Author: Tourism News live

വൈക്കത്ത് ടൂറിസം ഫെസ്റ്റ് നാളെ മുതല്‍

നഗരസഭയുടെ നേതൃത്വത്തില്‍ നടത്തുന്ന ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ടൂറിസം ഫെസ്റ്റിന് നാളെ ആരംഭം. 28ന് സമാപിക്കുന്ന ഫെസ്റ്റിന് മുന്നോടിയായി സാംസ്‌ക്കാരിക ഘോഷയാത്ര സംഘടിപ്പിക്കും. ഫെസ്റ്റ് വേദിയില്‍ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള സെമിനാറുകളും സാംസ്‌കാരിക സായാഹ്നങ്ങളും, ഫോട്ടോ പ്രദര്‍ശനം, കലാപരിപാടികള്‍ എന്നിവ സംഘടിപ്പിക്കും. വൈക്കം കായലോര ബീച്ച് മൈതാനത്ത് നടക്കുന്ന ഫെസ്റ്റില്‍ കുടുംബശ്രീ ഉല്‍പന്നങ്ങള്‍, ഉത്തരവാദിത്ത ടൂറിസം ഉല്‍പന്നങ്ങള്‍, നാടന്‍ വിഭവങ്ങള്‍ എന്നിവയുടെ പ്രദര്‍ശനം, ഭക്ഷ്യമേള, ചക്കമഹോത്സവം, നാടന്‍ പശുക്കളുടെ പ്രദര്‍ശനം എന്നിവ ടൂറിസം ഫെസ്റ്റിന്റെ ഭാഗമായി നടക്കും.

ഉടമകള്‍ ഹൗസ് ബോട്ട് സമരം പിന്‍വലിച്ചു; തൊഴിലാളികള്‍ സമരം തുടങ്ങി

ഹൗസ് ബോട്ട് ഉടമകൾ നടത്തി വന്നിരുന്ന അനിശ്ചിത കാല സമരം പിൻവലിച്ചു. കലക്ടറുമായി നടത്തിയ ചർച്ചയെ തുടര്‍ന്നാണ് ചര്‍ച്ച പിൻവലിച്ചത്. സമരത്തിലുണ്ടായിരുന്ന അഞ്ച് ഹൗസ് ബോട്ട് സംഘടനകളുടെ സംയുക്ത സമിതി പ്രതിനിധികളാണ് കലക്ടർ ടി വി അനുപമ വിളിച്ചു ചേർത്ത ചർച്ചയിൽ പങ്കെടുത്തത്. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ജൂൺ അഞ്ചിനും പത്തിനും ഇടയിലുള്ള ഒരുദിവസം ആലപ്പുഴയിലെത്തി മേഖലയിലെ പ്രശ്ന പരിഹാരത്തിനായി ചർച്ച നടത്താമെന്ന് അറിയിച്ചതിനെ തുടർന്നാണു സമരം പിൻവലിച്ചതെന്ന് സംഘടനാ പ്രതിനിധികൾ അറിയിച്ചു. ഇന്നു മുതൽ എല്ലാ ഹൗസ് ബോട്ടുകളും സർവീസ് നടത്തുമെന്നും ഇവർ പറഞ്ഞു. അതേസമയം, ഉടമകളുടെ സംഘടനകൾ പിന്മാറിയതിനു പിന്നാലെ ഒരുവിഭാഗം ഹൗസ്ബോട്ട് ജീവനക്കാർ ആലപ്പുഴയിൽ സമരം തുടങ്ങി. സിഐടിയു, ബിഎംഎസ് യൂണിയനുകളിലെ തൊഴിലാളികളാണു സമരം തുടങ്ങിയത്. ഇതോടെ ഭൂരിഭാഗം ഹൗസ്ബോട്ടുകളുടേയും സർവീസ് മുടങ്ങി. രാവിലെ പുന്നമട ഫിനിഷിങ് പോയിന്‍റില്‍ സമരക്കാർ വള്ളങ്ങൾ തടഞ്ഞു. വർധിപ്പിച്ച സേവന വ്യവസ്ഥകൾ അടങ്ങിയ കരാർ യൂണിയൻ ഓഫിസിൽ എത്തി ഒപ്പിട്ടു നൽകണമെന്നാണു ... Read more

