Author: Tourism News live
Kozhikode beach to be differently-abled friendly
The Calicut District Tourism Promotion Council (DTPC) is planning to build wheelchair-friendly entrances at major tourism destinations in the city. The first in the list will be the much famed Kozhikode beach. Exclusive parking slots for the vehicles driven by differently-abled will also be arranged as part of the project. The guarded parking spaces will be designed to ensure easy entry and exit. The disabled-friendly tourism spots is also expected to attract foreign tourists. Of the 1.3 crore domestic tourists and 10.7 lakh international tourists arriving in Kerala, 10 per cent belongs to the differently-abled category.
അവധിക്കാല ടൂറിസത്തിനൊരുങ്ങി ഞാറയ്ക്കല്‍ അക്വാ ഫാം
അവധിക്കാല സന്ദർശകരെ വരവേൽക്കാൻ ഞാറയ്ക്കലിലെ മൽസ്യഫെഡ് അക്വാ ടൂറിസം സെന്‍റര്‍ ഒരുങ്ങി. വാട്ടർ സൈക്ലിങ്ങിനും കയാക്കിങിനുമുള്ള സൗകര്യമാണ് അവധിക്കാലത്തെ മുഖ്യ ആകര്‍ഷണം. മീൻചാട്ടം ആസ്വദിക്കാനുള്ള സൗകര്യങ്ങളും സന്ദര്‍ശകര്‍ക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്. ഫാമിൽ ഉല്ലാസയാത്ര നടത്തുന്നതിനു ബോട്ടുകള്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ സന്ദർശകർക്കു വിശ്രമിക്കാൻ ഫാമിന്‍റെ മധ്യത്തിൽ കുടിലുകൾ കെട്ടിയിട്ടുണ്ട്. വെള്ളപ്പരപ്പിനു നടുവിൽ തണുത്ത കാറ്റേറ്റ് സന്ദര്‍ശകര്‍ക്ക് വിശ്രമിക്കാം. മീൻ വിഭവങ്ങൾ കൂട്ടിയുള്ള ഊണാണു ഞാറയ്ക്കൽ ഫിഷ് ഫാമിന്‍റെ മറ്റൊരു ആകർഷണം. സന്ദർശകർക്കു ബോട്ടിൽ സഞ്ചരിക്കുന്നതിനു പുറമെ ചൂണ്ടയിടാനും അവസരമുണ്ട്. ഞാറയ്ക്കൽ ആശുപത്രിപ്പടിയില്‍ നിന്നും ആറാട്ടുവഴി കടപ്പുറം റോഡിന്‍റെ വശത്താണു സെന്‍റര്‍ പ്രവർത്തിക്കുന്നത്. തുടക്കത്തിൽ മീൻ വിൽപനയായിരുന്നു പ്രധാനമായി ഇവിടെ നടന്നിരുന്നത്. എന്നാൽ ഏക്കറുകണക്കിനുള്ള വിശാലമായ ഫാമും മനോഹരമായ പ്രദേശവും കൂടുതൽ ആളുകളെ ഇവിടേയ്ക്ക് ആകര്‍ഷിച്ചു. കൂടുതല്‍ സഞ്ചാരികള്‍ എത്തിത്തുടങ്ങിയതോടെ ഇവിടം വിനോദസഞ്ചാര കേന്ദ്രമായി മാറി. ഓരോ വർഷവും ഫാമിലെത്തുന്ന സന്ദർശകരുടെ തിരക്കു വർധിക്കുകയാണ്.
