Author: Tourism News live
Jharsuguda airport to start operations by June
Jharsuguda Airport has received DGCA licence and said it will commence flight operations from June 14. Air Odisha, which bagged the bid, will operate flights from Jharsuguda to Bhubaneswar, Ranchi and Raipur thereby meeting the long-standing demands for air-connectivity to the Western Odisha region. The airline will use a 21-seater dual-engine Beechcraft aircraft (1900D) to operate from Jharsuguda to the three destinations under the regional connectivity scheme. “We received Jharsuguda Airport’s commercial operations licence on May 4. We are taking a month’s time before starting the operations for marketing purposes,” said an Air Odisha spokesperson. Air Odisha will operate one flight each daily ... Read more
26ന്റെ നിറവില്‍ ലേഡീസ് സ്‌പെഷ്യല്‍ ട്രെയിന്‍
ലോകത്തെ തന്നെ ആദ്യത്തെ ലേഡീസ് സ്പെഷല്‍ ട്രെയിന്‍ പശ്ചിമ റെയില്‍വേ ചര്‍ച്ച്ഗേറ്റ്, ബോറിവ്ലി സ്റ്റേഷനുകള്‍ക്കിടയില്‍ ആരംഭിച്ചിട്ട് 26 വര്‍ഷം പൂര്‍ത്തിയായി. 1992 മേയ് അഞ്ചിനാണ് ഈ സര്‍വീസ് ആരംഭിക്കുന്നത്. ആ ചരിത്ര ദിനത്തിന്റെ സ്മരണയില്‍ പൂക്കള്‍ കൊണ്ട് അലങ്കരിച്ചാണ് ഇന്നലെ ലേഡീസ് സ്പെഷല്‍ ട്രെയിനുകള്‍ എത്തിയത്. സ്ത്രീയാത്രക്കാര്‍ക്ക് തിരക്കും മറ്റു ശല്യങ്ങളും ഒഴിവാക്കി സ്വസ്ഥമായി യാത്ര ചെയ്യാനുള്ള സൗകര്യമാണ് ലേഡീസ് സ്പെഷലുകള്‍ ഒരുക്കുന്നത്. ഉദ്യോഗസ്ഥകള്‍ക്കാണ് ഇത് ഏറ്റവും അനുഗ്രഹമാകുന്നത്. നിലവില്‍ പ്രതിദിനം എട്ടു ലേഡീസ് സ്പെഷല്‍ സര്‍വീസുകള്‍ പശ്ചിമ റെയില്‍വേ നടത്തുന്നുണ്ട്. രാവിലെ ബോറിവ്ലി, ഭായിന്ദര്‍, വസായ് റോഡ്, വിരാര്‍ സ്റ്റേഷനുകളില്‍ നിന്ന് ചര്‍ച്ച്ഗേറ്റിലേക്കും വൈകിട്ട് തിരിച്ചുമാണ് സര്‍വീസുകള്‍. മധ്യറെയില്‍വേയും 1992 ജൂലൈയില്‍ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസില്‍ (സിഎസ്എംടി) നിന്ന് കല്യാണ്‍ വരെ ലേഡീസ് സ്പെഷല്‍ ട്രെയിനുമായി തുടക്കമിട്ടു. ഇപ്പോള്‍ പൂര്‍ണമായും ലേഡീസ് കോച്ചുകള്‍ ഉള്ള നാലു സര്‍വീസുകളും കൂടുതല്‍ കോച്ചുകള്‍ സ്ത്രീകള്‍ക്കായി നീക്കിവച്ച 24 സര്‍വീസുകളും മധ്യറെയില്‍വേയ്ക്കുണ്ട്.
