Category: Auto
ഒരിക്കലും പഞ്ചറാവാത്ത ടയറുകളിറക്കി മിഷേലിന് ടയര്‍ കമ്പനി
വാഹനങ്ങളുടെ ടയര്‍ പഞ്ചറാകുന്നതു മൂലമുള്ള ദുരിതത്തിന് എപ്പോഴെങ്കിലുമൊക്കെ ഇരയാകാത്തവര് കുറവായിരിക്കും. എന്നാല്‍ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരവുമായെത്തിയിരിക്കുകയാണ് ഫ്രഞ്ച് ടയര്‍ നിര്‍മ്മാതാക്കളായ മിഷേലിന്. ഇതിനായി വായു ആവശ്യമില്ലാത്ത ടയറുകളാണ് മിഷേലിന് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഈ ടയര്‍ ഒരിക്കലും പഞ്ചറാകില്ലെന്നാണ് കമ്പനി പറയുന്നത്. യൂപ്ടിസ് പ്രോട്ടോടൈപ്പ് (യൂണിക് പഞ്ചര്‍പ്രൂഫ് ടയര്‍ സിസ്റ്റം) എന്നാണ് മിഷേലിനൊപ്പം ജനറല്‍ മോട്ടോഴ്സും കൂടി ചേന്ന് വികസിപ്പിച്ചെടുത്ത ഈ എയര്‍ലെസ് വീല്‍ ടെക്നോളജിയുടെ പേര്. ഈ ടയറുകളുടെ പരീക്ഷണയോട്ടം ഷെവര്‍ലെയുടെ ഇലക്ട്രിക് വാഹനമായ ബോള്‍ട്ടില്‍ പുരോഗമിക്കുകയാണെന്നും ഇതിനുശേഷം മറ്റ് വാഹനങ്ങളിലേക്കും പരീക്ഷണം വ്യാപിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇത്തരം ടയറുകള്‍ നിര്‍മിക്കാനുള്ള ശ്രമത്തിലായിരുന്നു മിഷെലിന്. പ്ലാന്റിനായി 50 മില്ല്യണ്‍ ഡോളറാണ് ഇതുവരെ നിക്ഷേപിച്ചത്. റബറിനൊപ്പം ഉറപ്പുള്ള മറ്റ് മെറ്റീരിയലുകളും ഉപയോഗിച്ച് വേറിട്ട രീതിയിലാണ് ഈ ടയറുകളുണ്ടാക്കുന്നത്. മികച്ച ബ്രേക്കിങ് നല്കുന്ന ഗ്രിപ്പിനൊപ്പം ടയര്‍ ഡ്രെമ്മിന്റെ സുരക്ഷയും ഈ ടയര്‍ ഉറപ്പാക്കുമെന്നാണ് നിര്‍മാതാക്കളുടെ വാദം. 2024-ല്‍ ഈ ടയറുകള്‍ ... Read more
ഊബറില്‍ വിളിച്ചാല്‍ ഇനി ഓട്ടോയുമെത്തും
ഊബറില്‍ വിളിച്ചാല്‍ കാര്‍ മാത്രമല്ല, ഇനി ഓട്ടോയുമെത്തും. ഊബര്‍ ഓട്ടോ സര്‍വീസ് ഇന്നലെ മുതല്‍ നഗരത്തില്‍ ആരംഭിച്ചു. കാറിനെക്കാള്‍ കുറഞ്ഞ നിരക്കില്‍ ഓട്ടോയില്‍ യാത്ര ചെയ്യാം. ആദ്യ രണ്ട് ട്രിപ്പുകളില്‍ 50 % ഇളവും ലഭിക്കും. ചാര്‍ജ് എത്രയാകുമെന്നു നേരത്തെ അറിയാമെന്നതിനാല്‍ ഡ്രൈവറുമായി തര്‍ക്കിക്കേണ്ട കാര്യവുമില്ല. ഓണ്‍ലൈനായും പണമടയ്ക്കാം. ദിവസങ്ങള്‍ക്ക് മുന്‍പ് പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച സേവനമാണ് ഇന്നലെ മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ഓണ്‍ലൈനായി ഊബറിന്റെ ഭാഗമാകാം. നിരക്കു സംബന്ധിച്ചു കൂടുതല്‍ വ്യക്തതയായിട്ടില്ല. നിലവിലെ മീറ്റര്‍ ചാര്‍ജിലും താഴെയായിരിക്കുമോ എന്നാണു അറിയേണ്ടത്. തുടക്കമായതിനാല്‍ ഓട്ടോറിക്ഷകളുടെ എണ്ണവും പരിമിതമാണ്.
കൊട്ടാരക്കര-സുള്ള്യ സൂപ്പര്‍ ഡീലക്സ് ഓടിത്തുടങ്ങി
കൊട്ടാരക്കരയില്‍ നിന്നും കര്‍ണാടകയിലെ സുള്ള്യയിലേക്ക് കെഎസ്ആര്‍ടിസിയുടെ പുതിയ സൂപ്പര്‍ ഡീലക്സ് എയര്‍ ബസ് സര്‍വീസ് തുടങ്ങി. കൊട്ടാരക്കരയില്‍ നിന്നും വൈകുന്നേരം 5. 25ന് പുറപ്പെടുന്ന ബസ് രാവിലെ 5. 50ന് സുള്ള്യയില്‍ എത്തും. കോട്ടയം, മുവാറ്റുപുഴ ,തൃശ്ശൂര്‍, കോഴിക്കോട് ,കണ്ണൂര്‍, കാസര്‍ഗോഡ്, പഞ്ചിക്കല്‍ വഴിയാണ് യാത്ര. തിരികെ സുള്ള്യയില്‍ നിന്നും വൈകുന്നേരം 5.30 പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.20നു കൊട്ടാരക്കരയിലും എത്തും. സുള്ള്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും മടിക്കേരി, കൂര്‍ഗ് യാത്രികര്‍ക്കുമൊക്കെ ഏറെ പ്രയോജനപ്പെടുന്നതാണ് പുതിയ സര്‍വ്വീസ്. കൊട്ടാരക്കര മുതല്‍ മുവാറ്റുപുഴ വരെയുള്ള എല്ലാ ബസ് സ്റ്റാന്റിലും റിസര്‍വേഷന്‍ ഉള്‍പ്പടെ ബോര്‍ഡിങ് പോയിന്റ് ഏര്‍പെടുത്തിട്ടുണ്ട് . 641 രൂപയാണ് കൊട്ടാരക്കരയില്‍ നിന്ന് സുള്ള്യ വരെയുള്ള ടിക്കറ്റ് ചാര്‍ജ് . Online.Keralartc.Com വഴിയും ടിക്കറ്റ് റിസര്‍വ് ചെയ്യാം.
ഊബറിനും ഒലയ്ക്കും പിന്നാലെ പുത്തന്‍ മലയാളി സംരംഭം ‘പിയു’
ഓണ്‍ലൈന്‍ ഓട്ടോ, ടാക്സി മേഖലയിലേക്ക് ഒരു മലയാളി സംരംഭം. മൈന്‍ഡ് മാസ്റ്റര്‍ ടെക്നോളജി എന്ന സംരംഭമാണ് പിയു എന്ന പേരില്‍ അസംഘടിത ഓട്ടോ, കാര്‍ ടാക്സി മേഖലയെ ഒന്നിപ്പിച്ച് ഏകീകൃത പ്ലാറ്റ്ഫോം ഒരുക്കുന്നത്. ജി.പി.എസ്. അധിഷ്ഠിതമായാണ് ഈ ആപ്പ് പ്രവര്‍ത്തിക്കുന്നത്. മറ്റ് ഓണ്‍ലൈന്‍ ടാക്സി കമ്പനികള്‍ ഡ്രൈവര്‍മാരില്‍നിന്ന് 26 ശതമാനം കമ്മിഷന് ഈടാക്കുമ്പോള്‍ പിയു കമ്മിഷന് വാങ്ങില്ല. പകരം സബ്സ്ക്രിപ്ഷന് തുക മാത്രമാണ് വാങ്ങുന്നത്. ഇത് ഒരു വര്‍ഷം മൊത്തം 19,200 രൂപ വരും. പിയു ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ഒരു യാത്രികന് മറ്റ് അഞ്ചു പേര്‍ക്ക് അത് ശുപാര്‍ശ ചെയ്യുകയും അവര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയും ഒരു യാത്രയെങ്കിലും നടത്തുകയും ചെയ്താല്‍ ആദ്യ യാത്രികന് ഗോള്‍ഡന്‍ കസ്റ്റമര്‍ ആകും. മാസം നാല് യാത്രകള്‍ എങ്കിലും നടത്തുന്ന ഗോള്‍ഡന്‍ കസ്റ്റമര്‍ ആര്.പി.എസ്. ആനുകൂല്യത്തിന് അര്‍ഹനാകും. ആര്.പി.എസ്. (റൈഡ് പ്രോഫിറ്റ് ഷെയര്‍) സ്കീം ഉപയോഗിച്ച് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് സാമ്പത്തിക ആനുകൂല്യം ... Read more
യാത്ര പോകാം ഇന്ത്യയിലെ ആഡംബര തീവണ്ടികളില്‍
