Author: Tourism News live

യൂറോപ്പ് മലയാളികള്‍ക്ക് ഈസ്റ്റര്‍ സമ്മാനവുമായി എയര്‍ ഇന്ത്യ

വിയന്നയില്‍ നിന്നും പുറപ്പെടുന്ന എയര്‍ ഇന്ത്യയുടെ വിയന്ന-ന്യൂ ഡല്‍ഹി ഡ്രീംലൈനര്‍ വിമാനത്തില്‍ യാത്ര ചെയ്യുന്ന മലയാളികളുടെ ഡല്‍ഹിയിലെ കാത്തിരിപ്പ് സമയം പകുതിയായി കുറച്ചുകൊണ്ടാണ് എയര്‍ ഇന്ത്യ പുതിയ കണക്ഷന്‍ ആരംഭിക്കുന്നു. ഏപ്രില്‍ 6 നാണ് പുതിയ കണക്ഷന്‍ ഫ്‌ലൈറ്റ് ആരംഭിക്കുന്നത്. ഡല്‍ഹിയില്‍ നിന്നും 2.05ന് കൊച്ചിയിലേയ്ക്ക് പുറപ്പെടുന്ന ഈ വിമാനം വൈകീട്ട് 5.10ന് നെടുമ്പാശ്ശേരിയില്‍ എത്തും (AI 512/ DELCOK 1405 1710). ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ വിയന്നയില്‍ നിന്നും രാത്രി 10.45ന് പുറപ്പെടുന്ന നോണ്‍ സ്റ്റോപ്പ് വിമാനം ന്യൂ ഡല്‍ഹിയില്‍ രാവിലെ 9.15നാണ് എത്തിച്ചേരുന്നത്. നിലവില്‍ മലയാളികള്‍ക്ക് അടുത്ത കണക്ഷന്‍ ഫ്‌ലൈറ്റ് അന്നേദിവസം വൈകിട്ട് 6.15നാണ് ലഭിക്കുന്നത്. അതേസമയം 2.05ന് പുതിയ വിമാനം ലഭിക്കുന്നതോടുകൂടി 9 മണിക്കൂര്‍ കാത്തിരിപ്പുസമയം പകുതിയായി കുറയും.

അറിയാം ഇന്ത്യയുടെ അതിവേഗ തീവണ്ടിയെ

ഇന്ത്യയുടെ അതിവേഗ തീവണ്ടി അതിവേഗം യാഥാര്‍ത്ഥ്യത്തിലേക്ക്. പാളത്തിലേക്ക് തീവണ്ടി അഹമ്മദാബാദ് – മുംബൈ പാതയിലാണ് അതിവേഗ തീവണ്ടി ഓടുക. പ്രത്യേക പാതയാണ് തയ്യാറാകുന്നത്. അഞ്ഞൂറ് കിലോമീറ്റര്‍ ദൂരം താണ്ടാന്‍ ട്രെയിനിനു മൂന്നു മണിക്കൂറില്‍ താഴെ മതി. നിലവില്‍ ഏഴു മണിക്കൂറിലേറെ എടുക്കുന്നുണ്ട്. പന്ത്രണ്ട് സ്റ്റേഷനുകളാകും ബുള്ളറ്റ് ട്രെയിനിന് ഉണ്ടാവുക. ഇതില്‍ നാലെണ്ണം മഹാരാഷ്ട്രയില്‍. ബാന്ദ്ര-കുര്‍ള കോംപ്ലക്സില്‍ തുടങ്ങി അഹമദാബാദിലെ സബര്‍മതി സ്റ്റേഷനില്‍ ട്രെയിന്‍ യാത്ര അവസാനിപ്പിക്കും. യാത്രാ വഴി തിരക്കേറിയ സമയം മൂന്നു ട്രെയിനുകള്‍ സര്‍വീസ് നടത്തും. അല്ലാത്ത സമയങ്ങളില്‍ രണ്ടും. ചില ട്രെയിനുകള്‍ ഏഴു സ്റ്റേഷനുകളിലും നിര്‍ത്തില്ല. ദിവസം ഓരോ ട്രെയിനും 70 ട്രിപ്പുകള്‍ ഓടും. പ്രതിദിനം 40000 യാത്രക്കാര്‍ ബുള്ളറ്റ് ട്രെയിന്‍ ഉപയോഗിക്കുമെന്നാണ് കണക്കാക്കുന്നത്. സ്ഥലമെടുപ്പ് പാത സര്‍വേയും മണ്ണ് പരിശോധനയും പുരോഗമിക്കുകയാണ്. ഭൂമി ഏറ്റെടുക്കല്‍ നടപടി തുടങ്ങിക്കഴിഞ്ഞു. മഹാരാഷ്ട്രയിലെ 108 വില്ലേജുകളിലൂടെ ട്രെയിന്‍ കടന്നുപോകും.ഭൂ ഉടമകള്‍ക്ക് നോട്ടീസ് നല്‍കിക്കഴിഞ്ഞു. സവിശേഷത ഭൂകമ്പ പ്രതിരോധ- അഗ്നി രക്ഷാ സംവിധാനത്തോടെയാകും ... Read more