മഹാരാജ് ആവാതെ മുംബൈ വിമാനത്താവളം
മുംബൈ വിമാനത്താവളം ഛത്രപതി ശിവാജി മഹാരാജ് രാജ്യാന്തര വിമാനത്താവളമെന്ന് പുനര്‍നാമകരണം ചെയ്യാനുള്ള സര്‍ക്കാര്‍ നിര്‍ദേശം നടപ്പായില്ല. ഛത്രപതി ശിവാജി രാജ്യാന്തര വിമാനത്താവളമെന്ന നിലവിലുള്ള പേര് മഹാരാജ് എന്നു കൂടി ചേര്‍ത്ത് പരിഷ്‌കരിക്കാനുള്ള നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ പാസാക്കി കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍, വിമാനത്താവളത്തിന്റെ പേര് മാറ്റാന്‍ നിയമതടസ്സമുണ്ടെന്നാണ് ഇതുസംബന്ധിച്ച അന്വേഷണത്തിന് ശിവാജിയുടെ പിന്‍മുറക്കാരനും ബിജെപി എംപിയുമായ സംഭാജി രാജെ ഛത്രപതിക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച മറുപടി. നിലവിലുള്ള നിയമം പേരുമാറ്റാന്‍ അനുവദിക്കുന്നില്ല, പേരുമാറ്റണമെങ്കില്‍ അതുസംബന്ധിച്ച നയരൂപീകരണം ആവശ്യമാണ്. അതുവരെ പുനര്‍നാമകരണം സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളാനാവില്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 2016 ഡിസംബറിലാണ് പുനര്‍നാമകരണത്തിനുള്ള നിര്‍ദേശം സര്‍ക്കാര്‍ കേന്ദ്രത്തിന് അയച്ചത്.
Haripurdhar to be developed as tourist destination
The government of Himachal Pradesh is planning to promote tourism at Haripurdhar in Sirmaur district. The state government will request the Central Government to include it under the Swadesh Darshan Programme. The Chief Minister Jai Ram Thakur elaborated the governments plans at the closing ceremony of the three-day Mata Bhangayani Mela at Haripurdhar. Thakur said the area had immense tourism potential and basic facilities would be provided to devotees at the Mata Bhangayani temple complex. “With over 90 per cent of the state’s population residing in the rural areas, the government is keen to develop these,” he added. He said ... Read more
സെന്‍ട്രല്‍- നെഹ്‌റു പാര്‍ക്ക് മെട്രോ രണ്ടാഴ്ചയ്ക്കുള്ളില്‍
ചെന്നൈ നഗരം കണ്ണുനട്ട് കാത്തിരിക്കുന്ന രണ്ടു മെട്രോ പാതകളിലൂടെ ട്രെയിന്‍ ഓടാന്‍ ഇനി അധികം വൈകില്ലെന്നു സൂചന. റെയില്‍വേ യാത്രക്കാര്‍ക്കു വന്‍തോതില്‍ ഗുണംചെയ്യുന്ന ചെന്നൈ സെന്‍ട്രല്‍- നെഹ്‌റു പാര്‍ക്ക്, ലിറ്റില്‍ മൗണ്ട് – എജി ഡിഎംഎസ് പാതകളില്‍ ഒരു മാസത്തിനുള്ളില്‍ ട്രെയിന്‍ ഓടിത്തുടങ്ങും. ഇതില്‍ സെന്‍ട്രല്‍- നെഹ്‌റു പാര്‍ക്ക് പാത രണ്ടാഴ്ചയ്ക്കുള്ളില്‍ ജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്നാണ് മെട്രോ അധികൃതര്‍ നല്‍കുന്ന സൂചന. പലതവണ മാറ്റിവച്ച ശേഷമാണു ചെന്നൈ സെന്‍ട്രല്‍ നെഹ്‌റു പാര്‍ക്ക് പാത ഗതാഗതത്തിനായി തുറക്കുന്നത്. കഴിഞ്ഞ മാസം അവസാനത്തോടെ ട്രെയിന്‍ ഓടുമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും അതു നടന്നില്ല. മെട്രോ സ്റ്റേഷനുകളിലെ ചില