പഴകി ദ്രവിച്ച പ്ലാറ്റ്ഫോമുകളും കറങ്ങാത്ത ഫാനുകളും വെളിച്ചം ശരിയായി ലഭിക്കാത്ത ലൈറ്റുകളും തീരെ വൃത്തിയില്ലാത്ത ടോയ്ലെറ്റുകളും ഇപ്പോഴും ഇന്ത്യന്‍ റെയില്‍വേയുടെ അവസ്ഥയായി പലരും വര്‍ണ്ണിക്കുമ്പോള്‍ അതേ ഇന്ത്യന്‍ റെയില്‍വേയുടെ ചില ആഡംബര എഡിഷനുകളെക്കുറിച്ച് പലര്‍ക്കും അറിയില്ല. എന്തുകൊണ്ട് ട്രെയിന്‍ യാത്ര തിരഞ്ഞെടുക്കുന്നു എന്ന ചോദ്യത്തിന് കാഴ്ചകള്‍ കാണുക എന്നതാണ് സഞ്ചാരികള്‍ പറയുന്ന ഉത്തരം. ഒരു ജനറല്‍ കമ്പാര്‍ട്ട്മെന്റ് തിരഞ്ഞെടുക്കുമ്പോള്‍ പ്രത്യേകിച്ച് ഉത്തരേന്ത്യയിലെ പല ഗ്രാമങ്ങള്‍ വഴിയും സഞ്ചരിക്കുന്ന ട്രെയിനുകളുടെ അവസ്ഥ വളരെ ദയനീയമാണ്. എന്നാല്‍ ഇതാ ഇത്തരം ബുദ്ധിമുട്ടുകള്‍ കാരണം ട്രെയിനിലെ പുറം കാഴ്ചകളുടെ മാസ്മരിക ഭംഗികള്‍ ഒഴിവാക്കി ഫ്ലൈറ്റ് എടുക്കണമെന്നില്ല, ആഡംബര സൗകര്യങ്ങള്‍ നിറഞ്ഞ ട്രെയിനുകളും സഞ്ചാരികള്‍ക്കായി ഒരുങ്ങിയിട്ടുണ്ട്. കാഴ്ചകള്‍ ആസ്വദിച്ച് അടിപൊളി യാത്രയ്ക്ക് തയാറായിക്കോളൂ. മഹാരാജ എക്സ്പ്രസ് ഇന്ത്യന്‍ റെയില്‍വേയിലെ അത്യാഡംബരം നിറഞ്ഞ തീവണ്ടിയാണ് മഹാരാജ എക്സ്പ്രസ്സ്. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ തോറ്റുപോകുന്ന തരത്തിലുള്ള സൗകര്യങ്ങള്‍ അതിഥികളെ സ്വീകരിക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച തീവണ്ടികളില്‍ ഒന്നായ മഹാരാജ എക്സ്പ്രസ്സില്‍ ഈ ... Read more
ബ്ലൂ ടൂത്ത് കണക്ടിവിറ്റിയുള്ള സൈക്കിളുമായി ട്രെക്
അഞ്ചു പുതിയ വകഭേദങ്ങളുമായി എഫ്എക്സ് പ്രീമിയം സൈക്കിളുകളുടെ ഇന്ത്യന്‍ ശ്രേണി ട്രെക് ബൈസൈക്കിള്‍സ് വിപുലീകരിച്ചു. എഫ് എക്സ് വണ്‍, എഫ് എക്സ് ടു, എഫ് എക്സ് ത്രീ, എഫ് എക്സ് ടു ഡിസ്ക്, എഫ് എക്സ് ത്രീ ഡിസ്ക് എന്നിവയാണു കമ്പനി പുതുതായി ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തിച്ചത്. എഫ് എക്സ് വണ്ണിന് 32,199 രൂപയും എഫ് എക്സ് ടുവിന് 36,299 രൂപയും എഫ് എക്സ് ത്രീക്ക് 51,599 രൂപയുമാണു വില. മുന്നിലു പിന്നിലും ഡിസ്ക് ബ്രേക്കുള്ള എഫ് എക്സ് ടു ഡിസ്കിന് 42,399 രൂപയാണു വില. മുന്‍ – പിന് ഡിസ്കുള്ള എഫ് എക്സ് ത്രീ ഡിസ്കിന്റെ വിലയാവട്ടെ 62,799 രൂപയാണ്. ഭാരം കുറഞ്ഞതും പ്രകടനക്ഷമതയേറിയതുമായ അലൂമിനിയം ഫ്രെയിമാണ് എഫ് എക്സ് ശ്രേണിയിലെ സൈക്കിളുകളുടെ സവിശേഷത; ട്രെക്ക് പേറ്റന്റ് സ്വന്തമാക്കിയിട്ടുള്ള സവിശേഷ ഫ്രെയിമാണിത്. എഫ് എക്സ് ശ്രേണിയിലെ മുന്തിയ പതിപ്പുകളില്‍ സൗകര്യങ്ങളുടെയും സംവിധാനങ്ങളുടെയും ആധിക്യമാണ്. 12.55 കിലോഗ്രാമോടെ എഫ് എക്സ് വണ്ണിനാണ് ഈ ... Read more
