Author: Tourism News live
Kerala tightens security in key tourist hotspots
With an aim to ensure the safety of the tourists arriving in Kerala, the state police chief Loknath Behera has assured that the tourism police aid centres will be fully functional at key tourists destinations by June 15. The country’s maiden tourism police station had come up in Kerala way back in 2010, but, it failed to cover the major tourist hostspots in the state. The department has decided to impart adequate training to police personnel so they can be deployed in the newly set up centres. New women civil police officers who have completed training will be also be appointed at the ... Read more
ബാണാസുര പുഷ്‌പോത്സവം 31-ന് സമാപിക്കും
ഒന്നര മാസം മുമ്പ് ആരംംഭിച്ച ബാണാസുര ഡാമിലെ പുഷ്‌പോത്സവം മെയ് 31-ന് സമാപിക്കും.. ബാണസുരയിലെ പുഷ്‌പോത്സവം കാണികളുടെ മനം നിറച്ച് ഒന്നര മാസം പിന്നിട്ടപ്പോര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന വിനോദ സഞ്ചാര കേന്ദ്രമായി ബാണാസുര മാറി. കുട്ടികളുടെ വേനലവധിക്കാലം ആഘോഷമാക്കാന്‍ മാതാപിതാക്കള്‍ തിരഞ്ഞെടുത്ത പ്രധാന ഇടളിലൊന്ന് ബാണാസുര ആയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി ശരാശരി പ്രതിദിനം പതിനായിരത്തോളം സന്ദര്‍ശകര്‍ ബാണാസുരയിലെത്തുന്നുണ്ട്. വൈവിധ്യങ്ങളായ പൂക്കളുടെ കൂടാരമൊരുക്കി ഏവരെയും പൂക്കളുടെ ലോകത്തേക്ക് ക്കൂട്ടിക്കൊണ്ട് പോവുകയാണ് ഈ വസന്തോത്സവം.ഹൈഡല്‍ ടൂറിസം വകുപ്പ്, ചീരക്കുഴി നഴ്സറി, നാഷണല്‍ യൂത്ത് പ്രൊമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ മെയ് 31 വരെയാണ് പുഷ്പോല്‍സവം നടക്കുന്നത്. മണ്ണുകൊണ്ട് നിര്‍മിച്ച ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടായ ബാണാസുര സാഗര്‍ ഡാം വയനാട് ജില്ലയില്‍ പടിഞ്ഞാറത്തറ മലയോര ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. സ്പില്‍ വേ ഒഴികെ പൂര്‍ണമായും മണ്ണുകൊണ്ട് നിര്‍മ്മിതം. ബാണാസുര എന്നും സഞ്ചാരികള്‍ക്ക് അത്ഭുതമാണ്. ഇന്ത്യയിലെ ഒഴുകി നടക്കുന്ന സോളാര്‍ പാടവും ... Read more
Ministry seeks to ease Sikkim, Arunachal travel for foreigners
Till now tourists need to apply for travel documents such as the protected area permit (PAP) and the restricted area permit (RAP) before visiting Arunachal Pradesh and parts of Sikkim. And, now, as part of its plans to attract more tourists, the government is proposing to remove restrictions for foreigners who want to travel to these destinations. The restrictions can be removed only if the home ministry and the defence ministries approve the proposal since some areas in the north-east are considered sensitive due to a long history of insurgency in the region. “The ministry has proposed opening up the north-east for tourists. In ... Read more
യാത്രക്കാരുടെ സുരക്ഷ: ദുബൈ ടാക്സികളില്‍ നിരീക്ഷണ ക്യാമറകള്‍
ദുബൈയിലെ ടാക്‌സികളിലെല്ലാം ഈവര്‍ഷം അവസാനത്തോടെ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും. ടാക്‌സി ഡ്രൈവര്‍മാരുടെ ഡ്രൈവിങ് രീതികള്‍ നിരീക്ഷിക്കുകയാണ് സംരംഭത്തിന്‍റെ പ്രധാന ലക്ഷ്യമെന്ന് ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. പൊതുവാഹനങ്ങളുടെ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗംകൂടിയാണിത്. നിലവില്‍ 6500 ടാക്‌സികളില്‍ ക്യാമറകള്‍ ഘടിപ്പിച്ചു. ബാക്കിയുള്ള ടാക്‌സികളില്‍ ഈ വര്‍ഷംതന്നെ നിരീക്ഷണക്യാമറകള്‍ സ്ഥാപിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സിസ്റ്റംസ് ഡയറക്ടര്‍ അദേല്‍ ശക്രി പറഞ്ഞു. തൊഴില്‍പരമായും വ്യക്തിപരമായും നിര്‍ദേശിക്കപ്പെട്ടിട്ടുള്ള ചട്ടങ്ങള്‍ ഡ്രൈവര്‍മാര്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ നിരീക്ഷണ ക്യാമറകള്‍ സഹായമാകും. നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ഈ ക്യാമറയിലെ ദൃശ്യങ്ങള്‍ തെളിവായി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാങ്കേതികതവിദ്യയുടെ സഹായത്തോടെ മെച്ചപ്പെട്ട യാത്രാനുഭവം ഒരുക്കുകയാണ് ആര്‍ടിഎയുടെ ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു.
