Author: Tourism News live
റണ്‍ മൂന്നാര്‍ റണ്‍… മൂന്നാര്‍ മാരത്തോണ്‍ ഫെബ്രുവരിയില്‍
സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടേയും (സായ്) അസോസിയേഷന്‍ ഓഫ് ഇന്‍റര്‍നാഷണല്‍ മാരത്തോണ്‍സ് ആന്‍ഡ് ഡിസ്റ്റന്‍സ് റൈസസ് (എഐഎംഎസ്) ന്‍റെയും സഹകരണത്തോടെ കെസ്ട്രല്‍ അഡ്വഞ്ചര്‍ ഹോളിഡയ്സ് ഫെബ്രുവരി 10 മുതല്‍ രണ്ടു ദിവസത്തെ മൂന്നാര്‍ മാരത്തോണ്‍ സങ്കടിപ്പിക്കുന്നു. മാരത്തോണ്‍ മൂന്നാറിനെ സാഹസിക വിനോദ സഞ്ചാ കേന്ദ്രമാക്കി വളര്‍ത്തുമെന്നും ജനങ്ങള്‍ക്കിടയില്‍ ആരോഗ്യബോധം സൃഷ്ടിക്കുന്നതില്‍ പങ്കുവഹിക്കുമെന്നും മരത്തോണിന്‍റെ ചുമതല വഹിക്കുന്ന ശ്രീരാം വെങ്കടരാമന്‍ ഐ.എ.എസ്. അറിയിച്ചു. Picture Courtasy: munnarmarathon.com സമുദ്രനിരപ്പില്‍ നിന്നുയര്‍ന്ന പ്രദേശങ്ങളില്‍ നടക്കുന്ന മാരത്തോണ്‍ മത്സരത്തിന്‍റെ രണ്ടാമത്തെ വേദിയാണ് മൂന്നാര്‍. ഇതിനു മുമ്പ് ലഡാക്കിലാണ് നടന്നിട്ടുള്ളത്. അള്‍ട്രാ ചലഞ്ച്, റണ്‍ ഫണ്‍, ഹാഫ് മാരത്തോണ്‍, ഫുള്‍ മാരത്തോണ്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. അൾട്രാ ചലഞ്ച് ഫെബ്രുവരി 10ന് രാവിലെ 5 മണിക്ക് ആരംഭിക്കും. തേയില തോട്ടള്‍, യൂക്കാലിപ്റ്റിസ് മലനിരകള്‍, മട്ടപ്പെട്ടി ഡാം എന്നിവ കടന്ന് 71 കിലോമീറ്റര്‍ ദൂരം താണ്ടണം. ഈ വിഭാഗത്തിൽ പങ്കെടുക്കുന്നവർക്ക് കുറഞ്ഞത് 18 വയസ്സ് പൂര്‍ത്തിയാവണം. കൂടാതെ ... Read more
കാടു കയറാം തൊമ്മന്‍കുത്തിലേക്ക്
പി ഹർഷകുമാർ സാഹസികത നിറഞ്ഞ ചെറു യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരിക്കലെങ്കിലും സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സ്ഥലമാണ് ഇടുക്കിയിലെ ‘തൊടുപുഴയില്‍’ സ്ഥിതിചെയ്യുന്ന ‘തൊമ്മന്‍കുത്ത്’ വെള്ളച്ചാട്ടം. വന്യമൃഗങ്ങള്‍ വിഹരിക്കുന്ന വനപ്രദേശമാണ് തൊമ്മന്‍കുത്ത്. നിരവധി വെള്ളച്ചാട്ടങ്ങള്‍ കൂടിച്ചേര്‍ന്ന് വലിയൊരു പുഴയായി ഒഴുകുന്ന തൊമ്മന്‍കുത്തില്‍ ഇപ്പോള്‍ ട്രക്കിങിന്റെ കാലമാണ്. നവംബര്‍ മുതല്‍ മെയ് വരെയാണ് ട്രക്കിങിനായി തൊമ്മന്‍കുത്ത് സഞ്ചാരികള്‍ക്കു മുന്നില്‍ തുറക്കുക. മറ്റു മാസങ്ങളില്‍ തൊമ്മന്‍കുത്തിലെത്തി പുഴയുടെ ഭംഗികണ്ട് മടങ്ങാം. ഈ സമയം 10 വെള്ളച്ചാട്ടങ്ങള്‍ പുഴയില്‍ രൂപപ്പെടും. ട്രക്കിങ് ഇഷ്ടപ്പെടുന്ന സ്ത്രീകള്‍ക്കും ധൈര്യമായി തിരഞ്ഞെടുക്കാന്‍ പറ്റിയ സ്ഥലമാണ് തൊമ്മന്‍കുത്ത്. നവംബര്‍ മുതല്‍ മെയ് വരെയാണ് ഇവിടെ ട്രക്കിങ് കാലം. 