Author: Tourism News live

Chinese tourists in Thailand surged to a record 1.2 million in February

Visitors from China surged to a record 1.2 million in February, swelled by the Lunar New Year holiday period. Thailand expects 38 million tourists overall this year, more than 10 million from China. China’s outbound travel market raked up 130 million trips in 2017, a 7 per cent increase on 122 million trips recorded in 2016. With more flight connections, better exchange rates and fewer visa restrictions, destinations such as Morocco, Turkey and Tunisia are seeing a huge growth in visitors from China. Thailand is spending billions to upgrade its infrastructure, open up new islands and cities to travellers, and ... Read more

ചെന്നൈ മെട്രോയും എം. ആര്‍. ടി. എസും ഒന്നിക്കുന്നു

ചെന്നൈ ബീച്ചില്‍ നിന്ന് വേളാച്ചേരി വരെയുള്ള എം ആര്‍ ടി എസ് റെയില്‍വേ സര്‍വീസും മെട്രോ റെയില്‍ സര്‍വീസും ഒന്നിക്കുന്നു. സെയിറ്റ് തോമസ്‌ മൗണ്ടിലാണ് എം.ആര്‍.ടി.എസ്. റെയില്‍ സര്‍വീസ് നടത്തുന്ന പാതയും മെട്രോ റെയില്‍ പാതയും സെന്റ് തോമസ് പാതയും സംയോജിക്കുന്നത്. റെയില്‍ പാതകള്‍ ഒന്നാകുന്നതോടെ തീവണ്ടി സര്‍വീസുകളും ഒന്നാകും. എം.ആര്‍.ടി.എസ്. സര്‍വീസ് തത്ത്വത്തില്‍ ചെന്നൈ മെട്രോ റെയില്‍ എറ്റെടുക്കുന്നതിന് തുല്യമായ പദ്ധതിയാണ് നടപ്പാക്കുന്നത്. മെട്രോ ഏറ്റെടുക്കുന്നതോടെ എം.ആര്‍.ടി.എസ്. സര്‍വീസിന്റെ യാത്രാനിരക്കില്‍ മാറ്റം വരുമോ, യാത്രക്കാര്‍ക്ക്  പുതിയ  സൗകര്യങ്ങള്‍ എന്തൊക്കെയായിരിക്കുമെന്നതിനെ സംബന്ധിച്ചോ തീരുമാനമായിട്ടില്ല. എം.ആര്‍.ടി.എസ്. റെയില്‍വേ ഇപ്പോള്‍ ചെന്നൈ ബീച്ചില്‍ നിന്ന് വേളാച്ചേരിവരെയാണ് സര്‍വീസ് നടത്തുന്നത്. വേളാച്ചേരിയില്‍ നിന്ന് സെന്റ് തോമസ് മൗണ്ട് വരെ നീട്ടാനുള്ള പണികള്‍ നടന്നുവരികയാണ്. എം.ആര്‍.ടി.എസ്. സര്‍വീസ് ഇപ്പോള്‍ ലാഭകരമല്ല. മെട്രോ റെയില്‍ സര്‍വീസുമായി സംയോജിപ്പിക്കുന്നതോടെ എം.ആര്‍.ടി.എസ്. ലാഭകരമാക്കാന്‍ കഴിയുമെന്ന് കരുതുന്നു. കൂടുതല്‍ സൗകര്യങ്ങള്‍ എം.ആര്‍.ടി.എസ്. റെയില്‍വേ സ്റ്റേഷനുകളില്‍ ഏര്‍പ്പെടുത്തിയാല്‍ കൂടുതല്‍ പേര്‍ സഞ്ചരിക്കുമെന്ന് കരുതുന്നു. എം.ആര്‍.ടി.എസ്. ... Read more

