Author: Tourism News live
ദുബൈയിലെ ഡ്രൈവിംഗ് പരീക്ഷകള്‍ ഇനി സ്മാര്‍ട്ട് സംവിധാനത്തില്‍
ദുബൈയില്‍ ഡ്രൈവിങ് പരീക്ഷകളുടെ ഫലം നിര്‍ണയിക്കാനും ഇനി സ്മാര്‍ട്ട് സംവിധാനം. അത്യാധുനിക സെന്‍സറുകളും നൂതനമായ ക്യാമറകളും വഴി ഡ്രൈവിങ് ടെസ്റ്റുകളുടെ ഫലം നിര്‍ണയിക്കുന്ന സ്മാര്‍ട്ട് ട്രെയിനിങ് ആന്‍ഡ് ടെസ്റ്റിങ് യാര്‍ഡ് ദുബൈയില്‍ തുടങ്ങി.അല്‍ ഖൂസിലെദുബൈ ഡ്രൈവിങ് സെന്ററില്‍ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ മാതര്‍ അല്‍ തായര്‍ സ്മാര്‍ട്ട് യാര്‍ഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു ഇനി മുതല്‍ പരീക്ഷാര്‍ഥിയുടെ ഡ്രൈവിങ് രീതികളും പ്രതികരണവും കൃത്യമായി നിരീക്ഷിച്ച് ക്യാമറകള്‍വഴി വിവരങ്ങള്‍ ഒരു സെന്‍ട്രല്‍ പ്രോസെസ്സറില്‍ എത്തിക്കും.ഡ്രൈവിംഗ് പരീക്ഷകള്‍ സ്മാര്‍ട്ട് ആകുന്നതോടെ ഈ സംവിധാനം തന്നെയാവും പിഴവുകള്‍ കണ്ടെത്തി ഡ്രൈവറുടെ ജയവും തോല്‍വിയും നിര്‍ണയിക്കുന്നത്. ഒരു പരിശോധകന്റെ സഹായമില്ലാതെ ഡ്രൈവിങ് ടെസ്റ്റുകള്‍ പരമാവധി സുതാര്യമാക്കുന്നതിന് സ്മാര്‍ട്ട് സംവിധാനം സഹായമാകും. സ്മാര്‍ട്ട് യാര്‍ഡില്‍ കണ്‍ട്രോള്‍ ടവര്‍ വഴി ഒന്നിലധികം വാഹനങ്ങള്‍ ഒരേസമയം നിരീക്ഷിക്കാന്‍ പരിശോധകന് സാധിക്കും. പല ഘട്ടങ്ങളിലായാണ് പരീക്ഷാര്‍ഥിയെ വിലയിരുത്തുന്നത്.ആവശ്യമെങ്കില്‍ ഓരോ ഘട്ടത്തിന്റെയും ഫലം പ്രത്യേകം ലഭിക്കുകയും ചെയ്യും. ഉള്‍ഭാഗത്തും മുന്നിലും പിറകിലും വശങ്ങളിലുമായി ... Read more
ഇന്ന് ഓശാന ഞായര്‍
കുരിശ് മരണത്തിന് മുന്‍പ് യേശുദേവന്‍ കഴുതക്കുട്ടിയുടെ പുറത്തേറി ജറുസലേമിലേക്ക് പ്രവേശിച്ചതിന്റെ സ്മരണയില്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു. ഹീബ്രു ഭാഷയിൽ ‘ഹോശന്ന’ എന്ന വാക്കിന്റ അർഥം ‘രക്ഷിക്കണമേ’ എന്നാണ് അതാണ് പിന്നെ ഓശാന ആയി മാറിയത്.വസ്ത്രങ്ങള്‍ വഴിയില്‍ വിരിച്ചും ഒലിവ് മരച്ചില്ലകള്‍ കൈകളില്‍ വഹിച്ചും സ്തുതിപ്പുകളോടെയാണ് ജനം യേശുവിനെ വരവേറ്റത്. യേശുവിന്റെ ജെറുസലേം പ്രവേശനത്തിന്റെ സമരണ പുതുക്കി ദേവാലയങ്ങളില്‍ ഇന്ന് കുരുത്തോല ആശീര്‍വദിക്കല്‍, പ്രദക്ഷിണം, വേദ വായനകള്‍, കുര്‍ബാന എന്നിവയുണ്ടാവും. പീഡാനുഭവ വാരത്തിന്റെ തുടക്കവും ഓശാന ഞായറിലാണ്. പള്ളികളില്‍ പീഡാനുഭവ വായനകളും കുരിശിന്റെ വഴിയും പരിഹാര പ്രദക്ഷിണങ്ങളും നടക്കും. ഏപ്രില്‍ ഒന്ന് ഞായറാഴ്ച ഉയിര്‍പ്പുതിരുനാള്‍ ആഘോഷത്തോടെ 50 നോമ്പാചരണത്തിന് പരിസമാപ്തിയാകും.