Smoking Elephant video went viral

In a bizarre incident, a wild elephant was seen blowing out some white smoke at Nagarhole forest in Karnataka. The video of the elephant with the act gone viral, after it has been uploaded by the Wildlife Conservation Society India (WCS). The clip clearly shows that the elephant had put something on the floor to blow it out like smoking. Actually, it was an illusion as the elephant had picked some ash from the ground, that reflected as if the jumbo was smoking. “It’s the first-ever visual documentation of such behaviour by an elephant,” said, Vinay Kumar, Assistant Director at ... Read more

ദീര്‍ഘദൂര ബസുകളില്‍ നില്‍പ്പു യാത്ര നിരോധിച്ച് ഹൈക്കോടതി

ദീര്‍ഘദൂര കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ നില്‍പ്പ്  യാത്ര പാടില്ലെന്ന് ഹൈക്കോടതി  . സീറ്റുകള്‍ക്ക് അനുസരിച്ച് മാത്രമേ ആളുകളെ കയറ്റാവൂ. എക്സ്പ്രസ്, സൂപ്പർ ഫാസ്റ്റ് ബസ്സുകളിൽ ആളുകളെ നിര്‍ത്തി യാത്ര ചെയ്യുന്നതിനാണ് ഹൈക്കോടതി വിലക്ക്. ഉയര്‍ന്ന ചാര്‍ജ് നല്‍കി യാത്ര ചെയ്യുന്നവര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാനുള്ള അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്‍റേതാണ് സുപ്രധാന ഉത്തരവ്. കെ.എസ്.ആർ.ടി.സി ലക്ഷ്വറി ബസ്സുകൾക്കും ഹൈക്കോടതി ഉത്തരവ് ബാധകമാണ്. അതേസമയം ഉത്തരവിനെതിരേ അപ്പീല്‍ നല്‍കുന്നത് ആലോചിക്കുമെന്ന് കെ.എസ്.ആര്‍.ടി.സി. എം.ഡി എ. ഹേമചന്ദ്രന്‍ അറിയിച്ചു. ഹൈക്കോടതി ഉത്തരവിനെതിരേ പുനപരിശോധനാ ഹര്‍ജി നല്‍കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു.

