Columnist: ദിവ്യ ദിലീപ്
മോഡലും ആല്‍ബം സംവിധായികയുമാണ് ദിവ്യ ദിലീപ്. കാന്താരി പ്രൊഡക്ഷന്‍സ് ഉടമ. യാത്രയാണ് ഹോബി
വേങ്ങത്താനം വിശേഷങ്ങള്‍
സാഹസികത ഇഷ്ടപ്പെടുന്നവർക്ക് പോകാൻ കഴിയുന്ന, കാഴ്ചയില്‍ അല്‍പ്പം വെള്ളവും അപകടസാധ്യതയേറെയുമുള്ള അരുവിയാണ് വേങ്ങത്താനം. മൂന്ന് ലെയർ ആയിട്ടുള്ള വെള്ളച്ചാട്ടമാണ് ഇവിടുത്തെ പ്രത്യേകത. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിൽ നിന്നും 10 km സഞ്ചരിച്ചു ചേന്നാട് മാളികയില്‍ നിന്ന് ഒന്നര കിലോമീറ്ററോളം ജീപ്പ് റോഡിലൂടെ വേണം ഇവിടെയെത്താന്‍. ഒരു ദിവസം അച്ഛന്റെ ശിഷ്യനായ “പ്രസാദ്” ചേട്ടൻ ഫ്രീ ആയപ്പോളാണ് നാട്ടിൽ തന്നെയുള്ള ഈ വെള്ളച്ചാട്ടം കാണാൻ പോകാൻ പ്ലാൻ ചെയ്യുന്നത്. കാരണം ചേട്ടന്റെ വീടിനടുത്താണ് ഈ വെള്ളച്ചാട്ടം. വളരെ അപകടകാരിയായി പേരെടുത്തത് കൊണ്ട് പ്രദേശവാസിയായ ഒരാൾ കൂടെയില്ലാതെ പോകുന്നത് ആലോചിക്കാൻ പോലും കഴിയില്ലായിരുന്നു. ശാന്തമായ ചെറിയ നീരൊഴുക്ക് മാത്രമാണെങ്കിലും ചെരിഞ്ഞ പാറകള്‍ അപകടം വരുത്തുന്നതാണ്. വഴുക്കലുള്ള പാറയില്‍ കയറി തെന്നിയാല്‍ 250 അടിയോളം താഴ്ചയിലേക്കാണ് വീഴുന്നത്. ആവശ്യമായ സുരക്ഷയില്ലാത്തതിനാല്‍ വിനോദസഞ്ചാരികളെ നാട്ടുകാര്‍ നിരുത്സാഹപ്പെടുത്തുകയാണ് പതിവ്. രണ്ട് വര്‍ഷത്തിനുള്ളില്‍ മൂന്ന് വിദ്യാര്‍ഥികള്‍ അപകടത്തില്‍ മരിച്ചിട്ടുണ്ട്. അച്ഛനും ഞാനും പ്രസാദ് ചേട്ടനും ഹസും സിസ്റ്ററും അങ്ങനെ ഞങ്ങൾ ... Read more
അയ്യമ്പാറ- അതിമനോഹര കാഴ്ച്ച!
നിങ്ങള്‍ കോട്ടയത്തെ അയ്യമ്പാറയില്‍ പോയിട്ടുണ്ടോ? ദിവ്യ ദിലീപ് എഴുതുന്നു അയ്യമ്പാറ യാത്രാനുഭവം അതിമനോഹര സ്ഥലമാണ് അയ്യമ്പാറ. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പാറക്കുന്നുകള്‍. കോട്ടയം ജില്ലയില്‍ ഈരാറ്റുപേട്ടയ്ക്ക് അടുത്തുള്ള സ്ഥലം. എന്റെ വീട്ടില്‍ നിന്നും അയ്യമ്പാറയ്ക്ക് അധിക ദൂരമില്ല. അങ്ങനെയാണ് അവിടെ ഒരു ഫോട്ടോ ഷൂട്ട് പ്ലാന്‍ ചെയ്തത്. നാൽപതേക്കറോളം വിസ്തൃതിയിൽ പരന്നുകിടക്കുന്നതാണ് പാറക്കൂട്ടം. ഈരാറ്റുപേട്ടയിൽനിന്ന് തീക്കോയി വഴി അരമണിക്കൂർകൊണ്ട് അയ്യമ്പാറയിലെത്താം. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന പാറക്കൂട്ടത്തിലേക്ക് റോഡിൽനിന്ന് കാലെടുത്തുവെയ്ക്കാം. പ്രവേശനഭാഗം ഒഴികെ ബാക്കി മൂന്നുവശവും അഗാധഗർത്തമാണ്. നാലുമണിക്കുശേഷം ഇവിടെ വീശുന്ന ചെറിയ തണുപ്പോടെയുള്ള കാറ്റ് ആകർഷകമാണ്. മേഘങ്ങളില്ലെങ്കിൽ സൂര്യാസ്തമയത്തിന്റെ മനോഹര കാഴ്ചയും അയ്യമ്പാറയിൽ കാണാം. സമുദ്രനിരപ്പിൽനിന്ന് രണ്ടായിരത്തിലധികം അടി ഉയരത്തിലാണ് അയ്യമ്പാറ. ഈരാറ്റുപേട്ടക്കാർക്ക് സുപരിചിതമെങ്കിലും ഇല്ലിക്കക്കല്ലും വാഗമണ്ണും പോകുന്നവർ പലരും അറിയാത്ത ഒരിടം എന്ന് പറയാം. ഇവിടെനിന്നാൽ ഈരാറ്റുപേട്ട ടൗൺ ഉൾപ്പെടെ കിലോമീറ്ററുകൾ ദൂരക്കാഴ്ച ലഭ്യമാവും. ഒരു ചെറിയ ഫോട്ടോഷൂട്ട് പ്ലാൻ ചെയ്താണ് പോയത്. നമ്മളിത്തിരി ക്രേസി ആയതോണ്ട് പാറപ്പുറത്തൂന്നൊരു ... Read more