ഇന്നുമുതല്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് നികുതിയിളവ് പ്രഖ്യാപിച്ച് സര്‍ക്കാര്‍
ഇന്നുമുതല്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് നികുതിയിളവ്. ഈ വാഹനങ്ങള്‍ക്ക് അമ്പത് ശതമാനം നികുതിയിളവ് ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. സാധാരണ ഓട്ടോകള്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് 2,000 രൂപ നികുതി നല്കുമ്പോള് ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് 1,000 രൂപ നികുതി നല്കിയാല് മതി. ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതനുസരിച്ച്, ആദ്യ അഞ്ചു വര്‍ഷത്തേക്ക് ഓട്ടോറിക്ഷയല്ലാത്ത മറ്റ് എല്ലാത്തരം ഇലക്ട്രിക്കല്‍ വാഹനങ്ങള്‍ക്കും 25 ശതമാനം നികുതി കുറച്ച് അടച്ചാല്‍ മതി. ഇതിനുപുറമേ, അഞ്ചുവര്‍ഷമോ അതില്‍ കൂടുതലോ വാഹനനികുതി കുടിശ്ശിക വരുത്തിയവര്‍ക്ക് ഡിസംബര്‍ 31 വരെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ബ്രിട്ടീഷ് വൈദ്യുത ബൈക്ക് ഗോ സീറോ ഇന്ത്യയിലെത്തി
ബ്രിട്ടീഷ് വൈദ്യുത ബൈക്ക് – ലൈഫ്സ്റ്റൈല്‍ ബ്രാന്‍ഡായ ഗോ സീറൊ മൊബിലിറ്റി ഇന്ത്യയിലെത്തി. തുടക്കത്തില്‍ രണ്ടു വൈദ്യുത ബൈക്കുകളാണു കമ്പനി ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തിച്ചത്: വണ്‍, മൈല്‍. വണ്ണിന് 32,999 രൂപയും മൈലിന് 29,999 രൂപയുമാണു വില. ഗോ സീറൊ വണ്ണിലുള്ളത് 400 വാട്ട് അവര്‍ ലിതിയം ബാറ്ററി പായ്ക്കാണ്; ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 60 കിലോമീറ്റര്‍ ഓടാന്‍ ഈ ബാറ്ററിക്കാവും. അതേസമയം ഗോ സീറൊ മൈലിലുള്ള 300 വാട്ട് അവര്‍ ബാറ്ററിയുടെ പരമാവധി സഞ്ചാര ശേഷി 45 കിലോമീറ്ററാണ്. കൊല്‍ക്കത്തയിലെ കീര്‍ത്തി സോളാറിന്റെ സഹകരണത്തോടെയാണു ബിര്‍മിങ്ഹാം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഗോ സീറൊ മൊബിലിറ്റി ഇന്ത്യന്‍ വിപണിയിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിച്ചത്. നിലവിലുള്ളതിനു പുറമെ ഭാവി മോഡലുകളുടെ വികസനത്തിലും ഉല്‍പ്പാദനത്തിലും കീര്‍ത്തി സോളാറുമായി സഹകരിക്കാനാണു ഗോ സീറൊ മൊബിലിറ്റിയുടെ തീരുമാനം. വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര നയത്തില്‍ പ്രതീക്ഷയര്‍പ്പിച്ചാണു കമ്പനി ഇന്ത്യയിലെത്തിയതെന്നു ഗോ സീറൊ മൊബിലിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ അങ്കിത് കുമാര്‍ അറിയിച്ചു. ... Read more
