Columnist: പി എസ് ലക്ഷ്മി
മാധ്യമപ്രവര്‍ത്തകയായ പി എസ് ലക്ഷ്മി ഇന്ത്യാവിഷന്, റിപ്പോര്‍ട്ടര്‍ ചാനലുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ കൊച്ചിയില്‍ ജോലി
പോകാം പൂക്കളുടെ കൊടുമുടിയിലേക്ക് …
(വാലി ഓഫ് ഫ്ലവേഴ്സ് എന്നറിയപ്പെടുന്ന പൂക്കളുടെ താഴ്വരയിലേക്ക് (താഴ്വര എന്ന് പറയുമെങ്കിലും മലകയറി കൊടുമുടിയില്‍ എത്തണം) മാധ്യമ പ്രവര്‍ത്തക പി എസ് ലക്ഷ്മി നടത്തിയ യാത്രാനുഭവം) ഹിമാലയത്തിലേക്കൊരു യാത്ര വര്‍ഷങ്ങളായുള്ള സ്വപ്നമായിരുന്നു. പത്തോ പന്ത്രണ്ടോ വയസുള്ളപ്പോള്‍ എസ് കെ പൊറ്റെക്കാടിന്റെ ഹിമാലയസാമ്രാജ്യത്തില്‍ എന്ന പുസ്തകം ആദ്യമായി വായിച്ചപ്പോള്‍ കണ്ടുതുടങ്ങിയ സ്വപ്നം. അതുകൊണ്ടൊക്കെത്തന്നെയാണ് വനിതാ സഞ്ചാരി കൂട്ടായ്മയായ അപ്പൂപ്പന്താടിയുടെ വാലി ഓഫ് ഫ്ളവേഴ്സ് യാത്രയെക്കുറിച്ച് കേട്ടപ്പോള്‍ മറ്റൊന്നും ചിന്തിക്കാതെ രജിസ്റ്റര്‍ ചെയ്തത്. യാത്രയെക്കുറിച്ച് കൂടുതല്‍ അറിഞ്ഞുതുടങ്ങിയപ്പോഴാണ് ട്രെക്കിംഗിനെക്കുറിച്ചും അതിനായി നടത്തേണ്ട തയാറെടുപ്പുകളെക്കുറിച്ചുമെല്ലാം ഗൗരവമായി ചിന്തിച്ചുതുടങ്ങിയത്. സഹയാത്രികരില്‍ പലരും മാസങ്ങള്‍ക്കുമുമ്പേ തയ്യാറെടുപ്പുകള്‍ തുടങ്ങിയെന്നറിഞ്ഞിട്ടും യാത്രക്ക് രണ്ടാഴ്ചമാത്രം ശേഷിക്കെയാണ് ഞാന്‍ സായാഹ്നനടത്തമെങ്കിലും ആരംഭിച്ചത്. അങ്ങനെ ജൂണ്‍ 21ന് ഉച്ചയോടെ ഞാനുള്‍പ്പെടുന്ന ആദ്യ സംഘം വാലി ഓഫ് ഫ്ളവേഴ്സ് യാത്രക്കായി ഡെറാഡൂണില്‍ പറന്നിറങ്ങി. നാട്ടിലെ തോരാതെ പെയ്യുന്ന മഴയ്ക്കിടയിലൂടെ പറന്നുപൊങ്ങിയ ഞങ്ങളിറങ്ങിയതാകട്ടെ അസഹനീയമായ ചൂടിലേക്ക്. വാങ്ങിക്കൂട്ടിയ സ്വെറ്ററും, ജാക്കറ്റുമെല്ലാം വെറുതെയായോ എന്ന് സംശയിച്ച് ഡെറാഡൂണ്‍ എയര്‍പോര്‍ട്ടില്‍ നിന്നും ... Read more