Category: Africa

മനക്കരുത്തുണ്ടോ; എങ്കില്‍ സിംഹങ്ങള്‍ക്ക് നടുവില്‍ താമസിക്കാം

ലയണ്‍ ഹൗസ് സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി ദക്ഷിണാഫ്രിക്കയിലെ കോട്ടേജ്. സിംഹങ്ങളെ കണ്ട് താമസിക്കാം എന്നതാണ് ഈ കോട്ടേജിന്റെ പ്രത്യേകത. ജിജി കണ്‍സര്‍വേഷന്‍ വൈള്‍ഡ്‌ലൈഫ് ആന്റ് ലയണ്‍ സാങ്ചുറിയുടെ ഈ കോട്ടേജിന് ചുറ്റും സിംഹങ്ങളാണ്. ജിജി ലയണ്‍സ് എന്‍പിസി എന്ന സംഘടന സിംഹങ്ങളുടെ സംരക്ഷമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതാണ്. ലയണ്‍ ഹൗസ് കോട്ടേജില്‍ നിന്ന് ലഭിക്കുന്ന വരുമാനം സിംഹങ്ങളുടെ സംരക്ഷണത്തിനായി ഉപയോഗിക്കുന്നത്. 70 സിംഹങ്ങളാണ് ഇപ്പോളിവിടെ നിലവിലുള്ളത്. മൂന്ന് ബെഡ്‌റൂമുകളുള്ള കോട്ടേജിനുള്ളില്‍ സ്വയം പാചകം ചെയ്യാനുള്ള സൗകര്യവുമുണ്ട്. വീടിന് അകത്തിരുന്ന് തന്നെസിംഹങ്ങളെ അടുത്ത് കാണാമെന്നതാണ് കോട്ടേജിന്റെ പ്രത്യേകത. ഒരു ദിവസം ലയണ്‍ ഹൗസില്‍ താമസിക്കുന്നതിന് 7,388 രൂപയാണ് നല്‍കേണ്ടത്.

കൊടുംങ്കാറ്റിന്റെ മുനമ്പായ കേപ്പ് ഓഫ് ഗുഡ് ഹോപ്പിലേക്ക്

    ശക്തമായ കൊടുംങ്കാറ്റിന്റെ മുനമ്പായിരുന്നു ഇവിടം,എന്നാല്‍ ഇന്നും ഇവിടെ കാറ്റിന് കുറവില്ല.ധ്രുവപ്രദേശത്തെ മഞ്ഞുരുകി കടലിലെത്തുന്നത് കൊണ്ടാവാം ഇവിടുത്ത ശക്തമായ കടല്‍ക്കാറ്റിന് കുളിരാണ്.വരഷങ്ങള്‍ക്ക് മുമ്പ് ആദ്യമായി പായ്കപ്പലില്‍ ലോകം ചുറ്റാനിറങ്ങിയ നാവികര്‍ ആഫ്രിക്കയിലെ ഈ മുനമ്പ് കടക്കാന്‍ പ്രയാസപ്പെട്ടു. എന്നാല്‍ ഇന്ന് സ്ഥിതിഗതികള്‍ മാറി ഇന്ത്യയിലേക്കും കിഴക്കന്‍ രാജ്യങ്ങളിലേക്കും വാതില്‍ തുറക്കുന്ന ഈ ദേശം ഇന്ന് സഞ്ചാരികളുടെ സ്വപ്‌നഭൂമിയാണ്. കേപ്പ് ടൗണിലെ നഗരസവാരി ലോക പ്രശ്‌സതമാണ്. മോട്ടോര്‍ സൈക്കിളിനോട് ചേര്‍ന്ന് സൈഡ്കാറില്‍ നഗരം മുഴുവന്‍ ചുറ്റികാണാം.ഇരുണ്ടഭൂഖണ്ഡമെന്ന് നാം വിളിക്കുന്ന ഭൂഖണ്ഡമാണ് ആഫ്രിക്ക എന്നാല്‍ കേപ്പ് ടൗണ്‍ നഗരത്തിന്റെ വൃത്തി പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതാണ്. ചാപ്മാന്‍സ് കുന്നിനു മുകളില്‍ നിന്ന് കാണുന്ന അറ്റലാന്റിക്ക് സമുദ്രത്തിന്റെ വ്യൂ, കടലിലേക്കിറങ്ങി നില്‍ക്കുന്ന കൂറ്റല്‍ കുന്ന്.കരയിലൂടെയും, വെള്ളത്തിലൂടെയും,വായൂവിലൂടെയും സഞ്ചരിക്കാന്‍ സാധിക്കും കേപ്പ് ടൗണില്‍ എത്തുന്നവര്‍ക്ക്. കറുത്ത വംശംജരുടെ അടിമത്ത്വത്തിനെതിരെ പോരാടിയ നെല്‍സണ്‍ മണ്ടേലയുടെ കാരാഗ്രഹവാസം കേപ്പ്ടൗണിനടുത്തുള്ള റോബന്‍ ഐലന്‍ഡിലായിരുന്നു.കറുത്തവന്റെ സ്വാതന്ത്ര്യദാഹത്തെ അടച്ചിട്ട ചെറിയൊരു ദ്വീപല്ല ഇന്ന് റോബിന്‍ ഐലന്‍ഡ്. ... Read more

