Author: Tourism News live
ചെന്നൈ സെന്‍ട്രല്‍- നെഹ്രു പാര്‍ക്ക് മെട്രോ ഉടന്‍
ചെന്നൈ സെൻട്രൽ-നെഹ്രു പാർക്ക് പാതയിൽ അടുത്തമാസം മെട്രോ ഓടിത്തുടങ്ങും. ഇതോടെ, സെൻട്രൽ സ്റ്റേഷനിൽനിന്നു വിമാനത്താവളത്തിലേക്ക് നേരിട്ട് മെട്രോയിൽ പോകാനുള്ള സൗകര്യവും ലഭ്യമാകും. സെൻട്രൽ പാത തുറക്കുന്നതോടെ യാത്രക്കാരുടെ എണ്ണത്തിൽ വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷ. തിരക്കുള്ള സമയങ്ങളിൽ രണ്ടര മിനിറ്റിൽ ട്രെയിൻ ഓടിക്കാനും മെട്രോയ്ക്കു പദ്ധതിയുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ പുറത്തിറക്കിയ ടൈംടേബിൾ പ്രകാരം തിരക്കുള്ള സമയങ്ങളിൽ പരമാവധി ഏഴു മിനിറ്റാണ് ട്രെയിനുകൾ തമ്മിലുള്ള ഇടവേള. തിരക്കില്ലാത്ത സമയങ്ങളിൽ ഇത് 20 മിനിറ്റ് വരെയാകും. സെൻട്രലിൽനിന്നു ഷെണായ് നഗർ വഴി വിമാനത്താവളത്തിലേക്കു നേരിട്ട് മെട്രോയിൽ സഞ്ചരിക്കാമെന്നതാണു പുതിയ പാതയുടെ ഏറ്റവും വലിയ പ്രത്യേകത. നിലവിൽ നെഹ്രു പാർക്കിൽ നിന്നും അരമണിക്കൂർ കൊണ്ട് വിമാനത്താവളത്തിലെത്താം. സെൻട്രൽ സ്റ്റേഷനിൽനിന്നു 40 മിനിറ്റിനുള്ളിൽ ഇതു സാധ്യമാകുമെന്നാണ് പ്രതീക്ഷ. റോഡിൽ ഗതാഗതക്കുരുക്കു രൂക്ഷമാകുന്ന സമയങ്ങളിൽ ഒന്നര മണിക്കൂർ വരെയാണ് വിമാനത്താവളത്തില്‍ എത്താന്‍ എടുക്കുന്ന സമയം. സെൻട്രലിനെ എഗ്മൂറും നെഹ്രു പാർക്കുമായി ബന്ധിപ്പിക്കുന്ന ട്രാക്കാണ് അടുത്ത മാസം തുറക്കുന്നത്. അണ്ണാശാലയുമായി ബന്ധിപ്പിക്കുന്ന രണ്ടാം ... Read more
എയര്‍ ഇന്ത്യ എക്സ്പ്രസ് അബൂദബി കൊച്ചി സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നു
എയർ ഇന്ത്യ എക്സ്പ്രസ് അബൂദബിയിൽനിന്ന് കൊച്ചിയിലേക്കുള്ള സർവീസ് വർധിപ്പിക്കുന്നു. ഏപ്രിൽ 18 മുതൽ മേയ് 30 വരെയാണ് പ്രതിദിന സർവീസുകൾക്ക് പുറമെ ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ അധിക സർവീസ് നടത്തുക. ഇതോടെ ആഴ്ചയിൽ എയർ ഇന്ത്യക്ക് പത്ത് അബൂദബി-കൊച്ചി സർവീസാകും. മൂന്ന് അധിക സർവീസുകളിലും വിമാനം വൈകീട്ട് നാലിന് അബൂദബിയിൽനിന്ന് പുറപ്പെട്ട് രാത്രി 9.35ന് കൊച്ചിയിലെത്തും. തിരിച്ച് കൊച്ചിയില്‍ നിന്നും ഉച്ചയ്ക്ക് 12.30ന് പുറപ്പെട്ട് മൂന്നിന് അബൂദബിയിലെത്തും. ജൂൺ ഒന്ന് മുതൽ തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലെ സർവീസ് സമയത്തിൽ മാറ്റം വരുത്തും. പുലർച്ചെ 1.15ന് അബൂദബിയിൽനിന്ന് പുറപ്പെട്ട് രാവിലെ 6.50ന് കൊച്ചിയിലെത്തുന്ന വിധമായിരിക്കും സർവീസുകൾ ക്രമീകരിക്കുക. രാത്രി 9.45ന് കൊച്ചിയിൽനിന്ന് പുറപ്പെട്ട് പുലർച്ചെ 12.15ന് അബൂദബിയിലെത്തും.
