Author: Tourism News live
ഡല്‍ഹി-മുംബൈ റെയില്‍ ട്രാക്കില്‍ ചുറ്റുമതില്‍ നിര്‍മിക്കാന്‍ അനുമതി
നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഡല്‍ഹി- മുംബൈ ട്രെയിന്‍ യാത്ര സുഗമമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി. 500 കോടി രൂപ ചെലവില്‍ ട്രാക്കിലെ 500 കിലോമീറ്ററില്‍ മതില്‍ നിര്‍മിക്കാനുള്ള പദ്ധതിക്കു കേന്ദ്രം പച്ചക്കൊടി കാട്ടി. ആളുകളും കന്നുകാലികളും അതിക്രമിച്ചു കടക്കുന്നതു തടയാന്‍ ലക്ഷ്യമിട്ടാണു ട്രാക്കിന്റെ ഇരുവശങ്ങളിലും മതില്‍ നിര്‍മിക്കുന്നത്. ഇതുവഴി ട്രെയിനുകള്‍ക്കു പരമാവധി വേഗം കൈവരിക്കാനാകുമെന്നും ഇരു നഗരങ്ങള്‍ക്കുമിടയിലുള്ള യാത്രാസമയം കുറയ്ക്കാനാകുമെന്നും റെയില്‍വേ ചൂണ്ടിക്കാട്ടി. 1384 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ ട്രെയിനുകള്‍ക്ക് അനുവദിച്ചിരിക്കുന്ന പരമാവധി വേഗം മണിക്കൂറില്‍ 130 കിലോമീറ്ററാണ്. എന്നാല്‍ പലയിടങ്ങളിലും ട്രാക്കിലേക്ക് ആളുകളും കന്നുകാലികളും മറ്റും കയറാന്‍ സാധ്യതയുള്ളതിനാല്‍ ട്രെയിനുകള്‍ വേഗം കുറച്ചാണു പോകുന്നത്. ഇതുമൂലം അനാവശ്യ സമയനഷ്ടമുണ്ടാകുന്നുവെന്ന വിലയിരുത്തലിലാണു മതില്‍ നിര്‍മിക്കാനുള്ള തീരുമാനം. നഗരമേഖലകള്‍, തിരക്കേറിയ റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലൂടെയുള്ള ട്രാക്കുകളിലാണു മതില്‍ നിര്‍മിക്കുക.മതില്‍ കെട്ടിയശേഷം ട്രാക്കിലെ പരമാവധി വേഗം മണിക്കൂറില്‍ 160 കിലോമീറ്ററായി ഉയര്‍ത്തുന്നതു പരിഗണിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
E-visa for British nationals visiting Australia
Around 700,000 British nationals visit Australia every year and, with the strong AngloAustralian relations further post-Brexit, it is expected that the number of British tourists will be more in the coming years. With this in mind, the Australian government has made it easy for the British nationals visiting the country. If you are British and wish to visit Australia, you don’t have to send your passport to the Australian High Commission anymore. All visas issued to British citizens going to Australia are issued electronically. If you have a British passport, just go to the electronic passport reader and pass through the ... Read more
ഫേഷ്യല്‍ റെക്കഗ്നിഷന്‍; ഫെയ്‌സ്ബുക്കിനെതിരെ നിയമനടപടി
ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതിക വിദ്യയുടെ ഉപയോഗത്തിന്‍റെ പേരില്‍ ഫെയ്‌സ്ബുക്കിനെതിരെ നിയമനടപടി. ഉപയോക്താക്കളുടെ സമ്മതമില്ലാതെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിച്ചു എന്നതാണ് ഫെയിസ്ബുക്കിനെതിരെയുള്ള കേസ്. അമേരിക്കയിലെ ക്ലാസ് ആക്ഷന്‍ സ്യൂട്ട് വഴി നല്‍കിയ പരാതിയിന്മേല്‍ ഇന്നലെയാണ് അമേരിക്കന്‍ ജില്ലാ ജഡ്ജി ജെയിംസ് ഡൊനാട്ടോ നിയമനടപടിയ്ക്ക് ഉത്തരവിട്ടത്. ഒരാള്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളില്‍ അയാളുടെ സുഹൃത്തുക്കളെ ടാഗ് ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്ന ‘ടാഗ് സജഷന്‍’ സംവിധാനമാണ് കേസിനാധാരമായിരിക്കുന്നത്. 2011 ജൂണിലാണ് ഫെയ്‌സ്ബുക്ക് ‘ ടാഗ് സജഷന്‍’ ഫീച്ചര്‍ അവതരിപ്പിച്ചത്. അപ്ലോഡ് ചെയ്യപ്പെടുന്ന ചിത്രങ്ങളില്‍ ആരെല്ലാം ഉണ്ടെന്ന് കണ്ടെത്തുകയും അവരെ ടാഗ് ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്ന സംവിധാനമാണിത്. ഒരാളുടെ അനുവാദമില്ലാതെ അയാളുടെ ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിക്കുന്നത് ഇല്ലിനോയിസ് സ്‌റ്റേറ്റ് നിയമത്തിന്‍റെ ലംഘനമാണെന്ന് കേസില്‍ ആരോപിക്കുന്നു. ശതകോടിക്കണക്കിന് ഡോളര്‍ വിലവരുന്ന നിയമപരമായ നാശനഷ്ടങ്ങളാണ് വരുത്തിവെച്ചിട്ടുള്ളതെന്ന് ഫെയ്‌സ്ബുക്കിന് മനസിലായേക്കുമെന്നും ജഡ്ജ് ഉത്തരവില്‍ പറയുന്നു. എന്നാല്‍ കേസ് അടിസ്ഥാന രഹിതമാണെന്നും ഇതിനെതിരെ ശക്തമായി പോരാടുമെന്നും ഫെയ്‌സ്ബുക്ക് പറഞ്ഞു. അടുത്തിടെയാണ് മറ്റാരെങ്കിലും തങ്ങളുടെ ചിത്രങ്ങള്‍ ... Read more
ടിപ്പു മുനമ്പില്‍ സംരക്ഷണവേലി നിര്‍മിക്കുന്നു
വിനോദസഞ്ചാര കേന്ദ്രമായ നന്ദിഹില്‍സിലെ ടിപ്പു മുനമ്പില്‍ സംരക്ഷണ വേലി നിര്‍മിക്കുന്നു. മലമുകളിലെ ഏറ്റവും ഉയരംകൂടിയ മേഖലയായ ടിപ്പു മുനമ്പില്‍നിന്ന് താഴേക്കു വീണുള്ള അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണു നടപടി. പത്തടി ഉയരത്തിലാണ് ഇരുമ്പ് നെറ്റ് കൊണ്ടുള്ള വേലി ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പ് നിര്‍മിക്കുന്നത്. 25 ലക്ഷം രൂപയാണ് നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നതെന്ന് ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പ് സ്‌പെഷല്‍ ഓഫിസര്‍ എന്‍.രമേശ് പറഞ്ഞു. സഞ്ചാരികളുടെ സുരക്ഷയ്ക്കായി ഇവിടെ രണ്ടു ജീവനക്കാരെ നിയമിച്ചെങ്കിലും പലരും മൊബൈല്‍ ഫോണില്‍ സെല്‍ഫിയെടുക്കാനും മറ്റും സംരക്ഷണഭിത്തിയില്‍ കയറുന്ന സാഹചര്യമാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇവിടെനിന്ന് താഴേക്കുവീണ യുവാവിന്റെ മൃതദേഹം രണ്ടു ദിവസത്തിനു ശേഷമാണു കണ്ടെടുത്തത്.
