Category: Alerts
India issues new travel advisory, as COVID19 spreads at an alarming rate
The Ministry of Health and Family Welfare has issued a fresh set of guidelines in view of the emerging global scenario regarding the COVID19, in super-session of all earlier advisories. The updated advisory states that all regular (sticker) visas/e-visas (including VoA for Japan and South Korea) granted to nationals of Italy, Iran, South Korea and Japan, issued on or before 03.03.2020 and who have not yet entered India, stand suspended with immediate effect. Those requiring to travel to India due to compelling reasons, may seek fresh visas from the nearest Indian embassy/consulate. Indian citizens are advised to refrain from travel ... Read more
ചുഴലിക്കാറ്റ്; ഗോവന്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം
ആന്ധ്രയിലും ഒഡീഷയിലും നാശം വിതച്ച തിത്ലി കൊടുങ്കാറ്റിൽ ഗോവയിൽ ജാഗ്രത നിർദേശം നൽകി. ഗോവൻ തീരത്ത് വിനോദ സഞ്ചാരത്തിന് എത്തിയവർക്കാണ് നിർദേശം നൽകിയിരിക്കുന്നത്. ന്യൂനമർദവും ചുഴലിക്കാറ്റും കാരണം ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാലാണ് ടൂറിസം വകുപ്പ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. കടലിൽ ഇറങ്ങുന്നതിനും നിയന്ത്രണമുണ്ട്. ഞായറാഴ്ച വരെയാണ് ജാഗ്രത നിർദേശം നല്‍കിയിരിക്കുന്നത്. തിത്ലി ചുഴലിക്കാറ്റിനെ തുടർന്ന് ഒഡീഷയിലെ 18 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മൂന്ന് ലക്ഷത്തിലധികം പേരെ മാറ്റി പാർപ്പിച്ചു. ഒഡീഷയിലെ ഗഞ്ചം, ഗജപതി ജില്ലകളിലാണ് കൂടുതൽ നാശനഷ്ടം ഉണ്ടായിരിക്കുന്നത്. ആന്ധ്രയിലെ ശ്രീകാകുളത്തും ചുഴലിക്കാറ്റ് നാശം വിതച്ചു. ആന്ധ്രയ്ക്കും ഒഡീഷയ്ക്കും ഇടയിലുള്ള ട്രെയ്ൻ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.
നീലക്കുറിഞ്ഞി യാത്രക്ക് 5 മുതൽ നിരോധനം മലയോര മേഖലകളിൽ രാത്രി യാത്ര നിയന്ത്രണം; മഴവിനയിൽ കേരള ടൂറിസം
പ്രളയം തീർത്ത പ്രതിസന്ധിയിൽ നിന്ന് കര കയറാനുള്ള കേരളത്തിലെ ടൂറിസം മേഖലയുടെ ശ്രമങ്ങൾക്കിടെ വീണ്ടും വഴിമുടക്കിയായി മഴ വരുന്നു. വെള്ളിയാഴ്ച മുതൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നീലക്കുറിഞ്ഞി കാണാൻ സന്ദർശകരെ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മലയോര മേഖലകളിൽ രാത്രി യാത്രാ നിയന്ത്രണവുമുണ്ട്. അറബിക്കടലിന് തെക്ക്-കിഴക്കായി ശ്രിലങ്കയ്ക്കടുത്ത് ഒക്ടോബര്‍ അഞ്ചോടെ ശക്തമായ ന്യൂനമര്‍ദ്ദം രൂപപ്പെടാനുളള സാധ്യത കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐ.എം.ഡി) പ്രവചിച്ചിരിക്കുകയാണ്. ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് ചുഴലിക്കാറ്റായി മാറുമെന്നും അത് അറബിക്കടലിലൂടെ ലക്ഷദ്വീപിനടുത്തുകൂടി വടക്കുപടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുമെന്നും ഐ.എം.ഡി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേരളാ സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ അടിയന്തര യോഗം ചേര്‍ന്ന് ആവശ്യമായ മുന്‍കരുതലെടുക്കാനും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതോടെ അതിശക്തമായ കാറ്റുണ്ടാകുകയും കടല്‍ അതിപ്രക്ഷുബ്ധമായി മാറുകയും ചെയ്യും. അതിനാല്‍ കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ ഒക്ടോബര്‍ 5-നു മുമ്പ് സുരക്ഷിതമായ ഏറ്റവും അടുത്ത തീരത്ത് എത്തണമെന്നും നിര്‍ദ്ദേശം നല്കി. ... Read more
