Author: Tourism News live
Etihad opens ‘Eco Residence’ for its cabin crew
Etihad Airways has officially opened its Etihad Eco Residence, Abu Dhabi’s first purpose-built, sustainable Leadership in Energy and Environmental Design (LEED) Platinum rated cabin crew accommodation. The project is the result of a unique partnership between the UAE’s national airline and the Abu Dhabi Future Energy Company, Masdar. The Etihad Eco Residence was inaugurated in the presence of Khaled Al Qubaisi, Chief Executive Officer, Aerospace, Renewables & Information Communications Technology (ICT) for Mubadala, by Tony Douglas, Group Chief Executive Officer, Etihad Aviation Group. Mohamed Jameel Al Ramahi, Chief Executive Officer for Masdar, alongside senior executives from Etihad Airways and Masdar ... Read more
അവധിക്കാലമായി; മൂന്നാറില്‍ തിരക്കേറി
ഈസ്റ്റർ അവധിക്ക് പിന്നാലെ മൂന്നാറിൽ വിനോദ സഞ്ചാരികളുടെ വൻ തിരക്ക്. വരയാടുകളുടെ പ്രജനനം മുൻനിർത്തി 15 വരെ രാജമലയിലേക്ക് ടൂറിസ്റ്റുകൾക്ക് വിലക്ക് ഏർപ്പെടുത്തിയതിനാൽ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ മാട്ടുപ്പെട്ടി, എക്കോ പോയിന്റ്, കുണ്ടള എന്നിവിടങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വേനലവധി ആയതിനാൽ സ്കൂൾ കുട്ടികളുമായി നിരവധി പേർ മൂന്നാർ സന്ദർശനത്തിനെത്തി. നാട്ടിൻ പുറങ്ങളിൽ ചുട്ടുപൊള്ളുന്ന വെയിലിൽ നിന്നും തെല്ലൊരാശ്വാസം തേടിയാണ് അന്യ സംസ്ഥാനത്തുനിന്നടക്കം ആയിരക്കണക്കിന് സഞ്ചാരികൾ വന്നു പോകുന്നത്. മാട്ടുപ്പെട്ടിയിലേക്ക് സഞ്ചാരികളുമായി പോകുന്ന വാഹനങ്ങളുടെ നീണ്ട നിരയാണ് രാവിലെ മുതൽ. മാട്ടുപ്പെട്ടി ഡാമിൽ സഞ്ചാരികൾക്കായി ഒരുക്കിയിട്ടുള്ള ബോട്ടിങ് നടത്തിയും ആനസവാരിയും മറ്റും നടത്തിയാണ് സഞ്ചാരികൾ മടങ്ങുന്നത്. ടൂറിസ്റ്റുകളെ ഏറെ ആകർഷിക്കുന്ന എക്കോ പോയിന്റിലും നല്ല തിരക്കാണുള്ളത്. മൂന്നാർ ടോപ്പ് സ്റ്റേഷൻ റോഡിൽ കെഎഫ്ഡിസി യുടെ റോസ് ഗാർഡൻ സന്ദർശിക്കുന്നതിനും നിരവധി പേരെത്തി. മൂന്നാറിലെ മിക്ക റിസോർട്ടുകളും കോട്ടേജുകളും സഞ്ചാരികളെ കൊണ്ട് നിറഞ്ഞു. വരും ദിവസങ്ങളിൽ ടൂറിസ്റ്റുകളുടെ തിരക്ക് വർധിക്കുമെന്നാണ് പ്രതീക്ഷ.