‘ദി സ്പിരിറ്റ് ഓഫ് ഗോവ’ ഏപ്രില്‍ 6 മുതല്‍ 8 വരെ

ഗോവ ടൂറിസം നടത്തുന്ന സാംസ്‌ക്കാരിക ഉത്സവമായ ദി സ്പിരിറ്റ് ഓഫ് ഗോവ 2018 ഏപ്രില്‍ 6 മുതല്‍ 8 വരെ നടക്കും. ഗോവയുടെ തനത് രുചികള്‍ , പാചകരീതികള്‍, പാനീയങ്ങള്‍, കരകൗശല ഉല്‍പന്നങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും വില്‍പനയും ഉള്‍പ്പെടുന്ന ഉത്സവം ഗോവന്‍ ചരിത്രത്തിന്റെ പുനരാവിഷ്‌ക്കരണമാണ്. സാംസ്‌ക്കാരിക ഉത്സവത്തിനോടനുബന്ധിച്ച് ഗോവയിലെ ഏറ്റവും പ്രിയപ്പെട്ട പാനീയമായ ഫെനി, തേങ്ങ ജ്യൂസ് എന്നിവയുടെ നിര്‍മ്മാണത്തിന്റെ തല്‍സമയ ഡെമോയും ഉണ്ടാകും. തനത് ഗോവന്‍ ഭക്ഷണത്തിന് പുറമെ കശുവണ്ടി, തേങ്ങഎന്നിവ കൊണ്ട് നിര്‍മ്മിച്ച വിഭവത്തിന്റെ വിതരണവും പ്രദര്‍ശനവും ഉണ്ട്. ശില്‍പശാലകള്‍, വിനോദ വിജ്ഞാന പരിപാടികള്‍, വര്‍ക്ക്‌ഷോപ്പുകള്‍, എന്നിവയ്ക്ക് പുറമെ ഗോവ ചുറ്റിക്കാണുവാനായി ഹോ ഹോ ബസ്സുകളും ഒരുക്കിയിട്ടുണ്ട്. മേളകളില്‍ പങ്കെടുക്കന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കി വിസ്മയിപ്പിക്കുന്നതിനോടൊപ്പംകാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന കൊങ്കിണി,പോര്‍ച്ചുഗീസ് ക്ലാസിക്ക് കലകളുടെ പ്രദര്‍ശനം മേളയുടെ മറ്റൊരു ആകര്‍ഷണമാണ്. മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഗോവന്‍ സംഗീതവും നൃത്തവും ആയിരിക്കും ഈ വട്ടം ദി സ്പിരിറ്റ് ഓഫ് ഗോവയില്‍ ഉണ്ടാവുകയെന്ന് ടൂറിസം അധികൃതര്‍ പറഞ്ഞു.

ഒമാനില്‍ ഓണ്‍-അറൈവല്‍ വിസ നിര്‍ത്തലാക്കുന്നു

ഒമാനിലെത്തുന്ന ആളുകളുടെ എക്സ്പ്രസ്, ടൂറിസം വിസകള്‍ പൂര്‍ണമായും ഓണ്‍ലൈനായി മാറിയെന്ന് മസ്കത്ത് വി​മാ​ന​ത്താ​വ​ള മാ​നേ​ജ്​​മെന്‍റ്​ ക​മ്പ​നി വ​ക്​​താ​വ്​ അ​റി​യി​ച്ചു. പു​തി​യ മ​സ്​​ക​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള ടെ​ർ​മി​ന​ലി​ൽ ഒാ​ൺ അ​റൈ​വ​ൽ വി​സ ല​ഭി​ക്കു​ന്ന​തി​ന്​ താ​ൽ​ക്കാ​ലി​ക കൗ​ണ്ട​ർ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇത് സഞ്ചാരികള്‍ക്ക് പ്രയോജനപ്പെടുത്താം. ഇ​ക്ക​ഴി​ഞ്ഞ 21 മു​ത​ലാ​ണ്​ ടൂ​റി​സ്​​റ്റ്, എ​ക്​​സ്​​പ്ര​സ്​ വി​സ​ക​ളു​ടെ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തും വി​സ അ​നു​വ​ദി​ക്കു​ന്ന​തും പൂ​ർ​ണ​മാ​യും ഒാ​ൺ​ലൈ​നാ​യി മാ​റി​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച്​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും മ​റ്റും പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ട്. തുടര്‍ന്ന് ഒാ​ൺ​അ​റൈ​വ​ൽ വി​സ കൗ​ണ്ട​റു​ക​ൾ ഒ​ഴി​വാ​ക്കാ​നാ​ണ്​ തീ​രു​മാ​നം. ഇ-​വി​സ​യു​മാ​യി എ​ത്തു​ന്ന​വ​ർ​ക്ക്​ എ​മി​ഗ്രേ​ഷ​ൻ കൗ​ണ്ട​റി​ലെ നീ​ണ്ട ക്യൂ ​​ഴി​വാ​ക്കു​ന്ന​തി​നാ​യി ഇ-​വി​സാ ഗേ​റ്റു​ക​ളും സ്​​ഥാ​പി​ച്ചി​ട്ടുണ്ട്. evisa.rop.gov.com എ​ന്ന വെ​ബ്​​സൈ​റ്റ്​ മു​ഖേ​ന​യാ​ണ്​ ഇ-​വി​സ​ക്ക്​ അ​പേ​ക്ഷി​ക്കേ​ണ്ട​ത്. ​വളരെ എളുപ്പത്തില്‍ അ​പേ​ക്ഷി​ക്കാ​ൻ സാ​ധി​ക്കു​ന്ന​താ​ണ്​ ഇ-​വി​സ​യെ​ന്ന്​ റൂ​വി ഗ്രേ​സ്​ ടൂ​ർ​സ്​ ആ​ൻ​ഡ്​​ ട്രാ​വ​ൽ​സി​ലെ അ​ബു​ൽ ഖൈ​ർ പ​റ​ഞ്ഞു. ഒ​റി​ജി​ന​ൽ വി​സ കൈ​വ​ശം വെ​ക്കേ​ണ്ടതിന്‍റെ​യും വി​സ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഡെ​പ്പോ​സി​റ്റ്​ ചെ​യ്യേ​ണ്ട​തി​​ന്‍റെ​യോ ആ​വ​ശ്യം ഇ​തി​നില്ല. ​വിസ​യു​ടെ പ്രി​ൻ​റൗ​ട്ട്​ മാ​ത്രം മ​തി​യാ​കും. ഇ​ൻ​ഡി​ഗോ, എ​യ​ർ ഇ​ന്ത്യ ... Read more

