Author: Tourism News live
ഇന്ത്യയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് വിസയോടൊപ്പം പ്രത്യേക ടാഗും
ഇന്ത്യയില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് വിസയുടെ കൂടെ പ്രത്യേക ടാഗും നല്‍കുമെന്ന് ഇറ്റലിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ചരന്‍ജീത് സിംഗ്. ഇറ്റലിയിലെ മിലാനില്‍ നടക്കുന്ന കേരള ടൂറിസം റോഡ് ഷോയിലാണ് ഇക്കാര്യം അറിയിച്ചത്. വിദേശ സഞ്ചാരികള്‍ക്ക് വിസയോടൊപ്പം വിവിധ സഹായ നമ്പറുകളും ഇ-മെയില്‍ ഐഡികളും അടങ്ങുന്ന ടാഗാണ് നല്‍കുക. ഏതെങ്കിലും സാഹചര്യത്തില്‍ എന്തെങ്കിലും സഹായം ആവിശ്യമുണ്ടെങ്കില്‍ ഈ നമ്പറുകളില്‍ ബന്ധപ്പെട്ടാല്‍ മതിയാകും. വളരെ പെട്ടെന്ന് തന്നെ ഹെല്‍പ് ലൈന്‍ സംവിധാനം നടപ്പാക്കുമെന്ന് കോണ്‍സുലേറ്റ് ജനറല്‍ പറഞ്ഞു. കൂടാതെ വിനോദ സഞ്ചാരികള്‍ ബന്ധപ്പെടുന്ന ടൂര്‍ ഓപറേറ്റേഴ്സ്, ഹോസ്പ്പിറ്റാലിറ്റി മാനേജ്മെന്‍റ് എന്നിവര്‍ ഭാവിയിലും സഞ്ചാരികളോട് ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്സ്ആപ്പ് എന്നിവ വഴി ബന്ധം സൂക്ഷിക്കും. ഇത് ഇന്ത്യയുടെ ടൂറിസം മേഖലയ്ക്കു ഗുണം ചെയ്യും. ഒരു വിസയില്‍ ഒന്നില്‍ കൂടുതല്‍ തവണ യാത്രചെയ്യാം എന്നുള്ളതു കൊണ്ട് ഇറ്റലിയില്‍ നിന്നും ഇന്ത്യയില്‍ എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ഏകദേശം 20 മുതല്‍ 25 ശതമാനം വരെ വളര്‍ച്ചയുണ്ട്. ... Read more
Tourism min proposes talks with TN, Karnataka to discuss ‘seamless travel’
Tourism Minister Kadakampally Surendran urges Chief Minister Pinarayi Vijayan to initiate talks with the Chief Ministers and Transport Ministers of neighbouring states of Tamil Nadu and Karnataka to discuss about tourism possibilities. The Tourism minister was talking exclusively to Tourism News Live at a roadshow organized by Kerala Tourism in Italy. The development of a tourism circuit connecting the three states would be a blessing to the tourism industry, he said. “The major issue the tourism stakeholders point out in going ahead with developing a tourism circuit is the heavy interstate permit charges,” the minister said. Kadakampally also said he ... Read more
മുംബൈ-പൂണെ എക്സ്പ്രസ് വേയില്‍ രണ്ടു തുരങ്കങ്ങള്‍ കൂടി
മുംബൈ-പുണെ എക്സ്പ്രസ് വേയിൽ 22 മീറ്റർ വീതം വീതിയുള്ള രണ്ടു തുരങ്കങ്ങൾ കൂടി നിർമിക്കുന്നു. യാത്രാസമയം കുറയ്ക്കാനുള്ള പദ്ധതിയുമായാണ് മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് ഡവലപ്മെന്‍റ് കോർപറേഷൻ രംഗത്തെത്തിയത്. ഇരുനഗരങ്ങളിലേക്കും പതിവായി പോയിവരുന്നവർക്ക് ഭാവിയിൽ വലിയ ആശ്വാസമാകും ഈ തുരങ്ക പാത. പദ്ധതി യാഥാർഥ്യമാകാൻ വർഷങ്ങൾ എടുക്കുമെങ്കിലും നിലവിൽ അവധി ദിനങ്ങളിൽ കടുത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പാതയിൽ പുതിയ വികസന പദ്ധതികൾക്കുള്ള നീക്കം യാത്രക്കാർക്ക് ഏറെ ഗുണകരമാകും. ഒൻപതു കിലോമീറ്ററോളം നീളുമുളളതായിരിക്കും തുരങ്കം. കുസ്ഗാവ്-ചവാനി ഗ്രാമങ്ങൾ ബന്ധിപ്പിക്കുന്ന വിധത്തിലായിരിക്കും തുരങ്കപാത. മുംബൈ-പുണെ യാത്രയിൽ നിലവിലെ പാതയേക്കാൾ 20 മിനിറ്റെങ്കിലും ലാഭമുണ്ടാക്കുന്നതാകുമെന്ന് എം.എസ്.ആര്‍.ഡി.സി അധികൃതർ അറിയിച്ചു.