250 രൂപയാണ് പാസ് നിരക്ക്. ട്രക്കിങ് സംഘത്തില്‍ കുറഞ്ഞത് രണ്ടുപേരെങ്കിലും ഉണ്ടാവണം. രാവിലെ എട്ടിന് ആരംഭിക്കുന്ന ട്രക്കിങ് വൈകിട്ട് അഞ്ചിന് അവസാനിക്കും. രണ്ടുദിവസം മുമ്പ് വിളിച്ചു ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രാമാണ് ട്രക്കിങിന് അവസരം. ട്രക്കിങ് ആരംഭിക്കുന്നതിന് മുമ്പ് കാണാന്‍പോകുന്ന സ്ഥലങ്ങളെക്കുറിച്ച് ഗൈഡ് സഞ്ചാരികള്‍ക്ക് വിശദീകരിക്കും. ഇങ്ങനെ ലഭിക്കുന്ന ... Read more
നടുക്കടലില്‍ ചായക്കടയോ! അതിശയക്കട ഉടന്‍ തുറക്കും
ദുബായ് : കടല്‍ യാത്രയില്‍ ഇനി സാഹസികതക്കൊപ്പം ചായയും നുണയാം. ലോകത്തിലെ ആദ്യ ഫ്ലോട്ടിംഗ് കിച്ചണ്‍ ദുബൈയില്‍ വരുന്നു. സ്കൈയിംഗോ ബോട്ട് സവാരിയോ പായ് വഞ്ചിയോ അടക്കം എന്തിലോ മുഴുകട്ടെ ..നടുക്കടലില്‍ ചായയും ഭക്ഷണവും തരാന്‍ അക്വാപോഡ് റെഡി . കഴിഞ്ഞ മേയിലാണ് ഒഴുകും അടുക്കളയുടെ നിര്‍മാണം തുടങ്ങിയത്. കരയില്‍ കാറിലെത്തുന്നവര്‍ക്കാണ് ഭക്ഷണശാലകളെങ്കില്‍ ഞങ്ങള്‍ സമുദ്ര സഞ്ചാരികളെയാണ് ലക്ഷ്യമിടുന്നതെന്ന് അക്വാപോഡ് ആര്‍ക്കിടെക്റ്റ് ഡിസൈന്‍ സ്റ്റുഡിയോ മേധാവി അഹ്മദ് യൂസഫ് പറഞ്ഞു. ആദ്യം ജുമെരിയയിലാകും പ്രവര്‍ത്തനം . അല്‍-സുഫൌ,കൈറ്റ് ബീച്ചുകള്‍ക്ക് കൂടി ഇവിടം പ്രയോജനം ചെയ്യും. ആവശ്യക്കാരുടെ എണ്ണത്തിന് അനുസരിച്ച് എങ്ങോട്ടു വേണമെങ്കിലും എത്തിക്കാമെന്നതാണ് ഒഴുകും അടുക്കളയുടെ പ്രത്യേകത. ഓര്‍ഡര്‍ ചെയ്യും വിധം ഒഴുകും അടുക്കളയില്‍ രണ്ടു തരത്തില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം. ആദ്യത്തേത് പതാക സമ്പ്രദായം അക്വാപോഡില്‍ നിന്നുള്ള സ്പീഡ് ബോട്ടില്‍ സമീപത്തുള്ള സമുദ്ര യാനങ്ങളില്‍ പതാകയും മെനുവും എത്തിക്കുന്നു. ആവശ്യക്കാര്‍ പതാക ഉയര്‍ത്തിയാല്‍ അവിടെ പോയി ഓര്‍ഡര്‍ ശേഖരിക്കും..ഒഴുകും അടുക്കളക്ക് ... Read more
ബജറ്റില്‍ കണ്ണുനട്ട് ടൂറിസം : നികുതി നിരക്കുകള്‍ കുറയുമോ ?
