Author: Tourism News live
ബി എം ഡബ്ല്യൂ സ്‌കില്‍ നെക്സ്റ്റിന് സച്ചിന്‍ തുടക്കം കുറിച്ചു
എന്‍ജിനിയറിങ് വിദ്യാര്‍ത്ഥികളുടെ പഠനാവശ്യത്തിന് സഹായിക്കുന്ന സ്‌കില്‍ നെക്സ്റ്റിന് പ്രോഗ്രാമിന് ബി എം ഡബ്ല്യു ഗ്രൂപ്പ് തുടക്കം കുറിച്ചു. ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ബി എം ഡബ്ല്യുവിന്റെ ചെന്നൈ നിര്‍മാണശാലയുടെ പതിനൊന്നാം വാര്‍ഷികത്തിന്റെ സമ്മാനമാണ് വിദ്യാര്‍ത്ഥികള്‍ക്കായി കമ്പനിയുടെ പുതിയ കാല്‍വെയ്പ്. ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ സാനിധ്യത്തിലാണ് സ്‌കില്‍ നെക്സ്റ്റ് പ്രോഗ്രാം കമ്പനി ആരംഭിച്ചത്. എന്‍ജിനിയറിങ് ടെക്നിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ബിഎംഡബ്യു എന്‍ജിനും മറ്റും അടുത്തറിയാന്‍ പ്രാക്ടിക്കല്‍ പഠനത്തിനായി വിട്ടു നല്‍കുന്നതാണ് സ്‌കില്‍ നെക്സ്റ്റ് പ്രോഗ്രാം. കമ്പനിയുടെ ബ്രാന്റ് അംബാസിഡര്‍ കൂടിയായ സച്ചിനൊപ്പം അണ്ണാ യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളും ചേര്‍ന്ന് അസംബിള്‍ ചെയ്ത എന്‍ജിനും ട്രാന്‍സ്മിഷനും അനാവരണം ചെയ്തുകൊണ്ടാണ് പദ്ധതിക്ക് തുടക്കംകുറിച്ചത്. ഇതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ രാജ്യത്തെ വിവിധ എന്‍ജിനിയറിങ് ടെക്നിക്കല്‍ കോളേജുകളിലേക്ക് 365 ബിഎംഡബ്യു എന്‍ജിനും ട്രാന്‍സ്മിഷന്‍ യൂണിറ്റും സൗജന്യമായി നല്‍കും. ക്രിക്കറ്റിനെക്കുറിച്ച് വായന മാത്രമായിരുന്നെങ്കില്‍ എനിക്ക് ഒരിക്കലും ക്രിക്കറ്റ് കളിക്കാന്‍ സാധിക്കില്ലായിരുന്നു, കളി എന്റെ കൈകളിലെത്തിയതോടെയാണ് എല്ലാ യാഥാര്‍ഥ്യമായത്. അതുപോലെ തന്നെ ... Read more
6.9 magnitude earthquake at Papua New Guinea: Tsunami alert issued
A massive earthquake measuring 6.9 on the Richter scale, shook the southern coast of Papua New Ginea’s New Britain Island. Due to the intensity of the quake, a tsunami alert has been issued for the neighbouring coastlines. According to media reports, United States Geological Survey states that the earthquake has occurred for about 144 km East of Kimbe, with a depth of over 35 km. More details are awaited.