ഫെയിസ്ബുക്ക് പേജുകള്‍ക്കും പരസ്യങ്ങള്‍ക്കും നിയന്ത്രണം വരും
കേംബ്രിജ് അനലറ്റിക്കയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് പൊതുതിരഞ്ഞെടുപ്പുകളിലെ സോഷ്യല്‍ മീഡിയ സ്വാധീനം നിയന്ത്രിക്കുന്നതിനായി പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഫെയ്‌സ്ബുക്ക് പേജുകള്‍ക്കും പരസ്യ ദാതാക്കള്‍ക്കും വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കുകയാണ് കമ്പനി. ഫെയ്‌സ്ബുക്ക് വഴി രാഷ്ട്രീയ പ്രചരണങ്ങളും പരസ്യങ്ങളും നല്‍കാന്‍ ആഗ്രഹിക്കുന്ന പരസ്യ ദാതാക്കള്‍ അവരുടെ ഐഡന്റിറ്റി വ്യക്തമാക്കണം. പേജുകള്‍ കൈകാര്യം ചെയ്യുന്നവര്‍ അവരുടെ വ്യക്തിത്വവും ആധികാരികതയും തെളിയിക്കണം. അമേരിക്ക, മെക്‌സികോ, ബ്രസീല്‍, ഇന്ത്യ, പാകിസ്താന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ അടുത്ത വര്‍ഷം സുപ്രധാന തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ, ഈ തിരഞ്ഞെടുപ്പുകളില്‍ അനധികൃത ഇടപെടല്‍ ചെറുക്കുകയും ഗുണകരമായ സംവാദങ്ങളെ പിന്തുണയ്ക്കുകയുമാണ് 2018 ലെ തന്‍റെ ലക്ഷ്യങ്ങളിലൊന്നെന്ന് സക്കര്‍ബര്‍ഗ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. പരസ്യങ്ങളുടെ വെരിഫിക്കേഷന്‍ നടപടികള്‍ അമേരിക്കയില്‍ ആരംഭിക്കും. അതേസമയം മെക്‌സിക്കോയില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി മറ്റൊരു സംവിധാനവും പരീക്ഷിക്കുന്നുണ്ട്. താമസിയാതെ ഈ രണ്ട് സംവിധാനങ്ങളും ലോക വ്യാപകമായി കൊണ്ടുവരും. പേജുകളും പരസ്യ ദാതാക്കളെയും തിരിച്ചറിയുന്നതിനായി ആയിരക്കണക്കിന് ജീവനക്കാരെ കൂടി നിയമിക്കുമെന്നും സക്കര്‍ബര്‍ഗ് വ്യക്തമാക്കി.
അവധിക്കാലം: ടൂറിസം പാക്കേജുകളുമായി തൃശൂര്‍ ഡിടിപിസി
വേനലവധിക്കാലം അടിച്ചുപൊളിക്കാൻ തൃശൂര്‍ ജില്ലാ ടൂറിസം ഡിപ്പാര്‍ട് മെന്‍റ് വിവിധ ടൂറിസം പാക്കേജുകള്‍ അവതരിപ്പിച്ചു. മസിനഗുഡി–ഊട്ടി, ഇക്കോട്രിപ്പ്, പറമ്പിക്കുളം വൈൽഡ് ലൈഫ് സഫാരി, തെന്മല ഇക്കോ സഫാരി, വയനാട്, മുസിരിസ് ഹെറിറ്റേജ് ടൂർ, കായല്‍ യാത്ര, മൂന്നാർ ഹിൽ യാത്ര, രാമേശ്വരം ധനുഷ്കോടി യാത്ര, പഴനിയാത്ര, കടൽയാത്ര, മൂകാംബിക–മുരുഡേശ്വർ–ഉഡുപ്പി, ആലപ്പുഴ സഞ്ചാരം എന്നിവയാണു പ്രധാന പാക്കേജുകൾ. മസിനഗുഡി– ഊട്ടി നാടുകാണി ചുരത്തിലൂടെയാണ് യാത്ര. നിലമ്പൂർ തേക്ക് മ്യൂസിയം, മുതുമല ടൈഗർ റിസർവ്, ഊട്ടിയിലെ നീഡിൽ റോക്ക്, ഷൂട്ടിങ് പോയിന്‍റ്, ബോട്ടിങ്, ബോട്ടാണിക്കൽ ഗാർഡൻ എന്നിവ സന്ദർശിക്കും. ഭക്ഷണം, താമസം, യാത്ര, പ്രവേശന ഫീസ് എന്നിവ ഉൾപ്പെടെ ഒരാൾക്കു 4,335 രൂപയാണു ചാർജ്. വയനാട് വയനാട് സഫാരിയിൽ താമരശ്ശേരി ചുരം, പൂക്കോട് തടാകം, എടയ്ക്കൽ ഗുഹ, വയനാട് മ്യൂസിയം, തോൽപ്പെട്ടി ജീപ്പ് സഫാരി, തിരുനെല്ലി ക്ഷേത്രം, കുറുവാ ദ്വീപ്, ബാണാസുരസാഗർ ഡാം എന്നിവയാണ് ഉൾപ്പെട്ടിട്ടുള്ളത്. താമസം, ഭക്ഷണം, എന്നിവയുൾപ്പെടെ 3250 രൂപയാണു ചാർജ്. ... Read more
Now, buy food, water at regular prices inside multiplexes
There’s no one who has not complained about the insanely high prices the restaurants and eateries at the multiplexes charge from the customers. But, from now on, you can buy food and water from Mumbai multiplexes at regular prices. Noting that the cost of food and water inside multiplexes was exorbitant, the Bombay High Court observed that it should be sold at regular prices. The Maharashtra government told the court that it would soon frame a policy on the issue. A division bench of justices SM Kemkar and MS Karnik was hearing a Public Interest Litigation (PIL) filed by Mumbai resident ... Read more
