Columnist: ഹർഷ വി എസ്

അമ്പലപ്പുഴ സ്വദേശി. വയനാട്ടില്‍ ക്ഷീര വികസന ഓഫീസര്‍. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവം.

കണികാണാം ആഞ്ഞിലിച്ചക്ക നിറഞ്ഞ വിഷു

(കേരളത്തില്‍ വ്യാപകമായിരുന്ന ആഞ്ഞിലിച്ചക്കകള്‍ എവിടെപ്പോയി? ആഞ്ഞിലിചക്കയുടെ സംരക്ഷണത്തിനും വ്യാപനത്തിനും സോഷ്യല്‍മീഡിയയില്‍ ആവശ്യം ശക്തമാവുകയാണ്. വയനാട് ജില്ലാ ക്ഷീര വികസന ഓഫീസര്‍ ഹര്‍ഷ വി എസിന്‍റെ ഫേസ് ബുക്ക്  പോസ്റ്റ്‌ വായിക്കാം.) ആഞ്ഞിലി ചക്കയുടെ മധുരം നാട്ടുപഴങ്ങൾ ഏറെ തേടിപ്പിടിച്ച, കുട്ടിക്കാലം. മാങ്ങയും ചക്കയും പേരയ്ക്കയും ചെറുപഴവും കഴിഞ്ഞാൽ, ഏറ്റവും അധികം കഴിച്ച പഴരുചി, ആഞ്ഞിലി ചക്കയുടേതായിരുന്നു. വിളഞ്ഞു പഴുത്ത ആഞ്ഞിലി ചക്കകൾ, വളരെ ഉയരത്തിൽ നിന്നും, പറിച്ചെടുക്കുക എന്നത് സാഹസികമായിരുന്നു. അടർന്നു മാറി വേർപെട്ടുപോകാതെ, പഴുത്ത ഒരു ആഞ്ഞിലി ചക്ക കയ്യിൽ കിട്ടുവാൻ കൊതിച്ച, ഒരുപാട് അവധിക്കാലങ്ങൾ. മത്സരിച്ചു കഴിച്ച പഴങ്ങളുടെ കണക്കിനായി, സൂക്ഷിച്ചു വച്ച, ചെറിയ ചക്കകുരുക്കൾ. ആഞ്ഞിലി മരങ്ങൾക്ക് ‘ഉയരം കൂടുന്തോറും’, ‘കിട്ടാക്കനിയായ’ പഴങ്ങൾക്കു രുചിയും കൂടി. വാങ്ങി കഴിക്കാൻ കഴിയുന്ന പഴങ്ങളുടെ എണ്ണം കൂടി വന്നപ്പോൾ, വളരെ ഉയരത്തിൽ നിൽക്കുന്ന, ആഞ്ഞിലി ചക്കകൾ, എത്തിപ്പിടിക്കാൻ കൈകൾ മറന്നും തുടങ്ങിയിരുന്നു. മൂപ്പെത്താതെ കൊഴിഞ്ഞു വീഴുന്ന ആഞ്ഞിലിയുടെ ചക്കത്തിരികൾ, വിഷുവിന് ... Read more

വരൂ..വയനാട്ടിലേക്ക്; കാണേണ്ട ഇടങ്ങള്‍

വയനാട്ടില്‍  ഏതെല്ലാം സ്ഥലങ്ങളാണ് കാണാനുള്ളത്? സ്ഥിരമായി കേൾക്കുന്ന ചോദ്യമാണ്.കുറച്ചു പേരോട് പറഞ്ഞ ഉത്തരം ഇവിടെ കുറിയ്ക്കുന്നു. കോഴിക്കോട് നിന്നും വയനാട്ടിലേക്കു വരുന്ന വഴിക്ക് ചുരം കയറി മുകളില്‍ വരുമ്പോള്‍, കാണുന്ന സ്ഥലമാണ് ലക്കിടിവ്യൂ പോയിന്റ്. മനോഹര കാഴ്ചയാണ്. അടുത്തത് കരിന്തണ്ടന്‍റെ ചങ്ങല മരം. കല്പറ്റയിലേക്കുള്ള വഴിയിൽ റോഡിന്‍റെ ഇടതുവശത്താണ് കരിന്തണ്ടനെ ബന്ധിച്ചിരുന്ന ചങ്ങലമരം. താമരശ്ശേരി ചുരത്തിന്‍റെ പിതാവായ കരിന്തണ്ടനെ . ചതിയിൽപ്പെടുത്തി ബ്രിട്ടീഷുകാർ വെടിവെച്ചു കൊന്നെന്ന് കഥ. ഇവിടെ നിന്നും 4 കിലോമീറ്റര്‍ . മുന്നോട്ടു പോകുമ്പോൾ പൂക്കോട് തടാകമായി. ഇവിടെ ബോട്ടിംഗ് സൗകര്യമുണ്ട്. വെറ്റിറിനറി യൂണിവേഴ്‌സിറ്റിയും പൂക്കോടുണ്ട്. പൂക്കോട് നിന്നും, വൈത്തിരി വഴി, പടിഞ്ഞാറത്തറ വന്നാൽ, ബാണാസുരസാഗർ ഡാം സന്ദര്‍ശിക്കാം. പോകുന്ന വഴിയുള്ള കാഴ്ചകളും നല്ലതാണ്. ഡാമിന് അടുത്താണ്, മീൻമുട്ടി വെള്ളച്ചാട്ടം. ഇനിയും യാത്ര താല്‍പ്പര്യമെങ്കില്‍ തോട്ടപ്പുറം മനോഹരമായ കർലാഡ് തടാകം കാണാം. ഇതോടെ ആദ്യദിന യാത്ര അവസാനിപ്പിക്കാം. താമസം മാനന്തവാടിയിലാക്കാം. രണ്ടാം ദിനം രാവിലെ തിരുനെല്ലിയ്ക്ക് വിടാം. (തിരുനെല്ലി ... Read more