Category: Adventure Tourism

കടലാഴങ്ങളിലെ അത്ഭുതങ്ങള്‍ കാണുവാന്‍

കടലിനടിയിലെ അത്ഭുതങ്ങളെ കണ്‍നിറയെ കാണുവാന്‍ വഴികള്‍ ഒരുപാടുണ്ട്. ഗ്ലാസ് ബോട്ടിലെ യാത്ര മുതല്‍ സ്‌കൂബാ ഡൈവിങ്ങ് വരെ ഇഷ്ടംപോലെ കാര്യങ്ങള്‍. എന്നാല്‍ അതില്‍ നിന്നെല്ലാം കുറച്ചുകൂടി വ്യത്യസ്തമായി കടല്‍ക്കാഴ്ചകള്‍ കാണുവാന്‍ ഒരു മാര്‍ഗ്ഗമുണ്ട്. ഒരു തരിപോലും പേടിക്കാതെ, നീന്തല്‍ അറിയില്ലെങ്കില്‍ പോലും ഭയപ്പെടാതെ കടലിലേക്ക് ഇറക്കികൊണ്ടുപോകുന്ന സ്‌നോര്‍കലിങ്. ഇതാ ഇന്ത്യയില്‍ സ്‌നോര്‍കലിങ്ങിനു പറ്റിയ ഏറ്റവും മികച്ച ഇടങ്ങള്‍ പരിചയപ്പെടാം… ആന്‍ഡമാന്‍ ദ്വീപുകള്‍ സ്‌നോര്‍കലിങ്ങിനായി ആളുകള്‍ തേടിച്ചെല്ലുന്ന ഇടങ്ങളിലൊന്നാണ് ആന്‍ഡമാന്‍ ദ്വീപുകള്‍. കടല്‍ക്കാഴ്ചകള്‍ കാണുവാനായി മാത്രം എത്തിച്ചേരുന്ന സഞ്ചാരികള്‍ കടലിലിറങ്ങും എന്നതില്‍ ഒരു സംശയവുമില്ല. തെളിഞ്ഞ നീല നിറത്തിലുള്ള വെള്ളം, മനോഹരമായ ബീച്ചുകള്‍, മഴക്കാടുകള്‍, ട്രക്കിങ്ങ് റൂട്ടുകള്‍ തുടങ്ങി ഒരു സഞ്ചാരി എന്തൊക്ക ആഗ്രഹിക്കുന്നുവോ അതെല്ലാം ഇവിടെ കാണാം. ഇവിടുത്തെ മിക്ക ബീച്ചുകളിലും സ്‌നോര്‍ക്കലിങ്ങിന് സൗകര്യമുണ്ടെങ്കിലും എലിഫന്റ് ബീച്ച്, ഹാവ്‌ലോക്ക് ദ്വീപ് തുടങ്ങിയ സ്ഥലങ്ങളാണ് ഇതിന് പ്രശസ്തം. 30 മിനിട്ട് സ്‌നോര്‍കലിങ് നടത്തുന്നതിന് ഇവിടെ 1000 രൂപ വരെയാണ് ചിലവ്. നേത്രാണി ഐലന്‍ഡ്, ... Read more

ബാംഗ്ലൂര്‍ നഗരത്തിലെ സാഹസിക ഇടങ്ങള്‍

യാത്രയും യാത്രാ ഇഷ്ടങ്ങളും ഏതുതരത്തിലുള്ളതായാലും എല്ലാവരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഇടങ്ങളിലൊന്നാണ് കര്‍ണ്ണാടക. തീര്‍ഥാടന കേന്ദ്രങ്ങളും മലനിരകളും സാഹസിക ഇടങ്ങളും കടലും കടല്‍ത്തീരവും ഒക്കെയായി എന്തും കിട്ടുന്ന ഒരിടം. കലയും സംസ്‌കാരവും രുചികളും ആളുകളും ഒക്കെയായി വ്യത്യസ്സത തീര്‍ക്കുന്ന ഇവിടുത്തെ ഇടമാണ് ബാംഗ്ലൂര്‍. പല നാടുകളില്‍ നിന്നും കൂടിച്ചേര്‍ന്ന ആളുകള്‍ താമസിക്കുന്ന ഇടം. സഞ്ചാരികളെ സംബന്ധിച്ച് ഒരു ട്രാവല്‍ ഹബ്ബ് തന്നെയായ ബാംഗ്ലൂരില്‍ നിന്നും സാഹസിക യാത്രയ്ക്ക് പോകുവാന്‍ പറ്റിയ കുറച്ച് ഇടങ്ങള്‍ പരിചയപ്പെടാം. അന്തര്‍ ഗംഗെ ഒരുപാട് ആളുകള്‍ക്കൊന്നും അറിയില്ലെങ്കിലും സാഹസികര്‍ തേടിപ്പിടിച്ചെത്തുന്ന ഇടങ്ങളിലൊന്നാണ് അന്തര്‍ ഗംഗെ. അന്തര്‍ഗംഗെ എന്നാല്‍ ഭൂമിക്കുള്ളിലെ ഗംഗ എന്നാണ് അര്‍ഥം. ദക്ഷിണ കാശി എന്നും ഇവിടം അറിയപ്പെടുന്നു. ബാംഗ്ലൂരില്‍ നിന്നും 68 കിലോമീറ്റര്‍ അകലെ കോലാര്‍ ജില്ലയിലാണ് അന്തര്‍ഗംഗെയുള്ളത്. ശിവന് സമര്‍പ്പിച്ചിരിക്കന്ന ശ്രീ കാശി വിശ്വേശ്വര ക്ഷേത്രമാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. കല്ലുകള്‍ നിറഞ്ഞ വഴികളിലൂടെ പാറക്കെട്ടുകളിലൂടെ വലിഞ്ഞ് കയറി മുന്നോട്ട് പോവുക എന്നതാണ് ഇവിടുത്തെ ... Read more