Trump bans transgenders from serving in military
In a presidential memorandum, US President Donald Trump has banned some transgender service members from serving in the US military, saying transgender individuals “with a history or diagnosis of gender dysphoria” are unable to serve except under limited circumstances. “Among other things, the policies set forth by the Secretary of Defense state that transgender persons with a history or diagnosis of gender dysphoria — individuals who the policies state may require substantial medical treatment, including medications and surgery — are disqualified from military service except under certain limited circumstances,” said a White House release. Trump tweeted last July that he ... Read more
ഫ്രഞ്ച് ലഹരി ഒഴുകുന്ന പോണ്ടിച്ചേരിയിലൂടെ
ഫ്രഞ്ച് അധിനിവേശ കോളനിയായിരുന്നു പോണ്ടിച്ചേരി. കോളനി അധിനിവേശത്തിന്‍റെ പഴമയും പ്രൗഢവുമായ അടയാളങ്ങള്‍ പേറുന്ന നഗരം. കാലത്തിന്റെ ശേഷിപ്പുകള്‍ ഇനിയും മായാതെ നില്‍ക്കുന്ന ഇവിടെ ധാരാളം സന്ദര്‍ശകരാണ് എത്താറുള്ളത്. പോണ്ടിച്ചേരി യാത്രയില്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ചില സ്ഥലങ്ങളുണ്ട്. അവയെ കുറിച്ച്… തിരുശേഷിപ്പുകള്‍ ഉറങ്ങുന്ന കെട്ടിടങ്ങള്‍ പോണ്ടിച്ചേരിയില്‍ എത്തുന്ന സഞ്ചാരികളുടെ പ്രധാന ആകര്‍ഷണമാണ് ഇവിടുത്തെ കഴിഞ്ഞ കാലത്തിന്റെ ശേഷിപ്പുകളായി നിലകൊള്ളുന്ന പഴയകാല കെട്ടിടങ്ങള്‍. കഥ പറയുന്ന കെട്ടിടങ്ങള്‍ ആണ് ഇന്നവിടെ സ്ഥിതി ചെയുന്ന പല ഹോട്ടലുകളും. ഫ്രഞ്ച് മാതൃകയില്‍ പണിതീര്‍ത്ത കെട്ടിടത്തില്‍ ഇരുന്നു ചരിത്രവും ഫ്രഞ്ച് ഭക്ഷണവും കഴിക്കാം. അരബിന്ദോ ആശ്രമം യാത്രയിലൂടെ സമാധാനമാണ് ആഗ്രഹിക്കുന്നത് എങ്കില്‍ അരബിന്ദോ ആശ്രമത്തില്‍ പോകാം. ശ്രീ അരബിന്ദോയുടെയും മദറിന്റെയും ശവകുടീരങ്ങള്‍ സ്ഥിതി ചെയ്യുന്ന ഈ ആശ്രമം സന്ദര്‍ശിക്കാന്‍ ധാരളം ആളുകള്‍ എത്താറുണ്ട്. പേപ്പര്‍ ഫാക്ടറി പോണ്ടിച്ചേരി യാത്രയുടെ ഓര്‍മ്മക്കായി എന്തെങ്കിലും വാങ്ങി സൂക്ഷിക്കാനാഗ്രഹിക്കുന്നവര്‍ക്ക് പേപ്പര്‍ ഫാക്ടറിയിലേക്ക് പോകാം. അരബിന്ദോയുടെ ആശ്രമത്തിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തില്‍ പേപ്പര്‍കൊണ്ട് ... Read more
ATTOI to conduct Yoga Tour in Kerala