ഉരുളക്ക്‌ ഉപ്പേരി : ട്രംപിനെ തിരിച്ചടിച്ച് സാംബിയന്‍ ടൂറിസം

വാഷിംഗ്ടണ്‍ ഡിസി: ആഫ്രിക്കന്‍ രാജ്യങ്ങളെ അശ്ലീല വാക്കുകൊണ്ട് അപമാനിച്ച അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപിനെ അതേ നാണയത്തില്‍ തിരിച്ചടിച്ച് സാംബിയയിലെ സ്വകാര്യ ടൂറിസം കമ്പനി. കഴിഞ്ഞദിവസം അമേരിക്കന്‍ നിയമനിര്‍മാതാക്കളുമായുള്ള ചര്‍ച്ചയിലാണ് ആഫ്രിക്കന്‍ രാജ്യങ്ങളെ അശ്ലീല പദം കൊണ്ട് ട്രംപ് വിശേഷിപ്പിച്ചത്‌. ഇതേ പദം കൊണ്ടുള്ള പരസ്യ വാചകമാണ് യാത്രക്കാരെ ആകര്‍ഷിക്കാന്‍ സാംബിയന്‍ കമ്പനി ഉപയോഗിച്ചത്. അശ്ലീല പദമാണ് പരസ്യത്തിന്‍റെ ആമുഖ വാചകം. ആകാശത്തും വരയന്‍ കുതിരപ്പുറത്തുമായി  നക്ഷത്രങ്ങളും  വരകളും കാണാന്‍ പറ്റുന്ന ഇടം  സാംബിയ എന്നും ഒപ്പമുണ്ട്. (അമേരിക്കന്‍ പതാകയിലെ ചിഹ്നത്തിലെ  നക്ഷത്രങ്ങളേയും വരകളെയുമാണ് പരോക്ഷമായി പരാമര്‍ശിച്ചത് ) പ്രസിഡന്‍റിന്‍റെ ഓവല്‍ ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ കുടിയേറ്റമായിരുന്നു ചര്‍ച്ചാ വിഷയം. ഈ ചര്‍ച്ചക്കിടെയാണ് ട്രംപ് അശ്ലീലപദം കൊണ്ട് ആഫ്രിക്കന്‍ രാജ്യങ്ങളെ വിശേഷിപ്പിച്ചത്‌. ഇക്കാര്യം ട്രംപ് പിന്നീട് നിഷേധിച്ചു. അങ്ങനെ പറഞ്ഞിട്ടില്ലന്നായിരുന്നു ട്രംപിന്‍റെ നിലപാട് . എന്നാല്‍ യോഗത്തില്‍ പങ്കെടുത്ത ചിലര്‍ ആരോപണം ശരിവെച്ചു. വിവാദ പരാമര്‍ശത്തില്‍ ട്രംപ് ഖേദം പ്രകടിപ്പിക്കണമെന്ന് പലരും ആവശ്യപ്പെടുന്നതിനിടെയാണ് ... Read more

വിവാ വിക്ടോറിയ… നിഗൂഢ കാഴ്ചകളിലേക്ക് സ്വാഗതം

അത്ഭുതങ്ങളുടെ കലവറയാണ് ആഫ്രിക്ക. പിരമിഡുകൾ, ഗാംഭീര്യമുള്ള വെള്ളച്ചാട്ടങ്ങൾ, പർവതനിരകൾ, വരണ്ട മരുഭൂമികൾ, ജിറാഫ് തുടങ്ങിയ വിസ്മയങ്ങൾ ആഫ്രിക്കയിൽ സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്. നീലിച്ച സമുദ്രങ്ങളാൽ ചുറ്റപ്പെട്ട സ്ഥലമാണ് ആഫ്രിക്ക,  ഇവിടം സന്ദര്‍ശിക്കുന്നവരുടെ ആത്മാവിനെ സ്പർശിക്കുന്നതും ഉയർത്തിപ്പിടിക്കുന്നതും ഇത്തരം വിസ്മയ കാഴ്ചകൾ തന്നെയാവും. Pic: zimbabwetourism.net ആഫ്രിക്ക എന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് ആദ്യമെത്തുന്നത് നിധികളുടെയും രഹസ്യങ്ങളുടെയും കലവറയായ പിരമിഡുകളാണ്. എന്നാൽ ഇതിനുമപ്പുറത്ത് വിസ്മയിപ്പിക്കുന്ന കാഴ്ച ഇവിടുണ്ട്. ലോകത്തിലെ ഏഴു പ്രകൃതി അത്ഭുതങ്ങളിൽ ഒന്നായി സി.എൻ.എൻ. തെരഞ്ഞെടുത്ത വിക്ടോറിയ വെള്ളച്ചാട്ടമാണത്. സാംബിയ, സിംബാബ്വേ  അതിർത്തിയിലുള്ള സാംബെസി നദിക്കരയിലാണ് വിക്ടോറിയ വെള്ളച്ചാട്ടം. ഭൂമിയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണിത്. നാട്ടുകാർ വെള്ളച്ചാട്ടത്തെ “മോസി-ഒ-തുനിയ” എന്ന് വിളിക്കുന്നു. അര്‍ഥം– ‘ഇടിനാദങ്ങളുടെ പുക’. നാഴികകള്‍ക്കപ്പുറത്തു നിന്നേ കാണാനും കേള്‍ക്കാനുമാവുന്ന ജലത്തളിത്തൂണുകൾ എന്നും പറയാം. Pic: zimbabwetourism.net 1855ൽ വിക്ടോറിയ രാജ്ഞിയുടെ സന്ദര്‍ശന ശേഷം അന്നത്തെ മിഷനറി ഡോ. ഡേവിഡ് ലിവിങ്സ്റ്റണാണ് വെള്ളച്ചാട്ടത്തിനു രാജ്ഞിയുടെ പേര് നൽകിയത്. അസാധാരണ വലിപ്പവും ശക്തിയും കാരണം ... Read more