കറലാട് ചിറയില്‍ നിര്‍ത്തി വെച്ച സിപ്‌ലൈന്‍ പുനരാരംഭിക്കുന്നു

വയനാട് കറലാട് ചിറയ്ക്ക് പുത്തനുണര്‍വേകി, നിര്‍ത്തിവച്ച സിപ്‌ലൈന്‍ പുനരാരംഭിക്കുന്നു. പുതിയ അഥിതിയായി ചങ്ങാടവുമെത്തി. കമ്പിയില്‍ തൂങ്ങിയുള്ള ത്രില്ലടിപ്പിക്കുന്ന സിപ്‌ലൈന്‍ യാത്ര കഴിഞ്ഞ് തിരിച്ചു ചിറയുടെ ഓളപ്പരപ്പിലൂടെ ചങ്ങാടത്തില്‍ മറുകരയെത്തുന്ന പുതിയ സംവിധാനം വിനോദ സഞ്ചാരികളുടെ മനം നിറയ്ക്കും. സിപ്ലൈനിന്റെ മടക്കയാത്രയ്ക്കു മാത്രമല്ലാതെയും ചങ്ങാടയാത്ര ആസ്വദിക്കാം. കൂട്ടമായെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് കളി ചിരികളുമായി ഇനി ഒന്നിച്ച് ഈ പൊയ്കയില്‍ യാത്രയാവാം. 20 പേര്‍ക്ക് ഒന്നിച്ചിരുന്ന് യാത്ര ചെയ്യാന്‍ പറ്റുന്നതാണ് മുള നിര്‍മിതമായ ഈ ചങ്ങാടം. നിലവില്‍ തുഴ,പെഡല്‍ ബോട്ടുകള്‍ ഇവിടെയുണ്ടെങ്കിലും ഇത്രയധികം ആളുകള്‍ക്ക് ഒന്നിച്ചു യാത്ര ചെയ്യുവാന്‍ ഒരുക്കിയ ഈ പുതിയ സംവിധാനം സന്ദര്‍ശകര്‍ക്കു നവ്യാനുഭവമാകും. ഏക്കര്‍ കണക്കിനു വ്യാപിച്ചു കിടക്കുന്ന ശുദ്ധജല സമ്പുഷ്ടമായ ചിറയില്‍ അക്കരെയിക്കരെ പതിയെ തുഴഞ്ഞു നീങ്ങുന്ന ചങ്ങാട യാത്രയില്‍ ഈ തടാകത്തിന്റെ വശ്യ സൗന്ദര്യം ആവോളം ആസ്വദിക്കാം. കറലാട് ചിറയുടെ ഏറ്റവും ആകര്‍ഷണ കേന്ദ്രമായ സാഹസിക ടൂറിസം പദ്ധതിയുടെ ഭാഗമായ സിപ്ലൈന്‍ പദ്ധതിയും പുനരാരംഭിക്കുവാനുള്ള നടപടികളായി. വിവിധ ... Read more