ഹിന്ദി പറഞ്ഞ് ഗൂഗിള്‍ അസിസ്റ്റന്റ്
ഗൂഗിള്‍ അസിസ്റ്റന്റ് സേവനം ഇനി മുതല്‍ ഹിന്ദി ഭാഷയിലും ലഭ്യമാവും. ആന്‍ഡ്രോയിഡ് മാര്‍ഷമെലേയ്ക്ക് ശേഷം പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്‌ഫോണ്‍ പതിപ്പുകളില്‍ ഇനി ഗൂഗിള്‍ അസിസ്റ്റന്റ ഹിന്ദിയില്‍ പ്രവര്‍ത്തിപ്പിക്കാം. ഉടന്‍ തന്നെ ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പ്, ഐഫോണ്‍, ആന്‍ഡ്രോയിഡ് ഓറിയോ ഗോ എഡിഷന്‍ എന്നിവയില്‍ ഗൂഗിള്‍ അസിസ്റ്റന്റ് ഹിന്ദി ഭാഷ സേവനം ലഭ്യമാകും. ഇന്ത്യന്‍ ജനങ്ങള്‍ക്കിടയിലേക്ക് കൂടുതല്‍ ആഴത്തില്‍ ഇറങ്ങിചെല്ലുന്നതിന്റെ ഭാഗമായാണ് ഗൂഗിള്‍ തങ്ങളുടെ സേവനങ്ങളിലെല്ലാം പ്രാദേശിക ഭാഷാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുന്നത്. അടുത്തിടെയാണ് ഗൂഗിള്‍ മാപ്പില്‍ മലയാളമുള്‍പ്പടെയുള്ള ഭാഷകളില്‍ ശബ്ദ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന സേവനം ഗൂഗിള്‍ ആരംഭിച്ചത്. ഗൂഗിള്‍ അസിസ്റ്റന്റില്‍ ഹിന്ദി ലഭിക്കുന്നതിന് ഡിവൈസ് ലാങ്ക്വേജ് ഹിന്ദിയിലേക്ക് മാറ്റുക. ഒപ്പം ഗൂഗിള്‍ അസിസ്റ്റന്റ് അപ്ഡേറ്റ് ചെയ്യുക. നിലവില്‍ എട്ട് ഭാഷകളാണ് ഗൂഗിള്‍ അസിസ്റ്റന്റിലുള്ളത്. ഈ വര്‍ഷം അവസാനത്തോടെ 30 ഭാഷകളില്‍ ഗൂഗിള്‍ അസിസ്റ്റന്റ് ലഭ്യമാവും. അതോടെ രാജ്യത്തെ 95 ശതമാനം പേരും തങ്ങളുടെ പ്രാദേശിക ഭാഷകളില്‍ ഗൂഗിള്‍ സേവനം ഉപയോഗിക്കാനാവും.
