Author: Tourism News live
Surajkund International Crafts Mela
Haryana Tourism is all set for the 32nd ‘Surajkund International Crafts Mela’, to be held from 2nd to 18th February at Faridabad this year. The fest is all about showcasing the abundance of distinct handicrafts, handlooms and cultural fabric of India followed by a display of colours, rhythm and drum beats. More than 15 lakh domestic and international visitors are expected this year marking Surajkund Craft Mela as the largest craft fair in the world. The fest is conducted by Surajkund Mela Authority and Haryana Tourism in association with central tourism ministry. Photo Courtesy: youtube.com Theme state selected this year is ... Read more
മദ്യം കേരളത്തില്‍ പൊള്ളും
തിരുവനന്തപുരം : മദ്യത്തിന് കേരളത്തില്‍ വിലകൂടും ബിയറിന്‍റെയും മദ്യത്തിന്‍റെയും നികുതി ഘടന പരിഷ്ക്കരിച്ച് സംസ്ഥാന ബജറ്റ്. 400 രൂപവരെയുണ്ടായിരുന്ന ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് വില്‍പന നികുതി 200 ശതമായി പരിഷ്ക്കരിച്ചു. 400 രൂപയ്ക്കു മുകളിലുള്ള മദ്യത്തിന് 210 ശതമാനമായിരിക്കും വില്‍പ്പന വികുതി. ബിയറിന്‍റെ നികുതി 100 ശതമാനമാക്കി. സര്‍ക്കാര്‍ നേരിട്ട് വിദേശ മദ്യം ഇറക്കുമതി ചെയ്യും. വിദേശ മദ്യങ്ങളുടെയും വൈനിന്‍റെയും ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചു. വിദേശ മദ്യത്തിന്‍റെ ഇറക്കുമതിയില്‍ കെയ്സ് ഒന്നിന് 6000 രൂപയും വൈന്‍ കെയ്സ് ഒന്നിന് 3000 രൂപയും ഇറക്കുമതി തീരുവ ചുമത്തി. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിനും ബിയറിനും സര്‍ചാര്‍ജ്, സാമൂഹ്യസുരക്ഷ സെസ്, മെഡിക്കല്‍ സെസ്, പുനരധിവാസ സെസ് എന്നിവ ഒഴിവാക്കി തത്തുല്യമായ വില്‍പന നികുതി നിരക്ക് പരിഷ്‌കരിക്കും. 60 കോടി വരുമാനമാണ് ഇതിലൂടെ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
Kerala Budget 2018: Rs 82 crore allotted for Kerala Tourism
Kerala Finance minister Thomas Isaac is presenting the state budget. The minister allocated Rs 82 crore for Kerala Tourism’s marketing activities. It also has allocated Rs 40 crore for the protection of heritage projects of Muziris and Thalassery. The heritage project of Alappuzha will be funded through KIIFB. Approvals have been given to a few museums, informed the minister adding that the rest of the projects will be initiated in 2018-19 period. Once the Spices Routes starts functioning, places like Ponnani and Beppur will also come under the heritage project belt. The construction works of Muzhuppilangad Tourism project included in KIIFB will ... Read more
കടുവകളുടെ കണക്കെടുപ്പ് ഇന്ന് തുടങ്ങും
രാജ്യവ്യാപകമായി കടുവകളുടെ കണക്കെടുപ്പ് ഇന്ന് ആരംഭിക്കും. പെരിയാര്‍ കടുവാ സങ്കേതത്തിലെ 59 ബ്ലോക്കുകളിലും കണക്കെടുപ്പ് നടക്കും. മൂന്ന് പേരടങ്ങുന്ന സംഘമാണ് ഓരോ ബ്ലോക്കുകളിലും ഉണ്ടാകുക. കടുവ ഉള്‍പ്പെടയുള്ള മാംസഭോജികളുടെയും അവയുടെ ഇരജീവികളുടെയും സാന്നിധ്യവും എണ്ണവും ഒന്‍പത് വരെ നടക്കുന്ന കണക്കെടുപ്പില്‍ തിട്ടപ്പെടുത്തും. മാംസഭോജികളുടെയും വലിയ സസ്യഭുക്കുകളുടെയും വിവരങ്ങളാവും ആദ്യ മൂന്ന് ദിവസം ശേഖരിക്കുക. പിന്നീട് വരുന്ന രണ്ട് ദിവസങ്ങളില്‍ രണ്ടുകിലോമീറ്റര്‍ നേര്‍രേഖയില്‍ ട്രാന്‍സെക്ട് എടുക്കും. അവസാന മൂന്ന് ദിവസം ടാന്‍സെക്ടില്‍ കാണുന്ന ഇരജീവികളുടെ എണ്ണമാണ് രേഖപെടുത്തുക. ശേഖരിക്കുക വിവരങ്ങള്‍ MSTRIPES എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പെരിയാര്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷനില്‍ ശേഖരിച്ച് ദേശീയ കടുവാ സംരക്ഷണ അതോറിറ്റിക്ക് കൈമാറും.