വിനോദ സഞ്ചാരിയുടെ മൃതദേഹം കടുവാ സങ്കേതത്തില്‍
ഉത്തരാഖണ്ഡിലെ രാജാജി കടുവ സങ്കേതത്തില്‍ കാണാതായ വിനോദ സഞ്ചാരിയുടെ മൃതദേഹം പാതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തി. പുലിയുടെ ആക്രമണമാണ് മരണകാരണമെന്നാണ് നിഗമനം. മോണ്‍ടിചുര്‍ വനാതിര്‍ത്തിക്കു സമീപമുള്ള അമ്പലത്തിനു പിന്നിലുള്ള വനത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ഹരിയാനയിലെ പല്‍വാല്‍ ജില്ലയില്‍ നിന്നും വിനോദസഞ്ചാരത്തിനെത്തിയ 56 കാരനായ ടെക് ചന്ദിന്റേതാണ് മൃതദേഹമെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. മുതിര്‍ന്ന സഹോദരനും കുടുംബത്തോടുമൊപ്പം കഴിഞ്ഞ ദിവസം നീല്‍കണ്ഡിലെത്തിയതായിരുന്നു ടെക് ചന്ദ്.മടക്കയാത്രയില്‍ സത്യനാരായണ്‍ ക്ഷേത്രത്തിനു പിന്നിലുള്ള വനത്തിലേക്കു പോയ ഇദ്ദേഹത്തെ വൈകുന്നേരം നാലുമണിയോടെ കാണാതാവുകയായിരുന്നു. ഇദ്ദേഹം തിരിച്ചെത്താന്‍ വൈകിയതോടെ പരിഭ്രാന്തരായ ബന്ധുക്കള്‍ ഉടന്‍തന്നെ വിവരം സമീപത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിച്ചു. തിരിച്ചിലിനൊടുവില്‍ രാത്രി പത്തരയോടെ ക്ഷേത്രത്തിനു പിന്നിലുള്ള വനത്തില്‍ നിന്നും പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. സമാനമായ സംഭവം മുന്‍പും ഈ പ്രദേശത്ത് നടന്നിട്ടുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന പതിനേഴാമത്തെ ഇരയാണ് ടെക് ചന്ദ്. പ്രദേശത്ത് പലയിടത്തും മുന്നറിയിപ്പ് ബോര്‍ഡുകള്‍ വച്ചിട്ടുണ്ടെങ്കിലും സഞ്ചാരികള്‍ ഇത് അവഗണിക്കുകയാണ് ... Read more
Emirates launches huge summer flights sale
Emirates is offering special early bird fares for UAE travellers to destinations within its global network. Travellers who book in advance can enjoy special fares starting today until 30 April 2018 and applies to select travel periods. Economy Class passengers can enjoy fares to the Middle East starting from AED 795, to Europe starting at AED 2,135, to West Asia & Indian Ocean starting at AED 945, and to the Far East and Australasia starting at AED 2,035. Business Class passengers can enjoy fares to the Middle East starting from AED 3,155, to Europe starting at AED 9,395, to West ... Read more
Speed limit reversed on Indian roads
Now you can cruise through selected Indian roads, as the government had increased the speed limit to over 120kmph for four-wheelers on expressways. Additionally, the speed limit for taxis and cabs has also been increased from 80kmph to 100kmph. Meanwhile, on the national highways, the speed has been updated to 100kmph for cars and 90 kmph for taxis and cabs. On the same hand, two-wheelers and commercial vehicles can now catch 80 kmph on highways. On city roads, taxis and personal cars can go up to 70 kmph limit followed by two-wheelers whom can cruise up to 60 kmph from ... Read more
