Author: Tourism News live
29ന് ട്രെയിനുകള്‍ വൈകിയോടും
പാലക്കാട് ഡിവിഷനില്‍ റെയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ സമയം ക്രമീകരിച്ചു. ഈ മാസം 29നാണ് ട്രെയിനുകള്‍ക്ക് നിയന്ത്രണമുള്ളത്. രാവിലെ 5.55ന് തൃശ്ശൂരില്‍ നിന്നും പുറപ്പെടുന്ന തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ (56603) ഒരു മണിക്കൂര്‍ വൈകി 6.55ന് പുറപ്പെടും. 27ന് നിസാമുദ്ധീനില്‍ നിന്നും പുറപ്പെടുന്ന നിസാമുദ്ദീന്‍-തിരുവനന്തപുരം (22656) പ്രതിവാര സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് 29ന് കാരക്കാട്-ഷോര്‍ണൂര്‍ പരിധിയില്‍ 70 മിനിറ്റ് നിര്‍ത്തിയിടും. നിസാമുദ്ദീന്‍-എറണാകുളം മംഗള (12618) സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് 60 മിനിറ്റ് വൈകിയോടും.
Singapore Airlines to launch world’s longest non-stop flight
Singapore Airlines is all set to launch the world’s first non-stop flight with almost 20 hours in the air, by the end of this year. Singapore Airlines’ newest plane, the Airbus A350-900ULR will connect Singapore to New York. On April 23, the plane had its first test flight, an almost five-hour round-trip that launched from the airframer’s assembly plant in Toulouse, France. The Ultra Long-Range will be able to fly a remarkable 11,160 miles, an increase of more than 1,800 miles over the standard A350. It means that Singapore Airlines will reclaim the crown of running the world’s longest non-stop air route. ... Read more
സിനിമയിലും സീരിയലിലും ഇനി സ്ത്രീക്ക് നേരേ കയ്യോങ്ങേണ്ട.. അതിക്രമം ശിക്ഷാര്‍ഹം എന്ന് മുന്നറിയിപ്പ് വേണം
സിനിമകളിലും സീരിയലുകളിലും സ്ത്രീകള്‍ക്കെതിരായ അതിക്രമ രംഗങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ‘സ്ത്രീകള്‍ക്കെതിരായ അതിക്രമം നിയമപ്രകാരം ശിക്ഷാര്‍ഹം’ എന്ന മുന്നറിയിപ്പ് ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഷെഫിന്‍ കവടിയാര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് റീജിയണല്‍ ഓഫീസര്‍ക്കും സാംസ്‌ക്കാരിക വകുപ്പ് സെക്രട്ടറിക്കുമാണ് കമ്മീഷന്‍ ആക്റ്റിംഗ് അദ്ധ്യഷന്‍ പി. മോഹനദാസ് നിര്‍ദേശം നല്‍കിയത്. സ്ത്രീകളെ ബഹുമാനിക്കണമെന്ന ഭരണഘടനാവ്യവസ്ഥയുടെ ലംഘനമാണ് സിനിമകളിലും സീരിയലുകളിലും കാണുന്നതെന്ന് കമ്മീഷന്‍ കുറ്റപ്പെടുത്തി. ലൈംഗിക പീഡനം ഉള്‍പ്പെടെയുള്ളവ പ്രദര്‍ശിപ്പിക്കുന്നത് യുവജനങ്ങളെ വഴിതെറ്റിക്കുന്നതിന് കാരണമായേക്കാം. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം നിയമപ്രകാരം ശിക്ഷാര്‍ഹമാണ് മുന്നറിയിപ്പ് പ്രേക്ഷകരില്‍ ചലനമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കുന്ന കാര്യം കേന്ദ്രവാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് സെന്‍സര്‍ ബോര്‍ഡ് കമ്മീഷനെ അറിയിച്ചു.