ബാര്‍ തുടങ്ങാന്‍ 12 പഞ്ചായത്തുകള്‍ അയോഗ്യര്‍

പതിനായിരത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള ഗ്രാമപഞ്ചായത്തുകളില്‍ ബാര്‍ അനുവദിക്കാമെന്ന മദ്യ നയം നടപ്പാക്കുമ്പോള്‍ ഒഴിവാക്കപ്പെടുന്നത് 12 ഗ്രാമപഞ്ചായത്തുകള്‍ മാത്രം. ബാക്കി 929 പഞ്ചായത്തുകളില്‍ ബാര്‍ തുടങ്ങാം. കണ്ണൂർ ജില്ലയിലെ മലപ്പട്ടം, വളപട്ടണം, പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി, തൃശൂർ ജില്ലയിലെ അതിരപ്പള്ളി, എറണാകുളം ജില്ലയിലെ പോത്താനിക്കാട്, ഇടുക്കി ജില്ലയിലെ വട്ടവട, ആലക്കോട്, കോട്ടയം ജില്ലയിലെ തലനാട്, മൂന്നിലവ്, ആലപ്പുഴ ജില്ലയിലെ പെരുമ്പളം, മുട്ടാർ, പത്തനംതിട്ട ജില്ലയിലെ തുമ്പമൺ പഞ്ചായത്തുകളിലാണ് ജനസംഖ്യ കുറവുമൂലം ബാര്‍ തുടങ്ങാന്‍ സാധിക്കാത്തത്. എന്നാല്‍ അതിരപ്പള്ളി വിനോദ സഞ്ചാര മേഖലയായതിനാല്‍ നിലവില്‍ ബാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിലവിൽ 50ൽ താഴെ പഞ്ചായത്തുകളിലാണു ബാറുകൾ പ്രവർത്തിക്കുന്നത്. കൂടുതൽ ബാറുകൾ ഉള്ളത് 27,216 പേരുള്ള കാലടി പഞ്ചായത്തിലാണ്. നാലെണ്ണം. തൊട്ടടുത്ത നെടുമ്പാശ്ശേരി പഞ്ചായത്തിൽ മൂന്നു ബാറുണ്ട്.

മാള്‍ ഓഫ് ഖത്തറില്‍ ഫാഷന്‍ മേള

ഖത്തറിലെ ആഡംബര മാളുകളിലൊന്നായ മാള്‍ ഓഫ് ഖത്തറില്‍ പത്ത് ദിവസം നീളുന്ന ഫാഷന്‍ മേളയ്ക്ക് തുടക്കമായി. സ്‌പെയിനിലെ വിഖ്യാത ഫാഷന്‍ ഡിസൈനര്‍ അലെജാന്‍ഡ്രോ റെസ്റ്റയുടെ ഉള്‍പ്പെടെയുള്ള ഡിസൈനര്‍മാരാണ് മേളയില്‍ പങ്കെടുക്കുന്നത്. വേനല്‍ക്കാലത്തെ ലക്ഷ്യമിട്ടുള്ള പുത്തന്‍ വസ്ത്രശേഖരങ്ങളാണ് ഫാഷന്‍ മേളയിലുള്ളത്. ദിവസവും മൂന്നു ഷോകള്‍ വീതം ഈ മാസം 31 വരെ നീളുന്ന മേള മാളിലെ ഒയാസിസ് സ്റ്റേജിലാണ് നടക്കുന്നത്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേനലില്‍ അണിയാനുള്ള ഫാഷന്‍ വസ്ത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഖത്തറിലെ ക്യുലേബല്‍, ലബനനിലെ അലി അല്‍ ചെച്ചന്‍, നിസാര്‍ റൗമണി, ലോസ് എയ്ഞ്ചസല്‍സിന്‍റെ ഡാനിയല്‍ ഒപ്പോര്‍ട്ടോ തുടങ്ങിയ ബ്രാന്‍ഡുകളാണ് ഫാഷന്‍ ഷോയില്‍ പ്രദര്‍ശിപ്പിക്കുന്നത്. വെറോ മോഡ, കോക്ക, റിവര്‍ ഐലന്‍ഡ് തുടങ്ങി നിരവധി അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ ശേഖരവും ഷോയിലുണ്ടാകും. ഫാഷന്‍ മേളയുടെ ഭാഗമായി കുട്ടികളുടെ മിനി ക്യാറ്റ് വാക്ക്, മേക്കപ്പ് പഠന ക്ലാസ് തുടങ്ങിയവ നടക്കും. മാളില്‍ പുത്തന്‍ വസ്ത്രങ്ങളുടെ പ്രത്യേക പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. ചെറുപ്പക്കാരായ കഴിവുള്ള ഡിസൈനര്‍മാരെ പ്രോത്സാഹിപ്പിക്കാന്‍ ... Read more