നോട്ടുക്ഷാമം: വിവിധ സംസ്ഥാനങ്ങളില്‍ എടിഎമ്മുകള്‍ കാലി
വിവിധ സംസ്ഥാനങ്ങളില്‍ എടിഎമ്മുകള്‍ കാലി. ഉത്സവ സീസണ്‍ ആയതിനാല്‍ ആളുകള്‍ കൂടുതല്‍ പണം പിന്‍വലിച്ചതാണ് എടിഎമ്മുകള്‍ കാലിയാകാന്‍ കാരണം. കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഡല്‍ഹി, യുപി, മധ്യപ്രദേശ്, തെലുങ്കാന, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് എടിഎമ്മുകള്‍ കാലിയായത്. പ്രശ്നം പരിഹരിക്കാന്‍ തല്‍ക്കാലം പണം കൂടുതലുള്ള ഇടങ്ങളില്‍ നിന്നും പണം എത്തിക്കാന്‍ ശ്രമിക്കുമെന്ന് ആര്‍ബിഐ അറിയിച്ചു. ഇന്നലെ മുതൽ സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളിലുള്ള എടിഎമ്മുകളിൽനിന്നു പണം പിൻവലിക്കാൻ സാധിക്കുന്നില്ലായിരുന്നു എന്ന് ജനങ്ങള്‍ പറഞ്ഞു. രാജ്യത്തു നോട്ടുക്ഷാമം നിലനിൽക്കുന്നില്ലെന്നും എടിഎമ്മുകളിൽ പണമെത്തിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ധനകാര്യ സഹമന്ത്രി എസ്പി ശുക്ല വ്യക്തമാക്കി. 1,25,000 കോടിയുടെ നോട്ടുകൾ നമ്മുടെ കൈവശമുണ്ട്. ചില സംസ്ഥാനങ്ങളുടെ കൈവശം നോട്ടുകൾ കുറവും ചിലരുടെ കൈവശം കൂടുതലുമുണ്ട്. പണം കൂടുതലുള്ള സംസ്ഥാനങ്ങളിൽനിന്ന് ഇല്ലാത്തിടത്തേക്ക് എത്തിക്കാൻ ആർബിഐയുടെ ചുമതലയിൽ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കൂടാതെ പ്രശനം പഠിക്കാന്‍ കേന്ദ്ര ധനമന്ത്രാലയം മൂന്നംഗ ഉന്നതതല സമിതി രൂപീകരിച്ചു. അതിനിടെ, രണ്ടായിരം രൂപയുടെ നോട്ടുകൾ വിപണിയിൽനിന്ന് അപ്രത്യക്ഷമാകുന്ന സ്ഥിതിയാണുള്ളതെന്നു മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ... Read more
ഏകദിന ശില്‍പശാലയുമായി ഉത്തരവാദിത്ത ടൂറിസം
കൊല്ലം ജില്ലയില്‍ ഉത്തരവാദിത്ത ടൂറിസം ആരംഭിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, കര്‍ഷകര്‍, കരകൗശല ഉല്‍പാദകര്‍, പരമ്പരാഗത തൊഴിലാളികള്‍, കലാകാരന്‍മാര്‍, ഫാംസ്റ്റോ, ഹോംസേറ്റോ സംരംഭകര്‍, ഗൈഡുകള്‍ തുടങ്ങിയവര്‍ക്കായി ടൂറിസം വകുപ്പ് ഏകദിനശില്‍പശാല സംഘടിപ്പിക്കുന്നു. ഏപ്രില്‍ 20ന് ചിന്നക്കടയിലെ ദി വൈദ്യ ഹോട്ടലില്‍ നടക്കുന്ന ശില്‍പശാല എം. മുകേഷ് എം എല്‍ എ ഉദ്ഘാടനം ചെയ്യും.ചടങ്ങില്‍ ടൂറിസം ഡയറ്കടര്‍ പി ബാലകിരണ്‍ ഐ എ എസ്, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ പങ്കെടുക്കും. വിനോദ സഞ്ചാര മേഖലയുടെ ഗുണഫലങ്ങള്‍ സാധാരണക്കാര്‍ക്ക് പരമാവധി ലഭ്യമാക്കി പരിസ്ഥിതി സംരംക്ഷണം, ദാരിദ്ര്യ ലഘൂകരണം, സ്ത്രീ ശാക്തീകരണം, പാരമ്പര്യ കല തൊഴില്‍ എന്നിവയുടെ സംരക്ഷണ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വികസനം എന്നീ പ്രവര്‍ത്തങ്ങള്‍ക്കുള്ള പ്രധാന ഉപാധിയായി വിനോദ സഞ്ചാരത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്.
