര്‍ ആക്സിലിന്റെ തൊട്ടുമുകളിലാണ് ട്രിയോയിലെ ബാറ്ററി. ട്രിയോയില്‍ 7.37kWh ലിഥിയം അയേണ്‍ ബാറ്ററിയും ... Read more

ആദ്യ ഇലക്ട്രിക്ക് ബൈക്കുമായി ഹാര്‍ലി ഡേവിഡ്‌സണ്‍

ഐക്കണിക്ക് അമേരിക്കന്‍സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്സന്റെ ആദ്യ ഇലക്ട്രിക് ബൈക്ക് ലൈവ്വെയറിന്റെ പ്രൊഡക്ഷന്‍ മോഡല്‍ ഇറ്റലിയില്‍ നടന്ന 2018 മിലന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയില്‍ അവതരിപ്പിച്ചു. 2014-ല്‍ പ്രദര്‍ശിപ്പിച്ച ലൈവ്വെയര്‍ ഇലക്ട്രിക് കണ്‍സെപ്റ്റ് പ്രൊജക്റ്റിന്റെ അടിസ്ഥാനത്തിലാണ് ഇതിന്റെ നിര്‍മാണം. കഴിഞ്ഞ മാസം അമേരിക്കയിലെ ഹാര്‍ലി മ്യൂസിയത്തില്‍ നടന്ന കമ്പനിയുടെ 115ാം വാര്‍ഷിക ആഘോഷ വേളയിലും ലൈവ്വെയറിന്റെ പ്രൊഡക്ഷന്‍ മോഡല്‍ ഹാര്‍ലി അവതരിപ്പിച്ചിരുന്നു. ഹാര്‍ലിയുടെ ആദ്യ ഗിയര്‍ലെസ് വാഹനംകൂടിയാണ് ലൈവ്‌വെയര്‍. ഓറഞ്ച്-ബ്ലാക്ക് ഡ്യുവല്‍ ടോണ്‍ നിറത്തിലാണ് രൂപകല്‍പന. മള്‍ട്ടി റൈഡ് മോഡ്, ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഡിജിറ്റല്‍ ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേ എന്നിവ വാഹനത്തിനുണ്ട്. സ്റ്റീല്‍ ട്രെല്ലീസ് ഫ്രെയ്മില്‍ ബെല്‍റ്റ് ഡ്രൈവ് മോഡിലാണ് വാഹനമെത്തുന്നത്. ബൈക്കിന്റെ മോട്ടോര്‍, ബാറ്ററി ശേഷി സംബന്ധിച്ച വിവരങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല. 74 എച്ച്പി പവര്‍ നല്‍കുന്ന 55kW മോട്ടോറാണ് കണ്‍സെപ്റ്റില്‍ നല്‍കിയിരുന്നത്. മുന്നില്‍ ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്പെഷന്‍. ടാങ്കിന് മുകളിലാണ് ലൈവ് വെയറിന്റെ ചാര്‍ജിങ് ... Read more

കേരളത്തില്‍ ഡ്രൈവറില്ലാ കാറുണ്ടാക്കാന്‍ നിസാന്‍ ഒരുങ്ങുന്നു

ഡ്രൈവറില്ലാത്ത കാറുണ്ടാക്കാന്‍ പ്രമുഖ ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ നിസാന്‍ കേരളത്തില്‍. ഓട്ടോമൊബൈല്‍ മേഖലയില്‍ നിര്‍മിത ബുദ്ധിയെ അടിസ്ഥാനപ്പെടുത്തിയുള്ള സ്്റ്റാര്‍ട്ടപ്പ് സംരംഭം കേരളത്തില്‍ നേരിട്ട് ആരംഭിക്കും. ഇതിന് തിരുവനന്തപുരം ടെക്‌നോസിറ്റിയില്‍ ഡെവലപ്‌മെന്റ് ക്യാമ്പസ് ആരംഭിക്കാന്‍ 30 ഏക്കര്‍ സ്ഥലം നിസാന്‍ കൈമാറും. നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ഓട്ടോമേറ്റഡ് കാറുകളും ഇ-മൊബിലിറ്റിയും അനുബന്ധ സംരംഭങ്ങളുംതുടങ്ങും. നിസാന്‍ ക്യാമ്പസ് കേരളത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ കൂടുതല്‍ രാജ്യാന്തര കമ്പനികള്‍ കേരളത്തിലെത്തും.കോഴിക്കോട്ടും കൊച്ചിയിലും സമാനമായ സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ പച്ചക്കൊടി വീശിയിട്ടുണ്ട്.