പണികള്‍ പൂര്‍ത്തിയാകാത്തതാണു വൈകാന്‍ കാരണം. ചെന്നൈ മെട്രോയ്ക്കു കീഴില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാരെത്തുന്ന സ്റ്റേഷനുകളിലൊന്നായി ചെന്നൈ സെന്‍ട്രല്‍ മാറും. അതിനാല്‍, എല്ലാ സംവിധാനങ്ങളും പൂര്‍ണമായതിനു ശേഷം ഉദ്ഘാടനം മതിയെന്നാണു തീരുമാനം. അവധിക്കാലമായതിനാല്‍ മെട്രോയിലെ യാത്രക്കാരുടെ എണ്ണം വന്‍ തോതില്‍ കൂടിയിട്ടുണ്ട്. നിലവില്‍ ദിനംപ്രതി 28000 പേര്‍ വരെ യാത്ര ... Read more
ട്രെയിന്‍ റൂട്ട് മാറ്റം തുടരുന്നു
ആര്‍ക്കോണം യാഡില്‍ ട്രാക്കിന്റെ വളവു കുറയ്ക്കുന്ന ജോലികള്‍ തുടരുന്നതിനാല്‍ ഇന്നും ഈ റൂട്ടില്‍ ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണമുണ്ടാകുമെന്നു ദക്ഷിണ റെയില്‍വേ അറിയിച്ചു. ബെംഗളൂരു, കോയമ്പത്തൂര്‍ റൂട്ടിലുള്ള മിക്ക ട്രെയിനുകളും റദ്ദാക്കിയതിനാല്‍ മറ്റു ട്രെയിനുകളില്‍ തിരക്കു കൂടാനും സാധ്യതയുണ്ട്. ഇന്നലെ വൈകിട്ട് അഞ്ചിനു ചെന്നൈയില്‍ നിന്നു പുറപ്പെടേണ്ട ചെന്നൈ സെന്‍ട്രല്‍-മംഗളൂരു എക്‌സ്പ്രസ് (12685) രാത്രി 10.15നും രാത്രി 8.55നു പുറപ്പെടേണ്ട ആലപ്പി എക്‌സ്പ്രസ് (22639) രാത്രി 11നുമാണു യാത്ര തിരിച്ചത്. ഇരു ട്രെയിനുകളും ചെന്നൈ എഗ്മൂര്‍, വില്ലുപുരം, കാട്പാടി റൂട്ടില്‍ വഴിതിരിച്ചു വിട്ടതിനാലും വൈകി യാത്ര പുറപ്പെട്ടതിനാലും ഇന്നു കേരളത്തില്‍ വൈകിയേ എത്തൂ. ഇന്നു കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന മറ്റു ട്രെയിനുകളുടെ റൂട്ടിലും സ്റ്റോപ്പുകളിലുമുള്ള മാറ്റങ്ങള്‍ ചുവടെ. സില്‍ചാര്‍-തിരുവനന്തപുരം എക്‌സ്പ്രസ് (12508) ഗുണ്ടൂര്‍, റെനിഗുണ്ട, മേല്‍പാക്കം, ജോലാര്‍പേട്ട റൂട്ടില്‍ വഴിതിരിച്ചു വിടും. ചെന്നൈ സെന്‍ട്രല്‍, ആര്‍ക്കോണം സ്റ്റേഷനുകളില്‍ നിര്‍ത്തില്ല. തിരുത്തണ്ണിയില്‍ രണ്ടു മിനിറ്റ് നിര്‍ത്തും. ധന്‍ബാദ്-ആലപ്പുഴ എക്‌സ്പ്രസ് (13351) ഗുണ്ടൂര്‍, റെനിഗുണ്ട, മേല്‍പാക്കം, ... Read more
തേക്കടിയില്‍ സത്രം ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു
തേക്കടിയുടെ ഭംഗി നുകരാന്‍ എത്തുന്ന സഞ്ചാരികള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്ന സത്രം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു. ദിനംപ്രതി സഞ്ചാരികളുെട എണ്ണം വര്‍ധിച്ചു വരുന്ന ഇടമാണ് തേക്കടി. സത്രം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ തദ്ദേശവാസികള്‍ക്ക് കൂടുതല്‍ തെഴിലവസരങ്ങള്‍ സൃഷിടിക്കാനും അടിസ്ഥാന വികസന രംഗത്ത് മുന്നേറുവാനും സാധിക്കും. സത്രം പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം തിങ്കളാഴ്ച്ച രാവിലെ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. ത്രിതല പഞ്ചായത്ത് സാരഥികളും, രാഷ്ട്രീയ സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുന്ന പരിപാടി ഇ എസ് ബിജിമോള്‍ എം എല്‍ എയുടെ അദ്ധ്യക്ഷതയിലാണ് നടക്കുന്നത്. ചടങ്ങില്‍ മുഖ്യാതിഥി ഇടുക്കി എം പി ജോയ്‌സ് ജോര്‍ജ്ജാണ്.
