Author: Tourism News live
വീഡിയോ കാണൂ..അകത്താക്കിയ കോഴിമുട്ടകള്‍ ശര്‍ദ്ദിക്കുന്ന മൂര്‍ഖന്‍; സംഭവം വയനാട്ടില്‍
പാമ്പുകളുടെ തോഴന്‍ വയനാട്ടിലെ വി പി സുജിത്തിന് സാധാരണ വരാറുള്ള ഫോണ്‍കോള്‍ പോലൊന്നായിരുന്നു അതും. മാനന്തവാടി തലപ്പുഴ കാപ്പാട്ടുമല കുറ്റിവാള്‍ ഗിരീഷിന്‍റെ കോഴിക്കൂട്ടില്‍ മൂര്‍ഖന്‍ കയറി.അടയിരുന്ന കോഴിയെ കൊല്ലുകയും വിരിയാറായ ഏഴു മുട്ടകള്‍ അകത്താക്കുകയും ചെയ്തു. സുജിത്ത് എത്തി മൂര്‍ഖനെ കോഴിക്കൂട്ടില്‍ നിന്ന് പൊക്കി. പിന്നീട് കക്ഷിയെ പോകാന്‍ അനുവദിച്ചപ്പോഴാണ് മുട്ടകള്‍ ഒന്നൊന്നായി ശര്‍ദ്ദിച്ചത്. നാട്ടുകാരനായ രമേഷ് കുറ്റിവാൾ പകര്‍ത്തിയ ദൃശ്യം സുജിത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. വീഡിയോ കാണാം:
Foreign tourist arrival exceeds over 13.4 % in March 2018
It was a happy news for the tourism industry, as the foreign tourist arrival exceeds to over 13.4 per cent more than that of the previous year statistics. Foreign tourist arrival for the period of January-March 2018 was 31.27 lakh, while January-March 2017 recorded only 28.45 lakh arrivals. The statistics can be further dissected as more foreign arrivals of about 19.59 % were registered from Bangladesh followed by UK (11.56%), USA (10.79%), Russian Federation (3.89%), Sri Lanka (3.72%), Malaysia (3.36%), Canada (3.35%), Germany (3.19%), China (2.67%), Australia (2.62%), France (2.58%), Japan (2.11%), Thailand (2.00%), Singapore (1.64%) and Afghanistan (1.60%). Meanwhile, ... Read more
JNU to offer new courses on Religious Tourism
Jawaharlal Nehru University (JNU), the public central university located at New Delhi is all about to introduce new courses, that includes PG Diploma course in Religious Tourism. The university has also proposed courses on PG Diploma in Kalp Vedanga, PG diploma course in Vaastu Shastra. India having a diversity in religious and architectural aspect could benefit a lot from these quality educations, that offer better employment opportunity for the coming generations. Meanwhile, the next phase of new courses would add Sanskrit journalism and classical music that exhibit rich tradition of India. At present, the university offers MA, MPhil, PhD programmes ... Read more
‘ബസ് ഓണ്‍ ഡിമാന്‍ഡ്’ സര്‍വീസ് നാളെ മുതല്‍