മുസിരിസ് പൈതൃക ഗ്രാമം നവീകരിക്കുന്നു

മുസിരിസ് ഹെറിറ്റേജ് ആന്റ് സ്‌പൈസ് റൂട്ട് പദ്ധതിയുടെ രണ്ടാം ഘട്ട നവീകരണത്തിനായി സര്‍ക്കാര്‍ അഞ്ച് ബോട്ട് ജെട്ടി കെട്ടിട നിര്‍മ്മാണത്തിനും, ചരിത്രാധീതമായ ഇടങ്ങള്‍ക്കും ധനസഹായം നല്‍കി. കൊടുങ്ങലൂര്‍, അഴിക്കോട്, മാര്‍ത്തോമ പള്ളി, തിരുവഞ്ചിക്കുളം, പള്ളിപ്പുറം കോട്ട, ഗോതുരുത്ത് വലിയ പള്ളി, വടക്കന്‍ പറവൂരിന് സമീപം കുറ്റിചിറ എന്നീ ബോട്ട് ജെട്ടികള്‍ക്കാണ് 22.55ലക്ഷം രൂപ അനുവദിച്ചത്. തുക അനുവദിച്ച് ബോട്ടു ജെട്ടികളുടെ പണി 18 മാസം കൊണ്ട് പൂര്‍ത്തികരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ നിശ്ചയിച്ച പ്രകാരം കുറ്റിച്ചിറ ബോട്ട് ജെട്ടിക്കായിരുന്നു ഏറ്റവും കൂടുതല്‍ തുക അനുവദിച്ചിരുന്നത്.മുന്‍ നിശ്ചയിച്ച തുക കൂടാതെയാണ് കുറ്റിച്ചിറ ഉള്‍പ്പെടെയുള്ള അഞ്ച് ബോട്ട് ജെട്ടികള്‍ക്ക് രണ്ടാം ഘട്ട നവീകരണ തുക അനുവദിച്ചത്. ബോട്ട് ജെട്ടികള്‍ക്കൊപ്പം 19 വ്യത്യസ്ത ചരിത്രാതീത സ്ഥലങ്ങളായ മാളയിലുള്ള സിനഗോഗും, യഹൂദ സെമിത്തേരിയും, വൈപ്പിന്‍ക്കോട്ട സെമിനാരിയും, ചേന്ദമംഗലത്തുള്ള മാര്‍ക്കറ്റും പുതുക്കി പണിയും. ചരിത്രാധീത സ്ഥലങ്ങള്‍ക്ക് പുറമെ മുസിരിസ് പൈതൃക ഗ്രാമത്തിലെ മ്യൂസിയങ്ങളും നവീകരണത്തിന്റെ ഭാഗമാകുന്നുണ്ട്. ഗോതുരുത്ത് ചവിട്ട് ... Read more