An app to keep track of metro, suburban trains in real time
If you are in Bengaluru and want to try out the suburban trains for a change, this multilingual app is going to help you find everything you need to know about the metro, suburban train systems. RailJini, which will cover aspects pertaining to suburban train travel, was launched earlier this week. The app will give exact train timings, update passengers on delays, send locations, and also allow them to send their location if required. The app will work in English, Kannada, Hindi, Tamil and Telugu. More features, like Metro timings, information and last-mile connectivity (allowing you to book a cab ... Read more
New train to connect Barak and Brahmaputra valley
A regular weekly express train between Dibrugarh and Silchar will be introduced from April 8, connecting Barak and Brahmaputra valley. The new service will be jointly flagged off by chief minister of Assam Sarbananda Sonowal and minister of state of Railways Rajen Gohain, from Dibrugarh tomorrow, informed the Northeast Frontier Railway. The regular service of the train will start from April 16 from Dibrugarh and from Silchar on April 17. The 15944 Dibrugarh – Silchar Express will leave Dibrugarh every Monday at 7 pm and arrive at Silchar at 8.40 am the next day. During the return journey, the 15943 Silchar ... Read more
Special fare special train between Kochuveli and Kamakhya
Southern railway said it will operate special fare special train between Kochuveli and Kamakhya, via Podanur, Katpadi, Perambur from April 8, to clear the extra rush towards Guwahati sector. Train No.06336 Kochuveli – Kamakhya special fare special train will leave Kochuveli at 2 pm on Sundays from April 8 to May 27 and reach Kamakhya at 8.10 am on Wednesdays. Train No.06335 Kamakhya- Kochuveli special fare special train will leave Kamakhya at 11.05 pm on Wednesdays from April 11 to May 31 and reach Kochuveli at 10.30 pm on Saturdays. The train has one AC 2-tier, two AC 3-tier, seven ... Read more
ട്രെയിനുകളില്‍ മധുരമില്ലാത്ത ചായയും കാപ്പിയും
ട്രെയിനില്‍ ഇനി മുതല്‍ മധുരം ചേര്‍ക്കാത്ത കാപ്പിയും ചായയും ലഭിക്കും. ട്രെയിനുകളില്‍ പ്രമേഹരോഗികള്‍ക്കായി അവരുടെ ആവശ്യപ്രകാരം ഭക്ഷണം നല്‍കാനും പഞ്ചസാര ചേര്‍ക്കാത്ത ചായയും കാപ്പിയും നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പഞ്ചസാരയ്ക്കുപകരം ആവശ്യമെങ്കില്‍ സൗജന്യമായി പഞ്ചസാരരഹിത മധുരപദാര്‍ഥം നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. രാജ്യസഭയില്‍ ജോയ് എബ്രഹാമിന്‍റെ ചോദ്യത്തിനുള്ള മറുപടിയില്‍ റെയില്‍വേ സഹമന്ത്രി രാജന്‍ ഗൊഹേയ്ന്‍ ആണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ ജോയ് എബ്രഹാം ഇതുസംബന്ധിച്ച് രാജ്യസഭയില്‍ ആവശ്യമുന്നയിച്ചിരുന്നു. തുടര്‍ന്ന് 2013 സെപ്റ്റംബര്‍ 18നും 2014 സെപ്റ്റംബര്‍ രണ്ടിനും ഐ.ആര്‍.സി.ടി.സി. മാനേജിങ് ഡയറക്ടര്‍ക്കും സോണല്‍ റെയില്‍വേ ചീഫ് കൊമേഴ്‌സ്യല്‍ മാനേജര്‍മാര്‍ക്കും റെയില്‍വേ ബോര്‍ഡ് നിര്‍ദേശം നല്‍കി. എന്നാല്‍ മിക്ക തീവണ്ടികളിലും ഇപ്പോഴും മധുരം ചേര്‍ക്കാത്ത ചായയോ കാപ്പിയോ കിട്ടാറില്ല.