dnata Travel bags 2 awards at World Travel Awards ME
dnata has bagged two prestigious awards at the World Travel Awards Middle East Gala Ceremony 2018 – for the fifth year running. dnata secured the accolade of ‘UAE’s Leading Travel Agency’ and ‘The Middle East’s Leading Business Travel Agency’. The World Travel Awards Middle East, presented at a gala dinner in Ras Al Khaimah, in front of the region’s leading travel groups, are voted on by travel and tourism professionals worldwide. They recognise commitment to service excellence which organisations receiving awards have demonstrated during the past twelve months. “It’s particularly gratifying to know our hard work and dedication to our ... Read more
വിലക്കുറച്ച് ആപ്പിള്‍: ഐഫോണ്‍ 13,400 രൂപയ്ക്ക്
സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ വിലയേറിയ ഫോണാണ് ഐഫോണ്‍. തൊട്ടാല്‍ പൊള്ളുന്ന വിലയാണ് ഉപഭോക്താക്കളെ ഐഫോണ്‍ വിപണിയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത്. എന്നാല്‍ ഇനി അങ്ങനെ മാറി നില്‍ക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ആപ്പിള്‍ 2018 വിപണിയിലിറക്കിയ മോഡല്‍ ഐഫോണുകള്‍ക്കാണ് കുറഞ്ഞ വിലയില്‍ പുറത്തിറക്കിയേക്കുമെന്ന് പുറത്തു വരുന്ന റിപ്പോര്‍ട്ട്. മൂന്ന് പുതിയ മോഡലുകളാണ് ഐഫോണ്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. 6.5 ഇഞ്ച്, 6.1 ഇഞ്ച്, 5.1 ഇഞ്ച് ഡിസ്‌പ്ലേ മോഡല്‍ ഹാന്‍ഡസെറ്റുകളാണ് അവതരിപ്പിക്കുന്നത്. ഇതില്‍ എല്‍സിഡി സ്‌ക്രീനോടു കൂടി ഇറങ്ങുന്ന ഹാന്‍ഡ്സെറ്റ് കേവലം 200 ഡോളറിന് (ഏകദേശം 13,400 രൂപ) വില്‍ക്കുമെന്നാണ് ടെക് വിദഗ്ധരുടെ പ്രവചനം. മറ്റു രണ്ടു മോഡലുകള്‍ക്കും ഒഎല്‍ഇഡി ഡിസ്പ്ലെയായിരിക്കും. ഉപയോഗിക്കുന്ന പാര്‍ട്സുകളുടെ വില കുറച്ചാണ് കുറഞ്ഞ വിലയ്ക്ക് എല്‍സിഡി ഐഫോണ്‍ പുറത്തിറക്കുക. ഒല്‍ഇഡി ഡിസ്പ്ലെയുടെ സ്ഥാനത്ത് എല്‍സിഡി ഉപയോഗിച്ചാല്‍ 50 ഡോളര്‍ വരെ നിര്‍മാണ ചിലവ് കുറയും. പുറമെ സ്റ്റീല്‍ ഫ്രെയിമുകളാണ് ഉപയോഗിക്കുക. ക്യാമറകളുടെ എണ്ണവും കുറയ്ക്കും. ഐഫോണ്‍ എല്‍സിഡി ... Read more
Emirates introduces Home Check-in in Dubai
