Author: Tourism News live
രാജ്യത്തെ മനോഹര റെയില്‍വേ സ്‌റ്റേഷനുകളായി ചന്ദ്രാപുര്‍, ബല്ലാര്‍പുര്‍
ചന്ദ്രാപുര്‍ ജില്ലയിലെ ചന്ദ്രാപുര്‍, ബല്ലാര്‍പുര്‍ റെയില്‍വേ സ്റ്റേഷനുകളെ രാജ്യത്തെ എറ്റവും മനോഹര സ്റ്റേഷനുകളായി റെയില്‍വേ മന്ത്രാലയം തിരഞ്ഞെടുത്തതായി ധനമന്ത്രി സുധീര്‍ മുന്‍ഗന്‍തിവാര്‍ അറിയിച്ചു. ജില്ലയുടെ രക്ഷാകര്‍തൃമന്ത്രി കൂടിയാണ് മുന്‍ഗന്‍തിവാര്‍. ഒരുവര്‍ഷം മുന്‍പാണ് ഇരുസ്റ്റേഷനുകളും മോടിപിടിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. നാഗ്പുരിലെ ചിത്രകലാ മഹാവിദ്യാലയത്തില്‍ നിന്നുള്ള ആര്‍ട്ടിസ്റ്റുകളുടെ സംഭാവനയാണ് പ്രധാനം. ബല്ലാര്‍പുര്‍ സ്റ്റേഷനിലെ ചവിട്ടുപടികളിലുള്ള കടുവയുടെ ചിത്രം ഒട്ടേറെപ്പേരെ ആകര്‍ഷിക്കുന്നു. ‘കടുവ’യുമൊത്തുള്ള സെല്‍ഫിയെടുക്കാതെ യാത്രക്കാരാരും ഇവിടെനിന്നു പോകാറില്ലെന്നും മുന്‍ഗന്‍തിവാര്‍ പറഞ്ഞു. ഇരുസ്റ്റേഷനുകളും കൈവരിച്ച നേട്ടത്തെക്കുറിച്ചു മന്ത്രി പീയുഷ് ഗോയല്‍ തന്നെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചെന്ന് മുന്‍ഗന്‍തിവാര്‍ പറഞ്ഞു.
Exhibition on Indian Civilisation at National Museum
The Minister of State for Culture(I/c) and Minister of State for Environment, Forest and Climate Change, Dr. Mahesh Sharma inaugurates the Exhibition ‘India and the World: A History in Nine Stories’ -an extensively collaborative effort of the British Museum, London; National Museum, New Delhi; and Chhatrapati Shivaji Maharaj Vastu Sangrahalaya (CSMVS), Mumbai with the active support of the Culture Ministry. The Exhibition will be inaugurated at 5.00 PM, at the National Museum auditorium, New Delhi. The exhibition chronologically encapsulates the evolution of Indian civilization since antiquity and its interconnectedness with the outside world through a raft of exquisite artefacts from ... Read more
ഈ മാസം ഒമ്പതു മുതല്‍ കേരളത്തില്‍ കൂടുതല്‍ വേനല്‍മഴ
ഈ മാസം ഒമ്പതു മുതല്‍ കേരളത്തില്‍ കൂടുതല്‍ വേനല്‍മഴ കിട്ടുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഒമ്പതാം തിയ്യതിയോടെ ശ്രീലങ്കയ്ക്ക് കിഴക്കുഭാഗത്ത് അന്തരീക്ഷച്ചുഴി രൂപപ്പെടാനിടയുണ്ട്. ഇത് കന്യാകുമാരി തീരത്ത് എത്തുന്നതോടെ കേരളത്തില്‍ നല്ല മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ വിലയിരുത്തല്‍. അതേസമയം, ഉത്തരേന്ത്യയില്‍ വീശിയടിച്ച കനത്തകാറ്റിലും മഴയിലും 125 പേര്‍ മരിച്ചു. 200ല്‍ കൂടുതല്‍ ആളുകള്‍ക്ക് പരിക്കുണ്ട്. ഉത്തർപ്രദേശിലെ ചില ഭാഗങ്ങളിലും രാജസ്ഥാനിലും ശക്തിയായ പൊടിക്കാറ്റ് വീണ്ടും വീശിയടിക്കുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ നിര്‍ദേശം തുടരുകയാണ്. രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കാറ്റും മഴയും കൂടുതല്‍ നാശം വിതച്ചത്.