ന്യൂനമര്‍ദം വൈകിട്ടെത്തും: കാലവര്‍ഷത്തിന് ഒരാഴ്ച്
കാലവര്‍ഷം എത്താന്‍ ഒരാഴ്ച മാത്രമെന്നു കാലാവസ്ഥാ വകുപ്പ്. 29 ന് മഴ എത്തുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രവും 28 ന് എത്തുമെന്ന് സ്‌കൈമെറ്റ് സ്വകാര്യ കാലാവസ്ഥാ സ്ഥാപനവും പ്രവചിക്കുന്നു. ഇതിനും രണ്ടു ദിവസം മുമ്പേ എത്താമെന്ന് ചില നിരീക്ഷകരും പറയുന്നു. ശ്രീലങ്കയില്‍ നാളെയോടെ മഴയെത്തുമെന്നാണു പ്രതീക്ഷ. ആന്‍ഡമാന്‍സില്‍ മേയ് 20 ന് എത്തേണ്ട മഴ 23 നേ എത്തുകയുള്ളൂ. ആന്‍ഡമാനും കേരളത്തിലെ മഴയുടെ തുടക്കവും തമ്മില്‍ വലിയ ബന്ധമില്ലെന്നു നിരീക്ഷകര്‍ പറയുന്നു. അതിനാല്‍ ഇന്നു വൈകുന്നേരത്തോടെ കന്യാകുമാരി തീരത്തു രൂപമെടുക്കുന്ന ന്യൂനമര്‍ദം ഈ വര്‍ഷത്തെ മണ്‍സൂണിന്റെ ഗതി തീരുമാനിക്കുന്ന സ്ഥിതിയാണ്. മേയ് പത്തിനു ശേഷം തിരുവനന്തപുരം മുതല്‍ മംഗളൂരു വരെയുള്ള പതിനാലോളം കാലാവസ്ഥാ മഴമാപിനികളില്‍ എട്ടിടത്തെങ്കിലും രണ്ടു ദിവസം തുടര്‍ച്ചയായി 2.5 മില്ലീമീറ്റര്‍ മഴ രേഖപ്പെടുത്തുകയും തെക്കു പടിഞ്ഞാറന്‍ ദിശയില്‍നിന്നു കാറ്റു വീശുകയും ചെയ്താല്‍ കാലവര്‍ഷത്തിന്റെ ആഗമനം പ്രഖ്യാപിക്കാമെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രത്തിന്റെ (ഐഎംഡി) ചട്ടം.