പതിനൊന്നാം ദിവസവും കുതിപ്പ് തുടര്‍ന്ന് ഇന്ധനവില

തുടര്‍ച്ചയായ പതിനൊന്നാം ദിവസവും ഇന്ധനവിലയില്‍ വര്‍ധന. പെട്രോളിന് ഇന്ന് 31 പൈസയും ഡീസലിന് 28 പൈസയും കൂടി. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 81.31 രൂപയായി. ഡീസല്‍ ലിറ്ററിന് 74.18 രൂപയായി. അതെസമയം ഇന്ധനവില കുറയ്ക്കുന്ന കാര്യം ചര്‍ച്ചചെയ്യാന്‍ കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഇന്ന് എണ്ണക്കമ്പനികളുമായി കൂടിക്കാഴ്ച നടത്തും. ഡൽഹിയിൽ പെട്രോളിന് ലിറ്ററിന് 77.17 രൂപയും ഡീസലിന് 68.34 രൂപയുമാണ് വില., കൊൽക്കത്തയിൽ യഥാക്രമം 79.83-70.89, മുംബൈയിൽ 84.99-72.76, ചെന്നൈയിൽ 80.11-72.14 രൂപ വീതമാണ് വിലയെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ അറിയിച്ചു. ക്രൂഡോയില്‍ വിലയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ചില്ലറ വില്‍പനവില കുറയ്ക്കാന്‍ കഴിയില്ലെന്നാണു കമ്പനികളുടെ നിലപാട്. നികുതി കുറയ്ക്കലാണ് ഉചിതമെന്നും അവര്‍ മന്ത്രിയെ ധരിപ്പിക്കും. തുടര്‍ച്ചയായ വിലക്കയറ്റം നിയന്ത്രിക്കാനും സംസ്ഥാനങ്ങളെ ഉള്‍പ്പെടെ പങ്കെടുപ്പിച്ചു നികുതിഭാരം കുറയ്ക്കാനുമാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്.

30 തികയാത്ത ബിരുദധാരികള്‍ക്ക് കുവൈത്തില്‍ വിസ അനുവദിക്കില്ല

ജൂലായ് ഒന്നുമുതല്‍ കുവൈത്തില്‍ 30 വയസ്സ് തികയാത്ത വിദേശികളായ ബിരുദ, ഡിപ്ളോമ ധാരികള്‍ക്ക് വിസ അനുവദിക്കില്ലെന്ന് പബ്ലിക് മാന്‍പവര്‍ അതോറിറ്റി അറിയിച്ചു. ഇതു സംബന്ധിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് ഉടനുണ്ടാകും. എന്നാല്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കായി വരുന്നവര്‍ക്ക് പ്രായം ബാധകമായിരിക്കില്ല. യുവാക്കള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം അവരുടെ രാജ്യത്തുതന്നെ പരിശീലനം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റോടെ കുവൈത്തില്‍ എത്തിയാല്‍ മതിയെന്നാണ് തീരുമാനം. വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഉടനെ തൊഴില്‍തേടിയെത്തുന്നവര്‍ ഒരു മുന്‍പരിചയവുമില്ലാതെ തൊഴിലിടം പരിശീലനകേന്ദ്രമായി ഉപയോഗിക്കുകയാണ്. രാജ്യത്തിനുവേണ്ടത് തൊഴില്‍പരിചയവും വിദ്യാഭ്യാസയോഗ്യതയും ഉള്ളവരെയാണെന്നും അതോറിറ്റി വിലയിരുത്തി. രാജ്യത്തെ തൊഴില്‍ശക്തിയില്‍ വലിയ അന്തരമാണ് വിദേശികളും സ്വദേശികളും തമ്മിലുള്ളത്. ഈ സാഹചര്യത്തിലാണ് വിദേശികളെ കുറച്ച് സ്വദേശികള്‍ക്ക് തൊഴിലവസരം ഒരുക്കുന്നതിനുള്ള നടപടികള്‍ ശക്തമാക്കിയത്.

Morocco’s tourism revenues up 18.1 per cent

As per the recent statistics, Morocco’s tourism revenues has jumped 18.1 per cent year on year to $2.1 billion in the first four months of 2018. The statistics were published by the country’s foreign exchange regulator. Between January and April, remittances from around 4.5 million Moroccans living abroad posted a 13 per cent increase to $ 2.11 billion  compared with $ 1.85 billion during the same period previous year. Tourism revenues and remittances from Moroccans living abroad are the main sources of foreign currency reserves for Morocco. On the other hand, foreign direct investments in Morocco dropped by 17.1 per cent ... Read more