Mall of Travancore opens its doors on March 23
Malabar Group’s much-awaited gift for Trivandrum, Mall of Travancore is all set to unveil officially by Chief Minister Pinarayi Vijayan on March 23rd at 3 pm. The Mall, located just near the International airport, will deliver the largest shopping experience to the people of Trivandrum. “The Mall has been built up with the consistent handwork and perseverance of Malabar Group representatives for the past 12 years”, said M P Ahmed, Malabar Group Chairman. With an investment of over 400 crores, the mall is spread across 6.5 lakh sq ft and houses 3 floors, that act as an umbrella for over ... Read more
ഷാർജയിൽ സൗജന്യ പാർക്കിങ് നിർത്തലാക്കുന്നു
ഷാര്‍ജയില്‍ അവധി ദിനങ്ങളിലെ സൗജന്യ പാര്‍ക്കിങ് നിര്‍ത്തലാക്കുന്നു. നഗരത്തില്‍ തിരക്കേറിയ പ്രദേശങ്ങളില്‍ പാര്‍ക്കിങ് നിരക്കും വര്‍ധിക്കും. ഈ മാസം 30 മുതലാണ് നിയമം പ്രാബല്യത്തില്‍ വരിക. വാരാന്ത്യങ്ങളിലും പൊതു അവധി ദിനങ്ങളിലും ഉണ്ടായിരുന്ന സൗജന്യ പാര്‍ക്കിങ് ആനുകൂല്യമാണ് നിര്‍ത്തലാക്കുന്നത്. നഗരത്തിലെ പാര്‍ക്കിങ് പ്രശ്നം പരിഹരിക്കാനും ദുരുപയോഗം ഇല്ലാതാക്കാനും ലക്ഷ്യമിട്ടാണ് പരിഷ്കാരമെന്ന് നഗരസഭ വ്യക്തമാക്കി. അല്‍മജാസ്, ഷുവാഹൈന്‍, ബാങ്ക് സ്ട്രീറ്റ് എന്നിവിടങ്ങളിലെ പാര്‍ക്കിങ് നിരക്കിലും മാറ്റമുണ്ടാകും. സ്ഥലവാസികളുടെ അഭിപ്രായംകൂടി കണക്കിലെടുത്താണ് പരിഷ്കാരമെന്ന് നഗരസഭ വ്യക്തമാക്കി. ഇതനുസരിച്ച് പഴയ പാര്‍ക്കിങ് ബോര്‍ഡുകള്‍ മാറ്റി സ്ഥാപിച്ചു. അവധി ദിവസങ്ങളില്‍ പാര്‍ക്കിങ് ഫീസ് ഈടാക്കാനുള്ള സംവിധാനം പാര്‍ക്കിങ് മെഷീനുകളിലും പരിഷ്കരിച്ചിട്ടുണ്ട്. മതിയായ പഠനത്തിന്‍റെയും പൊതുജനാഭിപ്രായ സമന്വയത്തിന്‍റെയും അടിസ്ഥാനത്തിലാണ് തീരുമാനം. പുതിയ നീക്കത്തോട് ജനങ്ങള്‍ക്ക് സമ്മിശ്ര പ്രതികരണമാണ്.
മാര്‍പ്പാപ്പയെ കേരളത്തിലേക്ക് ക്ഷണിച്ച് മന്ത്രി
ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ കേരളത്തിലേക്ക് ക്ഷണിച്ച് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ക്ഷണം മാര്‍പ്പാപ്പ സ്വീകരിച്ചെന്നും മന്ത്രി ഫേസ്ബുക്കില്‍ അറിയിച്ചു.കേരള ടൂറിസം റോഡ് ഷോയുമായി ബന്ധപ്പെട്ടാണ് മന്ത്രി ഇറ്റലിയില്‍ എത്തിയതും വത്തിക്കാനില്‍ പോപ്പിനെ കണ്ടതും. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് : അഭിവന്ദ്യ ഫ്രാൻസിസ് മാർപാപ്പയെ കാണാനുള്ള അസുലഭ അവസരം കഴിഞ്ഞ ദിവസം എനിക്ക് ലഭിക്കുകയുണ്ടായി. ഊഷ്മളമായ കൂടികാഴ്ച്ചയായിരുന്നു. അദ്ദേഹത്തിന്റെ പുരോഗമനപരമായ നിലപാടുകള്‍ എക്കാലത്തും എന്നെ ആകര്‍ഷിച്ചിരുന്നു. നവോത്ഥാന കേരളത്തിന്റെ സ്നേഹസമ്മാനം അദ്ദേഹത്തിന് കൈമാറുകയും ചെയ്തു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി അദ്ദേഹത്തെ കേരളത്തിലേക്ക് ക്ഷണിച്ച് കൊണ്ട് ബഹു: മുഖ്യമന്ത്രി സ: പിണറായി വിജയന്റെ ക്ഷണക്കത്ത് കൈമാറി. ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കുള്ള ക്ഷണത്തെ സ്നേഹപൂര്‍വ്വം സ്വീകരിക്കുകയും ഇന്നാട്ടിനെ കുറിച്ച് കൂടുതലറിയാന്‍ ആഗ്രഹം പങ്ക് വയ്ക്കുകയും ചെയ്തു.
