Author: Tourism News live
ചരിത്രത്തിലേയ്ക്ക് ബൈക്കോടിച്ചു കയറ്റി ജീന
തൃശൂര്‍ ചാലക്കുടിക്കാരിയായ ജീന മരിയയ്ക്ക് ഒരു സ്വപ്നമുണ്ട്. ബൈക്കില്‍ ഈ ലോകം മുഴുവന്‍ കറങ്ങണം. ഇന്ത്യന്‍ എൻഡ്യൂറൻസ് റൈഡേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച ബാപുബാ (ബാംഗ്ലൂര്‍-പൂണെ-ബാംഗ്ലൂര്‍) ചലഞ്ചില്‍ ബൈക്കോടിച്ച് രണ്ടാമതായി മത്സരം പൂര്‍ത്തിയാക്കിയ ജീന ടൂറിസം ന്യൂസ് ലൈവിനോട് സംസാരിക്കുന്നു. യാത്രയോടുള്ള ഇഷ്ടം ചെറുപ്പത്തിലേ കൂടെക്കൂടി. കൂട്ടിനു ബൈക്ക് ഉണ്ടെങ്കില്‍ യാത്രകള്‍ കൂടുതല്‍ മനോഹരമാക്കും. ആദ്യം സ്വന്തമാക്കിയ വണ്ടി വെസ്പ. ഇപ്പോള്‍ കൂട്ട് അവഞ്ചര്‍ ക്രൂസ് 220നോട്. കാക്കനാട് പ്രസ് അക്കാദമിയില്‍ നിന്നും ജേര്‍ണലിസത്തില്‍ ഡിപ്ലോമ നേടിയ ജീന ആകാശവാണി കൊച്ചി നിലയത്തില്‍ ആര്‍.ജെയാണ്. അച്ഛന്‍ തോമസിനോടും അമ്മ ലൂസിയോടും ചെറിയ യാത്രയുണ്ടെന്നു പറഞ്ഞ് ബാംഗ്ലൂര്‍ക്ക് വണ്ടി കയറി. കാര്യം എന്താണെന്ന് ചേട്ടന്‍ ജിയോയോട് പറഞ്ഞു. 23ന് രാത്രി ബാംഗ്ലൂര്‍ എത്തി. റൈഡില്‍ പങ്കെടുക്കാന്‍ 50 ആളുകള്‍ എത്തിയിരുന്നു. മൂന്നു പേരടങ്ങുന്ന ബാച്ചായി പൂണെയിലേയ്ക്ക് യാത്ര തിരിച്ചു. വണ്ടിയില്‍ ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ചു. കയ്യില്‍ ഒആര്‍എസ് ലായനി കരുതി. ബാപുബാ റൈഡ് ... Read more
മൈസൂര്‍ ട്രാവല്‍ മാര്‍ട്ടിന് തുടക്കം
രാജ്യാന്തര തലത്തില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി സംഘടിപ്പിച്ച മൈസൂരു ട്രാവല്‍ മാര്‍ട്ട് 2018 കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉദ്ഘാടനം ചെയ്തു. പ്രാദേശിക ടൂറിസം ഉല്‍പന്നങ്ങളുടെ പ്രദര്‍ശനം ലക്ഷ്യം വെക്കുന്ന പരിപാടി മൈസൂര്‍ ടൂറിസം വകുപ്പും, മൈസൂര്‍ ട്രാവല്‍ അസോസിയേഷനും (എം ടി എ), മൈസൂര്‍ ഹോട്ടല്‍ അസോസിയേഷനും കൂടി ചേര്‍ന്നാണ് നടത്തുന്നത്. മുന്‍ മന്ത്രി എസ് എ രാംദാസ്, കര്‍ണാടക പ്രദേശ് ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജേന്ദ്രന്‍, മൈസൂരു ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്റ് നാരായണ ഗൗഡ, വ്യവസായി ജഗന്നാഥ ഷേണായി എന്നിവര്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു അല്‍ഫോണ്‍സ് കണ്ണന്താനം സംസാരിച്ചത്. ഇന്ത്യയിലെ ടൂറിസം രംഗം ഇപ്പോള്‍ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്, ഇനിയും മികച്ച രീതിയിലേക്ക് ഈ രംഗം മുന്നോട്ട് പോകണമെങ്കില്‍ ടൂറിസം രംഗത്തെ തല്‍പരകക്ഷികളായ സംസ്ഥാന ഗവണ്‍മെന്റും, കേന്ദ്ര ഗവണ്‍മെന്റും, മറ്റു അനുബദ്ധ ഹോട്ടല്‍, റിസോര്‍ട്ട് ഉടമകള്‍ എന്നിവര്‍ ഒന്നിച്ച് നില്‍ക്കണം. കഴിഞ്ഞ വര്‍ഷം 10 മില്യണ്‍ സന്ദര്‍ശകരാണ് ഇന്ത്യ ... Read more
Mysore Travel Mart 2018 begins; Min promises 3 new flights