Palace-inspired hotel opening in Palm Jumeirah
You don’t need to be a royalty to enter the Palace hotel opening in Palm Jumeirah, Dubai. The Emerald Palace Kempinski Dubai will resemble the European palaces of the past with its marvelous atrium, towering marble columns and crystal chandeliers. Located on the Palm’s West Crescent, the 100,000 sq m beach resort has 389 rooms and suites, eight top restaurants and bars, a 3,000 sq m spa, a state-of the-art gym and yoga studio, a 500m private beach and an 80-seat private cinema. The hotel will also have eight world-class restaurants and bars. The Mix, the first UAE restaurant by three Michelin-starred ... Read more
ഹിറ്റായി യുടിഎസ് ഒാൺ മൊബൈൽ ആപ്
റെയിൽവേ അവതരിപ്പിച്ച യുടിഎസ് ഒാൺ മൊബൈൽ ആപ്പിന് മികച്ച പ്രതികരണം. ആദ്യ രണ്ടു ദിവസം ദക്ഷിണ റെയിൽവേയിൽ 21,500 പേർ ആപ്പിൽ റജിസ്റ്റർ ചെയ്തു. തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ 14ന് 3200 പേരും 15ന് 3800 പേരുമാണു റജിസ്റ്റർ ചെയ്തത്. തിരുനെൽവേലിക്കടുത്തുള്ള മേലേപാളയം മുതൽ ഷൊർണൂരിനടുത്തു വള്ളത്തോൾ നഗർ സ്റ്റേഷൻ വരെയാണു തിരുവനന്തപുരം ഡിവിഷന്‍റെ പരിധി. 7000 പേർ രണ്ടു ദിവസം കൊണ്ടു ആപ് രജിസ്റ്റർ ചെയ്തെങ്കിലും ടിക്കറ്റ് വിൽപനയിൽ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. സീസൺ ടിക്കറ്റുകാരും സ്ഥിരം ട്രെയിൻ യാത്രക്കാരുമാകും ആപ് വഴി ടിക്കറ്റെടുക്കുക എന്ന കണക്കുകൂട്ടലിലാണു റെയിൽവേ. ദക്ഷിണ റെയിൽവേയിൽ പ്രതിദിനം 10,000 പേർ ആപ് റജിസ്റ്റർ ചെയ്യുന്നുവെന്നതു മികച്ച പ്രതികരണമാണെന്ന് അധികൃതർ പറഞ്ഞു. ജനറൽ ടിക്കറ്റുകൾ സ്റ്റേഷനിലും ട്രെയിനിലും ബുക്ക് ചെയ്യാൻ കഴിയില്ലെങ്കിലും സ്റ്റേഷനു പുറത്ത് അഞ്ചു കിലോമീറ്റർ വരെ ദൂരത്തിൽ എവിടെ നിന്നും ബുക്ക് ചെയ്യാനാകുമെന്നതാണു സംവിധാനത്തിന്‍റെ പ്രത്യേകത. ആപ് ഉപയോഗിച്ച് സീസൺ ടിക്കറ്റ് സ്റ്റേഷനുള്ളിൽ ... Read more
പിന്നാലെ ഓടേണ്ട വിവരങ്ങള്‍ ഓണ്‍ലൈനായി അറിയിച്ച് ബി എം ടി സി