ന്യൂഡല്‍ഹി : ഫെബ്രുവരി 1ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ് ലി അവതരിപ്പിക്കാനിരിക്കുന്ന ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് വിനോദസഞ്ചാര മേഖല. ജി എസ് ടി കുറയുമോ? രാജ്യത്തെ വലിയ തൊഴില്‍ദാന മേഖലകളിലൊന്നാണ് വിനോദ സഞ്ചാര രംഗം. ഹോട്ടല്‍ താരിഫ് നിരക്കിലെ 28%ജിഎസ്ടി എന്നത് കുറയ്ക്കണമെന്ന ആവശ്യം ഈ രംഗത്തുള്ളവര്‍ ഉന്നയിച്ചുവരുന്നുണ്ട് .ധനമന്ത്രിക്കും ഇതിനോട് യോജിപ്പെന്നാണ് സൂചന. ടൂറിസം രംഗത്ത് സ്വകാര്യ മേഖലക്ക് പ്രോത്സാഹനം നല്‍കാനുള്ള പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചേക്കും. ടൂറിസം രംഗം വേണ്ടത്ര ശക്തിപ്പെടാത്ത ഇടങ്ങളില്‍ നിക്ഷേപം കൊണ്ടുവരാനുള്ള പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിക്കാനാണ് സാധ്യത. pic courtesy: hindustan times നിലവില്‍ ഹോട്ടലുകളിലെ ജിഎസ് ടി നിശ്ചയിക്കുന്നത് പരസ്യപ്പെടുത്തിയ നിരക്കിന് അനുസരിച്ചാണ് . എന്നാല്‍ റൂം നിരക്കുകളില്‍ പല സാഹചര്യത്തിലും വ്യത്യാസം വരാറുണ്ടെന്നും അതിനനുസരിച്ചേ നികുതി ഈടാക്കാവൂ എന്നും ഹോട്ടല്‍ ഉടമകള്‍ പറയുന്നു. ലളിതമാകുമോ ലൈസന്‍സ് നിലവില്‍ ഒരു ഭക്ഷണശാല തുറക്കണമെങ്കില്‍ 23ലൈസന്‍സുകള്‍ സമ്പാദിക്കണം. ഈ പ്രക്രിയ ലളിതമാക്കണമെന്ന ആവശ്യം വിനോദ സഞ്ചാര ... Read more
വരൂ.. ഇന്ത്യന്‍ കരുത്ത് വിളിച്ചോതുന്ന പരേഡ് കാണൂ
ടിഎന്‍എല്‍ ബ്യൂറോ ന്യൂഡെല്‍ഹി : ഇന്ത്യയുടെ കരുത്ത് വിളിച്ചോതുന്ന റിപ്പബ്ലിക് ദിന പരേഡ് കാണാന്‍ ഇനി ദിവസങ്ങള്‍ മാത്രം. വിവിധ സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങള്‍, സേനാ വിഭാഗങ്ങളുടെ പരേഡുകള്‍, കുട്ടികളുടെ കലാപരിപാടികള്‍, ആയുധങ്ങളുടെ പ്രദര്‍ശനം എന്നിവ ഡല്‍ഹിയിലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ കാണാം. വിവിധ വിദേശ രാഷ്ട്ര തലവന്മാരും ജനുവരി 26ന് റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തും. സഞ്ചാരിക്ക് അവിസ്മരണീയമായിരിക്കും പരേഡ്. A bird’s eye view of Rajpath on the occasion of the 68th Republic Day Parade 2017, in New Delhi on January 26, 2017. Photo Courtesy: pib പ്രവേശനം പാസ് മൂലം പാസുണ്ടെങ്കിലെ പരേഡ് കാണാന്‍ രാജ് പഥില്‍ കയറാനാവൂ. പ്രത്യേകക്ഷണമോ ടിക്കറ്റോ വേണം. എല്ലാത്തിനും ടിക്കറ്റുകള്‍ ഇന്ന് ഓണ്‍ലൈനില്‍ ലഭ്യമാണെങ്കിലും റിപ്പബ്ലിക് ദിനാഘോഷ ടിക്കറ്റ് ഓണ്‍ ലൈനില്‍ ലഭ്യമല്ല. ടിക്കറ്റ് ലഭിക്കുന്നിടത്ത് പോയി വാങ്ങുകയെ മാര്‍ഗമുള്ളൂ. The tableau of the ... Read more