അവഗണനയുടെ അറയില്‍ മുനിയറകള്‍
മറയൂർ, കാന്തല്ലൂർ മേഖലകളിലെ മൂവായിരം വർഷത്തോളം പഴക്കമുള്ള മുനിയറകൾ നാശത്തിന്റെ വക്കിൽ. ആയിരക്കണക്കിന് മുനിയറകൾ നിലനിന്നിരുന്നിടത്ത് അവശേഷിക്കുന്നത് കുറച്ചുമാത്രം. നവീനശിലായുഗ ചരിത്രം ആലേഖനം ചെയ്തിട്ടുള്ള മറയൂരിലെ മുനിയറകളുടെയും ഗുഹാചിത്രങ്ങളുടെയും സംരക്ഷണത്തിനായി പുരാവസ്തുവകുപ്പോ ബന്ധപ്പെട്ട അധികാരികളോ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. മറയൂർ‐ കാന്തല്ലൂർ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന മുനിയറകളുടെ ചരിത്രം 1967ൽ ട്രാവൻകൂർ സ്റ്റഡീസിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കോവിൽക്കടവ്‘ഭാഗത്തെ പാമ്പാറിന്റെ തീരങ്ങൾ, കോട്ടകുളം, മുരുകൻമല, എന്നിവിടങ്ങളിലായി ആറായിരത്തിലധികം മുനിയറകൾ ഉള്ളതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിഹാസങ്ങളും പുരാണങ്ങളുമായി ബന്ധപ്പെട്ട മുനിയറകളെപറ്റി വ്യത്യസ്ത അഭിപ്രായങ്ങമുണ്ട്. മുനിമാർ തപസ്സ് അനുഷ്ടിക്കുന്നതിനായി നിർമിച്ച കല്ലുവീടുകളാണ് മുനിയറകളെന്നും വനവാസകാലത്ത് പാണ്ഡവർ മറയൂർ താഴ്വരയിൽ എത്തിയിരുന്നതായും കനത്തമഴയിലും തണുപ്പിലും കഴിഞ്ഞിരുന്ന ഗ്രാമവാസികൾക്കായി പാണ്ഡവർ നിർമിച്ചതാണ് മുനിയറകളെന്നും അഭിപ്രായമുണ്ട്. ഉയരംകുറഞ്ഞ മനുഷ്യർ ജീവിച്ചിരുന്ന വാസസ്ഥലമെന്നും കല്ലുമഴയിൽനിന്നും രക്ഷനേടാനായി പാറക്കെട്ട് പച്ചിലനീര് ഉപയോഗിച്ച് പിളർന്ന് നിർമിച്ച നഗരതുല്യമായ പ്രദേശമായതിനാലാണ് മുനിയറകൾ കൂടുതൽ കാണാൻ കഴിയുന്നതെന്നതും മറ്റൊരു അഭിപ്രായം. ഗോത്രജനതയുടെ ശവസംസ്കാരം നടത്തുന്നതിനായാണ് മുനിയറകൾ നിർമിച്ചതെന്നാണ് പുരാവസ്തു ഗവേഷകരുടെ അഭിപ്രായം. ... Read more
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കരാര്‍ കാലയളവ് നീട്ടി നല്‍കില്ലെന്ന് മുഖ്യമന്ത്രി
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കരാര്‍ കാലയളവ് നീട്ടി നല്‍കില്ലെന്ന് മുഖ്യമന്ത്രി. ഓഖി ദുരന്തത്തെ തുടര്‍ന്ന് വന്‍ നാശനഷ്ട്മാണ് തുറമുഖത്തിന്‍റെ നിര്‍മാണത്തില്‍ വന്നത്. തുരന്നാണ് അദാനി ഗ്രൂപ്പ് കരാര്‍ കാലാവധി നീട്ടാന്‍ മുഖ്യമന്ത്രിയെ സമീപിച്ചത്. 16 മാസംകൂടി കാലാവധി നീട്ടിനല്കാന്‍ കമ്പനി ആവശ്യപ്പെട്ടു. ഇത് മുഖ്യമന്ത്രി അംഗീകരിച്ചില്ല. തുടര്‍ന്ന് എട്ടു മാസം നല്‍കിയാല്‍ മതിയെന്ന് കമ്പനി വീണ്ടും ആവശ്യപ്പെട്ടു. ഇതും മുഖ്യമന്ത്രി അംഗീകരിച്ചില്ല. 2019 ഡിസംബറില്‍ തന്നെ പദ്ധതി തീര്‍ക്കണമെന്നും കാലാവധി നീട്ടി നല്‍കാന്‍ പറ്റില്ലെന്നും മുഖ്യമന്ത്രി അദാനി ഗ്രൂപ്പിനെ അറിയിച്ചു. അതേസമയം, ഓഖി ദുരന്തവും, കരിങ്കല്‍ എത്തിക്കാനുള്ളതിലെ പ്രശ്നങ്ങളുമാണ് തുറമുഖ നിര്‍മാണം വൈകിക്കുന്നതെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം ചീഫ് സെക്രട്ടറിയുമായി അദാനി ഗ്രൂപ്പ് പ്രതിനിധികള്‍ ചര്‍ച്ച നടത്തുന്നുണ്ട്. തുടര്‍ന്ന് സര്‍ക്കാറിന്‍റെ അന്തിമ തീരുമാനം അറിയാം.
