Author: Tourism News live
എയര്‍ ഇന്ത്യ വിമാനത്തിലെ നടുവിലെ സീറ്റിന് കൂടുതല്‍ പണം നല്‍കണം
എയര്‍ ഇന്ത്യ വിമാനത്തിന്റെ മുന്നിലേയും മധ്യഭാഗത്തേയും ഇരിപ്പിടങ്ങളില്‍ നടുവിലുള്ള സീറ്റില്‍ യാത്രചെയ്യാന്‍ ഇനിമുതല്‍ കൂടുതല്‍ പണം നല്‍കണം. ആഭ്യന്തരവിമാനത്തിലും ചില അന്താരാഷ്ട്ര വിമാനങ്ങളിലും നടുവിലെ സീറ്റുകള്‍ റിസര്‍വ് ചെയ്യുന്നതിന് 100 രൂപയാണ് നല്‍കേണ്ടത്. മിക്ക അന്താരാഷ്ട്ര വിമാനങ്ങളിലും ഈ സീറ്റിന് 200 രൂപയാണ് നിരക്ക്. അതല്ലെങ്കില്‍ വിമാനത്തിന്റെ ലക്ഷ്യസ്ഥാനമായ രാജ്യത്തെ നാണയം അടിസ്ഥാനമാക്കി ഈ നിരക്കിനൊത്ത തുക ഈടാക്കും. അന്താരാഷ്ട്ര വിമാനങ്ങളില്‍ മുന്‍നിരയിലെ ഇരിപ്പിടങ്ങള്‍, ബള്‍ക്ക്ഹെഡ് സീറ്റ് എന്നിവയ്ക്ക് ഇപ്പോള്‍ കൂടുതല്‍ തുക ഈടാക്കുന്നുണ്ട്. ഇവയ്ക്കിടയില്‍ കാലുവെക്കാന്‍ കൂടുതല്‍ സ്ഥലമുണ്ടെന്നതാണ് ഇതിനുകാരണം. മുന്നിലേയും നടുവിലേയും നിരയില്‍ ജനാലയോടു ചേര്‍ന്നതും നടവഴിയോടു ചേര്‍ന്നതുമായ ഇരിപ്പിടങ്ങള്‍ക്കും കൂടുതല്‍ പണം വാങ്ങുന്നുണ്ട്. വിമാനം പുറപ്പെടുന്നതിന് നാലു മണിക്കൂര്‍ മുമ്പുവരെ അധിക തുകയ്ക്ക് സീറ്റ് റിസര്‍വ് ചെയ്യാം. കുട്ടികള്‍ക്ക് പ്രത്യേകമായുള്ള സീറ്റിന് പണം ഈടാക്കില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
അപ്രഖ്യാപിത ഹര്‍ത്താല്‍ ടൂറിസത്തെ ബാധിക്കുമെന്ന് മന്ത്രി കടകംപള്ളി
ഇടുക്കി പോലുള്ള സ്ഥലങ്ങളിലുണ്ടാകുന്ന അപ്രഖ്യാപിത ഹര്‍ത്താലുകള്‍ ടൂറിസത്തെ ബാധിക്കുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്. മൂന്നാര്‍ ഡെസ്റ്റിനേഷന്‍ മേക്കേഴ്സ് സംഘടിപ്പിച്ച രണ്ടാം മൂന്നാര്‍ ടൂറിസം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തിന്റെ മുഖ്യ വരുമാന മാര്‍ഗങ്ങളിലൊന്നാണ് ടൂറിസം. ടൂറിസം മേഖലക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നത്. മൂന്നാറില്‍ കോണ്‍ക്രീറ്റ് നിര്‍മിതികള്‍ പെരുകുന്നത് ഇവിടുത്തെ കാലാവസ്ഥയെയും സ്വാധീനിക്കുന്നുണ്ട്. ഇത് മൂന്നാര്‍ ടൂറിസത്തെ ബാധിക്കും . നീലക്കുറിഞ്ഞി പൂക്കുന്ന സമയത്ത് മൂന്നാറില്‍ ചില നിയന്ത്രണങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ഇത് ടൂറിസ്റ്റുകള്‍ക്ക് സൌകര്യമൊരുക്കുന്നതിനാണ്. ഇതിനോട് ടൂറിസം മേഖലയിലുള്ളവര്‍ സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. റൂട്ട് മാപ്പുകള്‍, ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്ട്സ് തുടങ്ങി മൂന്നാറിന്റെ സമ്പൂര്‍ണ വിവരങ്ങള്‍ അടങ്ങുന്ന ഹാന്‍ഡ് ബുക്ക്, മൊബൈല്‍ ആപ്ലിക്കേഷന്‍ , മൂന്നാര്‍ ബ്രാന്‍ഡിംഗ് ലോഗോ 360 ഡിഗ്രി മൂന്നാര്‍ കാഴ്ചകള്‍ അടങ്ങിയ വെബ്സൈറ്റ് എന്നിവയും ചടങ്ങില്‍ പ്രകാശനം ചെയ്തു.