നോക്കിയയുടെ വിലകുറഞ്ഞ ആൻഡ്രോയിഡ് ഫോണ്‍ ഇന്ത്യയില്‍

നോക്കിയയുടെ ഏറ്റവും വിലകുറഞ്ഞ ആൻഡ്രോയിഡ്​ ഫോൺ ഇന്ത്യയിൽ പുറത്തിറക്കി. ആ​ൻഡ്രോയിഡ്​ ഒറിയോ ഗോ എഡിഷനിൽ പ്രവർത്തിക്കുന്ന ഫോണാണ്​ പുറത്തിറക്കിയത്. ഗൂഗിളിന്‍റെ പ്രധാന ആപ്പുകളുടെ ചെറുപതിപ്പുകള്‍ ഫോണില്‍ ലഭ്യമാകും. 4.5 ഇഞ്ച്‌ ഡിസ്പ്ലേയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. 1.1 ജിഗാഹെഡ്​സ്​ ക്വാഡ്​ കോർ മീഡിയടെക്​ പ്രോസസര്‍ ഫോണിനു കരുത്ത്​ പകരും 1 ജി.ബിയാണ്​ റാം. 5 മെഗാപിക്​സലാണ്​ കാമറ. രണ്ട്​ മെഗാപിക്​സലി​ന്‍റെതാണ്​ മുൻ കാമറ. പിന്നിൽ എൽ.ഇ.ഡി ഫ്ലാഷും നൽകിയിരിക്കുന്നു. എട്ട്​ ജി.ബിയാണ്​ സ്​റ്റോറേജ്​ ഇത്​ 128 ജി.ബി വരെ ദീർഘിപ്പിക്കാം. 4 ജി വോൾട്ടാണ്​ കണ്​ക്​ടിവിറ്റിക്കായി നൽകിയിരിക്കുന്നത്​. വൈ-ഫൈ, ബ്ലൂടുത്ത്​ തുടങ്ങിയ കണക്​ടിവിറ്റി ഫീച്ചറുകളും ലഭ്യമാണ്​. 2150 എം.എ.എച്ചി​ന്‍റെ ബാറ്ററിയാണ്​ ഉണ്ടാവുക. 9 മണിക്കുർ ടോക്​ടൈമും 15 ദിവസം സ്റ്റാന്‍റ് ​ബൈ ടൈമും ബാറ്ററി നൽകും. 5499 രൂപയാണ്​ ഫോണി​ന്‍റെ വില. റെഡ്​ബസ്​ വഴി ഫോൺ ബുക്ക്​ ചെയ്യുന്നവർക്ക്​ 20 ശതമാനം ഡിസ്​കൗണ്ടും നൽകും.

Government sanctions Rs 22.55 lakh for renovating 5 boat jetties

Kerala government has sanctioned a sum of Rs 22.55 lakh for the construction of 5 new boat jetties, as part of the infrastructure development under Muziris Heritage and Spice Route project. The project includes renovation and development of boat jetties at Kuttichira near North Paravoor, Gothuruth Valiyapally, Pallipuram Fort, Thiruvanchikulam, Kodungallur-Azhikode Marthoma Church. According to reports from the officials, about Rs 67.5 lakh was allotted for Kuttichira boat jetty followed by Pallipuram Fort and Gothuruth Valiyapally jetty granted Rs 42 lakhs for renovation. Meanwhile, Thiruvanchikulam temple jetty sanctions Rs 40 lakhs and Kodungallur-Azhikode Marthoma Church jetty with Rs 34 lakhs ... Read more

കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് മെയ്‌ 12ന്

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് മെയ്‌ 12ന്. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചത്. ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്തുക. വോട്ടെണ്ണല്‍ മെയ്‌ 15ന് നടക്കും. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ഏപ്രില്‍ 24ലാണ്. 27 വരെ പത്രിക പിന്‍വലിക്കാം. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഏപ്രില്‍ 17ന് പുറപ്പെടുവിക്കും. പെരുമാറ്റച്ചട്ടം നിലവില്‍വന്നതായും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓംപ്രകാശ് റാവത്ത് അറിയിച്ചു. പ്രചാരണത്തിന് പരിസ്ഥിതി സൗഹൃദവസ്തുക്കള്‍ മാത്രമേ ഉപയോഗിക്കാവൂ. പ്രചാരണ കാലത്ത് ഹരിത ചട്ടം നടപ്പാക്കുമെന്നും ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണമുണ്ടായിരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പുകളില്‍ എല്ലാ ബൂത്തുകളിലും വി പാറ്റ് വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിക്കുക. യന്ത്രങ്ങളില്‍ സ്ഥാനാര്‍ഥിയുടെ ചിത്രങ്ങള്‍ ഉണ്ടായിരിക്കും. ബൂത്തുകളില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കും. സുരക്ഷയ്ക്കായി കേന്ദ്ര സേനയെ വിന്യസിക്കും. 4.96 കോടി വോട്ടര്‍മാരാണ് കര്‍ണാടകത്തില്‍ ആകെയുള്ളത്. 224 അംഗ കര്‍ണാടക നിയമസഭയുടെ കാലാവധി മെയ് 28ന് അവസാനിക്കും.

