Category: Auto
ഏപ്രില്‍ ഒന്ന് മുതല്‍ വാഹനങ്ങളില്‍ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധം
ഏപ്രില്‍ ഒന്നുമുതല്‍ രാജ്യത്ത് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച വാഹനങ്ങളായിരിക്കും നിരത്തില്‍ ഓടുക എന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍. കളള നമ്പര്‍പ്ലേറ്റുകള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് തടയുക എന്ന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ കൊണ്ടുവരുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു. രജിസ്ട്രേഷന് മാര്‍ക്ക് സൂചിപ്പിക്കുന്ന അടയാളങ്ങള്‍ ഉള്‍പ്പെടുന്ന അതി സുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ വാഹനങ്ങള്‍ക്ക് നിര്‍ബന്ധമാക്കി കൊണ്ടുളള വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. ഇതനുസരിച്ച് ഏപ്രില്‍ ഒന്നിനോ, അതിന് ശേഷമോ ഉളള ദിവസങ്ങളില്‍ നിര്‍മ്മിച്ച വാഹനങ്ങളില്‍ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കേണ്ട ഉത്തരവാദിത്തം വാഹനനിര്മ്മാതാക്കള്ക്കാണെന്ന് കേന്ദ്രഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പാര്‍ലമെന്റിനെ അറിയിച്ചു. അതായത് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ വാഹനനിര്‍മ്മാതാക്കള്‍ തന്നെ വിതരണം ചെയ്യണമെന്ന് സാരം.സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി ഉണ്ടെങ്കില്‍ പഴയ വാഹനങ്ങളിലും അതിസുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കാം. അലുമിനിയം പ്ലേറ്റില്‍ ക്രോമിയം ഉപയോഗിച്ച് ഹോളോഗ്രാഫ് രീതിയില്‍ അക്കങ്ങള്‍ എഴുതിയാണ് അതി സുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ തയാറാക്കുന്നത്. ഓരോ വാഹനത്തിനും വ്യത്യസ്ത ... Read more
യമഹ എം ടി 15 പുതുവര്‍ഷത്തിലെത്തും
ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ യമഹ നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ ശ്രേണിയിലേക്ക് അവതരിപ്പിക്കുന്ന എംടി-15 ജനുവരി 21-ന് എത്തും. പുതുതായി ഡിസൈന്‍ ചെയ്ത ഫുള്‍ എല്‍ഇഡി ഹെഡ്ലാമ്പ്, ഡിജിറ്റല്‍ ഇന്‍ട്രുമെന്റ് കണ്‍സോള്‍, മസ്കുലാര്‍ ഫ്യുവല്‍ ടാങ്ക് തുടങ്ങിയവ ബൈക്കിനെ വേറിട്ടതാക്കുന്നു. സിംഗിള്‍ പീസ് സീറ്റ്, വീതി കുറഞ്ഞ പിന്‍ഭാഗം തുടങ്ങിയവയും ബൈക്കിന്റെ പ്രത്യേകതകളാണ്. 155 സിസി സിംഗിള്‍ സിലണ്ടര്‍ എന്‍ജിനാണ് ബൈക്കിന്റെ ഹൃദയം. 19.3 ബിഎച്ച്പി പവറും 15 എന്‍എം ടോര്‍ക്കും ഈ എഞ്ചിന് ഉത്പാദിപ്പിക്കും. ആറ് സ്പീഡ് ഗിയര്‍ബോക്സാണ് ട്രാന്സ്മിഷന്. മുന്നില്‍ ടെലിസ്കോപികും പിന്നില്‍ മോണോഷോക്ക് സസ്പെഷനുമാണ് സസ്പന്ഷന്. മുന്നില്‍ 267 എംഎം, പിന്നില്‍ 220ം എംഎം ഡിസ്ക് ബ്രേക്കിനൊപ്പം എബിഎസ് സുരക്ഷയും ഈ ബൈക്കില്‍ നല്‍കുന്നുണ്ട്.