ബെംഗളൂരു നഗരത്തില്‍ പുതിയ ടാക്സി സേവനം
ബെംഗളൂരു നഗരത്തില്‍ പുതിയ ആപ്പ് അധിഷ്ഠിത ടാക്‌സി സേവനം തുടങ്ങി. കുറഞ്ഞനിരക്ക് വാഗ്ദാനം ചെയ്താണ് ടാക്സി സേവനം തുടങ്ങിയിരിക്കുന്നത്. പബ്ലിക് ടാക്‌സി എന്നു പേരിട്ടിരിക്കുന്ന പുതിയ ടാക്‌സി ഡ്രൈവര്‍മാരായ രഘു, ബരമെഗൗഡ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് യാഥാര്‍ഥ്യമാക്കിയത്. നഗരത്തില്‍ സര്‍വീസ് നടത്തുന്ന ഒല, ഉബര്‍ ടാക്‌സികളുടെ നിരക്കിനേക്കാള്‍ കുറഞ്ഞ നിരക്കായിരിക്കും പബ്ലിക് ടാക്‌സി ഈടാക്കുക. മുതിര്‍ന്ന പൗരന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക നിരക്കിളവ്, ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ 50 രൂപ കാഷ് ബാക്ക് തുടങ്ങിയ ഓഫറുകളും യാത്രക്കാര്‍ക്ക് നല്‍കുന്നുണ്ട്. കാറും ഒട്ടോറിക്ഷയും ഈ ആപ്പുപയോഗിച്ച് ബുക്ക് ചെയ്യാം. കാറിന് കിലോമീറ്ററിന് നാലുരൂപയും ഒട്ടോയ്ക്ക് ആദ്യ നാലുകിലോമീറ്ററിന് 25 രൂപയുമാണ് ഈടാക്കുന്നത്. യാത്രക്കാരുടെ സുരക്ഷയ്ക്ക് വാഹനങ്ങളില്‍ പാനിക് ബട്ടണുകളുണ്ടാകും. ആദ്യ മൂന്നുയാത്രകള്‍ക്ക് 15 ശതമാനം ഇളവും നല്‍കും.
Jet Airways offers 30% discount on domestic, international flight tickets
As part of its ‘Easter Deals’, Jet Airways is offering up to 30 per cent discount on domestic as well as international flight tickets on select routes. The customers can avail the special offer till April 2, 2018. The travel period of the airline’s offer on domestic flight ticket ends on September 30, 2018 and international flight tickets starts from March 30. The discount offer on domestic flight tickets can be availed on premiere and economy class. 20 per cent discount is applicable on base fare in premiere and 10 per cent discount is applicable on base fare in economy ... Read more
ഭിന്നശേഷിക്കാര്‍ക്ക് ലൈസന്‍സ്: വ്യവസ്ഥ ഇളവുചെയ്ത സര്‍ക്കുലര്‍ നാളെ നിലവില്‍ വരും
ഭിന്നശേഷിക്കാര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് വ്യവസ്ഥ ഇളവുചെയ്യുന്ന സര്‍ക്കുലര്‍ സംസ്ഥാനത്ത് നാളെ പ്രാബല്യത്തില്‍വരും. അതോടെ ഒരുകണ്ണുമാത്രം കാണാവുന്നവര്‍ക്കും വ്യവസ്ഥകള്‍ക്ക് വിധേയമായി ലൈസന്‍സ് ലഭിക്കും. ഇവരുടെ മറ്റേ കണ്ണിന്‍റെ കാഴ്ചശക്തി വിലയിരുത്തിയാണ് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത്. കേള്‍വിശക്തി കുറഞ്ഞവര്‍, കാലിനോ കൈയ്‌ക്കോ ശേഷിക്കുറവുള്ളവര്‍ എന്നിവര്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനെക്കുറിച്ചും സര്‍ക്കുലറില്‍ പറയുന്നുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് സുരക്ഷിതമായി വാഹനം ഓടിക്കാന്‍ സാധിക്കുമെന്ന് ഡ്രൈവിങ് ടെസ്റ്റില്‍ ബോധ്യപ്പെടണം. ഭിന്നശേഷിക്കാര്‍ നേരിടുന്ന പ്രധാനപ്രശ്‌നം യാത്രാസൗകര്യമില്ലായ്മയാണെന്ന കാര്യം മുന്‍നിര്‍ത്തിയാണ് ഈ ഇളവ്. ഇവര്‍ക്ക് സാധാരണ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ അത്യാവശ്യമായ ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതിലായിരിക്കണം ലൈസന്‍സിങ് അധികാരിയുടെ മുന്‍ഗണനയെന്ന് മോട്ടോര്‍വാഹന വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ടെസ്റ്റ് സമയത്ത് ഭിന്നശേഷിക്കാര്‍ക്ക് മുന്‍ഗണന നല്‍കണം. കൂടുതല്‍ ഭിന്നശേഷിക്കാരുണ്ടെങ്കില്‍ അവര്‍ക്കു മാത്രമായി ഒരുദിവസം ടെസ്റ്റ് നടത്താം. ഭിന്നശേഷിക്കാര്‍ക്ക് മാത്രമായി ആറുമാസത്തിലൊരിക്കല്‍ ലേണേഴ്‌സ്/ലൈസന്‍സ് ടെസ്റ്റ് നടത്തണം. ലിഫ്റ്റ് സൗകര്യമില്ലാത്ത ഓഫിസുകളില്‍ ലേണേഴ്‌സ് ടെസ്റ്റ് താഴത്തെ നിലയിലോ അടുത്തുള്ള മറ്റേതെങ്കിലും സ്ഥലത്തോ നടത്തണം. ഭിന്നശേഷിക്കാര്‍ക്ക് ലേണേഴ്‌സ് ലൈസന്‍സ് നല്‍കുമ്പോള്‍ ... Read more
WhatsApp’s new feature lets users change numbers easily
WhatsApp, which has 1.5 billion monthly active users who are exchanging nearly 60 billion messages on a single day, has launched a new feature in a Beta update that will soon enable iOS, Android and Windows Phone users migrate their data to a new number without much hassle. The new ‘Change Number’ feature update is currently available in the 2.18.97 Android beta update on Google Play Store. It will come in iOS and Windows devices later. “You will be able to choose specific contacts to notify, and the chat history will be moved in the new chat on the recipients’ ... Read more
GoPro launches entry-level HERO camera for $199
GoPro, Inc. has added a new HERO camera to the family. On sale now, HERO is a $199, go-anywhere, capture-anything camera that makes it easy to share experiences that would be difficult to capture with a phone. HERO features a 2-inch touch display, is waterproof to 30 feet and is extremely durable, making it the perfect GoPro for kids, adventurous social sharers and travellers. “HERO is a great first GoPro for people looking to share experiences beyond what a phone can capture. HERO makes it easy to share ‘wow’ moments at a price that’s perfect for first-time users,” said Meghan ... Read more
ജിയോ പ്രൈം അംഗത്വ കാലാവധി നീട്ടി
നിലവിലെ ജിയോ പ്രൈം വരിക്കാർക്ക് 12 മാസത്തേക്ക് കൂടി ഫ്രീ സേവനങ്ങൾ നൽകുമെന്ന് റിലയന്‍സ് ജിയോ വ്യക്തമാക്കി. നേരത്തെ അംഗമായവർക്കും 99 രൂപ നൽകി നിലവിൽ പ്രൈം അംഗത്വം നേടുന്നവർക്കുമാണ് സൗജന്യം. അധിക നിരക്ക് ഈടാക്കാതെ പ്രൈം സേവനങ്ങൾ 12 മാസത്തേക്ക് നൽകുമെന്ന വാഗ്ദാനത്തിലൂടെ നിലവിലെ വരിക്കാരെ പിടിച്ചുനിർത്താൻ ജിയോയ്ക്ക് സാധിക്കും. നിലവിലുള്ള അംഗങ്ങൾ മൈ ജിയോ ആപ്പിൽ സേവനം ദീർഘിപ്പിക്കാനുള്ള താൽപര്യം റജിസ്റ്റർ ചെയ്യണമെന്നും കമ്പനി അറിയിച്ചു. നിലവിലെ അംഗത്വം ഇന്നാണ് അവസാനിക്കുന്നത്. 12 മാസം കൂടി ഓഫർ നൽകിയതോടെ 2019 മാർച്ച് 31 വരെ ജിയോ പ്രൈം അംഗങ്ങൾക്ക് എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. നിലവിൽ കമ്പനിക്ക് 17.5 കോടി വരിക്കാരുണ്ടെന്ന് ജിയോ അറിയിച്ചു. കഴിഞ്ഞ ഡിസംബറിൽ ഇത് 16 കോടി ആയിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് പ്രൈം അംഗത്വം ജിയോ അവതരിപ്പിക്കുന്നത്. ജിയോ പ്രൈം അംഗത്വമെടുക്കുന്നവർക്ക് ക്യാഷ്ബാക്ക്, അധിക ഡേറ്റ, അൺലിമിറ്റഡ് കോൾ തുടങ്ങി നിരവധി സേവനങ്ങളാണ് നൽകുന്നത്.