നഗരപാതയില്‍ പരമാവധി വേഗം 70കിലോമീറ്റര്‍; കേന്ദ്ര ഉത്തരവായി
രാജ്യത്തെ നഗരപാതകളിലെ വേഗതാ പരിധി നിശ്ചയിച്ച് കേന്ദ്ര ഉത്തരവായി. കാറുകള്‍ക്ക് മണിക്കൂറില്‍ എഴുപതു കിലോമീറ്റര്‍, കാര്‍ഗോ വാഹനങ്ങള്‍ക്ക് അറുപത്, ഇരുചക്ര വാഹനങ്ങള്‍ക്ക് അമ്പത് എന്നിങ്ങനെയാണ് പരമാവധി വേഗ പരിധി. നേരത്തെ പ്രാദേശിക തലത്തിലാണ് വേഗം നിശ്ചയിച്ചിരുന്നത്. പരമാവധി വേഗം 40-50കിലോമീറ്റര്‍ എന്നായിരുന്നു കാറുകള്‍ക്ക് ഇതുവരെ. ഇതിലും ഉയര്‍ന്ന വേഗ പരിധി നഗരങ്ങളില്‍ അനുവദിക്കില്ല. എന്നാല്‍ വേഗം കുറയ്ക്കണമെങ്കില്‍ പ്രാദേശിക തലത്തില്‍ തീരുമാനിക്കാം. ഗതാഗത ജോയിന്റ് സെക്രട്ടറി അഭയ് ദാമ്ലെയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ശുപാര്‍ശ കേന്ദ്ര ഗതാഗത മന്ത്രി അംഗീകരിക്കുകയായിരുന്നു. എക്സ്പ്രസ് വേയില്‍ കാറുകള്‍ക്ക് പരമാവധി വേഗം 120 കിലോമീറ്ററാണ്.
Twin tunnel in Maharashtra
As part of the Missing Link Project, the Maharashtra State Road Development Corporation (MSRDC), is constructing one of the longest four-lane tunnels in the world, between Mumbai and Pune. The project is scheduled to be completed by 2021. The project, joining Kusgaon village and Chavani village in Pune, would be at a length of over 19.8 km. The two twin tunnels will together constitute (4+4) four lanes for a hassle-free, to and fro commuting. Construction programme would be a challenge as one of the tunnels would be passing 150 metre below a lake in Lonavala. “Though there are tunnels longer than ... Read more
അസാധു കാണിക്കയില്‍ കുടുങ്ങി തിരുപ്പതി ക്ഷേത്രം
നോട്ടുനിരോധനത്തിന്റെ ദുരിതമൊഴിയാതെ തിരുമല തിരുപ്പതിവെങ്കടേശ്വര ക്ഷേത്രം. ഭക്തരുടെ അസാധു കാണിക്കയില്‍ കുഴങ്ങി തലവേദന അനുഭവിക്കുകാണ് ക്ഷേത്രം അധികൃതര്‍. നോട്ടു നിരോധനത്തിന് ശേഷം അസാധു കാണിക്കായി തിരുപ്പതിയില്‍ എത്തിയത് ഒന്നും രണ്ടുമല്ല 25 കോടിയുടെ പഴയ നോട്ടുകളാണ്. 2016 നവംബര്‍ എട്ടിന് ശേഷം ആയിരത്തിന്റെയും അഞ്ഞൂറിന്റെയും അസാധു നോട്ടുകള്‍ കൂട്ടത്തോടെ കാണിക്കായി നിക്ഷേപിച്ചു. ഇത്രയും വലിയ തുക റിസര്‍വ് ബാങ്കിന്റെ സഹായത്തോടെ മാറ്റിയെടുക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ക്ഷേത്രം ഭാരവാഹികള്‍. ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന അസാധു നോട്ടുകള്‍ മാറി നല്‍കണമെന്ന് ആവശ്യപ്പെട്ട് ആര്‍ ബി ഐയ്ക്കു കത്തയച്ചതായി തിരുമല തിരുപ്പതിദേവസ്വം (ടിടിഡി) അഡീഷണല്‍ ഫിനാന്‍ഷ്യല്‍ അഡൈസ്വറും മുഖ്യ അക്കൗണ്ടന്റ് ഓഫീസറുമായ ഒ. ബാലാജി പറഞ്ഞു.