കനത്തമഴ: നാലു ജില്ലയില്‍ ജാഗ്രതാനിര്‍ദേശം
വരുംദിവസങ്ങളില്‍ കനത്തമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ നാലുജില്ലയില്‍ കേന്ദ്ര കാലാവസ്ഥാവിഭാഗം ജാഗ്രതാനിര്‍ദേശം (യെല്ലോ അലര്‍ട്ട്) പുറപ്പെടുവിച്ചു. ഒക്ടോബര്‍ ആറുവരെ ഇടുക്കി, വയനാട് ജില്ലകളിലും അഞ്ച്, ആറ് തീയതികളില്‍ കോഴിക്കോട് ജില്ലയിലും ലക്ഷദ്വീപിലും ആറിന് കണ്ണൂര്‍ ജില്ലയിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഇടുക്കി, വയനാട് ജില്ലകളിലും ശക്തമായ മഴയ്ക്കും അഞ്ചിന് ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും ലക്ഷദ്വീപിലും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ആറിന് ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും ലക്ഷദ്വീപിലും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം. ഈ ജില്ലകളില്‍ 24 മണിക്കൂറും താലൂക്ക് കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തിക്കും.
കേരള തീരത്ത് ശക്തമായ തിരമാലകളുണ്ടാകാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി , പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ തീരപ്രദേശങ്ങളില്‍ വേലിയേറ്റ സമയങ്ങളില്‍ ഇന്ന് രാത്രി പതിനെന്ന് മണിവരെ ശക്തമായ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെയും സ്പ്രിങ് ടൈഡ് ന്റെയും സംയുക്തഫലമാണിത്. മീന്‍പിടുത്തക്കാരും , വിനോദസഞ്ചാരികളും, തീരദേശനിവാസികളും മുന്നറിയിപ്പുകള്‍ പരിഗണിച്ച് പ്രവര്‍ത്തിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കി. 1 . വേലിയേറ്റ സമയത്ത് തിരമാലകള്‍ തീരത്ത് ശക്തി പ്രാപിക്കുവാനും ശക്തമായി അടിച്ചുകയറുവാനും സാധ്യതയുണ്ട്. 2 . തീരത്ത് ഈ പ്രതിഭാസം കൂടുതല്‍ ശക്തി പ്രാപിക്കുവാന്‍ സാധ്യത ഉള്ളതിനാല്‍ തീരത്തിനോട് ചേര്‍ന്ന് മീന്പിടിക്കുന്നവര് കൂടുതല്‍ ശ്രദ്ധ പാലിക്കേണ്ടതാണ്. 3 . ബോട്ടുകള്‍ കൂട്ടിമുട്ടി നാശം സംഭവിക്കാതിരിക്കുവാന്‍ നങ്കൂരമിടുമ്പോള്‍ അവ തമ്മില്‍ അകലം പാലിക്കേണ്ടതാണ് 4 . തീരങ്ങളില്‍ ഈ പ്രതിഭാസത്തിന്റെ ആഘാതം കൂടുതലായിരിക്കും എന്നതിനാല്‍ വിനോദ സഞ്ചാരികള്‍ തീരപ്രദേശ വിനോദ സഞ്ചാരം ഒഴിവാക്കുക. 5. ബോട്ടുകളും വള്ളങ്ങളും തീരത്ത് നിന്ന് കടലിലേയ്ക്കും കടലില്‍ നിന്ന് തീരത്തിലേയ്ക്കും കൊണ്ടുപോകുന്നതും ... Read more
കാലവര്‍ഷം ശക്തിയോടെ തുടരുന്നു; പന്ത്രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്
കേരളത്തില്‍ കാലവര്‍ഷം കനത്തതോടെ സംസ്ഥാനത്തെ പന്ത്രണ്ട് ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം, ആലപ്പുഴ, തൃശ്ശൂര്‍, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. Photo Courtesy: ANI മറ്റു ജില്ലകളായ തിരുവനന്തപുരം, കൊല്ലം, ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നിര്‍ത്താതെ പെയ്യുന്ന മഴയ്ക്കിടെ ഇന്ന് എട്ട് പേര് മരിച്ചു.