ബസ് ഓൺ ഡിമാൻഡ് പദ്ധതി ദുബൈയില്‍ നാളെ ആരംഭിക്കും. മൂന്നുമാസത്തെ പരീക്ഷണ ഓട്ടമാണ് നടത്തുന്നത്. യാത്ര സൗജന്യമായിരിക്കും. ദുബൈ മീഡിയാ സിറ്റിയിൽനിന്നായിരിക്കും കന്നിയാത്ര. ഇതു സംബന്ധിച്ച മൊബൈൽ ആപ്ലിക്കേഷനായ എംവിമാന്‍റ് വഴി ബസിന്‍റെ റൂട്ടും നിർത്തിയിടുന്ന സ്ഥലവും അറിയാനാവും. ആവശ്യക്കാരന്‍റെ അടുത്തെത്തുന്ന ബസ് സേവനത്തിനു മാത്രമായി ആർടിഎ പുറത്തിറക്കിയിരിക്കുന്ന സ്മാർട്ട് ആപ്ലിക്കേഷനാണ് എംവിമാന്‍റ്. സേവനം ആവശ്യപ്പെടുന്നവരുടെ അടുത്തെത്തുന്ന മിനി ബസ് തൊട്ടടുത്ത് പൊതുഗതാഗതം ലഭ്യമാകുന്ന സ്ഥലത്തു യാത്രക്കാരെ എത്തിക്കും. ദുബായ് ഫ്യൂച്ചർ ആക്സലറേറ്റേഴ്സ് പദ്ധതിയുടെ ഭാഗമായാണു നൂതന സേവനമെന്ന് ആർടിഎ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി സിഇഒ അഹ്മദ് ബഹ്റൂസിയാൻ അറിയിച്ചു. നഖീൽ ഹാർബർ ആൻഡ് ടൗൺ, അമേരിക്കൻ യൂണിവേഴ്സിറ്റി, ദുബായ് കൊമേഴ്സ്യൽ ബാങ്ക്, അറോറ ടവർ എന്നിവിടങ്ങളിലായിരിക്കും തുടക്കത്തിൽ ബസ് സര്‍വീസ്. പിന്നീട് റോയിട്ടേഴ്സ് ഏജൻസി, സിഎൻഎൻ ബിൽഡിങ്, സാംസങ്, എസ്എപി, ഐടിപി മീഡിയ, കോൺറാഡ് ടവേഴ്സ്, ജുമൈറ പാം ട്രാം സ്റ്റേഷൻ, ടീകോം ബിസിനസ് പാർക്ക്, മാസ്റ്റർ കാർഡ്, ഐബിഎം, ... Read more
Bulgaria to issue faster tourist visa for Russians
Bulgaria, as part of providing a flawless tourism service to the neighbouring countries like Russia, has issued a fast processing of tourist visas within 48 hours. The new policy has been exclusively put forward by Nikolina Angelkova, Bulgarian Tourism Minister in a television interview. “Turkey is our main rival as its tourist industry has government support and it can make particularly good tourist offers as. We cannot do that but we have been making efforts to keep Russian tourists coming because Bulgaria remains one of the popular destinations among Russian tourists,” said Nikolina Angelkova. Meanwhile, the Bulgarian Tourism Ministry added additional ... Read more
ജിമെയിലില്‍ പുതിയ ഫീച്ചറുകള്‍
ഗൂഗിളിന്‍റെ ഇ-മെയില്‍ സേവനമായ ജിമെയില്‍ പുതിയ സംവിധാനങ്ങള്‍ എത്തുന്നു. വരുന്ന ആഴ്ചകളില്‍ പുതിയ രൂപകല്‍പന പ്രാബല്യത്തില്‍ വരുമെന്ന് ഗൂഗിള്‍ വ്യക്തമാക്കി. ജിമെയിലിന്‍റെ വെബ് പതിപ്പിലാണ് പുതിയ മാറ്റങ്ങളുണ്ടാവുക. ടെക് വെബ്‌സൈറ്റ് ആയ ദി വെര്‍ജ് പുതിയ രൂപകല്‍പനയുടെ സ്‌ക്രീന്‍ഷോട്ട് പുറത്തുവിട്ടു. ഗൂഗിള്‍ വെബില്‍ സ്മാര്‍ട് റിപ്ലൈ സംവിധാനം അവതരിപ്പിക്കുകയാണ് ഗൂഗിള്‍. ജിമെയിലിന്‍റെ മൊബൈല്‍ പതിപ്പില്‍ ഇത് ലഭ്യമാണ്. അതായത് ഇമെയിലുകള്‍ക്കുള്ള മറുപടി നിര്‍ദ്ദേശങ്ങള്‍ റിപ്ലൈ ബോക്‌സിന് താഴെയായി ജിമെയില്‍ പ്രദര്‍ശിപ്പിക്കും. ഇതില്‍ യോജ്യമായത് നമുക്ക് തിരഞ്ഞെടുക്കാം. ഇന്‍ബോക്‌സില്‍ നിന്നും താല്‍കാലികമായി ഇമെയിലുകള്‍ തടയുന്ന പുതിയ ‘സ്‌നൂസ്’ ഫീച്ചറും ജിമെയിലില്‍ അവതരിപ്പിച്ചിട്ടുണ്ട്. തുടര്‍ച്ചയായി വരുന്ന