Durban to host new Cruise Terminal for boosting tourism
Durban, the largest city in the South African district of KwaZulu-Natal is all about to invest over 200 million dollars for constructing a new Cruise Terminal. The project is an association between Transnet National Ports Authority (TNPA) and the KwaZulu Cruise Terminal (KCT), with various other investors to open the mega project by October 2020. Mediterranean Shipping Company, also known as MSC has recently signed a bilateral agreement regarding the project. The construction phase is about to continue for a straight 18 months, that is from January 2019 to October 2020. “The signing will see Transnet introducing new entrants Armada Consortium into the ... Read more
New waterpark to come up in Dubai’s La Mer
Dubai’s La Mer is going to have a brand new waterpark opening in May 2018. Laguna Waterpark is split into four zones – Surf, Relax, Slide and Splash – as well as a pool lounge, a lazy river, food kiosks and a merchandise store. The waterpark will have five daring slides – The Mantra, Constrictor, The Loop, Freefall and Mad Racer. It also features a children’s zone with a splash pad for children up to four years and AquaPlay Rainfortress for children aged four to 12 years. The WaveOz 180 offers an invigorating surf experience suited to beginners, the daring and the pro’s. The ... Read more
പ്ലാസ്റ്റിക്കിനെ അപ്രത്യക്ഷമാക്കാന്‍ എന്‍സൈമിനെ കണ്ടെത്തി
ഭൂമിയെ വിഴുങ്ങുന്ന വില്ലനെ ഒഴിവാക്കാന്‍ ഒടുവില്‍ പരിഹാരം കണ്ടെത്തി. മലിനീകരണത്തില്‍ ഏറിയ പങ്ക് വഹിക്കുന്ന പ്ലാസ്റ്റിക്കിനെ നശിപ്പിക്കുവാന്‍ ബ്രിട്ടനിലെ പോര്‍ട്സ്മൗത്ത് സര്‍വകലാശാലയും യു എസ് ഊര്‍ജവകുപ്പിന് കീഴിലുള്ള നാഷണല്‍ റിന്യൂവബിള്‍ എനര്‍ജി ലാബോറട്ടറിയിലെ ഗവേഷകരും ചേര്‍ന്ന് പുതിയ എന്‍സൈമിനെ കണ്ടെത്തി. ലോകത്തിന് തന്നെ തികച്ചും അപ്രതീക്ഷിതമായൊരു കണ്ടുപിടുത്തമാണ് 2016ല്‍ ജപ്പാനിലെ കിയോ സര്‍വ്വകലാശാലയിലെയും, കോട്യോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലേയും ഗവേഷക സംഘം കണ്ടെത്തിയ ഇഡിയോനെല്ല സ്കായെന്‍സിസ് എന്ന ബാക്ടീരിയ. ഇതിന്റെ ഘടനയെ വിശദമായി പരിശോധിക്കുന്നതിനിടയിലാണ് പോളി എതിലീന്‍ ടെറിഫ്തലേറ്റ് അഥവാ പി. ഇ. ടി എന്ന പ്ലാസ്റ്റിക്കിനെ പോലും വിഘടിപ്പിക്കാന്‍ സകായെന്‍സിസ് 201-എഫ്6 എന്ന എന്‍സൈമിന് സാധിക്കുമെന്ന് കണ്ടെത്തിയത്. സൃഷ്ടിക്കപ്പെടുന്ന എന്തിനും ഒരിക്കല്‍ നാശമുണ്ടാകുമെന്ന് പറയാറുണ്ട്. അതിന് അടിവരയിടുകയാണ് ഈ കണ്ടുപിടുത്തം. വലിയ അളവില്‍ കുമിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യത്തെ അപ്രത്യക്ഷമാക്കാന്‍ ഈ എന്‍സൈമിനാവുമെങ്കില്‍ പ്ലാസ്റ്റിക്കുകളുടെ അന്ത്യവും അടുത്തിരിക്കുന്നു. പ്ലാസ്റ്റിക് മലിനീകരണം തടയാന്‍ ഒരു മാര്‍ഗം ഉരുത്തിരിഞ്ഞു വരികയാണ് ഇതിലൂടെ. തിങ്കളാഴ്ച്ചയാണ് പ്രൊസീഡിങ്സ് ... Read more