Emirates has introduced Home Check-in, a new service which allows customers to check in for their flights from anywhere in Dubai. The service is available for customers across all classes travelling on Emirates flights. The new service enables Emirates passengers to complete the security check and check-in from the comfort of their home, hotel or office and have their luggage transported to the airport prior to their flight. An Emirates check-in agent will arrive at the preferred location to weigh and tag the bags as well as check-in the customers and issue boarding passes. Customers can then make their own ... Read more
ഉഡാന്‍ പദ്ധതി: കോഴിക്കോടിനേയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യം
നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഉഡാന്‍ പദ്ധതിയില്‍ കരിപ്പൂര്‍ വിമാനത്താവളത്തിനെ കൂടി ഉള്‍പ്പെടുത്താന്‍ അപേക്ഷ നല്‍കുമെന്ന് വിമാനത്താവള ഡയറക്ടര്‍ കെ ശ്രീനിവാസ റാവു പറഞ്ഞു. ഡയറക്ടറായി ചുമതലയേറ്റശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ നഗരങ്ങള്‍ തമ്മില്‍ ചെലവുകുറഞ്ഞ രീതിയില്‍ വിമാനസര്‍വീസുകള്‍ വഴി ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ഉഡാന്‍. നിലവില്‍ കണ്ണൂര്‍ വിമാനത്താവളത്തിന് പദ്ധതിയില്‍ അനുമതി ലഭിച്ചിട്ടുണ്ട്. രണ്ട് മാസത്തിനകം ഇടത്തരം വിമാനങ്ങള്‍ക്ക് ലാന്‍ഡിങ് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കോഴിക്കോട് വിമാനത്താവളത്തില്‍ നാല് ലക്ഷം അന്താരാഷ്ട്ര യാത്രക്കാരും 70,000 ആഭ്യന്തര യാത്രക്കാരും വര്‍ധിച്ചതായി അദ്ദേഹം വ്യക്തമാക്കി. പുതിയ ടെര്‍മിനല്‍ നിര്‍മാണം പൂര്‍ത്തിയാവാന്‍ രണ്ടുമാസംകൂടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ജെറ്റ് എയര്‍വെയ്സില്‍ ബാഗേജ് നിരക്കില്‍ ഇളവ്
കുവൈത്തില്‍ നിന്നും ഇന്ത്യയിലേയ്ക്കുള്ള ബാഗേജ് നിരക്കുകളില്‍ ഇളവു വരുത്തി. മാംഗളൂരു, കോഴിക്കോട്, കൊച്ചി തുടങ്ങിയ വിമാനത്താവളങ്ങളിലേക്കുള്ള ബാഗേജ് നിരക്കില്‍ ഇളവു വരുത്തിയതായി ജെറ്റ് എയർവെയ്സ് കുവൈത്ത് മാനേജർ ബിബിൻ ബാലകൃഷ്ണൻ അറിയിച്ചു. ഇക്കോണമിയിൽ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾക്ക് 35കിലോയും മറ്റു നിരക്കിലുള്ളവയ്ക്ക് 40 കിലോയും ബാഗേജ് അലവൻസ് അനുവദിച്ചു.നിലവിൽ എല്ലാ നിരക്കുകാർക്കും 30കിലോയാണ് ബാഗേജ് അനുവദിക്കുന്നത്. അധിക ബാഗേജ് നിരക്കിലും കുറവ് വരുത്തിയിട്ടുണ്ട്. നിലവിൽ ഒരു കിലോഗ്രാം അധിക ബാഗേജിന് ഏഴു ദിനാർ ഈടാക്കുന്നുണ്ട്. പുതിയ നിരക്കനുസരിച്ച് അഞ്ച് കിലോഗ്രാം അധിക ബാഗേജിന് 11 ദിനാറും 10കിലോഗ്രാമിന് 14 ദിനാറും 15 കിലോഗ്രാമിന് 24 ദിനാറും 20 കിലോഗ്രാമിന് 28 ദിനാറുമാകും നിരക്ക്.