ദുബൈ പോലീസിന് ഇനി പറന്നിറങ്ങാം; പറക്കും ബൈക്ക് റെഡി

ദുബൈ പോലീസ് വീണ്ടും സ്മാര്‍ട്ടാകുന്നു. ലംബോര്‍ഗിനി അടക്കമുള്ള അത്യാധുനിക വാഹനങ്ങളുമായി നിരത്തിലൂടെ ചീറിപ്പായുന്ന പോലീസ് ഇനി സിനിമാ സ്‌റ്റൈലില്‍ ആകാശത്തു നിന്നും പറന്നുമിറങ്ങും. ഇതിനായി ഹോവര്‍ ബൈക്കുകള്‍ എന്ന പറക്കും ബൈക്കുകളാണ്‌പൊലീസിനായി ഒരുങ്ങുന്നത്. 2020 ഓടെ ഇതു സേനയുടെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ബൈക്കിന്റെ മോഡല്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അടിയന്തര സന്ദര്‍ഭങ്ങളില്‍ അതിവേഗം ലക്ഷ്യത്തിലെത്താനും നിരീക്ഷണത്തിനുമെല്ലാം ഇത് ഉപയോഗിക്കാനാകും. ചെറുതായതിനാല്‍ എവിടെയും പറന്നിറങ്ങാനുമാകും. കാഴ്ചയില്‍ ഡ്രോണിന്റെയും ബൈക്കിന്റയും സങ്കരരൂപമായ സ്‌കോര്‍പിയന്‍-3 എന്ന ഹോവര്‍ ബൈക്ക് നിര്‍മ്മിക്കുന്നത് കാലിഫോര്‍ണിയയിലെ ഹോവര്‍ സര്‍ഫ് എന്ന കമ്പനിയാണ്. ദുബൈ പൊലീസിനു മാത്രമായി രൂപകല്‍പന ചെയ്ത മോഡലാണിതെന്നാണ് റിപ്പോര്‍ട്ട്. രണ്ടു രീതിയില്‍ പ്രവര്‍ത്തിപ്പിക്കാനാകുമെന്നതാണ് ബൈക്കിന്റെ പ്രധാന പ്രത്യേകത. 114 കിലോഗ്രാം ഭാരമുള്ള ബൈക്കിനു കാര്‍ബണ്‍ ഫൈബര്‍ കൊണ്ടുള്ള ചട്ടക്കൂടാണുള്ളത്. വാഹനത്തിന്റെ സീറ്റിനും ഹാന്‍ഡിലിനുമെല്ലാം ബൈക്കിനോടാണ് സാമ്യം. 4 റോട്ടറുകളുണ്ട്. മണിക്കൂറില്‍ 96 കിലോമീറ്റര്‍ വേഗത്തില്‍ പോകാം. 6000 മീറ്റര്‍ വരെ ഉയരത്തില്‍ പോകാനാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബൈക്ക് പോലെ ... Read more