ATTOI (Association of Tourism Trade Organizations, India), in association with Ministry of Ayush is organising a tour of yoga professionals from across the world to Kerala, known as the “Yoga’s birth place”. The 10-day educational tour, Yoga Ambassadors Tour, is organised as part of the various programmes organised by the ministry on the International Yoga Day (IDY) with the support of Kerala Tourism. “Applications have been invited from established and practicing yoga professionals from around the world to have a first-hand experience of Kerala, the southern state of India, the country proud to be known as the birth place of ... Read more
നരേന്ദ്രമോഡി ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് ആരോപണം
പ്രധാനമന്ത്രി നേരേന്ദ്ര മോദിയുടെ സ്വകാര്യ മൊബൈല്‍ ആപ്ലിക്കേഷനായ നേരേന്ദ്ര മോദി ആപ്പ് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ അനുമതിയില്ലാതെ മറ്റൊരു കമ്പനിയ്ക്ക് കൈമാറുന്നുണ്ടെന്ന് ആരോപണം. ഫ്രഞ്ച് സുരക്ഷാ ഗവേഷകന്‍ എല്ലിയോട്ട് അല്‍ഡേഴ്‌സണാണ് ഇക്കാര്യം ട്വീറ്റ് ചെയ്യുന്നത്. നരേന്ദ്ര മോദി ആപ്പില്‍ പ്രൊഫൈല്‍ നിര്‍മിക്കുന്ന ആളിന്‍റെ ഉപകരണത്തെകുറിച്ചുള്ള വിവരങ്ങളും അതുപോലെ തന്നെ വ്യക്തി വിവരങ്ങളും അമേരിക്കന്‍ കമ്പനിയായ ക്ലെവര്‍ ടാപ്പിന്‍റെ ഉടമസ്ഥതയിലുള്ള in.wzrkt.com എന്ന ഡൊമൈനിലേക്ക് കൈമാറുന്നുണ്ടെന്നാണ് അല്‍ഡേഴ്‌സന്‍റെ വെളിപ്പെടുത്തല്‍. ഇതുസംബന്ധിച്ച നിരവധി ട്വീറ്റുകള്‍ അല്‍ഡേഴ്‌സന്‍ പങ്കുവെച്ചിട്ടുണ്ട്. ഏത് ഓപറേറ്റിങ് സോഫ്റ്റ് വെയറില്‍ പ്രവര്‍ത്തിക്കുന്നതാണ്, നെറ്റ് വര്‍ക്ക് ഏതാണ്, ആരാണ് സേവനദാതാവ് തുടങ്ങിയ ഉപകരണ വിവരങ്ങളും ഇമെയില്‍, ചിത്രം, ലിംഗം, പേര് തുടങ്ങിയ വ്യക്തിവിവരങ്ങളുമാണ് ക്ലെവര്‍ ടാപ്പിന് കൈമാറിക്കൊണ്ടിരിക്കുന്നതെന്ന് അല്‍ഡേഴ്‌സന്‍ പറയുന്നു. ആപ്പ് എന്‍ഗേജ്‌മെന്റ് പ്ലാറ്റ് ഫോം ആണ് ക്ലെവര്‍ ടാപ്പ്. വിതരണക്കാര്‍ക്ക് ഉപയോക്താക്കളെ തിരിച്ചറിയുന്നതിനും അവരുമായി ഇടപഴകുന്നതിനും അവരെ നിലനിര്‍ത്തുന്നതിനും സഹായിക്കുകയും ഡെവലപ്പര്‍മാരെ സഹായിക്കുകയുമാണ് ക്ലെവര്‍ ടാപ് ചെയ്യുന്നത്. തന്‍റെ ട്വീറ്റ് കണ്ട നരേന്ദ്ര ... Read more
ദുബൈ വിമാനത്താവളം വഴിയാണോ പോകുന്നത്..? ഈ ബാഗേജ് നിയമങ്ങള്‍ പാലിക്കണം