ഇമെയില്‍ സന്ദേശങ്ങളെ താല്‍പര്യമില്ലെങ്കില്‍ മാറ്റി നിര്‍ത്താന്‍ ഈ ഫീച്ചറിലൂടെ സാധിക്കും. സ്‌നൂസ്, സ്മാര്‍ട് റിപ്ലൈ ഫീച്ചറുകള്‍ ജിമെയിലിന്‍റെ ഇന്‍ബോക്‌സ് എന്ന ആപ്ലിക്കേഷനില്‍ ലഭ്യമാണ്. ജിമെയില്‍ ഇന്‍ബോക്‌സ് വിന്‍ഡോയുടെ വലതുഭാഗത്തായി പുതിയ സൈഡ് ബാര്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ ഗൂഗിള്‍ കലണ്ടര്‍, കീപ് നോട്ട്, ടാസ്‌കുകള്‍ എന്നിവ ലഭ്യമാവും. ഇഷ്ടാനുസരണം ... Read more
Maharashtra issues alert for WhatsApp admins
The district police authorities of Maharashtra has issued an alert, for the group admin of popular messaging platform WhatsApp, as part of reducing no objectionable content circulation among groups. “We have issued a letter to all police stations, asking them to summon WhatsApp group admins in their areas in person, and tell them that they should avoid such content in the group,” said Parbhani, Sub Divisional Police Officer. Admins have to make sure that their groups are free from defamatory flagged contents on historical figures, places of worship, anything that may hurt religious sentiments in the form of pictures, audio ... Read more
കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടു
മെയ് മാസം ഉദ്ഘാടനം ചെയ്യുന്ന പുതിയ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഏതാനും ഫോട്ടോകള്‍ മക്ക ഗവര്‍ണറേറ്റ് പുറത്തുവിട്ടു.വിമാനത്താവളത്തിന്റെ പ്രാരംഭഘട്ടം എന്ന നിലയില്‍ ആറ് കവാടങ്ങളായിരിക്കും തുറക്കുക. തുടക്കത്തില്‍ ആഭ്യന്തര വിമാനങ്ങളുടെ സേവനങ്ങളായിരിക്കും ഈ കവാടങ്ങളിലുടെ ലഭ്യമാവുക. വിമാനത്താവളത്തിന്റെ പണി പൂര്‍ത്തിയാകുന്ന മുറക്ക് പിന്നീട്ട് ഘട്ടംഘട്ടമായി മറ്റ് ഗെയ്റ്റുകള്‍ കൂടി തുറന്ന് നല്‍കും. ഈ വര്‍ഷം അവസാനത്തോടെയായിരിക്കും വിമാനത്താവളം പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തന സജജമാവുക.സൗദിയിലെ ഏറ്റവും ജനപ്രീതിയാര്‍ജജിച്ച വിമാനത്താവളമായിരിക്കും പുതിയ ജിദ്ദ വിമാനത്താവളം. സൗദിയിലെ മൊത്തം വിമാനത്താവളങ്ങളില്‍ സഞ്ചരിക്കുന്ന യാത്രക്കാരുടെ 36.55 ശതമാനം യാത്രികരും ജിദ്ദ വിമാനത്താവളത്തെ ആശ്രയിക്കുമെന്നാണ് വിലയിരുത്തല്‍. ഇരു ഹറമുകളുടെയും വൈമാനിക കവാടായിരിക്കും ജിദ്ദ വിമാനത്താവളം. പ്രാഥമിക ഘട്ടത്തില്‍ പീക്ക് സമയത്ത് മുപ്പത് മില്ല്യണ്‍ യാത്രക്കാരെ ഉള്‍കൊള്ളുന്ന പദ്ധതിയാണ് വിമാനത്താവളത്തിന്റേത്. രണ്ടാം ഘട്ടത്തില്‍ 55ഉം മുന്നാംഘട്ടത്തില്‍ 100 മില്ല്യണ്‍വരെയും യാത്രികരെ ഉള്‍കൊള്ളാനുള്ള ശേഷി വിമാനത്താവളത്തിനുണ്ടായിരിക്കും.പുതുതലമുറയില്‍പ്പെട്ട എ-380 നയര്‍ ക്രാഫ്റ്റുകളുടെ കോമേഴ്‌സൃല്‍ ഹബുമായിരിക്കും ഈ വിമാനത്താവളം.
സഞ്ചാരികള്‍ പോകാന്‍ മടിക്കുന്ന പ്രേത തടാകം
ജലമെന്നാല്‍ മനുഷ്യന് ഏറ്റവും പവിത്രമായതാണ്. പുഴയും കായലും കടലും നമ്മുടെ സമ്പത്താണ്. അവയുടെ കരയ്ക്ക് പോയിരുന്ന് കാഴ്ചകള്‍ കാണുന്നത് മനുഷ്യന്റെ കണ്ണിന് കുളിര്‍മ നല്‍കുന്ന കാഴ്ചകളാണ്.നാം അതിനെ ആസ്വദിക്കാന്‍ ജലയാത്രങ്ങള്‍ നടത്തുന്നു അതിന്റെ അത്ഭുതങ്ങളുടെ ആഴത്തിലേക്ക് ഊളിയിട്ടിറങ്ങുന്നു. എന്നാല്‍ കിഴക്കന്‍ ആഫ്രിക്കയിലെ ടാന്‍സാനിയയിലുള്ള നട്രോണ്‍ തടാകത്തിലേയ്ക്ക് എത്തിയാല്‍ അവിടെ സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നത് ഈ മനോഹാരിതയല്ല. ചത്തു മരവിച്ച പക്ഷിമൃഗാദികളുടെ ജഡങ്ങള്‍ കൊണ്ടുള്ള ശില്‍പ്പങ്ങളാണ്. സഞ്ചാരികള്‍ പോകാന്‍ മടിക്കുന്ന നട്രോണ്‍ തടാകത്തില്‍ ഉയര്‍ന്ന അളവില്‍ സോഡിയം ബൈകാര്‍ബണേറ്റിന്റെ സാന്നിധ്യമുണ്ട്. അതിനാല്‍ ജലത്തില്‍ ചത്തുവീഴുന്ന പക്ഷികളുടെയും മൃഗങ്ങളുടെയും ശരീരഭാഗങ്ങള്‍ ജീര്‍ണ്ണിക്കുകയോ കേടുപാടുകള്‍ ഏല്‍ക്കുകയോ ചെയ്യാതെ ശിലാരൂപങ്ങളായി മാറും. ഇങ്ങനെ ശിലയായി മാറുന്ന ശവശരീരങ്ങള്‍ തടാകത്തിലൂടെ ഒഴുകി നടക്കും. ചിലത് കരയ്ക്കടിയും. സോഡിയം ബൈകാര്‍ബണേറ്റും സോഡിയം കാര്‍ബണേറ്റും ചേര്‍ന്നുണ്ടാകുന്ന നട്രോണ്‍ എന്ന സംയുക്തത്തിന്റെ പേരു തന്നെയാണ് തടാകത്തിന്. 140 ഡിഗ്രി ഫാരന്‍ഹീറ്റ് വരെ തടാകത്തിലെ താപനില ഉയരാറുണ്ട്. പക്ഷിമൃഗാദികള്‍ക്ക് ജീവഹാനി സംഭവിക്കത്തക്ക വിധം ലവണത്വം ... Read more
Bullet train to become a reality in India
India’s first high-speed bullet train project is all set to start from January next year. The 508 km long range bullet train service is projected to start its service from Mumbai to Ahmedabad sector. According to Indian Railway, the project is predicted to cost around Rs 1.08 lakh crore, that would be completed by the end of 2022. Meanwhile, around 1,400 hectares of land has to be covered from both Maharashtra and Gujarat at a cost of Rs 10,000 crore. The mega project also gets funds from the Japanese International Cooperation Agency (JICA). Also, the land acquisition programme is already underway in certain ... Read more