Unmanned 24/7 ‘trust’ bookshop launches in Dubai
Dubai gets its first 24/7 bookshop at Sports City, which doesn’t employ any staff and is not by any robots. Book Hero, which has more than 20,000 novels in store, relies on a payment drop box called the Trust Box, making it the region’s first unmanned bookshop. The customers have to just drop their money in the box and be on their way. Montserrat Martin, owner of the store, partnered up with Mohammad Al Qubaisi to come up with the idea, believing in customer trust. “We don’t employ staff simply because we trust our customers. I visit the place once a day ... Read more
നിര്‍ത്താതെ ട്രോളി ബജാജ് ഡോമിനോര്‍
റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകളെ പറയാതെ പറഞ്ഞ് കളിയാക്കി ഡോമിനാറിന്റെ പ്രചാരണാര്‍ഥം ബജാജ് പുറത്തിറക്കിയ പരസ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.ഒന്നിന് പിറകെ ഒന്നായി ബുള്ളറ്റുകളെ ട്രോളി അഞ്ചു പരസ്യങ്ങളാണ് ബജാജ് പുറത്തിറക്കിയത്. എന്നാല്‍ ഈ കളിയാക്കല്‍ പരസ്യം നിര്‍ത്താന്‍ ബജാജിന് ഒരു ഉദ്ദേശ്യവുമില്ല. ആനയെ പോറ്റുന്നത് നിര്‍ത്തൂ എന്ന വാചകത്തോടെ ബുള്ളറ്റുകളുടെ പോരായ്മകള്‍ എടുത്തുകാണിച്ച് ആറാമത്തെ പരസ്യവും ബജാജ് പുറത്തിറക്കി. ദീര്‍ഘദൂര യാത്രകള്‍ക്ക് ഇണങ്ങിയ ബൈക്കല്ല എന്‍ഫീല്‍ഡ് എന്നതാണ് പുതിയ പരസ്യത്തിലെ ഇതിവൃത്തം. ബുള്ളറ്റിലെ യാത്ര റൈഡര്‍മാര്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകളുണ്ടാക്കുമെന്ന് പരസ്യത്തില്‍ പറയാതെ പറയുന്നു. ബുള്ളറ്റുകളെ ആനയാക്കിയാണ് പരസ്യത്തില്‍ ചിത്രീകരിക്കുന്നത്. ബുള്ളറ്റ് യാത്രയില്‍ നടുവേദനയും കൈ വേദനയും ഉറപ്പാണ്, ഈ തടസ്സങ്ങളൊന്നും ഇല്ലാതെ ഡോമിനാറില്‍ ആസ്വദിച്ച് യാത്ര ചെയ്യാമെന്നും പരസ്യത്തില്‍ ദൃശ്യമാക്കുന്നു. ഉപയോഗശൂന്യമായ ഈ ആനയെ പരിപാലിക്കുന്നത് നിര്‍ത്തി കൂടുതല്‍ പവറും ഫീച്ചറുകളുമുള്ള ഡോമിനാര്‍ 400 വാങ്ങാനാണ് ആറ് പരസ്യങ്ങളിലും കമ്പനി പറയുന്നത്. കളിയാക്കുന്നത് ബുള്ളറ്റിനെയാണെന്ന് പറയാതെ പറയാന്‍ ബുള്ളറ്റുകളുടെ തനത് ... Read more
ജോലിയ്ക്ക് സ്വഭാവസര്‍ട്ടിഫിക്കറ്റ് ആവശ്യമെന്ന് യുഎഇ
യു.എ.ഇ.യില്‍ തൊഴില്‍ വിസ ലഭിക്കുന്നതിന് ഇന്ത്യക്കാര്‍ക്ക് നാട്ടിലെ സ്വഭാവസര്‍ട്ടിഫിക്കറ്റ് (പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്) ആവശ്യമാണെന്ന നിബന്ധനയില്‍ മാറ്റമില്ലെന്ന് യു.എ.ഇ. തൊഴില്‍ മന്ത്രാലയം. തൊഴില്‍ വിസ ലഭിക്കുന്നതിന് സ്വഭാവസര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് വിശദീകരണമെന്ന് യു.എ.ഇ. ഹ്യൂമന്‍ റിസോഴ്‌സസ് ആന്‍ഡ് ഇമറാത്തൈസേഷന്‍ മന്ത്രാലയം അറിയിച്ചു. സ്വഭാവസര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്‍നിന്ന് ഇന്ത്യ ഉള്‍പ്പെടെ ഒമ്പതു രാജ്യങ്ങളെ ഒഴിവാക്കിയെന്ന വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്. ഈ പ്രചാരണം തെറ്റാണെന്ന് തൊഴില്‍ മന്ത്രാലയം വിശദീകരണം നല്‍കി. ഔദ്യോഗിക വിസാ സേവന സംവിധാനമായ തസ്ഹീലില്‍നിന്ന് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കാതെ ഇന്നലെ വിസകള്‍ വിതരണം ചെയ്തു എന്ന പ്രചാരണത്തോടെയാണ് ആശയക്കുഴപ്പം ഉടലെടുത്തത്. തഹ്‌സീലിന്‍റെ കംപ്യൂട്ടര്‍ സംവിധാനത്തില്‍ സ്വഭാവസര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ള ഓപ്ഷന്‍ ഇല്ലെന്നതാണ് ഇതിനുകാരണമായി അധികൃതര്‍ പറഞ്ഞത്. ഫെബ്രുവരി നാലുമുതലാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലെ തൊഴിലന്വേഷകര്‍ക്ക് നാട്ടില്‍നിന്നുള്ള സ്വഭാവസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. യു.എ.ഇയില്‍ പുതുതായി തൊഴില്‍ നേടുന്നവര്‍ക്ക് നാട്ടില്‍ കുറ്റകൃത്യ പശ്ചാത്തലമില്ലെന്ന് ഉറപ്പാക്കുന്നതിനാണിത്. യു.എ.ഇയിലുള്ളവര്‍ തൊഴില്‍ മാറുമ്പോള്‍ അടുത്ത പോലീസ് ... Read more
South Korea issues visa advisory for Filipino travellers
South Korea announced a change in tourist visa application for Filipinos, following substantial increase in the number of applicants. ‘In the near future, walk-in applicants will no longer be accepted,’ the Embassy of the Republic of Korea in the Philippines wrote on their Facebook page. Only travel agencies will be allowed to file tourist visa applications on behalf of the travellers. Since the embassy will no longer accept walk-in applicants, it will be designating travel agencies in Philippines to facilitate the application for tourist visa. Only the designated travel agencies will be authorised to apply for visas at the embassy. ... Read more
ഊബറും ഒലയും ഒന്നിച്ചേക്കും
ഓണ്‍ലൈന്‍ ടാക്‌സി സേവന രംഗത്തെ ആഗോള കമ്പനിയായ ഊബറും ഇന്ത്യന്‍ കമ്പനിയായ ഒലയും ലയിക്കാന്‍ നീക്കം. ഇരു കമ്പനികളിലും മൂലധന നിക്ഷേപം നടത്തിയിട്ടുള്ള നിക്ഷേപക സ്ഥാപനമായ സോഫ്റ്റ് ബാങ്കാണ് ലയന നീക്കത്തിന് തുടക്കം കുറിച്ചിരിക്കുന്നതെന്നാണ് സൂചന. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഊബറിന്‍റെയും ഒലയുടെയും പ്രതിനിധികള്‍ രണ്ടു തവണ ചര്‍ച്ച നടത്തിയിട്ടുണ്ട്. അടുത്ത വര്‍ഷം ഊബറിന്‍റെ പ്രാഥമിക ഓഹരി വില്‍പ്പന (ഐ.പി.ഒ.) വരികയാണ്. ഇതിനു മുന്നോടിയായി ലയനം പൂര്‍ത്തിയാക്കാനാണ് നീക്കം. അതേസമയം, ഇരുകൂട്ടരും ലയനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഇന്ത്യയില്‍ ഊബര്‍ ശൃംഖലയില്‍ 3.50 ലക്ഷം ടാക്‌സികളും ഒലയുടെ കീഴില്‍ ഒമ്പതു ലക്ഷം ടാക്‌സികളും സര്‍വീസ് നടത്തുന്നുണ്ട്.