Railways to increase frequency of Gorakhpur- AnandViharHumsafar train
Considering the huge demand of passengers on Delhi – Gorakhpur sector, Ministry of Railways has decided to increase the frequency of Gorakhpur – AnandViharHumsafar Express from 3 days to daily. Train No 12571/12572 Gorakhpur AnandViharHumsafar Express via Barhni will now be extended from 2 days to 4 days & Train No. 12595/12596 Gorakhpur Anand Vihar Humsafar Express via Basti will now be extended from 1 day to 3 days a week. Manoj Sinha, Minister of State for Communications (I/C) and Minister of State for Railways, along with local public representatives will flag off the special Train No. 02571 Gorakhpur- Anand ... Read more
കേരളത്തിലേക്കുള്ള ട്രെയിനുകള്‍ ഇന്ന് റൂട്ട് മാറി ഓടും
ആര്‍ക്കോണം യാഡില്‍ ട്രാക്കിന്റെ വളവു കുറയ്ക്കുന്ന പണികള്‍ നടക്കുന്നതിനാല്‍ കേരളത്തിലേക്കുള്ള വിവിധ ട്രെയിനുകളുടെ റൂട്ടില്‍ ഇന്നും മാറ്റം വരുത്തിയെന്ന് ദക്ഷിണ റെയില്‍വേ. ഇന്നു സര്‍വീസ് നടത്തുന്ന ചില ട്രെയിനുകള്‍ റൂട്ടുമാറ്റി സര്‍വീസ് നടത്തുന്നതിനാല്‍ സ്ഥിരമായി നിര്‍ത്തുന്ന ചില സ്റ്റേഷനുകളില്‍ എത്തില്ല. നാളെ രാവിലെ ചെന്നൈയില്‍ എത്തിച്ചേരേണ്ട ട്രെയിനുകള്‍ റൂട്ടു മാറി അധികദൂരം സഞ്ചരിക്കേണ്ടി വരുന്നതിനാല്‍ വൈകാനും സാധ്യതയുണ്ട്. തിരുവനന്തപുരത്തുനിന്നു പുറപ്പെടുന്ന തിരുവനന്തപുരം-ചെന്നൈ സെന്‍ട്രല്‍ മെയിന്‍ (12624) ജോലാര്‍പേട്ട, കാട്പാടി, തിരുവണ്ണാമലൈ, വില്ലുപുരം, ചെന്നൈ എഗ്മൂര്‍ റൂട്ടില്‍ വഴിതിരിച്ചു വിടും. ആവഡി, പെരുമ്പൂര്‍ എന്നിവിടങ്ങളില്‍ ട്രെയിന്‍ നിര്‍ത്തില്ല. വില്ലുപുരം, താമ്പരം, എഗ്മൂര്‍ സ്റ്റേഷനുകളില്‍ രണ്ടു മിനിറ്റ് സ്റ്റോപ്പുണ്ട്. മംഗളൂരുവില്‍നിന്നു പുറപ്പെടുന്ന മംഗളൂരു-ചെന്നൈ സെന്‍ട്രല്‍ മെയില്‍ (12602) ഈറോഡ്, കരൂര്‍, തിരുച്ചിറപ്പള്ളി, ചെന്നൈ എഗ്മൂര്‍ റൂട്ടില്‍ വഴിതരിച്ചു വിടും. സേലം, ജോലാര്‍പേട്ട്, കാട്പാടി, വാലാജി റോഡ്, ആര്‍ക്കോണം, തിരുവള്ളൂര്‍, പെരമ്പൂര്‍ എന്നിവിടങ്ങളില്‍ നിര്‍ത്തില്ല. വില്ലുപുരം, താമ്പരം, എഗ്മൂര്‍ സ്റ്റേഷനുകളില്‍ രണ്ടു മിനിറ്റ് സ്റ്റോപ്പുണ്ട്. ഗോരഖ്പൂര്‍-തിരുവനന്തപുരം ... Read more
സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ബിഎസ്എന്‍എല്‍ സേവനം ലഭ്യമാക്കി