കടല്‍ കാഴ്ച്ചകളൊരുക്കി സി.എം.എഫ്.ആര്‍.ഐ
സമുദ്ര മത്സ്യമേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ ഗവേഷണ സ്ഥാപനമായ സെന്‍റര്‍ മറൈന്‍ ഫിഷറീസ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സി.എം.എഫ്.ആര്‍.ഐ) 71മത് സ്ഥാപക ദിനം ആഘോഷിക്കുന്നു. ഇതിന്‍റെ ഭാഗമായി നാളെ പൊതുജനങ്ങള്‍ക്കായി സി.എം.എഫ്.ആര്‍.ഐ വിവിധ പരിപാടികള്‍ സങ്കടിപ്പിക്കും. ആഴക്കടലിന്‍റെ ദൃശ്യങ്ങള്‍ അനാവരണം ചെയ്യുന്ന കാഴ്ചകള്‍ ആസ്വദിക്കാനും പുതിയ ഗവേഷണ പഠനങ്ങള്‍ ശാസ്ത്രജ്ഞരില്‍ നിന്ന് നേരിട്ട് മനസ്സിലാക്കാനും പൊതുജനങ്ങള്‍ക്ക് അവസരമുണ്ട്. ശാസ്ത്ര- ഗവേഷണ പഠനങ്ങളുടെ പ്രദര്‍ശനം, മത്സ്യങ്ങളുടെ വയസ്സ് കണ്ടെത്തുന്ന പരീക്ഷണ ശാല, മ്യുസിയം, മറൈന്‍ അക്വോറിയം, ലബോറട്ടറികള്‍ തുടങ്ങിയവ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്.
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന് കനകക്കുന്നില്‍ ഇന്ന് തുടക്കം.
ഇനി മൂന്ന് നാള്‍ തലസ്ഥാനനഗരി അക്ഷരങ്ങളുടെ ആഘോഷനഗരിയാവും. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന് വെള്ളിയാഴ്ച്ച തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ തുടക്കം. രാവിലെ പത്തുമണിമുതല്‍ വിവധ സെക്ഷനുകള്‍ ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകുന്നേരം മൂന്ന് മണിക്ക് അക്ഷരോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്യും. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി വീരേന്ദ്രകുമാര്‍ അധ്യഷനാവുന്ന ചടങ്ങില്‍ കവിയത്രി സുഗതകുമാരി അനുഗ്രഹപ്രഭാഷണം നടത്തും. അക്ഷരോതേസവത്തില്‍ പങ്കെടുക്കാന്‍ തത്സമയ രജിസ്‌ട്രേഷന്‍ വെള്ളിയാഴ്ച്ച മുതല്‍ കനകക്കുന്നില്‍ ആരംഭിക്കും. ഒരു ദിവസത്തേക്ക് 100 രൂപയും മൂന്ന് ദിവസത്തേക്ക് 250 രൂപയുമാണ് രജിസ്‌ട്രേഷന്‍ ഫീസ്. പ്ലസ്ടൂ വരെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. ഓണ്‍ലൈന്‍ (www.mbifl.com) വഴിയും ‘ബുക്ക് മൈ ഷോ’ ആപ്പിലൂടെയും രജിസ്റ്റര്‍ ചെയ്യാം.