Mysore is going to be well connected by air with Goa, Mumbai and Kochi, under the UDAAN scheme, promised K J Alphons, Union Minister for State for Tourism, while addressing the inaugural function of Mysuru Travel Mart 2018. The minister also said Dussehra, celebrated at the end of Navratri every year in October-November, would be celebrated as a global festival. “Our aim is to double the travel annual economy of India in 3 years. We are capable to rise up to global standards, with much cleaner cities/destinations compared to the ones earlier,” said the minister. “Mysore, which is known for its ... Read more
99-year-old swimmer sets world record
George Corones, a veteran swimmer from Australia sets new world record by completing 50-metre freestyle, in under 56.12 seconds for the 100-104 age category. Georg Corones, hailing from Brisbane, Australia took his career to the next level after attaining the age of 80, with his passion to exercise. George crowned the world record by smashing the previous achievement of a British swimmer, who took around 1.31 minutes to finish the same category spell. George, who is about to turn 100 in April, was overwhelmed by the cheering crowd, at Gold Coast in Queensland, Australia. “It was an exemplary swim for me, ... Read more
Booking.com announces 10 start-ups for its Sustainable Tourism programme
Booking.com, one of the world’s largest e-commerce companies and digital technology leader, announced the 10 sustainable tourism startups that will be joining the 2018 Booking Booster Programme in Amsterdam in May 2018. Building upon its successful launch in 2017, the three-week accelerator programme consists of a series of lectures, hands-on workshops and coaching, culminating in a final pitch to receive a scaling grant of up to €500k from Booking.com’s €2 million fund in order to help support the next stage of the startups’ projected growth. Out of the 10, start-ups, two are from India and one from Nepal. Global Himalayan Expedition ... Read more
സ്ത്രീകള്‍ ആദ്യം; അവരുടെ സീറ്റ് കൈമാറേണ്ട