അവാഫിയില്‍ താമസസൗകര്യം ഓണ്‍ലൈന്‍ വഴിയും

റാസല്‍ഖൈമയിലെ പൈതൃകോത്സവ കേന്ദ്രമായ അവാഫിയില്‍ എത്തുന്നവര്‍ക്ക് താല്‍ക്കാലിക താമസ ഇടങ്ങളായ ഫാമുകള്‍ ഇനി ഓണ്‍ലൈന്‍ വഴി ബുക്കുചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു. റാസല്‍ഖൈമയിലെ മനോഹരമായ അവാഫി പ്രദേശത്താണ് ഓഫ്‌റോഡ്‌ മത്സരങ്ങളും പരമ്പരാഗത നൃത്തരൂപങ്ങളും പൈതൃകപ്രദര്‍ശനങ്ങളും സമന്വയിക്കുന്ന പ്രശസ്തമായ അവാഫി ഫെസ്റ്റിവല്‍ നടക്കുന്നത്. സന്ദര്‍ശകര്‍ക്ക് സൗകര്യപ്രദമായ സേവനം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനമെന്ന് സാമ്പത്തിക വികസന വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഡോ. അബ്ദുല്‍ റഹ്മാന്‍ അല്‍ ഷായബ് പറഞ്ഞു. പുതിയ സര്‍വീസ് പ്രകാരം ഫാം ഓണ്‍ലൈന്‍ അപേക്ഷകര്‍ക്ക് 48 മണിക്കൂറിനുള്ളില്‍ ഈ സേവനം ലഭ്യമാകും. ഐ.ഡി. കാര്‍ഡിന്‍റെ പകര്‍പ്പുസഹിതമാണ് അപേക്ഷിക്കേണ്ടത്. നവീകരിച്ച അഞ്ഞൂറോളം ഫാമുകളാണ് ഇവിടെയുള്ളത്.

Australia terminates 457 Visa Programme used largely by Indians

Australia has terminated its employer-sponsored 457 visa programme, which is highly used by Indians. The authorities further replaced it with a new stringent programme that requires higher English-language proficiency and job skills. The visa programme 457 allowed companies to hire foreign workers for up to four years in skilled jobs in which there was a shortage of Australian workers. Most of the category visa holders come from India, with about a quarter of the hiring, followed by the United Kingdom and China respectively to 19.5 per cent and 5.8 per cent. It was replaced on March 18 by a new Temporary Skills ... Read more

ഓസ്ട്രേലിയ പുതിയ വിസ നയം പ്രഖ്യാപിച്ചു

ഇന്ത്യന്‍ തൊഴിലന്വേഷകര്‍ക്ക് കനത്ത തിരിച്ചടിയാവുന്ന പുതിയ വിസനയം ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയയുടെ ഏറെ ജനകീയമായ 457 വിസസംവിധാനമാണ് പൊളിച്ചെഴുതിയത്. ഓസ്‌ട്രേലിയക്കാരുടെ അഭാവത്തില്‍ വിദേശതൊഴിലാളികളെ നിയമിക്കാന്‍ തൊഴില്‍സ്ഥാപനങ്ങള്‍ക്ക് അനുമതിനല്‍കുന്ന 457 വിസ സംവിധാനത്തിനു കീഴില്‍ 650 തൊഴിലുകള്‍ ഉള്‍പ്പെട്ടിരുന്നു. ഇത് ഇരുനൂറായി കുറച്ചതാണ് പ്രധാനമാറ്റം. ഉയര്‍ന്ന തൊഴില്‍വൈദഗ്ധ്യവും ഇംഗ്ലീഷിലെ മികച്ച പ്രാവീണ്യവും നിര്‍ബന്ധമാക്കി. വിസ കാലാവധി നാലു വര്‍ഷത്തില്‍നിന്ന് രണ്ടു വര്‍ഷമായി കുറച്ചതും തിരിച്ചടിയാണ്. അതിവിദഗ്ധ തൊഴില്‍മേഖലയില്‍ മാത്രമേ ഇനി നാലുവര്‍ഷത്തെ വിസ അനുവദിക്കുകയുള്ളൂ. ഓസ്‌ട്രേലിയയിലെ ഒരുലക്ഷത്തോളംവരുന്ന വിദേശതൊഴിലാളികളില്‍ നാലിലൊന്നും ഇന്ത്യക്കാരാണ്. യു.കെ, ചൈന എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നില്‍. ഓസ്‌ട്രേലിയ ഒന്നാമത് നയത്തിന്‍റെ ഭാഗമായാണ് വിസചട്ടം പൊളിച്ചെഴുതുന്നതെന്ന് പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. 457 വിസ സംവിധാനം ദുരുപയോഗം ചെയ്ത് തൊഴിലുടമകള്‍ കുറഞ്ഞ വേതനത്തിന് വിദേശികളെ ജോലിക്കെടുക്കുന്നതിനാല്‍ ഓസ്‌ട്രേലിയയില്‍ തൊഴിലില്ലായ്മ വര്‍ധിക്കുന്നതായി വിമര്‍ശനമുണ്ടായിരുന്നു.