അര്‍ധ അതിവേഗ റെയില്‍പാത കേന്ദ്രവും സംസ്ഥാനവും സാധ്യത പഠനം നടത്തും
തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ പുതുതായി രണ്ടുവരി റെയില്‍പാത നിര്‍മിക്കുന്നതിന് കേരള റെയില്‍ ഡവലപ്‌മെന്റ് കേര്‍പറേഷനും റെയില്‍ മന്ത്രാലയവും ചേര്‍ന്ന് സാധ്യതാപഠനം നടത്തുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലെഹാനിയുമായി വ്യാഴാഴ്ച നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. എന്നാല്‍ നേരത്തെ നടത്തിയ പഠനത്തില്‍ മതിപ്പ് ചിലവ് വളരെ കൂടുതലായതിനാല്‍ റെയില്‍വേ അതിനോട് താത്പര്യം കാണിച്ചില്ല. ഇക്കാരണത്താലാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപ്പെട്ടത്. പുതിയ പഠനത്തില്‍ ചേര്‍ന്ന് പഠനം നടത്തുന്നതില്‍ താല്‍പര്യമുണ്ടെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി. കെ.ആര്‍.ഡി.സി.എല്‍. തന്നെ വീണ്ടും പഠനം നടത്തുകയും അതിന്മേല്‍ റെയില്‍വേ വീണ്ടും പരിശോധന നടത്തുകയും ചെയ്യുമ്പോള്‍ പദ്ധതി അനന്തമായി നീളുമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതിനാല്‍ സംയുക്തമായി വീണ്ടും സാധ്യതാപഠനം നടത്തി തീരുമാനമെടുക്കാമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തോട് ചെയര്‍മാന്‍ യോജിച്ചു. സാധ്യതാപഠനം ഉടനെ നടത്താമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. അങ്കമാലി-ശബരിപാത, പാലക്കാട് കോച്ച് ഫാക്ടറി, തിരുവനന്തപുരം,നേമം, കൊച്ചുവേളി സ്റ്റേഷനുകളുടെ വികസനം, തലശ്ശേരി-മൈസൂരു പാത, ഗുരുവായൂര്‍-തിരുനാവായ പാത, ബാലരാമപുരം-വിഴിഞ്ഞം ... Read more
ദീര്‍ഘദൂര ബസുകളില്‍ നില്‍പ്പു യാത്ര: ചട്ടം ഭേദഗതി ചെയ്യുമെന്ന് ഗതാഗത മന്ത്രി
കെ.എസ്.ആർ.ടി.സി അതിവേഗ ബസുകളിൽ നിന്ന് യാത്ര ചെയ്യുന്നത് നിർത്തലാക്കിയ ഹൈകോടതി ഉത്തരവ് മറികടക്കാൻ ചട്ടത്തിൽ ഭേദഗതി വരുത്തുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ. കോടതി ഉത്തരവ് മറികടക്കുന്നതിന് നിയമഭേദഗതി വരുത്താമെന്ന് നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ നീക്കം. ഒരു നിശ്ചിത ശതമാനം യാത്രക്കാർക്ക് നിന്നു യാത്ര ചെയ്യാൻ അനുവദിക്കുന്ന തരത്തിലാണ് മോട്ടോർ വാഹന ചട്ടം ഭേദഗതി വരുത്തുക. ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും എ.