ട്രെയിനുകളില്‍ വനിതകള്‍ക്കായി നീക്കി വച്ചിരിക്കുന്ന ക്വാട്ടയില്‍ ബുക്ക് ചെയ്യാതെ വരുന്ന ഒഴിവില്‍ വെയ്റ്റിംഗ് ലിസ്റ്റിലുള്ള വനിതാ യാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് റെയില്‍വേയുടെ നിര്‍ദ്ദേശം. വെയ്റ്റിംഗ് ലിസ്റ്റിലെ വനിതകളെ പരിഗണിച്ച് കഴിഞ്ഞാല്‍ അടുത്തതായി മുതിര്‍ന്ന പൗരന്‍മാര്‍ക്കാണ് അവസരം. പുതുക്കിയ വനിത ക്വാട്ടയിലേക്ക് നേരത്തെ ചാര്‍ട്ട തയ്യാറാക്കിയതിന് ശേഷം ബര്‍ത്തുകളിലേക്ക് വെയിറ്റിങ് ലിസ്റ്റിലുള്ളവരെയായിരുന്ന് പരിഗണിച്ചിരുന്നത്. Railways to offer unutilised berths in trains under ladies quota first to women passengers on waiting list & then to senior citizens. In case of a vacant berth, ticket checking staff can allot it to other lady passengers, making travel easier for women passengers. pic.twitter.com/0cYKhEt4iB — Piyush Goyal (@PiyushGoyal) March 2, 2018 ഇനി മുതല്‍ ഈ ക്വാട്ടയില്‍ ശേഷിക്കുന്ന സീറ്റുകളിലേക്ക് വെയിറ്റിങ് ലിസ്റ്റിലുള്ള വനിതാ യാത്രക്കാര്‍ക്കായിരിക്കും മുന്‍ഗണന ... Read more
സ്മാര്‍ട്ട് വിപ്ലവം; ആദ്യ റോബോട്ട് എന്‍ജിനീയറുമായി യു എ ഇ
എന്‍ജിനീയറിംഗ് ഇന്റലിജന്‍സ് ‘സ്മാര്‍ട്ട് വിപ്ലവത്തിന്’ ദുബൈ ഒരുങ്ങി. ലോകത്ത് ആദ്യമായി വികസിപ്പിച്ചെടുത്ത് റോബോട്ട് എന്‍ജിനീയര്‍ ആണ് സ്മാര്‍ട്ട് മേളയിലെ താരം. സുപ്രധാനമായ ചുമതലകള്‍ അനായാസം നിര്‍വഹിക്കുന്ന സൂപ്പര്‍ സ്മാര്‍ട്ട് എന്‍ജിനീയറിന്റെ പേറ്റന്റ് ചുമതല ഉടന്‍ തന്നെ കരസ്ഥമാക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്. സ്മാര്‍ട്ട് റോബോട്ടിന് കൃത്യസമയത്ത് പദ്ധതികള്‍ ആസൂത്രണം ചെയ്യാനും, പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനും, എല്ലാ ജോലികളും ഏറ്റെടുക്കാനും കഴിയുമെന്ന് അടിസ്ഥാന സൗകര്യ വികസന മന്ത്രി ഡോ. അബ്ദുല്ല ബിന്‍ മുഹമ്മദ് ബെന്‍ഹൈഫ് അല്‍ നു ഐമി പറഞ്ഞു. നൂതന ആശയങ്ങളുടെ കൂടുതല്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തു വികസന പ്രക്രിയയ്ക്ക് വേഗം കൂട്ടാന്‍ സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു. യു എ ഇ ശതവത്സര പദ്ധതി മുന്‍ നിര്‍ത്തി അടിസ്ഥാന സൗകര്യ മേഖലയില്‍ ഒട്ടേറെ പദ്ധിതികള്‍ നടപ്പാക്കുകയാണ്. പുതിയൊരു ലോകത്തിനായി ജനങ്ങളെ സജ്ജരാക്കുകയാണ് അതു കൊണ്ട് തന്നെ ഇതില്‍ ഓരോ വ്യക്തിയും പങ്കുവഹിക്കുവാനാകും. സമയബന്ധിതമായി ഇതെല്ലാം പൂര്‍ത്തിയാക്കാന്‍ ബൗദ്ധികവും വൈജ്ഞാനികവുമായും മുന്നേറണമെന്ന് ... Read more
Sea Ice fades at Antarctica
A major portion of ice, covering the sea at Antartica had been reduced for the second straight year, according to reports by Australian Scientists. A satellite report sent from the Australian Antarctic Division (AAD), states that about 2.15 million sq km of surrounding ice had been recorded at the lowest point. “Since August 2016, the sea ice coverage has been tracking well below the long-term average,” said Phil Reid scientist at Bureau of Meteorology, Antarctic. The ice cover is very important for the survival of marine micro-organisms as well as great whales. It also plays a crucial role in the ... Read more
