Author: Tourism News live
India holds everything a tourist looks for: KJ Alphons
India is not just depending on the foreign tourist arrivals, close to 24 million Indians travelled last year. “In 2017, 1.8 million trips were made by Indians within the country and which will go up to 2 million in 2018 and we want this number to increase dramatically, its not just about international arrivals but also Indians visiting India,” Tourism Minister K J Alphons said while interacting to the travel/tour operators in a Q&A session at the ITB Berlin. The minister also stressed on the growing use of new technologies and methodologies in tourism, especially social media. Alphons also spoke ... Read more
ദുബൈയില്‍ പൂന്തോപ്പായൊരു ഷോപ്പിംഗ് മാള്‍
ഷോപ്പിങ് മാള്‍ എന്ന സങ്കല്പ്പത്തിനെ പൊളിച്ചെഴുതാന്‍ ദുബൈ ഒരുങ്ങുകയാണ്.നിറയെ പൂക്കളും ചെടികളും നിറഞ്ഞു പ്രകൃതിയുമായി അടുത്തു നില്ക്കുന്ന ലോകത്തെ ആദ്യ ഷോപ്പിംങ് മാള്‍ നിര്‍മ്മിക്കുകയാണ് ദുബൈ. വര്‍ഷാവസാനത്തോടെ ദുബൈക്ക് മറ്റൊരു ലോക റെക്കോഡ് സമ്മാനിച്ചാവും ‘സിറ്റി ലാന്‍ഡ്’ എന്ന ഷോപ്പിംഗ് മാള്‍ തുറക്കുക. ഒരു ചെറു ഉദ്യാനത്തിന്റെ മാതൃകയില്‍ നിര്‍മ്മിക്കുന്ന ഷോപ്പിംഗ് മാളിന് 120 കോടി രൂപയാണ് ചെലവ് വരുന്നത്. മാളിന്റെ ഒത്ത നടുവിലുള്ള സെന്‍ട്രല്‍ പാര്‍ക്ക് 2,50,000 ചതുരശ്ര അടിയിലാണ് ഒരുക്കിയിരിക്കുന്നത്. ചെടികളും പൂക്കളും കൊണ്ട് നിര്‍മ്മിക്കുന്ന പാര്ക്കിന് ചുറ്റും ഭക്ഷണശാലകളുണ്ടാകും. സെന്‍ട്രല്‍ പാര്‍ക്കിനുള്ളിലേക്ക് ചെല്ലുമ്പോള്‍ നിരന്നു നില്ക്കുന്ന മരങ്ങളും ചെറുവെള്ളചാട്ടങ്ങളും കാണാം. ലോക രാജ്യങ്ങള്‍ തിരിച്ചുള്ള മാതൃകയില്‍ പ്രത്യേക വിഭാഗങ്ങള്‍ തിരിച്ചാണ് ഷോപ്പിനുള്ളിലെ കടകള്‍ സജ്ജീകരിച്ചിരിക്കുന്നത്. ദുബൈ മിറക്കിളിന്റെ നിര്‍മ്മാതാക്കള്‍ തന്നെയാണ് പുതിയ മാളിന്റെയും നിര്‍മ്മാതാക്കള്‍. ദുബായ് ലാന്‍ഡില്‍ നിര്‍മിക്കുന്ന മാളില്‍ കാരിഫോര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്, വോക്സ് സിനിമ, ഫാബി ലാന്‍ഡ് തുടങ്ങി കുടുംബങ്ങളെ ആകര്‍ഷിക്കുന്ന കേന്ദ്രങ്ങളുമുണ്ടാകും. പ്രമുഖ ... Read more
ഇന്ത്യയില്‍ ദയാവധം നിയമവിധേയം