ആത്മാക്കളുറങ്ങുന്ന കേരളത്തിലെ മൂന്നിടങ്ങള്‍

കാടും, മഴയും, കുന്നും, കാറ്റും, മഞ്ഞും, വെയിലുമെല്ലാം നിറഞ്ഞതാണ് നമ്മുടെ കേരളം. ലോക സഞ്ചാരികള്‍ തേടിപിടിച്ച് എത്തുന്ന ഏകയിടവുമാണ് കേരളം. എന്നാല്‍ അല്‍പം സാഹസികരായ സഞ്ചാരികള്‍ക്ക് ഇഷ്ടമാവുന്ന മൂന്നിടങ്ങള്‍നമുക്ക് പരിചയപ്പെടാം.. പേടിപ്പെടുത്തുന്ന ഇപ്പോഴും ആത്മാക്കളുറങ്ങുന്നയിടമെന്ന് വിശ്വസിക്കുന്നയിടങ്ങള്‍… ബാധയുള്ള ബോണക്കാട് ബംഗ്ലാവ് ബോണക്കാട് ബംഗ്ലാവിനെ അറിയുന്നവര്‍ക്ക് എന്നും ഭയപ്പെടുത്തുന്ന ഓര്‍മ്മകളെ പങ്കിടാനുണ്ടാകൂ. ഇതിനെ ചുറ്റിയുള്ള കഥകള്‍ ആരംഭിക്കുന്നത് ഏകദേശം 68 വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഒരു വിദേശിയാണ് ഈ ബംഗ്ലാവ് നിര്‍മ്മിച്ചത്. തിരുവനന്തപുരത്തു നിന്നും 55 കിലോമീറ്റര്‍ ദൂരമുണ്ട് ബോണക്കാടിന്. കുടുംബവുമൊത്തു സന്തോഷത്തോടെ ഇവിടെ താമസമാരംഭിച്ച അയാള്‍ക്ക്, ആ സന്തോഷം നഷ്ടപ്പെടാന്‍ അധിക കാലം വേണ്ടി വന്നില്ല. പതിമൂന്നു വയസ്സു മാത്രം പ്രായമുള്ള അദ്ദേഹത്തിന്റെ മകള്‍ വളരെ ദുരൂഹമായ സാഹചര്യത്തില്‍ കൊല ചെയ്യപ്പെട്ടു. മകളുടെ മരണത്തില്‍ മനംനൊന്ത് ആ കുടുംബം തിരികെ ലണ്ടനിലേക്ക് മടങ്ങി. പിന്നെ ഈ ബംഗ്ലാവിലെത്തിയവര്‍ക്ക് എന്നും ഭയപെടുത്തുന്ന രാത്രികളായിരുന്നു. പലരും ആ പെണ്‍കുട്ടിയെ അവിടെ കണ്ടെന്നു പറയുന്നു. അങ്ങനെ ഉപേക്ഷിക്കപ്പെട്ട ... Read more

രാവണ വധത്തിന് ശേഷം ശ്രീരാമന്‍ ധ്യാനിച്ചയിടം

അങ്ങകലെ, ചന്ദ്രനെ ചുംബിച്ചു നില്‍ക്കുന്നൊരു ശിലയുണ്ട്. ദേവഭൂമി എന്നറിയപ്പെടുന്ന ഉത്തരാഖണ്ഡില്‍ സമുദ്ര നിരപ്പില്‍നിന്ന് 13,500 അടി ഉയരത്തിലുള്ള ചന്ദ്രശില കൊടുമുടി. ഹരിദ്വാര്‍, ഋൃഷികേശ്, ദേവപ്രയാഗ്, രുദ്രപ്രയാഗ്, ഉഖീമഠ്, ചോപ്ത വഴിയാണു ചന്ദ്രശിലയിലേക്കുള്ള യാത്ര. ഹരിദ്വാറും ഋൃഷികേശും പിന്നിട്ട് ദേവപ്രയാഗിലെത്തി. ഇവിടെയാണ് പുണ്യനദികളായ അളകനന്ദയും ഭാഗീരഥിയും സംഗമിച്ചു ഗംഗ രൂപപ്പെടുന്നത്. ദേവപ്രയാഗ് എന്ന വാക്കിന്റെ അര്‍ഥം പുണ്യനദികളുടെ സംഗമസ്ഥാനം എന്നാണ്. രാക്ഷസ രാജവായ രാവണ വധത്തിന് ശേഷം ശ്രീരാമന്‍ തപസനുഷ്ഠിച്ച ഇടമാണ് ചന്ദ്രശില  എന്നാണ് ഐതിഹ്യം. ഹിമാലയന്‍ മലനിരകളില്‍ ഒന്നായ ഗര്‍ഹ്വാളില്‍ സ്ഥിതി ചെയ്യുന്ന ചന്ദ്രശില സമീപപ്രദേശങ്ങളിലായുള്ള തടാകങ്ങള്‍, പുല്‍മേടകള്‍, നന്ദദേവി, തൃശൂല്‍, കേദാര്‍ ബന്ധാര്‍പൂഞ്ച്, ചൗകാംബ കൊടുമുടികള്‍,എന്നിവയുടെ അതിമനോഹരമായ കാഴ്ചകള്‍ കാണാനുള്ള അവസരം നല്‍കും. കണ്ണിന് മുന്‍പില്‍ സൂര്യന്റെ ഉദയ-അസ്തമയ കാഴ്ചയാണ് ചന്ദ്രശിലയില്‍ കാഴ്ചക്കാര്‍ക്കായി കാത്തിരിക്കുന്നത്. നാലുവശത്തും മഞ്ഞിന്റെ വെളുത്ത കമ്പളം പുതച്ചു കിടക്കുന്ന ഹിമശൈലങ്ങള്‍. പര്‍വത നിരകളില്‍നിന്നും ചീറിയടിക്കുന്ന ശീതക്കാറ്റില്‍ അസ്ഥിയും മജ്ജയും മരവിച്ചുപോകും. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ ... Read more