ബെംഗളൂരു വിമാനത്താവളത്തിലേക്ക് പ്രവേശിക്കുമ്പോൾ ഇനി ടോൾ നൽകണം

ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള പ്രവേശനകവാടത്തില്‍ വെച്ചുതന്നെ ഇനിമുതല്‍ ടോള്‍ നല്‍കണം. ഇന്നലെ അര്‍ധരാത്രി മുതലാണ്‌ പുതിയ ടോള്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. നേരത്തെ വിമാനത്താവളത്തില്‍ നിന്നു തിരിച്ചുള്ള യാത്രയിലായിരുന്നു ഇരുവശത്തേക്കുമുള്ള ടോള്‍ ഒരുമിച്ച് ഈടാക്കിയിരുന്നത്. ടോള്‍ നിരക്കിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. നേരത്തെ 120 രൂപയായിരുന്നു ഈടാക്കിയിരുന്നത്. ഹെന്നൂർ വഴി വിമാനത്താവളത്തിലേക്കു പുതിയ റോഡ് തുറന്നതിനാലാണ് വിമാനത്താവളത്തിലേക്കു പ്രവേശിക്കുമ്പോൾ തന്നെ വാഹനങ്ങളിൽ നിന്നു ടോൾ ഈടാക്കാൻ‌ ദേശീയപാത അതോറിറ്റി തീരുമാനിച്ചത്. സദഹള്ളിയിലെ ടോൾ പ്ലാസയിൽ വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്ക് 85 രൂപയും ഇരുഭാഗത്തേക്കുമായി 125 രൂപയുമാണ് ടോൾ നിരക്ക്. 24 മണിക്കൂറാണ് രണ്ടുഭാഗത്തേക്കുമുള്ള ടോൾ ടിക്കറ്റിന്‍റെ സമയപരിധി. ടോൾ നിരക്കിൽ ചെറിയ മാറ്റമേയുള്ളെങ്കിലും ടോൾപ്ലാസയ്ക്കു മുന്നിൽ വാഹനങ്ങളുടെ നീണ്ടകാത്തുകിടപ്പ് വലച്ചേക്കുമെന്നാണ് യാത്രക്കാരുടെ ആശങ്ക. യാത്രക്കാരുടെ ചെക്ക്–ഇൻ സമയം നഷ്ടപ്പെടാനും ഇതു കാരണമായേക്കും. എന്നാൽ വിമാനത്താവളത്തിലേക്കു മറ്റൊരു റോഡ് കൂടി തുറന്നതു ടോൾ വരുമാനത്തിൽ വലിയ ഇടിവുണ്ടാക്കിയതോടെയാണ് പുതിയ ടോൾപ്ലാസ തുറന്നതെന്നു ദേശീയപാത അതോറിറ്റി വ്യക്തമാക്കി. ഹെന്നൂർ, ... Read more

Kolhapur airport gets a new name

Maharashtra government led by Chief Minister Devendra Fadnavis, passed a resolution to rename the Kolhapur airport as ‘Chhatrapati Rajaram Maharaj airport’. Moving across political boundaries, the chair passed the resolution without any deny, sending it to the Centre for sanctioning. There has been a long-term demand from the people of Kolhapur to rename the airport, as Chhatrapati Rajaram Maharaj used to be the main architect behind the infrastructural development of Kolhapur, including the airport.  

