Category: Asia
ഏഷ്യയിലെ ഈ ഏഴ് രാജ്യങ്ങള്‍ കാണാതെ പോകരുത്
ഏഷ്യന്‍ രാജ്യങ്ങളിലെ കണ്ണഞ്ചിപ്പിക്കുന്ന മായക്കാഴ്ചകള്‍ കാണാന്‍ ആരാണ് ആഗ്രഹിക്കാത്തത്. നിങ്ങളൊരു യാത്ര ഇഷ്ടപ്പെടുന്ന ആളാണെങ്കില്‍ ഒരിക്കലും വിട്ടുപോകാന്‍ പാടില്ലാത്ത ചില സ്ഥലങ്ങളുണ്ട് ഏഷ്യയില്‍. ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍. ഗാര്‍ഡന്‍സ് ബൈ ദ ബേ -സിങ്കപ്പൂര്‍ ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ് സിങ്കപ്പൂര്‍. ചൈനീസ്, ഇന്ത്യന്‍, മലായ്, പാശ്ചാത്യന്‍ സംസ്‌കാരങ്ങളുടെ സംഗമ ഭൂമി. 250 ഏക്കറില്‍ വിശാലമായി നിര്‍മ്മിച്ചിട്ടുള്ള ഗാര്‍ഡന്‍സ് ബൈ ദ ബേ ഒരത്ഭുതമാണ്. പൂന്തോട്ടങ്ങളുടെ നഗരത്തെ പൂന്തോട്ടങ്ങള്‍ക്കുള്ളിലെ നഗരമാക്കി മാറ്റുക എന്ന നയത്തിന്റെ ഭാഗമായി നഗരത്തിലെ ഹരിതാഭ വര്‍ധിപ്പിച്ചുകൊണ്ട് ജീവിതത്തിന്റെഗുണനിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ നിര്‍മിച്ചതാണിത്. ഒരിക്കലും നഷ്ടമാവില്ല ഇവിടേക്കുള്ള യാത്ര. താജ് മഹല്‍ -ഇന്ത്യ ഒരു മുഖവുരയുടെ ആവശ്യംപോലുമില്ല. ലോകത്തിനു മുന്നില്‍ ഇന്ത്യ അഭിമാപൂര്‍വ്വം കാഴ്ചവെക്കുന്ന പ്രണയസ്മാരകമാണ് താജ്മഹല്‍. പേര്‍ഷ്യന്‍,ഒട്ടോമന്‍,ഇന്ത്യന്‍,ഇസ്ലാമിക് എന്നീ വാസ്തുവിദ്യാ മാതൃകകള്‍ കൂടിച്ചേര്‍ന്നുണ്ടായ മുഗള്‍ വാസ്തുവിദ്യയുടെ ഉത്തമോദാഹരണമാണ് താജ് മഹല്‍. പൂര്‍ണമായും വെണ്ണക്കല്ലില്‍ നിര്‍മ്മിച്ച ഈ സ്മാരകം പൂര്‍ത്തിയാകാന്‍ ഇരുപത്തി രണ്ട് ... Read more
വിസ്മയങ്ങള്‍ ഒളിപ്പിച്ച മനുഷ്യനിര്‍മ്മിത ദ്വീപ്; സെന്റോസ
കാഴ്ചയുടെ വിസ്മയങ്ങള്‍ ചെപ്പിലൊളിപ്പിച്ച മനുഷ്യ നിര്‍മിത ദ്വീപാണ് സെന്റോസ. സിംഗപ്പൂര്‍ സിറ്റിയില്‍ നിന്ന് റോഡ് മാര്‍ഗമോ, കേബിള്‍ കാര്‍ വഴിയോ, ഷട്ടില്‍ ബസ് സര്‍വീസ് ഉപയോഗിച്ചോ, മാസ് റാപിഡ് ട്രാന്‍സിറ്റ് (MRT) വഴിയോ സെന്റോസ ഐലന്‍ഡിലേക്ക് പോകാം. മെട്രോ ട്രെയിന്‍ സര്‍വീസിനെയാണ് അവിടെ എംആര്‍ടി എന്നു വളിക്കുന്നത്. ദ്വീപ് മുഴുവനും മോണോ റെയില്‍ സംവിധാനത്തില്‍ ചുറ്റാം എന്നതിനാല്‍ ടാക്‌സി എടുക്കേണ്ടി വരില്ല. ദ്വീപിനകത്ത് മോണോ റെയില്‍/ ഷട്ടില്‍ ബസ് യാത്ര സൗജന്യമാണ്. സിംഗപ്പൂരിന്റെ ദേശീയ ചിഹ്നമായ മെര്‍ലിയോണ്‍ പ്രതിമ സെന്റോസയിലാണ് ഉള്ളത്. യൂണിവേഴ്‌സല്‍ സ്റ്റുഡിയോസ് തീം പാര്‍ക്ക്, സെന്റോസയുടെ ആകാശക്കാഴ്ച സമ്മാനിക്കുന്ന ടൈഗര്‍ സ്‌കൈ ടവര്‍, വിങ്‌സ് ഓഫ് ടൈം ഷേ, ദ് ലൂജ് ആന്‍ഡ് സ്‌കൈ റൈഡ്, മാഡം തുസാര്‍ഡ്‌സ് വാക്‌സ് മ്യൂസിയം. അണ്ടര്‍ ഗ്രൗണ്ട് സീ അക്വേറിയം തുടങ്ങി നിരവധി കാഴ്ചകളുടെ കേന്ദ്രമാണ് സെന്റോസ. വീസ നടപടികള്‍ അറിയാം… ആറുമാസ കാലാവധിയുള്ള ഒറിജിനല്‍ പാസ്‌പോര്‍ട്ട്, എംപ്ലോയ്‌മെന്റ് പ്രൂഫ്, സാലറി ... Read more