കെ ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. ദീര്‍ഘദൂര കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ നില്‍പ്പ് യാത്ര പാടില്ലെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. എക്സ്പ്രസ്, സൂപ്പർ ഫാസ്റ്റ് ബസ്സുകളിൽ ആളുകളെ നിര്‍ത്തി യാത്ര ചെയ്യുന്നതിനാണ് ഹൈക്കോടതി വിലക്ക്. ഉയര്‍ന്ന ചാര്‍ജ് നല്‍കി യാത്ര ചെയ്യുന്നവര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാനുള്ള അവകാശമുണ്ടെന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു. കെ.എസ്.ആർ.ടി.സി ലക്ഷ്വറി ബസുകൾക്കും ഹൈക്കോടതി ഉത്തരവ് ബാധകമാണ്
ലഗേജ് പരിശോധനയ്ക്ക് കൂടുതല്‍ സമയം; വിമാനങ്ങള്‍ വൈകി
യാത്രക്കാരുടെ ബാഗേജ് ക്ലിയറന്‍സിന് കൂടുതല്‍ സമയം വേണ്ടിവന്നതോടെ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍തിരക്ക് അനുഭവപ്പെട്ടു. പരിശോധനയ്ക്ക് ശേഷം യാത്രക്കാര്‍ എത്താന്‍ താമസിച്ചതിനാല്‍ പല വിമാനങ്ങളും വളരെ വൈകിയാണ് സര്‍വീസ് നടത്തിയത്. ബാഗുകളില്‍ പവര്‍ ബാങ്കും ലൈറ്ററുകളും പോലെയുള്ള ‘അപകടവസ്തുക്കള്‍’ ഉണ്ടായിരുന്നതിനാലാണ് യാത്രക്കാര്‍ക്ക് പരിശോധനയ്ക്ക് ഏറെ നേരം കാത്തുനില്‍ക്കേണ്ടി വന്നതെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. ബാഗുകളിലെ വസ്തുക്കള്‍ ഓരോന്നായി പുറത്തെടുത്ത് പരിശോധിക്കേണ്ട അവസ്ഥയുള്ളതിനാലാണ് പരിശോധനയ്ക്ക് കൂടുതല്‍ സമയം വേണ്ടിവന്നതെന്നും അധികൃതര്‍ അറിയിച്ചു. തുടര്‍ച്ചയായ അവധിദിവസങ്ങളായതിനാല്‍ യാത്രക്കാരുടെ എണ്ണത്തില്‍ സാധാരണയിലും 30 ശതമാനത്തോളം വര്‍ധനയാണുണ്ടായത്. പരിശോധനയ്ക്ക് ശേഷം ബാഗുകള്‍ യാത്രക്കാര്‍ക്ക് കൈമാറുന്നതില്‍ താമസം നേരിട്ടത് മൂലം പല സര്‍വീസുകളും മണിക്കൂറുകള്‍ വൈകി. നീണ്ട ബാഗ് പരിശോധന മൂലം യാത്ര വൈകിയവരില്‍ ബിജെപി എംപിയും നടിയുമായ ഹേമമാലിനിയും ഉള്‍പ്പെടുന്നു. ദിവസേന ഒരു ലക്ഷത്തോളം യാത്രക്കാര്‍ ഡല്‍ഹി വിമാനത്താവളത്തിലെത്തുന്നുണ്ടെന്നാണ് കണക്ക്. ഇപ്പോള്‍ കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്നു അതികൃതര്‍ അറിയിച്ചു.
‘Visa-on-arrival’ policy comes into force in Pakistan
The government has started implementing the policy and issuing ‘visa-on-arrival’ to foreigners from a select group of 68 countries — including the US, Russia and the UK. The visa-on-arrival facility has been introduced under the ‘business visa on arrival (BVOA) for businessmen of these countries. The BVOA facility has 30 days validity for single entry and is being issued to businessmen coming to Pakistan from business-friendly countries. Pakistan is also offering visa-on-arrival to group tourists from 24 friendly countries.