Record for Youngest drone developer from India
Photo Courtesy: ANI Aryaman Verma hailing from Ludhiana in Punjab became the ‘youngest drone developer’ to enter into the India Book of Records. The 13-year-old boy built a quadcopter, which can fly to a height of over 70 ft. According to various media reports, the Aryaman Verma’s family said that they are currently approaching Guinness World Records to register for a world title. Drones are unmanned aerial vehicle (UAV) that can be controlled by humans from the ground. Their uses are extensive in nature that adds up the possibility of bomb detection, surveillance, filming, shipping and disaster management. It requires ... Read more
സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ യാത്രാസമയം വര്‍ധിപ്പിച്ച തീരുമാനം മരവിപ്പിച്ചു
സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ യാത്രാസമയം വര്‍ധിപ്പിച്ച സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനം ഹൈക്കോടതി മരവിപ്പിച്ചു. കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചറിന് ഒരു കിലോമീറ്റര്‍ പിന്നിടാന്‍ രണ്ടു മിനിറ്റും സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പിന് 1.45 മിനിറ്റും അനുവദിച്ച തീരുമാനമാണ് മരവിപ്പിച്ചത്. കെഎസ്ആര്‍ടിസി ബസുകളേക്കാള്‍ വേഗത്തില്‍ സ്വകാര്യ ബസുകള്‍ക്ക് ഓടിയെത്താവുന്ന അവസ്ഥയുണ്ടായതോടെ രണ്ടു സര്‍വീസുകളും തമ്മില്‍ അനാവശ്യ മത്സരം ഉണ്ടായി. ഇതു സംബന്ധിച്ച പരാതി കെഎസ്ആര്‍ടിസി ഉന്നയിച്ചതിനെത്തുടര്‍ന്നാണ് നടപടി മരവിപ്പിച്ചത്. സ്വകാര്യ ഓര്‍ഡിനറി ബസുകള്‍ക്ക് ഒരു കിലോമീറ്റര്‍ പിന്നിടാന്‍ 2.15 മിനിട്ടെന്ന സ്ഥിതി പുനസ്ഥാപിക്കപ്പെടുമെന്നാണ് സൂചന. ഈ മാസം 21 ന് ചേരുന്ന സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗത്തില്‍ പുതിയ സമയക്രമം തീരുമാനിക്കും. അതേസമയം, 2015 ഓഗസ്റ്റ് 20ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലൂടെ സൂപ്പര്‍ ക്ലാസ് വിഭാഗത്തില്‍ സര്‍വീസ് നടത്തിയിരുന്ന എല്ലാ സ്വകാര്യ ബസുകള്‍ക്കും ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി വിഭാഗത്തില്‍ കെഎസ്ആര്‍ടിസി ഏറ്റെടുത്ത സൂപ്പര്‍ ക്ലാസ് റൂട്ടില്‍ അതേസമയത്ത് അതേ സ്റ്റോപ്പില്‍ സര്‍വീസ് ... Read more