എട്ട് ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത
കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പനുസരിച്ച് ആഗസ്റ്റ് 12ന് ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ ചില സ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത. ഇടുക്കിയിലും വയനാട്ടിലും ചില സ്ഥലങ്ങളില്‍ 14 വരെ കനത്ത മഴ തുടരും. മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയുണ്ടാവുമെന്നും അറിയിപ്പില്‍ വ്യക്തമാക്കി. തീവ്രമായ മഴയുടെ സാഹചര്യത്തിൽ വയനാട്, ഇടുക്കി ജില്ലകളിൽ ആഗസ്റ്റ് 14 വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ആഗസ്റ്റ് 15 വരെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്നു. തീവ്രമായ മഴയുടെ സാഹചര്യത്തിൽ ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ ആഗസ്റ്റ് 13 വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ആഗസ്റ്റ് 15 വരെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്നു. തീവ്രമായ മഴയുടെ സാഹചര്യത്തിൽ എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ആഗസ്റ്റ് 12 വരെ റെഡ് അലര്‍ട്ട്പ്രഖ്യാപിച്ചിരിക്കുന്നു. ആഗസ്റ്റ് 14 വരെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്നു.
ഇടമലയാർ തുറക്കുന്നു; ജാഗ്രതാ നിർദേശം. പെരിയാറിൽ ജലനിരപ്പുയരും
ഇടമലയാർ അണക്കെട്ട് നാളെ രാവിലെ എട്ടു മണിക്ക് തുറക്കാൻ കെഎസ്ഇബി തീരുമാനിച്ചു. ഒരുമണിക്കൂറോളമാണ് തുറക്കുക. റെഡ് അലർട്ട് പ്രഖ്യാപിച്ചു. അണക്കെട്ട് തുറക്കുന്നതിനെ തുടര്‍ന്ന് പെരിയാറിലെ ജലനിരപ്പ് ഒന്നരമീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കേരളാ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പു നൽകി. 164 ഘനനീറ്റര്‍ വെള്ളമാണ് അണക്കെട്ടില്‍ നിന്ന് പുറത്തുകളയുക. 168.2 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്. 169 മീറ്ററാണ് പരമാവധി സംഭരണ ശേഷി. അഞ്ചുമുതല്‍ ആറുമണിക്കൂര്‍ കൊണ്ട് അണക്കെട്ടില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളം ആലുവയിലെത്തുമെന്നാണ് അനുമാനം. 2013 ലാണ് ഇതിന് മുമ്പ് ഇടമലയാര്‍ അണക്കെട്ട് തുറന്നത്. 900 ഘനമീറ്റര്‍ വെള്ളമാണ് അന്ന് തുറന്നുവിട്ടത്. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, ഇടുക്കി, കോട്ടയം, തിരുവനന്തപുരം, വയനാട് ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. രണ്ടുദിവസം കൂടി മഴ തുടരുമെന്നാണ് പ്രവചനം. കണ്ണൂരില്‍ അഞ്ചിടത്ത് ഉരുള്‍പൊട്ടി. മുക്കം – കക്കാടംപൊയില്‍ റോഡില്‍ മണ്ണിടിഞ്ഞു, പീച്ചി, മലങ്കര, ബാണാസുരസാഗര്‍, മലമ്പുഴ ഡാമുകളുടെ ഷട്ടർ കൂടുതൽ ഉയർത്തി. വയനാട് ജില്ലയില്‍ കഴിഞ്ഞ ... Read more
ഇടുക്കി ഡാം തുറക്കേണ്ടത് അനിവാര്യമെന്ന് സർക്കാർ; സന്ദർശകർക്ക് വിലക്ക്, മലമ്പുഴ ഡാം തുറന്നു