ബ്രിട്ടീഷ് വിപണി കീഴടക്കാന്‍ ഓട്ടോറിക്ഷകളുമായി ഓല കാബ്സ്
ബ്രിട്ടീഷ് വിപണി കീഴടക്കാന്‍ ഓട്ടോറിക്ഷകളുമായി ഓല കാബ്സ്. ആദ്യ ഘട്ടത്തില്‍ ലിവര്‍പൂളിലാണ് ഓലയുടെ ‘ടുക് ടുക്’ സര്‍വീസ് നടത്തുക. യു എസ് കമ്പനിയായ യൂബറുമായി കടുത്ത മത്സരം നടത്തുന്ന ഓല കാബ്സ്, ബജാജ് ഓട്ടോ ലിമിറ്റഡും പിയാജിയൊയും നിര്‍മിച്ച ത്രിചക്രവാഹനങ്ങളാണ് ബ്രിട്ടനില്‍ അവതരിപ്പിച്ചത്. ആദ്യ ദിനത്തില്‍ ഓട്ടോറിക്ഷ തിരഞ്ഞെടുത്തവര്‍ക്ക് സൗജന്യ യാത്രയും ഓല കാബ്സ് ലഭ്യമാക്കി. ബജാജ് നിര്‍മിച്ച ഓട്ടോറിക്ഷയുമായി ഓല യു കെയുടെ മാനേജിങ് ഡയറക്ടര്‍ ബെന്‍ ലെഗ് തന്നെ യാത്രക്കാരെ കൊണ്ടുപോകാനെത്തിയതും ശ്രദ്ധേയമായി. കടുംവര്‍ണങ്ങളില്‍ അണിയിച്ചൊരുക്കിയ ‘ടുക് ടുക്’ ആണ് ലിവര്‍പൂള്‍ നഗരവാസികള്‍ക്കായി ഓല അവതരിപ്പിച്ചിരിക്കുന്നത്. സാരഥികളായി നിയോണ്‍ ഗ്രീന്‍ ജാക്കറ്റ് ധരിച്ച ഡ്രൈവര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. ഈ മേഖലയിലേക്കുള്ള പ്രവേശനം ആഘോഷിക്കാന്‍ ലിവര്‍പൂള്‍ സിറ്റി സെന്ററിലാണ് ഓല ഓട്ടോറിക്ഷകളില്‍ സൗജന്യ യാത്രയ്ക്കുള്ള അവസരമൊരുക്കിയത്. ആഗോളതലത്തില്‍ യൂബറിന് വെല്ലുവിളി സൃഷ്ടിക്കാനാണ് ഓലയുടെ തയാറെടുപ്പ്. യാത്രാസാധ്യതകളില്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ അവസരം സൃഷ്ടിക്കുന്നതിനൊപ്പം ഡ്രൈവര്‍മാര്‍ക്ക് ഉയര്‍ന്ന വിഹിതം നല്‍കിയും വിപണി പിടിക്കാനാണ് ഓലയുടെ ... Read more
ഡ്രൈവര്‍ മദ്യപിച്ചാല്‍ ഈ കാര്‍ തനിയെ നില്ക്കും
ഡ്രൈവര്‍ മദ്യപിച്ചും അമിത വേഗതയില്‍ അശ്രദ്ധമായും വാഹനമോടിക്കുന്നത് തടയാന്‍ കിടിലന്‍ നീക്കവുമായി സ്വീഡിഷ് വാഹന നിര്‍മ്മാതാക്കളായ വോള്‍വോ. മദ്യപിച്ച ഡ്രൈവറെ തിരിച്ചറിഞ്ഞ് വാഹനത്തിന്റെ ഓട്ടം തനിയെ നിലയ്ക്കുന്ന അത്യാധുനിക സംവിധാനമുള്ള കാറുമായിട്ടാണ് വോള്‍വോ എത്തുന്നത്. നൂതന സെന്‍സറുകളും ക്യാമറയും ഉപയോഗിച്ച് മദ്യപ ഡ്രൈവര്‍മാര്‍ക്ക് എട്ടിന്റെ പണികൊടുക്കാനാണ് ചൈനയിലെ ഗീലിയുടെ ഉടമസ്ഥതയിലുള്ള സ്വീഡിഷ് കമ്പനിയായ വോള്‍വോയുടെ നീക്കം. ബ്രീത്ത് അനലൈസറിന് സമാനമായ രീതിയില്‍ ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടോയെന്നും അശ്രദ്ധമായ ഡ്രൈവിങ്ങാണോ എന്നും സ്വയം തിരിച്ചറിയുന്ന കാര്‍ സ്വയം വേഗം കുറയ്ക്കുകയും അപകടം ഒഴിവാക്കുകയും ചെയ്യുന്ന സംവിധാനമാണ് കമ്പനി വികസിപ്പിക്കുന്നത്. അപകട സാധ്യത ഡ്രൈവറെ അറിയിക്കാനുള്ള ഒരു അപായ സൂചന ആദ്യം പ്രവര്‍ത്തിക്കും. എന്നിട്ടും ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടില്ലെങ്കില്‍ വോള്‍വോ ഓണ്‍ കോള്‍ അസിസ്റ്റന്‍സ് വഴി ശബ്ദ സന്ദേശമായും ഡ്രൈവറെ ബന്ധപ്പെടാന്‍ ശ്രമിക്കും. എന്നിട്ടും ഡ്രൈവര്‍ പ്രതികരിച്ചില്ലെങ്കില്‍ കാര്‍ സ്വയം വേഗത കുറച്ച് റോഡിന്റെ അരികു ചേര്‍ത്ത് സ്വയം പാര്‍ക്ക് ചെയ്യും. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ... Read more
ഓട്ടോറിക്ഷയ്ക്ക് പകരമാവാന്‍ ക്യൂട്ട്; വില പ്രഖ്യാപിച്ച് ബജാജ്
വാണിജ്യാടിസ്ഥാനത്തിലുള്ള വില്‍പ്പന ആരംഭിക്കുന്നതിനു മുന്നോടിയായി ബജാജ് ഓട്ടോ ലിമിറ്റഡ് ക്വാഡ്രിസൈക്കിളായ ക്യൂട്ടിന്റെ വില പ്രഖ്യാപിച്ചു. 2.63 ലക്ഷം രൂപ വിലയിട്ട ക്യൂട്ടിന്റെ സിഎന്‍ജി വകഭേദത്തിനു 2.83 ലക്ഷം രൂപയാണു ഡല്‍ഹിയിലെ ഷോറൂം വില. സ്വകാര്യ ആവശ്യത്തിനും വാണിജ്യാവശ്യങ്ങള്‍ക്കുമുള്ള ക്യൂട്ടിന്റെ വിലയില്‍ വ്യത്യാസമില്ലെന്നും ബജാജ് ഓട്ടോ വ്യക്തമാക്കുന്നു. കഴിഞ്ഞ നവംബറിലാണു ക്വാഡ്രിസൈക്കിളിനെ കേന്ദ്ര റോഡ്, ഗതാഗത ഹൈവേ മന്ത്രാലയം നോണ്‍ ട്രാന്‍സ്പോര്‍ട് വാഹന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. അതുവരെ ക്വാഡ്രി സൈക്കിളുകളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗം മാത്രമായിരുന്നു അനുവദിച്ചിരുന്നത്. നിലവില്‍ രാജ്യത്തെ 20 സംസ്ഥാനങ്ങളില്‍ വാണിജ്യ ഉപയോഗത്തിനായി ‘ക്യൂട്ട്’ റജിസ്റ്റര്‍ ചെയ്യാം; 15 സംസ്ഥാനങ്ങളില്‍ സ്വകാര്യ ആവശ്യത്തിനും ‘ക്യൂട്ടി’ന് റജിസ്ട്രേഷന് അനുവദിക്കും. കൂടുതല്‍ സംസ്ഥാനങ്ങളിലേക്കു ‘ക്യൂട്ട്’ റജിസ്ട്രേഷന് വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിച്ചു വരികയാണെന്നും ബജാജ് ഓട്ടോ അറിയിച്ചു. കാഴ്ചയില്‍ കാറിനോടു സാമ്യം തോന്നാമെങ്കിലും ‘ക്യൂട്ട്’ കാര്‍ അല്ലെന്നതാണു വസ്തുത. 216 സി സി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ്, ഡി ടി എസ് ഐ എന്ജിന് ... Read more
ഇനി ബൈക്കില്‍ പറക്കാം; സ്പീഡറിന്റെ പ്രീ ബുക്കിങ് തുടങ്ങി
ഫാന്റസി ലോകത്ത് കണ്ട് പരിചയിച്ച പറക്കും ബൈക്കുകള്‍ ഇതാ യാഥാര്‍ഥ്യമാക്കുകയാണ്. കാലിഫോര്‍ണിയന്‍ കമ്പനിയായ ജെറ്റ് പാക്ക് ഏവിയേഷനാണ് ബൈക്ക് പുറത്തിറക്കുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കുന്ന സ്പീഡര്‍ എന്ന പറക്കും മോട്ടോര്‍ ബൈക്കിന്റെ ടീസര്‍ വീഡിയോയും കമ്പനി പുറത്തുവിട്ടു. ബൈക്ക് വാങ്ങാന്‍ താത്പര്യമുള്ള ഉപഭോക്താക്കള്‍ക്കായി പറക്കും ബൈക്കിന്റെ പ്രീ ഓര്‍ഡര്‍ ആരംഭിച്ചതായി