ജാവ മോട്ടോര്‍ സൈക്കിള്‍സ് ബുക്കിങ് നിര്‍ത്തി
ഐതിഹാസിക ഇരുചക്ര വാഹന ബ്രാന്‍ഡായ ജാവ മോട്ടോര്‍ സൈക്കിള്‍സ് തിരിച്ചു വരവിന്റെ പാതയിലാണ്. രണ്ടാം വരവില്‍ ഉജ്ജ്വല വരവേല്‍പ്പാണ് ജാവയ്ക്ക് ലഭിക്കുന്നത്. ഇപ്പോഴിതാ ക്രിസ്മസ് ദിനം മുതല്‍ ജാവയുടെ ബുക്കിംഗ് കമ്പനി താത്കാലികമായി നിര്‍ത്തി എന്നതാണ് പുതിയ വാര്‍ത്ത. അടുത്ത സെപ്റ്റംബര്‍ വരെ ഉല്‍പ്പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ബൈക്കുകള്‍ വിറ്റഴിഞ്ഞ സാഹചര്യത്തില്‍ ബുക്കിങ് നിര്‍ത്തിവയ്ക്കുകയാണെന്നു കമ്പനി പ്രഖ്യാപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 22 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ജാവയുടെ ഇന്ത്യയിലേക്കുള്ള മടങ്ങി വരവ്. മഹീന്ദ്രയുടെ ഉപസ്ഥാപനമായ ക്ലാസിക്ക് ലെജന്‍ഡ് എന്ന കമ്പനിയാണ് ജാവയെ പുനരവതരിപ്പിച്ചത്. ജാവയ്ക്കു ലഭിച്ച വരവേല്പ് പ്രതീക്ഷകള്‍ക്കപ്പുറമാണെന്നു ക്ലാസിക് ലജന്‍ഡ്സ് സഹസ്ഥാപകന്‍ അനുപം തരേജ പറയുന്നു. ആദ്യ ബാച്ച് ബൈക്കുകള്‍ മാര്‍ച്ചില്‍ തന്നെ ഉടമസ്ഥര്‍ക്കു കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവരെ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തവര്‍ക്ക് ബൈക്ക് കൈമാറാന്‍ സെപ്റ്റംബറെങ്കിലുമാവുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. അതേസമയം, ആവശ്യക്കാരേറിയെന്നു കരുതി ഗുണമേന്മയില് വിട്ടുവീഴ്ച ചെയ്ത് ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കില്ലെന്നും ഡീലര്‍മാര്‍ ബുക്കിങ് സ്വീകരിക്കുമെങ്കിലും നിലവിലുള്ള ഓര്‍ഡറുകള്‍ക്കു ശേഷം മാത്രമാവും ... Read more
കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ഇനി ഫിംഗര്‍ പ്രിന്റ്
കാറുകള്‍ സ്റ്റാര്‍ട്ട് ചെയ്യാനും മറ്റുമായി താക്കോലുകളെ ആശ്രയിച്ചിരുന്ന കാലം പതിയെ മാറുത്തുടങ്ങിയിട്ടുണ്ട്. ഒട്ടുമിക്ക വാഹനങ്ങളിലും പുഷ് സ്റ്റാര്‍ട്ട് സ്റ്റോപ്പ് ബട്ടണുകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, സാങ്കേതിക വിദ്യയില്‍ മുന്നില്‍ നില്ക്കുന്ന ഹ്യുണ്ടായി ഒരുമുഴം മുമ്പെ എറിഞ്ഞിരിക്കുകയാണ്. ഹ്യുണ്ടായിയുടെ പുതുതലമുറ സാന്റേ ഫെയില്‍ കാര്‍ ഫിംഗര്‍ പ്രിന്റ് സഹായത്തോടെ കാര്‍ സ്റ്റാര്‍ട്ട് ചെയ്യാനുള്ള സംവിധാനം ഒരുക്കിയിരിക്കുകയാണ്. ഒന്നിലധികം ആളുകളുടെ വിരല്‍ ഇതില്‍ പെയര്‍ ചെയ്യാന്‍ സാധിക്കുമെന്നതാണ് ഏറ്റവും ഈ സംവിധാനത്തിന്റെ പ്രധാന സവിശേഷത. കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ മാത്രമല്ല ഡോര്‍ തുറക്കാനും ഈ ഫിംഗര്‍ പ്രിന്റ് സംവിധാനമാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. ചൈനയില്‍ ഇറങ്ങുന്ന സാന്റാ ഫെയിലാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്. മറ്റ് രാജ്യങ്ങളിലെത്തുന്ന വാഹനത്തിലും ഈ സംവിധാനം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആരുടെ ഫിംഗര്‍ പ്രിന്റ് സ്കാന്‍ ചെയ്താണോ കാറില്‍ കയറുന്നത് അയാള്‍മുമ്പ് ക്രമീകരിച്ചിരുന്നതുപോലെ സീറ്റ് പൊസിഷന്‍, സ്റ്റിയറിങ് പൊസിഷന്‍, റിയര്‍ വ്യൂ മിറര്‍, ക്ലൈമറ്റ് കണ്ട്രോള്, ടെംപറേച്ചര്‍ എന്നിവയും ഓട്ടോമാറ്റിക്കായി അഡ്ജസ്റ്റ് ആകുമെന്നുള്ളതും ഈ ... Read more
തീവണ്ടികളില്‍ ഇനി വീട്ടുസാധനങ്ങളും സൗന്ദര്യവര്‍ധകവസ്തുക്കളും വാങ്ങാം
തീവണ്ടിയില്‍ നിന്നിറങ്ങുംമുമ്പ് തന്നെ ഇനി അടുക്കള ഉപകരണങ്ങളും സൗന്ദര്യവര്‍ധകവസ്തുക്കളും വ്യായാമോപകരണങ്ങളും മറ്റും വാങ്ങാം. തിരഞ്ഞെടുക്കപ്പെട്ട തീവണ്ടികളില്‍ പുതുവര്‍ഷം മുതല്‍ ഇതിന് അവസരമുണ്ടാകുമെന്ന് റെയില്‍വേ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. പടിഞ്ഞാറന്‍ റെയില്‍വേയുടെ മുംബൈ ഡിവിഷന് ഇതിനുള്ള കരാര്‍ 3.5 കോടി രൂപയ്ക്ക് അഞ്ചുവര്‍ഷത്തേക്ക് ഒരു സ്വകാര്യകമ്പനിയെ ഏല്‍പ്പിച്ചു. എക്സ്പ്രസ് തീവണ്ടികളിലും 16 മെയിലുകളിലുമാണ് വിമാനങ്ങളുടെ മാതൃകയില്‍ യാത്രയ്ക്കിടയില്‍ തന്നെ സാധനങ്ങള്‍ വാങ്ങാനാവുക. ഭക്ഷണപദാര്‍ഥങ്ങളും ലഹരി വസ്തുക്കളും വില്ക്കാന് കരാറുകാരന് അനുവാദമില്ല. ഉന്തുവണ്ടിയില്‍ യൂണിഫോമിലുള്ള രണ്ടുപേര്‍ രാവിലെ എട്ടുമുതല്‍ രാത്രി ഒമ്പതുവരെ സാധനങ്ങള്‍ വില്‍ക്കും. ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകളുപയോഗിച്ചും ഇവ വാങ്ങാം. സാധനവിവരങ്ങളടങ്ങിയ ബ്രോഷറുകള്‍ യാത്രക്കാര്‍ക്ക് നല്‍കും. ശബ്ദപ്രചാരണം അനുവദിക്കില്ലെന്ന് റെയില്‍വേ വൃത്തങ്ങള്‍ വ്യക്തമാക്കി. ഓരോ മേഖലയിലും ആദ്യം രണ്ടു വണ്ടികളിലാണ് സൗകര്യമൊരുക്കുക. പിന്നാലെ രണ്ടുവീതം വണ്ടികളില്‍ കൂടി അനുവദിക്കും.
മാരുതി ജിപ്സി; ഇലക്ട്രിക് പതിപ്പായി മാറുന്നു
പുതിയ വൈദ്യുത കാര്‍ വാങ്ങുന്നതിന് പകരം നിലവിലെ പെട്രോള്‍, ഡീസല്‍ കാര്‍ വൈദ്യുതീകരിക്കാനുള്ള ആലോചന വിപണിയില്‍ പിടിമുറുക്കുകയാണ്. വൈദ്യുത കാറുകള്‍ക്ക് ഇന്ത്യയില്‍ പ്രചാരം ലഭിക്കുന്നതേയുള്ളൂ. ഇപ്പോള്‍ വിരലിലെണ്ണാവുന്ന മോഡലുകള്‍ മാത്രമാണ് വില്‍പ്പനയ്ക്കു വരുന്നത്. ഇഷ്ട കാറുകളുടെ വൈദ്യുത പതിപ്പ് സ്വന്തമാക്കാന്‍ അവസരമില്ലെന്നു സാരം. എന്നാല്‍ വിഷമിക്കേണ്ട, സാധാരണ കാറുകളെ വൈദ്യുതീകരിക്കാനുള്ള പദ്ധതിയുമായി കമ്പനികള്‍ രാജ്യത്തു സജീവമാവുകയാണ്. നേരത്തെ ഹൈദരാബാദ് കേന്ദ്രമായ സ്റ്റാര്‍ട്ട് അപ് കമ്പനി ഇ-ട്രിയോ, കാറുകളിലെ ആന്തരിക ദഹന എഞ്ചിനുകള്‍ക്ക് പകരം വൈദ്യുത പവര്‍ ട്രെയിന്‍ ഘടിപ്പിച്ചു നല്‍കാനുള്ള അനുമതി ARAI -യില്‍ നിന്നും കരസ്ഥമാക്കിയിരുന്നു. ഇപ്പോള്‍ പിക്സി കാര്‍സ് എന്ന കമ്പനിയും സമാന ആശയവുമായി രംഗത്തു വരികയാണ്. പെട്രോള്‍, ഡീസല്‍ കാറുകളെ ഇവരും വൈദ്യുത പതിപ്പുകളാക്കി മാറ്റും. വൈദ്യുത കരുത്തില്‍ ഇവര്‍ പുറത്തിറക്കിയ മാരുതി ജിപ്സി പുതിയ സാധ്യതകള്‍ തുറന്നുകാട്ടുകയാണ്. പ്രത്യേക കണ്‍വേര്‍ഷന്‍ കിറ്റ് ഉപയോഗിച്ചാണ് ജിപ്സിയെ വൈദ്യുത കാറാക്കി പിക്സി കാര്‍സ് കമ്പനി മാറ്റുന്നത്. പെട്രോള്‍ എഞ്ചിന് ... Read more
കിലോമീറ്ററിന് 50 പൈസ മാത്രം; കേരളത്തിന്റെ ഇലക്ട്രിക്ക് ഓട്ടോ വിപണിയിലേക്ക്
കേരളത്തിന്റെ ഇലക്ട്രിക് ഓട്ടോ വിപണിയിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയന് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോ മൊബൈല്‍ ലിമിറ്റഡ് നിര്‍മ്മിച്ച ഇ- ഓട്ടോ സി.എം.വി.ആര് സര്ട്ടിഫിക്കേഷന് ലഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. സര്ട്ടിഫിക്കേഷന് ലഭിച്ചാല്‍ ഇ- ഓട്ടോ പിപണിയില്‍ എത്തിക്കും. സംസ്ഥാനസര്‍ക്കാറിന്റെ ഇ – വെഹിക്കിള്‍ നയത്തിന്റെ അടിസ്ഥാനത്തിലാണ് വായു മലിനീകരണവും ശബ്ദമലിനീകരണവും കുറഞ്ഞ ഇ-ഓട്ടോയ്ക്ക് രൂപം നല്‍കിയത്. ഒരു കിലോ മീറ്ററിന് അമ്പത് പൈസയില്‍ താഴെ മാത്രമേ ചെലവു വരൂ എന്നതാണ് ഇ-ഓട്ടോയുടെ മറ്റൊരു പ്രത്യേകതയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒരു പ്രാവശ്യം പൂര്‍ണ്ണമായും ചാര്‍ജ്ജ് ചെയ്താല്‍ നൂറ് കിലോ മീറ്റര്‍ വരെ യാത്ര സാധ്യമാകും. മൂന്ന് മണിക്കൂര്‍ കൊണ്ട് ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ്ജ് ചെയ്യാനും സാധിക്കും. സ്റ്റാന്റുകളിലും മറ്റും ചാര്‍ജ്ജിംഗ് സംവിധാനം ഒരുക്കിയാല്‍ തടസങ്ങളില്ലാതെ ഓട്ടം സാധ്യമാക്കാം ഇലക്ട്രിക് വാഹന വികസനത്തിനു വേണ്ടി കേരളാ ഓട്ടോമൊബൈല്‍സിന് കഴിഞ്ഞ ബജറ്റില്‍ 10 കോടി രൂപ നീക്കി വെച്ചിരുന്നു. ... Read more
കാത്തിരിപ്പുകള്‍ക്ക് വിരാമം ജാവയുടെ ആദ്യ ഡീലര്‍ഷിപ്പുകള്‍ തുറന്നു
ഐതിഹാസിക ഇരുചക്ര വാഹന ബ്രാന്‍ഡായ ജാവ മോട്ടോര്‍ സൈക്കിള്‍സ് തിരിച്ചു വരവിന്റെ പാതയിലാണ്. രണ്ടാം വരവില്‍ ജാവയുടെ രാജ്യത്തെ ആദ്യ ഡീലര്‍ഷിപ്പുകള്‍ തുറന്നതാണ് പുതിയ വാര്‍ത്ത. പുണെയിലെ ബാനര്‍, ചിന്‍ചാവദ് എന്നിവിടങ്ങളിലാണ് ജാവയുടെ ആദ്യ രണ്ട് ഡീലര്‍ഷിപ്പുകള്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ചെക്ക് വാഹന നിര്‍മ്മാതാക്കളായ ജാവയെ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഏറ്റെടുത്ത് രാജ്യത്ത് തിരികെയെത്തിച്ചിരിക്കുന്നത്. പുത്തന്‍ ജാവ ബൈക്കുകള്‍ 2019 ജനുവരിയോടെയാണ് ഉപഭോക്താക്കള്‍ക്ക് കൈമാറി തുടങ്ങുക. ആദ്യ ഡീലര്‍ഷിപ്പിന്റെ ഉദ്ഘാടനത്തിനൊപ്പം ടെസ്റ്റ് ഡ്രൈവും ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ജാവ, ജാവ 42, ജാവ പെരാക്ക് എന്നീ മൂന്ന് മോഡലുകളുമായിട്ടാണ് ജാവയുടെ തിരിച്ചുവരവ്. ജാവ, ജാവ 42 എന്നിവയുടെ ബുക്കിങ്ങും കമ്പനി സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. എന്നാല്‍, ജാവ പരാക്ക് അടുത്ത വര്‍ഷമായിരുക്കും പുറത്തിറങ്ങുക. 5000 രൂപ ടോക്കണ്‍ അഡ്വാന്‍സ് നല്കി ഡീലര്‍ഷിപ്പുകളില്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ടെസ്റ്റ് ഡ്രൈവിനുള്ള അവസരം. ആദ്യ ഘട്ടത്തില്‍ രാജ്യത്തുടനീളം 105 ഡീലര്‍ഷിപ്പുകള്‍ തുടങ്ങുമെന്ന് കമ്പനി ... Read more
ഡല്‍ഹിയില്‍ വഴികാട്ടിയായി ഇനി ഓട്ടോറിക്ഷ ഫീച്ചര്‍
ആദ്യമായി ഡല്‍ഹിയിലെത്തിയാല്‍ എങ്ങനെ യാത്ര ചെയ്യും എന്നോര്‍ത്ത് ഇനി വിഷമിക്കേണ്ട. യാത്രക്കാരെ സഹായിക്കാന്‍ ഗൂഗിള്‍ മാപ്പ് പുതിയ ഓട്ടോറിക്ഷാ ഫീച്ചര്‍ തയ്യാറാക്കിയിട്ടുണ്ട്. ഗൂഗിള്‍ മാപ്പില്‍ പോകേണ്ട സ്ഥലം നല്കുന്ന ബുദ്ധിമുട്ട് മാത്രമേ ഡല്‍ഹിക്കാര്‍ക്ക് ഇനി ഉണ്ടാവുകയുള്ളൂ. ഓട്ടോ നിരക്ക് എത്രയാവും, ഏത് വഴിയാണ് ട്രാഫിക് ബ്ലോക്കുള്ളത്, എളുപ്പവഴിയേതാണ് തുടങ്ങി എല്ലാ കാര്യങ്ങളും സെക്കന്റുകള്‍ക്കുള്ളില്‍ കയ്യിലെ മൊബൈല്‍ ഫോണില്‍ തെളിയും. ഡല്‍ഹിയിലെത്തിയാല്‍ ഇനി വഴി തെറ്റുകയോ, അധികം പണം യാത്രയ്ക്ക് നല്‍കേണ്ടിയോ വരില്ലെന്ന് ചുരുക്കം. ഡല്‍ഹി ട്രാഫിക് പൊലീസുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഡല്‍ഹിയിലെ യാത്രക്കാര്‍ക്ക് ഈ സൗകര്യം പ്രയോജനമാകുമെന്നാണ് കരുതുന്നതെന്ന് ഗൂഗിള്‍ മാപ്പിന്റെ പ്രൊഡക്ട് മാനേജര്‍ വിശാല്‍ ദത്ത പറഞ്ഞു. യാത്രകള്‍ നേരത്തെ പ്ലാന്‍ ചെയ്യാന്‍ സാധിക്കുന്നതോടെ ബുദ്ധിമുട്ടുകള്‍ കുറയുമെന്നും അദ്ദേഹം പറഞ്ഞു. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഗൂഗിള്‍ മാപ്പ് അപ്ഡേറ്റ് ചെയ്താല്‍ പുതിയ ഫീച്ചര്‍ ലഭ്യമാകും. ആപ്പ് തുറന്ന ശേഷം ലക്ഷ്യസ്ഥാനം നല്‍കിക്കഴിഞ്ഞ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് മോഡ് ഓണ്‍ ആക്കുമ്പോഴാണ് ഓട്ടോറിക്ഷാ ... Read more
പുതുക്കിയ ഓട്ടോ നിരക്ക് മീറ്ററിലെത്താന്‍ സമയമെടുക്കും