ലോകത്തെ ഏറ്റവും കൂടുതല്‍ തിരക്കുള്ള വിമാനത്താവളമായ ദുബൈയില്‍ യാത്രക്കാര്‍ക്ക് ബാഗേജ് കൊണ്ടുപോകാനുള്ള നിയമത്തില്‍ പുതിയ മാറ്റങ്ങള്‍ വരുത്തി. കൃത്യമായി ലഗേജ് പാക്ക് ചെയ്താൽ യാത്രക്കാർക്ക് അവരുടെ സമയവും പണവും ലാഭിക്കാം എന്നാണ് വിമാനത്താവള അധികൃതര്‍ പറയുന്നത്. ദുബൈ വിമാനത്താവളം വഴിയുള്ള യാത്രകൾ കൂടുതൽ സൗകര്യപ്രദമാക്കാൻ അധികൃതർ ചില നിര്‍ദേശങ്ങളും യാത്രക്കാര്‍ക്ക് നല്‍കുന്നുണ്ട്. പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍ സാധാരണയായി രണ്ടു തരത്തിലുള്ള ബാഗേജ് ആണ് രാജ്യാന്തര യാത്രകൾക്ക് അനുവദിക്കുക. 32 കിലോയിൽ കൂടുതൽ ഇല്ലാത്തവയായിരിക്കണം ഇത്. ഒാരോ വിമാനക്കമ്പനിയുടെയും നിയമം വ്യത്യസ്തമായിരിക്കും. അതിനാൽ യാത്രയ്ക്ക് മുൻപ് ഇക്കാര്യത്തിൽ ഉറപ്പ് വരുത്തണം. 90 സെന്‍റിമീറ്ററിൽ അധികം നീളം, 75 സെന്‍റിമീറ്ററിൽ അധികം ഉയരം, 60 സെന്‍റിമീറ്ററിൽ അധികം വീതി അല്ലെങ്കിൽ പരന്ന ആകൃതിയിൽ ഇല്ലാത്ത ലഗേജുകൾ എന്നിവ ഓവർ സൈസ്ഡ് ബാഗേജ് കൗണ്ടറിൽ ആണ് പരിശോധിക്കുക. ഇതിന് കൂടുതൽ സമയം ആവശ്യമാണ്. യാത്രയ്ക്ക് മുൻപ് ഈ പരിശോധനയ്ക്കുള്ള സമയം കൂടി കരുതണം. നിശ്ചിത ഭാരത്തിൽ കൂടുതൽ ... Read more
അഞ്ചു വര്‍ഷത്തിനുള്ളില്‍ വിദേശ സഞ്ചാരികളുടെ ഒഴുക്ക് ഇരട്ടിയാക്കുമെന്ന് കേരളം
വിദേശസഞ്ചാരികളെ സ്വദേശ സഞ്ചാരികളുടെ ഇടയില്‍ കേരളത്തെ ഒരു മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി പ്രചരിപ്പിക്കാന്‍ കേരള ടൂറിസം പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നു.”സ്വദേശ സഞ്ചാരികളുടെ വരവ് 50 ശതമാനവും വിദേശസഞ്ചാരികളുടെ വരവ് ഇരട്ടിയുമാക്കാനുമാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്” – കേരള ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി മുരളീധരന്‍ വ്യക്തമാക്കി. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം തുറന്ന് കാട്ടുന്ന കൊച്ചി മുസിരീസ് ബിനാലെ, മുസിരീസ് ഹെറിറ്റേജ് പ്രൊജക്ട്, സ്പൈസ് റൂട്ട് പ്രൊജക്ട് എന്നീ പുതിയ ട്രാവല്‍ ഉത്പന്നങ്ങളാണ് സംസ്ഥാനം കൊണ്ടു വന്നിട്ടുള്ളത്. ടൂറിസം മേഖലയില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും, മറ്റ് ലൈസന്‍സിംഗ് സംവിധാനവും, ടൂറിസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ നിരീക്ഷിക്കുന്നതിനും ടൂറിസം റെഗുലേറ്ററി അതോറിറ്റി സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുണ്ട് . 2017ല്‍ 10.91 ലക്ഷം വിദേശ സഞ്ചാരികളാണ് കേരളത്തിലേക്ക് എത്തിയത്. കഴിഞ്ഞ വര്‍ഷത്തെ സംബന്ധിച്ച് 11.39ശതമാനം കൂടുതലാണ് ഇത്. സ്വദേശ സഞ്ചാരികളുടെ വരവ് 5.15 ശതമാനം കൂടി, 1.46 കോടി ആളുകളാണ് 2017ല്‍ കേരളത്തില്‍ എത്തിയത്. 2016ല്‍ ഇത് 1.31 ... Read more