Rail Museum to keep open till 9 to promote night tourism
The National Rail Museum will be open till 9 PM from next month with an aim to increase footfalls at the museum. The move is in line with the views of Tourism Minister K J Alphons, who has been advocating that places of tourist interest should remain open post evening. “We are still working out the details. We have to give the tourists who visit at night a different package than what we give to the day tourists. We are working that out. But the museum will be open from 6 PM to 9 PM,” said Amit Saurastri, Director, National Rail ... Read more
ഭീകരാക്രമണ സാധ്യത; ഗോവയിലെ ബീച്ചുകളില്‍ ജാഗ്രതാ നിര്‍ദേശം
ഗോവയില്‍ ഭീകരാക്രമണ സാധ്യതയെന്ന് രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട്. ഭീകരാക്രമണത്തെ കുറിച്ചുള്ള സൂചന നല്‍കിയതോടെ ഗോവന്‍ തീരത്തെ കാസിനോകള്‍ക്കും ബോട്ടുകള്‍ക്കും കപ്പലുകള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ സുരക്ഷാ മുന്നറിയിപ്പ് നല്‍കി. മത്സ്യബന്ധന ബോട്ടുകളിലൂടെ ഭീകരവാദികള്‍ എത്താന്‍ സാധ്യതയുള്ളതായാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ സൂചന നല്‍കിയത്. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയത്. തീരത്തു പ്രവര്‍ത്തിക്കുന്ന എല്ലാ കാസിനോകള്‍ക്കും ജലവിനോദ കേന്ദ്ര നടത്തിപ്പുകാര്‍ക്കും തുറമുഖ വകുപ്പ് മുന്നറിയിപ്പ് നല്‍കിയതായി ഗോവാ തുറമുഖ മന്ത്രി ജയേഷ് സാല്‍ഗാവോന്‍കാര്‍ വാര്‍ത്താ ഏജന്‍സിയായ പി ടി ഐയോട് പറഞ്ഞു. പടിഞ്ഞാറന്‍ തീരത്ത് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് തീരരക്ഷാ സേന പങ്കുവച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്നറിയിപ്പ് ഗോവയെ മാത്രം ലക്ഷ്യമാക്കിയുള്ളതല്ല. മുംബൈ, ഗുജറാത്ത് തീരങ്ങളിലും ആക്രമണമുണ്ടായേക്കാം. ഞങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളെയും ബോട്ടുകളെയും വിവരം അറിയിച്ചിട്ടുണ്ട്- ജയേഷ് പറഞ്ഞു. മുമ്പ് പാകിസ്താന്‍ പിടിച്ചെടുത്ത ഇന്ത്യയില്‍നിന്നുള്ള മത്സ്യബന്ധന ബോട്ട് വിട്ടയച്ചിരുന്നു. തിരികെയെത്തുന്ന ഈ ബോട്ടില്‍ ഭീകരവാദികള്‍ ഉണ്ടായേക്കാമെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന ... Read more
Goa issues alert after intelligence inputs say terrorists might arrive in India via sea route
Goa has issued an alert to all vessels and casinos operating off the state’s coast following an intelligence input about possible arrival of terrorists on board a fishing trawler, the state’s ports minister said. State’s Ports Minister Jayesh Salgaoncar said that his department has issued a warning to all the off shore casinos, water sports operators and barges to be alert as the Indian Coast Guard has shared an intelligence input about a possible terror attack on the western coast. “The alert is not specific to Goa. It can be even to Mumbai or Gujarat coast, but we have alerted ... Read more
പൊടിക്കാറ്റ്: വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു
ശക്തമായ പൊടിക്കാറ്റും മഴയും മൂലം ഡൽഹിയിലേക്കുള്ള 24 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. അമൃത്സറിലേക്കാണു വിമാനങ്ങൾ തിരിച്ചുവിട്ടത്. വിമാനത്താവളത്തിൽനിന്ന് പുറപ്പെടാനുള്ള വിമാനങ്ങളുടെ ടേക്ക് ഓഫും നീട്ടിവച്ചിരിക്കുകയാണ്. പൊടിക്കാറ്റും മഴയും ഡൽഹിയിൽ തുടരുകയാണ്. അതേസമയം, യാത്രക്കാർ സംയമനം പാലിക്കണമെന്നും തങ്ങളാൽ സാധിക്കുന്നത് ചെയ്യുന്നുണ്ടെന്നും വിസ്താര ചീഫ് സ്ട്രാറ്റജി ആൻഡ് കൊമേഴ്സ്യൽ ഓഫിസർ സഞ്ജയ് കപൂർ പറഞ്ഞു. അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് വാഹന ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്. അതേസമയം അപ്രതീക്ഷിതമായ കാറ്റും മഴയും ഡല്‍ഹിയിലെ ചൂടിനെ ഗണ്യമായി കുറച്ചിട്ടുണ്ട്.