ഇടുക്കി ഡാം തുറക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും ജലനിരപ്പ് 2395.84 അടിയില്‍ തുടരുകയാണ്. 2397 അടിയിലെത്തിയാല്‍ ട്രയല്‍ റണ്‍ നടത്തും. വീണ്ടും ജലനിരപ്പ് ഉയര്‍ന്ന് 29399ലെത്തിയാല്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്കുന്ന റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ ഘട്ടംഘട്ടമായി ഉയര്‍ത്തുകയും ചെയ്യും. ഡാം തുറന്നു വിടുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾക്ക് മന്ത്രി എംഎം മണിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. ഘട്ടംഘട്ടമായിട്ടായിരിക്കും ഡാം തുറക്കുക. വെള്ളം ഒഴുകി പോകുന്ന പ്രദേശത്തുള്ളവര്‍ക്ക് വ്യക്തമായ മുന്നറിയിപ്പ് നല്‍കിയതിനു ശേഷമാകും ഡാം തുറക്കുക. ഷട്ടര്‍ തുറക്കുമ്പോഴുണ്ടായേക്കുന്ന ആഘാതങ്ങളെ ചെറുക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി എംഎം മണി വ്യക്തമാക്കി. ഡാം തുറക്കുന്ന കാര്യത്തില്‍ ആശയക്കുഴപ്പമില്ലെന്നും ജലനിരപ്പ് ഉയര്‍ന്നാല്‍ ഡാം തുറക്കുമെന്ന കാര്യത്തില്‍ വൈദ്യുതബോര്‍ഡിന് വേറിട്ട നിലപാടില്ലെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ, ജലനിരപ്പ് 2395 അടി പിന്നിട്ടതോടെ വൈദ്യുതി ബോര്‍ഡ് രണ്ടാമത്തെ ജാഗ്രതാ നിര്‍ദേശം (ഓറഞ്ച് അലര്‍ട്ട്) പുറപ്പെടുവിച്ചിരുന്നു. അതേസമയം, മഴയും നീരൊഴുക്കും അനുസരിച്ച് ... Read more
കലിതുള്ളി കാലവര്‍ഷം ; മുന്നറിയിപ്പുമായി സര്‍ക്കാര്‍
സംസ്ഥാനത്ത് ശനിയാഴ് വരെ ശക്തമായ മഴ തുടരുന്നതിനാൽ ആവശ്യമായ നടപടിയെടുക്കാനും അതീവ ജാഗ്രത പുലർത്താനും ജില്ലാ കലക്ടർമാർക്ക് നിർദ്ദേശം. അടുത്ത 24 മണിക്കുറിനുള്ളിൽ 7 മുതൽ 11 സെന്റിമീറ്റർ വര കനത്ത മഴ ചെയ്യാനാണ് സാധ്യത .20 സെന്റീമീറ്റർ വരെ കനത്ത അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും സർക്കാർ അറിയിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, പാലക്കാട് എന്നീ ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിലെ മലയോര മേഖലയില്‍ ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ള പ്രദേശങ്ങളിൽ പൊതു അനൌണ്സ്മെന്റ് നടത്തണം. പോലീസ് വാഹനം , പള്ളികള്‍, അമ്പലങ്ങള്‍ എന്നിവയിലെ മൈക്ക് എന്നിവ ഇതിനായി ഉപയോഗിക്കാം. ജില്ലകളിലെ ദുരന്ത പ്രതികരണത്തിന് ആവശ്യമായ എല്ലാ വകുപ്പുകളുടെയും ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ഉണ്ട് എന്ന് ഉറപ്പ് വരുത്തുകയും വേണം. ഇടുക്കി, കോട്ടയം, ആലപ്പുഴ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലും ദുരന്ത പ്രതികരണത്തിന് ആവശ്യമായ എല്ലാ വകുപ്പുകളുടെയും ... Read more
കേരള-കർണാടക തീരത്ത് ന്യൂനമർദം: ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്
കേരള-കർണാടക തീരത്ത് കഴിഞ്ഞ ദിവസം അറബി കടലിന്റെ തെക്കു കിഴക്ക് രൂപപ്പെട്ട ശക്തമായ ന്യൂനമർദം തുടരുന്നു. കേരള-കർണാടക തീരത്തിലും ലക്ഷദീപ്-കന്യാകുമാരി മേഖലയിലും പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റ് വീശും. ഈ കാറ്റിന്റെ വേഗത മണിക്കൂറിൽ 60 കിലോമീറ്റർ ആകാനും സാധ്യത ഉണ്ട്. ഇതിന്റെ ഫലമായി കാലാവസ്ഥ മാറിമാറിയാനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. അതിനാൽ അടുത്ത 48 മണിക്കൂര്‍ മത്സ്യത്തൊഴിലാളികൾ കേരള, കർണാടക തീരങ്ങളിലും ലക്ഷദീപ്, കന്യാകുമാരി, മാലിദീപ് മേഖലകളിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദേശിക്കുന്നു.