Tourism News Live Launches Today
In an attempt to help travellers and the travel/tourism business fraternity, Association of Tourism Trade Organisations India (ATTOI), is all set launch Tourism News Live today. Tourism News Live is a 24 hours complete travel and tourism news portal, a one-of-its-kind attempt from Kerala. Hon. Minister for Tourism, Kadakampally Surendran will launch the website. The event is scheduled to be held at 3 PM on January 22, 2018 at Hotel South Park in Thiruvananthapuram. Kerala Tourism Director P Balakiran, KTDC MD R Rahul, CKTI Chairman E Najeeb, Kerala Travel Mart Society President Baby Mathew Somatheeram, Trivandrum Press Club G Rajeev, ... Read more
Volkswagen ties up with Skoda for 6 new models in India
German automobile giant Volkswagen and Czech, Republic car makers Skoda are planning to invest Rs 7, 800 crore in India for launching brand new 6 cars. photo courtesy:linkedin.com As India is keeping strict regulations on emission and safety the new cars would be given priority based on it. The launch is expected to be in 2020 with 3 cars each for the brands. The new cars would be under Volkswagen Group’s MQB platform, a modular construction of its transverse, front-engine, front-wheel drive automobiles. “If the models are successful in India then we will expand the market to other countries,” informs ... Read more
തണുപ്പുകാലം ഖത്തറിന് ഉത്സവകാലം
ശൈത്യം പിറന്നാല്‍ ഖത്തറില്‍ ആഘോഷക്കാലമാണ്. ഖത്തറിന്‍റെ വാണിജ്യമേളകളും വസന്താഘോഷങ്ങളും നടക്കുന്നത് ശൈത്യക്കാലത്താണ്. സ്കൂള്‍ അവധി തുടങ്ങിയതോടെ ആഘോഷം ഇരട്ടിയായി. രാജ്യത്തെ സ്വദേശികള്‍ക്കും, വിദേശികള്‍ക്കും, പ്രവാസികള്‍ക്കുമായി വിസ്മയിപ്പിക്കുന്ന കലാവിരുന്നുകളും, വിനോദ പരിപാടികളുമാണ് ഖത്തര്‍ ടൂറിസം അതോറിറ്റിയും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളും ചേര്‍ന്ന് നടത്തുന്നത്. പ്രധാന വാണിജ്യമേളയായ ഷോപ്പ് ഖത്തര്‍ പതിമൂന്ന് ഷോപ്പിംഗ് മാളുകളിലാണ് നടക്കുന്നത്. കൂടാതെ രാജ്യത്തിന്‍റെ സാംസ്കാരിക ഗ്രാമമായ കത്താറ കള്‍ച്ചറല്‍ വില്ലേജ്, വിനോദ വാണിജ്യ കേന്ദ്രമായ സൂഖ് വാഖിഫ്, അല്‍ വഖ്റ സൂഖ് എന്നിവിടങ്ങളിലും വസന്താഘോഷങ്ങള്‍ സജീവമാണ്. വ്യാപാര വിപണന മേളകളും, കലാപ്രദര്‍ശനങ്ങളും, അന്താരാഷ്‌ട്ര സമ്മേളനങ്ങളും, കായികപരിപാടികളും നടക്കുന്നുണ്ട്. Picture curtasy: @whatsupdoha ഷോപ്പ് ഖത്തറിന്‍റെ ഭാഗമായി രാജ്യത്തെ ഫാഷന്‍, വസ്ത്ര, സൗന്ദര്യ പ്രേമികള്‍ക്ക് മികച്ച അവസരമാണ് ഒരുക്കിയിരിക്കുന്നത്. വിഖ്യാത ഡിസൈനര്‍മാരുമായും മേക്കപ്പ് കലാകാരന്മാരുമായും നേരിട്ട് സംവദിക്കാനും പുത്തന്‍ വസ്ത്ര ഡിസൈനുകളെക്കുറിച്ച് മനസ്സിലാക്കാനും കഴിയും. വസ്ത്രങ്ങള്‍, സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍ എന്നിവയ്‌ക്കെല്ലാം മാളുകളില്‍ അമ്പതുശതമാനംവരെ വിലക്കുറവുണ്ട് അല്‍ വഖ്റ സൂഖില്‍ ഫെബ്രുവരി ... Read more
India with Cuisine and Yoga at World Economic Forum
Prime Minister Narendra Modi to exhibit Indian desi cuisine and yoga as part of the annual meeting of World Economic Forum at Davos in Switzerland. The 48th World Economic Forum will be attended by over 3000 global leaders as well as people in the field of politics, art and academics. Indian delegates will be the largest in number with over 130 representatives present. picture courtasy: DNA@dna The summit themed ‘Creating a Shared Future in a Fractured World’ will be inaugurated by WEF Chairman Klaus Schwab. WEF also represents annual ‘Crystal Awards’, and the winners of this year are superstar Shahrukh ... Read more
Points to Ponder during Agasthyakoodam Trek
When you are heading up the dense forests and slippery boulders of Agasthyakoodam, you need to be very careful as it is a difficult climb. What would a trekker keep in mind while climbing the steep Agasthyarkoodam? Here’s some expert advice from Viswanath of Summiters India, who has climbed the peak more than 10 times!
മലബാറില്‍ കളിയാട്ടക്കാലം