സഞ്ചാരികള്‍ക്ക് ഇനി വനം വകുപ്പ് വാഹനങ്ങളില്‍ മീശപ്പുലിമല സന്ദര്‍ശിക്കാം

മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ക്ക് ഇനി വനം വകുപ്പ് വാഹനങ്ങളില്‍ മീശപ്പുലിമല സന്ദര്‍ശിക്കാം. കെ എഫ് ഡി സി യുടെ രണ്ട് വാഹനങ്ങള്‍ വനം മന്ത്രി കെ രാജു ഫ്‌ളാഗ് ഓഫ് ചെയ്തു. 24 പേര്‍ക്ക് സഞ്ചരിക്കാവുന്ന മിനിബസ്, ജീപ്പ് എന്നിവയാണ് മീശപ്പുലിമല സര്‍വീസിനായി ഒരുക്കിയിരിക്കുന്നത്. 25 ലക്ഷം രൂപ മുടക്കി കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോര്‍പറേഷനാണ് വാഹനങ്ങള്‍ വാങ്ങിയത്. നിലവില്‍ 2000 മുതല്‍ 3000 വരെ ദിവസ വാടക നല്‍കി സ്വകാര്യ ജീപ്പുകളില്‍ വേണം സന്ദര്‍ശകര്‍ക്ക് മീശപ്പുലിമലയിലെത്താന്‍. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായാണ് വനം വകുപ്പ് വാഹനങ്ങള്‍ അനുവദിച്ചത്. ദേവികുളം എം എല്‍ എസ് രാജേന്ദ്രന്‍, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ് ലക്ഷമി കെ എഫ ഡി സി മാനേജര്‍ പത്മകുമാര്‍ തുടങ്ങിവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു. വാഹനങ്ങള്‍ ഒരുക്കിയെങ്കിലും മൂന്നാര്‍ സൈലന്റ് വാലി പണികള്‍ പൂര്‍ത്തിയായെങ്കില്‍ മാത്രമേ ഇവയ്ക്ക് സര്‍വീസ് നടത്തുവാന്‍ കഴിയൂ.

മനക്കരുത്തുണ്ടോ; എങ്കില്‍ സിംഹങ്ങള്‍ക്ക് നടുവില്‍ താമസിക്കാം

ലയണ്‍ ഹൗസ് സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി ദക്ഷിണാഫ്രിക്കയിലെ കോട്ടേജ്. സിംഹങ്ങളെ കണ്ട് താമസിക്കാം എന്നതാണ് ഈ കോട്ടേജിന്റെ പ്രത്യേകത. ജിജി കണ്‍സര്‍വേഷന്‍ വൈള്‍ഡ്‌ലൈഫ് ആന്റ് ലയണ്‍ സാങ്ചുറിയുടെ ഈ കോട്ടേജിന് ചുറ്റും സിംഹങ്ങളാണ്. ജിജി ലയണ്‍സ് എന്‍പിസി എന്ന സംഘടന സിംഹങ്ങളുടെ സംരക്ഷമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതാണ്. ലയണ്‍ ഹൗസ് കോട്ടേജില്‍ നിന്ന് ലഭിക്കുന്ന വരുമാനം സിംഹങ്ങളുടെ സംരക്ഷണത്തിനായി ഉപയോഗിക്കുന്നത്. 70 സിംഹങ്ങളാണ് ഇപ്പോളിവിടെ നിലവിലുള്ളത്. മൂന്ന് ബെഡ്‌റൂമുകളുള്ള കോട്ടേജിനുള്ളില്‍ സ്വയം പാചകം ചെയ്യാനുള്ള സൗകര്യവുമുണ്ട്. വീടിന് അകത്തിരുന്ന് തന്നെസിംഹങ്ങളെ അടുത്ത് കാണാമെന്നതാണ് കോട്ടേജിന്റെ പ്രത്യേകത. ഒരു ദിവസം ലയണ്‍ ഹൗസില്‍ താമസിക്കുന്നതിന് 7,388 രൂപയാണ് നല്‍കേണ്ടത്.