ബെംഗളൂരു മെട്രോപൊളീറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസിലെ യാത്രക്കാരുടെ പരാതി സംബന്ധിച്ചുള്ള തുടര്‍നടപടികള്‍ ഇനി വെബ്‌സൈറ്റിലൂടെ അറിയാം.പരാതിയുടെ നമ്പര്‍ നല്‍കിയാല്‍ ഇതു സംബന്ധിച്ചു സ്വീകരിച്ച നടപടികള്‍ മനസ്സിലാക്കാം. നിലവില്‍ ടോള്‍ ഫ്രീ നമ്പര്‍ വഴി പരാതി നല്‍കിയാല്‍ തുടര്‍വിവരങ്ങള്‍ അതതു ഡിവിഷനല്‍ ഓഫിസിലെത്തിയാല്‍ മാത്രമേ അറിയാന്‍ സാധിച്ചിരുന്നുള്ളൂ. ഒരു മാസത്തിനുള്ളില്‍ പുതിയ സംവിധാനം നടപ്പിലാകും. ബിഎംടിസി വെബ്‌സൈറ്റിലൂടെ പരാതികളുടെ തല്‍സ്ഥിതി അറിയാന്‍ സാധിക്കുന്നതിലൂടെ കൂടുതല്‍ സുതാര്യത കൈവരുമെന്നാണു ബിഎംടിസി അധികൃതരുടെ പ്രതീക്ഷ. ജീവനക്കാരുടെ മോശം പെരുമാറ്റം സംബന്ധിച്ചാണു കൂടുതല്‍ പരാതികള്‍ ലഭിക്കുന്നത്. ചില്ലറ നല്‍കാത്തതിന്റെ പേരിലുള്ള ശകാരം, ബാക്കി തുക നല്‍കാനുള്ള മടി, ബസുകളുടെ ശോചനീയാവസ്ഥ തുടങ്ങിയ കാര്യങ്ങളാണ് പരാതികളിലേറെയും. നിലവില്‍ ടോള്‍ ഫ്രീ നമ്പറിന് പുറമെ വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്, ഫെയ്‌സ്ബുക്, ട്വിറ്റര്‍ പേജുകളിലൂടെയും പരാതി നല്‍കാനുള്ള സൗകര്യം ഉണ്ട്. പ്രതിദിനം 50 ലക്ഷം പേര്‍ ബിഎംടിസി ബസുകളെ ആശ്രയിക്കുന്നുണ്ടെങ്കിലും സാമ്പത്തിക നഷ്ടം ഓരോവര്‍ഷവും കൂടുന്നതാണ് പ്രധാന പ്രതിസന്ധി. കഴിഞ്ഞ സാമ്പത്തിക ... Read more
മൊബൈൽ നിരക്കുകൾ ഇനി ഒറ്റ പ്ലാറ്റ്ഫോമിൽ
വിവിധ മൊബൈൽ കമ്പനികളുടെ ഫോൺ നിരക്കുകളും പ്ലാനുകളും വ്യക്തമാക്കുന്ന വെബ് സൈറ്റുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). സർക്കാർ പിന്തുണയില്‍ ഇത്രയും സുതാര്യമായി മൊബൈൽ നിരക്കുകൾ ലഭ്യമാക്കുന്ന ഒരു പ്ലാറ്റ്ഫോം ആദ്യമായാണു നടപ്പാക്കുന്നതെന്ന് ട്രായ് അറിയിച്ചു. നിലവിലുള്ള എല്ലാ മൊബൈൽ നിരക്കുകളും പ്രസ്തുത വെബ് സൈറ്റിൽ ലഭ്യമാണ്. ഇതോടെ ഉപഭോക്താക്കൾക്ക് ഓരോ കമ്പനിയുടെയും നിരക്കുകൾ താരതമ്യം ചെയ്യാനാകും. സാധാരണ നിരക്കുകൾ, സ്പെഷ്യൽ താരിഫ് വൗച്ചറുകൾ, പ്രമോഷനൽ താരിഫുകള്‍ വാല്യു ആഡഡ് സർവീസ് പായ്ക്കുകൾ തുടങ്ങിയവയും വെബ് സൈറ്റില്‍ നൽകിയിട്ടുണ്ട്. നിലവിൽ ഡൽഹിയില്‍ മാത്രമാണ് സേവനം ലഭ്യമാകുക. പൊതുജനങ്ങളിൽനിന്നു അഭിപ്രായങ്ങൾ സ്വീകരിച്ചശേഷം എല്ലായിടത്തേയ്ക്കും വ്യാപിപ്പിക്കും. നിലവിൽ ടെലികോം കമ്പനികൾ അവരുടെ വെബ് സൈറ്റുകളിലാണ് നിരക്കുകൾ നൽകുന്നത്. ഉപഭോക്താക്കളുടെ എളുപ്പത്തിനായി വിവിധ താരിഫ് പ്ലാനുകളും മറ്റുള്ളവയും ട്രായ്‌യുടെ വെബ് സൈറ്റിൽ ഡൗൺലോഡ് ചെയ്യാവുന്ന ഫോർമാറ്റിൽ ലഭിക്കും. ഉപഭോക്താക്കൾക്കു മാത്രമല്ല, കമ്പനികൾക്കും ഈ വെബ് സൈറ്റ് താരതമ്യ പഠനത്തിനുപകരിക്കുമെന്നും ട്രായി പുറത്തിറക്കിയ പത്രക്കുറിപ്പിൽ ... Read more