Now, there’s a museum opened for selfies
It seems like the word selfie is almost there everywhere. Can we dream of a day where we won’t come across this word? It is there everywhere you go; and now, for the selfie addicts there’s a museum exclusively for you in Los Angeles. The Selfie museum located in Glendale, California, will be open for a limited two-month engagement from April 1 to May 31. Visitors will be able to explore the 40,000-year history of self-portraiture and the “spectacle of the selfie” through the lens of art, history, technology and culture, while taking some amazing selfies of their own with ... Read more
കൊച്ചിയിലെ എംജി റോഡില്‍ ഇനി ഹോണടിയില്ല
കേരളത്തിലാദ്യമായി ഒരു റോഡ് ഹോൺ രഹിതമാകുന്നു. കൊച്ചി എംജി റോഡാണു ഈ മാസം 26 മുതൽ ഹോൺ രഹിത മേഖലയാകുന്നത്. 26നാണ് ഈ വര്‍ഷത്തെ നോ ഹോൺ ഡേ. അന്നു രാവിലെ 9.30ന് എറണാകുളം മാധവ ഫാർമസി ജംഗ്ഷൻ മെട്രോ പാർക്കിങ്ങിൽ നടക്കുന്ന ചടങ്ങിൽ കൊച്ചി മെട്രോ എംഡി മുഹമ്മദ് ഹനീഷ് ശീമാട്ടി മുതൽ മഹാരാജാസ് മെട്രോ സ്റ്റേഷൻ വരെയുളള ഭാഗം ഹോൺ രഹിത മേഖലയായി പ്രഖ്യാപിക്കും. ഇന്ത്യൻ മെഡിക്കൽ അസോസിയേഷ (ഐഎംഎ) നാഷണൽ ഇനിഷ്യേറ്റീവ് ഫോർ സേഫ് സൗണ്ടും (എൻഐഎസ്എസ്), അസോസിയേഷൻ ഓഫ് ഓട്ടോലാരിഞ്ചോളജിസ്റ്റ് (എഒഎ), കൊച്ചി മെട്രോ, സിറ്റി പൊലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്. 2016 മുതൽ ഐഎംഎ എല്ലാ വർഷവും നോ ഹോൺ ഡേ ആചരിക്കുന്നുണ്ടെങ്കിലും ആദ്യമായാണു ഒരു മേഖല ഹോൺ രഹിതമാക്കുന്നത്. വരും ദിവസങ്ങളിൽ എഒഎയുടെ നേതൃത്വത്തിൽ കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ രാവിലേയും വൈകീട്ടും ശബ്ദ നിലവാരം അളക്കുകയും സ്വകാര്യ ... Read more
ഡല്‍ഹി- മുംബൈ എക്സ്പ്രസ് വേ പ്രഖ്യാപിച്ചു; പന്ത്രണ്ടു മണിക്കൂര്‍ മതി ലക്ഷ്യത്തിലെത്താന്‍
ഒരു ലക്ഷം കോടി രൂപ ചെലവില്‍ ഡല്‍ഹി-മുംബൈ അതിവേഗ പാത വരുന്നു. ഡല്‍ഹിയില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗദ്കരിയാണ് പ്രഖ്യാപനം നടത്തിയത്.ഡല്‍ഹി- മുംബൈ റോഡ് മാര്‍ഗം നിലവില്‍ 24 മണിക്കൂര്‍ എന്നത് അതിവേഗ പാത വരുന്നതോടെ പന്ത്രണ്ടു മണിക്കൂറായി ചുരുങ്ങും. മൂന്നു വര്‍ഷം കൊണ്ട് പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശമെന്നും മന്ത്രി പറഞ്ഞു. മധ്യപ്രദേശ് -രാജസ്ഥാന് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ചമ്പല്‍ എക്സ്പ്രസ് വേയും മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്. സുവര്‍ണ ചതുഷ്കോണ പാതയില്‍ പെടുന്ന നിലവിലെ എന്‍ എച്ച് 8 ആണ് ഡല്‍ഹിയെയും മുംബൈയെയും ഇപ്പോള്‍ ബന്ധിപ്പിക്കുന്നത്. രാജസ്ഥാന്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളായ ജയ്പൂര്‍,അജ്മീര്‍,ഉദയ്പൂര്‍,അഹമദാബാദ്,വഡോദര എന്നിവ വഴിയാണ് ഈ ഹൈവേ പോകുന്നത്. തിരക്ക് കുറഞ്ഞ സ്ഥലങ്ങളിലൂടെയാകും പുതിയ അതിവേഗ പാത വരിക. നാല്‍പ്പതു സ്ഥലങ്ങളില്‍ ഒരേ സമയം ഡിസംബറില്‍ അതിവേഗ പാത പണി തുടങ്ങും.