Kerala’s Kochi is very safe for tourists
Kochi, also known as the Queen of the Arabian Sea, is a major port city located on the south-west coast of India. The city, with its pristine lakes, beaches, Fests, Art and Architecture attracts a wide number of inbound foreign tourist arrival annually. As per the Kochi Police, the city records zero crime rates against foreign tourists for the past two years, which marks Kochi as a safe destination to enjoy holidays. “For the past few months, no crimes against foreigners have been reported,” said DCP (Crimes and Administration) A R Premkumar. Additionally, the city also hosts India’s first tourism police ... Read more
പാലക്കാട് ഗ്രാമീണ ടൂറിസം പദ്ധതിയുമായി ഡിടിപിസി
ഗ്രാമങ്ങളുടെ സൗന്ദര്യവും പാരമ്പര്യവും ആസ്വദിക്കാനും അറിയാനും വിനോദസഞ്ചാരത്തിന്റെ സാധ്യതകള്‍ തുറന്ന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍. പാലക്കാടന്‍ ഗ്രാമങ്ങളുടെ തനിമ ചോരാതെ നാട്ടുവഴികളിലൂടെയുള്ള സഞ്ചാരം വിനോദസഞ്ചാരികള്‍ക്ക് അനുഭവഭേദ്യമാക്കാനാണ് ജില്ലാ വിനോദസഞ്ചാര വികസന കൗണ്‍സില്‍ ശ്രമിക്കുന്നത്. ഗ്രാമങ്ങളെ അറിയുക, ഗ്രാമങ്ങളുടെ ചരിത്രം പഠിക്കുക, പരമ്പരാഗത തൊഴിലും ഉപജീവനങ്ങളും പരിചയപ്പെടുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. കഴിഞ്ഞമാസം 25 അംഗ വിദേശ സംഘങ്ങളുമായി ഗ്രാമങ്ങളിലൂടെ പാലക്കാട് ഡി ടി പി സി യാത്ര നടത്തിയിരുന്നു. അപൂര്‍വ വാദ്യോപകരണങ്ങളും നെയ്ത്തും പാലക്കാടിന്റെ പ്രത്യേകതകളാണ്. ഇവയൊക്കെ പഠിക്കാന്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി ഗ്രാമങ്ങളെ കോര്‍ത്തിണക്കുന്ന ഉത്തരവാദിത്ത ടൂറിസവും ആരംഭിച്ചു. ചെണ്ടയും മദ്ദളവും ഇടയ്ക്കയും നിര്‍മിക്കുന്ന പെരുവെമ്പ്, ലോക പൈതൃകഗ്രാമമായി പ്രഖ്യാപിച്ച് നവീകരിച്ച കല്‍പ്പാത്തി, കഥകളി പാഠ്യപദ്ധതിയായി ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ സ്‌കൂള്‍ സ്ഥിതിചെയ്യുന്ന വെള്ളിനേഴി എന്നീ ഗ്രാമങ്ങളെ കോര്‍ത്തിണക്കി ഒരു ദിവസത്തെ സന്ദര്‍ശനത്തിന് ഡിടിപിസി പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതോടൊപ്പം ഡാമുകള്‍ കേന്ദ്രീകരിച്ചും വിനോദസഞ്ചാര മേഖല വികസിപ്പിക്കാന്‍ ഡിടിപിസി ലക്ഷ്യമിടുന്നുവെന്ന് ... Read more
ലിഗയെ കണ്ടെത്താന്‍ തീവ്രശ്രമം നടത്തി; ആരോപണങ്ങള്‍ക്ക് മന്ത്രി കടകംപള്ളിയുടെ മറുപടി ; ടൂറിസം പൊലീസിന്‍റെ എണ്ണം കൂട്ടാനും തീരുമാനം
ഐറിഷ് സഞ്ചാരി ലിഗ സ്ക്രോമാനെ കണ്ടെത്താന്‍ പൊലീസ് ആവുംമട്ടു ശ്രമിച്ചിരുന്നെന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. നാല്‍പ്പതു ദിവസമായി ഐജിയുടെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. ടൂറിസം സെക്രട്ടറിയും ഡയറക്ടറുമൊക്കെ ലിഗയുടെ സഹോദരിയോട് കാര്യങ്ങള്‍ അന്വേഷിച്ചു. വിഷയം രാഷ്ട്രീയവല്ക്കരിക്കാനാണ്ചിലരുടെ ശ്രമമെന്നും മന്ത്രി പറഞ്ഞു. അശ്വതി ജ്വാലക്ക് മറുപടി തിരുവനന്തപുരത്ത് സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്ന അശ്വതി ജ്വാലയെ തനിക്കു നല്ല പരിചയമുണ്ട്. മുഖ്യമന്ത്രിയെ കാണാന്‍ അവസരം ഒരുക്കിത്തരണം എന്നു ആ കുട്ടിക്ക് തന്നെ ഫോണില്‍ വിളിച്ചു ആവശ്യപ്പെടാമായിരുന്നു. ഒരിക്കല്‍ പോലും ആ കുട്ടി അങ്ങനെ ചെയ്തില്ല. ഡിജിപിയെ കണ്ടപ്പോള്‍ അനുകൂല പ്രതികരണം ഉണ്ടായില്ല എന്ന് ഇപ്പോള്‍ അശ്വതി പറയുന്നു. ഡിജിപിക്കും മുകളില്‍ കേരളത്തില്‍ ആളില്ലേ എന്നും അതറിയാത്ത പൊതുപ്രവര്‍ത്തക അല്ലല്ലോ അശ്വതി എന്നും മന്ത്രി ചോദിച്ചു. ടൂറിസം പോലീസിനെ കൂടുതല്‍ വിന്യസിക്കും കോവളം അടക്കം സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളില്‍ കൂടുതല്‍ ടൂറിസം പൊലീസിനെ വിന്യസിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ടൂറിസം ... Read more
കോഴിക്കോട്ടു നിന്നും ഇടത്തരം വലിയ വിമാനങ്ങള്‍ പറന്നേക്കും
കോഴിക്കോട്ടുനിന്ന് ഇടത്തരം വലിയ വിമാനങ്ങൾ രണ്ടു മാസത്തിനകം സർവീസ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പുതുതായി ചുമതലയേറ്റ എയർപോർട്ട് ഡയറക്ടർ കെ ശ്രീനിവാസ റാവു. ഇടത്തരം വലിയ വിമാനങ്ങളുടെ സർവീസ് നടത്താന്‍ സൗദി എയർലൈൻസ് മുന്നോട്ടു വന്നിരുന്നു. ഇതിന്‍റെ പഠന റിപ്പോർട്ട് എയർപോർട്ട് അതോറിറ്റി ഡൽഹി കേന്ദ്രത്തിന്‍റെ പരിഗണനയിലാണ്. റിപ്പോര്‍ട്ട് ഉടന്‍ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനു കൈമാറും. അനുമതി ലഭിച്ചാൽ കോഴിക്കോട്ടുനിന്ന് ഇടത്തരം വലിയ വിമാനങ്ങൾ സർവീസ് ആരംഭിക്കും. അതേസമയം വിമാനത്താവളത്തില്‍ അറ്റകുറ്റ പണികള്‍ പുരോഗമിക്കുകയാണ്. നിർമാണത്തിലിരിക്കുന്ന ആഗമന ടെർമിനൽ രണ്ടു മാസത്തിനകം സമർപ്പിക്കും. കാർ പാർക്കിങ് സൗകര്യവും സമാന്തര റോഡും ഉണ്ടാക്കുന്നതിനുള്ള സ്ഥലമെടുപ്പ് സംസ്ഥാന സർക്കാറിന്‍റെ പരിഗണനയിലാണ്. ഗൾഫ് രാജ്യങ്ങളിലേക്ക് എന്ന പോലെ ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിലേക്കു കൂടി കോഴിക്കോട്ടുനിന്നു സർവീസ് തുടങ്ങണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഇക്കാര്യവും കേന്ദ്രം പരിഗണിക്കും. വിമാനക്കമ്പനികളാണ് അതിനായി മുന്നോട്ടു വരേണ്ടത്. നേരത്തേ ഈ സെക്ടറുകളിൽ സര്‍വീസ് നടത്താന്‍ കമ്പനികൾ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ സാധ്യമായില്ലെന്ന് ... Read more
ഡിഎന്‍എ ഫലം പുറത്ത്: മൃതദേഹം ലിഗയുടേത് തന്നെ
തിരുവനന്തപുരം വാഴമുട്ടത്ത് കണ്ടല്‍ക്കാട്ടില്‍ കണ്ടെത്തിയ മൃതദേഹം ലിഗയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു. ഡി .എന്‍ .എ ഫലം പുറത്തു വന്നതോടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സഹോദരിയുടെ രക്ത സാമ്പിളുമായി താരതമ്യം ചെയ്താണ് പരിശോധന നടത്തിയത്. മൃതദേഹത്തിന്റെ പഴക്കം കാരണമാണ് പരിശോധന ഫലം വൈകിയതെന്ന് തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധികൃതര്‍ പറഞ്ഞു. കോടതി വഴി പരിശോധന ഫലം ഇന്നു തന്നെ പൊലീസിന് കൈമാറും. ലിഗ ശ്വാസം മുട്ടിയാണ് മരിച്ചതെന്ന ഫോറന്‍സിക് വിദഗധരുടെ നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അതേ സമയം കോവളത്ത് നിന്ന് കഴിഞ്ഞ ഒരു മാസത്തിനിടെ കാണാതായവരുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു വരികയാണ്. യഥാര്‍ത്ഥ പ്രതിയെ പിടിക്കുന്നത് വരെ ലിഗയുടെ സഹോദരി ഇന്ത്യ വിട്ടു പോകില്ലെന്ന് പറഞ്ഞു.