അടുത്ത യാത്ര ചൈനയിലേക്കോ? അറിയാം വിസ നടപടികളെക്കുറിച്ച്
ചൈനയുടെ ചരിത്ര സ്മാരകങ്ങളായ ചൈന വന്‍മതില്‍, ടിയനന്‍മെന്‍ സ്‌ക്വയര്‍, എന്നിവ കാണാതെ ചൈന കണ്ടു എന്നു പറയാനാകില്ല. അതിനാല്‍ ചൈന യാത്ര ലക്ഷ്യമിടുമ്പോള്‍ തലസ്ഥാന നഗരിയായ ബെയ്ജിങ്ങിന് തന്നെയാണ് പ്രധാനം. മധ്യ ബെയ്ജിങ്ങിലെ ഫോര്‍ബിഡന്‍ സിറ്റി ടിയനന്‍മെന്‍ സ്‌ക്വയര്‍, ജിങ്ഷാന്‍ പാര്‍ക്ക്, ടെംബിള്‍ ഓഫ് ഹെവന്‍, സമ്മര്‍ പാലസ്, നാന്‍ലോഗ് സിയാങ്, എന്നിവ കാണാം. ഇംപീരിയല്‍ കാലം മുതല്‍ക്കുള്ള ഇവിടുത്തെ പ്രത്യേക ഭക്ഷണമാണ് പെക്കിങ് ഡക്ക്. ബെയ്ജിങ്ങിലെത്തിയാല്‍ ഇത് കഴിക്കാന്‍ മറക്കരുത്. അഞ്ച് രാത്രിയും ആറ് പകലും ഉണ്ടെങ്കില്‍ ബെയ്ജിങ്ങിനൊപ്പം ഷാങ്ഹായ് കൂടി ചേര്‍ക്കാം. ബുള്ളറ്റ് ട്രെയിനില്‍ ഷാങ്ഹായ്‌ലേക്കുള്ള യാത്ര രസകരമാണ്. സിയാങ്, ജുസൈഗോ, ഹോങ് ലോങ്, സോങ് പാങ് എന്നിവയും കാണേണ്ട സ്ഥലങ്ങളാണ്. ചില സ്ഥലങ്ങള്‍ അങ്ങനെയാണ് എത്ര കണ്ടാലും മതിവരില്ല. മറ്റുചില സ്ഥലങ്ങള്‍ സ്വപ്നത്തെ തോല്‍പ്പിക്കും സൗന്ദര്യം സമ്മാനിക്കും. അലങ്കാരത്തിന് ഭൂമിയിലെ സ്വര്‍ഗമെന്ന് നമ്മള്‍ പല സ്ഥലങ്ങളെയും വിശേഷിപ്പിക്കാറുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ ഭൂമിയിലെ സ്വര്‍ഗമേതെന്ന് ചോദിച്ചാല്‍ ടിയാന്‍മെന്‍ എന്ന് അവിടം ... Read more
കോര്‍ലായ്; പോര്‍ച്ചുഗീസ് ഭാഷ സംസാരിക്കുന്ന ഇന്ത്യന്‍ ഗ്രാമം
അധിനിവേശത്തിന്റെയും ആധിപത്യത്തിന്റെയും ചരിത്രം കഥകളാക്കി പോര്‍ച്ചുഗീസുകാര്‍ നാടൊഴിഞ്ഞിട്ട് പതിറ്റാണ്ടുകളായി. ചരിത്രത്തിനോട് മാത്രം ചേര്‍ന്നുകിടക്കുന്ന കഥകളാണ് ഇന്ന് സ്വാതന്ത്ര്യത്തിനു മുന്‍പുള്ള ഇന്ത്യ. എന്നാല്‍ കാലമിത്ര കഴിഞ്ഞിട്ടും അതില്‍ നിന്നും മാറിസഞ്ചാരിക്കാത്ത ഒരു വിഭാഗം ആളുകളുണ്ട്. പോര്‍ച്ചുഗീസുകാരുടെ കീഴില്‍ വര്‍ഷങ്ങളോളം കഴിഞ്ഞതിന്റെ സ്മരണ ഇന്നും നിലനിര്‍ത്തുന്ന ഇടം. പോര്‍ച്ചുഗീസ് ഭാഷ സംസാരിക്കുന്ന ഇന്ത്യയിലെ ഏക നാടായ കോര്‍ലായ് ആണ് കഥാപാത്രം. പതിനഞ്ചാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ കോട്ട കെട്ടി സംരക്ഷിച്ച കോര്‍ലായുടെ ചരിത്രവും അവിടുത്തെ കോട്ടയുടെ കഥയും വായിക്കാം… കോര്‍ലായ് പോര്‍ച്ചുഗീസുകാര്‍ കയ്യടക്കിയിരുന്ന ഇന്ത്യന്‍ പ്രദേശങ്ങളിലൊന്ന് എന്ന് ലളിതമായി വിവരിക്കാമെങ്കിലും കോര്‍ലായുടെ ചരിത്രം ആവശ്യപ്പെടുന്നത് അതല്ല. മഹാരാഷ്ട്രയിലാണെങ്കിലും ഗോവയോട് ചേര്‍ന്നു കിടക്കുന്ന ഇവിടം ഇന്ത്യയിലെ അവസാനത്തെ ഇടങ്ങളിലൊന്നുകൂടിയാണ്. സഞ്ചാരികള്‍ക്കായി കാഴ്ചകള്‍ ഒരുപാട് കരുതിവച്ചിരിക്കുന്ന സ്ഥലം കൂടിയാണിത്. പോര്‍ച്ചുഗീസ് സംസാരിക്കുന്ന ഇന്ത്യന്‍ ഗ്രാമം പോര്‍ച്ചൂഗീസുകാര്‍ ഭരണം അവസാനിപ്പിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും ഇന്നും അതുമായി ബന്ധപ്പെട്ട പലടും ഇവിടെ കാണാം. അതിലൊന്നാണ് പോര്‍ച്ചുഗീസ് ഭാഷ. ഇവിടെ ഇന്നും ആളുകള്‍ സംസാരിക്കുന്നത് ... Read more