ഞാന്‍ നിങ്ങളെ തോറ്റത്തെ വര വിളിക്കുന്നേന്‍ ആദിമൂലമായിരിപ്പോരു പരദേവതേ തോറ്റത്തെ കേള്‍ക്ക… Pic: keralatourism.org തെയ്യം തോറ്റംപാടി വരവിളിക്കുന്നതാണിത്. ഒക്ടോബര്‍ മുതല്‍ ജൂണ്‍ വരെ തെയ്യങ്ങളുടെ ഉത്സവകാലമാണ്. വടക്കേ മലബാറിലെ തനത് അനുഷ്ഠാന കലയാണ് തെയ്യം. ആര്യാധിനിവേശത്തിനു കീഴ്പ്പെടാത്ത ദ്രാവിഡപ്പഴമയാണ് തെയ്യങ്ങള്‍ എന്ന് അഭിപ്രായമുണ്ട്. നൃത്തം ചെയ്യുന്ന ദേവതാ സങ്കൽപ്പമാണ് തെയ്യം. പ്രധാനമായും അമ്മ ദൈവങ്ങളാണ് തെയ്യങ്ങള്‍. അഞ്ഞൂറോളം തെയ്യങ്ങള്‍ ഉണ്ടെന്നു പറയപ്പെടുന്നു. എങ്കിലും നൂറ്റിരുപത് തെയ്യങ്ങളാണ് സാധാരണയുള്ളത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ അനുഷ്ഠാനകല കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലാണ് കെട്ടിയാടുന്നത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ സാംസ്കാരിക തീര്‍ഥാടന വിനോദ സഞ്ചാരത്തിന് അനുയോജ്യമായ സ്ഥലമാണ്. കേരളം ദൈവത്തിന്‍റെ സ്വന്തം നാടെങ്കില്‍ വടക്കേ മലബാര്‍ ദൈവങ്ങളുടെ നാടാണ്. ദൈവം എന്നതിന്‍റെ വാമൊഴി രൂപമാണ് തെയ്യം. മനോഹരമായ മുഖത്തെഴുത്തും, കുരുത്തോലകളും പൂക്കളും ഉപയോഗിച്ചുള്ള ആടയാഭരണങ്ങളും, ചെണ്ട, ചേങ്ങില, ഇലത്താളം, കുറുകുഴല്‍, തകില്‍ തുടങ്ങിയ വാദ്യമേളങ്ങളും ലാസ്യ, താണ്ഡവ നൃത്തവും സമ്മേളിക്കുന്ന തെയ്യം വിശ്വാസത്തോടൊപ്പം കലാസ്വാദനവും ഉണര്‍ത്തുന്ന ... Read more
തറവാട്ടിലെന്തുകാര്യം : ലോകമേ തറവാട്
ചായക്കട നടത്തിക്കിട്ടുന്ന വരുമാനം കൊണ്ട് ലോകം ചുറ്റുന്ന എറണാകുളത്തെ വൃദ്ധ ദമ്പതികളെ നമുക്കറിയാം. ബൈക്കിലും സൈക്കിളിലും യാത്ര ചെയ്യുന്നവരെയും നമുക്ക് പരിചയമുണ്ട്. എന്നാല്‍ അല്‍പ്പം വ്യത്യസ്തരാണ് ഓസ്ട്രേലിയന്‍ ദമ്പതികളായ ക്ലാരെയും ആൻഡ്രൂ ബര്‍നെസും. 35 വയസ്സുകാരായ ഇവരായിരിക്കും ലോകത്തിലെ മികച്ച യാത്രാപ്രിയരായ മാതാപിതാക്കള്‍. മക്കളുടെ പഠിത്തവും നിര്‍ത്തി വീടും വിറ്റ് ലോകം ചുറ്റാന്‍ ഇറങ്ങിയിരിക്കുകയാണ് ഇവര്‍. ഒമ്പതു വയസ്സുകാരനായ സ്പെന്‍സറും പതിനൊന്നുകാരിയായ ലില്ലിയുമാണ് സഹ യാത്രികര്‍. ഒരു വര്‍ഷത്തേക്ക് പഠിപ്പ് നിര്‍ത്തി അച്ഛന്‍റെയും അമ്മയുടെയും കൂടെ രാജ്യങ്ങള്‍ കാണാന്‍ ഇറങ്ങിയവര്‍. വെറുതേ വിനോദയാത്ര ചെയ്യുകയല്ല ഇവരുടെ ലക്ഷ്യം, മറിച്ച് പോകുന്ന നാടിന്‍റെ സംസ്ക്കാരവും ജനജീവിതവും ഭൂമിശാസ്ത്രവും അറിയുകയാണ്. സഞ്ചാരഗോത്രങ്ങള്‍ എന്നാണ് ഈ കുടുംബം അറിയപ്പെടാന്‍ ആഗ്രഹികുന്നത്. വിയറ്റ്‌നാം, കംബോഡിയ, തായ് ലാന്‍റ്, മലേഷ്യ എന്നീ രാജ്യങ്ങളിലൂടെ യാത്ര ചെയ്തു. പോകാനുള്ള സ്ഥലങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി കയ്യില്‍ സൂക്ഷിച്ചിട്ടുണ്ട്. ദിവസവും 150 ഡോളറാണ് താമസം ഭക്ഷണം അടക്കമുള്ള ചെലവുകള്‍ക്ക് ഈ കുടുംബം നീക്കിവെച്ചിരിക്കുന്നത്. ... Read more
യോഗയും മോദിയും; ലോക സാമ്പത്തിക ഫോറം തിങ്കളാഴ്ച തുടങ്ങും