ഓണ്‍ലൈന്‍ റെന്റ് എ കാര്‍ കമ്പനിയുമായി ഇന്‍ഡസ് മോട്ടേഴ്‌സ് രംഗത്ത്

ഡ്രൈവറുടെ സേവനമില്ലാതെ വാടക കാര്‍ സ്വന്തമായി ഓടിച്ച് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത. വാടക കാറുകള്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്നിടത്ത് എത്താന്‍ ഇനി ഒരു ക്ലിക്കിന്റെ അകലം മാത്രം. സംസ്ഥാനത്തുടനീളം വാടക കാറുകള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള ആദ്യ ഓണ്‍ലൈന്‍ റെന്റ് എ കാര്‍ കമ്പനി പ്രവര്‍ത്തനം ആരംഭിച്ചു. രാജ്യത്തെ പ്രമുഖ ഓട്ടോ മൊബൈല്‍ ഡീലറായ ഇന്‍ഡസ് മോട്ടോഴ്‌സ് ആണ് സര്‍വീസിന് പിന്നില്‍. ഇനി കാറുകള്‍ ഒരു ക്ലിക്കിനരികെ നിങ്ങളുടെ അടുത്തെത്തും. ഇന്‍ഡസ് ഗോ എന്നാണ് സംസ്ഥാനമൊട്ടാകെ ലഭ്യമാകുന്ന ഈ ഓണ്‍ലൈന്‍ സംവിധാനത്തിന്റെ പേര്. അംഗീകൃത വാഹനത്തില്‍ സുരക്ഷിത യാത്ര വാഗ്ദാനം ചെയ്താണ് ഇന്‍ഡസ് ഗോയുടെ രംഗപ്രവേശം. വിമാനത്താവളം, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവയ്‌ക്കെല്ലാം പുറമെ വീടുകളിലും കാറുകള്‍ എത്തിച്ചു തരും എന്നതാണ് ഇന്‍ഡസ് ഗോയുടെ പ്രധാന പ്രത്യേകത. വ്യത്യസ്തമായ ആവശ്യങ്ങള്‍ക്കനുസരിച്ച് വിശാലമായ വാഹനനിരയും ഒരുക്കിയിട്ടുണ്ട്. പ്രീമിയം ലക്ഷുറി വാഹനങ്ങള്‍, എക്‌സിക്യൂട്ടീവ് സെഡാനുകള്‍, എസ് യുവികള്‍ തുടങ്ങി വിവിധ കമ്പനികളുടെ കാറുകളും ഇന്‍ഡസ് ... Read more

വിപണയില്‍ തരംഗം തീര്‍ക്കാന്‍ ടാറ്റ ടിയാഗോ, ടിഗര്‍ ജെപിടി മോഡലുകള്‍

ടാറ്റ മോട്ടോഴ്സിന്റെയും ജേയം ഓട്ടോമോട്ടീവ്സിന്റെയും സംയുക്ത സംരംഭമായ ജെടി സ്‌പെഷ്യല്‍ വെഹിക്കിള്‍സിന്റെ (ജെ ടി സ് വി) പെര്‍ഫോമന്‍സ് വാഹന മോഡലുകളായ ടിയാഗോ ജെ ടി പി, ടിഗോര്‍ ജെ ടി പി എന്നിവ വിപണിയില്‍ അവതരിപ്പിച്ചു. ടാറ്റയും ജേയം ഓട്ടോമോട്ടീവ്‌സും തമ്മിലുള്ള 50:50 സഹകരണത്തിലാണ് ജെടി സ്‌പെഷ്യല്‍ വെഹിക്കിള്‍സ് പ്രവര്‍ത്തിക്കുന്നത്. ടിയാഗോ ജെടിപി 6.39 ലക്ഷം രൂപ മുതലും ടിഗോര്‍ ജെടിപി 7.49 ലക്ഷം രൂപ മുതലുമാണ് ദില്ലി എക്സ് ഷോറൂം വില. ടാറ്റയുടെ തിരഞ്ഞെടുക്കപ്പെട്ട ഡീലര്‍ഷിപ്പുകള്‍ വഴി വാഹനങ്ങള്‍ 11,000രൂപ അടച്ച് വാഹനങ്ങള്‍ ബുക്ക് ചെയ്യാം. വാഹന പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന ജെടിപി മോഡലുകളുടെ അത്യാകര്‍ഷകമായ സ്‌പോട്ടി ഡിസൈന്‍, പെര്‍ഫോമന്‍സ് അധിഷ്ഠിത എന്‍ജിനുകള്‍ എന്നിവ ഈ വാഹനങ്ങളെ മികവുറ്റതാക്കുന്നു. രാജ്യത്തെ കൊച്ചി ഉള്‍പ്പെടുന്ന തിരഞ്ഞെടുക്കപ്പെട്ട ഡീലര്‍ഷിപ്പുകള്‍ വഴിയാകും നവംബര്‍ ആദ്യവാരത്തോടെ ജെടിപി മോഡലുകള്‍ നിരത്തിലെത്തുക. ദിവസേനയുള്ള യാത്രയില്‍ ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഒരു മികച്ച ഡ്രൈവ് അനുഭവം വാഗ്ദാനം ചെയ്യാന്‍ ... Read more