അറ്റോയിയുടെ അഖിലേന്ത്യാ യോഗാപര്യടന പരിപാടി കേരളത്തില്‍
യോഗയുടെ ജന്മസ്ഥലം എന്നറിയപെടുന്ന കേരളത്തില്‍ വെച്ച് വിദേശ വിദ്ധഗ്ദര്‍ പങ്കെടുക്കുന്ന അഖിലേന്ത്യാ യോഗാപര്യടന പരിപാടി സംഘടിപ്പിക്കുന്നു. ആയുഷ് മന്ത്രാലയവും ,കേരള ടൂറിസം അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻ, ഇന്ത്യയും (ATTOI)ചേര്‍ന്നാണ് പത്ത് ദിവസം നടക്കുന്ന പര്യടന പരിപാടി സംഘടിപ്പിക്കുന്നത്. ലോകത്തെമ്പാടുമുള്ള വിദ്ധഗ്ദരായ യോഗ പരിശീലകരില്‍ നിന്ന് അഖിലേന്ത്യാ പര്യടന പരിപാടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടി അപേക്ഷകള്‍ ക്ഷണിച്ചിരിന്നു. അതില്‍ നിന്ന് തിരഞ്ഞെടുത്ത യോഗ പരിശീലകര്‍ ആണ് പര്യടന പരിപാടിയില്‍ പങ്കെടുക്കുന്നത് എന്ന് ആയുഷ് ജോയിന്‍റ് സെക്രട്ടറി രഞ്ജിത്ത് കുമാര്‍ പറഞ്ഞു. വര്‍ഷത്തില്‍ എല്ലാ ദിവസവും ജനങ്ങളെ യോഗ പരിശീലിപ്പിക്കുന്നതിലൂടെ അവരുടെ ആരോഗ്യം വര്‍ധിപ്പിക്കുക എന്നതാണ് ആയുഷ് മന്ത്രാലയത്തിന്റെ ലക്‌ഷ്യമെന്നും അദ്ദേഹം ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. ജൂണ്‍ 13ന് ആരംഭിക്കുന്ന പര്യടനം അന്താരാഷ്‌ട്ര യോഗാ ദിനമായ ജൂണ്‍ 21നാണ് അവസാനിക്കുന്നത്. അതുകൊണ്ട് തന്നെ ആയുഷ് മന്ത്രാലയം സംഘടിപ്പിക്കുന്ന യോഗാ ദിനാചരണത്തിലും തിരഞ്ഞെടുത്ത പരിശീലകര്‍ക്ക് പങ്കെടുക്കാന്‍ സാധിക്കും. അന്താരാഷ്ട്ര യോഗ ദിനത്തിന് മുന്നോടിയായി മാര്‍ച്ച് ... Read more
ഭൗമമണിക്കൂര്‍ ആചരണത്തില്‍ കേരളവും
ഭൂമിക്കും പുതിയതലമുറയ്ക്കും വേണ്ടി ലോകമെങ്ങും ആചരിക്കുന്ന ഭൗമമണിക്കൂര്‍ (എര്‍ത്ത് അവര്‍ 2018) ആചരണത്തില്‍ കേരളവും പങ്കുചേരുന്നു. ഇന്നു രാത്രി എട്ടരമണിമുതല്‍ ഒമ്പതരവരെ വിളക്കുകള്‍ അണച്ചും പ്രകാശംകുറച്ചുമായിരിക്കും ഭൗമമണിക്കൂര്‍ ആചരിക്കുന്നത്. അപകടകരമായ വികിരണങ്ങള്‍ തടയാനും പാരമ്പര്യേതര ഊര്‍ജം പ്രോത്സാഹിപ്പിക്കാനുമുള്ള രാജ്യത്തിന്‍രെ ശ്രമത്തെ ഭൗമ മണിക്കൂര്‍ ആചാരണം പിന്തുണയ്ക്കുന്നതായും ജനങ്ങള്‍ ഇതില്‍ പങ്കാളികളാകണമെന്നും ഗവര്‍ണര്‍ പി സദാശിവം ആഹ്വാനം ചെയ്തു. രാഷ്ട്രപതി ഭവൻ, ഇന്ത്യ ഗേറ്റ്, റെഡ് ഫോർട്ട് എന്നിവിടങ്ങളിലും ഭൗമ മണിക്കൂറിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അധികൃതർ വെളിച്ചം അണയ്ക്കും. വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്വര്‍ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ആഗോളതാപനത്തിനും കലാവാസ്ഥാ വ്യതിയാനത്തിനുമെതിരേ എര്‍ത്ത് അവര്‍ കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. 2007ല്‍ ഓസ്ട്രേലിയയിലെ സിഡ്നിയിലാണ് ഭൗമ മണിക്കൂര്‍ ആചരണം ആരംഭിക്കുന്നത്. 2007ല്‍ ഓസ്ട്രേലിയയിലാണ് ഭൗമ മണിക്കൂര്‍ ആചരണം ആരംഭിക്കുന്നത്. ഇന്ന് 152 രാജ്യങ്ങള്‍ ഈ ക്യാംപയ്നില്‍ പങ്കാളികളാണ്.