വേദംഗി; ഏറ്റവും വേഗത്തില്‍ സൈക്കിളില്‍ ലോകം ചുറ്റിയ ഏഷ്യക്കാരി
ഏറ്റവും വേഗത്തില്‍ ലോകം ചുറ്റിയ ഏഷ്യന്‍ എന്ന റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് പൂനെ സ്വദേശിയായ ഇരുപതുകാരി. 159 ദിവസത്തെ സൈക്കിള്‍ യാത്രയില്‍ 14 രാജ്യങ്ങള്‍ പിന്നിട്ടു. ഞായറാഴ്ച രാവിലെ വേദംഗി കൊല്‍ക്കത്തയിലെത്തിയപ്പോള്‍ 29,000 കിലോമീറ്ററുകള്‍ പിന്നിട്ടിരുന്നു. ജൂലായില്‍ ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ നിന്നാണ് യാത്ര തുടങ്ങിയത്. യാത്ര പൂര്‍ത്തിയാക്കാന്‍ വീണ്ടും ഓസ്ട്രേലിയയിലേയ്ക്ക് പോകാനിരിക്കുകയാണ്. യുകെയിലെ ബോണ്‍മൗത്ത് സര്‍വകലാശാലയില്‍ സ്പോര്‍ട്സ് മാനേജ്മെന്റ് വിദ്യാര്‍ത്ഥിയാണ് വേദാംഗി കുല്‍ക്കര്‍ണി. ഒരു ദിവസം 300 കിലോമീറ്റര്‍ എന്ന നിലയില്‍ യാത്ര ചെയ്തതായി വേദാംഗി പിടിഐയോട് പറഞ്ഞു. യാത്രയില്‍ 80 ശതമാനവും ഒറ്റയ്ക്കായിരുന്നു. ഏറ്റവും വേഗത്തില്‍ സൈക്കിളില്‍ ലോകം ചുറ്റിയതിന്റെ റെക്കോഡ് ബ്രിട്ടീഷുകാരിയായ ജെന്നി ഗ്രഹാമിനാണ് . 2018ല്‍ 124 ദിവസം കൊണ്ടാണ് ജെന്നി സൈക്കളിലില്‍ ലോകം ചുറ്റിയത്. വേദാംഗിയുടെ മാതാപിതാക്കള്‍ തന്നെയാണ് യാത്രയുടെ ചിലവുകള്‍ വഹിക്കുന്നത്. പല രാജ്യങ്ങളിലും വിസ സംബന്ധമായ പ്രശ്നങ്ങളുണ്ടായത് യാത്രയുടെ ചിലവുകള്‍ വര്‍ദ്ധിപ്പിച്ചതായും സമയ ദൈര്‍ഘ്യമുണ്ടാക്കിയതായും വേദാംഗി പറയുന്നു. യൂറോപ്പിലെ അതിശൈത്യവും യാത്രയില്‍ പ്രതിബന്ധങ്ങളുണ്ടാക്കി. ഭാരമുള്ള ... Read more
മരണപ്പെട്ടവര്‍ക്കായൊരു ആഡംബര ഹോട്ടല്‍
മരണം നമ്മളെ കൊണ്ടുപോകുന്നതിന് മുമ്പായി ചെയ്തു തീര്‍ക്കാന്‍ ഒരു നീളന്‍ ലിസ്റ്റുമായി നടക്കുന്നവരാണ് മിക്കവരും. അതിലൊരു ആഗ്രഹമാവും ആഡംബര ഹോട്ടലിലെ സുഖജീവിതം. എന്നാല്‍ ആ ആഗ്രഹം പൂര്‍ത്തിയാക്കാതെ മരിച്ച് പോകുന്നവര്‍ക്ക് പൂര്‍ത്തകരണത്തിന് ജപ്പാനിലൊരു ഏര്‍പ്പാടുണ്ട്. മരണാനന്തരം മൃതദേഹങ്ങളെ ആഡംബര സൗകര്യങ്ങളോടെ സുഖപ്രദമായ അന്ത്യവിശ്രമത്തിന് ഹോട്ടലിലേയ്ക്ക് അയയ്ക്കാം. ജപ്പാനിലുള്ള ഒസാകയിലാണ് ആഡംബര ഹോട്ടല്‍. ദി ഹോട്ടല്‍ റിലേഷന്‍ അല്ലെങ്കില്‍ ‘ഇതായി ഹോട്ടേരു’ എന്നാണ് ഇതിന്റെ പേര്. ഈ ആഡംബര ഹോട്ടലില്‍ മൃതശരീരം സൂക്ഷിച്ചുവയ്ക്കുന്നത് ജപ്പാനിലെ ഒരു പ്രവണതയായി