കാല്‍നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി ഹ്യുണ്ടായി നെക്‌സോ

യൂറോ ന്യൂ കാര്‍ അസെസ്മെന്റ് പ്രോഗ്രാം നടത്തിയ ക്രാഷ് ടെസ്റ്റില്‍ അഞ്ചില്‍ അഞ്ച് സ്റ്റാര്‍ റേറ്റിങും നേടി ഹ്യുണ്ടായ് നെക്സോ എസ്യുവി. മുതിര്‍ന്ന യാത്രക്കാര്‍ക്ക് 94 ശതമാനം സുരക്ഷയും കുട്ടികള്‍ക്ക് 87 ശതമാനം സുരക്ഷയുമാണ് വാഹനം ഉറപ്പുവരുത്തിയത്. ഹ്യുണ്ടായിയുടെ ആദ്യ ഫ്യുവല്‍ സെല്‍ ഇലക്ട്രിക് വാഹനമാണ് നെക്സോ. ക്രാഷ് ടെസ്റ്റിനു ഹ്യുണ്ടായിയുടെ ‘സ്മാര്‍ട്ട് സെന്‍സ് ആക്ടീവ് സേഫ്റ്റി ആന്‍ഡ് ഡ്രൈവിങ് അസിസ്റ്റന്‍സ് ടെക്നോളജി’ ഉള്‍പ്പെടുത്തിയ നെക്സോ മോഡലാണ് ഉപയോഗിച്ചത്. വാഹനത്തിലുള്ള യാത്രക്കാര്‍ക്ക് പുറമേ കാല്‍നട യാത്രക്കാര്‍ക്ക് 67 ശതമാനം സുരക്ഷയും നെക്സോ നല്‍കും. യാത്രാമദ്ധ്യേ പെട്ടെന്ന് വാഹനത്തിന് മുന്നിലേക്ക് വരുന്ന യാത്രക്കാരെ തിരിച്ചറിഞ്ഞ് ഓട്ടോമാറ്റിക്കായി ബ്രേക്ക് ചെയ്യുന്ന എഇബി സംവിധാനം വഴിയാണ് കാല്‍നട യാത്രക്കാര്‍ക്ക് സുരക്ഷ ഒരുക്കുക. ലൈന്‍ ഫോളോയിങ് അസിസ്റ്റ്, ഹൈവേ ഡ്രൈവിങ് അസിസ്റ്റ്, ബ്ലൈന്റ് സ്പോര്‍ട്ട് വ്യൂ മോണിറ്റര്‍, റിമോര്‍ട്ട് സ്മാര്‍ട്ട് പാര്‍ക്കിങ്, എബിഎസ്, എഇബി, ഡ്യുവല്‍ ഫ്രണ്ട്-സൈഡ് എയര്‍ബാഗ് തുടങ്ങിയ സുരക്ഷാ സന്നാഹങ്ങള്‍ ഉള്‍പ്പെട്ടതാണ് ഈ നെക്സോ. ... Read more

വൈദ്യുത വാഹനങ്ങള്‍ക്ക് 100 ചാര്‍ജിങ്ങ് സേറ്റേഷനുകള്‍ കൂടി അനുവദിച്ച് ദുബൈ

വൈദ്യുത വാഹനങ്ങള്‍ക്കായി ദുബൈയില്‍ 100 പുതിയ ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍ കൂടി തയ്യാറായി. ഇതോടെ എമിറേറ്റിലെ ഹരിത ചാര്‍ജിങ്ങ് സ്റ്റേഷനുകളുടെ എണ്ണം 200 ആയി ഉയര്‍ന്നു. ദുബൈയില്‍ നടന്ന വീടെക്‌സ് 2018 പ്രദര്‍ശനത്തില്‍ ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി ദീവയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ച് പരിസ്ഥിതിക്ക് അനുയോജ്യമായ സുസ്ഥിര വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചാര്‍ജിങ്ങ് സ്റ്റേഷനുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്. ദുബൈ പോലീസ്, ദുബായ് മുനിസിപ്പാലിറ്റി, ആര്‍.ടി.എ., ദുബൈ ഹെല്‍ത്ത് അതോറിറ്റി, ദുബൈ കോര്‍ട്‌സ്, എക്‌സ്‌പോ 2020 തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് പുതിയ പ്രദേശങ്ങളില്‍ വൈദ്യുത ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. അഡ്‌നോക്കിന്റെയും ഇനോക്കിന്റെയും പെട്രോള്‍ സ്റ്റേഷനുകളിലും വൈദ്യുത വാഹനങ്ങളുടെ ചാര്‍ജിങ്ങിന് സൗകര്യമൊരുങ്ങും.