സൗദി അറേബ്യയിലെ ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് റോമിംഗ് സൗകര്യം ലഭ്യമാക്കി ബിഎസ്എന്‍എല്‍. പ്രീപെയ്ഡ് മൊബൈല്‍ വരിക്കാര്‍ക്കാണ് റോമിംഗ് സൗകര്യം ലഭ്യമാക്കിയത്. സൗദിയിലെ പ്രമുഖ ടെലികോം സേവനദാതാവായ സെയ്നുമായി സഹകരിച്ചാണ് ബിഎസ്എന്‍എല്‍ ഈ സേവനം ലഭ്യമാക്കുന്നത്. ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ പി ടി മാത്യുവാണ് ഇക്കാര്യം അറിയിച്ചത്. മൊബൈല്‍ നെറ്റ്‌വര്‍ക്ക് വികസനത്തിന്‍റെ ഭാഗമായി പുതിയ 710 4ജി മൊബൈല്‍ ബിടിഎസ് ടവറുകളും 1050 3ജി ബിടിഎസ് ടവറുകളും 150 2ജി ബിടിഎസ് ടവറുകളും സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും ഈ വര്‍ഷം ഡിസംബര്‍ മാസത്തിനകം പദ്ധതി പൂര്‍ത്തീകരിക്കാനാകുമെന്നും പിടി മാത്യൂ പറഞ്ഞു. ഫൈബര്‍ ടു ഹോം സാങ്കേതിക വിദ്യ ഉപയോഗിച്ച് 100 എംബിപിഎസ് വേഗത വരെയുള്ള ഇന്‍റര്‍നെറ്റ് സേവനം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനുള്ള സൗകര്യം സംസ്ഥാനത്തുള്ള എല്ലാ എക്‌സ്‌ചേഞ്ചുകളിലും ബിഎസ്എന്‍എല്‍ നടപ്പാക്കും. ഈ സാമ്പത്തിക വര്‍ഷം ഇരുപത്തിനാലു ലക്ഷം പുതിയ മൊബൈല്‍ കണക്ഷനുകളും 1.8 ലക്ഷം ലാന്‍ഡ്‌ലൈനുകളും രണ്ടു ലക്ഷം ബ്രോഡ്ബാന്‍ഡ് കണക്ഷനുകളും ... Read more
Saudi inks deal with Vatican to build churches
Saudi Arabia was the only Gulf state with no public Christian places of worship. Saudi has entered into a deal with Vatican to build churches in the Gulf region. “This is the beginning of a rapprochement… It is a sign that the Saudi authorities are now ready to give a new image to the country,” President of the Pontifical Council for Inter-religious Dialogue Cardinal Jean-Louis Tauran, told the Vatican News website after returning from Riyadh. The agreement was was signed between local Wahhabi leaders and a Vatican cardinal to establish a cooperative relationship. The deal signed between Tauran and Sheikh Mohammed bin Abdel ... Read more
ഇന്ത്യന്‍ വിനോദസഞ്ചാരികളെ നോട്ടമിട്ട് ഖത്തര്‍: മുംബൈയില്‍ ഓഫീസ് തുറന്നു
