Columnist: Anu Devaraj
പ്രേതഭൂമിയിലേക്ക്;ഒരു ധനുഷ്കോടി യാത്രയുടെ ഓർമ
ഐ ടി വിദഗ്ദയും തിരുവനന്തപുരം സ്വദേശിയുമായ അനു ദേവരാജന്‍ കണ്ട ധനുഷ്കോടി കാഴ്ചകള്‍… പാമ്പൻ പാലം തുടങ്ങി കടലുകൾ തീർക്കുന്ന വിസ്മയ ഭൂമി. ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകളുള്ള ഭൂപ്രദേശം. പാമ്പൻ പാലം എന്ന ഇഞ്ചിനീറിങ് വിസ്മയം ഇന്ത്യൻ ഉപഭൂഖണ്ഡവുമായി ബന്ധിപ്പിക്കുന്ന പാമ്പൻ ദ്വീപ സമൂഹം. രാമേശ്വരത്തു നിന്ന് 9.5 കിലോമീറ്ററുകൾ രണ്ടു കടലുകൾക്കു നടുവിലായി നീണ്ടുകിടക്കുന്ന ഒരു തുണ്ടു ഭൂമിയിലൂടെ യാത്ര ചെയ്തു എത്തിപ്പെടുന്ന ധനുഷ്കോടി എന്ന ഇന്ത്യയുടെ കിഴക്കേ മുനമ്പ്. ധനുഷ്കോടി കൊതിപ്പിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായിരുന്നു. ഒരു കാലത്തു വളരെ പ്രൗഢമായ പട്ടണമായിരുന്നു ധനുഷ്കോടി. NH 49 ഇന്ത്യൻ ഉപഭൂഖണ്ഡത്തെ ധനുഷ്കോടി വരെ ബന്ധിപ്പിച്ചിരുന്നു. ട്രെയിൻ/ടെലഗ്രാം/ആരാധനാലയങ്ങൾ/ആശുപത്രി തുടങ്ങി ഒരു ആധുനിക നഗരത്തിനു വേണ്ടതെല്ലാം ധനുഷ്കോടിക്കുമുണ്ടായിരുന്നു. എന്നാൽ 1964 ലെ കൊടുങ്കാറ്റു എല്ലാം നാമാവശേഷമാക്കി. തുടർന്ന് ഭൂതകാലത്തിന്റെ പ്രൗഢിയുടെ അവശേഷിപ്പു മാത്രമായി മാറിയ ആ ഭൂമി ‘പ്രേതനഗരം’ എന്നറിയപ്പെട്ടു തുടങ്ങി. ഇന്നത്തെ ധനുഷ്കോടിയിലാവട്ടെ വൈദ്യതിയോ ആവശ്യത്തിന് ശുദ്ധജലമോ ഇല്ല, മൊബൈൽ ... Read more