ജെറ്റ് പാക്ക് ഏവിയേഷന്‍ വ്യക്തമാക്കി. അഞ്ച് മോഡിഫൈഡ് ജെറ്റ് എന്‍ജിനില്‍ നിന്നുള്ള കരുത്ത് ആവാഹിച്ചാണ് സ്പീഡറിന്റെ ആകാശ യാത്ര. ഏകദേശം 380000 ഡോളറാണ് (2.64 കോടി രൂപ) ഇതിന്റെ വില. വെര്‍ട്ടിക്കല്‍ ടേക്ക് ഓഫും ലാന്‍ഡിങും സ്പീഡറിന് സാധ്യമാണ്. മണിക്കൂറില്‍ 241 കിലോമീറ്ററാണ് പരമാവധി വേഗത. റൈഡറുടെ ഭാരത്തിന് അനുസൃതമായ ഡീസല്‍ കെറോസീനില്‍ 20 മിനിറ്റ് വരെ യാത്ര ചെയ്യാനും സ്പീഡറിന് സാധിക്കും. 15000 ഫീറ്റ് വരെ ഉയര്‍ന്ന് പറക്കാന്‍ കഴിയുന്ന സ്പീഡര്‍ അടുത്ത വര്‍ഷം അവതരിക്കുമെന്നാണ് കമ്പനി അധികൃതര്‍ നല്കുന്ന സൂചന. വായുവില്‍ പരമാവധി ഉയരത്തില്‍ പറന്നുയരുമ്പോള്‍ റൈഡറുടെ ശ്വസനത്തിനായി ... Read more
ചെന്നൈ മെട്രോ സ്റ്റേഷനുകളിലെ ഇലക്ട്രിക്ക് സ്കൂട്ടര്‍ സൂപ്പര്‍ ഹിറ്റ്
ചെന്നൈ നഗരത്തിലെ 4 മെട്രോ സ്റ്റേഷനുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ ഇലക്ട്രിക് സ്കൂട്ടര്‍ സംവിധാനം വിജയമായതായി സിഎംആര്‍എല്‍. 10 ദിവസത്തിനിടെ ആയിരത്തോളം പേര് സ്കൂട്ടര്‍ സംവിധാനം ഉപയോഗപ്പെടുത്തിയതായി മെട്രോ അധികൃതര്‍ വ്യക്തമാക്കി. ഗിണ്ടി, ആലന്തൂര്‍, വടപളനി, അണ്ണാനഗര്‍ ടവര്‍ തുടങ്ങിയ സ്റ്റേഷനുകളിലാണ് സ്കൂട്ടറുകള് ലഭ്യമാക്കിയത്. വൈകാതെ മറ്റു സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കും. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വോഗോ ഓട്ടമൊബീല്‍ കമ്പനിയുമായി സഹകരിച്ചാണു പദ്ധതി നടപ്പാക്കിയത്. യാത്രക്കാര്‍ അല്ലാത്തവര്‍ക്കും സ്കൂട്ടറുകള് ഉപയോഗിക്കാം. 10 രൂപയാണ് അടിസ്ഥാന നിരക്ക്. പിന്നീടുള്ള ഓരോ മിനിറ്റിനും 17 പൈസ വീതം നല്കിയാല് മതിയാകും. സ്കൂട്ടറുകള് ഉപയോഗിക്കാന്‍ വോഗോ അപ്ലിക്കേഷന്‍ സ്മാര്‍ട് ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം ലൈസന്‍സ് പകര്‍പ്പ് അപ്ലോഡ് ചെയ്യണം. ആപ്ലിക്കേഷനില്‍ റജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന രഹസ്യ കോഡ് വാഹനത്തിന്റെ താക്കോല്‍ ദ്വാരത്തിനു സമീപത്തെ കീ പാഡില്‍ രേഖപ്പെടുത്തിയാല്‍ വാഹനം ഉപയോഗിച്ചു തുടങ്ങാം. ജിപിഎസിന്റെ സഹായത്തോടെ വാഹനം എവിടെയെന്നു തല്‍സമയം അറിയാം. മൊബൈലിലൂടെയോ നേരിട്ടോ പണമടയ്ക്കാം. ഹെല്‍മെറ്റും കമ്പനി ... Read more
17 സീറ്റുകളുമായി പുതിയ ടൊയോട്ട ഹയാസ് വരുന്നു