തല്‍സമയ യോഗാ ക്ലാസുകളും മോദീ വചനങ്ങളുമായി നാല്‍പ്പത്തിയെട്ടാമത് ലോക സാമ്പത്തിക ഫോറം തിങ്കളാഴ്ച സ്വിറ്റ്സര്‍ലന്‍റിലെ ദാവോസില്‍ തുടങ്ങും. ലോകമെമ്പാടുമുള്ള രാഷ്ട്രീയ, സാമ്പത്തിക, കലാരംഗങ്ങളില്‍ നിന്ന് 3000 നേതാക്കള്‍ ഫോറത്തില്‍ പങ്കെടുക്കും. ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ പങ്കെടുക്കുന്ന ഫോറം എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. 130 പേരാണ് ഇന്ത്യയില്‍ നിന്നും പങ്കെടുക്കുക. ആഗോള സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ ഉന്നമനത്തില്‍ നിര്‍ണായകമാകുന്ന ചുവടുവയ്പ്പുകള്‍ക്ക് ഫോറം വേദിയാകുമെന്ന് വിലയിരുത്തുന്നു. ‘ചിന്നഭിന്നമായ ലോകത്തില്‍ പങ്കുവെക്കലിന്‍റെ ഭാവി’ എന്ന പ്രമേയമാണ് ഇത്തവണ ഫോറം മുന്നോട്ടുവയ്ക്കുന്നത്. picture courtasy: DNA@dna ഉദ്ഘാടനത്തോടനുബന്ധിച്ചാണ് യോഗയുള്‍പ്പെടെയുള്ള സംഗീത-നൃത്ത പൈപാടികള്‍ അരങ്ങേറുക. ചൊവ്വാഴ്ച പ്രധിനിതി സമ്മേളനത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കും. ഇരുപതു വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കുനത്. സ്വിസ് പ്രസിഡന്‍റ് അലൈന്‍ ബെര്‍സെറ്റുമായും വിവിധ കമ്പനികളുടെ സിഇഒമാരുമായും മോദി കൂടിക്കാഴ്ച നടത്തും. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലീ, സുരേഷ് പ്രഭു, അസീം പ്രേംജി, മുകേഷ് അമ്പാനി, പിയൂഷ് ... Read more
കേന്ദ്രക്കമ്മിറ്റി തള്ളി; പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രതീക്ഷയോടെ യെച്ചൂരി
ന്യൂഡല്‍ഹി : ബിജെപിയെ മുഖ്യ ശത്രുവായി കാണാന്‍ കോണ്‍ഗ്രസുമായി സഖ്യമാവാമെന്ന സീതാറാം യെച്ചൂരിയുടെ രാഷ്ട്രീയ രേഖ സിപിഎം കേന്ദ്രകമ്മിറ്റി വോട്ടിനിട്ട് തള്ളി. ഇതോടെ യെച്ചൂരിയുടെ പ്രതീക്ഷ പാര്‍ട്ടി കോണ്‍ഗ്രസിലായി. കേന്ദ്രകമ്മിറ്റിയില്‍ വോട്ടെടുപ്പ് നടന്നെന്ന് യെച്ചൂരി സ്ഥിരീകരിച്ചു . യെച്ചൂരിയുടെ ലൈന്‍ 31നെതിരെ 55 വോട്ടുകള്‍ക്കാണ് തള്ളിയത്. ഡല്‍ഹിയില്‍ നടന്നത് ചര്‍ച്ച മാത്രമാണെന്നും പാര്‍ട്ടി കോണ്‍ഗ്രസാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും യെച്ചൂരി പറഞ്ഞു. സിപിഎമ്മില്‍ ആര്‍ക്കും അഭിപ്രായം പറയാനും ഭേദഗതികള്‍ നിര്‍ദ്ദേശിക്കാനും അവകാശമുണ്ട്. അത്തരം ചര്‍ച്ച മാത്രമാണ് നടന്നത്. യോഗത്തില്‍ രാജി സന്നദ്ധത അറിയിച്ചിരുന്നോ എന്ന ചോദ്യത്തിന് താന്‍ തന്നെയാണ് ഇപ്പോഴും ജനറല്‍ സെക്രട്ടറി എന്നായിരുന്നു യച്ചൂരിയുടെ മറുപടി.