ഗാന്ധിജയന്തി ദിനത്തില്‍ ട്രെയിനില്‍ മാംസാഹാരമില്ല
ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് സസ്യാഹാരദിനമായി ആചരിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ഒരുങ്ങുന്നു. 150മത് ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബര്‍ രണ്ടിന് മാംസാഹാരം ഒഴിവാക്കി എല്ലാ ട്രെയിനുകളിലും സസ്യാഹാരമാക്കണമെന്ന് ഇന്ത്യന്‍ റെയില്‍വേ കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. 2018, 2019, 2020 വര്‍ഷങ്ങളില്‍ ഒക്ടോബര്‍ രണ്ടിന് ഇന്ത്യന്‍ റെയില്‍വേയുടെ ക്യാന്‍റീനുകളിലും ട്രെയിനുകളിലും മാംസാഹാരം വിതരണം ചെയ്യില്ലെന്നാണ് ഇന്ത്യന്‍ റെയില്‍വേയുടെ തീരുമാനം. ഇത് സംബന്ധിച്ച് എല്ലാ ഡിവിഷനുകള്‍ക്കും കഴിഞ്ഞ മാസം സര്‍ക്കുലര്‍ അയച്ചിട്ടുണ്ടെന്നും റെയില്‍വേ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റെയില്‍വേ മന്ത്രാലയം മുന്നോട്ട് വെച്ച നിര്‍ദേശം അംഗീകരിച്ചാല്‍ ഒക്ടോബര്‍ രണ്ട് ശുചിത്വ ദിനത്തിന് പുറമെ സസ്യാഹാര ദിനമായും ആഘോഷിക്കും. ജീവനക്കാരുള്‍പ്പടെയുള്ളര്‍ ഈ ദിവസം മാംസാഹാരം ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ട്രെയിനിലോ സ്റ്റേഷന്‍റെ പരിസരങ്ങളിലോ മാംസാഹാരം വില്‍പ്പന നടത്തരുതെന്നും നിര്‍ദേശിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി ലഭിച്ചാല്‍ കര്‍ശനമായി ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനാണ് തീരുമാനം. ഇതിന് പുറമെ ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ദണ്ഡി യാത്ര അനുസ്മരണം ഉള്‍പ്പെടെ നിരവധി ... Read more
നല്ല മൊഞ്ചത്തി പുട്ട് വേണോ കണ്ണൂരേക്ക് വാ ഈടെയുണ്ട് എല്ലാം
ഒരു പേരില്‍ എന്തിരിക്കുന്നു എന്ന പ്രയോഗം നാം എത്ര തവണ കേട്ടിരിക്കുന്ന. ആ പ്രയോഗത്തിനെ അന്വര്‍ത്ഥമാക്കുന്ന ഒരിടമാണ് കണ്ണൂര്‍ എം എ റോഡിലെ ഒണക്കര്‍ ഭാരതി ഹോട്ടല്‍. ഹോട്ടലിന് പുറത്ത് നിന്ന് തന്നെ തുടങ്ങുന്നതാണ് വിശേഷങ്ങള്‍. ആ പ്രദേശത്ത് ചെന്ന് ഹോട്ടല്‍ കണ്ടുപിടിക്കാം എന്ന് വെച്ചാല്‍ നമ്മള്‍ പെടും കാരണം ഹോട്ടലിന് നെയിം ബോര്‍ഡ് ഇല്ല. ഭക്ഷണപ്രേമികള്‍ ഒരിക്കല്‍ എത്തിയാല്‍ നാവിന്‍ തുമ്പില്‍ സ്വാദ് മായാതെ നില്‍ക്കും. അത്രയ്ക്ക് പേരും പെരുമയും ഉണ്ട് അവിടുത്തെ ഭക്ഷണത്തിന്. 75 കൊല്ലമായി കണ്ണൂര്‍ നഗരത്തിന് രുചി വിളമ്പുന്ന ഒണക്കന്‍ ഭാരതിയുടെ ഹൈലൈറ്റ് പുട്ടും മട്ടന്‍ ചാപ്‌സുമാണ്. പഴമ നിലനിര്‍ത്തി ഇപ്പോഴും ഹോട്ടല്‍ ന്യൂ ജെന്‍ ആയി തുടരുന്നത് ഈ രുചി പെരുമ കൊണ്ടാണ്. പതിറ്റാണ്ടുകളായി രീതികളൊന്നും മാറിയിട്ടില്ല. പഴയ ബെഞ്ചും ഡെസ്‌കും സെറാമിക് പ്ലേറ്റുകളും. പുട്ടുണ്ടാക്കുന്നത് ഇപ്പോഴും മുളകൊണ്ടുള്ള പുട്ടുകുറ്റിയില്‍. ഭക്ഷണം തയാറാക്കുന്നതിനുള്ള ധാന്യങ്ങളും പലവ്യഞ്ജനങ്ങളുമെല്ലാം വീട്ടില്‍ തന്നെ ഒരുക്കുന്നത്. കേരളത്തിന്റെ പരമ്പരാഗത പ്രാതല്‍ ... Read more