ട്രോള്‍ പരസ്യവുമായി വീണ്ടും ബജാജ് ഡോമിനാര്‍

റോയല്‍ എന്‍ഫീല്‍ഡുകളെ ട്രോളി വീണ്ടും ബജാജ് ഡോമിനാറിന്റെ പരസ്യം. ആനയെ പോറ്റുന്നത് നിര്‍ത്തു എന്ന വാചകത്തോടെ ബുള്ളറ്റുകളുടെ പോരായ്മകള്‍ എടുത്തുകാണിച്ച് ബജാജ് പുറത്തിറക്കുന്ന അഞ്ചാമത്തെ പരസ്യമാണിത്. ദുര്‍ഘട പാതയിലും ഡോമിനോറിന് എളുപ്പത്തില്‍ മുന്നേറാന്‍ സാധിക്കുമെന്നും എന്നാല്‍ റോയല്‍ എന്‍ഫീല്‍ഡിന് ഇതില്‍ പരാജയമാണെന്നും പുതിയ പരസ്യത്തില്‍ ബജാജ് പറയാതെ പറയുന്നു. ബുള്ളറ്റിനെ ആനയാക്കി ചിത്രീകരിച്ച് ആനയെ പരിപാലിക്കുന്നത് നിര്‍ത്തി കൂടുതല്‍ പവറും ഫീച്ചറുകളുമുള്ള ഡോമിനാര്‍ വാങ്ങാനാണ് അഞ്ച് പരസ്യങ്ങളിലും കമ്പനി പറയുന്നത്. ബുള്ളറ്റുകളുടെ തനത് ശബ്ദവും അതിലെ റൈഡര്‍മാരുടെ ഹെല്‍മെറ്റും മറ്റ് ആക്‌സസറികളും ഉപയോഗിച്ച് ബുള്ളറ്റിനെയാണ് പറയാതെ പറയുന്നത് എന്ന രീതിയിലാണ് പരസ്യം ചിത്രീകരിച്ചിരിക്കുന്നത്. വെളിച്ചം വളരെ കുറവുള്ള വണ്ടി, ബ്രേക്ക് പിടിച്ചാല്‍ കിട്ടാത്ത വണ്ടി, പെട്ടെന്ന് സ്റ്റാര്‍ട്ടാകാത്ത വണ്ടി, കയറ്റം കയറാന്‍ പ്രയാസപ്പെടുന്ന വണ്ടി എന്നിങ്ങനെ ബുള്ളറ്റുകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എടുത്തുകാട്ടിയുള്ള പരസ്യങ്ങളാണ് നേരത്തെ ബജാജ് പുറത്തുവിട്ടിരുന്നത്. പരസ്യത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ റോയല്‍ എന്‍ഫീല്‍ഡ് ആരാധകരും സജീവമായി പ്രതിഷേധം രേഖപ്പെടുത്തുണ്ട്. തലകുത്തി ... Read more

Ministry of Railways plans to upgrade 90 stations showcasing local culture/history