അല്‍ മര്‍മൂം പൈതൃകോല്‍സവവും ഒട്ടക ഓട്ടമത്സരവും 29 മുതല്‍

ഒട്ടക പ്രേമികൾ ആവേശപൂർവം കാത്തിരിക്കുന്ന ദുബൈയിലെ അൽ മർമൂം ഒട്ടക ഒാട്ടമത്സരവും പൈതൃകോത്സവവും 29ന് തുടങ്ങും. സ്വദേശിയും വിദേശി സഞ്ചാരികളും ഒരേപോലെ കാത്തിരിക്കുന്ന മര്‍ഹൂം ഉത്സവത്തില്‍ ഇമറാത്തി സംസ്ക്കാരവും പൈതൃകവും വിശദീകരിക്കുന്ന നൂറിലേറെ സ്റ്റാളുകളും വിപണന കേന്ദ്രങ്ങളും ഉണ്ടാകും. കരകൗശല ഉൽപന്നങ്ങൾ, ഭക്ഷണശാലകൾ, കലാപ്രകടനങ്ങൾ, നൃത്ത-സംഗീത രാവുകൾ എന്നിവയും ഒരുക്കും. ഒമാൻ, ഇന്ത്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള പരമ്പരാഗത നൃത്തരൂപങ്ങളും വിവാഹ ചടങ്ങളുകളുടെ മാതൃകകളും ഉത്സവത്തിന്‍റെ ഭാഗമായി നടക്കും​. ഓരോ വര്‍ഷവും മർമൂം പൈതൃക ഉത്സവത്തിന് എത്തുന്ന​ സന്ദർശകരുടെ എണ്ണത്തിൽ വർധനവുണ്ടെന്ന്​ മാർക്കറ്റിങ്​ ഇവന്‍റ്​ വിഭാഗം മേധാവി അബ്​ദുല്ല ഫറാജ്​ പറഞ്ഞു. ദുബൈയുടെ സംസ്​ക്കാരവും ചരിത്രവും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദർശകർക്കും താമസക്കാർക്കും നേരിട്ട്​ അനുഭവിച്ചറിയാൻ അവസരമൊരുക്കുകയാണ്​ ഉത്സവത്തി​ന്‍റെ ലക്ഷ്യം. മർമൂം ഒട്ടക ഒാട്ട മത്സരത്തി​ന്‍റെ 37ാം എഡിഷൻ​ ഏപ്രിൽ ഒന്നു മുതല്‍​ തുടങ്ങും. 381 ലാപ്പുകളായാണ്​ മത്സരം. 304 ആഡംബര വാഹനങ്ങൾ, 48 കാഷ്​ അവാർഡുകൾ, 46 ബഹുമതി ... Read more

വിഴിഞ്ഞത്ത് അമേഡിയ 29ന് എത്തും

ആഡംബര കപ്പലായ അമേഡിയ വിഴിഞ്ഞം തുറമുഖത്ത് 29ന് എത്തുന്നു. ചലിക്കുന്ന കൊട്ടാരമായ അമേഡിയ 505 സഞ്ചാരികളുമായി ശ്രീലങ്കയിലെ ഹംപന്‍തോട്ട തുറമുഖത്ത് നിന്നുമാണ് വരുന്നത്. 29ന് രാവിലെ വിഴിഞ്ഞത്തെത്തുന്ന കപ്പലില്‍ 319 ജീവനക്കാരാണ് ഉള്ളത്. കപ്പലിന്റെ വലുപ്പം കാരണം തുറമുഖത്തിന്റെ ബെയിസിന് പുറത്താവും നങ്കൂരമിടുക. ബോട്ടില്‍ വരുന്ന യാത്രക്കാരെ ചെറുബോട്ടുകളിലായി പുതിയ വാര്‍ഫില്‍ എത്തിക്കും. തുടര്‍ന്ന് അവര്‍ നാട്ടുകാഴ്ചകള്‍ കാണാനായി പോകും. വൈകുന്നേരം മടങ്ങിയെത്തുന്ന കപ്പല്‍ രാത്രി എട്ടു മണിയോടെ കൊച്ചി തുറമുഖത്തേക്ക് യാത്രയാകും. ടൂറിസം സീസണിലെ രണ്ടാമത്തെ യാത്രാക്കപ്പലാണ് അമേഡിയ. കഴിഞ്ഞ മാസം രണ്ടിനു സില്‍വര്‍ ഡിസ്‌ക്കവര്‍ എന്ന യാത്രാക്കപ്പല്‍ വിഴിഞ്ഞത്ത് എത്തിയിരുന്നത്.

Plan for nomadic tourism in Indonesia

The Indonesian government is planning to further enhance its tourism service sector by developing nomadic tourism, which would be coupled with digital tourism. The decision was taken in the recently held annual national workshop meeting of Indonesian tourism stakeholders in Bali. To address this Indonesia needs to provide simpler and quicker transport vehicles to ensure foreign travelers to reach the destinations quickly without hassle. “Foreign wanderers do not want complicated procedures to travel from one to another point in an archipelago country like Indonesia. They like simple access. There has to be more addition of simple vehicles like seaplanes, helicopters and ... Read more