തിത്തിത്താരാ സിന്ദാബാദ് …വള്ളം തുഴച്ചില്‍കാര്‍ക്കും സംഘടന
ചിത്രം: മോപ്പസാംഗ് വാലത്ത് വളളംകളി രംഗത്തെ തുഴച്ചില്‍ക്കാര്‍ക്കായി സംഘടന രൂപീകരിക്കുന്നു. വള്ളം ഉടമകള്‍ക്കും ബോട്ട്ക്ളബുകള്‍ക്കും സംഘടനയുണ്ടെങ്കിലും തുഴച്ചില്‍ക്കാര്‍ക്കായി സംഘടന ആദ്യമാണെന്ന് സംഘാടകര്‍ പറയുന്നു. തുഴച്ചില്‍ക്കാരെ കൂടാതെ താളക്കാര്‍, അമരക്കാര്‍, കമന്റേറ്റര്‍മാര്‍ എന്നിവരെയും സംഘടനയില്‍ ഉള്‍പ്പെടുത്തും. നവമാധ്യമങ്ങളുടെ പിന്തുണയിലാണ് സംഘടനയുടെ പ്രചാരണപ്രവര്‍ത്തനം. ഓള്‍കേരള ബോട്ട് റെയ്സ് റോവേഴ്സ് അസോസിയേഷന്‍ എന്ന പേരിലാണ് അംഗങ്ങളെ സംഘടിപ്പിക്കുന്നതെങ്കിലും നാലിന് കുമരകത്ത് ചേരുന്ന വിപുലമായ യോഗത്തില്‍ സംഘടനയുടെ പേരും ഭാരവാഹികളെയും തെരഞ്ഞെടുക്കുമെന്ന് സംഘാടകനും കമന്റേറ്ററുമായ ഷാജി ചേരമന്‍ പറഞ്ഞു. നാലിന് പകല്‍ രണ്ടിന് കുമരകം കലാഭവന്‍ ഹാളിലാണ് യോഗം. തുഴക്കാരുടെ കൈക്കരുത്തിന്റെയും കായികമികവിന്റെയും ബലത്തിലാണ് വള്ളംകളി പലപ്പോഴും ആവേശപ്പോരിലേക്ക് എത്തുന്നത്. എന്നാല്‍ ജലോത്സവങ്ങളുടെ സംഘാടനത്തിലോ മത്സരത്തിലോ കാര്യമായ പരിഗണനയുണ്ടാകാറില്ല. മത്സരത്തിനിടെ അപകടവും ചിലപ്പോള്‍ മരണവും സംഭവിക്കുന്നു. ഏതാനും കൊല്ലത്തിനിടെ ഏഴു തുഴച്ചില്‍ക്കാരാണ് മത്സരവള്ളംകളിക്കിടെ ഹൃദയാഘാതത്താല്‍ മരിച്ചത്. തുഴച്ചിലിനിടെ പരിക്കേറ്റവരും ധാരാളം. എന്നാല്‍ ഇവര്‍ക്ക് ജലോത്സവസമിതികളുടെയോ സര്‍ക്കാരിന്റെയോ സഹായം ലഭിക്കുന്നില്ല. തുഴച്ചില്‍ക്കാര്‍ക്കും താളക്കാര്‍ക്കും അമരക്കാര്‍ക്കുമെല്ലാം അപകട ഇന്‍ഷുറന്‍സ് വേണമെന്നാണ് ... Read more
ലിഗയെ തേടി പൊലീസ് തമിഴ്നാട്ടിലും