അഗസ്ത്യാർകൂടയാത്രയ്ക്ക് ഇന്ന് തുടക്കം

അഗസ്ത്യാർകൂടയാത്രയ്ക്ക് ഇന്ന് തുടക്കമാകും. ഇന്ന് മുതൽ മാർച്ച് ഒന്ന് വരെയാണ് അഗസ്ത്യാർകൂട യാത്ര നടക്കുന്നത്. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് അഗസ്ത്യാർകൂട യാത്രക്ക് ഇത്തവണ മുതൽ സ്ത്രീകൾക്കും അനുമതി നൽകി വനംവകുപ്പ് വിജ്ഞാപനം ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 100ൽ പരം സ്ത്രീകളാണ് ഓൺലൈൻ വഴി അപേക്ഷിച്ച് പാസ് നേടിയത്. പ്രതിരോധവക്താവ് ധന്യ സനലാണ് ആദ്യദിനത്തിൽ മല കയറുന്ന സംഘത്തിനൊപ്പമുള്ള ഏക വനിത. വരും ദിവസങ്ങളിലും കൂടുതൽ സ്ത്രീകൾ അഗസ്ത്യമല കയറാൻ എത്തുന്നുണ്ട്.   സ്ത്രീകൾ കയറുന്നതിൽ കാണി വിഭാഗത്തിന് എതിർപ്പുണ്ടെങ്കിലും കോടതി ഉത്തരവുള്ളതിനാൽ തടയില്ല. ഗോത്രാചാരങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ആദിവാസികൾ ബോണക്കാട് ഇന്ന് പ്രതിഷേധ യജ്ഞം നടത്തും.    

മുംബൈ -എലഫന്റാ ഗുഹ റോപ്പ് വേ നിര്‍മിക്കാന്‍ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍

മുംബൈ നിവാസികള്‍ക്കും അല്ലെങ്കില്‍ ഒരിക്കലെങ്കിലും ഈ ബോളിവുഡ് നഗരത്തില്‍ സന്ദര്‍ശിച്ചവര്‍ക്കും പ്രശസ്തമായ എലഫന്റാ ഗുഹകളെ പറ്റി അറിയാം. ഈ ഗുഹകളില്‍ ശിവന്റെ ശില്പങ്ങള്‍ കാണാം. മുംബൈയില്‍ നിന്ന് പത്തു കിലോമീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപിലാണ് എലഫന്റാ ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്. ഈ ചരിത്ര പ്രസിദ്ധമായ അത്ഭുതം കാണാന്‍ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് ബോട്ടുമാര്‍ഗ്ഗം ഈ ദ്വീപുകളില്‍ എത്താം. ഒരു മണിക്കൂറത്തെ യാത്രയാണ് ഇവിടേക്ക് എന്താന്‍ വേണ്ടത്. ബോട്ടുമാര്‍ഗ്ഗം ഇവിടെ എത്തുന്നത് ഒരു പുത്തന്‍ അനുഭവം ആയിരിക്കും. എന്നാല്‍ ഇപ്പോള്‍ പുതിയൊരു യാത്രാ സംവിധാനം കൂടി വരുന്നുണ്ട്. മുംബൈയില്‍ നിന്നും എലഫന്റാ ഗുഹകളിലേക്ക് 8 കിലോമീറ്റര്‍ നീളമുള്ള റോപ്പ് വേ നിര്‍മ്മിക്കാനായി കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇത് നിങ്ങളെ വെറും 14 മിനിറ്റു കൊണ്ട് മുംബൈയില്‍ നിന്നും എലഫന്റാ ഗുഹകളില്‍ എത്തിക്കും. 2022-ല്‍ ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷ. അറബി കടലിന് മുകളില്‍ നിര്‍മ്മിക്കുന്ന ഈ ... Read more

