Columnist: സോബിന്‍ ചന്ദ്രന്
യാത്ര ഏറെ ഇഷ്ടമാണ് സോബിന്‍ ചന്ദ്രന്
സ്വര്‍ഗമാണ് സുക്കുവാലി
വടക്കു കിഴക്കിന്റെ വശ്യ സൗന്ദര്യം മിഴികളിലാവാഹിച്ച മഴവില്ലഴകുള്ളൊരു താഴ്വര. പച്ചപ്പിന്റെ പട്ടുചേലയുടുത്ത മൊട്ടക്കുന്നുകൾക്കു ചാരെ പീതവർണം ചാർത്തിയ പുൽക്കൊടിത്തുമ്പുകളും അവയോടു കിന്നരിക്കുന്ന കൊച്ചു കാട്ടു പൂക്കളും നിറഞ്ഞ മനോഹരമായൊരു താഴ്വര. ഹിമകണങ്ങൾ ഭൂമിയെ നെഞ്ചോട് ചേർത്ത് പ്രണയം കൊണ്ട് പൊതിയുന്നതിനു സാക്ഷിയായി നേർത്ത സംഗീതം പൊഴിക്കുന്ന നിശ്ശബ്ദതയും പൂനിലാവും പരിശുദ്ധിയും സൗന്ദര്യവും ഒരുമിച്ചു ചേരുന്ന പ്രകൃതിയുടെ പൂർണത…. സുക്കു വാലി. അഞ്ചു ദിവസങ്ങൾ കൊണ്ട് കണ്ടു തീർത്ത മേഘാലയൻ വിസ്മയങ്ങളായ ദൗകി നദിയും ജീവനുള്ള വേരുപാലങ്ങളും മറ്റനേകം വെള്ളച്ചാട്ടങ്ങളും എല്ലാം മനസ്സിലൂടെ ഒരു സിനിമയിലെ ഫ്രെയിം പോലെ കടന്നുപോയ്ക്കൊണ്ടിരുന്നു.. വടക്കുകിഴക്കിന്റെ പർവത സൗന്ദര്യമായ നാഗാലാൻഡ് ആണ് അടുത്ത ലക്ഷ്യം. എങ്ങനെ പോകാം നാഗാലാന്‍ഡിലേക്ക്? നാഗാലാന്‍ഡിലേക്ക് പ്രവേശിക്കുന്നതിനുള്ള ആദ്യപടി അവിടേക്കുള്ള പ്രത്യേക പ്രവേശന അനുമതിപത്രം വാങ്ങുക എന്നതാണ്. ഇന്നർ ലൈൻ പെർമിറ്റ് അഥവാ ഐഎല്‍പി കൂടാതെ ഉള്ള പ്രവേശനം കുറ്റകരമാണ്. നാഗാലാൻഡിലെ ദിമാപുർ ഒഴികെ മറ്റെവിടെയും പോകാന്‍ ഐഎല്‍പി നിർബന്ധമാണ്. എവിടാണ് സ്ഥലം, ... Read more