ലിഗയ്ക്കായി കോവളം ബീച്ചില്‍ തെരച്ചിലിന് ഇറങ്ങുന്ന നേവിയുടെ സ്കൂബാ ഡൈവര്‍മാര്‍ കോവളത്തുനിന്ന് കാണാതായ വിദേശവനിത ലിഗയെ കണ്ടെത്താൻ അന്വേഷണം തമിഴ്നാട്ടിലും. കന്യാകുമാരി, കുളച്ചൽ, തൂത്തുക്കുടി തീരദേശത്താണ് കേരള പൊലീസ് തെരച്ചിൽ നടത്തിയത്. ലിഗയെ കണ്ടെത്താൻ തമിഴ്നാട് പൊലീസിന്‍റെ സഹായവും തേടിയിട്ടുണ്ട്. അതിനിടെ നേവിയുടെ സ്കൂബ ഡൈവിങ് സംഘം തിങ്കളാഴ്ചയും കോവളംഭാഗത്ത് തെരച്ചിൽ നടത്തി. രാജ്യത്തെ മുഴുവൻ പൊലീസ് വാട്സാപ് ഗ്രൂപ്പുകളിലേക്കും റെയിൽവേ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പുകളിലേക്കും ലിഗയുടെ ഫോട്ടോ അടക്കം പൊലീസ് സന്ദേശമയച്ചു. കഴിഞ്ഞ 13നാണ് അയർലൻഡുകാരിയായ ലിഗയെ കാണാതായത്. ഷാഡോ പൊലീസും ലോക്കൽ പൊലീസും വ്യാപകമായ തെരച്ചിലിലാണ്. വനിതകൾ ഉൾപ്പെടെ ഷാഡോയിലെ 38 പേരും അന്വേഷണത്തിലാണ്. കോവളംമുതൽ വർക്കലവരെയുള്ള തീരദേശത്താണ് ആദ്യം തെരച്ചിൽ നടത്തിയത്. തുടർന്ന് തമിഴ്നാട്ടിലെ തീരദേശത്തും തെരച്ചിൽ നടത്തി. നേവിയുടെ സംഘം ഞായറാഴ്ചയാണ് എത്തിയത്. രണ്ടുദിവസവും സ്കൂബ ഡൈവിങ് ടീം കടലിനടിയിൽ തെരച്ചിൽ നടത്തി. അടുത്ത ദിവസം ക്യാമറ ഉപയോഗിച്ച് തെരയും
ജല ആംബുലന്‍സ് തയ്യാര്‍; ഉദ്ഘാടനം 9 ന്
ജല ആംബുലൻസുമായി ജലഗതാഗത വകുപ്പിന്റെ പുതിയ സേവനദൗത്യം. ദ്വീപുകളിലും വാഹനസൗകര്യമില്ലാത്ത പ്രദേശങ്ങളിലുമുള്ളവർക്ക് ചികിത്സ വേഗത്തിൽ ലഭ്യമാക്കാനുള്ള ജല ആംബുലൻസ് സർവീസ്. ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. രോഗികളെ ആശുപത്രിയിലെത്തിക്കാനും അത്യാഹിത സന്ദർഭങ്ങളിലും ‘ജല ആംബുലൻസ്’ എന്ന ജീവൻരക്ഷാ ബോട്ടുകളുടെ സേവനം ഉപയോഗപ്പെടുത്താം. 24 മണിക്കൂറുംസർവീസ് ലഭിക്കും. ആലപ്പുഴ, കൊല്ലം, എറണാകുളം, പാണാവള്ളി, മുഹമ്മ എന്നീ ബോട്ട് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനം. 25 പേർക്ക് കയറാവുന്ന ബോട്ടിൽ ജീവൻരക്ഷാ ഉപകരണങ്ങളും പ്രാഥമികശുശ്രൂഷയ്ക്ക് ആവശ്യമായ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. മരുന്നുകളും ലഭ്യം. പ്രാഥമികശുശ്രൂഷ നൽകാൻ പരിശീലനം നേടിയ ജലഗതാഗതവകുപ്പിലെ ജീവനക്കാർക്കാണ് ബോട്ടിന്റെ ചുമതല. യാത്രാബോട്ടുകൾ മണിക്കൂറിൽ ആറ് നോട്ടിക്കൽ മൈൽ (11 കിമീ) വേഗത്തിൽ സഞ്ചരിക്കുമ്പോൾ ജീവൻരക്ഷാബോട്ടുകൾക്ക് ഇരട്ടിയിലേറെയാണ് വേഗം (25 കിലോമീറ്റർ). 