ന്യൂഡൽഹി: രാജ്യത്ത് ദയാവധം നിയമവിധേയം. ജീവിതത്തിലേക്ക് തിരിച്ചു വരില്ലന്നുറപ്പായാല്‍ ദയാവധം ഉപാധികളോടെ ആവാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജീവിതത്തിലേക്ക് തിരിച്ചു വരില്ല എന്ന് ഉറപ്പായ രോഗികൾക്ക് ദയാവധം (യൂത്തനേഷ്യ) അനുവദിക്കുന്നതു സംബന്ധിച്ച് സുപ്രീംകോടതി വിധി പറഞ്ഞു.. മരണതാല്പര്യം നിയമവിധേയമാക്കണം എന്ന് ആവശ്യപ്പെട്ട് കോമണ്‍കോസ് എന്ന സംഘടന നൽകിയ ഹര്‍ജി യിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്.. ജീവിതത്തിലേക്ക് മടങ്ങി വരാൻ ആരോഗ്യ പ്രശ്നങ്ങൾ അനുവദിക്കില്ല എന്ന സാഹചര്യത്തിൽ ഉപകരണങ്ങൾ കൊണ്ട് ജീവൻ നിലനിർത്തുന്ന രോഗികൾക്ക് മുൻകൂർ മരണതാല്പര്യം രേഖപെടുത്താനും അതനുസരിച്ച് ദയാവധം അനുവദിക്കാനും സമ്മതിക്കണമെന്നതായിരുന്നു ഹര്‍ജി ഒരാള്‍ ആരോഗ്യത്തോടെ ജീവിച്ചിരിക്കുമ്പോൾ തന്നെ മരണ താല്പര്യ പത്രം എഴുതാനാകുമോ എന്നതിലും സുപ്രീംകോടതി വ്യക്തത വരുത്തി. തന്റെ ശരീരം അസുഖം മൂലം പീഡനം അനുഭവിക്കാന്‍ പാടില്ല എന്ന് ഒരാള്‍ പറയുന്നതിന് എങ്ങനെ തടസ്സം നില്ക്കാനാവും. അന്തസ്സോടെ ജീവിക്കാനുള്ള അവകാശമുണ്ട് എന്നത് പോലെ അന്തസ്സോടെ മരിക്കാനുമുള്ള അവകാശവുമുണ്ട്. വെന്റിലേറ്ററിന്റെ സഹായത്തോടെ ഒരാള്‍ ജീവിക്കണമെന്ന് എങ്ങനെ ... Read more
ഖത്തര്‍ എയര്‍വേയ്സ് 16 ആഭ്യന്തര സര്‍വീസുകള്‍ തുടങ്ങുന്നു
ഈ വര്‍ഷം 16 പ്രധാന വിമാനത്താവളങ്ങളിലേക്കു കൂടി ഖത്തര്‍ എയര്‍വേയ്സ് സര്‍വീസ് ആരംഭിക്കും. ബര്‍ലിന്‍ ഐടിബി ട്രാവല്‍ ഫെയറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഖത്തര്‍ എയര്‍വേയ്സ് സി.ഇ.ഒ അക്ബര്‍ അല്‍ ബെക്കര്‍ ആണ് 2018-19 വര്‍ഷത്തേക്കുള്ള വികസനപദ്ധതികള്‍ പ്രഖ്യാപിച്ചത്. പുതിയ സര്‍വീസുകളില്‍ പ്രധാനം ലക്സംബര്‍ഗാണ്.ഇവിടെയ്ക്ക് സര്‍വീസ് തുടങ്ങുന്ന ആദ്യ ഗള്‍ഫ് വ്യോമയാന കമ്പനിയാണ് ഖത്തര്‍ എയര്‍വേയ്സ്. യു.കെയിലെ ഗാറ്റ്വിക്ക്, കാര്‍ഡിഫ്, പോര്‍ച്ചുഗലിലെ ലിസ്ബണ്‍, എസ്തോണിയയിലെ ടല്ലിൻ, മാൾട്ടയിലെ വല്ലേറ്റ, ഫിലിപ്പീൻസിലെ ദവാവോ, സെബു, മലേഷ്യയിലെ ലങ്കാവി, വിയറ്റ്നാമിലെ ഡാ നാങ്, തുർക്കിയിലെ ബോദ്രം, അൻതാല്യ, ഹാതേയ്, ഗ്രീസിലെ മൈക്കണോസ്, തെസ്സലോനിക്കി, സ്പെയിനിലെ മലാഗ എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസുകൾ. ലോകത്തിലെ ഏറ്റവുംവലിയ യാത്രാമേളകളിലൊന്നാണ് ഐടിബി ഫെയർ. മേളയിൽ ഖത്തർ എയർവേയ്സിന്റെ പവിലിയൻ അക്ബര്‍ അൽ ബേക്കർ ഉദ്ഘാടനം ചെയ്തു. ഖത്തർ സ്ഥാനപതി ഷെയ്ഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനി ചടങ്ങിൽ സംബന്ധിച്ചു.