ബഹുരസമാണ് ഈ ഹോട്ടല്‍ വിശേഷങ്ങള്‍
ചില യാത്രകളെ അവിസ്മരണീയമാക്കുന്നത് നാം താമസിക്കുവാന്‍ തിരഞ്ഞെടുക്കുന്ന ഇടങ്ങളാണ്. അങ്ങനെയുള്ള ഇടങ്ങളാണ് നിങ്ങള്‍ അന്വേഷിക്കുന്നതെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ ദേ ഇവിടെയുണ്ട്. ഐസ് ഹോട്ടല്‍ തണുപ്പിനെ സ്നേഹിക്കുന്നവര്‍ക്കായി പണികഴിപ്പിച്ച ഹോട്ടല്‍. സ്വീഡനിലെ ലാപ്പ്ലാന്‍ഡില്‍ ജുക്കാസ്ജാര്‍വി ഗ്രാമത്തിലാണ് ഐസ് ഹോട്ടല്‍ ഉള്ളത്. വര്‍ഷാവര്‍ഷം പുതുക്കി പണിയുന്ന ഹോട്ടല്‍ പൂര്‍ണമായും മഞ്ഞ് കൊണ്ടാണ്. ഹോട്ടല്‍ കോസ്റ്റ് വെര്‍ദ ബോയിംങ് വിമാനത്തില്‍ താമസിക്കാന്‍ അവസരം കിട്ടിയാല്‍ ആരാണ് ഉപേഷിക്കുന്നത്. കോസ്റ്ററിക്കയിലെ മാനുവല്‍ അന്റോണിയോ നാഷണല്‍ പാര്‍ക്കിലാണ് ഹോട്ടല്‍ കോസ്റ്റ് വെര്‍ദെ. 1965ലെ ബോയിംങ് 727 വിമാനത്തില്‍ ഒരുക്കിയിരിക്കുന്ന ടു ബെഡ് റൂം സ്യൂട്ടാണ് ഇവിടെയുള്ളത്. റെയ്ന്‍ ഫോറസ്റ്റിന്റെ മനോഹരമായ കാഴ്ചയും ഈ ഹോട്ടല്‍ സമ്മാനിക്കുന്നു. ബുക്ക് ആന്‍ഡ് ബെഡ് വായനയാണോ ഇഷ്ട വിനോദം എങ്കില്‍ ടോക്കിയോയിലെ ബുക്ക് ആന്‍ഡ് ബെഡിലേക്ക് പോകാം. ബുക്കുകള്‍ നിറഞ്ഞ ലൈബ്രറി ഷെല്‍ഫുകള്‍ക്ക് പിന്നില്‍ അതിഥികള്‍ക്ക് താമസിക്കുവാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. ടോക്കിയോയിലാണ് ഈ വിചിത്ര ഹോട്ടല്‍ ഉള്ളത്. ലാ ബെലഡെ ഡെസ് നോമെസ് ... Read more
Rajasthan Domestic Travel Mart to be held in July
Rajasthan Department of Tourism, in association with Federation of Hospitality and Tourism of Rajasthan (FHTR), is planning to organize ‘Rajasthan Domestic Travel Mart’ 2018. The three-day event is scheduled to be held at the B.M. Birla Auditorium in Jaipur on July 20 and 22. The DoT and FHTR Memorandum of Understanding (MoU) was signed between the Additional Director Tourism, Sanjay Pande and Bhim Singh, President, FHTR, at an event held at Hotel ITC Rajputana, Sheraton, Jaipur in the presence of Nihal Chand Goel, Chief Secretary of Rajasthan. “The primary objective of ‘Rajasthan Domestic Travel Mart’ is to exclusively focus on the domestic tourists from ... Read more
Space X to replace long-haul flights with rockets