കുപ്പി വെള്ളത്തില്‍ വന്‍ തോതില്‍ പ്ലാസ്റ്റിക് കലരുന്നെന്ന് പഠനറിപ്പോര്‍ട്ട്
ലോകത്തെ ഏറ്റവും പ്രശസ്തമായ കുപ്പിവെള്ള കമ്പനികളുടെ വെള്ളകുപ്പികളില്‍ ആരോഗ്യത്തിന് ദോഷകരമായ രീതിയില്‍ പ്ലാസ്റ്റിക് മാലിന്യത്തിന്‍റെ അംശമുണ്ടെന്ന് കണ്ടെത്തല്‍. ഒമ്പത് രാഷ്ട്രങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍. ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ മൈക്രോപ്ലാസ്റ്റിക് റിസേര്‍ച്ചര്‍ ഷെരി മാസണിന്‍റെ നേതൃത്വത്തിലാണ് പഠനം നടന്നത്. പ്രമുഖ കുപ്പിവെള്ള ബ്രാന്‍ഡുകളിലെ വെള്ളത്തില്‍ വലിയതോതിലുള്ള പ്ലാസ്റ്റിക് അംശം ഉണ്ടെന്ന് പഠനം വെളിപ്പെടുത്തുന്നു. ബ്രസീല്‍, ചൈന, ഇന്ത്യ, ഇന്‍ഡൊനീഷ്യ, കെനിയ, ലെബനന്‍, മെക്‌സിക്കോ, തായ്‌ലാന്‍ഡ്, യുഎസ് എന്നീ രാഷ്ട്രങ്ങളില്‍ നിന്ന് 250 കുപ്പിവെള്ളം ശേഖരിച്ചാണ് പഠനം നടത്തിയത്. ഇവിടങ്ങളില്‍ നിന്ന് ശേഖരിച്ച 93% സാമ്പിളുകളിലും പ്ലാസ്റ്റികിന്റെ അംശം കണ്ടെത്തി. അക്വാ, അക്വാഫിന, ഡസാനി, എവിയാന്‍,നെസ്ലെ പ്യൂര്‍ ലൈഫ് ,ബിസ് ലേരി,എപുറ, ജെറോള്‍സ്‌റ്റെയ്‌നര്‍,മിനല്‍ബ, വഹാഹ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പ്ലാസ്റ്റിക് മൂടികള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്‍റെ വകഭേദമായ പോളി പ്രൊപ്പലിന്‍, നൈലോണ്‍, പോളി എത്തിലിന്‍ ട്രെപ്താലെറ്റ് എന്നിവയാണ് വെള്ളത്തില്‍ കലര്‍ന്നത്. ലഭിച്ചവയില്‍ 65%വും പ്ലാസ്റ്റിക് ശകലങ്ങളാണ് പകരം പ്ലാസ്റ്റിക് ... Read more
കേരള ബ്ലോഗ് എക്സ്പ്രസ് ഈ മാസം 18ന് യാത്ര തുടങ്ങും
കേരള ബ്ലോഗ് എക്സ്പ്രസ് ഈ മാസം 18ന് യാത്രതിരിക്കും. ആലപ്പുഴ, കുമരകം, തൃശൂർ, മൂന്നാർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് പ്രദേശങ്ങൾ ഉൾപ്പെടുന്ന ഇത്തവണത്തെ പര്യടനം ഏപ്രിൽ ഒന്നിന് കൊച്ചിയില്‍ സമാപിക്കും. 28 രാജ്യങ്ങളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട 30 ബ്ലോഗർമാരാണ് കേരള ബ്ലോഗ് എക്സ്പ്രസില്‍ നാട് കാണാന്‍ ഇറങ്ങുന്നത്. കേരള ബ്ലോഗ് എക്സ്പ്രസിന്‍റെ അഞ്ചാമത് എഡിഷന്‍ മാസ്കറ്റ് ഹോട്ടലിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്യും. കേരള യാത്ര നടത്തുന്ന അന്താരാഷ്ട്ര യാത്രാ ബ്ലോഗർമാരുടെ സംഘം മലനിരകളും കടൽത്തീരങ്ങളും ജലാശയങ്ങളും നഗരജീവിത ദൃശ്യങ്ങളും ഉൾപ്പെടെ കേരളീയ ഗ്രാമ-നഗര കാഴ്ചകള്‍ ഫോട്ടോഗ്രാഫുകളായും വിഡിയോ ദൃശ്യങ്ങളായും സഞ്ചാര സാഹിത്യമായും അവരവരുടെ ബ്ലോഗുകളിലൂടെ പ്രചരിപ്പിക്കും. ഓൺലൈനിലൂടെ നടത്തിയ വോട്ടെടുപ്പിൽ മികച്ച നേട്ടം കൈവരിച്ച ബ്ലോഗർമാരെയാണ് പര്യടന സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഫ്രാൻസ്, അമേരിക്ക, യു.കെ, കാനഡ, ജർമ്മനി, ഇറ്റലി, സ്പെയിൻ, ബൾഗേറിയ, റൊമേനിയ, വെനസ്വേല, പെറു തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ബ്ലോഗർമാരാണ് ബ്ലോഗ് ... Read more