ഐഎസ്എല്‍ ഫൈനല്‍ ബംഗളൂരുവില്‍: വിനീത് മഞ്ഞപ്പട വിടുമെന്ന് അഭ്യൂഹം.ഹക്കു ബ്ലാസ്റ്റേഴ്സിലേക്ക്
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനല്‍ മത്സര വേദി ബംഗളൂരുവിലേക്ക് മാറ്റി. നേരത്തെ കൊല്‍ക്കത്തയാണ് ഫൈനല്‍ വേദിയായി തീരുമാനിച്ചിരുന്നത്. ഈ മാസം 17 ന് ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് ഫൈനല്‍. നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത എടികെ ഇത്തവണ സെമി കാണാതെ പുറത്തായിരുന്നു. ബംഗലൂരുവിനാകട്ടെ നല്ല ആരാധക പിന്തുണയും സീസണില്‍ മികച്ച പ്രകടനം നടത്ത്തിയവരുമാണ്. പക്ഷെ സെമിയുടെ ആദ്യ പാദത്തില്‍ പുണെയോട് ബംഗളൂരു സമനില വഴങ്ങി. വിനീത് മാറുമോ? നവീനും ഹക്കുവും വരുന്നു ബ്ലാസ്റ്റെഴ്സിന്റെ കുന്തമുനയായ സികെ വിനീത് മറ്റൊരു ടീമില്‍ ചേര്‍ന്നെക്കുമെന്ന അഭ്യൂഹം ശക്തമാണ്. ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. എഫ് സി ഗോവ ഗോള്‍ കീപ്പര്‍ നവീന്‍ കുമാര്‍ ബ്ലാസ്റ്റെഴ്സില്‍ ചേരും എന്ന് ഉറപ്പായി. ഈ സീസണില്‍ നവീന്‍ കുമാര്‍ അഞ്ചു ഗോളുകള്‍ മാത്രമാണ് വഴങ്ങിയത്.ജാംഷദ്പൂരിനെതിരായ മത്സരത്തില്‍ ചുവപ്പുകാര്‍ഡ് കണ്ടു നവീന്‍ കുമാറിന് പുറത്തു പോകേണ്ടി വന്നിരുന്നു. നോര്‍ത്ത് ഈസ്റ്റിന് കളിച്ച മലപ്പുറം സ്വദേശി അബ്ദുല്‍ ഹക്കു അടുത്ത സീസണില്‍ ബ്ലാസ്റ്റെഴ്ഗ്സ് ... Read more
ദുഷ്പേര് മാറുന്നു: നോക്കുകൂലി നിന്നു
തിരുവനന്തപുരം : മേയ് ഒന്നു മുതൽ കേരളത്തിൽ നോക്കുകൂലി നിർത്തലാക്കാൻ സർക്കാർ തീരുമാനം. ഇതിനു കേന്ദ്ര ട്രേഡ് യൂണിയനുകൾ പിന്തുണ പ്രഖ്യാപിച്ചു. സംഘടനകള്‍ തൊഴിലാളികളെ വിതരണം ചെയ്യുന്ന കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചുചേര്‍ത്ത തൊഴിലാളി സംഘടനാ നേതാക്കളുടെ യോഗത്തില്‍ ധാരണയായി. യോഗത്തില്‍ തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണനും വിവിധ ദേശീയ ട്രേഡ് യൂണിയന് സംഘടനകളുടെ സംസ്ഥാന നേതാക്കളും പങ്കെടുത്തു. സംഘടനകള്‍ തൊഴിലാളികളെ വിതരണം ചെയ്യുന്ന പ്രവണത അവസാനിപ്പിക്കാനും യോഗത്തില്‍ ധാരണയായി. നോക്കൂകൂലി വാങ്ങുന്ന സംഭവങ്ങളുണ്ടായാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. സംസ്ഥാനതല യോഗത്തിന്റെ തുടര്‍ച്ചയായി മെയ് ഒന്നിനു മുമ്പ് എല്ലാ ജില്ലയിലും കലക്ടര്‍മാര്‍ തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ക്കും.നോക്കുകൂലിയും സംഘടനകളുടെ തൊഴിലാളി വിതരണവും അവസാനിപ്പിക്കുമ്പോള്‍ തന്നെ, യന്ത്രവല്‍ക്കരണത്തിന്റെ ഭാഗമായി തൊഴില്‍ നഷ്ടപ്പെടുന്ന തൊഴിലാളികളെ സഹായിക്കുന്നതിന് എന്തു ചെയ്യാന്‍ പറ്റുമെന്ന് സര്‍ക്കാര്‍ ആലോചിക്കും. പുതിയ സ്ഥാപനം തുടങ്ങുമ്പോഴും പദ്ധതികള്‍ വരുമ്പോഴും അതത് പ്രദേശത്തെ തൊഴിലാളികള്‍ക്ക് കഴിയുന്നത്ര തൊഴില്‍ ലഭിക്കണമെന്നതാണ് സര്‍ക്കാരിന്റെ ... Read more