‘Enjoy my Japan’ global campaign launched in NY
Japan National Tourism Organization (JNTO) has launched “Enjoy my Japan” global campaign in New York. As part of the launch, JNTO unveiled a special video series to kick-off the campaign. “By starting this new Global Campaign, JNTO will accelerate promotional activities and improve on a travel-friendly environment in Japan leading-up to the year 2020,” said JNTO president Ryoichi Matsuyama. With the Tokyo 2020 Olympic and Paralympic games approaching, JNTO’s main mission is to introduce under-the-radar attractions and points-of-interest to Americans and international travelers. In this sense, culture is a good motivator for travelers visiting Japan and helps break barriers. 22-Time Grammy-Winning Jazz legend, ... Read more
വൈറലായൊരു മായാജാലചാട്ടം
കണ്‍കെട്ട് കാഴ്ചകള്‍ വൈറലാകാന്‍ ഇന്റര്‍നെറ്റില്‍ അധികസമയം വേണ്ട. സെക്കന്റുകള്‍ കൊണ്ടാണ് മിക്ക വീഡോകളും വൈറലാകുന്നത്. ലക്ഷകണക്കിന് ആരാധകരെ ഭീതിയുടെ മുനയില്‍ നിര്‍ത്തി ഒരു പട്ടികുഞ്ഞിന്റെ ചാട്ടമാണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. https://tourismnewslive.com/wp-content/uploads/2018/03/Sky-diving-puppy.mp4 വെറും ആറ് സെക്കന്റ് നീളമുള്ള ഈ ജിഫ് കാഴ്ചക്കാരുടെ ഹൃദയം കവരുന്നു. ഓമനത്തമുള്ള ഒരു പട്ടിക്കുഞ്ഞിന് വിമാനത്തില്‍ നിന്ന് ഏതോ കഠിനഹൃദയന്‍ താഴെയിടുന്നു എന്നാണ് തുടക്കത്തില്‍ തോന്നുക. ആ പട്ടിക്കുഞ്ഞ് താഴെ വീണ് മരിക്കുമല്ലോ എന്ന് മനസ്സ് സങ്കടപ്പെടുമ്പോഴേക്കും ആശാന്‍ താഴെ മഞ്ഞിലെത്തിയിട്ടുണ്ടാകും. പിന്നെ കുസൃതിയോട് മഞ്ഞില്‍ മാന്തി കളിക്കുകയാണ്. മഞ്ഞ് നിറഞ്ഞ പ്രതലം മേഘക്കൂട്ടമാണെന്ന് കണ്ണിനെ പറ്റിക്കുന്ന തന്ത്രമാണ് ഈ ജിഫിന്റെ ആകര്‍ഷണീയതക്ക് പുറകില്‍. സ്‌കൈ ഡൈവിങ്ങ് പപ്പി എന്ന പേരില്‍ Reddit ല്‍ പങ്ക് വെയ്ക്കപ്പെട്ട ജിഫ് ട്വിറ്ററിലും വൈറലാണ്.