അഗസ്ത്യനെ അറിയാന്‍ ഒരുങ്ങി പെണ്‍കൂട്ടായ്മ; പാസ് നേടിയത് 15ലേറെ പേര്‍

നിഗൂഢസൗന്ദര്യം നിറഞ്ഞ അഗസ്ത്യാര്‍കൂട കാഴ്ചകള്‍ കാണാന്‍ ഈ വര്‍ഷം ബോണക്കാട് ചെക്ക് പോസ്റ്റ് തുറക്കുമ്പോള്‍ ഏറ്റവും ആവേശഭരിതരാവുന്നത് സ്ത്രീകളാണ്. അഗസ്ത്യാര്‍കൂട സന്ദര്‍ശനത്തിന് വിലക്ക് നീങ്ങി വനിതകള്‍ക്കായി വനംവകുപ്പ് ആദ്യമായി അനുമതി നല്‍കി ദിവസങ്ങള്‍ക്കുള്ളില്‍ 15ലേറെപ്പേരാണ് പ്രവേശനപാസ് നേടിയത്. 15ന് ആരംഭിക്കുന്ന ട്രെക്കിങ്ങില്‍ മല കയറാന്‍ കാത്തിരിക്കുന്നത് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറ് കണക്കിന് വനിതകളാണ്. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഇത് വരെ ഇവിടെ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നത്. കേട്ടറിവ് മാത്രമുള്ള വനസൗന്ദര്യത്തിന്റെ ഭംഗി ആസ്വദിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് പാസ് ലഭിച്ച് വനിതകള്‍. തങ്ങള്‍ക്ക് നിഷേധിച്ചിരുന്ന ഇടത്തേക്ക് കയറാന്‍ വിവിധ വനിത കൂട്ടായ്മകളാണ് നിയമ പോരാട്ടം നടത്തിയത്. നിയമപോരാട്ടത്തിന് മുന്നില്‍ നിന്ന അന്വേഷി, വിംഗ്‌സ്, പെണ്ണൊരുമ എന്നീ സംഘടനകളിലെ പ്രവര്‍ത്തകര്‍ തന്നെയാണ് പാസ് നേടിയവരില്‍ ഏറെയും. തിരുവനന്തപുരത്ത് നിന്നാണ്‌ നാല് വനിതകളാണ് ആദ്യ സംഘത്തിലുള്ളത്. മെഡിക്കല്‍ കോളേജ് ജീവനക്കാരിയായ നീന കൂട്ടാല, റൈഡറായ ഷൈനി രാജ്കുമാര്‍, ഷെര്‍ളി, രജിത എന്നിവരാണ് സമുദ്രനിരപ്പില്‍ നിന്ന് ... Read more

അതിശയങ്ങള്‍ ഒളിപ്പിച്ച് കടലില്‍ റോളര്‍ കോസ്റ്ററുമായി കാര്‍ണിവല്‍ ക്രൂയിസ്

നിലവില്‍ ക്രൂയിസ് കപ്പലുകളില്‍ വാട്ടര്‍ സ്ലൈഡ്, വോള്‍ ക്ലൈമ്പിങ്, സിപ് ലൈന്‍ പോലുള്ള വിനോദ പരിപാടികള്‍ ഉണ്ട്. എന്നാല്‍ ഇപ്പോള്‍ ലോകത്ത് ആദ്യമായി ഒരു റോളര്‍ കോസ്റ്റര്‍ കപ്പലില്‍ വരുന്നു. കാര്‍ണിവല്‍ ക്രൂയിസ് ലൈനിന്റെ പുതിയ മാര്‍ദി ഗ്രാസ് ലൈനറിലാണ് പുതിയ റോളര്‍ കോസ്റ്റര്‍ നിര്‍മ്മിക്കുന്നത്. ബോള്‍ട്: അള്‍ട്ടിമേറ്റ് സീ കോസ്റ്റര്‍ എന്നാണ് ഇതിന്റെ പേര്. 800 അടി നീളത്തില്‍ നിര്‍മ്മിക്കുന്ന ഈ റോളര്‍ കോസ്റ്ററിന്റെ വേഗത 40എംപിഎച്ച് ആണ്. മ്യൂണിക്ക് ആസ്ഥാനമായ മോറര്‍ റൈഡ്സ് ആണ് ബോള്‍ട് നിര്‍മ്മിക്കുന്നത്. ഈ ഇലക്ട്രിക്ക് റോളര്‍ കോസ്റ്ററിലെ മോട്ടോര്‍സൈക്കിള്‍ പോലുള്ള വാഹനത്തില്‍ രണ്ട് റൈഡേഴ്സിന് യാത്ര ചെയ്യാം. കടല്‍ നിരപ്പില്‍ നിന്ന് 187 അടി ഉയരത്തിലാണ് ഈ റേസ് ട്രാക്ക് ഒരുങ്ങുക. കടലിന്റെ ഒരു 360 ഡിഗ്രി കാഴ്ച ഈ റൈഡില്‍ ആസ്വദിക്കാം. ബോള്‍ട് റൈഡേഴ്സിനെ എങ്ങനെയാണ് അത്ഭുതപെടുത്തുന്നതെന്ന് വീഡിയോയില്‍ കാണാം. റേസ് കാറില്‍ പോകുന്ന ഒരു അനുഭവമായിരിക്കും ലഭിക്കുക. ഹെയര്‍പിന്‍ വളവുകളും ... Read more