ആറാം വട്ടവും ആറ്റുകാലെത്തി ആറംഗ സംഘവുമായി
ഡാനിയേല (ന്യൂസ് 18, കൗമുദി ടിവി എന്നിവിടങ്ങളില്‍ ജേര്‍ണലിസ്റ്റ് ആയിരുന്ന ലക്ഷ്മി ഇന്ദിര കണ്ട പൊങ്കാലക്കാഴ്ച ) ബ്രസീല്‍ സ്വദേശി ഡാനിയേലക്ക് ആറ്റുകാല്‍ പൊങ്കാലയില്‍ ഇത് ആറാമൂഴമായിരുന്നു. അമ്പലത്തറ മില്‍മാ ജംഗ്ഷനിലായിരുന്നു ഡാനിയേല പൊങ്കാലയിട്ടത്. ഫെസ്ബുക്കിനു മുന്‍പ് ഓര്‍ക്കുട്ട് സോഷ്യല്‍ മീഡിയയില്‍ കൂടൊരുക്കിയ കാലത്താണ് ഡാനിയേല ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ നിന്ന് ജീവിത പങ്കാളിയെ കണ്ടെത്തിയത്. ഓര്‍ക്കുട്ടിലെ കൂട്ട് പേരൂര്‍ക്കടക്കാരന്‍ നാരായണനെ അങ്ങ് സാവോപോളോയിലെ ഡാനിയേലയുടെ ഹൃദയത്തിലേക്ക് അടുപ്പിച്ചു. കല്യാണം കഴിഞ്ഞ് പത്തു വര്‍ഷം മുന്‍പ് 2008ലാണ് ഡാനിയേല ആദ്യം പൊങ്കാലക്കെത്തിയത്. ഇടയ്ക്ക് നാലു വര്‍ഷം എത്തിച്ചേരാനായില്ല. അപ്പോള്‍ ബ്രസീലില്‍ വ്രത ശുദ്ധിയോടെ ഡാനിയേല പൊങ്കാലയിട്ടു. വെറുമൊരു കൌതുകമല്ല ഡാനിയേലക്ക് പൊങ്കാല. ആത്മസമര്‍പ്പണമെന്ന് ഈ അമൃതാനന്ദമയീ ഭക്തയുടെ മറുപടി. പ്രകൃതി ചികിത്സകയായ ഡാനിയേല ഇത്തവണ അവിടെ നിന്ന് ആറംഗ സംഘത്തെയും കൂട്ടിയാണ് ആറ്റുകാലില്‍ വന്നത്. സംഘത്തിലെ മറ്റുള്ളവര്‍ക്ക് പൊങ്കാല പുതുമയായിരുന്നു. അവരെ സഹായിക്കാന്‍ നാട്ടുകാരും കൂടി. അങ്ങനെ ബ്രസീല്‍ സംഘത്തിനു ... Read more
Fiji, Alaska Airlines expand partnership
Fiji Airways and Alaska Airlines have expanded their current partnership by signing a codeshare agreement on flights from San Francisco to two popular US cities. The codeshare agreement enables Fiji Airways to place its “FJ” code on Alaska Airlines’ flights from SFO to Seattle (SEA) and Portland (PDX), offering Fiji Airways guests seamless connections to these cities via San Francisco, and vice-versa for Alaska Airlines’ guests. The codeshare flights will be available for sale from March 5th 2018. Both airlines have an existing frequent flyer partnership, where members of Alaska Airlines’ Mileage Plan program earn and redeem miles for travel ... Read more
Majority of travellers use review sites before booking: Survey