കുറവനും കുറത്തിക്കും കൂട്ടായി രാമക്കല്‍മെട്ടില്‍ ശില്‍പ വേഴാമ്പല്‍ ഒരുങ്ങുന്നു
രാമക്കല്‍മെട്ടിലെ കുറവനും കുറത്തിക്കും കൂട്ടായി മലമുഴക്കി വേഴാമ്പലും. സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാമ്പലിന്റെ ശില്‍പമാണ് ഈ മാസം അവസാനത്തോടെ ജനങ്ങള്‍ക്കായ് തുറന്നുകൊടുക്കുന്നത്. കുറവന്‍ – കുറത്തി ശില്‍പ്പത്തിനരുകിലായി വാച്ച് ടവറിലാണ് ശില്‍പം നിര്‍മിച്ചിട്ടുള്ളത്. ഡിടിപിസിയുടെ നേതൃത്വത്തില്‍ 30 ലക്ഷം രൂപ ചെലവില്‍ കെ.ആര്‍.ഹരിലാലാണ് ശില്‍പത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്. മൂന്ന് മാസമെടുത്ത് നിര്‍മിച്ച ശില്‍പത്തിന്റെ പ്രത്യേകത ശില്‍പത്തിനകത്ത് പ്രവേശിച്ച് മുകളിലെത്തി പ്രകൃതി ഭംഗി ആസ്വദിക്കാം എന്നതാണ്. ചുവട്ടിലെ മണ്ണ് നഷ്ടപ്പെട്ട് വേരുകള്‍ പുറത്തേക്ക് ഉന്തി നില്‍ക്കുന്ന മണ്ടയില്ലാത്ത ഒരു വന്‍ മരവും അതിന്റെ മുകളില്‍ നാളെത്തെ പ്രതീക്ഷയുടെ വെളിച്ചം പകര്‍ന്നു കൊണ്ട് വന്നിരിക്കുന്ന മലമുഴക്കി വേഴാമ്പലും. പ്രകൃതിയും മണ്ണും ജലവും ശുദ്ധമായ വായുവും നഷ്ടപ്പെടുത്തിയ മനുഷ്യനുള്ള ചൂണ്ടുപലകയായി മലമുഴക്കിയുടെ ചുണ്ടുകളില്‍ കടിച്ചു പിടിച്ചിരിക്കുന്ന ഒരു കുഞ്ഞു ചെടിയുമുണ്ട്. ഈ ചെടി നാളത്തെ പച്ചപ്പിലേക്കുള്ള പ്രതീക്ഷയാണന്ന് ശില്‍പി പറയുന്നു. ഇതേ സമയം പൊള്ളയായ മരത്തിനുള്ളിലെ പൊത്തില്‍ നിന്ന് ഒരു കരിവീരന്‍ പുറത്തേക്ക് തലനീട്ടുന്നുണ്ട്. ... Read more
ജലരഹിത ദിനം പടിക്കലെത്തി: വരണ്ടുണങ്ങുമോ ഇന്ത്യ?
ഹരിത ഭൂമിയെന്ന ഭാരതത്തിന്റെ വിളിപ്പേര് ഓര്‍മകള്‍ മാത്രമാകാന്‍ പോകുന്നു. രാജ്യം വരണ്ടുണങ്ങാന്‍ പോവുകയാണെന്നു പഠനം. ലോകത്തിലെ മറ്റു പല പ്രദേശങ്ങളിലെന്ന പോലെ ഇന്ത്യയിലെയും ഉറവകളും ജലസംഭരണികളും വറ്റുകയാണ്. പ്രവചിക്കപ്പെട്ടതിലും നേരത്തേ രാജ്യം ‘സമ്പൂര്‍ണ വരള്‍ച്ച’യിലേക്കു നീങ്ങുകയാണെന്നു ‘ദ് ഗാര്‍ഡിയന്‍’ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2013 മുതല്‍ 2017 