ശക്തമായ മഴക്കും തിരമാലക്കും സാധ്യത
ന്യൂനമർദത്തെ തുടർന്ന് സംസ്ഥാനത്തിന്റെ പല ഭാഗത്തും കനത്തമഴ തുടരുന്നു. ഇന്നലെ ഉച്ചവരെ പൊതുവെ തെളിഞ്ഞ അന്തരീക്ഷമായിരുന്നെങ്കിലും പിന്നീട് കനത്തമഴ പെയ്തു. ഈ മാസം 30 വരെ കനത്തമഴ തുടരുമെന്നാണ് മുന്നറിയിപ്പ്. 28 വരെ വിഴിഞ്ഞം മുതൽ കാസർകോട് വരെ തീരത്ത് വൻ തിരമാല ഉണ്ടാകുമെന്ന് ഇൻകോയിസ് മുന്നറിയിപ്പു നൽകി. മൂന്നുമുതൽ മൂന്നരമീറ്റർ വരെ ഉയരത്തിൽ തിരമാല അടിക്കും. വടക്ക്-പടിഞ്ഞാറൻ ദിശയിൽ കേരള തീരത്ത് ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ശക്തമായ കാറ്റും കനത്തമഴയും എല്ലാ ജില്ലകളിലും ഉണ്ടാകുമെന്ന് പ്രവചനമുണ്ട്. തെക്കുപടിഞ്ഞാറൻ കാലവർഷവും അടുത്ത ഏതാനും ദിവസങ്ങൾക്കകം കേരള തീരത്തെത്തും.ഇന്ന് 12 സെന്റി മീറ്ററിന് മുകളിൽ മഴയുണ്ടാകും. 29നും 30നും ചിലസ്ഥലങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
മെകുനു: ഗോവ-മഹാരാഷ്ട്ര തീരത്ത് ജാഗ്രത നിർദേശം
മെകുനു ചുഴലിക്കാറ്റിനെ തുടർന്ന് ഗോവ-മഹാരാഷ്ട്ര തീരങ്ങളിൽ ജാഗ്രത നിർദേശം നൽകി. അടുത്ത രണ്ട് ദിവസത്തേക്കാണ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. മൽസ്യതൊഴിലാളികളോട് കടലിൽ പോകരുതെന്ന് നിർദേശിച്ചിട്ടുണ്ട്. അറബികടലിൽ വലിയ തിരമാലകൾക്ക് സാധ്യതയുള്ളതിനാല്‍ കടലിൽ ഇറങ്ങരുതെന്ന നിർദേശം കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കേരളത്തിലും കനത്ത മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ പ്രവചനം. ചിലയിടങ്ങളിൽ 21 സെ.മി വരെ മഴയുണ്ടാകാനാണ് സാധ്യത. ഉരുൾപ്പൊട്ടൽ സാധ്യത കണക്കിലെടുത്ത് മലമ്പ്രദേശങ്ങളിലുടെയുള്ള രാത്രി യാത്ര ഒഴിവാക്കാൻ നിർദേശിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയോടെ മെകുനു കൊടുങ്കാറ്റ് ഒമാൻ തീരത്ത് കനത്ത നാശനഷ്ടം വരുത്തിയുരുന്നു. സലാല പോലുള്ള നഗരങ്ങൾ മെകുനുവിന്റെ കെടുതികൾ അനുഭവിക്കുകയാണ്.