വിനോദസഞ്ചാര മേഖലയില്‍ വികസനത്തിനൊരുങ്ങി ഖത്തര്‍. ഇന്ത്യയില്‍നിന്ന് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി മുംബൈയില്‍ ഖത്തര്‍ ടൂറിസം അതോറിറ്റി പുതിയ ഓഫീസ് തുറന്നു. ഇന്ത്യക്കാര്‍ക്ക് ഖത്തര്‍ സന്ദര്‍ശിക്കാന്‍ വിസയുടെ ആവശ്യമില്ല എന്ന തീരുമാനം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് നിലവില്‍ വന്നത്. തുടര്‍ന്ന് ഖത്തറില്‍ എത്തുന്ന ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവുണ്ടായി. ഒരുമാസത്തെ താമസത്തിനാണ് വിസ ആവശ്യമില്ലാത്തത്. രാജ്യത്തെത്തുമ്പോള്‍ ആറു മാസം കാലാവധിയുള്ള പാസ്‌പോര്‍ട്ടും റിട്ടേണ്‍ ടിക്കറ്റും വേണമെന്ന് മാത്രമാണ് നിബന്ധന. പിന്നീട് 30 ദിവസത്തേക്കുകൂടി ഈ വിസ നീട്ടാനുള്ള സംവിധാനവുമുണ്ട്. കൂടുതല്‍ ഇന്ത്യന്‍ സഞ്ചാരികളെ ആകര്‍ഷിക്കാനാണ് ഖത്തര്‍ ടൂറിസം മുംബൈയില്‍ ഓഫീസ് തുറന്നത്. ഇന്ത്യയില്‍നിന്ന് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ഇന്ത്യയിലെ പ്രതിനിധി ഓഫീസ് ഏറെ ഗുണകരമാകുമെന്ന് ഖത്തര്‍ ടൂറിസം അതോറിറ്റി മാര്‍ക്കറ്റിങ് മേധാവി റാശിദ് അല്‍ ഖുറേസ് പറഞ്ഞു. സംസ്‌കാരംകൊണ്ടും പാരമ്പര്യംകൊണ്ടും ഇന്ത്യക്കാര്‍ ഇഷ്ടപ്പെടുന്ന നിരവധി സവിശേഷതകള്‍ ഖത്തറിനുണ്ടെന്നും റാശിദ് അല്‍ ഖുറേസ് പറഞ്ഞു. ടൂറിസ്റ്റ് ഓപ്പറേറ്റര്‍മാരുമായി പങ്കാളിത്തം, ശില്‍പശാലകള്‍, ... Read more
ലേഡീസ് ഒണ്‍ലി കംപാര്‍ട്ടുമെന്റുകളുടെ നിറം മാറുന്നു
2018 സ്ത്രീ സുരക്ഷ വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ട്രെയിനുകളിലെ ലേഡീസ് ഒണ്‍ലി കംപാര്‍ട്ടുമെന്റുകളുടെ സ്ഥാനം മധ്യ ഭാഗത്തേക്ക് ആക്കാനും വ്യത്യസ്ത നിറം നല്‍കാനും റെയില്‍വേയുടെ തീരുമാനം. ലേഡീസ് ഒണ്‍ലി കോച്ചുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. ജനലുകള്‍ കമ്പിവലകൊണ്ട് മറച്ച് സുരക്ഷിതമാക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. ട്രെയിനുകളില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച് പഠനം നടത്താന്‍ റെയില്‍വേ ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. റെയില്‍വേബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലോഹാനി അധ്യക്ഷനായ ഈ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. വിവിധ റെയില്‍വേസോണുകളോട് ഈ വിഷയത്തിന്മേല്‍ അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലേഡീസ് ഒണ്‍ലി കോച്ചുകള്‍ക്ക് ഏത് നിറമാവും നല്‍കുക എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെങ്കിലും ഇത് പിങ്ക് ആകാനാണ് സാധ്യതയെന്നാണ് സൂചന.