പാഞ്ചാലിമേട് കൂടുതല്‍ സൗകര്യങ്ങളോട് ഒരുങ്ങുന്നു
ദിനംപ്രതി സഞ്ചാരികളുടെ എണ്ണം കൂടി വരുന്ന പാഞ്ചാലിമേട്ടില്‍ സഞ്ചാരികള്‍ക്ക് ടൂറിസം വകുപ്പ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നു. പാഞ്ചാലിമേട് ടൂറിസം പദ്ധതിയുടെ ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇ എസ് ബിജിമോള്‍ എം എല്‍ എയുടെയും പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനുവിന്റെയും നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയ പദ്ധതി തിങ്കളാഴ്ച്ച ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പീരുമേട് എം എല്‍ എ ഇ എസ് ബിജിമോളുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ഇടുക്കി എം പി അഡ്വ ജോയ്‌സ് ജോര്‍ജ് ആണ് മുഖ്യാതിഥി. നിറഞ്ഞ മൊട്ട കുന്നുകളും അടിവാരങ്ങളും ദൂരക്കാഴ്ച്ചകളും ഇളം കാറ്റിന്റെ കുളിര്‍മ നുകരാന്‍ എത്തുന്ന സഞ്ചാരികള്‍ക്ക് കൂടൂതല്‍ സുര്ക്ഷ ഉറപ്പ് നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
Uttarakhand receives global star award on tourism
Uttarakhand has received the Global Star award on tourism from the Union Minister for Commerce and Industry Suresh Prabhu. The Joint Director Uttarakhand Tourism, Poonam Chand received the award at a programme held at Hotel Le Meridien in Delhi. Expressing happiness on receiving the award, the Tourism and Culture Minister Satpal Maharaj attributed it to love of the people of the state for the environment. “The dream of sustainable tourism can be achieved only by environmental protection, efficient waste management and eco tourism,” he said. “The state has been felicitated for prompting tourism while conserving bio diversity and complex ecosystem of ... Read more
IRCTC tourism offers Kullu Manali 12-day trip
The IRCTC Tourism offers an 11-night, 12-day trip covering Kullu, Manali and Manikaran. The package includes catering breakfast, lunch, evening tea, snacks and dinner. The IRCTC Tourism package includes a visit to Taj Mahal, Agra Fort, Qutab Minar, Lotus Temple, India Gate, Indira Memorial, Raj Ghat, Wagha Border, Golden Temple, Hadmiba Devi Temple, Vashisht Kund, Tibetan monastery, Snow Point (subject to vehicle permission), Rock Garden and Sukhna Lake among other places. The package excludes entrance fee, entertainment charges, Manali snow point trip transfers, laundry, medicines, tour guide services and all other things not mentioned in the package inclusions. The travellers can place ... Read more