അഗസ്ത്യാർകൂടത്തിൽ വനിതകള്‍ക്ക് ട്രക്കിങ്ങിനുള്ള വിലക്ക് നീക്കി

അഗസ്ത്യാർകൂടത്തിൽ വനിതകള്‍ക്ക് ഏർപ്പെടുത്തിയ ട്രക്കിങ്ങിനുള്ള വിലക്ക് കേരളാ ഹൈക്കോടതി നീക്കി. ട്രെക്കിങ്ങ് അനുവദനീയമായിരിക്കുന്ന അഗസ്ത്യാർകൂടമലനിരകളിൽ ലിംഗ വിവേചനം പാടില്ല എന്ന നിരീക്ഷണത്തോടെയാണ് ജസ്റ്റിസ് അനു ശിവരാമൻ വിലക്ക് നീക്കിയത്. സമുദ്രനിരപ്പില്‍ നിന്ന് 1868 മീറ്റര്‍ ഉയരത്തിലുള്ള കൊടുമുടിയാണ് അഗസ്ത്യമല. ദക്ഷിണ കൈലാസം എന്ന് പുകള്‍പെറ്റ അഗസ്ത്യാർകൂടത്തിൽ സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ച് ഉത്തരവിറക്കിയത് വനം വകുപ്പായിരുന്നു. വനംവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ സ്ത്രീകളും 4 വയസ്സിന് താഴെ പ്രായമുള്ള ആണ്‍കുട്ടികളും അപേക്ഷിക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയിരുന്നു. മുന്‍ വര്‍ഷം സ്ത്രീകളെ വിലക്കിയുള്ള സര്‍ക്കുലറിനെതിരെ വ്യാപക പ്രതിഷേമുയര്‍ന്നപ്പോള്‍ വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇടപെട്ട് തിരുത്തി. എന്നാല്‍ സമയപരിധി തീര്‍ന്നതിനാല്‍ സ്ത്രീകള്‍ക്ക് യാത്രചെയ്യാനായില്ല. കൊടും വനത്തിലൂടെ രണ്ട് ദിവസം നീളുന്ന 38 കിലാ മീറ്റര്‍ കഠിനയാത്ര സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഒപ്പം വന്യമൃഗങ്ങളുടെ ഭീഷണിയുണ്ടെന്നുമാണ് വനംവകുപ്പ് വിശദീകരിക്കുന്നത്. അഗസ്ത്യമുനിയുടെ പ്രതിഷ്ഠ മുകളിലുണ്ട്, അദ്ദേഹം ബ്രഹ്മചാരിയായിരുന്നു; അതുകൊണ്ടാണ് സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്തത് എന്നൊരു വാദവും ഉണ്ട്.

അന്താരാഷ്ട്ര മൗണ്ടന്‍ സൈക്ലിംഗ് മത്സരത്തിനൊരുങ്ങി വയനാട്

സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയും വയനാട് ഡി റ്റി പി സിയും സംയുക്തമായി സൈക്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അഞ്ചാമത് ഇന്റര്‍നാഷണല്‍ മൗണ്ടന്‍ സൈക്ലിംഗ് ഇവന്റ് (MTB Kerala2018) ഡിസംബര്‍ 8ന് വയനാട് മാനന്തവാടി പ്രിയദര്‍ശിനി ടീ എസ്റ്റേറ്റില്‍ നടക്കും. ലോക അഡ്വഞ്ചര്‍ ടൂറിസം മേഖലയ്ക്ക് കേരളത്തിന്റെ ശ്രദ്ധേയമായ പങ്കാളിത്തമാണ് മൗണ്ടന്‍ സൈക്ലിംഗ്. ഇന്ത്യയ്ക്കു പുറമേ പത്തോളം വിദേശ രാജ്യങ്ങളിലെ സാഹസിക സൈക്ലിംഗ് താരങ്ങള്‍ പങ്കെടുക്കുന്ന മത്സരത്തില്‍ഇന്റര്‍നാഷണല്‍ ക്രോസ് കണ്‍ട്രി കോമ്പറ്റീഷന്‍ പുരുഷ വിഭാഗം, നാഷണല്‍ ക്രോസ് കണ്‍ട്രി കോമ്പറ്റീഷന്‍ പുരുഷ വിഭാഗം, നാഷണല്‍ ക്രോസ് കണ്‍ട്രി കോമ്പറ്റീഷന്‍ സ്ത്രീ വിഭാഗം എന്നീ വിഭാഗങ്ങളാണുള്ളത്. മത്സരങ്ങള്‍ അന്താരാഷ്ട്ര സാഹസിക ഭൂപടത്തിലേക്ക് കേരളത്തിന്റെ പ്രശസ്തിയെ വര്‍ദ്ധിപ്പിക്കുന്ന തരത്തിലാണ് സംസ്ഥാന ടൂറിസം വകുപ്പ് ക്രമീകരിച്ചിട്ടുള്ളത്. അന്താരാഷ്ട്ര മത്സരമായ എം റ്റി ബി കേരളയുടെ ആദ്യ എഡിഷന്‍ 2012ല്‍ കൊല്ലം ജില്ലയിലെ തെന്‍മലയിലും, തിരുവനന്തപുരം ജില്ലയിലെ കോവളത്തുമായിരുന്നു. ... Read more

