Columnist: പ്രതീഷ് ജയ്സണ്‍
തിരുവനന്തപുരം സ്വദേശിയായ പ്രതീഷ് ജയ്സണ്‍ ദുബൈയില്‍ ജോലി ചെയ്യുന്നു. നാല് വര്‍ഷം കൊണ്ട് 17 രാജ്യങ്ങളിലേക്ക് യാത്ര ചെയ്തു. സോളോ യാത്രകളാണ് പ്രിയം
ഈഫല്‍ ടവറിലേക്ക് യാത്ര
സപ്താത്ഭുതങ്ങളില്‍ ഒന്നായ ഫ്രാന്‍സിലെ ഈഫല്‍ ടവറിലേക്ക് നടത്തിയ യാത്രയെക്കുറിച്ച് പ്രതീഷ് ജയ്സണ്‍ എഴുതുന്നു ആകാശത്തെ ചുംബിച്ച് പടുകൂറ്റന്‍ നിര്‍മിതി. ഈ വിസ്മയമൊന്നു അടുത്തു കാണുക എന്നത് ജീവിതത്തിലെ വലിയ ആഗ്രഹമായിരുന്നു. ഫ്രാന്‍സിലെ ഈഫൽ ടവർ എന്ന വിശ്വ കൗതുകം എന്നെ തെല്ലൊന്നുമല്ല ഭ്രമിപ്പിച്ചിട്ടുള്ളത്. ഏതായാലും ഇക്കഴിഞ്ഞ യൂറോപ്യന്‍ പര്യടനത്തില്‍ ആ മോഹം സഫലമായി. പാരീസിലെത്തിയ എനിക്ക് ഈഫല്‍ ടവര്‍ കാണാനുള്ള ത്രില്ലില്‍ ആ രാത്രി ശരിക്ക് ഉറങ്ങാനായില്ല. രാവിലെ നേരത്തെ എഴുന്നേറ്റു റെഡിയായി യാത്ര തുടങ്ങി. ലൂവ് മ്യൂസിയം വരെ ഒരു ടാക്സി വിളിച്ചു, അവിടന്ന് നടന്നുപോകാം എന്ന് തീരുമാനിച്ചു. ലൂവിന്റെ മുന്നിലുള്ള ട്യുയ്ലരീസ് ഗാര്‍ഡനിലൂടെ ഈഫൽ ടവർ ലക്ഷ്യമാക്കി നടത്തം തുടങ്ങി. ധാരാളം മരങ്ങളും ചെടികളും വാട്ടർ ഫൗണ്ടനുകളും ഉള്ള മനോഹരമായ പാർക്ക് ആണിത് കാഴ്ചയും കെണിയും കാഴ്ചകളൊക്കെ കണ്ടു നടന്നുകൊണ്ടിരിക്കെ ഞങ്ങൾ ഒരു കൂട്ടം വനിതാ മോഷ്ടാക്കളുടെ പിടിയില്‍പ്പെട്ടു . 4 പെണ്ണുങ്ങൾ ഒരു ബുക്കും പേനയുമായി ... Read more
കുറഞ്ഞ ചെലവില്‍ യൂറോപ്പ് യാത്രക്ക് ചില ടിപ്പുകള്‍
വലിയ ചെലവില്ലാതെ യൂറോപ്പ് ചുറ്റി വന്നാലോ? ഒരുപാട് പണം ചെലവാക്കാതെ എങ്ങനെ യൂറോപ്പ് ചുറ്റാമെന്നു വിശദീകരിക്കുന്നു പ്രതീഷ് ജയ്സണ്‍ യൂറോപ്പിലെ 4 പ്രധാന നഗരങ്ങളിലേക്ക് കുറഞ്ഞ ചെലവില്‍ രണ്ടാഴ്ച വിനോദയാത്ര നടത്താനുള്ള പദ്ധതിയെക്കുറിച്ച് പറയാം. ഗ്രീസിലെ ആഥന്‍സ്,ഇറ്റലിയിലെ റോം, ഫ്രാന്‍സിലെ പാരീസ്,ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് എന്നിവടങ്ങളിലേക്കൊരു യാത്ര. യാത്രയ്ക്ക് വേണ്ട ചില ടിപ്സ് ഇതാ. ആദ്യ യാത്ര ആസൂത്രണം യാത്ര പോകാന്‍ ബാഗ് മുറുക്കും മുന്‍പേ ഏറ്റവുമാദ്യം വേണ്ടത് കണിശമായ ആസൂത്രണമാണ്. ദീര്‍ഘ യാത്രക്ക് ഒരു മാസം മുൻപെങ്കിലും പ്ലാനിങ് നടത്തണം. വിസയെക്കുറിച്ച് ആലോചിക്കുന്നത് പ്രാഥമിക ആസൂത്രണത്തിന് ശേഷം മതി. യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന ദിവസങ്ങളിലെ കാലാവസ്ഥ, ആ സമയങ്ങളില്‍ അവിടുത്തെ രാഷ്ട്രീയ സ്ഥിതി, ഇവന്റുകള്‍ ഇവയൊക്കെ തുടര്‍ന്ന് പരിശോധിക്കണം. ഇനി കാണേണ്ട കാഴ്ചകളെ പറ്റി വ്യക്തമായി പഠിക്കലാണ്. എല്ലാ സ്ഥലങ്ങളും എപ്പോൾ പോയാലും കാണാൻ പറ്റണം എന്നില്ല. അതുകൊണ്ട് സന്ദർശനം അനുവദിച്ചിട്ടുള്ള സമയം, പ്രവേശന നിരക്കുകൾ, ഓൺലൈൻ വഴി പ്രവേശന ടിക്കറ്റുകൾ ... Read more