After Defense & Home Affairs, Law ministry website goes down
A short while after the Ministry of Defense website started leading to an error page and Chinese characters started appearing on it, the websites of Home and Law Ministry have also gone down. The websites of Ministry of Home Affairs (mha.gov.in) and Law Ministry (http://lawmin.gov.in/) went down flashed: “The requested service is temporarily unavailable. Sorry for Inconvenience. It would be available soon” and “The website encountered an unexpected error. Please try again later” messages respectively. The Defence Ministry tweeted to say, “Issue with the MoD website has been taken note of. Appropriate action has been initiated.” Defense Minister Nirmala Sitharaman assured ... Read more
വനിതകള്‍ക്കായി ലഡാക്കിലൊരു വഴികാട്ടി: ദി ലഡാക്കി വുമണ്‍സ്
സ്ത്രീകള്‍ക്ക് വേണ്ടി സ്ത്രീകളാല്‍ നടത്തുന്ന ട്രാവല്‍ കമ്പനി ദൂരയെങ്ങുമല്ല ജമ്മു കാശ്മീരിലെ ലഡാക്കിലാണ് അങ്ങനെയൊരു കമ്പനിയുള്ളത്. വനിതകളെ ലഡാക്കിലെ ഗൈഡുകളായി നിയമിച്ച ദി ലഡാക്കി വുമണ്‍സ് ട്രാവല്‍ കമ്പനി.വനിതയാത്രികര്‍ക്ക് മാത്രമായി സേവനം നടത്തുന്ന ട്രാവല്‍ കമ്പനി. സേവനം സ്ത്രീകള്‍ക്ക് മാത്രമാണ് എന്നാല്‍ സ്ത്രീകളുടെ ഒപ്പം വരുന്ന പുരുഷന്‍മാരെയും ഇവര്‍ സ്വാഗതം ചെയ്യുന്നുണ്ട്. ലഡാക്കിലെ സ്ഥലങ്ങള്‍ കാണുക, ട്രെക്കിംഗ് എന്നിവയാണ് ഇവര്‍ നല്‍കുന്ന ഓഫര്‍. പ്രാദേശിക പങ്കാളിത്തം കൊണ്ടും മറ്റുള്ളവര്‍ക്ക് മാതൃകയാണ് ഈ കമ്പനി. നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം ഇവിടെ ലഭ്യമായിരിക്കും. ലഡാക്കിലെ മറ്റുള്ള സ്ത്രീകളെ പോലെയല്ലായിരുന്നു തിന്‍ലാസ് കൊറോള്‍. ഭര്‍ത്താവ് ജോലിക്ക് പോകുമ്പോള്‍ വീട്ടുജോലികള്‍ ചെയ്തിരിക്കുന്ന സാധാരണ സ്ത്രീകളെ പോലെയല്ലായിരുന്നു ഇവര്‍. ലഡാക്കിലെ ആദ്യത്തെ പരിശീലനം നേടിയ വനിത ട്രെക്കിംഗ് ഗൈഡായിരുന്നു തിന്‍ലാസ്. 15 വര്‍ഷമായി ഇവര്‍ ഇത് പ്രാക്ടീസ് ചെയ്തിരുന്നു. ഇതുകൊണ്ട് തന്നെ മറ്റുള്ളവര്‍ക്ക് ഉദാഹരണമായി സമൂഹത്തില്‍ തിന്‍ലാസിന് ഒരു സ്ഥാനമുണ്ടായി. ഇതിന്റെ ഫലമായി 2009ല്‍ ദി ലഡാക്കി വുമണ്‍സ് ട്രാവല്‍ ... Read more