Columnist: srilanka tourism
ശ്രീലങ്കൻ ടൂറിസം മുന്നോട്ട് : ഈ വർഷം ആദ്യ അഞ്ചു മാസം എത്തിയത് പത്തു ലക്ഷത്തിലേറെ വിദേശ സഞ്ചാരികൾ. കണക്കുകൾ ടൂറിസം ന്യൂസ് ലൈവിന്
2018 പകുതിയിലേക്ക് കടക്കുമ്പോൾ ശ്രീലങ്കയിൽ ആദ്യ അഞ്ചുമാസം എത്തിയത് പത്തു ലക്ഷത്തിലേറെ വിദേശ സഞ്ചാരികൾ. ജനുവരി മുതൽ മെയ് വരെ ശ്രീലങ്കയിൽ എത്തിയത് 10,17,819 പേർ . പോയ വർഷത്തേക്കാൾ 14 .7 ശതമാനത്തിന്റെ വർധനയെന്നു ശ്രീലങ്ക ടൂറിസം പ്രൊമോഷൻ അതോറിറ്റി അറിയിച്ചു. കഴിഞ്ഞ മേയിൽ ശ്രീലങ്കയിൽ എത്തിയ വിദേശ സഞ്ചാരികളുടെ എണ്ണം 1,21,891 വിദേശ സഞ്ചാരികളാണ് വന്നതെങ്കിൽ ഇക്കൊല്ലം അത് 1,29,466 ആയുയർന്നു. 6.2 ശതമാനത്തിന്റെ വർധന. മെയ് മാസം മാത്രം ശ്രീലങ്കയിൽ എത്തിയ ഇന്ത്യൻ സഞ്ചാരികളുടെ എണ്ണം 42,073 ആണ്. കഴിഞ്ഞ മേയിൽ ഇത് 34,167 ആയിരുന്നു.ഇതടക്കം ആദ്യ അഞ്ചു മാസം ശ്രീലങ്കയിൽ എത്തിയ ഇന്ത്യക്കാരുടെ എണ്ണം 1,73,366 ആണ്.