Intel to launch 5G laptops by 2019
American multinational chip manufacturing company Intel is all set to manufacture 5G enabled laptops by the end of 2019. The company also introduced their conceptual model of the future technology, which attracted a large number of audience at the Mobile World Congress in Barcelona. The concept model of the company houses a 5G modem integrated with the latest i5 technology. The PC is unique with its adjustable two in one design to that of a PC and a Tab. Intel also collaborates with other manufacturers namely Dell, HP, Lenovo and Microsoft to fasten the production time. Besides 4th generation technology, ... Read more
Expedia presents ‘campaign of the year’ accolade to Tourism Ireland
Expedia presented Tourism Ireland with its 2017 ‘campaign of the year’ accolade on the Ireland stand at ITB in Berlin. Last autumn, Tourism Ireland teamed up with Expedia to grow visitor numbers to Dublin during the shoulder and off-season months. The joint campaign ran for six weeks in Britain, the United States and key Mainland European markets, including Germany. It included video and online advertising, takeovers of the Expedia homepage in the various markets, as well as email marketing. The campaign proved very successful, with double-digit increases in passenger and room demand in all markets during the campaign period; and ... Read more
പട്ടാമ്പിയില്‍ കവിതയുടെ കാര്‍ണിവല്‍
കവിതയ്ക്കു വേണ്ടി മാത്രമായി നടത്തുന്ന കവിതയുടെ കാര്‍ണിവല്‍ നാളെ പട്ടാമ്പിയില്‍ തുടങ്ങും. പട്ടാമ്പി സംസ്കൃത കോളേജ് മലയാളം വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കാർണിവൽ പ്രശസ്ത ഫോട്ടോഗ്രാഫറും ക്യൂറേറ്ററുമായ റാം റഹ്മാൻ രാവിലെ ഒമ്പതു മണിക്ക് ഉദ്ഘാടനം ചെയ്യും. കന്നഡ നാടക സംവിധായകൻ പ്രസന്ന വിശിഷ്ടാതിഥിയിയാരിക്കും. കവിത, പ്രതിരോധം, പ്രതിസംസ്കൃതി എന്നതാണ് കാര്‍ണിവലിന്റെ പ്രമേയം മൂന്നു ദിവസങ്ങളിലായി മൂന്നു വേദികളിലായാണ് കവിതയുടെ കാർണിവൽ സംഘടിപ്പിക്കുന്നത്. നാടൻപാട്ടുകളിലെ സാമൂഹിക പ്രതിരോധ ചരിത്രം എന്ന വിഷയത്തിൽ എൻ പ്രഭാകരൻ, മാപ്പിളപ്പാട്ടുകളിലെ കോളനി വിരുദ്ധ പാഠങ്ങളെക്കുറിച്ച് ടി കെ ഹംസ, ഗോത്രസമൂഹങ്ങളിലെ കവിത എന്ന വിഷയത്തിൽ വി മുസഫർ അഹമ്മദ്, എന്റെ കവിത എന്റെ പ്രതിരോധം എന്ന വിഷയത്തിൽ വീരാൻകുട്ടി, കർഷകത്തൊഴിലാളി മുന്നേറ്റവും പുരോഗമന സാഹിത്യവും എന്ന വിഷയത്തിൽ കെ ഇ എൻ കുഞ്ഞഹമ്മദ് എന്നിവർ പ്രഭാഷണം നടത്തും. കോളജ് വിദ്യാർഥികൾക്കായി കാലിക്കറ്റ് സര്‍വകലാശാല യൂണിയന്റെ സഹകരണത്തോടെ കവി വി പി രാമന്റെ നേതൃത്വത്തില്‍ കവിതാ ക്യാമ്പും ... Read more
Min launches new Incredible India ad at ITB
Minister for Tourism, K J Alphons launched the latest video of Incredible India at the ITB Berlin 2018 on 7th March’18. The new film is titled ‘Yogi Of The Racetrack’ shows the effect of yoga and its techniques and how it can be related to even the toughest race positions. The Leela Kovalam, Dravidian Trails Holidays, The Travel Planners, Poovar Island Resorts, Nikki’s Nest, Alhind Tours and Travels, KTDC Hotels & Resorts, The Travancore Heritage, Abad Hotels & Resorts, Kumarakom Lake Resort, Sitaram Beach Retreat, Grand Hyatt Kochi Bolghatty, Xandari Resorts, and Ananda Lakshmi Ayurveda Retreat are the travel and ... Read more
വാല്‍പ്പാറ യാത്രാനുഭവം
തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ഒരു യാത്രപോയാലോ? അത്തരം യാത്രക്ക് പറ്റിയ ഇടമാണ് വാല്‍പ്പാറ. മനോരമ, മാതൃഭൂമി, ഇന്ത്യാവിഷന് ചാനലുകളില്‍ ജേര്‍ണലിസ്റ്റായി പ്രവര്‍ത്തിച്ച തങ്കം തോമസ് വലിയവീട് വാല്‍പ്പാറ യാത്രയെക്കുറിച്ച് എഴുതുന്നു ചില സ്ഥലങ്ങളെക്കുറിച്ചുള്ള കേട്ടറിവുകള്‍ നമ്മെ വല്ലാതെ ഭ്രമിപ്പിക്കും. ഒരിക്കലെങ്കിലും ഒന്നു പോകാന്‍ കൊതിപ്പിക്കുന്ന ഇടങ്ങള്‍. അങ്ങനെ ഒരിടമാണ് വാല്‍പ്പാറ. അത്യാവശ്യം നല്ല ബഹളക്കാരിയാണ് ഞാനെങ്കിലും യാത്ര ചെയ്യാനിഷ്ടം, വനത്തിന്റെ നിഗൂഢ സൗന്ദര്യത്തിലേക്കാണ്. വല്ലപ്പോഴുമൊക്കെ നമ്മോടു തന്നെ ഒന്നു സംസാരിക്കാന്‍ പ്രേരിപ്പിക്കുന്ന ഇടങ്ങളിലേക്ക് ഒരു ഒളിച്ചോട്ടം. വാല്‍പ്പാറയിലേക്കുള്ള ഒളിച്ചോട്ടം പലതവണ പ്ലാന്‍ ചെയ്തെങ്കിലും നടന്നില്ല. ചാലക്കുടിയില്‍ നിന്ന് ബസില്‍ പോകാനായിരുന്നു പദ്ധതിയെങ്കിലും സുഹൃത്തുക്കളും കൂടെക്കൂടാന്‍ തയ്യാറായതോടെ കാറിലാക്കി യാത്ര. വനപ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ കാടിന്റെ നിശബ്ദതയെ ആദരിക്കുന്നവര്‍ക്ക് ഒപ്പം വേണം പോകാന്‍. സുഹൃത്തുക്കള്‍ എല്ലാവരും കാടിനെ നന്നായി അറിയുന്നവരായിരുന്നു. ഓരോ മരവും ഓരോ കിളിയും അവര്‍ക്ക് സുപരിചിതം. കൊച്ചിയില്‍ നിന്ന് രാവിലെ 5 മണിയോടെ നാല്‍വര്‍ സംഘം യാത്രപുറപ്പെട്ടു. ഒറ്റ സ്ട്രെച്ചില്‍ ... Read more
കരുത്തു കാട്ടി 6000 വിദ്യാര്‍ഥിനികളുടെ കരാട്ടേ പ്രദര്‍ശനം തിരുവനന്തപുരത്ത്
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നടപ്പാക്കിവരുന്ന ‘രക്ഷ’ കരാട്ടെ പരിശീലന പദ്ധതിയിലെ പെണ്‍കുട്ടികളുടെ കരാട്ടെ പ്രദര്‍ശനം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്നു. വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന് സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്ത്രീശാക്തീകരണത്തിനും പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ സ്വയം പ്രതിരോധിക്കുന്നതിനും കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനുമായാണ് ജില്ലാ പഞ്ചായത്ത് ‘രക്ഷ’ പദ്ധതിയിലൂടെ രണ്ടുവര്‍ഷമായി കരാട്ടേ പരിശീലനം നല്‍കിവരുന്നത്. 2016-17 വര്‍ഷത്തില്‍ 100 സ്കൂളുകളിലും 2017-18ല്‍ 130 സ്കൂളുകളിലുമാണ് പദ്ധതി നടപ്പാക്കിയത്. ഇതിലൂടെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ ഏഴ്, എട്ട്, ഒന്‍പത് ക്ലാസുകളിലെ 7000 ഓളം പെണ്‍കുട്ടികളാണ് പരിശീലനം നേടിയത്. സാമൂഹ്യസുരക്ഷാ മിഷന്റെയും വിമുക്തി മിഷന്റെയും പിന്തുണ പരിപാടിക്കുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു അധ്യക്ഷത വഹിച്ച കരാട്ടേ പ്രദര്‍ശന ചടങ്ങില്‍ ആരോഗ്യ-സാമൂഹ്യനീതി മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ മെമന്റോ സമര്‍പ്പണവും, സര്‍ട്ടിഫിക്കറ്റ് വിതരണം വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥും നിര്‍വഹിച്ചു. അവാര്‍ഡ് വിതരണം സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രശസ്തി പത്രം ... Read more
കാണൂ ഈ ഫോട്ടോകള്‍…കാഴ്ചകളൊപ്പിയത് സാദാ മൊബൈലില്‍
ജിഷ്ണു പ്രകാശ് ഫോട്ടോഗ്രാഫിയില്‍ കമ്പമുള്ളവര്‍ മികച്ച ക്യാമറകള്‍ തേടിപ്പോവുകയാണ് പതിവ്. എന്നാല്‍ തിരുവനന്തപുരം ഗവ.ആര്‍ട്സ് കോളജിലെ രണ്ടാം വര്‍ഷ സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ഥി ജിഷ്ണു പ്രകാശിന് മികച്ച ക്യാമറ വാങ്ങാന്‍ പണമുണ്ടായില്ല. കയ്യിലുള്ള ജിയോണി എഫ് 103 പ്രോ കൊണ്ട് ഫോട്ടോയെടുത്തു. മൊബൈലില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ആര്‍ട്സ് കോളേജ് മുന്നോട്ടു വന്നു. 65 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. നേരത്തെ കോളേജിലെ സ്പോട്ട് ഫോട്ടോഗ്രഫി മത്സരത്തിലും ജിഷ്ണുവിനായിരുന്നു ഒന്നാം സ്ഥാനം. പ്രൊഫഷണല്‍ ക്യാമറ ഇല്ലാത്തതിനാല്‍ സര്‍വകലാശാലാതലത്തില്‍ മത്സരിക്കാനായില്ല. ഹോട്ടല്‍ ജീവനക്കാരനായ അച്ഛന്റെയും ഗാര്‍ഹിക തൊഴിലാളിയായ അമ്മയുടെയും വരുമാനം കൊണ്ട് നല്ല ക്യാമറ വാങ്ങാനും ജിഷ്ണുവിന് നിവര്‍ത്തിയില്ല. ഫോട്ടോഗ്രാഫി ആരെങ്കിലും പഠിപ്പിക്കുമെന്നും നല്ല ക്യാമറ വാങ്ങിത്തരാന്‍ സന്മനസുള്ളവര് മുന്നോട്ടു വരുമെന്നുമുള്ള പ്രതീക്ഷയിലാണ് ഈ വിദ്യാര്‍ഥി. ജിഷ്ണു പ്രകാശ് മൊബൈലില്‍ പകര്‍ത്തിയ ചില ചിത്രങ്ങള്‍ കാണാം.