New visa rule issued in US
On a vision to ensure maximum safety in the country the Trump administration has strengthened the US visa application filing norms. The new visa rule states that an applicant should enter all the details such as previous phone numbers, email address, and social media history in order to qualify for visa processing. As per media reports, the reversed rule is published in the Federal Register. According to it, any individual who wish to visit US on a non-immigrant visa must enter all the valid data. Meanwhile, without any doubt, the strict security questionnaire would be a headache for international travellers. However, the ... Read more
അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കിനി പാസ്‌പോര്‍ട്ടില്ല
അഴിമതിക്കേസുകളില്‍ പെട്ട് അന്വേഷണം നേരിടുകയോ ക്രിമിനല്‍ കുറ്റാരോപണം നേരിടുകയോ ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പാസ്പോര്‍ട്ട് നിഷേധിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് പാസ്പോര്‍ട്ട് ലഭിക്കുന്നതിനായുള്ള വിജിലന്‍സ് ക്ലിയറന്‍സ് നല്‍കില്ല എന്നാണ് പുതുക്കിയ മാര്‍ഗ നിര്‍ദേശം. ക്രിമിനല്‍ നടപടികള്‍ നേരിടുന്നവര്‍ക്ക് പാസ്പോര്‍ട്ട് അനുമതി നിഷേധിക്കുന്ന നിയമം ഇന്ത്യയില്‍ നിലവില്‍ ഉള്ളതാണ്. എന്നാല്‍, അഴിമതി തടയുന്ന നിയമ പ്രകാരമോ മറ്റ് ക്രിമിനല്‍ കേസുകള്‍ പ്രകാരമോ വിചാരണ നേരിടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൂടി ഇതിലേക്ക് ഉള്‍പ്പെടുത്താനാണ് തീരുമാനം. അഴിമതിയാരോപണത്തില്‍ പരിശോധന നേരിടുന്നവര്‍ക്കോ, എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യപ്പെട്ട ഉദ്യോഗസ്ഥര്‍ക്കോ ,സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെങ്കിലോ അല്ലെങ്കില്‍ സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥര്‍ക്കോ ക്‌ളിയറന്‍സ് ലഭിക്കില്ല. എന്നാല്‍, മെഡിക്കല്‍ അടിയന്തരാവസ്ഥ പോലുള്ള സാഹചര്യങ്ങളില്‍ വിദേശ യാത്ര അനിവാര്യമെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് ഇളവനുവദിക്കാവുന്നതാണ്. സ്വകാര്യപരാതിയുടെ അടിസ്ഥാനത്തില്‍ മാത്രം എഫ്.ഐ.ആര്‍ ഫയല്‍ ചെയ്ത കേസുകളില്‍ പാസ്‌പോര്‍ട്ട് അനുവദിക്കുന്നതിന് വിജിലന്‍സ് ക്ലിയറന്‍സ് നിഷേധിക്കപ്പെടുകയില്ല. പാസ്‌പോര്‍ട്ട് ഓഫീസില്‍ എഫ്.ഐ.ആര്‍ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നും അന്തിമതീരുമാനത്തിനുള്ള അധികാരം പാസ്‌പോര്‍ട്ട് ... Read more
Emirates makes history with one-off A380 touchdown in Beirut