കാത്തിരിപ്പിന് വിരാമം; ജാവ നവംബര്‍ 15ന് എത്തും

ഒരു കാലത്ത് നിരത്തുകളിലെ ഐക്കണിക്ക് ഇരുചക്രവാഹനമായിരുന്ന ജാവ ബൈക്കുകള്‍ വീണ്ടും ഇന്ത്യയില്‍ അവതരിക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ചുകാലമായി കേട്ടു തുടങ്ങിയിട്ട്. ചെക്ക് വാഹന നിര്‍മ്മാതാക്കളായ ജാവയെ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഏറ്റെടുത്തിരുന്നു. ക്ലാസിക് ലെജന്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കു കീഴില്‍ മഹീന്ദ്ര നിര്‍മ്മിക്കുന്ന പുത്തന്‍ ജാവ ബൈക്കുകള്‍ നംബവര്‍ 15ന് ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് പുതിയ വാര്‍ത്ത. 27 എച്ച്പി കരുത്തും 28 എന്‍എം ടോര്‍ക്കുമുള്ള 293 സിസി എന്‍ജിനാവും വാഹനത്തിന്റെ ഹൃദയം. 1960- 70 കാലഘട്ടത്തില്‍ നിരത്തിലുണ്ടായിരുന്നു ജാവ ബൈക്കുകളോട് സാദൃശ്യമുള്ള ഡിസൈനിലായിരുക്കും പുതിയ ബൈക്കുകളും നിരത്തിലെത്തിക്കുക. പഴയ ക്ലാസിക് ടൂ സ്‌ട്രോക്ക് എന്‍ജിന് സമാനമായി ട്വിന്‍ എക്‌സ്‌ഹോസ്റ്റ് ആയിരിക്കും പുതിയ ജാവയുടെ പ്രധാന ആകര്‍ഷണം. മലിനീകരണ നിയന്ത്രണ നിലവാരത്തില്‍ ഭാരത് സ്റ്റേജ് 6 നിലവാരത്തിലുള്ളതാണ് എന്‍ജിന്‍. 6 സ്പീഡാണ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍. ടൂ സ്ട്രോക്ക് എഞ്ചിനില്‍ ഒരുകാലത്ത് വമ്പന്‍മാരായിരുന്ന ചെക്ക് വാഹന നിര്‍മാതാക്കളായ ജാവ മോട്ടോര്‍സൈക്കിള്‍സ്. ... Read more

വേഗതയുള്ള ഇലക്ട്രിക്ക് ബൈക്കുമായി ടി വി എസ്

രാജ്യത്തെ എല്ലാ വാഹന നിര്‍മാതാക്കളും ഇലക്ട്രിക് വാഹനങ്ങളുടെ പണിപുരയിലാണ്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ നിരത്തുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ സജീവമായി തുടങ്ങും. ഈ സാഹചര്യത്തില്‍ ഏറ്റവും വേഗതയുള്ള ഇലക്ട്രിക് ബൈക്ക് പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് ടിവിഎസ്. പ്രതീകാത്മക ചിത്രം ഗ്രീന്‍ മൊബിലിറ്റി സ്റ്റാര്‍ട്ട്അപ്പായ ആള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവിന്റെ സഹകരണത്തോടെയാണ് ടിവിഎസ് ഇലക്ട്രിക് ബൈക്കുകള്‍ നിരത്തിലെത്തിക്കാനൊരുങ്ങുന്നത്. മണിക്കൂറില്‍ 138 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ ശേഷിയുള്ള വാഹനം നിര്‍മിക്കാനാണ് ഈ കമ്പനികള്‍ തയാറെടുക്കുന്നത്. 200 മുതല്‍ 250 സിസിക്ക് സമാനമായ ശേഷിയുള്ള മോട്ടോറായിരിക്കും ഈ വാഹനങ്ങള്‍ക്ക് കരുത്ത് പകരുന്നത്. അതുകൊണ്ട് തന്നെ പരമാവധി വേഗത കൈവരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനികളുടെ പ്രതീക്ഷ. 2019-ഓടെ ബൈക്ക് പുറത്തിറക്കാനാണ് നിര്‍മാതാക്കളുടെ തീരുമാനം. 200 സിസി ബൈക്ക് ശ്രേണിയില്‍ ഏറ്റവും വേഗത കൈവരിക്കാന്‍ ശേഷിയുള്ള വാഹനം കെടിഎം ഡ്യൂക്ക് 200 ആണ്. മണിക്കൂറില്‍ 138 കിലോമീറ്റര്‍ വേഗതയാണ് ഡ്യൂക്കിന്റെ വേഗത. എന്നാല്‍, 150 കിലോമീറ്റര്‍ വേഗത കൈവരിച്ച് ഈ റെക്കോഡ് സ്വന്തമാക്കാനുള്ള ... Read more