Foreign tourists continues to decline in Korea
For the twelfth consecutive month that the Korean tourism is facing a sharp decline, mainly due to a plunge in the number of Chinese tourists. Tourists numbers dropped 16.5 per cent despite the PyeongChang Winter Olympics. The total number of inbound visitors reached only 1.05 million in February, which was largely attributed to a sharp decline in the number of Chinese nationals who visited the country, which stood at 590,790, down 41.5 percent on-year. The number of Chinese tourists visiting has been on a constant decline following a diplomatic row between Seoul and Beijing over the deployment of a US anti-missile system. ... Read more
Japan welcomed 20 per cent more tourists in 2017
Japan posts a huge surge in tourist arrivals with record 28.7 million tourists visiting the country in 2017. Compared to the 2016 figures, Japan posted a 20 per cent increase in growth rate. “The record growth rate is the highest in the world and is expected to continue,” said André Andonian, managing partner for Japan, McKinsey. In January of this year, the number of visitors to Japan rose 9 per cent compared to the same period previous year. The government is planning to attract at least 40 million tourists by 2020. The country is planning to draw more tourists from non-Asian countries. In ... Read more
ശബരിമല ഇടത്താവളം ചെങ്ങന്നൂരില്‍
ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ശബരിമല ഇടത്താവള സമുച്ചയം നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായി. ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിശ്രമസ്ഥലം, പ്രാഥമികാവശ്യ സൗകര്യങ്ങള്‍, ഭക്ഷണശാലകള്‍, അന്നദാനം ഒരുക്കാനും നല്‍കാനുമുള്ള സൗകര്യങ്ങള്‍, പാര്‍ക്കിംഗ് സൗകര്യങ്ങള്‍, പെട്രോള്‍-ഡീസല്‍ പമ്പുകള്‍, എ.ടി.എം, ഡോര്‍മെട്രികള്‍ തുടങ്ങിയവ ഇടത്താവള സമുച്ചയത്തില്‍ ഉണ്ടാകുമെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ അറിയിച്ചു. 