സംസ്ഥാനത്ത് പുതുക്കിയ ഓട്ടോ നിരക്ക് മീറ്ററിലെത്താന്‍ ഇനിയും സമയമെടുക്കും. പുതിയ നിരക്കിന് അനുസരിച്ച് മീറ്ററുകള്‍ മുദ്രണം ചെയ്തെങ്കില്‍ മാത്രമേ ഇത് നടപ്പിലാകൂ. എന്നാല്‍ ഇതിന് വേണ്ട നടപടികള്‍ ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ല. നിരക്ക് പുതുക്കുന്ന സര്‍ക്കാര്‍ വിജ്ഞാപനം ഔദ്യോഗികമായി ലീഗല്‍ മെട്രോളജി വകുപ്പിന് ലഭിച്ചിട്ടില്ല. ഇത് ലഭിച്ചതിന് ശേഷം മാത്രമേ മീറ്റര്‍ മുദ്രണം ചെയ്യുകയുള്ളൂ. സംസ്ഥാനത്തെ മുഴുവന്‍ ഓട്ടോകളുടെയും മീറ്ററുകള്‍ ഒറ്റയടിക്ക് പുതിയ നിരക്കിലേക്ക് മാറ്റാന്‍ പ്രായോഗികമായ ബുദ്ധിമുട്ടുകളുള്ളതിനാല്‍ ഘട്ടം, ഘട്ടമായിട്ടായിരിക്കും ഇത് നടക്കുക. മൂന്ന് മാസം വീതമുള്ള നാല് ഘട്ടങ്ങളിലായി മീറ്ററുകള്‍ പരിശോധനയ്ക്ക് ഹാജരാക്കിയ ശേഷം പുതിയ നിരക്കിലേക്ക് മാറ്റാം. ഏതാണ്ട് അടുത്ത ഡിസംബര്‍ മാസം വരെ ഇതിനായി സമയമെടുത്തേക്കുമെന്നാണ് സൂചന. അതേസമയം പുതിയ നിരക്ക് മീറ്ററില്‍ കാണിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ചാര്‍ജ്ജ് സൂചിപ്പിക്കുന്ന ചാര്‍ട്ട് ഓട്ടോ ഡ്രൈവര്‍ സൂക്ഷിക്കണം. ഈ ചാര്‍ട്ട് മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് നല്‍കും. ഓട്ടോയ്ക്ക് മിനിമം നിരക്ക് 25 രൂപയാക്കിയാണ് ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്. മിനിമം ... Read more
ഇനി ഇ-സ്കൂട്ടറുകള് ഓടിക്കാനും ലൈസന്‍സ് വേണം
18 വയസില്‍ താഴെയുള്ളവര്‍ക്ക് ഇലക്ട്രിക് സ്കൂട്ടര്‍ ഓടിക്കാന്‍ ഇനി ലൈസന്‍സ് വേണ്ടവരും. കൗമാരക്കാര്‍ വാഹനമോടിക്കുന്നത് നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഗതാഗതനിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാഴ്ചയ്ക്കകം നിയമഭേദഗതി കൊണ്ടുവരാനാണ് നീക്കമെന്നാണ് സൂചന. എന്ജിന് ശേഷി 50 സി.സി. വരെയുള്ള മോട്ടോര്‍വാഹനങ്ങള്‍ ഓടിക്കാന്‍ 16-18 വയസ്സിലുള്ളവര്‍ക്ക് ലൈസന്‍സ് അനുവദിക്കാന്‍ ഇപ്പോള്‍ വ്യവസ്ഥയുണ്ട്. എന്നാല്‍, അത്തരം ശേഷിയുള്ള വാഹനങ്ങള്‍ ഇപ്പോള്‍ വിപണിയിലില്ല. നിലവില്‍ പതിനെട്ടിനുമുകളില്‍ പ്രായമുള്ളവര്‍ക്ക് ഇ-സ്കൂട്ടര്‍ ഓടിക്കാന്‍ ലൈസന്‍സ് ആവശ്യമില്ല. ഈ നില തുടരും. എന്നാല്‍ പതിനാറുമുതല്‍ പതിനെട്ടുവരെ വയസ്സുള്ളവര്‍ക്ക് ലൈസന്‍സ് വേണം. ഇവര്‍ക്കു മാത്രമേ ലൈസന്‍സ് അനുവദിക്കൂ. പതിനാറില്‍ താഴെയുള്ളവര്‍ക്ക് ലൈസന്‍സ് ലഭിക്കില്ല. ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതോടെ ഇ-സ്കൂട്ടറുകളില്‍ നിയമവിധേയമായ നമ്പര്‍ പ്ലേറ്റും ഘടിപ്പിക്കണം. പരമാവധി വേഗം മണിക്കൂറില്‍ 70 കിലോമീറ്ററും മോട്ടോര്‍ശേഷി നാലുകിലോവാട്ട് വരെയുള്ളതുമായ ഇ-സ്കൂട്ടറുകള്‍ക്കാണ് നിയമം ബാധകമാകുക.