Kerala expects 15% growth in tourist arrivals in 2018
Kerala tourism is targeting up to 15 per cent growth in number of tourist arrivals in 2018. The state witnessed overall growth of 10.94 per cent in tourist arrivals in 2017. Domestic tourists were up by 11.39 per cent, while the number of foreign tourists increased by 5.1 per cent in the period. “We are looking at an overall growth of up to 15 per cent in total number of tourist arrivals to the state in 2018. We are looking at a growth of 15 per cent rise in domestic tourists and 10 per cent rise in foreign tourist arrivals,” said P ... Read more
യുഎഇയില്‍ സ്‌പെഷ്യലിസ്റ്റുകള്‍ക്കും കോര്‍പറേറ്റ് നിക്ഷേപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും 10 വര്‍ഷത്തെ വിസ
സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, കോര്‍പറേറ്റ് നിക്ഷേപകര്‍, ഉന്നത നിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് 10 വര്‍ഷത്തെ താമസ വിസ അനുവദിക്കാന്‍ യുഎഇ തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇവരോടൊപ്പം ഇവരുടെ കുടുംബത്തിനും പത്തു വര്‍ഷത്തേക്ക് വിസ അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതനുസരിച്ച് റസിഡന്‍സി സംവിധാനത്തില്‍ ഭേദഗതി വരുത്താനും മന്തിസഭായോഗത്തില്‍ തീരുമാനമായി. യൂണിവേഴ്സിറ്റി പഠനം പൂര്‍ത്തിയാക്കിയ ശേഷം മാതാപിതാക്കളുടെ സ്പോണ്‍സര്‍ഷിപ്പില്‍ നില്‍ക്കുന്നവര്‍ക്ക് താമസ വിസ നല്‍കുന്നത് സംബന്ധിച്ച് അവലോകനം നടത്താനും മന്ത്രിസഭായോഗം നിര്‍ദ്ദേശിച്ചു. ഇതിനുപുറമെ അന്താരാഷ്ട്ര നിക്ഷേപകര്‍ക്ക് ബിസിനസ്സില്‍ 100 ശതമാനം ഉടമാവസ്ഥവകാശം നല്‍കാനും തീരുമാനമായിട്ടുണ്ട്. യുഎഇയുടെ തുറന്ന അന്തരീക്ഷം, സഹിഷ്ണുത, നിയമനിര്‍മാണം തുടങ്ങി നിരവധി ഘടകങ്ങളാണ് ആഗോളതലത്തില്‍ നിക്ഷേപമാകര്‍ഷിക്കാന്‍ സഹായമാകുന്നത്. സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള അവസരങ്ങളുടെ നാടായി യുഎഇ തുടരുമെന്നും ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. യുഎഇയെ നിക്ഷേപകരുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമാക്കുകയും പ്രതിഭകളുടെ ക്രിയാത്മകമായ കഴിവുകള്‍ക്ക് വേദിയൊരുക്കുകയുമായാണ് ... Read more