In an attempt to increase passenger amenities and to give an aesthetic makeover to the most visited stations across Indian Railways, Ministry of Railways has formulated the plan to redevelop 90 stations across Indian Railways. The redevelopment plan of 90 stations is assigned to different zones/nodal agencies. Given that some stations are important pilgrimage hubs and report over 45,000 footfalls per day, Indian Railways would strive to ensure that passenger’s get best services at the stations even during peak seasons. It may be noted that Indian Railways is in the process of redevelopment of more than 600 stations. While doing ... Read more

Mall of Travancore opens in Kerala capital

Malabar Group’s much-awaited gift for Trivandrum, the capital city of Kerala, Mall of Travancore was inaugurated officially by Chief Minister Pinarayi Vijayan at 3 pm today. “It’s my delight to inaugurate a Mall from Malabar Group. The Mall’s eco-friendly practices and construction is similar to that of the Haritha Keralam initiative,” said Kerala Chief Minister, Pinarayi Vijayan after inaugurating the Mall of Travancore. “The Malls responsible initiative of adding local farmers to trade is appreciable,” he added. The mall follows eco-friendly practices in terms of waste management. Also, it is the first mall to have a Swachh Bharat Certification and Zero Waste International ... Read more

മാള്‍ ഓഫ് ട്രാവന്‍കൂര്‍ തുറന്നു

തലസ്ഥാന നഗരത്തിന്‍റെ ഷോപ്പിംഗ്‌ സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ മാള്‍ ഓഫ് ട്രാവന്‍കൂര്‍ പൊതുജനങ്ങള്‍ക്ക്‌ തുറന്നു കൊടുത്തു. ലോകോത്തര ഷോപ്പിംഗ്‌ അനുഭവം ആസ്വദിക്കാന്‍ ഉതകുന്ന രീതിയില്‍ ആധുനിക സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് മാളൊരുങ്ങുന്നത്. മാള്‍ ഓഫ് ട്രാവന്‍കൂറില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാള്‍ ഓഫ് ട്രാവന്‍കൂര്‍ അനന്തപുരിക്ക് സമര്‍പ്പിച്ചു. മലബാറില്‍ നിന്നൊരു മാള്‍ തിരുവനന്തപുരത്ത് എത്തുന്നത്  വളരെ സന്തോഷകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൂര്‍ണമായും പരിസ്ഥിതിയ്ക്ക് അനിയോജ്യമായ രീതിയില്‍ പണിത മാള്‍ കേരളത്തിന്‍റെ ഹരിതം പദ്ധതിയോട് ചേര്‍ന്നു നില്‍ക്കുന്നുവെന്നും സാധാരണക്കാരെ ഉള്‍പ്പെടുത്തി അവരുടെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി നല്‍കുന്നത് സ്വാഗതാര്‍ഹമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രിമാരായ കെ.ടി ജലീല്‍, സി ചന്ദ്രശേഖരന്‍, ടി.പി രാമകൃഷ്ണന്‍, എ.കെ. ശശീന്ദ്രന്‍, കെ. രാജു, സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍,  കുഞ്ഞാലിക്കുട്ടി എം.പി എന്നിവര്‍ വിവിധ സ്റ്റോറുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കൂടാതെ കെ.പി.സി.സി പ്രസിഡന്‍റ് എം.എം ഹസന്‍, കുമ്മനം രാജശേഖരന്‍, ,എം.എല്‍.എമാരായ എ.കെ മുനീര്‍, ഒ രാജഗോപാല്‍, തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്ത്, ... Read more

ജലസംരക്ഷണത്തിന്‍റെ ആഫ്രിക്കന്‍ ടൂറിസം മാതൃക.