ഇപ്പോള്‍ മാറിക്കൊണ്ടിരിക്കുകയാണ്. ജപ്പാനില്‍ ശ്മശാനങ്ങള്‍ വളരെ കുറവാണ്. ഉള്ള ശ്മശാനങ്ങള്‍ വളരെയധികം അകലത്തിലുമാണ്. ഒരു മൃതദേഹം ശ്മശാനങ്ങളില്‍ എത്തുന്ന സമയത്ത്, മറ്റ് സംസ്‌കാരചടങ്ങുകള്‍ നടക്കുകയാണെങ്കില്‍, എത്തിക്കുന്ന മൃതശരീരം സൂക്ഷിക്കുന്നതിന് ഗ്ലാസ് കൊണ്ട് ആവരണം ചെയ്ത പ്രത്യേക പെട്ടിയുണ്ട്. ഈ ഹോട്ടലിലെ മുറികളില്‍ ഡബിള്‍ബെഡും ടെലിവിഷനും ഫര്‍ണിച്ചറുമാണുള്ളത്. ഇടത്തരം മുറികളും പണം കൂടുതല്‍ നല്‍കിയാല്‍ കുറച്ച് കൂടി ആഡംബരമുള്ള മുറികളും ഇവിടെ ലഭ്യമാണ്. ജപ്പാനിലെ ജനസംഖ്യയില്‍ ... Read more
കരങ്ങള്‍ കാക്കും പാലം
വിയറ്റ്‌നാം നഗരത്തിന്റെ മുഴുവന്‍ സൗന്ദര്യവും ആസ്വദിക്കാന്‍ ഒരിടത്തെത്തിയാല്‍ മതി. വിനോദസഞ്ചാര മേഖലയിലെ ഏറ്റവും പുതിയ കൗതുകത്തിന്റെ കാര്യമാണ് പറഞ്ഞ് വരുന്നത്. ഗോള്‍ഡന്‍ ബ്രിഡ്ജ്, മരക്കൂട്ടത്തിനടിയിലൂടെ കടന്നുവരുന്ന രണ്ട് ഭീമാകാരമായ കൈകള്‍ ആ കൈകളിലൊരു പാലം. പാലത്തില്‍ നിന്നാല്‍ ഇരുവശവും സുന്ദരമായ കാഴ്ചകള്‍. വിയറ്റ്നാമിലെ ഡനാംഗില്‍ ബാ നാ കുന്നുകളിലായി നിര്‍മിച്ചിരിക്കുന്ന ഗോള്‍ഡന്‍ ബ്രിഡ്ജ് സഞ്ചാരികളെ ആകര്‍ഷിക്കുകയാണ്. കടല്‍ നിരപ്പില്‍ നിന്നും 4,600 അടി ഉയരത്തിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. എട്ട് ഭാഗങ്ങള്‍ ചേര്‍ത്ത് നിര്‍മ്മിച്ചിരിക്കുന്ന ഈ പാലത്തിന് 500 അടി നീളമാണുള്ളത്. പാലം താങ്ങി നിറുത്തുന്നത് കരിങ്കല്ലിന് സമാനമായ രണ്ട് വലിയ കൈകളാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിര്‍മ്മിതിയായാണ് ഈ പാലം കണ്ടാല്‍ തോന്നുന്നത്. ബാന ഹില്‍സ് റിസോര്‍ട്ടിലെ തേന്‍തായി ഗാര്‍ഡന് മുകളിലാണ് ഈ പാലം. ഇവിടെ ഫ്രഞ്ച് കോളോണിയല്‍ കാലത്ത് 1919-ല്‍ ഹില്‍ സ്റ്റേഷന്‍ നിര്‍മിച്ചിരുന്നു. ഏറ്റവും നീളം കൂടിയ നോണ്‍സ്റ്റോപ്പ് സിംഗിള്‍ ട്രാക്ക് കേബിള്‍ കാര്‍ ഇവിടെയുണ്ട്. ഇത് ഗിന്നസ് ... Read more
കടുത്ത വേനലിലും ഉരുകാത്ത മഞ്ഞ് ഗുഹയുടെ കഥ
ഒരിടത്തൊരിടത്തൊരു മഞ്ഞ് ഗുഹയുണ്ട് എത്ര വേനലായാലും ഉരുകാത്ത ഗുഹ. കേള്‍ക്കുമ്പോള്‍ തോന്നും ഗുഹ അന്റാര്‍ട്ടിക്കയിലോ മറ്റോ ആണെന്ന്. എന്നാല്‍ സംഭവം ചൈനയിലാണ്. ലോകത്തിലെ ഏറ്റവും വലിയ മഞ്ഞു ഗുഹകളില്‍ ഒന്നാണ് ചൈനയിലെ ഷാങ്‌സി പ്രവിശ്യയിലുള്ള മലനിരകള്‍. 85 മീറ്റര്‍ വരെ നീളമുള്ള മഞ്ഞു നിറഞ്ഞു കിടക്കുന്ന ഗുഹകള്‍ ഈ പ്രദേശത്തുണ്ട്. മഞ്ഞു മൂടിയ ഈ ഗുഹകള്‍ കാണാന്‍ അതിമനോഹരമാണ്. ഇത് കാണാനായി നിരവധി സഞ്ചാരികളാണ് വര്‍ഷംതോറും ഇവിടേയ്ക്ക് വരുന്നത്. ഗുഹയ്ക്കകത്ത് ഗോവണി സ്ഥാപിച്ചാണ് ആളുകള്‍ക്ക് കയറാന്‍ സൗകര്യമൊരുക്കിയിരിക്കുന്നത്. ഈ മേഖലയില്‍ നിരവധി മഞ്ഞുഗുഹകള്‍ ഉണ്ടെങ്കിലും മറ്റൊന്നിനും ഇല്ലാത്തൊരു പ്രത്യേകത ഇവിടെ തന്നെയുള്ള നിഗ്വു എന്ന ഗുഹയ്ക്കുണ്ട്. കടുത്ത വേനലില്‍ പോലും ഉരുകാത്ത മഞ്ഞു പാളികളാണ് നിഗ്വു ഗുഹയുടെ പ്രത്യേകത. സമീപത്തുള്ള ഗുഹകളിലെയും മലമുകളിലെയും മഞ്ഞെല്ലാം ഉരുകിയൊലിച്ചാലും നിഗ്വു ഗുഹയിലെ മഞ്ഞ് ശൈത്യകാലത്തെന്ന പോലെ തന്നെ നിലനില്‍ക്കും. വേനല്‍ക്കാലത്തെ ഈ മേഖലയിലെ താപനില 1921 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. മഞ്ഞ് ഗുഹകള്‍ കാണപ്പെടുന്ന ... Read more
യാത്രക്കാരെ റേറ്റ് ചെയ്ത് ചൈന: പുതിയ സഞ്ചാരനിയന്ത്രണ നയങ്ങള്‍ നിലവില്‍ വന്നു
റെയില്‍വേ-വ്യോമയാന ടിക്കറ്റുകളുടെ വില്‍പനയില്‍ പുറപ്പെടുവിച്ച നിരോധനാജ്ഞയെ സംബന്ധിച്ച് ചൈനീസ് വികസന മന്ത്രാലയം നടപ്പിലാക്കിയ ഉത്തരവ് പ്രകാരം സാമൂഹ്യ അംഗീകാര അനുസരിച്ച് റേറ്റ് ചെയ്യപ്പെട്ട പൗരന്‍മാര്‍ പ്രതിസന്ധിയിലാകുന്നു. മെയ് മാസത്തോടെ നയം പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ‘സാമൂഹ്യ അംഗീകാര സംവിധാനം’ പ്രകാരം ചൈനീസ് ഗവര്‍ണമെന്റ് തങ്ങളുടെ പൗരന്മാരെ തരംതിരിക്കുന്നത് പല ഘടകങ്ങളുടെയും അടിസ്ഥാനത്തിലാണ്. വ്യക്തികളുടെ ക്രിമിനല്‍ സ്വാഭാവം, സാമ്പത്തിക ക്രമക്കേടുകള്‍, അവര്‍ കമ്പോളങ്ങളില്‍ നിന്നും എന്ത് വാങ്ങുന്നു, പൊതുസമൂഹത്തില്‍ എന്ത് പറയുന്നു, ചെയ്യുന്നു തുടങ്ങിയ സൂചകങ്ങള്‍ അതിലുള്‍പ്പെടുന്നു. ഈ ഉത്തരവ് പ്രകാരം താഴെക്കിടയിലുള്ള ജനങ്ങള്‍ക്കു മേല്‍ കൂടുതല്‍ പിഴ-ശിക്ഷാനടപടികളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തും. 2020-ഓടെ ഈ സംവിധാനത്തെ പൂര്‍ണ്ണരൂപത്തില്‍ സജ്ജക്കമാക്കാനുള്ള ശ്രമത്തിലാണ് ചൈന പ്രാരംഭ നടപടികളും തുടര്‍പ്രവര്‍ത്തനങ്ങളും മുന്നേ തുടങ്ങിക്കഴിഞ്ഞു. പുതിയ നയത്തിനു മുന്‍പ് നിലവിലുണ്ടായിരുന്ന നയ പ്രകാരം വലിയ കടബാധ്യതകളുള്ള പൗരന്മാരുടെ നിരന്തരമായ യാത്രകളെ നിയന്ത്രിക്കുകയായിരുന്നു ചൈനീസ് ഗവണ്‍മെന്റ് ചെയ്തിരുന്നത്.ഈ നിയന്ത്രണപരിധിയില്‍ ചൈനീസ് പരമോന്നത കോടതിയായ സുപ്രീം പീപ്പിള്‍സ് കോര്‍ട്ട് ബ്ലാക്ക് ... Read more
ഇനി കൊക്കോ കോളയില്‍ നിന്നും ലഹരി പാനീയവും
ബഹുരാഷ്ട്ര ശീതളപാനീയ കമ്പനിയായ കൊക്കോ കോള ലഹരി പാനീയവും വിപണിയിറക്കുന്നു. തുടക്കമെന്ന നിലയില്‍ ജപ്പാനിലാണ് കൊക്കോ കോളയുടെ കുറഞ്ഞ ലഹരിയുള്ള പാനീയം വിപണിയിലിറക്കുന്നത്. ജപ്പാനില്‍ നിലവിലുള്ള ‘ചു ഹി’ എന്നറിയപ്പെടുന്ന പാനീയത്തിന് സമാനമായാണ് കൊക്കോ കോളയുടെ ഉല്‍പ്പന്നവും വിപണിയിലെത്തുകയെന്ന് കൊക്കോ കോള ജപ്പാന്‍ പ്രസിഡന്‍റ് ജോര്‍ജ് ഗര്‍ഡുനോ പറഞ്ഞു. ജപ്പാന്‍റെ പരമ്പരാഗത പാനീയമായ ചു ഹിയില്‍ ഷോചു എന്നറിയപ്പെടുന്ന മദ്യമാണ് ലഹരിക്കായി ഉപയോഗിക്കുന്നത്. ഷോചുവിനോടൊപ്പം കാര്‍ബണ്‍ ഡൈ ഓക്സൈഡ് കലര്‍ത്തിയ വെള്ളം, പഴങ്ങളുടെ രുചിക്കൂട്ടുകള്‍ തുടങ്ങിയവയും ഉപയോഗിക്കും. ലഹരിക്കായി വോഡ്കയും ചേര്‍ക്കാറുണ്ട്. കോള പോലെതന്നെ ടിന്നിലാണ് പാനീയം പുറത്തിറങ്ങുന്നത്. മൂന്നു മുതല്‍ ഒമ്പതു ശതമാനം വരെ ആല്‍ക്കഹോളാണ് പാനീയത്തിലുണ്ടാകുക. മുന്തിരി, സ്ട്രോബറി, കിവി, പീച്ച് എന്നീ രുചികളിലാവും പാനീയം വിപണിയിലെത്തുക. ജപ്പാനില്‍ പുറത്തിറക്കുന്ന പുതിയ ഉല്‍പ്പന്നം മറ്റു മാര്‍ക്കറ്റുകളിലേക്കും എത്തിക്കുമോ എന്നാ കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല. 1977ല്‍ കൊക്കോ കൊള വൈന്‍ നിര്‍മാണ രംഗത്തേയ്ക്ക് പ്രവേശിച്ചെങ്കിലും പിന്നീട് അതില്‍നിന്നും പിന്തിരിയുകയായിരുന്നു.
2018 ഫിഫ ലോകകപ്പ് അകില്ലസ് പ്രവചിക്കും
2018 ഫിഫ ലോകകപ്പ് മത്സരങ്ങളുടെ വിജയിയെ പ്രവചിക്കുന്നത് പൂച്ചയായിരിക്കും. പേര് അകില്ലസ്. ലോകകപ്പ് ആരാധകര്‍ ഒരുപോലെ ഉറ്റുനോക്കുന്നതാണ് മത്സരങ്ങളില്‍ ആരു വിജയിക്കും, പരാജയപ്പെടും എന്നുള്ളത്. ഇത് പ്രവചിക്കാന്‍ ഓരോ വര്‍ഷങ്ങളിലും കൗതുകമായി ഓരോ ജീവികള്‍ ഉണ്ടാകും. ഇങ്ങനെ ജീവികള്‍ പ്രവചിക്കുന്നതില്‍ വിശ്വസിക്കുന്നവരുമുണ്ട്. ഈ ഫലം കേട്ട് ആളുകള്‍ തമ്മില്‍ ബെറ്റ് വരെ വെയ്ക്കും. ഇത്തവണ മത്സരങ്ങള്‍ പ്രവചിക്കുക അകില്ലസ് ആയിരിക്കും. മോസ്കോയിലെ സ്റ്റേറ്റ് ഹെര്‍മിറ്റെജ് മ്യൂസിയത്തിലെ അന്തേവാസിയാണ് അകില്ലസ്. 2018 ലോകകപ്പ് മത്സരങ്ങളുടെ ഫലം ദേശീയ പതാകകള്‍ക്കു കീഴില്‍ വെച്ചിരിക്കുന്ന ബോള്‍ തിരഞ്ഞെടുത്താണ് അകില്ലസ് പ്രവചിക്കുക. 2017ല്‍ റഷ്യയില്‍ നടന്ന ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പില്‍ ആകില്ലസിന്‍റെ പ്രവചനം നൂറുശതമാനം ശരിയായിരുന്നു. എത്രയൊക്കെ പ്രവചന ജീവികള്‍ ലോകകപ്പുകളില്‍ നിറഞ്ഞുനിന്നിട്ടുണ്ടെങ്കിലും ഇപ്പോഴും താരം പോള്‍ നീരാളിയാണ്. 2010 ദക്ഷിണാഫ്രിക്കയില്‍ ലോകകപ്പില്‍ സ്പെയിനിന്‍റെ കിരീടധാരണം കൃത്യമായി പ്രവചിച്ചതോടെയാണ് പോള്‍ താരമായത്. പോളിനു ശേഷം നിരവധി ജീവികള്‍ പ്രവാചകരായി എത്തിയിട്ടുണ്ടെങ്കിലും പോളിന്‍റെ താര പരിവേഷം ഇതുവരെ ആരും ... Read more
ഏഷ്യയിലെ രാജ്യങ്ങള്‍ക്ക് വിസയില്ലാതെ ലോകം ചുറ്റാം