Cox & Kings opens Morocco visa application centre in Mumbai
Cox & Kings Global Services (CKGS) has opened the new Morocco Visa Application and Information Centre in Mumbai. Mohamed Maliki, the Ambassador of the Kingdom of Morocco, inaugurated the new centre at Dalamal Towers, A Wing, 4th Floor, Unit No: 410 – 412, Free Press Journal Marg, Nariman Point, Mumbai. The company is als0 planning to open a new MVAIC in Hyderabad in June 2018. CKGS has centres in Delhi, Mumbai, Chennai and Kolkata, Ahmedabad, Pune, Goa Indore and Bangalore. CKGS is set to open a new MVAICs in Hyderabad in June 2018. “The ties between Morocco and India go ... Read more
വിദേശവനിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തിയ മാധ്യമങ്ങളെ വിമര്‍ശിച്ച് എംവി ജയരാജന്‍
വിദേശവനിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തിയ മാധ്യമങ്ങളെ വിമര്‍ശിച്ച് എംവി ജയരാജന്‍. യുവതിയുടെ വേര്‍പാടില്‍ വിഷമിക്കുമ്പോഴും മാധ്യമങ്ങള്‍ തെറ്റിദ്ധാരണ പരത്തി സര്‍ക്കാറിനെതിരേ വാര്‍ത്ത നല്‍കിയതില്‍ ക്ഷമചോദിച്ച യുവതിയുടെ സഹോദരി ഇലിസിന്‍റെ മനസ്സുപോലും മാധ്യമങ്ങള്‍ കാണിച്ചില്ലെന്ന് എംവി ജയരാജന്‍ വിമര്‍ശനമുന്നയിച്ചു. തെറ്റു ചെയ്ത മാധ്യമങ്ങള്‍ മലയാളികള്‍ക്കാകെ മാനക്കേട് വരുത്തിയെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട യുവതിയുടെ സഹോദരി ഇലീസയും സുഹൃത്തുക്കളും മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച വേളയില്‍ സര്‍ക്കാര്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുകയും മാധ്യമങ്ങള്‍ സര്‍ക്കാരിനെതിരെ തെറ്റായ പ്രചരണം നടത്തിയതില്‍ ക്ഷമചോദിക്കുകയും ചെയ്തിരുന്നു. തെറ്റായ വാർത്തകളും പ്രചാരണവും ഉണ്ടായതിൽ വിഷമിക്കേണ്ടെന്നും അതിന് പിന്നിൽ രാഷ്ട്രീയ ഉദ്ദേശ്യമാണെന്നും ദുഖകരമായ ഈ സംഭവത്തിൽ സർക്കാരിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. സർക്കാർ ലിഗയുടെ കുടുംബത്തോടൊപ്പമുണ്ടെന്നും മുഖ്യമന്ത്രി ഇലീസിനോട് പറഞ്ഞിരുന്നു.
Think Strawberries wins representation mandate for 6 products
Think Strawberries, one of the leading travel representation companies, has been appointed as the Sales, Media, Marketing and PR Representative in India for Disneyland Paris, Sharjah Commerce & Tourism Development Authority, Tourismo De Portugal and Majid Al Futtaim Group (Ski Dubai, iFly Dubai and Orbi Dubai). In addition to this, Visit Orlando and Cocoon Maldives have signed with Think Strawberries for Representation in both India and UAE. “2018 has been a terrific start for us. We are thrilled with the successful acquisition of marquee accounts, which demonstrates that Think Strawberries is future ready and recognised by some of the finest, ... Read more
Month of Adventure in Kannur from May 6