ജലക്ഷാമത്തില്‍ നട്ടം തിരിയുകയാണ് ദക്ഷിണാഫ്രിക്ക. കുടിവെള്ളത്തിനു പണി പലതും പയറ്റിയ അവര്‍ ഇപ്പോള്‍ ജലസംരക്ഷണ മാര്‍ഗങ്ങള്‍ തേടുന്നു. കുടിവെള്ളം കരുതലോടെ ഉപയോഗിക്കേണ്ടതിന്‍റെ നേര്‍ചിത്രങ്ങളാണ് ആഫ്രിക്കയുടെ വരള്‍ച്ചാ അതിജീവന ശ്രമങ്ങള്‍. രാജ്യത്തെ വിനോദസഞ്ചാര മേഖലക്ക് വരള്‍ച്ച സൃഷ്ടിച്ച ആഘാതം മറികടക്കാനുള്ള ശ്രമത്തിലാണ് ടൂറിസം മേഖല. എസി യില്‍ നിന്ന് വരുന്ന വെള്ളമാണ് പല ഹോട്ടലുകളും തറ തുടയ്ക്കാന്‍ ഉപയോഗിക്കുന്നത്.ഭക്ഷണം കഴിക്കുമ്പോള്‍ ഒരേ സ്പൂണും കത്തിയും ഉപയോഗിക്കാന്‍ ഹോട്ടലുകാര്‍ അതിഥികളോട് ആവശ്യപ്പെടുന്നു. ഒന്നിലധികം ഉപയോഗിച്ചാല്‍ അവയും കഴുകേണ്ടിവരും എന്നതിനാലാണ് ഈ അഭ്യര്‍ത്ഥന. വിഭവങ്ങള്‍ പ്ലേറ്റില്‍ വിളമ്പുന്നതിന് പകരം മനോഹര ചിത്രം ആലേഖനം ചെയ്ത ഡിസ്പോസിബിള്‍ കാര്‍ഡിലാണ് നല്‍കുന്നത്. ഇതുവഴി പ്ലേറ്റ് കഴുകുന്ന വെള്ളം ലാഭിക്കാം. ചില ഹോട്ടലുകള്‍ കുളിക്കുന്നതും കഴുകുന്നതുമായ മലിനജലം ടാങ്കുകളില്‍ ശേഖരിച്ച് ടോയ്ലറ്റ് ഫ്ലഷ് ചെയ്യാന്‍ ഉപയോഗിക്കുന്നു. ജലം കരുതലോടെ ഉപയോഗിക്കാന്‍ അവര്‍ അതിഥികളോടും ആവശ്യപ്പെടുന്നു. ടോയ്ലറ്റ് ഫ്ലഷ് ചെയ്യുമ്പോള്‍ പകുതി വെള്ളം ഉപയോഗിക്കാനും പറയുന്നുണ്ട്. ബാറുകളില്‍ ഗ്ലാസ് ഇല്ലാതെ മദ്യപിക്കുന്നവര്‍ക്ക് ... Read more

From waste plant to tourist spot

Amager Bakke, popularly known as ‘Copenhill’ is a hybrid waste to energy plant located at Amager in Denmark. Officially opening for tourists in October 2018, the architectural marvel is built with a cost of $670 million. The main attraction of Copenhill is its ski slope, which is a 278 ft artificial climbing wall dedicated to adventure loving tourists. By the year 2025, the city aims to achieve the status of the first carbon-neutral city, through Amager Bakke. As part of ensuring sustainable policies, a ban on diesel vehicle is the next main agenda of the authorities, that is expected to further decrease ... Read more