വരെയുള്ള റിപ്പോര്‍ട്ട് അപഗ്രഥിച്ചപ്പോള്‍ കുടിക്കുവാന്‍ പോലും വെള്ളം തികയാതെ മനുഷ്യര്‍ പര്‌സ്പരം കലഹിക്കുന്ന കേപ് ടൗണ്‍ പോലെ ജലരഹിത ദിനം ഇന്ത്യന്‍ നഗരങ്ങളിലും വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. മൊറോക്കോ, ഇറാഖ്, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയിലും ജലലഭ്യത കുത്തനെ കുറയുന്നു. ലോകത്തിലെ അഞ്ചു ലക്ഷം ഡാമുകളിലെ ജലനിരപ്പ് ക്രമാതീതമായി കുറയുകയാണെന്നാണു സാറ്റലൈറ്റ് മുന്നറിയിപ്പു സംവിധാനത്തിലെ ഡേറ്റകള്‍ കാണിക്കുന്നത്. ഇന്ത്യയിലെ ജലസംഭരണികളും വരളുന്നു. ഈ അവസ്ഥ തുടര്‍ന്നാല്‍ അധികം വൈകാതെ ‘ജലരഹിത ദിനം’ എന്ന ദുരന്തം നേരിടേണ്ടി വരും. അനിയന്ത്രിതവും അശാസ്ത്രീയവുമായ ജലോപയോഗം, കാലാവസ്ഥാ വ്യതിയാനം, ജലം പാഴാക്കല്‍ തുടങ്ങിയവയാണ് ഈ അവസ്ഥയിലേക്ക് നയിക്കുന്നത്. ലോകത്തു ... Read more
മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ യാത്രാ നിരക്കുകള്‍ പ്രഖ്യാപിച്ചു
മുംബൈ ബാന്ദ്ര കുർള കോംപ്‌ളക്സിൽ നിന്നും അഹമ്മദാബാദിലേയ്ക്കുള്ള ബുള്ളറ്റ് ട്രെയിന്‍ നിരക്കുകള്‍ പ്രഖ്യാപിച്ചു. ആദ്യ സ്റ്റേഷന്‍ ആയ താനെയിലേക്കുള്ള നിരക്ക് 250 രൂപയാണ്. ബികെസിയിൽനിന്നു പുറപ്പെടുന്ന ബുള്ളറ്റ് ട്രെയിനിന്‍റെ ആദ്യ സ്റ്റോപ്പാണു താനെ. വെറും 15 മിനിറ്റുകൊണ്ട് 250 രൂപയ്ക്കു ബുള്ളറ്റ് ട്രെയിനിൽ താനെയിൽ എത്താം. ഇവിടേക്കുള്ള ടാക്‌സി യാത്രയ്ക്ക് ഏതാണ്ട് 650 രൂപ വേണ്ടിവരും. 2022ൽ പ്രവർത്തനമാരംഭിക്കാൻ ലക്ഷ്യമിടുന്ന മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിന്‍റെ യാത്രാനിരക്കുകൾ സംബന്ധിച്ച് ഊഹാപോഹങ്ങൾ പലതുണ്ടായിരുന്നെങ്കിലും ആദ്യ ഔദ്യോഗിക സൂചന ഇന്നലെയാണു ലഭിച്ചത്. ബുള്ളറ്റ് ട്രെയിനിലെ സാധാരണ കോച്ചുകളിലെ യാത്രാനിരക്ക് 250-3000 രൂപ നിരക്കിൽ ആയിരിക്കുമെന്നു നിർമാണ ചുമതലയുള്ള നാഷനൽ ഹൈ സ്പീഡ് റെയിൽ കോർപറേഷൻ (എൻഎച്ച്എസ്ആർസിഎൽ) മാനേജിങ് ഡയറക്ടർ അച്ചാൽ ഖരെ ഇന്നലെ ഡൽഹിയിൽ പറഞ്ഞു. ഇപ്പോഴത്തെ കണക്കുകൂട്ടൽ പ്രകാരമാണ് ഈ നിരക്കുകൾ. പത്തു കോച്ചുള്ള ട്രെയിനിൽ ഒരെണ്ണം ബിസിനസ് ക്ലാസ് കോച്ചാക്കും. അതിലെ നിരക്ക് മൂവായിരത്തിനു മുകളിൽ വരും. ഈ വർഷം ഡിസംബറോടെ അതിവേഗ റെയിലിന്‍റെ ... Read more