The long-haul flights have been a headache for travellers, as it is tiring and time-consuming for international business travellers. Space X, the American aerospace manufacturer, owned and operated by Elon Musk has found a solution. The company would introduce rocket technology in long-haul flights within the next 10 years. Gwynne Shotwell, the company’s chief operating officer spoke at the TED show in Vancouver, stating that the company also aims to fly to Mars within 10 years. About 100 passengers in one stretch can be filled inside a Big Falcon Rocket, that can commute travellers from London to Shanghai within half ... Read more
Maharashtra to promote Medical & Wellness tourism at ATM 2018
Maharashtra Tourism Development Corporation (MTDC) said it is planning to promote Maharashtra as the preferred destination for Medical and Wellness tourism at the Arabian Travel Market (ATM) 2018, which will be held at the Dubai World Trade Centre from 22-25 April 2018. MTDC will showcase the essence of the state and its spectacular touristic attractions and discuss strategic partnerships with tourism professionals and potential investors at ATM “I am delighted to be a part of the Arabian Travel Market 2018 that will provide MTDC a platform to showcase the potential of medical tourism in Maharashtra. While the segment is largely untapped and caters ... Read more
ചാടുന്ന മീനിനെ പിടിക്കാം , വെള്ളത്തില്‍ സൈക്കിള്‍ ചവിട്ടാം.. ഞാറയ്ക്കലേക്ക് പോരൂ ..
മീന്‍ പിടിക്കാം, ബോട്ടില്‍ ചുറ്റാം, വെള്ളത്തില്‍ സൈക്കിളോടിക്കാം..നല്ലൊരു അവധി ദിനം ആഘോഷിക്കാന്‍ തയ്യാറെടുത്തെങ്കില്‍ എറണാകുളത്തെ ഞാറയ്ക്കലേക്ക് പോരൂ. മത്സ്യഫെഡ് ഉടമസ്ഥതയിലുള്ള ഞാറയ്ക്കല്‍ ഇക്കോ ടൂറിസം ഫിഷ് ഫാം തയ്യാര്‍ പ്രത്യേകതകള്‍ 45 ഏക്കറില്‍ പരന്നു കിടക്കുകയാണ് ഞാറയ്ക്കല്‍ ഫിഷ് ഫാം. ഇതിലൂടെ ബോട്ടിംഗ് നടത്താം. ഇടയ്ക്ക് ഉയര്‍ന്നു ചാടുന്ന മീനുകളെ കാണാം. സ്പീഡ് ബോട്ട്, പെഡല്‍ ബോട്ട്, തുഴച്ചില്‍ വള്ളം, കുട്ട വഞ്ചി,കയാകിംഗ് സൗകര്യം എന്നിവ ഇവിടെയുണ്ട്. അടുത്തിടെ പുറത്തിറക്കിയ ജല സൈക്കിളാണ് പുതിയ വിസ്മയം. വാട്ടര്‍ സൈക്കിളിംഗ് അര മണിക്കൂര്‍ നേരത്തേക്ക് 200 രൂപയാണ് ചാര്‍ജ്. അരമണിക്കൂര്‍ നേരത്തെ കയാക്കിംഗിന് 150 രൂപയാണ് ചാര്‍ജ്. സൈക്കിള്‍ മാതൃകയിലുളള വാട്ടര്‍ സൈക്കിളിന് 12 അടി നീളവും, ആറ് അടി വീതിയും, നാല് അടി ഉയരവുമുണ്ട്. ഹളളുകള്‍ ഫൈബറിലും ഫ്രയിം സ്റ്റീലിലുമാണ് നിര്‍മിച്ചിരിക്കുന്നത്. ഇരുവശങ്ങളിലും പ്രൊപ്പല്ലറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ബാലന്‍സ് കിട്ടാനും, മറിയാതിരിക്കാനും ഇത് സഹായിക്കും. ആളുകളുടെ സൗകര്യത്തിനനുസരിച്ച് സീറ്റ് ഉയര്‍ത്തുകയും, താഴ്ത്തുകയും ചെയ്യാം. ... Read more