ജാവ ബൈക്കുകള്‍ ഈ ശനിയാഴ്ച മുതല്‍ നിരത്തുകളിലേക്കെത്തും
ഒരു കാലത്ത് ഇന്ത്യന്‍ നിരത്തുകളിലെ ഐക്കണിക്ക് ഇരുചക്രവാഹനമായിരുന്ന ജാവ ബൈക്കുകള്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ചെക്ക് വാഹന നിര്‍മ്മാതാക്കളായ ജാവയെ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര രാജ്യത്ത് തിരികെയെത്തിച്ചിരിക്കുന്നത്. ഈ ജാവ ബൈക്കുകള്‍ ഡിസംബര്‍ 15 മുതല്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യാമെന്നതാണ് പുതിയ വാര്‍ത്ത. ആദ്യ ഡീലര്‍ഷിപ്പിന്റെ ഉദ്ഘാടനത്തിനൊപ്പം ടെസ്റ്റ് ഡ്രൈവും ശനിയാഴ്ച മുതല്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജാവ, ജാവ 42, ജാവ പെരാക്ക് എന്നീ മൂന്ന് മോഡലുകളുമായിട്ടാണ് ജാവയുടെ തിരിച്ചുവരവ്. ജാവ, ജാവ 42 എന്നിവയുടെ ബുക്കിങ്ങും കമ്പനി സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. ഈ രണ്ടു ബൈക്കുകളുമാണ് ടെസ്റ്റ് ഡ്രൈവിനായി ഒരുക്കുന്നത്. ഈ ബൈക്കുകള്‍ ഡിസംബര്‍ 14,15 തീയതികളിലായി ഡീലര്‍ഷിപ്പുകളിലെത്തും. എന്നാല്‍, ജാവ പരാക്ക് അടുത്ത വര്‍ഷമായിരുക്കും പുറത്തിറങ്ങുക. ആദ്യ ഘട്ടത്തില്‍ രാജ്യത്തുടനീളം 105 ഡീലര്‍ഷിപ്പുകള്‍ തുടങ്ങുമെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ 27 സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണപ്രദേശത്തും ജാവയ്ക്ക് ഡീലര്‍ഷിപ്പുണ്ട്. ഇതില്‍ ഏഴ് ഡീലര്‍ഷിപ്പുകള്‍ ... Read more
ഏപ്രില്‍ ഒന്ന് മുതല്‍ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധം
ഏപ്രില്‍ ഒന്നു മുതല്‍ റജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് അതിസുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കുന്നു. റജിസ്റ്റര്‍ ചെയ്യുമ്പോള്‍ മോട്ടോര്‍വാഹന വകുപ്പ് നമ്പര്‍ നല്‍കും. ഇത് നമ്പര്‍ പ്ളേറ്റില്‍ പതിച്ച് ഘടിപ്പിക്കേണ്ട ഉത്തരവാദിത്തം ഡീലര്‍മാര്‍ക്കായിരിക്കും. നമ്പര്‍ പ്ളേറ്റ് നിര്‍മിക്കാന്‍ ഏതെങ്കിലും അംഗീകാരമുള്ള സ്ഥാപനത്തെ വാഹനനിര്‍മാതാവിനു സമീപിക്കാം. റജിസ്ട്രേഷന് നമ്പര്‍, എന്ജിന്, ഷാസി നമ്പറുകള്‍ രേഖപ്പെടുത്തിയ സ്റ്റിക്കര്‍ മുന്‍വശത്തെ ഗ്ളാസില്‍ പതിപ്പിക്കും. ഇതില്‍ മാറ്റം വരുത്താന്‍ പിന്നീട് സാധിക്കില്ല. ഇളക്കാന്‍ ശ്രമിച്ചാല്‍ തകരാര്‍ സംഭവിക്കുന്ന വിധത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഏതെങ്കിലും കാരണവശാല്‍ ഗ്ളാസ് മാറേണ്ടി വന്നാല്‍ പുതിയ സ്റ്റിക്കറിനു അംഗീകൃതര്‍ സര്‍വീസ് സെന്ററിനെ സമീപിക്കുകയും വേണം. സാധാരണയായ നമ്പര്‍ പ്ളേറ്റുകള്‍ സ്ക്രൂ ഉപയോഗിച്ചാണ് ഘടിപ്പിക്കാറ്. പുതിയ പ്ളേറ്റുകള്‍ റിവെറ്റ് തറച്ചായിരിക്കും പിടിപ്പിക്കുക. ഇത് ഒരു തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്നതായിരിക്കും. ഹോളോഗ്രാം മുദ്ര മറ്റൊരു പ്രത്യേകതയാണ്. നമ്പര്‍ പ്ളേറ്റുകള്‍ക്കു ഏകീകൃത സ്വഭാവം കൊണ്ടുവരാനും പുതിയ പരിഷ്കാരത്തിലൂടെ സാധിക്കും. വാഹനത്തിന്റെ ഒറിജനല്‍ രേഖകള്‍ ഹാജരാക്കിയാലേ നമ്പര്‍ പ്ളേറ്റ് ലഭിക്കൂ. ... Read more