New visa policy will benefit UAE’s tourism and hospitality industry

Experts believe that the declaration of 10-year residency visas for investors and specialists will encourage more medical professionals to UAE. As per reports, Dubai is emerging as a prime destination for medical tourism destination, with Mena region ranked first. By 2020, the Emirate is targeting 5,00,000 medical tourists from 3,25,000 in 2016, representing a Compound Annual Growth Rate (CAGR) of 11.3 per cent. The rise in demand for healthcare services in the Emirate over the past 10 years was accelerated by population growth, medical tourism and increase incidence of life style related medical conditions. The growth has been substantiated by ... Read more

സ്‌ട്രെസ് ഫ്രീ ആയ അഞ്ച് നഗരങ്ങള്‍ ഇതാ

തിരക്ക് വിട്ടൊന്ന് ആശ്വസിക്കാന്‍ കൊതിക്കാത്തവര്‍ ആരാണുള്ളത്. പിരിമുറുക്കവും ജോലി ഭാരവും മൂലം ആളുകള്‍ പരിതപിക്കുകയാണ്. വല്ലാത്തൊരു സ്‌ട്രെസ്, എന്തൊരു കഷ്ടമാ…എല്ലാത്തില്‍ നിന്നും ഒന്ന് ഒഴിഞ്ഞു നിന്നാല്‍ മതിയായിരുന്നു…ഇങ്ങനെയെല്ലാം പറയാത്തവര്‍ ചുരുക്കം. പല മെട്രോനഗരങ്ങളുടെ ജീവിതവും ആളുകള്‍ക്ക് സ്‌ട്രെസ് സമ്മാനിക്കാറുണ്ട്. അതുപോലെ തന്നെ ചില നഗരങ്ങളിലെ ജീവിതം സ്‌ട്രെസ് ഇല്ലായ്മയും സമ്മാനിക്കാറുണ്ട്. സിപ്‌ജെറ്റ് എന്ന സ്ഥാപനം 150 നഗരങ്ങളില്‍ നടത്തിയ ഗവേഷണത്തിന്റെ ഫലമായി സ്‌ട്രെസ് കൂടുതലുള്ളതും ഇല്ലാത്തതുമായ നഗരങ്ങളെ ലിസ്റ്റ് ചെയ്യുകയുണ്ടായി. ഏറ്റവും സ്‌ട്രെസ് ഇല്ലാത്ത അഞ്ച് നഗരങ്ങള്‍ ഇതാ..വിവിധ ഘടകങ്ങളുടെ കുറഞ്ഞ സ്‌കോര്‍ സൂചിപ്പിക്കുന്നത് കുറഞ്ഞ സ്‌ട്രെസ് ലെവല്‍ ആണ്. 1. സ്റ്റട്ട്ഗാര്‍ട്ട്, ജര്‍മനി ജര്‍മനിയിലെ സ്റ്റട്ട്ഗാര്‍ട്ടാണ് പട്ടികയില്‍ ഒന്നാമതെത്തിയത്. തീര്‍ത്തും ശാന്തമായ നഗരം. സാമൂഹ്യ സുരക്ഷയില്‍ സ്‌കോര്‍ 3.17, വായു മലിനീകരണത്തില്‍ 4.08. തൊഴിലില്ലായ്മ കുറവാണ്. ലിംഗസമത്വത്തിലും നല്ല പ്രകടനം. 2. ലക്‌സംബര്‍ഗ് 1.13 ആണ് ലക്‌സംബര്‍ഗിന്റെ മൊത്തം സ്‌കോര്‍. സാമൂഹ്യ സുരക്ഷയില്‍സ്‌കോര്‍ 1.18. വായുമലിനീകരണത്തില്‍ 3.42. തൊഴിലില്ലായ്മയില്‍ 6.50. ... Read more

Brazil to promote itself as a gay-friendly destination

Brazil’s Tourism Ministry has announced that they have signed an agreement with the Brazilian LGBT Trade and Commerce Chamber to promote the country as a gay-friendly tourism destination. Through the agreement, the government hopes to increase awareness of Brazil as a gay-friendly destination and also improve treatment of lesbians, gays, bisexuals and transgenders (LGBT). “Brazil is still a very conservative nation, but tourism helps bridge gaps and improve communication,” said Tourism Minister Vinicius Lummertz. Though Brazil is rich in natural resources and dozens of tourist destinations with potential to attract millions of people, the country still struggles to become a power in ... Read more

Draft Air Passenger Charter proposes zero ticket cancellation fee

The Ministry of Civil Aviation has released the first draft of the passengers’ charter, spelling out rules for cancellation fee, compensation for missing connecting flight and plans to introduce wi-fi services in flights. The new regulations will come into effect after being approved by the Union Cabinet. If the passenger is informed about the cancellation of flights less than two weeks before and up to 24 hours of the scheduled departure time, the airline must offer alternate flight allowing the passenger to depart within two hours of the booked scheduled departure time or refund the ticket, as acceptable to the passenger. ... Read more