German Embassy in Armenia to stop issuing Schengen visa
The German Embassy in Armenia said it will no longer accept applications for Schengen visa starting from April 3, 2018. The embassy has informed that from April 3 onwards, VisaMetric center will accept the applications for Schengen visa for Germany, Belgium, Netherlands, Luxembourg, Austria, and Sweden. “There has been an increase in number of applications, and the waiting time took at least 6 weeks. Now the applicant will be able to apply to VisaMetric within 48 hours,” he said, adding that there were no other changes related to applications for national visas and other consular issues. In addition, the clients ... Read more
യാത്രയാണ് ജീവിതം… സുജിത് ഭക്തനുമായി അഭിമുഖം
എഞ്ചിനീയര്‍ ആകേണ്ടിയിരുന്ന ഒരാള്‍ എങ്ങനെ ആയിരകണക്കിന് ആരാധകരുള്ള ബ്ലോഗറും വ്ലോഗറുമായി മാറി. യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്ന യാത്രകളില്‍ പുതുവഴി തേടുന്ന ഒരാളായി മാറി. കെ.എസ്.ആര്‍.ടി.സി യാത്രയുടെ നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന ആനവണ്ടി ബ്ലോഗിന്‍റെ സ്ഥാപകന്‍, അറിയപ്പെടുന്ന വ്ലോഗര്‍ സുജിത് ഭക്തന്‍ ടൂറിസം ന്യൂസ് ലൈവ് പ്രതിനിധി ജംഷീന മുല്ലപ്പാട്ടുമായി സംസാരിക്കുന്നു. പത്തനംതിട്ട കോഴഞ്ചേരിയില്‍ നിന്നും ബാംഗ്ലൂരേയ്ക്കുള്ള വഴികളാണ് സുജിത്തില്‍ യാത്രകളോടുള്ള ഇഷ്ടത്തിന്‍റെ വിത്തുപാകുന്നത്. ഇന്ന് അതൊരു മരമാണ്. പല വഴികളില്‍ പടര്‍ന്നു പന്തലിച്ച വന്‍മരം. ബ്ലോഗറായും വ്ലോഗറായും ട്രെയിനറായും യാത്രികനായും ജീവിതത്തിലെ വ്യത്യസ്ഥതകള്‍ തേടുന്ന സുജിത്തിന്‍റെ ഏറ്റവും വലിയ സ്വപ്നം സുജിത് പരിചയപ്പെടുത്തുന്ന കാഴ്ചകളിലൂടെ ആളുകള്‍ ലോകത്തിന്‍റെ വിവിധ കോണില്‍ സഞ്ചരിക്കണം എന്നാണ്. ബാംഗ്ലൂരില്‍ എഞ്ചിനീയറിംഗിനു പഠിക്കുന്ന കാലത്താണ് ബ്ലോഗിങ്ങിനോട് താല്‍പ്പര്യം തോന്നുന്നത്. അവിടെയുണ്ടായിരുന്ന ചില മലയാളം ബ്ലോഗര്‍മാറിലൂടെ ബ്ലോഗിങ്ങിന്‍റെ വിശാല ലോകത്തെകുറിച്ചറിഞ്ഞു. അപ്പോഴേക്കും കോഴഞ്ചേരി മുതല്‍ ബാംഗ്ലൂര്‍ വരെയുള്ള ബൈക്ക് യാത്രകള്‍ ബ്ലോഗിങ്ങിലേയ്ക്കുള്ള ആത്മവിശ്വാസം ഊട്ടിയുറപ്പിച്ചിരുന്നു. അങ്ങനെയാണ് കെ.എസ്.ആര്‍.ടി.സിയുടെ പൂര്‍ണ വിവരങ്ങളും ... Read more
കോവളത്ത് കാണാതായ ലിഗ എവിടെ? സര്‍ക്കാരിന് കോടതിയുടെ നോട്ടീസ്