മെക്കുനു ശക്തിപ്രാപിക്കുന്നു: മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്
അറബിക്കടലിൽ രൂപപ്പെട്ട മെക്കുനു ചുഴലിക്കാറ്റ് വരുന്ന ശനിയാഴ്ചയോടു കൂടി ശക്തി പ്രാപിക്കുമെന്ന് മുന്നറിയിപ്പ്. അറബിക്കടലിന്റെ മധ്യഭാഗത്തായി ലക്ഷദ്വീപിനും മാലീദ്വീപിനും പടിഞ്ഞാറാണ് മെക്കുനു എന്ന തീവ്ര ചുഴലിക്കാറ്റ് രൂപപ്പെട്ടത്. നിലവിൽ ഇത് ലക്ഷദ്വീപിനും മാലിദ്വീപിനും പടിഞ്ഞാറായി, അറേബ്യന്‍ ഉപഭൂഖണ്ഡത്തിനോട് അടുത്ത് ഒമാനില്‍ നിന്നും 650 കിലോ മീറ്റര്‍ തെക്കു പടിഞ്ഞാറായാണ് നിലകൊള്ളുന്നത്. ചുഴലിക്കാറ്റ് ഈ മാസം 26നു അതി തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുകയും തെക്കന്‍ ഒമാൻ, തെക്കു കിഴക്കന്‍ യമന്‍ തീരത്തിനടുത്തു, സലാഹയ്ക്ക് അടുത്ത്, അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ പ്രവേശിക്കും എന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിൽ ലക്ഷദ്വീപിന്റെ പരിസരത്തും ലക്ഷദ്വീപിനും മാലി ദ്വീപിനും പടിഞ്ഞാറു ഭാഗത്തിനും അറേബ്യന്‍ ഉപഭൂഖണ്ഡത്തിനും ഇടയിലുള്ള അറബിക്കടല്‍ 26 വരെ പ്രക്ഷുബ്ധമായിരിക്കും. മത്സ്യത്തൊഴിലാളികൾ ലക്ഷദ്വീപിന്റെ പരിസരത്തും ലക്ഷദ്വീപിനും മാലിദ്വീപിനും അറേബ്യന്‍ ഉപഭൂഖണ്ഡത്തിനും ഇടയിലുള്ള അറബിക്കടലിലും മത്സ്യബന്ധനത്തിനു പോകരുതെന്നു മുന്നറിയിപ്പുണ്ട്. ഈ മുന്നറിയിപ്പിനു 26 ഉച്ചയ്ക്കു രണ്ടു വരെ പ്രാബല്യം ഉണ്ടായിരിക്കും. മത്സ്യബന്ധന ഗ്രാമങ്ങളിലും തുറമുഖങ്ങളിലും ഹാർബറുകളിലും മുന്നറിയിപ്പു നൽകാൻ ... Read more
അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദം: മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം
അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ മേഖല രൂപം കൊണ്ടതോടെ കേരളം ഉൾപ്പെടെ സംസ്ഥാനങ്ങൾ അതീവ ജാഗ്രതയിൽ. അറബിക്കടലിന്റെ മധ്യഭാഗത്ത് ലക്ഷദ്വീപിനു പടിഞ്ഞാറും ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ ദ്വീപ് സമൂഹത്തിനു വടക്കുപടിഞ്ഞാറുമായാണ് ന്യൂനമർദം ശക്തിപ്പെടുന്നത്. കേരളതീരത്തെ നേരിട്ടു ബാധിക്കില്ലെങ്കിലും മൽസ്യത്തൊഴിലാളികളുടെ സുരക്ഷയാണ് സർക്കാരിന്റെ മുഖ്യ ആശങ്ക. ഇരു ന്യൂനമർദങ്ങളും കേരളത്തിൽ കാലവർഷത്തിന്റെ വരവു നേരത്തേയാക്കുമെന്നു സൂചനയുണ്ട്. അതേസമയം, കേരളത്തിൽ ഇന്നും നാളെയും 23, 24 തിയതികളിലും വ്യാപകമായി മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പുണ്ട്. ലക്ഷദ്വീപിനു പടിഞ്ഞാറായി രൂപപ്പെട്ട ന്യൂനമർദം ശക്തിയാർജിച്ച് ഒമാൻ തീരത്തിനടുത്തേക്കു നീങ്ങുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. ലക്ഷദ്വീപ് പരിസരത്തും ദ്വീപിനു പടിഞ്ഞാറു ഭാഗത്തേക്കും മത്സ്യബന്ധനത്തിനു പോകരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മത്സ്യബന്ധന ഗ്രാമങ്ങളിലും തുറമുഖങ്ങളിലും മുന്നറിയിപ്പു നൽകണമെന്നും അതോറിറ്റി നിർദേശിച്ചു. കേരളത്തിൽനിന്നു ബംഗാൾ ഉൾക്കടലിൽ മീൻപിടിക്കാൻ പോകുന്നവർ കുറവാണെങ്കിലും അവരും ജാഗ്രത പാലിക്കണമെന്ന് അതോറിറ്റി അറിയിച്ചു. അതേസമയം ബുധനാഴ്ച വരെ തെക്കൻ അറബിക്കടലിന്റെ മധ്യ ഭാഗത്ത് മത്സ്യ ... Read more