More than three quarters of travellers use review sites such as Yelp and Trip Advisor to conduct research prior to booking services, according to a survey conducted by The GO Group LLC, an international ground transportation provider. More than 150 people responded to the survey, which asked about site usage for accommodations, activities, events and ground transportation. When asked about use of sites for hotels and other accommodations, 13 per cent of respondents said they always check sites; 31 per cent said they do so frequently, 34 per cent said sometimes and 22 per cent said never. Fifteen per cent ... Read more
അബുദാബി ഫെസ്റ്റിവലില്‍ ഇന്ത്യ അതിഥി രാജ്യം
പതിനഞ്ചാമത് അബുദാബി ഫെസ്റ്റിവലില്‍ ഇന്ത്യ അതിഥി രാജ്യമാവും. ഈ മാസം എട്ടിന് തുടങ്ങി 30ന് അവസാനിക്കുന്ന സാംസ്‌കാരിക ആഘോഷ പരിപാടിയായ അബുദാബി ഫെസ്റ്റിവലില്‍ ഇന്ത്യയില്‍ നിന്നുള്ള കലാരൂപങ്ങള്‍ അവതരിപ്പിക്കും. 30 രാജ്യങ്ങളില്‍ നിന്നുള്ള അഞ്ഞൂറിലധികം കലാകാരന്മാരും 40 സംഗീതജ്ഞരും ഭാഗമാവുന്ന ഉത്സവമാണിത്. അബുദാബി ഫെസ്റ്റിവലില്‍ അതിഥി രാജ്യമായി ഇന്ത്യയെ തെരഞ്ഞെടുത്തത് അഭിമാനകരമാണെന്ന് ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് സൂരി എംബസിയില്‍ നടന്ന ചടങ്ങില്‍ പറഞ്ഞു. അബുദാബിയിലെ കലാ സ്‌നേഹികള്‍ക്ക് ഇന്ത്യന്‍ സംസ്‌കാരത്തിന്‍റെ ഏറ്റവും മികച്ച അംശങ്ങള്‍ എത്തിച്ചുനല്‍കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. 800 ടിക്കറ്റ്‌സ് ഡോട്ട് കോമില്‍ ഐ.എന്‍.ഡി 50 എന്ന് രേഖപ്പടുത്തിയാല്‍ അബുദാബി ഫെസ്റ്റിലെ ഇന്ത്യന്‍ കലാരൂപങ്ങള്‍ക്കുള്ള പ്രവേശനടിക്കറ്റ് 50 ശതമാനം ഇളവിന് ലഭിക്കും. ഇന്ത്യന്‍ കലാരൂപങ്ങളുടെ പ്രധാന പരിപാടികള്‍ ഈ മാസം എട്ടിന് എമിറേറ്റ്‌സ് പാലസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന മര്‍ച്ചന്‍റ്സ് ഓഫ് ബോളിവുഡ് പരിപാടിയില്‍ വിവിധ ഇന്ത്യന്‍ നൃത്തരൂപങ്ങള്‍ അവതരിപ്പിക്കും. ഇന്ത്യയില്‍ നിന്നുള്ള തനുശ്രീ ശങ്കര്‍ ഡാന്‍സ് അക്കാദമി ... Read more
കൂറ്റന്‍ അറേബ്യന്‍ ടെന്റിലിരുന്ന് കാണാം ലോകകപ്പ് സെമി
അല്‍ഖോറില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിനായി നിര്‍മ്മിക്കുന്ന അല്‍ ബാത്ത് സ്റ്റേഡിയത്തില്‍ അറേബ്യന്‍ ടെന്റ് പൂര്‍ത്തിയാവുന്നു. ഈ വര്‍ഷത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാവുന്ന സ്റ്റേഡിയം രൂപകല്‍പന ചെയ്യുന്നത് പ്രശസ്തമായ അറേബ്യന്‍ ടെന്റിന്റെ മാതൃകയിലാണ്. അന്തിമ ഘട്ടത്തിലേക്ക് നിര്‍മാണം കടന്നതോടെ പുറം ഭാഗത്തെ അറേബ്യന്‍ ടെന്റുകളുട മാതൃകയിലുള്ള പാനലുകള്‍ സ്ഥാപിക്കുന്ന ജോലി ആരംഭിച്ചു. 