2002ൽ വേമ്പനാട്ടുകായലിൽ സംഭവിച്ച കുമരകം ബോട്ട്ദുരന്തത്തിനുശേഷമാണ് ജീവൻരക്ഷാബോട്ടുകളുടെ ആവശ്യകത ജലഗതാഗതവകുപ്പിന് ബോധ്യപ്പെട്ടത്. അന്നത്തെ അപകടത്തിൽ 29 പേരാണ് മുങ്ങിമരിച്ചത്. നടുക്കായലിലുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം വൈകിയതും മരണസംഖ്യ വർധിക്കാനിടയാക്കി. സർവീസ് ബോട്ടുകൾ ... Read more
Emirates to hold walk-in interviews
Emirates, looking for “motivated and service-oriented” candidates to expand its cabin crew team, will be organising open days for cabin crew recruitment in Dubai later this month. Interested candidates should attend the open days on April 13 and 28. Candidates can get details on the venue and the timing by visiting the website. Job requirements At least 21 years of age at the time of joining Arm reach of 212 cm while standing on tiptoes Minimum height of 160 cm High school graduate (Grade 12) Fluency in English (written and spoken) No visible tattoos while you’re in Emirates cabin crew ... Read more
കോയമ്പത്തൂര്‍ നഗരത്തിലെ ഓട്ടോ ഓടിക്കാന്‍ ഇനി ട്രാന്‍സ്‌ജെന്‍ഡേഴ്‌സും
കോവൈ സിറ്റിയിലെ ഓട്ടോ ഓടിക്കാന്‍ ഇനി ട്രാന്‍സ്‌ജെന്‍ഡേഴ്‌സും. സിറ്റി പോലീസിന്റെ സഹകരണത്തോടെയാണ് ശ്രീസായി ട്രസ്റ്റ് നാല് ഓട്ടോ റിക്ഷകള്‍ സമ്മാനിച്ചത്. ഏഞ്ചല്‍, സുചിത്ര, മഞ്ജു, അനുഷ്യ എന്നിവരാണ് ഇനി നഗരത്തിലെ ഓട്ടോയുടെ സാരഥികള്‍. സാരിയും കാക്കിയും അണിഞ്ഞ ഡ്രൈവമാര്‍ക്ക് സിറ്റി പോലീസ് കമ്മീഷണര്‍ കെ. പെരിയ്യ ഓട്ടോറിക്ഷ രേഖകള്‍ കൈമാറിയത്.