ലോകത്തിലെ വിനോദസഞ്ചാരത്തിന് പ്രാധാന്യമുള്ള 180 രാജ്യങ്ങളില്‍ രണ്ടെണ്ണത്തില്‍ നിന്നുള്ളവര്‍ക്ക് മറ്റുരാജ്യങ്ങളിലേക്കുള്ള യാത്രാ വിസ ഫ്രീയാണ്. ഈ രണ്ട് രാജ്യങ്ങളും ഏഷ്യയില്‍ നിന്നുള്ളതാണ്. ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചികയനുസരിച്ച് ജപ്പാനും സിംഗപ്പൂരുമാണ് ലോകത്ത് ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് സംവിധാനമുള്ളത്. 180 രാജ്യങ്ങളിലേക്കും ഇവിടെ നിന്നും വിസയില്ലാതെ സഞ്ചരിക്കാനാകും. ഇരു രാജ്യങ്ങളും സമാധാനം നിറഞ്ഞ വാണിജ്യ ശക്തിയായത് ഇവിടുത്തെ പൗരന്മാര്‍ വ്യാപാരത്തിലും നിക്ഷേപ പ്രക്രിയയിലും വ്യാപൃതരായിരിക്കുന്നതിനാലാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ഏഷ്യന്‍ ആന്‍ഡ് ഗ്ലോബലൈസേഷന്‍ സെന്റര്‍ സീനിയര്‍ ഫെലോ ആയ പരാഗ് ഖന്ന പറയുന്നു. രണ്ടാം സ്ഥാനം ജര്‍മനിക്കാണ്. 179 രാജ്യങ്ങളിലേക്കു ഫ്രീ വിസയില്‍ സഞ്ചരിക്കാം. ഡെന്മാര്‍ക്ക്, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍ സ്വീഡന്‍ ദക്ഷിണ കൊറിയ എന്നിവയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 178 രാജ്യങ്ങളിലേക്കാണ് ഇവിടെ നിന്നും വിസാ ഫ്രീ സഞ്ചാരമുള്ളത്. നോര്‍വേ, യു.കെ. ഓസ്ട്രിയ നെതര്‍ലാന്‍ഡ്സ് പോര്‍ച്ചുഗല്‍ രാജ്യങ്ങളാണ് പട്ടികയില്‍ നാലാമത്. ഇവിടെ നിന്നും 177 രാജ്യങ്ങളിലേക്ക് ഫ്രീ വിസയില്‍ പോകാം. ... Read more
വര്‍ണങ്ങള്‍ സമ്മാനിക്കുന്ന നൂഗ് നൂച്ച് വില്ലേജ്
തായ്‌ലന്‍ഡിന്‍റെ തലസ്ഥാനമായ ബാങ്കോക്കിലൊരു പൂന്തോട്ടമുണ്ട്. കണ്ടാലും കണ്ടാലും കാഴ്ചകള്‍ തീരാത്ത വര്‍ണങ്ങള്‍ നിറഞ്ഞ ഉദ്യാനം. നൂഗ് നൂച്ച് വില്ലേജ് എന്നറിയപ്പെടുന്ന പൂന്തോട്ടമാണ് കാഴ്ചകളൊരുക്കി സഞ്ചാരികളെ കാത്തിരിക്കുന്നത്. 600 ഏക്കറിലാണ് ഈ വില്ലെജ് വ്യാപിച്ചു കിടക്കുന്നത്. കുന്‍പിസിറ്റ്, കുന്‍ നൂഗ്നൂച്ച് തന്‍സാജ എന്നിവര്‍ ചേര്‍ന്ന് 1954ലാണ് ബാങ്കോക്ക് പട്ടായയിലുള്ള ഈ സ്ഥലം വാങ്ങിയത്. പ്രകൃതി സ്നേഹിയായ കുന്‍ നൂഗ്നൂച്ച് തരിശായി കിടന്ന ഈ സ്ഥലത്ത് പൂന്തോട്ടം നിര്‍മിക്കാന്‍ തീരുമാനിച്ചു. സ്വന്തം പേരുതന്നെ ഉദ്യാനത്തിനും നല്‍കി. നൂഗ് നൂച്ച് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍. 1980ല്‍ പൊതുജനങ്ങള്‍ക്കായി നൂഗ് നൂച്ച് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ തുറന്നു കൊടുത്തു. ക്രമേണ ഇതു ലോക സഞ്ചാരികളെ ആകര്‍ഷിക്കാന്‍ തുടങ്ങി. ഇപ്പോള്‍ നൂഗ്നൂച്ചിന്‍റെ മകനാണ് ഇതിന്‍റെ അവകാശി. ഫ്രഞ്ച് ഗാര്‍ഡന്‍, യൂറോപ്യന്‍ ഗാര്‍ഡന്‍, സ്റ്റോണ്‍ഹെഞ്ച് ഗാര്‍ഡന്‍, ഇറ്റാലിയന്‍ ഗാര്‍ഡന്‍, ഉറുമ്പ് ടവര്‍, ചിത്രശലഭക്കുന്ന്, ഓര്‍ക്കിഡ് ഗാര്‍ഡന്‍, പൂക്കളുടെ താഴ്വര എന്നിങ്ങനെ ഈ വില്ലേജിനെ പലതായി തിരിച്ചിരിക്കുന്നു. വിശാലമായ കമാനം കടന്നു ചെല്ലുമ്പോള്‍ സഞ്ചാരിയെ ... Read more