UAE’s travel and hospital industry untroubled by VAT implementation  

The implementation of value-added tax (VAT) doesn’t seem to trouble UAE’s hospitality and travel sector, as reports suggest the sturdy tourism sector is growing. Within few month of the tax implementation, the number of tourists rose to 4.7 million recording a growth of 2 per cent, while the accommodation rate reached up to 87 per cent indicating a growth by 0.7 per cent. The experts of hospital and travels industry mark the impact of tax as insignificant. The first year of tax introduction is expected to create a revenue of Dh12 billion and may rise up to Dh20 billion in ... Read more

ലഡാക്ക്: ഇന്‍ഡസ് നദീമുഖത്തെ ചാന്ദ്രനഗരം

ജമ്മു കാശ്മീരിലെ ഇന്‍ഡസ് നദിതീരത്ത് സ്ഥിതി ചെയ്യുന്ന ലഡാക്ക് സംസ്ഥാനത്തെ ശ്രദ്ധേയമായ വിനോദസഞ്ചാര കേന്ദ്രമാണ്. മൂണ്‍ ലാന്‍റ്, ബ്രോക്കണ്‍ മൂണ്‍ എന്നീ പേരുകളിലും ലഡാക്ക് വിശേഷിപ്പിക്കപ്പെടുന്നു. മനോഹരമായ തടാകങ്ങള്‍, ആശ്രമങ്ങള്‍, ഭൂപ്രദേശം, കൊടുമുടികള്‍ എന്നിവയാല്‍ സമൃദ്ധമാണ് ലഡാക്ക്. സമുദ്രനിരപ്പില്‍ നിന്ന് 3500 മീറ്റര്‍ മുകളിലാണ് ലഡാക്കിന്‍റെ സ്ഥാനം. ലോകത്തെ പ്രമുഖ പര്‍വത മേഖലകളായ കാരക്കോണത്തിനും ഹിമാലയത്തിനും ഇടയിലാണ് ലഡാക്ക്. കൂടാതെ ലഡാക്ക് താഴ്വരക്ക് സമാന്തരമായി സന്‍സ്കാര്‍ ലഡാക്ക് മേഖല കൂടി കടന്നു പോവുന്നു. വലിയൊരു തടാകമായിരുന്ന ലഡാക്ക് പിന്നീട് വര്‍ഷങ്ങള്‍ കടന്നുപോയപ്പോള്‍ താഴ്വരയായി രൂപപ്പെടുകയായിരുന്നെന്നാണ് പറയപ്പെടുന്നത്. ജമ്മു കാശ്മീരിലെ പ്രമുഖ നാട്ടുരാജ്യമായിരുന്ന ലഡാക്ക് തിബത്തന്‍ രാജാക്കന്‍മാരായിരുന്നു ഭരിച്ചിരുന്നത്. പതിനെട്ടാം നൂറ്റാണ്ടിന്‍റെ ആദ്യകാലത്ത് ലഡാക്കും ബാള്‍ട്ടിസ്ഥാനും ജമ്മു കാശ്മീര്‍ മേഖലയിലേക്ക് ചേര്‍ക്കപ്പെട്ടു. 1947ല്‍ ഇന്ത്യാ വിഭജന സമയത്ത് ബാള്‍ട്ടിസ്ഥാന്‍ പാകിസ്ഥാനിലേക്കു പോയി. ബുദ്ധമതമാണ് ഇവിടത്തെ പ്രധാന മതം. ല‌ഡാക്കിലെ പ്രമുഖ ആകര്‍ഷണങ്ങളില്‍ ആശ്രമം അഥവാ ഗോമ്പാസും ഉള്‍പ്പെടും. ഹെമിസ് ആശ്രമം, സങ്കര്‍ ഗോമ്പ, മാത്തോ ആശ്രമം, ശേ ഗോമ്പ, ... Read more

ഫാം ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ ചട്ടങ്ങളില്‍ ഇളവുമായി ടൂറിസം വകുപ്പ്