ലിഗയെ കാണാതായിട്ട് പത്തുനാള്‍: പ്രത്യേക സംഘം രൂപീകരിച്ച് പോലീസ്

  ആയുര്‍വേദ ചികിത്സക്ക് കേരളത്തിലെത്തി കാണാതായ വിദേശവനിത ലിഗ സ്ക്രോമാനായി തെരച്ചില്‍ ഊര്‍ജിതം. ലിഗയെ കാണാതായിട്ട് പത്തു ദിവസമാകുന്നു. പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയതായി വിഴിഞ്ഞം പൊലീസ് ഇന്‍സ്പെക്ടര്‍ എന്‍ ഷിബു പറഞ്ഞു. ലിഗയെപ്പോലെ തോന്നിക്കുന്ന സ്ത്രീയെ അടിമലത്തുറയില്‍ ഞായറാഴ്ച കണ്ടതായി സൂചന ലഭിച്ചെന്നു പൊലീസ് അറിയിച്ചു. നാട്ടുകാരില്‍ നിന്നും ഓട്ടോ ഡ്രൈവര്‍മാരില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. വിഴിഞ്ഞത്തിനു പുറമേ കാഞ്ഞിരംകുളം, പൂവാര്‍ മേഖലകളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. പാസ്പോര്‍ട്ട് അടക്കം ഉപേക്ഷിച്ചാണ് താമസസ്ഥലത്ത് നിന്നും ലിഗ കോവളത്തെത്തിയത്. ഇവിടെ നിന്നാണ് കാണാതായത്.ലിഗയെക്കുറിച്ചു വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് കുടുംബം ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം കുളച്ചലില്‍ തീരത്തടിഞ്ഞ വിദേശ വനിതയുടെ മൃതദേഹം കാണാതായ ലിഗയുടേതെന്ന് പൊലീസ് സംശയിച്ചിരുന്നു.എന്നാല്‍ മൃതദേഹം പരിശോധിച്ച സഹോദരി ഇല്‍സെ ഇത് ലിഗയുടെതല്ലന്നു പറഞ്ഞു. ലിഗ പച്ച കുത്തിയിട്ടില്ലന്നും മൃതദേഹത്തില്‍ കയ്യില്‍ പച്ചകുത്തിയത് കാണാമായിരുന്നെന്നും എല്‍സെ പറഞ്ഞു. ലിഗയുടെ കൈകാലുകള്‍ ഒരേ നീളമുള്ളവയെന്നും ... Read more

റോയല്‍ എന്‍ഫീല്‍ഡിന്‍റെ പുതിയ മിഡില്‍ വെയിറ്റ് ബൈക്കുകള്‍ ഇന്ത്യയില്‍ ഉടന്‍

മിഡിൽ വെയിറ്റ് ക്യാറ്റഗറിയിലേയ്ക്ക് റോയൽ എൻഫീൽഡ് പുറത്തിറക്കുന്ന ബൈക്കുകൾ ഈ വർഷം ഇന്ത്യയിലെത്തും. അടുത്തിടെ ഓസ്ട്രേലിയയിൽ പ്രദർശിപ്പിച്ച വാഹനത്തിന്‍റെ അവിടുത്തെ വില ഇന്‍റർസെപ്റ്ററിന് എകദേശം 5 ലക്ഷം രൂപയും കോണ്ടിനെന്‍റൽ ജി.ടിക്ക് 4.5 ലക്ഷം രൂപയുമാണ്. എന്നാൽ ഇന്ത്യയിൽ പുറത്തിറങ്ങുമ്പോള്‍ ബൈക്കുകൾക്ക് വില കുറയും. റോയൽ എൻഫീൽഡ് പുറത്തിറക്കുന്ന പാരലൽ ട്വിൻ എൻജിനുമായാണ് ബൈക്കുകൾ വിപണിയിൽ എത്തുക. എൻഫീൽഡിന്‍റെ തന്നെ ഇന്‍റർസെപ്റ്റർ മാർക്ക് 1 നെ അനുസ്മരിപ്പിച്ചാണ് പുതിയ ഇന്‍റർസെപ്റ്ററിനെ പുറത്തിറക്കിയിരിക്കുന്നത്. 2013ൽ എൻഫീൽഡ് പുറത്തിറക്കിയ കഫേ റേസർ ബൈക്ക് കോണ്ടിനെന്‍റൽ ജി.ടിയുടെ രൂപവും ഭാവവുമാണ് പുതിയ ജി.ടിക്ക്. ഇരുബൈക്കുകൾക്കും പുതിയ എൻജിനാണ് ഉപയോഗിക്കുന്നത്. 648 സിസി കപ്പാസിറ്റിയുള്ള പാരലൽ ട്വിൻ എയർ കൂൾഡ് എൻജിൻ 7100 ആർ.പി.എമ്മിൽ‌ 47 ബി.എച്ച്.പി കരുത്തും 4000 ആർ.പി.എമ്മിൽ 52 എൻ.എം ടോർക്കുമേകും. യുകെയിൽ കമ്പനി പുതുതായി സ്ഥാപിച്ച ടെക്നിക്കൽ സെന്‍ററും ചെന്നൈയിലെ ടെക്നിക്കൽ സെന്‍ററും സംയുക്തമായാണ് പുതിയ എൻജിൻ വികസിപ്പിച്ചത്. 130–140 കിലോമീറ്റർ ... Read more