Kerala Blog Express will start its journey on March 18
The fifth edition of Kerala Blog Express, the annual campaign of state Tourism Department, will be flagged off on March 18. Minister for Tourism Kadakampally Surendran will flag off the two-week-long event from Mascot hotel in Thiruvananthapuram. Tourism Minister Kadakampally Surendran flags off Kerala Blog Express Season 4 This year the campaign will see 30 bloggers from 28 countries across the globe participating in the event. The participating bloggers are from France, US, UK, Canada, Germany, Italy, Spain, Bulgaria, Romania, Venezuela and Peru. The bloggers were selected through a voting system with over 50,000 votes garnered online. The Kerala Blog Express was piloted ... Read more
ഈഫല്‍ ടവറിലേക്ക് യാത്ര
സപ്താത്ഭുതങ്ങളില്‍ ഒന്നായ ഫ്രാന്‍സിലെ ഈഫല്‍ ടവറിലേക്ക് നടത്തിയ യാത്രയെക്കുറിച്ച് പ്രതീഷ് ജയ്‌സണ്‍ എഴുതുന്നു ആകാശത്തെ ചുംബിച്ച് പടുകൂറ്റന്‍ നിര്‍മിതി. ഈ വിസ്മയമൊന്നു അടുത്തു കാണുക എന്നത് ജീവിതത്തിലെ വലിയ ആഗ്രഹമായിരുന്നു. ഫ്രാന്‍സിലെ ഈഫൽ ടവർ എന്ന വിശ്വ കൗതുകം എന്നെ തെല്ലൊന്നുമല്ല ഭ്രമിപ്പിച്ചിട്ടുള്ളത്. ഏതായാലും ഇക്കഴിഞ്ഞ യൂറോപ്യന്‍ പര്യടനത്തില്‍ ആ മോഹം സഫലമായി. പാരീസിലെത്തിയ എനിക്ക് ഈഫല്‍ ടവര്‍ കാണാനുള്ള ത്രില്ലില്‍ ആ രാത്രി ശരിക്ക് ഉറങ്ങാനായില്ല. രാവിലെ നേരത്തെ എഴുന്നേറ്റു റെഡിയായി യാത്ര തുടങ്ങി. ലൂവ് മ്യൂസിയം വരെ ഒരു ടാക്സി വിളിച്ചു, അവിടന്ന് നടന്നുപോകാം എന്ന് തീരുമാനിച്ചു. ലൂവിന്റെ മുന്നിലുള്ള ട്യുയ്ലരീസ് ഗാര്‍ഡനിലൂടെ ഈഫൽ ടവർ ലക്ഷ്യമാക്കി നടത്തം തുടങ്ങി. ധാരാളം മരങ്ങളും ചെടികളും വാട്ടർ ഫൗണ്ടനുകളും ഉള്ള മനോഹരമായ പാർക്ക് ആണിത് കാഴ്ചയും കെണിയും കാഴ്ചകളൊക്കെ കണ്ടു നടന്നുകൊണ്ടിരിക്കെ ഞങ്ങൾ ഒരു കൂട്ടം വനിതാ മോഷ്ടാക്കളുടെ പിടിയില്‍പ്പെട്ടു . 4 പെണ്ണുങ്ങൾ ഒരു ബുക്കും പേനയുമായി ... Read more
Tourism players say cheers to the new liquor policy on bar time extension
The travel/tourism players in the state have welcomed the Cabinet decision to extend bar timing to one hour more exclusively for the tourism sector. The new cabinet decision has come as a boon to the sector which has been suffering at first with the liquor ban and then with the time cap on bars. A new liquor policy has been granted by the Cabinet Ministry with a revised timing for bars in the tourism sector. Currently, bars functioning from 11 am to 11 pm, will be able to open till 12 midnight as per the revised policy. The rule is ... Read more