ദുബൈയില്‍ ഡ്രൈവറില്ലാ ടാക്സി പരീക്ഷണ ഓട്ടം തുടങ്ങി

ഇനി മുതല്‍ ടാക്സി ബുക്ക് ചെയ്ത് കഴിയുമ്പോള്‍ ഡ്രൈവറില്ലെന്ന് പറഞ്ഞ് മാറി പോകേണ്ട കാര്യമില്ല.ദുബൈ യില്‍ ഡ്രൈവറില്ലാ ടാക്സികള്‍ സര്‍വ്വീസ് നിരത്തിലിറങ്ങി തുടങ്ങി. ആദ്യ ഘട്ടത്തില്‍ മൂന്നു മാസത്തെ പരീക്ഷണ സര്‍വീസിലാണ് ടാക്സികള്‍ ഇപ്പോള്‍. ദുബൈ എക്സിബിഷന്‍ സെന്ററില്‍ ആരംഭിച്ച 38-ാമത് ജിടെക്സ് സാങ്കേതിക വാരത്തിലാണ് സ്വയം നിയന്ത്രിത ടാക്സികള്‍ ആര്‍.ടി.എ നിരത്തിലിറക്കിയത്. ദുബൈ സിലിക്കണ്‍ ഒയാസിസിന്റെയും ഡി.ജി. വേള്‍ഡിന്റെയും സഹകരണത്തോടെയാണ് ഡ്രൈവറില്ലാ ടാക്സി രൂപകല്‍പന ചെയ്തത്. ഏറ്റവുംമികച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ടാക്സിയില്‍ ഒരുക്കിയിരിക്കുന്നത്. വാഹനം നിയന്ത്രിക്കാനും, അപകടം ഒഴിവാക്കാനും, റോഡ് കാണാനും, ഗതാഗത തടസ്സം മനസിലാക്കാനും സഹായിക്കുന്ന സെന്‍സറുകളും ക്യാമറകളും ഘടിപ്പിച്ചിട്ടുണ്ട്. ദുബായ് മെട്രോ, ദുബായ് ട്രാം തുടങ്ങിയ സ്വയം നിയന്ത്രിത വാഹനങ്ങളുടെ പട്ടികയിലേക്ക് ഡ്രൈവറില്ലാ ടാക്സി കൂടിയെത്തുന്നത് പൊതുഗതാഗതം ഏകോപിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്. ദുബായ് സിലിക്കണ്‍ ഒയാസിസിലായിരിക്കും ടാക്സികള്‍ സര്‍വ്വീസ് നടത്തുക. പരീക്ഷണ സര്‍വ്വീസിലെ പ്രവര്‍ത്തനം വിലയിരുത്തി നഗരത്തിലെ മറ്റിടങ്ങളിലേക്കും പിന്നീട് സര്‍വ്വീസ് വ്യാപിപ്പിക്കും. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കാറില്‍ ... Read more