നക്ഷത്രമെണ്ണിക്കേണ്ട: നക്ഷത്രം നിരത്തണം
ടിഎന്‍എല്‍ ബ്യൂറോ ന്യൂഡല്‍ഹി : നക്ഷത്ര ഹോട്ടലുകള്‍ ഇനി ഏതു നക്ഷത്രമെന്ന് പ്രദര്‍ശിപ്പിക്കണം. റിസപ്ഷനിലും ഹോട്ടല്‍ വെബ്സൈറ്റിലും പ്രദര്‍ശിപ്പിക്കണം. ഈ വ്യവസ്ഥ അടക്കം നിരവധി പരിഷ്കാരങ്ങളുമായി ടൂറിസം മന്ത്രാലയം പുതിയ മാര്‍ഗരേഖ പുറപ്പെടുവിച്ചു. Crowne Plaza, Kochi ഹോട്ടലുകള്‍ക്ക് പദവി നല്‍കല്‍ പുതിയ മാര്‍ഗരേഖ പ്രകാരം സുതാര്യവും ലളിതവുമാവുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. സൗകര്യങ്ങള്‍ കണക്കിലെടുത്ത് രാജ്യത്തെ നക്ഷത്ര ഹോട്ടലുകള്‍ക്ക് ഒന്ന് മുതല്‍ അഞ്ചു വരെ എന്ന നിലയില്‍ പദവി നല്‍കിയിട്ടുണ്ട്. നേരത്തെ നക്ഷത്ര പദവിക്കുള്ള അപേക്ഷക്കൊപ്പം ഡിമാണ്ട് ഡ്രാഫ്റ്റ് സമര്‍പ്പിക്കണമായിരുന്നു. മാര്‍ഗ രേഖ പ്രകാരം ഓണ്‍ലൈന്‍ മുഖേനയാണ് ഇനി അപേക്ഷിക്കേണ്ടത്. പണം അടക്കേണ്ടത് ഓണ്‍ലൈന്‍ ഇടപാട് വഴിയും. മാനുഷിക ഇടപെടലിലൂടെ അപേക്ഷ വൈകിക്കുന്നതും കൃത്രിമം കാട്ടുന്നതും ഓണ്‍ലൈന്‍ അപേക്ഷയിലൂടെ ഇല്ലാതാക്കാനാവുമെന്നും മന്ത്രാലയം പറയുന്നു. അപേക്ഷയില്‍ മൂന്നു മാസത്തിനകം തീര്‍പ്പുണ്ടാക്കുമെന്നും ടൂറിസം മന്ത്രാലയം വ്യക്തമാക്കി. ഭേദഗതി പ്രകാരം ഹോട്ടലിലെ ബാര്‍ അല്ലാതെ മറ്റു മദ്യശാലകളെ നക്ഷത്ര ഹോട്ടലുകളുടെ മദ്യശാലാ നിര്‍വചന പരിധിയില്‍പ്പെടുത്തില്ല. ... Read more