സര്‍ക്കാര്‍ അതിഥി മന്ദിരങ്ങള്‍ മുഖം മിനുക്കുന്നു; വിപുല പദ്ധതിയുമായി ടൂറിസം വകുപ്പ്
കൊല്ലം ഗസ്റ്റ് ഹൗസ് ടൂറിസം വകുപ്പിന് കീഴിലുള്ള ഗസ്റ്റ് ഹൗസുകളും കേരളാ ഹൗസുകളും യാത്രി നിവാസുകളും മുഖം മിനുക്കുന്നു. സർക്കാർ ഗസ്റ്റ് ഹൗസിലെത്തുന്ന അതിഥികൾക്ക് മികച്ച സൗകര്യവും താമസവും ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഗസ്റ്റ് ഹൗസുകൾ റീബ്രാൻഡ് ചെയ്യുന്നത്. പൗരാണിക മൂല്യമുള്ള കെട്ടിടങ്ങളുടെ പ്രാധാന്യം നിലനിർത്തിക്കൊണ്ടും, ആധുനിക സൗകര്യങ്ങൾ പ്രദാനം ചെയ്യുന്ന ഗസ്റ്റ് ഹൗസുകളുടെ ആവശ്യകത തിരിച്ചറിഞ്ഞുമാണ് ഇത് നടപ്പിലാക്കുന്നത്. സംസ്ഥാന ടൂറിസം വകുപ്പിന് കീഴിൽ കേരളത്തിനകത്ത് 24 ഗസ്റ്റ് ഹൗസുകളും മുംബൈയിലും കന്യാകുമാരിയിലും ഓരോ കേരള ഹൗസുകളുമുണ്ട്. ബ്രാൻഡിംഗ് ഓഫ് ഗസ്റ്റ് ഹൗസ് എന്ന പദ്ധതി പ്രകാരം സർക്കാർ ഗസ്റ്റ് ഹൗസുകളിൽ ഏകീകൃത സേവനം മികച്ച രീതിയിൽ ഉറപ്പാക്കുകയും അതിഥികൾക്കായി മെനുകാർഡ്, ഗസ്റ്റ് ഫോൾഡർ, ടേബിൾ മാറ്റ്, ഇന്റെണൽ ഡയറക്ടറി തുടങ്ങിയവയും ലഭ്യമാക്കും.ബ്രാൻഡിങ്ങിന്റെ ഭാഗമായി ഗസ്റ്റ് ഹൗസുകളില്‍ വൈ ഫൈ സേവനം ലഭ്യമാക്കിയിട്ടുണ്ട്. തിരുവനന്തപുരം യാത്രി നിവാസ്, ദേവികുളം യാത്രി നിവാസ് എന്നിവിടങ്ങളിൽ ഓൺലൈൻ റിസർവേഷൻ സംവിധാനം ഉടൻ ... Read more
Kerala tourism Re-brands Guest Houses
കൊല്ലം ഗസ്റ്റ് ഹൗസ് Kerala government is on a mission to rebrand its existing guest houses functioning under its tourism department. Around 24 guest houses, functioning in and out of Kerala are chosen for the facelift, with all modern amenities that a guest demands. Additionally, new Wi-Fi Hotspots, guest house logo, menu card, table mat, guest folder, linen as well as, POS swiping machine for an effortless cashless transaction for the guest was introduced. The rebranding was inaugurated by State Tourism Minister Kadakampally Surendran today. Tourism Director P.Bala Kiran IAS; Tourism Secretary Rani George IAS; S.S Thampi Principal General Manager BSNL; ... Read more