ഇലക്ട്രിക് ഓട്ടോറിക്ഷയുമായി ബജാജ്

രാജ്യത്തെ മുചക്രവാഹന വിപണിയിലെ കുലപതികളായ ബജാജിന്റെ പരീക്ഷണ ഓട്ടം നടത്തുന്ന ഇലക്ട്രിക് ഓട്ടോറിക്ഷയുടെ ചിത്രങ്ങള്‍ പുറത്തുവന്നു. പൂര്‍ണമായും മൂടികെട്ടിയ ഇ-റിക്ഷ പുണെയിലെ ഒരു റോഡില്‍ പരീക്ഷണ ഓട്ടം നടത്തുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വാഹനത്തിന്റെ ബാറ്ററി ശേഷി സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ചിത്രങ്ങള്‍ പ്രകാരം നിലവിലെ ബജാജ് ഓട്ടോറിക്ഷകള്‍ക്ക് സമാനമായ രൂപഘടനയിലാണ് ഇലക്ട്രിക് ഓട്ടോ. അടുത്ത വര്‍ഷത്തോടെ ആദ്യ ഇ-റിക്ഷ ബജാജില്‍ നിന്ന് പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. അടുത്തകാലത്ത് ട്രിയോ എന്ന പേരില്‍ ഇ-റിക്ഷ മഹീന്ദ്രയും അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ ദില്ലി ഓട്ടോ എക്സ്പോയിലും 2018 ഗ്ലോബല്‍ മൊബിലിറ്റി സമ്മിറ്റിലുമായിരുന്നു മഹീന്ദ്രയുടെ പ്രദര്‍ശനം.

നമ്പര്‍ പ്ലേറ്റുകളിലെ അലങ്കാരപ്പണികളോട് നോ പറഞ്ഞ് മോട്ടാര്‍ വാഹന വകുപ്പ്

വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളില്‍ അലങ്കരിച്ചു വിവിധ രീതികളില്‍ എഴുതുന്നവര്‍ക്ക് എതിരെ കര്‍ശന നീക്കങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്. അവ്യക്തത ഉണ്ടാക്കുന്ന എഴുത്തുകള്‍ തടയാനാണ് പരിശോധന ഊര്‍ജിതമാക്കുന്നത്.   ഇത്തരത്തില്‍ നമ്പര്‍പ്ലേറ്റ് നിര്‍മിച്ചു നല്‍കുന്നവരെയും വാഹന ഡീലര്‍മാരെയും പിടികൂടും. ഇതിനൊപ്പം റോഡ് പരിശോധന നടത്തി പിഴ ഈടാക്കും. ഇവരില്‍ നിന്നും 2000 മുതല്‍ 5000 രൂപ വരെ പിഴ ഈടാക്കാന്‍ മോട്ടോര്‍ വാഹന നിയമം 177-ാം വകുപ്പിന് പുറമെ 39, 192 വകുപ്പുകള്‍ കൂടി ചേര്‍ത്ത് പിഴ ഈടാക്കുമെന്നാണ് റിപ്പോര്‍ട്ട്. ബൈക്കുകളിലെ നമ്പര്‍ പ്ലേറ്റുകളിലാണ് ഇത്തരത്തിലുള്ള അലങ്കാരപ്പണികള്‍ കൂടുതലായി കണ്ടുവരുന്നത്. നമ്പര്‍പ്ലേറ്റില്‍ മറ്റെന്തെങ്കിലും എഴുതുകയോ പതിക്കുകയോ ചെയ്യുക, നമ്പര്‍പ്ലേറ്റിലെ അക്ഷരങ്ങളും അക്കങ്ങളും മങ്ങി ഇരിക്കുക തുടങ്ങിയവയും കുറ്റകരമാണ്. നിയമം ലംഘിച്ചാല്‍ ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് രണ്ടായിരം രൂപ, ലൈറ്റ് വാഹനങ്ങള്‍ക്ക് മൂവായിരം, മീഡിയം വാഹനങ്ങള്‍ക്ക് നാലായിരം, ഹെവി വാഹനങ്ങള്‍ക്ക് 5000 എന്നിങ്ങനെയാണ് പിഴ ഈടാക്കുക. ഇങ്ങനെയുള്ള വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട് നിര്‍ത്താതെ പോയാല്‍ നമ്പര്‍ ... Read more