10 കോടി മുതല്‍മുടക്കില്‍ മൂന്നു നിലകളുള്ള സമുച്ചയത്തില്‍ 500 പേര്‍ക്ക് ഒരേ സമയം അന്നദാനം നല്‍കുന്നതിനും 600 പേര്‍ക്ക് വിശ്രമിക്കുന്നതിനും സൗകര്യമുണ്ടാകും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായുണ്ടാക്കിയ കരാറിന്‍റെ അടിസ്ഥാനത്തില്‍ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് കെട്ടിടം നിര്‍മ്മിക്കുക. ശബരിമല തീര്‍ത്ഥാടകര്‍ ധാരാളമായെത്തുന്ന ചെങ്ങന്നൂരില്‍ ഇടത്താവള സമുച്ചയം നിര്‍മിക്കണമെന്ന് അന്തരിച്ച എം.എല്‍.എ കെ കെ രാമചന്ദ്രന്‍ നായര്‍ നിവേദനം നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അടുത്ത ശബരിമല തീര്‍ത്ഥാടന കാലത്തിന് മുമ്പ് ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ ഇടത്താവളം നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.
ചൈനയില്‍ ചിരിയില്ല; ഹാസ്യപരിപാടികള്‍ നിരോധിക്കുന്നു
ചൈനയില്‍ ഇനി ആളുകള്‍ ടിവിയിലൂടെ ഹാസ്യപരിപാടികള്‍ കണ്ട് അധികം ചിരിക്കില്ല. രാജ്യത്തെ ചാനലുകള്‍ സംപ്രേഷണം ചെയ്യുന്ന ഹാസ്യപരിപാടികള്‍ നിരോധിക്കാനൊരുങ്ങുകയാണ് പുതിയ സര്‍ക്കാര്‍. പ്രസിഡന്‍റ് ഷി ജിന്‍പിങ്ങിന്‍റെ സോഷ്യലിസ്റ്റ് മൂല്യങ്ങള്‍ക്ക് എതിരാണ് ചാനലുകള്‍ സംപ്രേഷണം ചെയ്യുന്ന ഹാസ്യപരിപടികള്‍ എന്ന സര്‍ക്കാറിന്‍റെ കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. പ്രസിഡന്‍റ് സ്ഥാനമേറ്റതിനു പിന്നാലെ മാധ്യമങ്ങള്‍ക്കടക്കം വന്‍ നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്. അതേസമയം ചൈനയിലെ ചില വീഡിയോ സൈറ്റുകള്‍ സാംസ്ക്കാരത്തിനേയും കലയേയും വളച്ചൊടിക്കുകയാണെന്നും ഇത്തരത്തിലുള്ള വീഡിയോകള്‍ നിരോധിക്കണമെന്നും ചൈനയിലെ വാര്‍ത്താ ഏജന്‍സി നിര്‍ദേശിച്ചിരുന്നു.
China bans spoofs, parodies
Spoofs and comedies are no more gonna be entertainers in China, rather it is going to be a violation, as per its new law put forth by the media regulator. The directive, at present, only applies to online videos, but since China has control of its film and television industries, there’s no way one can expect to see such stuff there. Video sites now must ban any videos that “distort, mock, or defame classical literary and art works,” the State Administration of Press, Publication, Radio, Film and Television stated in a directive, reported the state-run media agency Xinhua. The directive also ... Read more