The Emirates A380 touched down in Beirut today for a historic one-off service to Rafic Al Hariri International Airport (BEY), contributing to an aviation milestone for Lebanon and its hub airport. The landing demonstrated the airport’s readiness to accommodate the A380, the world’s largest commercial passenger jet. The special A380 flight was operated by Captain Robert Nicholls from the UK and First Officer Hasib Bu Alwan, a Lebanese national. The 517 passengers travelling on EK 957, many of whom had made their bookings to be on this unique flight, were joined by a top-level delegation led by the airline. Upon landing ... Read more
ജിയോ പ്രൈം അംഗത്വം നാളെ അവസാനിക്കും
റിലയന്‍സ് ജിയോ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച പ്രൈം അംഗത്വത്തിന്റെ കാലാവധി മാര്‍ച്ച് 31ന് അവസാനിക്കും. എന്നാല്‍ നിലവിലുള്ള പ്രൈം അംഗത്വത്തിനുള്ള കാലാവധി ഇനിയും തുടരുമോ അതിന് പകരമായി മറ്റെന്തെങ്കിലും സംവിധാനം കൊണ്ടുവരുമെന്നോ ജിയോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. നിലവില്‍ 99 രൂപയ്ക്കുള്ള പ്രൈം അംഗത്വം അല്‍പം കൂടിയ വിലയില്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കാനാണ് സാധ്യത. പക്ഷേ ആ കാര്യത്തിലും സ്ഥിരീകരണമായിട്ടില്ല. സാധാരണ ഉപഭോക്താക്കളെ അപേക്ഷിച്ച് അധിക ഡാറ്റാ ആനൂകൂല്യങ്ങള്‍ ജിയോ പ്രൈം അംഗങ്ങള്‍ക്ക് ലഭിക്കാറുണ്ട്. ജിയോയുടെ പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് നിലവില്‍ 99 രൂപയ്ക്ക് പ്രൈം അംഗത്വമെടുക്കാം. പ്രൈം അംഗങ്ങള്‍ക്കായി മാത്രമുള്ള ഓഫറുകള്‍ ലഭിക്കണമെങ്കില്‍ അംഗത്വം എടുത്തിരിക്കണം. ഒറ്റത്തവണ മാത്രം റീച്ചാര്‍ജ് ചെയ്താല്‍ മതി. പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി ആകര്‍ഷകമായ നിരവധി ഓഫറുകള്‍ ജിയോ നല്‍കുന്നുണ്ട്. 19 രൂപയില്‍ തുടങ്ങി 9999 രൂപ വരെയുള്ള ഓഫറുകള്‍ ഇക്കൂട്ടത്തിലുണ്ട്.
യുഎസ് വിസയ്ക്ക് സാമൂഹ്യ മാധ്യമങ്ങളുടെ പ്രൊഫൈല്‍ സമര്‍പ്പിക്കണമെന്ന്
യു.എസ് വിസ അപേക്ഷകരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനൊരുങ്ങി ട്രംപ് ഭരണകൂടം. വ്യക്തികളുടെ മുമ്പുണ്ടായിരുന്ന ഫോൺ നമ്പർ, ഇമെയിൽ വിലാസം, സാമൂഹിക മാധ്യമങ്ങളുടെ പ്രൊഫൈലുകള്‍-ഇടപെടലുകള്‍, എന്നിവയെല്ലാം പരിശോധനക്ക് വിധേയമാക്കാനാണ് നീക്കം. രാജ്യത്തിന് ഭീഷണിയായേക്കാവുന്നവരുടെ വരവിനെ തടയുക എന്നതാണ് ഇതിലുടെ യു.എസ് ലക്ഷ്യമിടുന്നത്. നോൺ ഇമിഗ്രന്‍റ് വിസക്ക് അപേക്ഷിക്കുന്നവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ തേടുമെന്നാണ് യു.എസ് ഭരണകൂടം അറിയിച്ചിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളുടെ വിവരങ്ങളോടൊപ്പം കഴിഞ്ഞ അഞ്ച് വർഷമായി ഇവർ ഉപയോഗിച്ചിരുന്ന ഫോൺ നമ്പറുകളുടെ വിവരങ്ങളും നൽകണം. ഇതിനോടൊപ്പം വിസ അപേക്ഷകനെ എതെങ്കിലും രാജ്യത്ത് നിന്ന് പുറത്താക്കിയിരുന്നോ, കുടുംബത്തിലെ ആരെങ്കിലും തീവ്രവാദ കേസിൽ പ്രതിയായിരുന്നോ തുടങ്ങിയ കാര്യങ്ങളും യു.എസ് അന്വേഷിക്കും. ഡോണാൾഡ് ട്രംപ് അധികാരത്തിലെത്തിയതോടെയാണ് വിസ ചട്ടങ്ങൾ കൂടുതൽ കർശനമാക്കിയത്. അതിവേഗത്തിൽ വിസ നൽകുന്ന സംവിധാനത്തിന് പല തവണ ട്രംപ് നിയന്ത്രണമേർപ്പെടുത്തിയിരുന്നു. എച്ച് 1 ബി വിസ നൽകുന്നതിലും യു.എസ് നിയന്ത്രണങ്ങൾ കൊണ്ടു വന്നിരുന്നു.