ഓഫ് റോഡ് പതിപ്പിറക്കി ബെന്‍സ്

ഓഫ് റോഡ് ഡ്രൈവിങ് എല്ലാവര്‍ക്കും ആവേശമാണ്. സഞ്ചാര പ്രിയരായ പലരും സ്വന്തം വാഹനം രൂപമാറ്റം നടത്തുന്നതും പതിവാണ്. എന്നാല്‍ വാഹനത്തിന്റെ യാതൊരു മാറ്റവും വരുത്താതെ ആഡംബര ഓഫഅ റോഡ് സവാരി ഒരുക്കുകയാണ് ബെന്‍സ് ഇക്ലാസ് ഓള്‍ ടെറൈന്‍ ജി.എല്‍.ഇ. ശ്രേണി ആസ്പദമാക്കിയാണ് ബെന്‍സ് പുറത്തിറക്കിയ ഇ ക്ലാസ് ഓള്‍ ടെറൈന്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്തി തുടങ്ങി. രാജ്യാന്തര വിപണിയിലും ഇ ക്ലാസ് സെഡാന്റെ ഓഫ്‌റോഡ് പതിപ്പാണ് ഇ ക്ലാസ് ഓള്‍ ടെറൈന്‍. കൂടിയ ഗ്രൗണ്ട് ക്ലിയറന്‍സിനൊപ്പം പുറംമോടിയിലും മാറ്റങ്ങളുമായാണ് ഇ ക്ലാസ് ഓള്‍ ടെറൈന്‍ എത്തിയിരിക്കുന്നത്. ക്രാമിയം ഗ്രില്‍, മുന്‍ ബമ്പറിലെ സ്‌കിഡ് പ്ലേറ്റ്, വശങ്ങളില്‍ വീല്‍ ആര്‍ച്ചുകള്‍ക്ക് മുകളിലുള്ള കറുത്ത ക്ലാഡിങ് എന്നിവയാണ് ഇ ക്ലാസ് ഓള്‍ ടെറൈനിന് ഓഫ് വാഹനത്തിന്റെ ഭാവം പകരുന്നത്. സില്‍വര്‍ ഫിനീഷിങ് റൂഫ് റെയിലുകള്‍ 19 ഇഞ്ച് അഞ്ച് സ്‌പോക്ക് അലോയ് വീലുകള്‍ വീല്‍ ആര്‍ച്ചുകളിലെ ക്ലാഡിങ്ങുകള്‍ ഇരട്ട എക്‌സ്‌ഫോസ്റ്റിലേക്ക് നീളുന്ന ബാക്ക് സ്‌കിഡ് ... Read more

ആദ്യ ഓട്ടോണമസ് ബൈക്കുമായി ബിഎംഡബ്ല്യു

ഡ്രൈവറില്ലാ കാറുകളും ബസുകളും മാത്രമല്ല, ഇനി ഡ്രൈവറില്ലാത്ത മോട്ടോര്‍ സൈക്കിളുകളും നിരത്തുകളില്‍ നിറയും. ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യു. ആണ് ആദ്യ ഓട്ടോണമസ് മോട്ടോര്‍ സൈക്കിളിന്റെ പ്രോട്ടോ ടൈപ്പ് പുറത്തിറക്കിയിരിക്കുന്നത്. ബി.എം.ഡബ്ല്യു.വിന്റെ ഇരുചക്രവാഹന വിഭാഗമായ ബി.എം.ഡബ്ല്യു. മോട്ടൊറാഡ് ആണ് ആര്‍ 1200 ജി.എസ്. എന്ന മോട്ടോര്‍ സൈക്കിളിന്റെ പ്രോട്ടോടൈപ്പ് ഡ്രൈവറില്ലാതെ റൈഡ് നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഡ്രൈവറില്ലാ കാറുകളിലേക്കുള്ള പ്രയാണം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടങ്ങിക്കഴിഞ്ഞെങ്കിലും ഇരുചക്രവാഹനങ്ങളിലെ പരീക്ഷണം ആദ്യമാണ്. മോട്ടോര്‍ സൈക്കിളുകളിലെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെയും പോരായ്മകള്‍ പരിഹരിച്ച് മികവുറ്റ മോഡലുകള്‍ പുറത്തിറക്കുന്നതിന്റെയും ഭാഗമായാണ് കമ്പനി ഓട്ടോണമസ് മോട്ടോര്‍ സൈക്കിള്‍ പരീക്ഷിച്ചത്. രണ്ടു വര്‍ഷമായി മാതൃക പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു കമ്പനി.