ഇന്‍സ്റ്റാഗ്രാമില്‍ ഒരേസമയം ഒന്നില്‍ കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവെക്കാം
ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ക്ക് ഇനിമുതല്‍ ഒന്നിലധികം ചിത്രങ്ങളും വീഡിയോകളും ഒരേ സമയം പങ്കുവെക്കാം. അപ്‌ലോഡ് ചെയ്യുന്നതിന് മുമ്പ് തിരഞ്ഞെടുത്ത ചിത്രങ്ങളുടേയും വീഡിയോകളുടെയും പ്രിവ്യൂ കാണാനും സാധിക്കും. ഇതിനായി ഇന്‍സ്റ്റാഗ്രാം ഗാലറിയില്‍ വലത് വശത്ത് മുകളിലായി ഒരു പുതിയ ഐക്കണ്‍ കാണാം. അത് ക്ലിക്ക് ചെയ്തതിന് ശേഷം പത്ത് ചിത്രങ്ങളോ വീഡിയോകളോ തിരഞ്ഞെടുക്കുക. ശേഷം എഡിറ്റ് സ്‌ക്രീനില്‍ താഴെയായി തിരഞ്ഞെടുത്തവയുടെ പ്രിവ്യൂ കാണാന്‍ സാധിക്കും. ഒരോ ചിത്രങ്ങളും വെവ്വേറെ തിരഞ്ഞെടുത്ത് സ്റ്റിക്കറുകള്‍, ടെക്സ്റ്റ് ഉള്‍പ്പടെയുള്ള മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കും. എഡിറ്റിങ് കഴിഞ്ഞ് നെക്സ്റ്റ് അമര്‍ത്തിയാല്‍ ഓരോ ചിത്രങ്ങളായി തിരഞ്ഞെടുത്ത ക്രമത്തില്‍ അപ്ലോഡ് ചെയ്യപ്പെടും. കൂടാതെ ചിത്രങ്ങളില്‍ നല്‍കുന്ന ലൊക്കേഷന്‍ സ്റ്റിക്കറുകള്‍ ചേര്‍ക്കുന്നത് ഇന്‍സ്റ്റാഗ്രാം കൂടുതല്‍ ലളിതമാക്കിമാറ്റി. ചിത്രം എടുത്ത സ്ഥലത്തിന് അടുത്തുള്ള സ്ഥലങ്ങളെല്ലാം ലൊക്കേഷന്‍ സ്റ്റിക്കറില്‍ വരും. സ്ഥലങ്ങളുടെ പേര് അറിയില്ലെങ്കില്‍ അവ തിരിച്ചറിയാന്‍ ഇത് ഉപയോക്താക്കളെ സഹായിക്കും. ഇന്‍സ്റ്റാഗ്രാമിന്‍റെ ആന്‍ഡ്രോയിഡ് ഐഓഎസ് പതിപ്പുകളില്‍ പുതിയ മാറ്റങ്ങള്‍ ലഭ്യമാണ്.
Airport Authority to upgrade Goan airports
Airport Authority of India (AAI) to invest over Rs 400 crores, as part of boosting tourism and enabling new infrastructure facility at Goa’s major airport Dabolim. The major facelift programs include the expansion of the current passenger terminal, creating new parking space. Additionally, the AAI is also planning to build new Rs 3,000 crore worth airport at Mopa in North Goa. Dabolim airport has a huge potential in catering tourism to the state, as it handles over 7.5 million commuters annually. Also, it is the 12th airport to have an airport operations control centre (AOCC), that provides real-time flight operations. ... Read more