4584 തൊഴിലാളികള്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന സ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനത്തിന് ചുമതല ഗള്‍ഫാര്‍ അല്‍ മിസ്‌നാദ്, സാലിനി ഇംപ്രെജിലോ ഗ്രൂപ്, സിമോല എന്നിവര്‍ക്കാണ്. ലോക കപ്പിനായി നിര്‍മ്മിക്കുന്ന രണ്ടാമത്തെ വലിയ സ്റ്റേഡിയത്തിന് ഇതിനോടകം തന്നെ 1.6 കോടി മനുഷ്യ പ്രവര്‍ത്തി മണിക്കൂറുകള്‍ സ്റ്റേഡിയം നിര്‍മാണത്തിനായി ചെലവഴിച്ചു. ലോകകപ്പ് സെമി ഫൈനല്‍ നടക്കുവാനിരിക്കുന്ന സ്റ്റേഡിയത്തില്‍ 60,000 കാണികള്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. ദോഹയില്‍ നിന്ന് 60 കിലോമീറ്റര്‍ വടക്കു മാറി സ്ഥിതി ചെയ്യുന്ന സ്റ്റേഡിയം പൂര്‍ത്തിയാവുന്നതോടെ നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്നതാവും. ഗള്‍ഫ് രാജ്യങ്ങളുടെ അടയാളമായ ടെന്റുകളുടെ മാതൃക സംസ്‌കാരത്തിന്റെ ഭാഗമാണ്. ദൂരെ നിന്ന് നോക്കിയാല്‍ ... Read more
Southwest Airlines raises prices on alcohol
Your drink on the Sounthwest Airline would cost more from March 2018 onwards. The price of alcoholic beverages on Southwest Airlines flights increased $1 and $2, depending on the drink. It’s the first time the carrier has changed alcohol prices since 2009. Beer will now be charged $6 to $7, wine $6 and liquor $7. The good thing is that passengers with drink coupons won’t have to pay extra money. Travellers who fly business select or purchase higher-priced tickets will get a free drink coupon on the day of their flight. Complimentary drink days on Southwest are Valentine’s Day (Feb 14), St. ... Read more
ദുബൈയില്‍ സഞ്ചാരികള്‍ക്ക് ബ്ലോക് ചെയിന്‍ സംവിധാനം വരുന്നു
ദുബായിലെത്തുന്നവര്‍ക്ക് ഇനി സുഗമയാത്രയും സുരക്ഷിതത്വവും ഉറപ്പുവരുത്താന്‍ സഞ്ചാരികള്‍ക്ക് ബ്ലോക് ചെയിന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നു. വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് ദുബൈ ടൂറിസം വകുപ്പ് പുതിയ സംവിധാനത്തിനായുള്ള നടപടി തുടങ്ങി. ദുബായി സന്ദര്‍ശകരില്‍ ഒന്നാംസ്ഥാനം ഇന്ത്യക്കാര്‍ക്കാണ്. ഇന്ത്യയില്‍ നടക്കുന്ന ടൂറിസം മേളകളില്‍ ദുബായ് ടൂറിസം പ്രതിനിധികളുടെ പങ്കാളിത്തവും സജീവമാണ്. ബ്ലോക് ചെയിന്‍ സംവിധാനം വരുന്നതോടെ ഇടനിലക്കാരില്ലാതെ യാത്ര ചെയ്യാനും അനുയോജ്യമായ താമസ സൗകര്യം കണ്ടെത്താനും ഇതു സഹായിക്കും. ദുബൈയിലെത്തുന്ന സഞ്ചാരികളുടെ എണ്ണം വര്‍ധിക്കുന്നതിനാലാണ് പുതിയ സംവിധാനം. രാജ്യാന്തര സര്‍ക്കാര്‍ ഉച്ചകോടിയില്‍ ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തുടക്കമിട്ട 10 എക്‌സ് സംരംഭങ്ങളുടെ ഭാഗമായാണ് ഇതു നടപ്പാക്കുന്നത്. ഒരുവര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാകും.