Author: Tourism News live

ചിങ്ങവനം- ചങ്ങനാശ്ശേരി പാതയില്‍ ഉടന്‍ ട്രെയിന്‍ ഓടും

ചിങ്ങവനം-ചങ്ങനാശ്ശേരി റൂട്ടിലെ പുതിയ പാതയിലൂടെ നാലു മാസത്തിനുള്ളില്‍ തീവണ്ടി ഓടിത്തുടങ്ങും. കുറുപ്പന്തറ- ഏറ്റുമാനൂര്‍ റൂട്ടിലും ചങ്ങനാശ്ശേരി -ചിങ്ങവനം റൂട്ടിലും ജൂലായിയില്‍ പരീക്ഷണഓട്ടം നടത്താനാണ് റെയില്‍വേയുടെ തീരുമാനം. ഓഗസ്റ്റില്‍ ഇരുപാതകളും കമ്മീഷന്‍ ചെയ്യും. ഏറ്റുമാനൂര്‍ -ചിങ്ങവനം വരെയുള്ള ഭാഗത്തെ ഇരട്ടപ്പാതയുടെ പണികള്‍കൂടി പൂര്‍ത്തിയാകാനുണ്ട്. ഈ ഭാഗം 2020 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് റെയില്‍വേയുടെ പ്രതികരണം. ഈഭാഗം പൂര്‍ത്തിയാകുന്നതോടെ കോട്ടയം വഴിയുള്ള എറണാകുളം – കായംകുളം പാതയില്‍ ഒരേസമയം രണ്ടു തീവണ്ടികള്‍ക്ക് തടസ്സമില്ലാതെ പോകാന്‍ കഴിയും. സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാക്കാത്തതാണു ചിങ്ങവനം – ഏറ്റുമാനൂര്‍ ഭാഗത്തെ പാത ഇരട്ടിപ്പിക്കല്‍ മന്ദഗതിയിലാകുന്നത്. കോട്ടയം റെയില്‍വേ സ്റ്റേഷന്‍ നവീകരണം, പുതിയ രണ്ടു മേല്‍പ്പാലങ്ങളുടെ നിര്‍മാണം എന്നിവയ്ക്കാണു കൂടുതല്‍ സമയം വേണ്ടത്. നാഗമ്പടം, മുള്ളന്‍കുഴി, തേക്കുപാലം എന്നിവിടങ്ങളില്‍ പാലം നിര്‍മാണം പുരോഗമിക്കുകയാണ്. കഞ്ഞിക്കുഴി, റബര്‍ബോര്‍ഡ് എന്നിവിടങ്ങളിലെ മേല്‍പ്പാലത്തിന്‍റെയും മുട്ടമ്പലം അടിപ്പാതയുടെയും നിര്‍മാണം ഉടന്‍ ആരംഭിക്കും. കോട്ടയം സ്റ്റേഷനില്‍ പുതിയ രണ്ടു പ്ലാറ്റുഫോമുകളും പുതിയ നാലുവരി പാതകളും നിര്‍മിക്കും. 2003-ലാണു പാത ... Read more

സ്വദേശിവല്‍ക്കരണത്തിന് ഒരുങ്ങി സൗദി വിമാനത്താവളവും

വിദേശ വിമാനക്കമ്പനികളില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കി സൗദി അറേബ്യയിലെ വിമാനക്കമ്പനികള്‍. ഇതിന്റെ ഭാഗമായി ജിദ്ദ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്ന 1500 വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കാന്‍ വിദേശ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. സ്വദേശിവല്‍ക്കരണം നടത്തുന്നത് വിവിധ വിമാന കമ്പനി ഏജന്‍സികള്‍, ഗ്രൗണ്ട് സപ്പോര്‍ട്ട് സര്‍വീസ് കമ്പനി എന്നിവടങ്ങളിലാണ്. സ്വദേശികളെ നിയമിക്കണം എന്ന ആവശ്യം ഉടന്‍ സ്വീകരിക്കണമെന്ന് എയര്‍പോര്‍ട്ട് ആക്ടിങ് ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ അബ്ദുല്ല അല്‍റൈമി വിദേശ കമ്പനികളോട് ആവശ്യപ്പെട്ടു. സ്വദേശി നിയമനം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നിയമലംഘനം നടക്കുന്നുണ്ടോ എന്നറിയാന്‍ സൗദിവല്‍ക്കരണ സമിതിയും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ചേര്‍ന്ന് എയര്‍പ്പോര്‍ട്ടിലെ സ്ഥാപനങ്ങളില്‍ പരിശോധന നടത്തും. യോഗ്യരായ സ്വദേശി യുവാക്കളെയാണ് എയര്‍പ്പോര്‍ട്ടിലെ ജോലിക്കായി കണ്ടെത്താന്‍ ശ്രമിക്കുന്നതെന്ന് എയര്‍പോര്‍ട്ട് അഡ്മിനിസ്‌ട്രേഷന്‍ വക്താവ് തുര്‍ക്കി അല്‍ ദീബ് പറഞ്ഞു. പ്രവര്‍ത്താനുനമതി നല്‍കിയിട്ടുള്ള സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Vietnam – India direct flights soon

For the first time, India and Vietnam would be linked through direct flights by Vietjet by the third quarter of 2018. The announcement was made during the Vietnam – India Business Forum held recently. Vietjet will begin four-times-weekly services between Ho Chi Minh City and New Delhi on April 5. Travellers from India will be able to fly directly to Vietnam and vice versa, which is going to give a big boost to tourism activities between the two countries. Currently, Indian travellers have to connect through Kuala Lumpur or Bangkok to get to Vietnam. The lack of direct connectivity prompts Indians prefer other regional destinations ... Read more

പിങ്ക് ലൈന്‍ അഴകില്‍ ഡെല്‍ഹി മെട്രോ

ഡല്‍ഹി മെട്രോ ഇനി മുതല്‍ പിങ്ക് ലൈനില്‍. മജ്‌ലിസ് പാര്‍ക്ക് മുതല്‍ ദുര്‍ഗാബായ് ദേശ്മുഖ് സൗത്ത് ക്യാംപസ് വരെയുള്ള കിലോമീറ്റര്‍ ദൂരമാണ് സഞ്ചാരയോഗ്യമാക്കിരിക്കുന്നത്. സ്റ്റേഷനുകള്‍ ഉള്ള പിങ്ക് ലൈന്‍ മെട്രോ സ്റ്റേഷന്‍ നാലെണ്ണം ഭൂമിക്കടിയില്‍ കൂടിയാണ്.   ഏകദേശം ഏഴുനില കെട്ടിടത്തിന്റെ ഉയരമുള്ള മെട്രോ ജനങ്ങള്‍ക്കായി തുറന്ന് നല്‍കിയത് കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരിയും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും കൂടി ചേര്‍ന്നാണ്. പിങ്ക് ലൈനിലെ എല്ലാ സ്റ്റേഷനുകളും ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സിലിന്റെ പ്ലാറ്റിനം അംഗീകാരം ലഭിച്ചതാണ്. മെട്രോയുടെ ഫേസ് മൂന്നില്‍ ഉള്‍പ്പെടുന്ന പിങ്ക് ലൈനിന്റെ ആകെ ദൈര്‍ഘ്യം 58.596 കിലോമീറ്ററാണ്. ജൂണില്‍ പിങ്ക് ലൈന്‍ പൂര്‍ണമായും തുറന്നു നല്‍കും.

ഒരിക്കല്‍ ഹിന്ദി സിനിമാ നായകന്‍; ഇപ്പോള്‍ കൊല്ലത്ത് പഴങ്കഞ്ഞി വിളമ്പുന്നു

ബോളിവുഡ് ഹിറ്റ്‌ സിനിമയിലെ കേന്ദ്ര കഥാപാത്രം ഇപ്പോള്‍ കൊല്ലത്ത് ഭക്ഷണം വിളമ്പുന്നു. രുചിയൂറും വിഭവങ്ങള്‍ തിരഞ്ഞ് ഇവിടേയ്ക്ക് ഭക്ഷണപ്രിയരും വരുന്നു. സൈഫ് അലിഖാന്‍ ചിത്രം ഷെഫിലെ കേന്ദ്ര കഥാപാത്രം ഫുഡ്‌ ട്രക്കാണ് കൊല്ലം കടപ്പാക്കട റോഡരികില്‍ ഭക്ഷണം വിളമ്പുന്നത്. 35ലക്ഷം രൂപ മുടക്കി കേരളത്തിലെത്തിച്ച ഭക്ഷണക്കുട്ടപ്പന് പക്ഷെ പണത്തൂക്കത്തിന്‍റെ ജാടയില്ല. പഴങ്കഞ്ഞി മുതല്‍ പാല്‍ക്കഞ്ഞി വരെ നാടന്‍ വിഭവങ്ങളാണ് ഷെഫ്സ്റ്റോപ്പിന്‍റെ സവിശേഷത. സൈഫ് അലിഖാന്‍ ചിത്രത്തില്‍ നിറം പച്ചയായിരുന്നെങ്കില്‍ കേരളമായപ്പോള്‍ നിറം മാറി ചുവപ്പിച്ചെന്നു മാത്രം. ഫൈവ്സ്റ്റാര്‍ തട്ടുകട പഞ്ചനക്ഷത്ര ഹോട്ടലിലെ സൗകര്യങ്ങളെല്ലാമുണ്ട് ഫുഡ് ട്രക്കിന്‍റെ അടുക്കളയില്‍.പച്ചക്കറി അറിയാന്‍ മേശ, അടുപ്പ്, കുടിവെള്ള ടാപ്പ്, അടുക്കളമണം അന്തരീക്ഷത്തിലേക്ക് പോകാന്‍ ഫാന്‍,ഫ്രിഡ്ജ് അങ്ങനെ എല്ലാം. ട്രക്കിന് അകത്തുള്ള കൈവരി കടന്ന് വണ്ടിയുടെ മുകള്‍ നിലയിലെത്താം.ഇരുപതു പേര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ട്രക്കിന്‍റെ ടെറസിലുണ്ട്.   പോ പോ അടിച്ച് വഴി തെളിക്കാം ഫുഡ് ട്രക്കിനോട് ചേര്‍ന്ന് നാടന്‍ ഭക്ഷണപ്പുരയുണ്ട്. വേണ്ട ആഹാരം ഓര്‍ഡര്‍ ... Read more

Sri Lanka to lift social media ban – minister

A week after blocking social media websites and apps to prevent the spread of communal violence, the Sri Lankan government is planning to lift the ban. The clash between Sinhalese Buddhists and Muslims in the central Kandy district, a popular tourist destination, was instigated by postings on Facebook threatening more attacks on Muslims. And, in view of this, the government declared a social media ban on March 7 for three days. But, Facebook and Whatsapp still remains blocked, indicating that the ban has been extended. On arrival of the senior Facebook company officials in the country tomorrow, it is likely that the ... Read more

Boeing delivers its 10,000th fleet

In what we can call as one of the proud moments in the history of aviation, the American multinational airline manufacturer Boeing is all set to handover its 10,000th 737 jet to Southwest airlines. Boeing 737 is said to be the short and medium ranged narrow body airliner manufacturing since 1964. Within a short period of time the 737 marks as the best-selling commercial jet ever in the history of aviation. Guinness World Records have witnessed the 10,000th launch of 737 and marked it for the official recognition. Meanwhile, back in 2006, the “most produced” title was tagged by the ... Read more

Delhi Metro opens Pink Line

Delhi Metro, as part of expanding its network, will inaugurate the 20 km long Pink Line connecting south and north-west Delhi (Majlis Park – Durgabai Deshmukh South Campus section). Delhi Chief Minister Arvind Kejriwal and Union Minister for Housing and Urban Affairs Hardeep Singh Puri will flag off the new service in the evening.  The  Pink Line would be a blessing for students as it reduces the time to reach Delhi University. Delhi Metro Rail Corporation expects over 12,000 people to use the new station situated right next to Sri Venkateswara College. The Pink Line, a part of the DMRC Phase ... Read more

മലയാളം പറഞ്ഞ് ഗൂഗിള്‍ മാപ്പ്

ഗൂഗിള്‍ മാപ്പിനി ഇംഗ്ലീഷ് മാത്രമല്ല മലയാളവും പറയും. മലയാളത്തിലും ശബ്ദ നിര്‍ദേശങ്ങള്‍ തരുന്ന ഗൂഗിള്‍ ഫീച്ചര്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആഴ്ചകള്‍ക്ക് മുമ്പാണ് അവതരിപ്പിച്ചത്. ബംഗാളി, ഗുജറാത്തി, കന്നട, തെലുങ്കു, മലയാളം, എന്നീ ഭാഷകള്‍ ശബ്ദ നിര്‍ദേശം നല്‍കുന്ന പുതിയ ഫീച്ചര്‍ ഗൂഗിള്‍ മാപ്പില്‍ ഉള്‍പ്പെടുത്തുകയാണ് എന്ന വിവരം ചൊവ്വാഴ്ച്ചയാണ് ഗൂഗിള്‍ അറിയിച്ചത്.   ഗൂഗിള്‍ ഡെക്‌സ്‌ടോപ്പ് മൊബൈല്‍ പതിപ്പുകളില്‍ ലഭിക്കുന്ന സൗകര്യം പ്രയോജനപ്പെടുത്തണമെങ്കില്‍ ഗൂഗിള്‍ മാപ്പിലെ സെറ്റിങ്‌സില്‍ ഭാഷ തിരഞ്ഞെടുത്താല്‍ മാത്രം മതി. അടുത്തിടെ മാപ്പില്‍ ഇംഗ്ലീഷിനൊപ്പം മലയാളം ഉള്‍പ്പടെയുള്ള ഭാഷകളില്‍ സ്ഥലപ്പേരുകള്‍ നല്‍കിക്കൊണ്ട് ഗൂഗിള്‍ മാപ്പ് പരിഷ്‌കരിച്ചിരുന്നു.’200 മീറ്റര്‍ കഴിയുമ്പോള്‍ വലത്തോട്ട് തിരിയുക’, ’50 മീറ്റര്‍ കളിയുമ്പോള്‍ യു ടേണ്‍ എടുക്കുക’,തുടങ്ങിയ നിര്‍ദ്ദേശങ്ങളും ജിപിഎസ് കണക്ഷനില്ലാത്ത അവസരങ്ങളില്‍ ‘ജിപിഎസ് കണക്ഷന്‍ നഷ്ടമായി’ എന്നും ഗൂഗിള്‍ മാപ്പ് നിര്‍ദ്ദേശം തരും. ഇന്ത്യയിലെ പ്രാദേശിക ഭാഷകളിലേക്ക് സേവനം വ്യാപിപ്പിക്കാന്‍ ഗൂഗിള്‍ ഉള്‍പ്പടെയുള്ള കമ്പനികള്‍ ശ്രമിച്ചുവരികയാണ്. കൂടാതെ ഇന്ത്യന്‍ വിലാസങ്ങള്‍ കണ്ടെത്താനുള്ള പുതിയ ... Read more

Vishala Hospitality takes over Gokul Oottupura hotel in Kochi

Vishala Hospitality takes over the Gokul Ootupura Rooms in Kochi, a division of Gokul Ootupura, one of the leading vegetarian restaurant chains in Kerala. Launched in 1950, the Gokul Boutique hotel near the Ernakulam Shiva temple, has a background of providing hospitality and restaurant services for over fifty years. Now that with Vishala on board taking care of the marketing side of the hotel, Gokul Rooms, is all set to bring back the glorious days of the past. “The hotel  features nine well appointed air-conditioned rooms and a state-of-the-art vegetarian restaurant which serves North Indian and South Indian dishes,” said Ravi ... Read more

മസ്കറ്റ് വിമാനത്താവളത്തില്‍ യാത്രക്കാര്‍ ചെക്-ഇന്‍ സമയം പാലിക്കാന്‍ നിര്‍ദേശം

പു​തി​യ മ​സ്​​ക​റ്റ്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള ടെ​ർ​മി​ന​ൽ പ്ര​വ​ർ​ത്തനം ആരംഭിക്കുന്നതോടെ യാ​ത്ര​ക്കാ​ർ ചെ​ക്​​-​ഇ​ൻ സ​മ​യം ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന്​ നി​ർ​ദേ​ശം. വി​മാ​ന​ക്ക​മ്പ​നി പ്ര​തി​നി​ധി​ക​ളു​ടെ ബോ​ർ​ഡ്​ രാ​ജ്യ​ത്തെ എ​ല്ലാ ട്രാ​വ​ൽ ഏജന്‍റു​മാ​ർ​ക്കും ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കി. വിമാനം പുറപ്പെടുന്ന സമയത്തിനു മൂ​ന്നു​മ​ണി​ക്കൂ​ർ മു​മ്പ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​ണം. വി​സ കാ​ൻ​സ​ൽ ചെ​യ്യാ​നു​ള്ള​വ​രാ​ണെ​ങ്കി​ൽ നാ​ലു​മ​ണി​ക്കൂ​ർ മു​മ്പ്​ എ​ത്ത​ണം. ഇൗ ​സ​മ​യ​ക്ര​മം അ​ന്താ​രാ​ഷ്​​ട്ര, ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വി​സു​ക​ൾ​ക്ക്​ ബാ​ധ​ക​മാ​ണെ​ന്നും നോ​ട്ടീ​സി​ൽ പ​റ​യു​ന്നു. യാ​ത്ര​ക്കാ​ർ​ക്കുള്ള​ ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്ക​ലും വി​മാ​ന​ങ്ങ​ൾ സ​മ​യ​ത്തി​ന്​ പു​റ​പ്പെ​ടു​ന്നു​വെ​ന്ന്​ ഉ​റ​പ്പാ​ക്ക​ലും ല​ക്ഷ്യ​മി​ട്ടാ​ണ്​ ഇൗ ​തീ​രു​മാ​ന​മെ​ന്ന്​ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഡോ. ​അ​ബ്​​ദു​ൽ റ​സാ​ഖ്. ജെ. അ​ൽ റൈ​സി പ​റ​ഞ്ഞു. അ​ടു​ത്ത ചൊ​വ്വാ​ഴ്​​ച​യാ​ണ്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള ടെ​ർ​മി​ന​ൽ പ്രവര്‍ത്തനമാരംഭിക്കുക. വൈ​കീ​ട്ട്​ 5.30ന്​ ടെ​ർ​മി​ന​ലി​ൽ ആ​ദ്യ വി​മാ​ന​മി​റങ്ങും. ഇ​റാ​ഖി​ലെ ന​ജ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന​മാ​ണ്​ ആ​ദ്യം ഇ​റ​ങ്ങു​ക. ന്യൂ​ഡ​ൽ​ഹി​യി​ൽ​നി​ന്നും ചെ​ന്നൈ​യി​ൽ​നി​ന്നു​മു​ള്ള വി​മാ​ന​ങ്ങ​ൾ പി​ന്നാ​ലെ​യെ​ത്തും. 6.50ന്​ ​ആ​ദ്യ വി​മാ​നം പ​റ​ന്നു​യ​രും. സ​ലാ​ല, ദു​ബൈ, കു​വൈ​ത്ത്, റി​യാ​ദ്​ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാണ് ടെ​ർ​മി​ന​ലി​ൽ​നി​ന്ന്​ ആ​ദ്യം പു​റ​പ്പെ​ടു​ന്ന സ​ർ​വി​സു​ക​ൾ. ഉ​ച്ച​ക്ക്​ 2.45ന്​ ... Read more

റിയാദില്‍ ഇന്ത്യൻ പാസ്പോർട്ട്‌ സേവനങ്ങൾക്ക് പുതിയ അപേക്ഷ

റിയാദില്‍ ഇന്ത്യൻ പാസ്​പോർട്ട്​ സേവനങ്ങൾക്ക്​ ഏപ്രിൽ ഒന്ന്​ മുതൽ പുതിയ അപേക്ഷ ഫോറം. പാസ്​പോർട്ട്​ പുതിയത്​ എടുക്കാനും പുതുക്കാനും വ്യക്​തി വിവരങ്ങൾ തിരുത്താനും പുതിയത്​ കൂട്ടിച്ചേർക്കാനും ഇനി മുതൽ ഒ​റ്റ അപേക്ഷാ ​ഫോറം മതി. ഇതോടെ നടപടിക്രമങ്ങൾ ലളിതമായി. റിയാദിലെ ഇന്ത്യൻ എംബസിയാണ്​ പുതിയ പരിഷ്​കാരം ഏർപ്പെടുത്തിയത്. പാസ്​പോർ​ട്ട്​ പുതിയത്  എടുക്കുന്നതിനും നിലവിലുള്ളത്​ പുതുക്കുന്നതിനും ഒരേ ഫോറം തന്നെയാണ്​ നിലവിലുമുള്ളത്​. എന്നാൽ പാസ്​പോർട്ടിലെ പേര്​ മാറ്റൽ, ഭാര്യ/ഭർത്താവി​​​ന്‍റെ പേര്​ ചേർക്കൽ/ഒഴിവാക്കൽ​/തിരുത്തൽ, മാതാപിതാക്കളുടെ പേര്​ തിരുത്തൽ, ജനന തിയ്യതി/ജനന സ്ഥലം തിരുത്തൽ, ഫോ​ട്ടോ​/ വിലാസം​/ഒപ്പ്​​ മാറ്റൽ, ഇ.സി.ആർ സ്​റ്റാറ്റസ്​ മാറ്റൽ എന്നീ സേവനങ്ങൾക്ക്​​ വെവ്വേറെ ഫോറങ്ങൾ കൂടി അനുബന്ധമായി നൽകണമായിരുന്നു. ഇതിനാണ്​​ ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്​. എല്ലാ സേവനങ്ങൾക്കും ഒറ്റ ഫോറം ഉപയോഗിച്ചാൽ മതി. ഏപ്രിൽ ഒന്നുമുതൽ പുതിയ ​ഫോറത്തിലുള്ള അപേക്ഷ മാത്രമേ സ്വീകരിക്കൂ. ​ പുതിയ ​ഫോറം ഇന്ത്യൻ എംബസിയുടെ വെബ്​സൈറ്റിൽ നിന്ന്​ ഡൗൺലോഡ്​ ചെയ്​ത്​ ഉപയോഗിക്കാം.

യാത്രാപ്രിയന്‍,സഹസ്രകോടീശ്വരന്‍: മഹേന്ദ്ര രാജാവ് വീണ്ടും രാജ്യസഭയിലേക്ക്

കോടികള്‍ കൊണ്ട് അമ്മാനമാടുക എന്ന് പറഞ്ഞാല്‍ ബിഹാറിലെ ഈ നേതാവിനെക്കുറിച്ച് ഒട്ടും അതിശയോക്തിയാവില്ല. രാജ്യസഭയിലേക്ക് ഏഴാം തവണയും എംപിയായി പോവുകയാണ് മഹേന്ദ്ര രാജാവ് എന്നറിയപ്പെടുന്ന മഹേന്ദ്ര പ്രസാദ്. എംപിയുടെ ആസ്തി നാലായിരം കോടി രൂപയ്ക്കു മുകളിലാണ്. മാപ്ര ലബോറട്ടറീസ്, അരിസ്റ്റോ ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നീ മരുന്ന് കമ്പനികളുടെ ഉടമയാണ് ഇദേഹം. സ്വന്തം പേരില്‍ വാഹനമോ ഇന്‍ഷുറന്‍സോ ഇല്ല. 41 ലക്ഷത്തിന്‍റെ സ്വര്‍ണം കയ്യിലുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 2,239 കോടിയുടെ നിക്ഷേപമുണ്ടെന്ന് മഹേന്ദ്ര സിംഗ് നല്‍കിയ സത്യവാംഗ്മൂലത്തില്‍ പറയുന്നു. 1980ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ജഹാനാബാദ് മണ്ഡലത്തില്‍ നിന്ന് ലോക്സഭാംഗമായാണ് മഹേന്ദ്രപ്രസാദിന്‍റെ രാഷ്ട്രീയ തുടക്കം.211 രാജ്യങ്ങള്‍ ഇദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്.

ബാംഗ്ലൂരില്‍ ക്രോസ് ചെയ്യാം സ്മാര്‍ട്ടായി

മെട്രോപൊളിറ്റന്‍ നഗരത്തില്‍ റോഡ് മുറിച്ച് കടക്കാന്‍ ഇനി മണിക്കൂറുകള്‍ കാത്തുനില്‍ക്കണ്ട. നഗരത്തില്‍ മൂന്നിടങ്ങളില്‍ കൂടി ആകാശപാത തുറന്നു. ഡൊറാളൂര്‍ ഇന്നര്‍ റിങ് റോഡ് ജംഗ്ഷന്‍, എയര്‍പോര്‍ട്ട് റോഡിലെ ശാന്തി സാഗര്‍ ഹോട്ടലിന് സമീപം, വിശ്വേശരയ്യ മ്യൂസിയം റോഡ് എന്നിവടങ്ങളിലാണ് സ്‌ക്കൈവോക്കുകള്‍ വന്നത്. ല്ഫ്റ്റ്, സിസിടിവി തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ ഉള്ള സ്‌ക്കൈവോക്ക് ബെംഗ്‌ളൂരു നഗരവികസനമന്ത്രി കെ ജെ ജോര്‍ജാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. റോഡ് മുറിച്ച് കടക്കുമ്പോള്‍ കാല്‍നടയാത്രക്കാര്‍ക്ക് അപകടം സംഭവിക്കുന്നത് പതിവാണ് ഈ സാഹചര്യത്തിലാണ് ബിബിഎംപി നടപ്പാലങ്ങള്‍ സ്ഥാപിച്ചത്. സ്വകാര്യ ഏജന്‍സികള്‍ക്കാണ് പാലങ്ങളുടെ സംരക്ഷണ ചുമതലയുള്ളത്. നഗരത്തില്‍ വിവിധ ഇടങ്ങളില്‍ നടപ്പാലങ്ങള്‍ ഉണ്ടെങ്കിലും അതുപയോഗിക്കാതെ റോഡ് മുറിച്ച് കടക്കുന്നവര്‍ ധാരാളമാണ്. ഇങ്ങനെ ഉണ്ടാവുന്ന അപകടങ്ങള്‍ തടയാന്‍ ഉയരം കൂടി ഡിവൈഡറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കാല്‍നടയാത്രക്കാര്‍ക്കായി നഗരത്തില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ നടപ്പാലം സ്ഥാപിക്കുമെന്ന് മന്ത്രി കെ ജി ജോര്‍ജ് പറഞ്ഞു.

ഇനി പറക്കും ടാക്സികളുടെ കാലം

പറക്കുന്ന ടാക്‌സികള്‍ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിള്‍ സഹ സ്ഥാപകന്‍ ലാറി പേജിന്‍റെ കിറ്റി ഹോക്ക് കമ്പനി. ന്യൂസിലൻഡിൽ ഓട്ടോണമസ് പാസഞ്ചര്‍ ഡ്രോണ്‍ സംവിധാനം അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. സെഫൈയര്‍ എയര്‍ വര്‍ക്ക്‌സ് എന്ന കമ്പനിയുടെ സഹായത്തോടെ വാഹനത്തിന്‍റെ പരീക്ഷണ പറക്കല്‍ നടത്തിയിരുന്നു. കോറ എന്നാണ് രണ്ട് പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാവുന്ന വാഹനത്തിന്‍റെ പേര്. പിന്‍ഭാഗത്ത് ഘടിപ്പിച്ചിട്ടുള്ള ഒരു വലിയ പ്രൊപ്പല്ലര്‍ അടക്കം പതിമൂന്ന് പ്രൊപ്പല്ലറുകള്‍ ഘടിപ്പിച്ചിട്ടുള്ള ഈ വാഹനത്തിന് വിമാനത്തിന്‍റെയും ഡ്രോണിന്‍റെയും സമ്മിശ്ര രൂപകല്‍പ്പനയാണുള്ളത്. ഇരുവശങ്ങളിലുമുള്ള പ്രൊപ്പല്ലറുകളുടെ സഹായത്തോടെ ഡ്രോണിനെ പോലെ കുത്തനെ വായുവിലേക്ക് ഉയരുന്ന കോറ, പിന്‍ ഭാഗത്തെ വലിയ പ്രൊപ്പല്ലറിന്‍റെ സഹായത്തോടെയാണ് മൂന്നോട്ട് നീങ്ങുക. മണിക്കൂറില്‍ 178 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന വാഹനത്തിന് ഒറ്റത്തവണ നൂറ് കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും. വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കോറയ്ക്ക് 3000 അടി ഉയരത്തില്‍ പറക്കാനാവും. എട്ട് വര്‍ഷം കൊണ്ടാണ് കോറയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഗൂഗിളിന്‍റെ മുന്‍ ഓട്ടോണമസ് കാര്‍ ഡയറക്ടര്‍ സെബാസ്റ്റ്യൻ ... Read more