World’s first virtual YouTuber Kizuna AI appointed as Japanese Tourism Ambassador
Kizuna AI, claims to be world’s first virtual YouTuber, has been appointed as the first ambassador for the Japan National Tourism Organization (JNTO) campaign titled “Come to Japan”, which aims to attract American tourits to Japan. Since opening her YouTube channel on Dec. 1, 2016, Kizuna AI has become a huge hit, doing everything from singing and dancing to participating in different challenges. Her main channel, A.I.Channel, which has 1.5 million subscribers, and her game-focused channel A.I.Games have 600,000 subscribers. With the campaign, the JNTO aims at learning about the charm of traveling around Japan through videos and articles with ... Read more
റോയല്‍ എന്‍ഫീല്‍ഡിനെതിരെ പുതിയ പരസ്യവുമായി ബജാജ്
റോയല്‍ എന്‍ഫീല്‍ഡ് ബൈക്കിന്റെ കുറവുകള്‍ വീണ്ടും ചൂണ്ടിക്കാട്ടി പുതിയ പരസ്യവുമായി ബജാജ്. ആനയെ പോറ്റുന്നത് നിര്ത്തു എന്ന പരസ്യ സീരിസിന്റെ നാലാമത്തെ പരസ്യമാണ് ബജാജ് പുറത്തിറക്കിയത്. ഇത്തവണ ഡോമിനര്‍ കളിയാക്കുന്നത് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ വെളിച്ച കുറവിനെയാണ്. ഹെഡ് ലൈറ്റിന് വെളിച്ചം കുറവുള്ള ബൈക്ക് ഓടിച്ച് ഇരുട്ടില്‍ തപ്പാതെ എല്‍.ഇ.ഡിയുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശമുള്ള ബജാജ് ഡോമിനാര്‍ സ്വന്തമാക്കൂ എന്നാണു പരസ്യം. റോയല്‍ എന്‍ഫീല്‍ഡ് ആനയാണെന്ന് പറയാതെ പറഞ്ഞ് ബജാജ് പുറത്തിറക്കിയ പരസ്യം ഏറെ വിമര്‍ശനങ്ങള്‍ക്കും കളിയാക്കലുകള്‍ക്കും വിധേയമായിരുന്നു. പരിപാലനചിലവ് കൂടുതലുള്ള ആനയെ മാറ്റി വേഗവും സ്റ്റൈലുമുള്ള ഡോമിനര്‍ സ്വന്തമാക്കൂ എന്നു പറയുന്ന ബജാജിന്റെ ഈ പരസ്യം എന്‍ഫീല്‍ഡ് ആരാധകരുടെ പരിഹാസം കണക്കിന് ഏറ്റുവാങ്ങിയിരുന്നു. അതിനെ തുടര്‍ന്ന് മൂന്നു പരസ്യങ്ങളാണ് കമ്പനി പുറത്തിറക്കിയത്. റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളെക്കുറിച്ചുള്ള പ്രധാന പരാതികള്‍ ചൂണ്ടിക്കാട്ടി ഡോമിനറിന്റെ മേന്മയെയാണ് ഈ പരസ്യങ്ങളിലൂടെ ബജാജ് ഉയര്‍ത്തിക്കാട്ടുന്നത്. ഡോമിനറിന്റെ 2018 ശ്രേണി അടുത്തിടെ ബജാജ് പുറത്തിറക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് കമ്പനി ... Read more