Photo Courtesy: Jinson Abraham With an aim to combine tourism promotion, entertainment, a spirit of adventure, and an awareness of healthy living and physical activity, the Kannur district administration will kick start a unique initiative, the Month of Adventure, on May 6, 2018. Four consecutive Sundays of May, beginning on May 6, would be dedicated to the promotion of various adventure events in Kannur. Kannur district sports council and the district administration organising a cycling marathon from Kannur to the Muzhappilangad beach on May 6. Anyone who has a cycle can participate in the marathon. The next Sunday, May 13, will see ... Read more
കേരള ജൈവകാര്‍ഷിക പ്രദര്‍ശനം ഇന്നുമുതല്‍ അനന്തപുരിയില്‍
കേരളത്തിന്‍റെ തനത് കാര്‍ഷിക-സാംസ്കാരിക പ്രദര്‍ശനവുമായി കാര്‍ഷികമേള തിരുവനന്തപുരത്ത്. ഇന്നുമുതല്‍ 20 വരെയാണ് സംസ്ഥാന ജൈവകാര്‍ഷിക കൂട്ടായ്മയും സെന്‍റര്‍ ഫോര്‍ ഇന്നോവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷനും സയുക്തമായി നടത്തുന്ന കാര്‍ഷികമേള പുത്തരികണ്ടം മൈതാനത്ത് നടക്കുക. പരിപാടി നടനും രാജ്യസഭാംഗവുമായ സുരേഷ്ഗോപി ഉദ്ഘാടനം ചെയ്യും. ഗ്രാമങ്ങള്‍, കാവ്, കുളം, കെട്ട് വെള്ളങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി ഒരുക്കിയിരിക്കുന്ന പവലിയനിലാണ് കാര്‍ഷികമേള നടക്കുക. ഒരുസെന്‍റ് സ്ഥലത്ത് എങ്ങനെ കൃഷിചെയ്യാം തുടങ്ങി ആധുനിക ഹൈടെക് കൃഷിരീതി വരെ മേളയില്‍ പരിചയപ്പെടുത്തും. ഗാര്‍ഹിക മാലിന്യംകൊണ്ട് മത്സ്യകൃഷി നടത്തുന്ന രീതി, തേന്‍ ഉല്‍പാദനം, പൗള്‍ട്രി ഫാം, 32 തരം ആടുകള്‍, യമു കൃഷി, വിവിധതരം വാഴകള്‍, 25 തരം ജൈവമാമ്പഴം, കാര്‍ഷിക ഉപകരണങ്ങള്‍ തുടങ്ങിയവയുടെ പ്രദര്‍ശനമാണ് മേളയില്‍ ഒരുക്കുക. കൂടാതെ നാടന്‍ വിഭവങ്ങള്‍ ലഭ്യമാകുന്ന ഭക്ഷ്യശാലയും ഒരുക്കിയിട്ടുണ്ട്. കാച്ചില്‍, ചേമ്പ്, ചേന, കൂവ, മധുരക്കിഴങ്ങ്, കപ്പ, കാന്താരി ചമ്മന്തി, മുളക് ചമ്മന്തി എന്നിവയാണ് ഭക്ഷ്യശാലയില്‍ ലഭിക്കുക.
വിദേശവനിതയുടെ കൊലപാതകം: കേരള ടൂറിസത്തെ പഠിപ്പിക്കുന്നത്
ലാത്വിയന്‍ സ്വദേശിയും അയര്‍ലണ്ട് നിവാസിയുമായ വനിത അടുത്തിടെ കോവളത്തിന് സമീപം കൊല്ലപ്പെട്ട സംഭവം കേരള ടൂറിസത്തെ ചിലത് പഠിപ്പിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികളാണ് പ്രധാനം. കേരളം വിനോദ സഞ്ചാരികള്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കാതിരുന്ന സ്ഥലമായിട്ടും ഇത്തരം സംഭവങ്ങള്‍ കേരള ടൂറിസത്തിന് തലവേദന സൃഷ്ടിക്കും. കേരള ടൂറിസത്തിന് വിദേശ വനിതയുടെ മരണം നല്‍കുന്ന പാഠമെന്ത്? ടൂറിസം ന്യൂസ് ലൈവ് പരിശോധിക്കുന്നു. മാറേണ്ട കേരളം സംസ്ഥാനത്തിന് വര്‍ഷാവര്‍ഷം 25,000 കോടി രൂപ നേടിത്തരികയും ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്യുന്ന മേഖലയാണ് ടൂറിസം. തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ ടൂറിസം മേഖലയ്ക്കു തിരിച്ചടിയാണ്.ഹര്‍ത്താല്‍ ദിനങ്ങളില്‍ വിദേശ സഞ്ചാരികള്‍ ഭക്ഷണമോ വാഹനമോ കിട്ടാതെ വലയേണ്ടി വരുമെന്ന് വിദേശ രാജ്യങ്ങളില്‍ ചിലര്‍ പ്രചരിപ്പിക്കാറുണ്ട്. ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശം സ്വാഹതാര്‍ഹാമാണ്. സര്‍വകക്ഷി യോഗം അടക്കം ഇക്കാര്യത്തില്‍ തുടര്‍ തീരുമാനം കൈക്കൊള്ളാനുള്ള നടപടികളാണ് ഇനി ആവശ്യം. മനോരമ ദിനപ്പത്രത്തിലെ എന്‍ എസ് മാധവന്‍റെ പംക്തിയില്‍ ... Read more