കൊല്ലത്തു നിന്നും മൺറോത്തുരുത്തിലേക്ക് സ്പെഷ്യല്‍ കായല്‍ യാത്ര
കൊല്ലം ഡി.ടി.പി.സിയുടെ വിനോദസഞ്ചാര പാക്കേജില്‍ സ്പെഷ്യൽ കായൽ യാത്ര ഒരുങ്ങുന്നു. അവധിക്കാലം ആഘോഷിക്കാന്‍ വരുന്ന സഞ്ചാരികളെ ലക്ഷ്യമിട്ടാണ് സ്പെഷ്യല്‍ കായല്‍ യാത്ര നടപ്പാക്കുന്നത്. രാവിലെ 9.30നു ഡി.ടി.പി.സിയുടെ ബോട്ട് ജെട്ടിയിൽ നിന്നാരംഭിക്കുന്ന യാത്ര വൈകീട്ട് മൂന്നിനു തിരികെ കൊല്ലത്ത് അവസാനിക്കുന്ന രീതിയിലാണ് തയാറാക്കിയിരിക്കുന്നത്. രാവിലെ അഷ്ടമുടി കായലിലൂടെ സഞ്ചരിച്ച് സാമ്പ്രാണിക്കോടിയിൽ എത്തും. അവിടെ ഡി.ടി.പി.സിയുടെ തീരം റിസോർട്ടിൽ അല്‍പസമയം വിശ്രമം. അവിടെ നിന്നും മൺറോത്തുരുത്തിലേക്ക്. തുരുത്തിലെത്തിയാൽ തുടർന്നുള്ള യാത്ര വള്ളത്തിലാണ്. വള്ളങ്ങൾക്കു മാത്രം പോകാവുന്ന ചെറിയ കൈത്തോടുകളിലൂടെയാണ് പിന്നീടുള്ള യത്ര. വഴികളില്‍ കരിമീൻ, ചെമ്മീൻ വളർത്തുന്ന ബണ്ടുകള്‍, കയർ നിർമാണം തുടങ്ങിയവ ആസ്വദിക്കാം. ഉച്ചഭക്ഷണത്തിനു ശേഷം കൊല്ലം ബോട്ട് ജെട്ടിയിലേക്കു മടക്കയാത്ര. മൂന്നു മണിയോടെ കൊല്ലത്തെത്തും. തുടർന്നു കൊല്ലം അഡ്വെഞ്ചർ പാർക്ക്, ചിൽഡ്രൻസ് പാർക്ക്, ബീച്ച് എന്നിവ സന്ദർശിക്കാം. കന്നേറ്റി കായലോരത്തു ഡി.ടി.പി.സി നിർമിച്ച ടെർമിനലിൽ നിന്നു പള്ളിക്കലാറിലൂടെയുള്ള യാത്രയുടെ പാക്കേജും തയാറായിട്ടുണ്ട്. രണ്ടു വഞ്ചി വീടുകളും ഒരു സഫാരി ബോട്ടും ... Read more
Facebook need time to fix : Mark Zuckerberg
Facebook CEO Mark Zuckerberg, on the issue of private data leak, revealed that the firm needs a few years to fix the security firewall. Mark states that Facebook’s major compilation was its idealistic nature on connecting people, “we didn’t spend enough time investing in, or thinking through, some of the downside uses of the tools,” said Mark. “I think we will dig through this hole, but it will take a few years. I wish I could solve all these issues in three months or six months, but I just think the reality is that solving some of these questions is ... Read more
Emirates brings flavours of Chile to Dubai World Cup
Emirates, the title sponsor of the US$10 million Dubai World Cup, the world’s richest day in racing, entertained guests off the track at the airline’s hospitality suite located in the Meydan Grandstand. Celebrating the airline’s upcoming launch to Santiago de Chile– the suite brought to life all of the country’s best-known elements including its historic beauty, local charm and delectable foods. Inspiring guests to get a glimpse of Chile’s food culture, Emirates’ hospitality offered a taste of the country’s distinct regions through a selection of live food stations showcasing some popular Chilean culinary delights. Emirates will start a five times ... Read more
മുംബൈ- ഡല്‍ഹി എക്‌സ്പ്രസ് വേ ഒരുങ്ങുന്നു