ലോകത്തിലെ അതിസുരക്ഷാ വാഹനം ട്രംപിനായി ഒരുങ്ങുന്നു
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനായി ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വാഹനം തയ്യാറാകുകയാണ്. ലോകത്തില്‍ ഏറ്റവും സുരക്ഷിതമായ വാഹനം ഉപയോഗിക്കുന്ന രാഷ്ട്രത്തലവന്മാരില് ഒരാളാണ് അമേരിക്കന്‍ പ്രസിഡന്റ് എന്നതിനാല്‍ അതീവ സുരക്ഷ സംവിധാനങ്ങളോടും നൂതന സാങ്കേതികവിദ്യയിലുമാണ് കാറിന്റെ നിര്‍മ്മാണം. മിസൈലുകളെയും രാസായുധങ്ങളെയും വരെ ചെറുക്കാനുള്ള കരുത്ത് ഈ വാഹനത്തിനുണ്ട്. ഏകദേശം 15 ലക്ഷം ഡോളര്‍ മുതല്‍ മുടക്കിലാണ് കാറിന്റെ നിര്‍മ്മാണം. അധികാരത്തിലെത്തിയ ശേഷം ട്രംപിനായി നല്‍കിയത് ഒബാമ ഉപയോഗിച്ചു കൊണ്ടിരുന്ന ബീസ്റ്റായിരുന്നു. നൂനതന സംവിധാനങ്ങളുമായി പരിഷ്കരിച്ച പുതിയ ബീസ്റ്റ് അടുത്തു തന്നെ ട്രംപിന് കൈമാറുമെന്നാണ് വിവരം. 2001 ല്‍ അധികാരത്തിലെത്തിയ ജോര്‍ജ് ബുഷാണ് ആദ്യമായി ബീസ്റ്റ് കാര്‍ ഉപയോഗിക്കുന്നത്. 2001 മുതലാണ് വിപണിയില്‍ അവതരിപ്പിക്കുന്ന ബീറ്റ്സില്‍ നിന്ന് വ്യത്യസ്തമായി പ്രസിഡന്റിന് മാത്രമായി പ്രത്യേകം കാര്‍ നിര്‍മ്മിക്കാന്‍ ജനറല്‍ മോട്ടോഴ്സ് തുടങ്ങിയത്. ഏകദേശം 100 കോടി രൂപയ്ക്കാണ് അതിനുള്ള കരാര്‍ ജനറല്‍ മോട്ടോഴ്സ് സ്വന്തമാക്കിയത്. ബാലിസ്റ്റിക്, രാസായുധ ആക്രമണങ്ങള്‍ എന്നിവയെല്ലാം ചെറുക്കാന്‍ പാകത്തിലാണ് ബീസ്റ്റുകള്‍ നിര്‍മിക്കുന്നത്. ... Read more
മിന്നല്‍ പ്രഹരമേറ്റ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം
തുടര്‍ച്ചയായി ആകാശത്ത് മിന്നല്‍ പ്രഹരിച്ചപ്പോള്‍ മുടങ്ങിയത് ഒറീസയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം. മിന്നലും ശമ്പളവും തമ്മില്‍ എന്താ ബന്ധം എന്നാവും ഇപ്പോള്‍ പലരും ചിന്തിക്കുന്നത്. എന്നാല്‍ ബന്ധമുണ്ട്. മിന്നലേറ്റ് നാലുലക്ഷം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളമാണ് മുടങ്ങിയത്. ശക്തമായ മിന്നല്‍ പ്രഹരത്തില്‍ തകര്‍ന്നു പോയത് ഹ്യൂമണ്‍ റിസോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിന്റെ സെര്‍വറാണ്. ഇതിലാണ് ജീവനക്കാരുടെ ശമ്പളം സംബന്ധിച്ച വിവരങ്ങളുള്ളത്. സെര്‍വര്‍ തകര്‍ന്നതോടെയാണ് ജീവനക്കാരുടെ ശമ്പള വിതരണം അവതാളത്തിലായത്. മാര്‍ച്ച് മാസത്തെ ശമ്പളമാണ് നല്‍കാനുള്ളതെന്ന് ഒറീസ ധനകാര്യ മന്ത്രി ശശി ഭൂഷണ് ബെഹറ പറഞ്ഞു. സെര്‍വര്‍ പുനസ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ശമ്പള വിതരണം വേഗത്തില്‍ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം ശമ്പളം മുടങ്ങിയതു കാരണം ക്ലാസ് മൂന്ന്, നാല് ജീവനക്കാര്‍ക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടായതായി ജീവനക്കാര്‍ പറഞ്ഞു.