ലോക കയാക്കിങ് ചാമ്പ്യന്‍ഷിപ്പിനൊരുങ്ങി കോഴിക്കോട്

നിപ ഭീതിയില്‍ നിന്ന് പൂര്‍ണമായും മുക്തി നേടിയ കോഴിക്കോടിന് ഉണര്‍വേകാന്‍ ലോക കയാക്കിങ് ചാമ്പ്യന്‍ഷിപ്പും ആറാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലും 18 മുതല്‍ 22 വരെ തുഷാരഗിരിയില്‍ നടക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കോഴിക്കോട് ജില്ലയെ നിപ വിമുക്തമേഖലയായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ഈ കൊല്ലത്തെ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് സഹായകമാകുമെന്നും മന്ത്രി പറഞ്ഞു. ഏഷ്യയിലെ സാഹസിക വിനോദ സഞ്ചാര മേഖലയില്‍ ഏറ്റവും പ്രചാരമേറിയ വൈറ്റ് വാട്ടര്‍ കയാക്കിങ്ങായി അറിയപ്പെടുന്ന ഈ മേളയില്‍ അഞ്ച് ദിവസങ്ങളിലായി 25 ടീമുകളാണ് പങ്കെടുക്കുന്നത്. വിജയികളാകുന്ന മത്സരാര്‍ത്ഥിക്ക് 15 ലക്ഷം രൂപയാണ് സമ്മാനമായി നല്‍കുന്നത്. ടൂറിസം വകുപ്പിന് കീഴിലുള്ള കോഴിക്കോട് ജില്ലാ ടൂറിസം പ്രെമോഷന്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ചാമ്പ്യന്‍ഷിപ്പിന് ബംഗളൂരു മദ്രാസ് ഫണ്‍ ടൂള്‍സാണ് സാങ്കേതിക സഹായം നല്‍കുകയും കൂടാതെ ജി എം ഐ കോഴിക്കോട്, ജില്ലാ പഞ്ചായത്ത്, തിരുവമ്പാടി ചക്കിട്ടപ്പാറ, കോടഞ്ചേരി ഗ്രാമ പഞ്ചായത്തുകളാണ് സഹായ സഹകരണങ്ങളോടെയാവും ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുക എന്ന് ... Read more

സാഹസിക വിനോദസഞ്ചാരം ലക്ഷ്യമിട്ട് വയനാട്: പുതിയ സാഹസിക കേന്ദ്രങ്ങള്‍ വയനാട് ടൂറിസത്തില്‍ ഉള്‍പ്പെടുത്തും

ടൂറിസം വികസനത്തിനൊരുങ്ങി വയനാട്. സഞ്ചാരികള്‍ ഇതുവരെ എത്തിപ്പെടാത്ത ഇടങ്ങളെ വയനാട് ടൂറിസത്തിന്‍റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ കലക്ടറുടെ നേതൃത്വത്തില്‍ സംഘം രൂപീകരിച്ചു. ട്രക്കിങ്ങിനും സാഹസിക വിനോദസഞ്ചാരത്തിനും അനുയോജ്യമായ സ്ഥലങ്ങളിലാണ് സംഘം സന്ദര്‍ശനം നടത്തുന്നത്. ഇത്തരം കേന്ദ്രങ്ങള്‍ കണ്ടെത്തി അവയുടെ ടൂറിസം സാധ്യതകള്‍ മനസ്സിലാക്കുകയാണ് ലക്ഷ്യം. മേപ്പാടിയിലെ എളമ്പിലേരി, അമ്പലവയലിലെ മഞ്ഞപ്പാറ, ചീങ്ങേരിമല, കടുവാക്കുഴി, ആറാട്ടുപാറ, ഫാന്‍റം റോക്ക്, മീനങ്ങാടിയിലെ കൊളഗപ്പാറ, നെന്‍മേനിയിലെ തൊവരിമല എന്നിവിടങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തി. നീലിമല, സണ്‍റൈസ് വാലി, മാവിലാംതോട്, കാരാപ്പുഴ തുടങ്ങിയ സ്ഥലങ്ങള്‍കൂടി സംഘം സന്ദര്‍ശനം നടത്തും. നിലവിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളോടൊപ്പം ഇവകൂടി ഉള്‍പ്പെടുത്തിയാല്‍ വയനാടന്‍ വിനോദസഞ്ചാര മേഖലയില്‍ വലിയ കുതിച്ചു ചാട്ടമുണ്ടായേക്കും. ആഘോഷവേളകളില്‍ നിലവിലുള്ള കേന്ദ്രങ്ങളില്‍ തിരക്കുമൂലം സന്ദര്‍ശകര്‍ക്ക് എത്തിപ്പെടാന്‍ സാധിക്കാറില്ല. ഈ സാഹചര്യം മറികടക്കാനാണ് പുതിയ കേന്ദ്രങ്ങള്‍ തുറക്കാന്‍ ആലോചിക്കുന്നത്. വര്‍ഷം മുഴുവന്‍ സഞ്ചാരികളെ സ്വീകരിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാണ് പദ്ധതി തയ്യാറാക്കുന്നത്.