ട്രാക്ക് അറ്റകുറ്റപ്പണി: ജൂൺ ഒന്നു വരെ രാത്രിയിൽ ട്രെയിൻ ഗതാഗത നിയന്ത്രണം
ആലുവ–അങ്കമാലി സെക്‌ഷനിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ജൂൺ ഒന്നു വരെ രാത്രിയിൽ ട്രെയിൻ ഗതാഗത നിയന്ത്രണം. ചൊവ്വാഴ്ചകളിൽ ഗതാഗത നിയന്ത്രണമില്ല. ഈ മാസം 26, 27 ജൂൺ രണ്ട് തീയതികളില്‍ കൂടുതൽ ട്രെയിനുകൾക്കു നിയന്ത്രണം ഏർപ്പെടുത്തും. ഗുരുവായൂർ–ചെന്നൈ എഗ്‌മോർ എക്സ്പ്രസ് രണ്ടു മണിക്കൂർ വൈകി രാത്രി 11.25നായിരിക്കും ഗുരുവായൂരിൽനിന്നു പുറപ്പെടുക. മംഗളൂരു–തിരുവനന്തപുരം എക്സ്പ്രസ് 90 മിനിറ്റും മധുര തിരുവനന്തപുരം അമൃത 40 മിനിറ്റും ചാലക്കുടിയിൽ പിടിച്ചിടും. പ്രതിവാര ട്രെയിനുകളായ ഭാവ്‌നഗർ–കൊച്ചുവേളി, ബിക്കാനീർ–കൊച്ചുവേളി, വെരാവൽ–തിരുവനന്തപുരം, ഗാന്ധിധാം – നാഗർകോവിൽ, ഓഖ–എറണാകുളം എന്നിവ രണ്ടര മണിക്കൂറും പട്ന–എറണാകുളം, ഹൈദരാബാദ്–കൊച്ചുവേളി, നിസാമുദ്ദീൻ–തിരുവനന്തപുരം ഒന്നര മണിക്കൂറും അങ്കമാലി ചാലക്കുടി സെക്‌ഷനിൽ പിടിച്ചിടും.
ടൂറിസം കേന്ദ്രങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദേശങ്ങളായി
സംസ്ഥാനത്ത് എത്തുന്ന ടൂറിസ്റ്റുകളുടെയും ടൂറിസം കേന്ദ്രങ്ങളുടെയും പൂര്‍ണ സുരക്ഷ ഉറപ്പാക്കുന്നതിന് നിലവിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവു പുറപ്പെടുവിച്ചു. ഇന്ത്യയില്‍ ആദ്യമായി ടൂറിസം കേന്ദ്രങ്ങളില്‍ ടൂറിസം സംരക്ഷണ പൊലീസ് സഹായ കേന്ദ്രങ്ങള്‍ ആരംഭിച്ച സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ഇത് കേരളത്തിലെ എല്ലാ ടൂറിസം കേന്ദ്രങ്ങളിലും ജൂണ്‍ 15നകം പ്രവര്‍ത്തനക്ഷമമാക്കാനാണ് ഉത്തരവില്‍ നിര്‍ദേശം. സുരക്ഷ ഉറപ്പാക്കാന്‍ ജില്ലാ പൊലീസ് ഉദ്യോഗസ്ഥരെ പരിശീലനം നല്‍കി നിയോഗിക്കും. കൂടാതെ പുതുതായി സേനയിലെത്തിയ വനിതാ പൊലീസുകാരെയും ടൂറിസം പോലീസ് വിഭാഗത്തില്‍ നിയോഗിക്കും. സുരക്ഷാ നടപടികളുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റു വകുപ്പുകള്‍, സ്ഥലങ്ങളിലെ ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും, ടാക്സി-ഓട്ടോ ഡ്രൈവര്‍മാര്‍ തുടങ്ങിയവരുടെ സഹകരണവും ഏകോപനവും ഉറപ്പുവരുത്തണമെന്ന് ബെഹ്‌റ നിര്‍ദേശിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിനോദ സഞ്ചാര വകുപ്പ് എന്നിവയുടെ സഹായത്തോടെ നിരീക്ഷണ ക്യാമറകളും സ്ഥാപിക്കും. സഞ്ചാരികളുടെ സ്വകാര്യതയ്ക്ക് ഭംഗം വരാത്ത തരത്തിലാണ് ഈ നടപടികള്‍ നടപ്പാക്കുക. ടൂറിസം കേന്ദ്രങ്ങളിലെ ... Read more
ഐസ്‌ക്രീം നുണയാം.. 40,000 രൂപ നേടാം..