Get Ready for the Goan Carnival
Photo Courtesy:goa-tourism.com Traveller’s Paradise, Goa is all geared up for ‘The Great Goa Carnival’. The fest is all about showcasing Goan Food and Cultural extravagance, followed by a float parade among different parts of the city. The event is to be held from 10th to 13th February. The carnival is celebrated every year based on the Christian belief of Mardi Gras (Fat Wednesday). Great Goa Carnival includes a feast, drinks, dancing and is observed throughout the state. The fest is celebrated following the traditions passed by Portuguese who had controlled Goa for 500 years. ‘Every year a Goan native is ... Read more
ടൂറിസത്തിന് 200 കോടിയിലേറെ : വള്ളംകളി ലീഗ് അടിസ്ഥാനത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ടൂറിസത്തിന് ബജറ്റില്‍ മുന്തിയ പരിഗണന. ടൂറിസം മാര്‍ക്കറ്റിംഗിനു മാത്രം നീക്കിവെച്ചത് 82 കോടി രൂപ. പൈതൃക സ്മാരക സംരക്ഷണത്തിനാണ് മുന്‍ഗണന. 40 കോടി രൂപ ഇതിനായി നീക്കിവെച്ചു.വള്ളംകളി ലീഗടിസ്ഥാനത്തില്‍ നടത്തും. ഇഴഞ്ഞുനീങ്ങിയ മുസിരിസ് പദ്ധതി രണ്ടു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കും.തലശ്ശേരി,പൊന്നാനി,ബേപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളെ ടൂറിസം മാപ്പില്‍ ഉള്‍പ്പെടുത്തും.കൊച്ചി ബിനാലെ,തൃശൂര്‍ പൂരം,വള്ളംകളി,ഓണാഘോഷം എന്നിവക്ക് 16 കോടി രൂപ നീക്കിവെച്ചു. വള്ളംകളി ലീഗ് അടിസ്ഥാനത്തില്‍ നടത്താന്‍ 10 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. കെടിഡിസി, ബേക്കല്‍ റിസോര്‍ട്സ് കോര്‍പ്പറേഷന്‍, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൌണ്‍സിലുകള്‍ക്ക് 26.25 കോടി,ഹോസ്പിറ്റാലിറ്റി പരിശീലന സ്ഥാപനങ്ങള്‍ക്ക് 12 കോടി,ഗസ്റ്റ് ഹൗസ് നവീകരണത്തിന് 33 കോടി, വിഷന്‍ വര്‍ക്കലക്ക് 33 കോടി എന്നിങ്ങനെ നീക്കിവെച്ചു . ടൂറിസം രംഗത്ത് ഒമ്പത് ദേശീയ അവാര്‍ഡുകള്‍ കേരളം നേടിയെന്നു ധനമന്ത്രി പറഞ്ഞു. കെഎ ബീനയുടെ യാത്രാവിവരണവും സിസ്റ്റര്‍ മേരി ബെനീഞ്ഞോയുടെ വാക്കുകളും ഉദ്ധരിച്ചാണ് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി ടൂറിസം രംഗത്തേക്ക് കടന്നത്. വേമ്പനാട്ട് കായലിലെ ... Read more
അറുപത് ഏക്കറില്‍ ജലാശയം: പദ്ധതിക്ക് അനുമതി