ഹയാസ് വാനിന്റെ ആറാംതലമുറ പതിപ്പ് ടൊയോട്ട പുറത്തിറക്കി. ഫിലിപീന്സിലാണ് വാഹനം നിലവില്‍ പുറത്തിറക്കിയത്. 2004 മുതല്‍ നിരത്തിലുള്ള അഞ്ചാംതലമുറ പതിപ്പിനെക്കാള്‍ വലുപ്പക്കാരനാണ് 2019 ഹയാസ്. ടൊയോട്ട ന്യൂ ഗ്ലോബല്‍ ആര്‍ക്കിടെക്ച്ചര്‍ (TNGA) അടിസ്ഥാനത്തില്‍ പുതിയ ബോഡിയിലാണ് ഹയാസിന്റെ നിര്‍മാണം. നോര്‍മല്‍/സ്റ്റാന്റേര്‍ഡ് റൂഫ്, ലോങ്/ഹൈ റൂഫ് എന്നീ രണ്ട് കാറ്റഗറിയില്‍ നിരവധി മാറ്റങ്ങളോടെയാണ് ഹയാസ് വാന്‍ അവതരിച്ചത്. ബംബര്‍, ഹെഡ്ലാമ്പ്, മുന്നിലെ ഗ്രില്‍, റിയര്‍വ്യൂ മിറര്‍, ടെയില്‍ഗേറ്റ് എന്നിവയെല്ലാം പുതുക്കി. സെമി ബോണറ്റ് ഡിസൈന്‍ ഹയാസിനെ വേറിട്ടതാക്കുന്നു. ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേ, കൂടുതല്‍ കോംപാക്ടായ ത്രീ സ്പോക്ക് മള്‍ട്ടി ഫങ്ഷന് സ്റ്റിയറിങ്, ക്രൂയിസ് കണ്ട്രോള്, മള്‍ട്ടിപ്പിള്‍ യുഎസ്ബി പോര്‍ട്ട്, എല്‍ഇഡി റീഡിങ് ലൈറ്റ്, ടച്ച്സ്ക്രീന്‍ സിസ്റ്റം എന്നിങ്ങനെ നീളും ഹയാസിലെ ഫീച്ചേഴ്സ്. അഞ്ച് നിരകളിലായി 17 സീറ്റര്‍ ഓപ്ഷന് വരെ ഹയാസിനുണ്ട്. ട്രിപ്പില്‍/ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ് (സീറ്റുകള്‍ക്കനുസരിച്ച്), എബിഎസ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, വെഹിക്കില്‍ സ്റ്റെബിലിറ്റി കണ്ട്രോള്, കാല്‍നടയാത്രക്കാരെ തിരിച്ചറിഞ്ഞ് ബ്രേക്ക് നല്‍കാനുള്ള ഓട്ടോണമസ് ... Read more
ആദ്യ ഹൈ കപ്പാസിറ്റി മോട്ടോര്‍ സൈക്കിള്‍ അവതരിപ്പിച്ച് ഡൊമിനര്‍
ബജാജ് ഓട്ടോ ലിമിറ്റഡിന്റെ ആദ്യ ഹൈ കപ്പാസിറ്റി മോട്ടോര്‍ സൈക്കിള്‍ ഡൊമിനര്‍ 400ന്റെ പുതിയ മോഡല്‍ വരുന്നു. ബൈക്കിന്റെ എന്ജിന് കരുത്തിലും രൂപത്തിലെ ചെറിയ ചില മാറ്റങ്ങളും പുതിയ ഡൊമിനറില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡ്യൂക്കിന്റെ ഫ്യുവല്‍ ഇന്‍ജക്ഷനോടും ലിക്വിഡ് കൂളിംഗോടും കൂടിയ നിലവിലെ 373.2 സിസി എന്ജിന് തുടരുമെങ്കിലും 8650 ആര്‍പിഎമ്മില്‍ 39.9 ബിഎച്ച്പി പവര്‍ ലഭിക്കുന്ന വിധമാവും പുതിയ ഡൊമിനറിന്റെ എന്ജിന് ട്യൂണിങ്. നേരത്തെ ഇത് 8000 ആര്‍പിഎമ്മില്‍ 35 ബിഎച്ച്പി ആയിരുന്നു. പുതിയ ഡൊമിനറില്‍ 7000 ആര്‍പിഎമ്മില്‍ 35 എന്‍എം ടോര്‍ക്ക് ലഭിക്കും. നേരത്തെ 6500 ആര്‍പിഎമ്മിലായിരുന്നു ഇത്രയും ടോര്‍ഖ് ലഭിച്ചിരുന്നത്. 6 സ്പീഡ് ഗിയര്‍ ബോക്സ് തന്നെയാണ് ട്രാന്സ്മിഷന്. അതേസമയം ബൈക്കിന്റെ ആകെ വീതി 813 എംഎമ്മില്‍ നിന്ന് 836 ആയി ഉയര്‍ന്നു. വീല്‍ബേസ്, ഗ്രൗണ്ട് ക്ലിയറന്‍സ്, നീളം, ഉയരം എന്നിവയെല്ലാം പഴയപടി തുടരും. ബൈക്കിന്റെ ഭാരം നേരത്തെയുള്ളതിനെക്കാള്‍ 2.5 കിലോഗ്രാം കൂടും. 184.5 കിലോഗ്രാമായിരിക്കും ബൈക്കിന്റെ ... Read more