അഹമ്മദാബാദിലെ ഹാവ്‌മോര്‍ ഐസ്‌ക്രീം കമ്പനിക്ക് ഐസ്‌ക്രീം നുണയാന്‍ ചീഫ് ടേസ്റ്റിങ്ങ് ഓഫീസറെ ആവശ്യമുണ്ട്. പ്രതിഫലം 40,000 രൂപ. വിവിധ തരം ഐസ്‌ക്രീമുകള്‍ നുണഞ്ഞ് അവയെ പറ്റി അഭിപ്രായം പറയുക, പുതു രുചികള്‍ നിര്‍ദ്ദേശിക്കുക, ഐസ്‌ക്രീം നുണയാന്‍ തനത് വഴികള്‍ ആലോചിച്ച് കണ്ടു പിടിക്കുക, ഏത് രുചിയാണ് ഹിറ്റാവുകയെന്നതിനെ പറ്റി കമ്പനിക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുക എന്നിവയാണ് ചീഫ് ടേസ്റ്റിങ്ങ് ഓഫീസറുടെ പണി. അഹമ്മദാബാദിലെ കമ്പനി ഓഫീസില്‍ 2018 ജൂണ്‍ 15 മുതല്‍ 17 വരെ വെറും മൂന്ന് ദിവസം മാത്രമാണ് ജോലിയുടെ ദൈര്‍ഘ്യം. അഹമ്മദാബാദിലെത്താനുള്ള വിമാന ടിക്കറ്റ്, താമസ സൗകര്യം അടക്കമുള്ള കാര്യങ്ങള്‍ ഹാവ്‌മോര്‍ നോക്കിക്കൊള്ളും. ഐസ്‌ക്രീം നിര്‍മ്മാണ വര്‍ക്ക്‌ഷോപ്പില്‍ വച്ച് കമ്പനിയുടെ ടേസ്റ്റ് എക്‌സ്പര്‍ട്ടുകളെ പരിചയപ്പെടാം. ഇഷ്ടം പോലെ ഐസ്‌ക്രീം തിന്നാം. മറ്റ് ഐസ്‌ക്രീം പ്രേമികളെയും പരിചയപ്പെടാം. മൂന്നു ദിവസത്തെ ഐസ്‌ക്രീം തീറ്റയും കഴിഞ്ഞ് ശമ്പളവും സര്‍ട്ടിഫിക്കറ്റും നേടി തിരികെ പോരാം. പിന്നീട് കമ്പനി പ്രത്യേക ബ്രാന്‍ഡ് പദ്ധതികളോ ക്യാംപയിനുകളോ സംഘടിപ്പിക്കുമ്പോള്‍ ... Read more
Cox & Kings opens Thai Visa Application Centre in Chennai
Cox & Kings Global Services (CKGS), has opened a new Thai Visa Application Centre (VAC) in Chennai. The office at Wellington Estate Building, Portion 1A, 3rd Floor, No.53, Ethiraj Salai, Chennai will serve as the Hub VAC for CKGS’s South India Operations. The Centre will cater to all categories of visas such as tourist, transit, non-immigrant, business, work, crew and medical visa. The new centre in Chennai was inaugurated by Krongkanit Rakcharoen, the Consul-General, Royal Thai Consulate-General, Chennai in presence of the senior CKGS officials. “Thailand has emerged as one of the most favourite destinations for Indians with the number ... Read more
പാഞ്ചഗണി: മലമുകളിലെ സ്വര്‍ഗം