കടല്‍ കടന്നൊരു ബേപ്പൂര്‍ ഉരു ഖത്തറിലേക്ക്
അണിയത്തില്‍ അത്യപൂര്‍വ കൊത്തുപണികളുമായി ബേപ്പൂരില്‍ നിര്‍മിച്ച ഉല്ലാസ നൗക ഖത്തറിലേക്കു യാത്രയായി. തുറമുഖ, കസ്റ്റംസ്-ഇമിഗ്രേഷന്‍ അധികൃതരുടെ യാത്രാ രേഖകള്‍ ലഭ്യമായതോടെ ഉച്ചയ്ക്ക് 2.30നാണു സംബൂക്ക് ഉരു തുറമുഖം വിട്ടത്. കാലാവസ്ഥ അനുകൂലമായാല്‍ 10 ദിവസത്തിനകം ഖത്തറില്‍ എത്തുമെന്നു നിര്‍മാണത്തിനു നേതൃത്വം നല്‍കിയ ബേപ്പൂര്‍ ബിനാഫ എന്റര്‍പ്രൈസസ് ഉടമ പാണ്ടികശാലകണ്ടി അബ്ദുല്‍ മജീദ് പറഞ്ഞു. ഖത്തര്‍ വ്യവസായി ഖാലിദ് അല്‍ സുലൈത്തിക്കു വേണ്ടി 12 കോടി രൂപ ചെലവിലാണു ഭീമന്‍ ഉരു നിര്‍മിച്ചത്. മുകള്‍ ഭാഗത്തു 140 അടിയും അടിഭാഗത്തു(കീല്‍) 90 അടിയുമാണ് നീളം. 22 അടി ഉയരവും 30 അടി വീതിയുമുള്ള ഉരുവിനു രണ്ടു തട്ടുകളുണ്ട്. ഖത്തറില്‍ വിനോദ സഞ്ചാരത്തിനു ഉപയോഗിക്കാനുള്ളതാണിത്. രണ്ടു മാസം മുന്‍പ് നീറ്റിലിറക്കിയ ഉരു യുവ എന്‍ജിനീയര്‍ കെ.പി. നിഷാദിന്റെ നേതൃത്വത്തില്‍ അകത്തെ ആഡംബര പണികളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമാണു കൊണ്ടുപോയത്. തച്ചുശാസ്ത്ര വിദഗ്ധന്‍ പുഴക്കര രമേശന്റെ നേതൃത്വത്തില്‍ 30 തൊഴിലാളികള്‍ രണ്ടര വര്‍ഷം കൊണ്ടാണു പണി പൂര്‍ത്തീകരിച്ചത്. ... Read more
സെ അല്‍ സലാം റോഡിന്റെ രണ്ടാംഘട്ട ഉദ്ഘാടനം 14ന്
പ്രകൃതി സ്‌നേഹികളായ പ്രവാസികളുടെ പ്രിയപ്പെട്ട ഇടമായ അല്‍ ഖുദ്രിയിലെ സെ അല്‍ സലാം റോഡിന്റെ രണ്ടാം ഘട്ടം പൂര്‍ത്തിയായി. ഈ മാസം 14ന് യാത്രക്കാര്‍ക്കായി തുറന്ന് കൊടുക്കും. അല്‍ഖുദ്ര റൗണ്ട് എബൗട്ടില്‍നിന്ന് ദുബായ്-അല്‍ ഐന്‍ റോഡ് ഇന്റര്‍സെക്ഷനിലേക്കുള്ള 20 കിലോമീറ്റര്‍ റോഡാണ് രണ്ടാം ഘട്ടത്തില്‍ യാഥാര്‍ഥ്യമാക്കിയത് അല്‍ഖുദ്ര റൗണ്ട് എബൗട്ടില്‍നിന്ന് ഇരുദിശകളിലേക്കും രണ്ട് ലെയ്നോട് കൂടിയ റോഡും പരിസരത്ത് സൈക്കിള്‍ ട്രാക്കുമാണ് പണിതീര്‍ത്തിരിക്കുന്നതെന്ന് ആര്‍.ടി.എ. ചെയര്‍മാന്‍ മത്തര്‍ അല്‍ തായര്‍ അറിയിച്ചു. അല്‍ ലിസൈലിയും അല്‍ മര്‍മൂമിനെയും ബന്ധിപ്പിച്ചുകൊണ്ടുള്ളതാണ് പുതിയ റോഡ്. വിവിധ ഇന്റര്‍സെക്ഷനുകളിലായി ഒമ്പത് റൗണ്ട് എബൗട്ടുകളും പണിതിട്ടുണ്ട്. ഒട്ടകങ്ങള്‍ക്കായി രണ്ടും കുതിരകള്‍ക്കായി രണ്ടും വീതം റോഡ് ക്രോസിങ്ങുകളും പണിതീര്‍ത്തിട്ടുണ്ട്. സൈക്കിള്‍ യാത്രക്കാര്‍ക്കായി വേറൊരു ക്രോസ് റോഡുമുണ്ട്. അല്‍ ലിസൈലിയിലെ ജനവാസകേന്ദ്രങ്ങളില്‍ സര്‍വീസ് റോഡുകള്‍, കാര്‍ പാര്‍ക്കുകള്‍, ഷെല്‍ട്ടറോടു കൂടിയ ബസ് സ്റ്റോപ്പുകള്‍ എന്നിവയും പദ്ധതിയുടെ ഭാഗമാണ്.