വലവിരിച്ചു ശ്രീലങ്ക:ലക്‌ഷ്യം ഇന്ത്യന്‍ സഞ്ചാരികള്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ സഞ്ചാരികള്‍ക്കായി വലവിരിച്ചു ശ്രീലങ്ക. ഈ വര്‍ഷം 4.4 ലക്ഷം ഇന്ത്യന്‍ സഞ്ചാരികളെ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ശ്രീലങ്ക ടൂറിസം പ്രൊമോഷന്‍ ബ്യൂറോ അറിയിച്ചു.പോയ വര്‍ഷം 3,84,628ഇന്ത്യാക്കാരാണ് ശ്രീലങ്ക സന്ദര്‍ശിച്ചത്. സഞ്ചാരികളില്‍ 63.7% ഇന്ത്യക്കാര്‍ സ്ഥലങ്ങള്‍ കാണാനും അവധിക്കാലം ചെലവഴിക്കാനുമാണ് ശ്രീലങ്കയില്‍ എത്തുന്നത്.50%ത്തോളം പേര്‍ ഷോപ്പിങ്ങിനു പറ്റിയ ഇടമായും കണക്കാക്കുന്നെന്നു അടുത്തിടെ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയതായി ടൂറിസം പ്രൊമോഷന്‍ ബ്യൂറോ അറിയിച്ചു.37.01% ഇന്ത്യന്‍ സഞ്ചാരികള്‍ ശ്രീലങ്കയിലെ ചരിത്രപ്രാധാന്യ ഇടങ്ങള്‍ കാണാനാണ് വരുന്നത്.21%ത്തിനടുത്തേ വനം -വന്യജീവി കാഴ്ചകള്‍ കാണാന്‍ താത്പര്യമുള്ളൂ. സഞ്ചാരികളെ ക്ഷണിക്കാന്‍ ഡല്‍ഹിയില്‍ നടക്കുന്ന SATTE(ദക്ഷിണേഷ്യന്‍ ട്രാവല്‍ മേള) യില്‍ ശ്രീലങ്കയില്‍ നിന്ന് വന്‍ സംഘമുണ്ട്.ലങ്കയിലെ കടല്‍ത്തീര സൌന്ദര്യം ഇതിനകം ഇന്ത്യക്കാര്‍ക്ക് പ്രിയംകരമായിട്ടുണ്ട്.ഇനി ഫിലിം ടൂറിസം,വിവാഹ സ്ഥലം,രാമായണ തീര്‍ഥാടന സ്ഥലം എന്നിങ്ങനെ ശ്രദ്ധയൂന്നാനാണ് ശ്രീലങ്കന്‍ ശ്രമം.
സ്വര്‍ണഇലകള്‍ പൊഴിക്കുന്ന ഒറ്റമരം
ശിശിരത്തില്‍ സ്വര്‍ണഇലകള്‍ പോഴിക്കുന്ന ഒറ്റമരം. വര്‍ണ ശോഭയില്‍ മോഹിപ്പിക്കുന്ന ഈ മരം ചൈനയിലെ ഗു ഗുന്യായിന്‍ ബുദ്ധ ക്ഷേത്രത്തിന് സമീപത്താണ്. 1400 വര്‍ഷം പഴക്കമുണ്ട് ഈ ഒറ്റമരത്തിന്. ജീവിക്കുന്ന ഫോസില്‍ എന്നാണ് മരത്തിനെ ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്. ബുദ്ധ ക്ഷേത്രത്തിനു ചുറ്റും സ്വര്‍ണ ഇലകള്‍ ചിതറി കിടക്കുന്നു. ക്ഷേത്രപരിസരത്തും മേല്‍ക്കൂരയ്ക്കുമെല്ലാം സ്വര്‍ണ നിറം മാത്രം. മനോഹരമായ ഈ കാഴ്ചകാണാന്‍ നവംബര്‍ അവസാനത്തോടു കൂടി നിരവധി സഞ്ചാരികളാണ് ഇവിടേയ്ക്ക് എത്തുക. പ്രദേശത്തെ ടൂറിസത്തിനും മരം നല്‍കുന്ന സംഭാവന വലുതാണെന്നാണ് സര്‍ക്കാര്‍ അധികൃതര്‍ പറയുന്നത്. സോങ്ഗാന്‍ മലനിരകളിലാണ് ക്ഷേത്രവും മരവുമുള്ളത്. ഇവിടുത്തെ കാലാവസ്ഥയാണ് ഇത്ര വര്‍ഷമായിട്ടും മരത്തെ നശിക്കാതെ കാത്തുസൂക്ഷിക്കുന്നത്. പ്രകൃതിയിലെ ഒരു പ്രതിഭാസവും മരത്തിന്‍റെ ജീവനെ പ്രതികൂലമായി ബാധിച്ചിട്ടില്ല. വര്‍ഷം കഴിയുംതോറും മരത്തിന്‍റെ ആരോഗ്യം വര്‍ധിക്കുന്നതായും വിദഗ്ധര്‍ പറയുന്നു. പ്രകൃതിയുടെ അത്ഭുതമെന്നു വേണമെങ്കില്‍ മരത്തിനെ വിളിക്കാം എന്നാണ് സസ്യശാസ്ത്രജ്ഞര്‍ പറയുന്നത്. നിലത്തു വീഴുന്ന ഇലകള്‍ നീക്കം ചെയ്യാറില്ല. മരത്തെ ഒന്നുതൊടാം എന്നാഗ്രഹിച്ച് ഗു ഗുന്യായിലേക്ക് ... Read more