ജനുവരി ഒന്ന് മുതല്‍ ഈ വാഹനങ്ങള്‍ക്ക് ജിപിഎസ് നിര്‍ബന്ധം
2019 ജനുവരി 1 മുതല്‍ രജിസ്റ്റര്‍ചെയ്യുന്ന സ്കൂള്‍ ബസ്സുകള്‍ ഉള്‍പ്പെടെ എല്ലാ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കും ജി പി എസ് സംവിധാനം നിര്‍ബന്ധമാക്കിയെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ വാഹനങ്ങളില്‍ വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് (വി.എല്‍.ടി.) സംവിധാനം ഘടിപ്പിക്കുന്നത് നിര്‍ബന്ധമായി നടപ്പിലാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2018 ഡിസംബര്‍ 31 വരെ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളില്‍ വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് സംവിധാനം ഘടിപ്പിക്കുന്നത് സംബന്ധിച്ച് അതത് സംസ്ഥാനസര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാമെന്ന് ഉത്തരവിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ജി.പി.എസ്. ഘടിപ്പിക്കുന്നതിന് സമയപരിധി ഡിസംബര്‍ 31 വരെ നീട്ടിയിരുന്നു. അതേസമയം സംസ്ഥാനത്തെ എല്ലാ സ്കൂൾ വാഹനങ്ങളിലും 2018 ഒക്ടോബര്‍ രണ്ടാംവാരം മുതല്‍ ജിപിഎസ് സംവിധാനം നിലവില്‍ വന്നിരുന്നു. സ്കൂൾ വാഹനങ്ങൾ അപടകത്തിൽ പെടുന്നത് വർദ്ധിക്കുകയും കുട്ടികളെ കുത്തിനിറച്ചു കൊണ്ടു പോകുന്നതായുള്ള പരാതി വ്യാപകമാകുകയും ചെയ്തതോടെയാണ് സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചത്. ബസുകളുടെ വേഗം, യാത്രാപഥം എന്നിവയെല്ലാം ഇതിലൂടെ നിരീക്ഷിക്കാനാവും. കുട്ടികൾക്കു നേരെ മോശം ... Read more
എംഎഫ് ഹുസൈന്റെ കാര്‍ ലേലത്തില്‍ വിറ്റുപോയത് 17.74 ലക്ഷം രൂപയ്ക്ക്
ചിത്രകാരന് എം എഫ് ഹുസൈന് ഉപയോഗിച്ചിരുന്ന കാര്‍ ലേലത്തില്‍ വിറ്റുപോയത് 17.74 ലക്ഷം രൂപയ്ക്ക്. ഹുസൈന് ഉപയോഗിച്ചിരുന്ന 1937 മോഡല്‍ മോറിസ് 8 വിന്റേജ് ബ്രിട്ടീഷ് കാര്‍ ഓണ്‍ലൈന്‍ ലേലത്തിലാണ് വിറ്റത്. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ബിസിനസുകാരനാണ് മോറിസ് 8 സ്വന്തമാക്കിയത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തുന്ന ആസ്റ്റാഗുരു എന്ന കമ്പനിയായിരുന്നു ഓണ്‍ലൈന്‍ ലേലത്തിന്റെ സംഘാടകര്‍. 8-12 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ ഏകദേശ മൂല്യം കണക്കാക്കിയിരുന്നത്. 1991 മുതലാണ് മോറിസ് 8 എംഎഫ് ഹുസൈന്റെ കുടുംബത്തിന്റെ ഭാഗമായത്. ഗ്രേ-ബ്ലാക്ക് നിറമായിരുന്നു ഹുസൈന് ഉപയോഗിച്ചിരുന്ന കാലത്ത് ഈ മോറിസിന്. 2011 ല്‍ അദ്ദേഹം മരിച്ച ശേഷം പിന്നീട് റീ പെയന്റ് ചെയ്ത് ബീജ്-ബ്ലാക്ക് നിറത്തിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ മുംബൈയിലെ വീട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു വാഹനം. 1935 മുതല്‍ 1948 വരെയുള്ള കാലയളവിലാണ് മോറിസ് 8 മോഡല്‍ കമ്പനി നിര്‍മിച്ചിരുന്നത്. ഫോര്‍ഡ് മോഡല്‍ Y ക്ക് ലഭിച്ച ജനപ്രീതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു മോറിസ് ... Read more