Columnist: മുരളി തുമ്മാരുകുടി
യുഎന്‍ ദുരന്ത ലഘൂകരണ വിഭാഗം തലവനാണ് മുരളി തുമ്മാരുകുടി
ആഞ്ഞിലിച്ചക്കയെ അവഗണിക്കുന്നതിനെതിരെ മുരളി തുമ്മാരുകുടി
(കേരളത്തില്‍ വ്യാപകമായിരുന്ന ആഞ്ഞിലിച്ചക്കകള്‍ എവിടെപ്പോയി? ആഞ്ഞിലിചക്കയുടെ സംരക്ഷണത്തിനും വ്യാപനത്തിനും സോഷ്യല്‍മീഡിയയില്‍ ആവശ്യം ശക്തമാവുകയാണ്. യുഎന്‍ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.) കൃഷി ശാസ്ത്രജ്ഞരോട് കലിപ്പ്… അബുദാബി സന്ദർശനത്തിന്റെ ഹൈലൈറ്റ് ലുലുമാളിൽ നിന്നും കിട്ടിയ ചക്കപ്പഴം ആയിരുന്നു. പക്ഷെ മിസ് ചെയ്യുന്നത് ആഞ്ഞിലി ചക്കയാണ്. തുമ്മാരുകുടിയിൽ വീടിന് ചുറ്റും ആഞ്ഞിലി മരങ്ങൾ ഉണ്ടായിരുന്നു. അവധിക്കാലം ആയാൽ അതിൽ നിറയെ പഴങ്ങൾ. അല്പം കുട വയർ ഒക്കെ അന്നേ ഉണ്ട്, എന്നാലും ചേട്ടന്മാരോടും (ചേച്ചിമാരോടും), ബന്ധുക്കളോടും ഒക്കെ ഒപ്പം ഞാനും അതിൽ വലിഞ്ഞു കയറും, മരത്തിലിരുന്നു തന്നെ പഴം ശാപ്പിടും. ഇത് ഒരു മനോഹരമായ ഓർമ്മയാണ്. കാലം കഴിഞ്ഞു, ഞാൻ വലുതായി, തുമ്മാരുകുടി വിട്ടു. മരങ്ങളും വലുതായി പക്ഷെ മരങ്ങൾ അവിടെ തന്നെ ഉണ്ട്. പക്ഷെ മരത്തിൽ കയറാനുള്ള എൻ്റെ കഴിവും ധൈര്യവും ഒക്കെ പോയി. പഴയതു പോലെ കുട്ടികളെ മരത്തിൽ കയറാൻ പോയിട്ട് പറമ്പിൽ പോകാൻ ... Read more
ട്രെക്കിങ്ങ് നിരോധനമല്ല ബോധവല്‍ക്കരണമാണ് വേണ്ടത്: മുരളി തുമ്മാരുകുടിയുടെ എഫ്ബി പോസ്റ്റ്
കുരങ്ങിണി മലയിലെ തീപിടിത്തത്തെത്തുടര്‍ന്ന് കേരളത്തിലെ വനങ്ങളില്‍ ട്രെക്കിംഗ് നിരോധിച്ചു. എന്നാല്‍ നിരോധനം അശാസ്ത്രീയമെന്ന് യുഎന്‍ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പോസ്റ്റിന്റെ പൂര്‍ണരൂപം: തേനിക്കടുത്ത് കുരങ്ങിണി മലയിൽ ഉണ്ടായ കാട്ടുതീയിൽ ട്രെക്കിങ്ങിന് പോയ പതിനൊന്നു പേർ മരിച്ചു എന്ന വാർത്ത ഏറെ വേദനിപ്പിക്കുന്നു. ഏതു ദുരന്തം ഉണ്ടായാലും മുരളി തുമ്മാരുകുടി അതിനെ പ്പറ്റി ഒരു ലേഖനം എഴുതും എന്നത് ഇപ്പോൾ കേരളത്തിലെ ഒരു നാട്ടു നടപ്പാണ്. ചേട്ടൻ ഇതിനെക്കുറിച്ച് എഴുതണമെന്ന് ഏറെപ്പേർ പറയുകയും ചെയ്തു. എന്തെഴുതാനാണ് ? എനിക്ക് കുറച്ച് പരിചയമുള്ള ഒരു മേഖലയാണിത്.1998ലെ എൽ നിനോ കാലത്ത് ബോർണിയോ ദ്വീപിൽ വൻ അഗ്നിബാധ ഉണ്ടായി, പുക ഫിലിപ്പീൻസ് മുതൽ സിംഗപ്പൂർ വരെ പരന്നു, വിമാനത്താവളങ്ങൾ അടച്ചിട്ടു. അക്കാലത്ത് ഉപഗ്രഹ ചിത്രങ്ങളുമായി ഫയർ മോണിറ്ററിങ് ചെയ്യാനും ഹെലികോപ്ടറിൽ ഫയർ ഫൈറ്റിങ്ങ് നടത്താനുമുള്ള അവസരം ഉണ്ടായിട്ടുണ്ട് (ഇത് ചെറുത്..) ഫ്രാൻസിലെ അഗ്നിശമന സേനയുടെ പ്രധാന പരിശീലന ... Read more