National Rail Museum now open in evenings
National Rail Museum will now be open in evening also for visitors. Museum will remain open for extended hours of 6 pm to 9 pm for visitors on weekends. National Rail Museum is one of the prime tourist attractions in Delhi NCR. Spread over 11 acres at Chanakyapuri Diplomatic Enclave, National Rail Museum recreates nostalgia and romance of railways. It has fascinating collection of more than 75 real exhibits of bygone era of railways. Visitors will be able to enjoy indoor gallery, musical fountain, multicolour lighting of exhibits. Entry passage, toy train station and surrounding area has been lit with ... Read more
Indian travellers prefer Munnar, Coorg and Goa
Global timeshare firm RCI has recently published a report which studied holiday and vacation patterns of 50,000 RCI members in India, and found that there was a 13 per cent growth in the number of Indians taking vacations abroad in 2017-18. The report, found that the US was the most preferred destination in 2017-18 while for those headed for Europe, Switzerland and Spain were the top choices. The report also said that there is an 8 per cent growth in domestic travel, with Goa being the preferred choice in 2017-18, followed by Coorg and Munnar. Among the South-East Asian countries, the top picks were ... Read more
ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം വിവാഹമെത്തിയ ഗ്രാമം
ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം വിവാഹമെത്തിയ ഗ്രാമം. കേള്‍ക്കുമ്പോള്‍ ലേശം കൗതുകം തോന്നാം. എന്നാല്‍ കഴിഞ്ഞ ഇരുപതു വര്‍ഷമായി വിവാഹങ്ങള്‍ നടക്കാത്ത ഗ്രാമമുണ്ടായിരുന്നു നമ്മുടെ രാജ്യത്ത്. രാജസ്ഥാനിലെ ധോല്‍പൂരിലെ രാജ്ഘട്ടാണ് ഈ ഗ്രാമം. ഗ്രാമത്തിലെ പവന്‍കുമാര്‍ എന്നാ യുവാവിന്‍റെ വിവാഹത്തോടെ മാറിമറിഞ്ഞത് ചരിത്രമാണ്. 1996നു ശേഷം ഇവിടെ ആരും വിവാഹം കഴിച്ചിട്ടില്ല. ഈ ചരിത്രം തിരുത്തിയായിരുന്നു പവനിന്‍റെ വിവാഹം. ഗ്രാമത്തിലെ ഒരാണ്‍കുട്ടിക്കും മറ്റുഗ്രാമങ്ങളില്‍ നിന്നും രക്ഷിതാക്കള്‍ പെണ്ണുകൊടുക്കില്ല. അതിനു കാരണം വൈദ്യുതി ബന്ധമോ റോഡുകളോ ഇല്ല. പരിമിത സൗകര്യങ്ങളുള്ള തീര്‍ത്തും അവികസിത പ്രദേശമാണ് ഈ ഗ്രാമം. അതുകൊണ്ട് ഈ കുഗ്രാമാത്തിലേക്ക് പെണ്‍കുട്ടികളെ കെട്ടിച്ചയക്കാന്‍ രക്ഷിതാക്കള്‍ മടിക്കുന്നു. 300 പേര്‍ താമസിക്കുന്ന ഗ്രാമത്തില്‍ നാല്‍പതില്‍ കൂടുതല്‍ ചെറു കുടിലുകളുണ്ട്. പ്രൈമറി സ്‌കൂളും വെള്ളം ലഭിക്കുന്ന ഹാന്‍ഡ് പമ്പുമാണ് ഈ ഗ്രാമത്തിലെത്തിയ ഏക വികസനം. ജീവിതത്തില്‍ ഇന്നേ വരെ ടിവിയോ ഫ്രിഡ്‌ജോ മറ്റ് വൈദ്യുതോപകരണങ്ങളോ കാണാത്തവരാണ് ഇവിടുള്ളവര്‍. എന്നാലും സന്തോഷത്തോടെ കുടുംബജീവിതം നയിക്കുന്ന ഇവര്‍ ഇരുപതുവര്‍ഷത്തിനു ... Read more