മുംബൈ- ഡല്‍ഹി എക്‌സ്പ്രസ് വേ വരുന്നു. പാതയുടെ നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ മുബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് റോഡ് മാര്‍ഗമുള്ള യാത്രാസമയം 12 മണിക്കൂറായി കുറയുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. നിലവില്‍ റോഡ് മാര്‍ഗം സഞ്ചരിക്കുവാന്‍ ഒരു ദിവസം വേണം. വേഗമേറിയ തീവണ്ടി രാജധാനി എക്‌സ്പ്രസില്‍ 16 മണിക്കൂര്‍ കൊണ്ടാണ് മുബൈയില്‍ നിന്ന് ഡല്‍ഹിയിലെത്തുന്നത്. കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയ പദ്ധതി നടപ്പാക്കുന്നത് യൂണിയന്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ടും ഹൈവേ മന്ത്രാലയവും ചേര്‍ന്നാണ്. നാല് ഘട്ടമായി പണിയുന്ന പാതയിലെ ഏറ്റവും കുറഞ്ഞ വേഗം 120 കിലോമീറ്ററായിരിക്കും. ഒന്നാംഘട്ടം ഡല്‍ഹി മുതല്‍ ജയ്പുര്‍ വരെയും രണ്ടാംഘട്ടം ജയ്പുര്‍ മുതല്‍ കോട്ട വരെയും മൂന്നാംഘട്ടത്തില്‍ കോട്ട മുതല്‍ വഡോദര വരെയും നാലാംഘട്ടം വഡോദര മുതല്‍ മുംബൈ വരെയുമാണ് നടപ്പാക്കാനുദ്ദേശിക്കുന്നത്. 225 കിലോമീറ്റര്‍ ദൂരം വരുന്ന ഡല്‍ഹി- ജയപൂര്‍ എക്‌സ്പ്രസ് വേ പൂര്‍ത്തിയാക്കുന്നതിനായി 16,000 കോടി രൂപയുടെ ചിലവാണ് പ്രതീക്ഷിക്കുന്നത്. 15 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ... Read more
India’s fastest train Gatimaan Express extended up to Bundelkhand region
India’s fastest train Gatimaan Express has been extended up to Bundelkhand Region w.e.f 1st April, 2018. The Train no 12049/50 Nizammuddin-Agra Cantt Gatimaan Exp. has been extended upto Gwalior/Jhansi for facilitating passengers. “The extension of this prestigious premium train will facilitate movement of tourists to various tourist attractions in and around Gwalior and Jhansi of Bundelkhand region. It will boost the tourism in the region,” said the Railway Ministry in a statement. Gatimaan Express was flagged off in April 2016. It runs at the maximum speed of 160 kmph. However, the stretch after Agra Cantt will allow Gatimaan Express to ... Read more
വ്യോമസേനാ ഹെലികോപറ്ററിന് തീപിടിച്ചു
ഉത്തരാഖണ്ഡ് കേദാര്‍നാഥില്‍ വ്യോമസേനയുടെ എം.ഐ17 ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു. ഹെലിപാഡില്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെ ഇരുമ്പ് ദണ്ഡില്‍ ഇടിച്ചായിരുന്നു അപകടം. പൈലറ്റുള്‍പ്പെടെ ആറു പേര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിന്‍റെ യഥാര്‍ഥ കാരണം പരിശോധിക്കാന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇന്ന് രാവിലെ കേദാര്‍നാഥ് ക്ഷേത്രത്തിനടുത്തായിരുന്നു സംഭവം. നാലു തൊഴിലാളികളും മൂന്ന് ക്രൂ അംഗങ്ങളും അടക്കം ഏഴ് പേരായിരുന്നു ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. കേദാര്‍നാഥിലെ ഹെലിപാഡില്‍ നിന്ന് വെറും 20 മീറ്റര്‍ അകലത്തില്‍ നില്‍ക്കുമ്പോഴായിരുന്നു അപകടം. ഹെലിപാഡിന് സമീപത്ത് കൂടെ പോകുന്ന ഇരുമ്പ് കേബിളിലുടക്കി ഹെലികോപ്റ്ററിന് തീപിടിക്കുകയായിരുന്നു. തീപിടിച്ച ഹെലികോപ്റ്റര്‍ ഹെലിപാഡില്‍ ഇടിച്ചാണിറങ്ങിയതെന്ന് എസ് പി രുദ്രപ്രയാഗ് പറയുന്നു.