തിരുവനന്തപുരം ആയുര്‍വേദ കേന്ദ്രത്തില്‍ നിന്ന് വിദേശ വനിതയെ കാണാതായ സംഭവത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി നോട്ടീസ്. കാണാതായ ലാത്വിയ സ്വദേശി ലിഗയുടെ സഹോദരി സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് നോട്ടീസ്. . തിരുവനന്തപുരം പോത്താന്‍കോട് ആയുര്‍വേദ കേന്ദ്രത്തില്‍നിന്നു കാണാതായ ലിഗയെ ഹാജരാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. മാനസിക പിരിമുറുക്കത്തിനു ചികില്‍സയ്ക്കായി സഹോദരിക്കൊപ്പം കേരളത്തിലെത്തിയ ലാത്വിയ സ്വദേശിനി ലിഗയെ മാര്‍ച്ച് 14 നാണ് കാണാതാവുന്നത്. ഡി.ജി.പിയുള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ 10 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നു കോടതി നിര്‍ദേശിച്ചു. ഏപ്രില്‍ 14 ന് കേസ് വീണ്ടും പരിഗണിക്കും. സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിട്ടുണ്ട്. കന്യാകുമാരി ജില്ലയിലെ കുളച്ചലില്‍ വിദേശ വനിതയായ യുവതിയുടെ അജ്ഞാത മൃതദേഹം കണ്ടെത്തിയിരുന്നു. . ലിഗയെ കാണാതായി എന്ന പരാതി വന്നതിനു രണ്ടാം ദിവസമാണ് കുളച്ചിലില്‍ അജ്ഞാതായായ വിദേശ വനിതയുടെ മൃതദേഹം പൊങ്ങിയത്.എന്നാല്‍ ഇത് ലിഗയുടേതല്ലെന്ന് പിന്നീട് തിരിച്ചറിയുകയും ചെയ്തു. കാണാതായ ഭാര്യയെ തേടി തിരുവനന്തപുരം നഗരത്തില്‍ പോസ്റ്ററടക്കം ഒട്ടിച്ചെങ്കിലും ഭര്‍ത്താവ് ആന്‍ഡ്രുവിന് ... Read more
പരീക്ഷ റദ്ദാക്കലില്‍ കുടുങ്ങി പ്രവാസികള്‍: ടിക്കറ്റിനത്തില്‍ വന്‍നഷ്ടം
ചോദ്യപേപ്പര്‍ ചോര്‍ന്നതു മൂലം സിബിഎസ്ഇ പരീക്ഷ റദ്ദാക്കിയതിനെ തുടര്‍ന്ന് പ്രവാസി കുടുംബങ്ങള്‍ പ്രതിസന്ധിയില്‍. കുട്ടികളുടെ പരീക്ഷ കഴിഞ്ഞയുടനെ നാട്ടിലേക്ക് മടങ്ങാന്‍ എയര്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്തവരും, എക്സിറ്റില്‍ പോകാന്‍ നടപടികളെല്ലാം പൂര്‍ത്തിയാക്കിയവരുമാണ് പ്രതിസന്ധിയിലായിരിക്കുന്നത്. സൗദിയില്‍ മാത്രം നൂറുകണക്കിന് കുടുംബങ്ങളാണ് കുട്ടികളുടെ പരീക്ഷ കഴിഞ്ഞ് അവധിക്ക് നാട്ടിലേക്ക് മടങ്ങാനായി തയ്യാറായിരുന്നത്. ബുധനാഴ്ച പരീക്ഷകള്‍ കഴിഞ്ഞതിനുശേഷം, വെള്ളി, ശനി ദിവസങ്ങളില്‍ യാത്രയ്ക്ക് തയ്യാറായിരുന്നവരാണ് ഏറെയും. ലെവി, തൊഴിലില്ലായ്മ എന്നിവ കാരണം സൗദിയില്‍ ജീവിതം നിലനിര്‍ത്താന്‍ കഴിയാത്ത സ്ഥിതിയിലാണ് പ്രവാസി കുടുംബങ്ങള്‍ . അതുകൊണ്ടുതന്നെ മക്കളുടെ പരീക്ഷകള്‍ക്കുശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നു എല്ലാവരുടെയും ലക്ഷ്യം. സൗദിയില്‍ നിന്ന് എക്സിറ്റ് അടച്ചുകിട്ടിയവരും റീ എന്‍ട്രി വിസ കിട്ടയവരും അധികദിവസം ഇവിടെ തങ്ങിയാല്‍ സാമ്പത്തിക – നിയമ പ്രശ്നങ്ങളും നേരിടേണ്ടിവരുന്നതാണ് ഏറ്റവും വലിയ പ്രതിസന്ധിയെന്ന് കുടുംബങ്ങള്‍ പറയുന്നു. റദ്ദാക്കിയ പരീക്ഷയുടെ തിയ്യതികള്‍ അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്നാണ് സിബിഎസ്ഇ ബോര്‍ഡ് പറഞ്ഞിരിക്കുന്നത്. ഏത് തിയ്യതിയിലാണ് പരീക്ഷ വരുന്നതെന്ന് അറിഞ്ഞാല്‍ മാത്രമാണ് ഈ ... Read more