കോഴിക്കോട് പാറോപ്പടിയില്‍ 60 ഏക്കര്‍ സ്ഥലത്ത് ജലാശയം നിര്‍മിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പരിസ്ഥിതി സംരക്ഷണത്തിനും വിനോദസഞ്ചാര പ്രോത്സാഹനത്തിനും ഉതകുന്ന രീതിയില്‍ പദ്ധതി നടപ്പാക്കുന്നതിന് സ്ഥലമുടമകള്‍ക്ക് പങ്കാളിത്തമുളള കമ്പനി രൂപീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. പാറോപ്പടി-കണ്ണാടിക്കല്‍ കൃഷിചെയ്യാത്തതും വെളളം കെട്ടിനില്‍ക്കുന്നതുമായ സ്ഥലത്ത് സ്ഥലമുടമകളുടെ പങ്കാളിത്തത്തോടെ പരിസ്ഥിതി-ടൂറിസം പദ്ധതി നടപ്പാക്കാനുളള നിര്‍ദേശം എ. പ്രദീപ് കുമാര്‍ എം.എല്‍.എയാണ് മുന്നോട്ടുവെച്ചത്. ജലാശയമുണ്ടാക്കാന്‍ പറ്റിയ സ്ഥലമാണ് ഇതെന്ന് സി.ഡബ്യൂ.ആര്‍.ഡി.എം നടത്തിയ പ്രാഥമിക പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗതീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ സി.ഡബ്യൂ.ആര്‍.ഡി.എം വിശദമായ പഠനം നടത്തും. പദ്ധതി തയ്യാറാക്കുന്നതിന് കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. യോഗത്തില്‍ ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രന്‍, എ. പ്രദീപ് കുമാര്‍ എം.എല്‍.എ, കലക്ടര്‍ യു.വി. ജോസ്, ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി കൗണ്‍സില്‍ വൈസ് പ്രസിഡന്‍റ് ഡോ. സരേഷ് ദാസ്, കെ.ടി.ഐ.എല്‍. മാനേജിങ് ഡയറക്ടര്‍ മോഹന്‍ലാല്‍, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തന്‍, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ... Read more
Budget 2018: Kumarakom to get a face lift
Photo Courtesy: kumarakom.com Kumarakom, in Kerala, is selected to develop as one of the 10 iconic tourist destinations in India, which is presented in the annual Union Budget for 2018-19, by Finance Minister Arun Jaitley. He said this can be achieved by adopting a holistic approach of development with the support of the private sector. During the budget announcement on February 1, the minister said that the Central Government would like to convert 10 popular tourist destinations into iconic and model destinations. These iconic places will be developed as model destinations with the help of private partnership. Taj Mahal, Fatehpur Sikri, ... Read more
ബജറ്റ് സ്ത്രീ സൗഹൃദം: നിറഞ്ഞത് പെണ്ണെഴുത്ത്
തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ നിറഞ്ഞത് സ്ത്രീ ശക്തി. സ്ത്രീ സൗഹൃദ ബജറ്റില്‍ ഉടനീളം വനിതാ എഴുത്തുകാരുടെ സൃഷ്ടി ശകലങ്ങള്‍ നിറഞ്ഞുനിന്നു. മിക്ക എഴുത്തുകാരികളുടെയും രചനകളിലെ ഭാഗങ്ങള്‍ ധനമന്ത്രി ബജറ്റ് പ്രസംഗത്തിലുടനീളം ഉദ്ധരിച്ചു. പൊരുതി വളരുന്ന മലയാളി സ്ത്രീത്വത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ധനമന്ത്രി ബജറ്റ് പ്രസംഗം തുടങ്ങിയത്. കേരളത്തിലെ പുരുഷകോയ്മ തകര്‍ത്തേറിയണ്ടത്തിന്‍റെ ആവശ്യകത പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു.വനിതാക്ഷേമത്തിന് 1267കോടി,കൊച്ചിയില്‍ 4 കോടി മുടക്കി ഷീ ലോഡ്ജ്,ഇരുപതാം വാര്‍ഷികത്തില്‍ കുടുംബശ്രീക്ക് ഇരുപതിന പരിപാടി എന്നിവ ബജറ്റിലുണ്ട്. വഴിയോരങ്ങള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിയ ഇടങ്ങളിലും പോലീസ് സ്റ്റേഷന്‍ അടക്കമുള്ള പൊതു സ്ഥലങ്ങളിലും സ്ത്രീകള്‍ക്ക് ടോയ്ലറ്റുകള്‍ സ്ഥാപിക്കും. സ്ത്രീ സുരക്ഷയ്ക്ക് 50കോടി നീക്കിവെച്ചു. ലിംഗ നീതി പ്രാവര്‍ത്തികമാക്കാന്‍ വിവിധ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതി ആവിഷ്ക്കരിക്കും. അവിവാഹിതരായ അമ്മമാര്‍ക്ക് ധനസഹായം ഇരട്ടിയാക്കി-2000 രൂപ. സ്ത്രീ സൗഹൃദ പദ്ധതി ഏറ്റെടുക്കുന്ന പഞ്ചായത്തുകള്‍ക്ക് 10 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. അതിക്രമങ്ങളെ അതിജീവിക്കുന്നവര്‍ക്ക് അടിയന്തിര സഹായം നല്‍കുന്നതിനു മൂന്നു ... Read more
റെഡ് ബുള്‍ എയര്‍ റേസ് ചാംപ്യന്‍ഷിപ്പ് ഇന്ന് മുതല്‍
റെഡ് ബുള്‍ എയര്‍ റേസ് ചാംപ്യന്‍ഷിപ്പ് 2018 അബുദാബി ബ്രേക്ക് വാട്ടറില്‍ ഇന്നും നാളെയും നടക്കും. അബുദാബിയില്‍ തുടര്‍ച്ചയായി 11 വര്‍ഷമായി നടക്കുന്ന റെഡ്ബുള്‍ എയര്‍ റേസിന്റെ ഈ വര്‍ഷത്തെ പ്രഥമ മല്‍സരമാണ് ഇന്ന് ഉച്ചയ്ക്ക് നടക്കുക. ചാംപ്യന്‍ഷിപ് യോഗ്യത മല്‍സരങ്ങള്‍ ഇന്നലെ പൂര്‍ത്തിയായിരുന്നു.
കേരള ബജറ്റ്: ഒറ്റനോട്ടത്തില്‍
ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലെ സുപ്രധാന നിര്‍ദ്ദേശങ്ങള്‍: തീരദേശത്തിനായി 2000 കോടിയുടെ പാക്കേജ്. തീരദേശഗ്രാമങ്ങളില്‍ വൈഫൈ. കെഎസ്എഫ്ഇയുടെ കീഴില്‍ എന്‍ആര്‍ഐ ചിട്ടികള്‍ തുടങ്ങും. സപ്ലൈകോ നവീകരണത്തിന് എട്ടു കോടി. ആലപ്പുഴയിലെ വിശപ്പുരഹിത നഗരം പദ്ധതി സംസ്ഥാനത്തെങ്ങും വ്യാപിപ്പിക്കും. 20 കോടി നീക്കിവെച്ചു. കുടുംബശ്രീ വഴി കോഴിയിറച്ചി പദ്ധതി പ്രോത്സാഹിപ്പിക്കും. ലൈഫ് പാര്‍പ്പിട പദ്ധതിക്ക് 2500കോടി. മലബാര്‍ കാന്‍സര്‍ സെന്‍ററിനെ ആര്‍സിസി നിലവാരത്തിലേക്ക് ഉയര്‍ത്തും. കൊച്ചിയിലും ആര്‍സിസി മാതൃകാ ആശുപത്രി. സ്കൂളുകളുടെ ഡിജിറ്റലൈസേഷന്‍ ഉടന്‍ പൂര്‍ത്തീകരിക്കും. ബാംബൂ കോര്‍പ്പറേഷന് 10കോടി രൂപ. കൈത്തറി മേഖലക്ക് 150കോടി. കശുവണ്ടി മേഖലക്ക് 54.45കോടി.രാജ്യാന്തര കശുവണ്ടി ബ്രാന്‍ഡ് അവതരിപ്പിക്കും 2015ലെ ഭൂനികുതി പുനസ്ഥാപിക്കും. പ്രതീക്ഷിക്കുന്നത് 100കോടി അധിക വരുമാനം. കേരള സ്റ്റാര്‍ട്ട് അപ് മിഷന് 80കോടി. സ്വകാര്യ ആശുപത്രികളില്‍ അടിയന്തിര ചികിത്സ ഉറപ്പാക്കും. ടെക്നോപാര്‍ക്ക്-ടെക്നോ സിറ്റി പദ്ധതികള്‍ക്ക് 84കോടി രൂപ. കണ്ണൂര്‍ വിമാനത്താവളം,ഗയില്‍ വാതക പൈപ്പ് ലൈന്‍, ആലപ്പുഴ,കൊല്ലം ബൈപ്പാസ് പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. റോഡ്,പാലം ... Read more
The Apostle of Zero Budget Farming
It was a proud moment for Subash Palekar, a farmer in Belora village in the district of Amaravati, Maharashtra, after winning Padmashri for his Zero Budget Natural Farming Model back in 2016. Subash Palekar, a BSc graduate in Agriculture, was known as ‘Krishi ka Rishi’ by fellow farmers. Palekar had always kept this in mind that using chemical fertilizers is not only bad for health but also result in a drop in the yield. Palekar religiously researched about the concept of zero farming and only after 3 long years of research he could find that the chemical fertilizers are spoiling ... Read more
ചുരം കയറാതെ വയനാട്ടിലെത്താന്‍ തുരങ്കം വരുന്നു
വയനാട്ടിലേക്ക് തുരങ്കപാത വരുന്നു. ആറര കിലോമീറ്റര്‍ മലതുരന്ന് കടന്നുപോവുന്ന തുരങ്കപാത ജില്ലയുടെ കിഴക്കന്‍ മലയോരത്താണ് വരുന്നത്. തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപോയില്‍- കള്ളാടി- മേപ്പാടി റോഡിലാണ് തുരങ്കത്തിന് സാധ്യത. മുത്തപ്പന്‍പുഴയ്ക്കു സമീപം സ്വര്‍ഗംകുന്നില്‍ നിന്ന് ആരംഭിച്ച് മേപ്പാടിയിലെ കള്ളാടിയില്‍ ചെന്നുചേരുന്ന തുരങ്കപാതയാണ് ലക്ഷ്യമിടുന്നത്. തുരങ്കപാത കടന്നുപോകുന്ന സ്ഥലങ്ങളിലെ വനത്തിനോ വന്യജീവികള്‍ക്കോ പ്രയാസമുണ്ടാക്കാത്ത പദ്ധതി ആയതിനാല്‍ പാരിസ്ഥിതിക അനുമതി ലഭിക്കാന്‍ എളുപ്പമാണ്. സമുദ്രനിരപ്പില്‍ നിന്നും 950 മീറ്റര്‍ ഉയരമുള്ള പ്രദേശമാണ് സ്വര്‍ഗംകുന്ന്. ഇരുവഞ്ഞിപ്പുഴ കടന്ന് കുണ്ടന്‍തോട് വഴി ഒന്നരകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. 2014ല്‍ തുരങ്കപാതയ്ക്കായി പൊതുമരാമത്ത് വകുപ്പ് സാധ്യതാപഠനം നടത്തിയിരുന്നു. പാത നിര്‍മിക്കാന്‍ അനുയോജ്യമാണെന്ന റിപ്പോര്‍ട്ടും അന്ന് നല്‍കിയിരുന്നു. റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കൊങ്കണ്‍ റെയില്‍വേ തുരങ്കപാതയ്ക്ക് വേണ്ടി വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡ് വയനാട് എത്തി. മെട്രോമാന്‍ ഇ. ശ്രീധരന്‍റെ ഇടപെടലിനെത്തുടര്‍ന്നാണ് കൊങ്കണ്‍ റെയില്‍വേ റിപ്പോര്‍ട്ട് നല്‍കാന്‍ സന്നദ്ധത അറിയിച്ചത്. 2016ല്‍ ജോര്‍ജ് എം തോമസ് എം.എല്‍.എയുടെ നേതൃത്വത്തില്‍ തുരങ്കപാതയുടെ ... Read more