ഹില്‍ സ്റ്റേഷനായ പാഞ്ചഗണി മഹാരാഷ്ട്രയിലെ പ്രകൃതിഭംഗിക്ക് പേരുകേട്ട വിനോദസഞ്ചാര കേന്ദ്രങ്ങമാണ്. ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്ന കാലത്താണ് പാഞ്ചഗണി ഹില്‍ സ്റ്റേഷന്‍ കണ്ടു പിടിച്ചത്. ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്ന ജോണ്‍ ചെസ്സനാണ് പാഞ്ചഗണി കണ്ടുപിടിച്ചിതിന്‍റെ ബഹുമതി. സമുദ്രനിരപ്പില്‍ നിന്നും ഏതാണ്ട് 1350 മീറ്റര്‍ ഉയരത്തിലാണ് ഈ ടൂറിസ്റ്റ് കേന്ദ്രം സ്ഥിതിചെയ്യന്നത്. അഞ്ച് മലകള്‍ എന്നാണ് പ്രാദേശികഭാഷയില്‍ പാഞ്ചഗണി എന്ന വാക്കിനര്‍ത്ഥം. ബ്രിട്ടീഷുകാരുടെ കാലത്ത് അറിയപ്പെടുന്ന വേനല്‍ക്കാല സുഖവാസകേന്ദ്രമായിരുന്നു പാഞ്ചഗണി. മനോഹരമായ കാലാവസ്ഥയ്ക്ക് പേരുകേട്ട സ്ഥലമാണിത്. മഴക്കാലത്ത് ചെറുവെള്ളച്ചാട്ടങ്ങളും തണുത്ത കാറ്റുമായി സഞ്ചാരികള്‍ക്ക് പ്രിയങ്കരമാകും പാഞ്ചഗണി. പാഞ്ചഗണി മനോഹരമായ ഉത്സവക്കാഴ്ച തന്നെയായിരിക്കും സഞ്ചാരികള്‍ക്ക് സമ്മാനിക്കുക. അസ്തമയം, സ്‌ട്രോബറി ചെടികള്‍ക്കിടയിലൂടെയുള്ള നടത്തവും പാരാഗ്ലൈഡിംഗും മറ്റുമായി മനോഹരമായ നിമിഷങ്ങളായിരിക്കും പാഞ്ചഗണി അതിഥികള്‍ക്കായി ഒരുക്കുക. പശ്ചിമേന്ത്യയിലെ ഏറ്റവും നല്ല പാരാഗ്ലൈഡിംഗ് കേന്ദ്രങ്ങളിലൊന്നാണ് പാഞ്ചഗണി എന്ന് നിസംശയം പറയാം. 4500 അടി ഉയരത്തില്‍, തണുത്ത കാറ്റില്‍ മനംമയക്കുന്ന താഴ്വാരക്കാഴ്ചകളാണ് പാരാഗ്ലൈഡിംഗ് സമ്മാനിക്കുക. കൃഷ്ണ നദിയിലൂടെയുള്ള ബോട്ടിംഗാണ് ഇവിടത്തെ മറ്റൊരാകര്‍ഷണം. ഇവിടത്തെ പേരുകേട്ട ... Read more
ജിദ്ദ വിമാനത്താവളത്തില്‍ ഇഫ്താർ പദ്ധതി തുടങ്ങി
ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇഫ്താർ പദ്ധതി തുടങ്ങി. ഇഫ്താർ സമയത്ത് ആഭ്യന്തര, വിദേശ ടെർമിനലുകളിലെത്തുന്ന യാത്രക്കാർക്കാണ് വിമാനത്താവള ഒാഫീസ് ചാരിറ്റബിൾ സൊസൈറ്റികളുമായി സഹകരിച്ച് ഇഫ്താർ പദ്ധതി ഒരുക്കിയിരിക്കുന്നത്. പദ്ധതിയിലൂടെ മൂന്ന് ലക്ഷം യാത്രക്കാർക്ക് ഇഫ്താർ വിഭവങ്ങൾ നൽകാനാണ് പരിപാടി. ഇതിനായി നിരവധി ജോലിക്കാരെയും സന്നദ്ധ സേവകരായി 70 പേരെയും ഒരുക്കിയിട്ടുണ്ട്. വിവിധ ഭക്ഷ്യവസ്തുക്കളടങ്ങിയ പതിനായിത്തിലധികം പാക്കറ്റുകളാണ് വിമാനത്താവളത്തിൽ ദിവസവും വിതരണം ചെയ്തുവരുന്നത്. നോർത്ത്, സൗത്ത്, ഹജ്ജ് ഉംറ ടെർമിനലുകളിലായി ഇഫ്താർ വിഭവങ്ങളുടെ വിതരണത്തിനായി മൂന്ന് തമ്പുകളും ഒരുക്കിയിട്ടുണ്ട്. തറാവീഹ് നമസ്കാരത്തിനു ശേഷം സുബ്ഹി വരെ സമയങ്ങളിൽ യാത്രക്കാർക്ക് ഇൗത്തപഴവും കഹ്വയും സംസമും നൽകുന്ന രീതിയിലാണ് വിമാനത്താവളത്തിലെ ഇഫ്ത്താർ പദ്ധതി.