നഗരങ്ങളിലും, തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലും താമസിക്കുന്നതിന് പകരം തിരക്കൊഴിഞ്ഞ തോട്ടങ്ങളിലും കൃഷിഭൂമിയിലും സമയം ചിവലിടുന്ന രീതിയാണ് ഫാം ടൂറിസം. കേരളത്തില്‍ ഫാം ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് നിലവിലുള്ള ചട്ടങ്ങളില്‍ ഇളവുമായി ടൂറിസം വകുപ്പ്. ഫാം ടൂറിസം പദ്ധതികള്‍ തുടങ്ങുന്നതിന് 50 ഏക്കര്‍ തോട്ടം എന്നതിനെ 15 ഏക്കറായി ചുരുക്കി. കൃഷിഭൂമി 15 ഏക്കര്‍ എന്നതില്‍ നിന്ന് മൂന്ന് ഏക്കര്‍ മതിയെന്നാക്കി. ചട്ടത്തില്‍ ഇളവ് നല്‍കി ഒരു വര്‍ഷത്തിനകം കേരളത്തില്‍ 50 പുതിയ ഫാം ടൂറിസം പദ്ധതികള്‍ക്ക് തുടക്കമിടാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്. അടുത്തിടെ നടന്ന ടൂറിസം റോഡ് ഷോകളില്‍ കേരളത്തിലെ ഫാം ടൂറിസം കേന്ദ്രങ്ങളെകുറിച്ച് ഒട്ടേറെ അന്വേഷണങ്ങള്‍ ലഭിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിര്‍ദേശ പ്രകാരം ഗ്രീന്‍ ഫാം പോളിസിയുമായി ടൂറിസം വകുപ്പ് മുന്നിട്ടിറങ്ങുന്നത്. ഉത്തരവാദിത്ത മിഷനായിരിക്കും പദ്ധതിയുടെ ചുമതല.

Nepal launches tourism website in Chinese language

With an aim to attract more Chinese travellers, Nepal has launched an interactive tourism website, in Chinese language to attract more Chinese tourists. Nepali Minister for Culture, Tourism and Civil Aviation Rabindra Adhikari launched a customized website www.welcomenepal.cn which is an initiative of Nepal Tourism Board, the main tourism promotion body, to communicate in Chinese language. The website has information on various tourism destinations of Nepal, photos and videos, different activities and things-to-do, and necessary information for the Chinese nationals visiting the country. Appreciating the role and contribution of China in Nepal’s tourism, the country has prioritised promotion of Nepal ... Read more

മോട്ടോറോള ജി 6 ജൂണ്‍ നാലിന് ഇന്ത്യന്‍ വിപണിയില്‍

മോട്ടോറോളയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണായ മോട്ടോ ജി6 ജൂണ്‍ നാലിന് വിപണിയിലെത്തും. ആമസോണ്‍ ഇന്ത്യയുടെ വെബ്‌സൈറ്റില്‍ തിയ്യതി സ്ഥിരീകരിച്ച് ഫോണ്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി നോട്ടിഫൈ മീ ബട്ടനും നല്‍കിയിട്ടുണ്ട്. എന്നാല്‍ ഫോണിന്‍റെ വില എന്തായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. വലിയ ഡിസ്‌പ്ലേയും വേഗമേറിയ പ്രൊസസറും കൂടുതല്‍ റാം ശേഷിയും മോട്ടോ ജി6 ഫോണിന്‍റെ പ്രധാന സവിശേഷതകളാണ്. ഡ്യുവല്‍ സിം സ്മാര്‍ട്‌ഫോണായ മോട്ടോ ജി6ല്‍ 5.7 ഇഞ്ച് ഫുള്‍ എച്ച്ഡി സ്‌ക്രീനാണ് ഉപയോഗിച്ചിരിക്കുന്നത്. 1.8 ജിഗാഹെഡ്സ് സ്നാപ്ഡ്രാഗണ്‍ ഓക്ടകോര്‍ പ്രൊസസറില്‍ 3ജിബി റാം, 32 ജിബി സ്റ്റോറേജ്, 4 ജിബി റാം, 64 ജിബി സ്റ്റോറേജ് പതിപ്പുകളാണ് ജി 6നുള്ളത്. 128 ജിബി വരെയുള്ള എസ്ഡി കാര്‍ഡ് ഉപയോഗിക്കാം. ഫിങ്കര്‍പ്രിന്‍റ് സ്‌കാനറും ഫെയ്സ് അണ്‍ലോക്ക് ഫീച്ചറും ഈ ഫോണിനുണ്ട്. മോട്ടോ ജി 6ല്‍ 12-5 മെഗാപിക്സല്‍ റിയര്‍ ക്യാമറയും എട്ട് മെഗാപിക്‌സല്‍ സെല്‍ഫിക്യാമറയുമാണുള്ളത്. 3000 എംഎഎച്ച് ബാറ്ററിയാണ് ജി 6നു കരുത്തുപകരുക.

Guest houses in Kerala to be renovated for attracting more tourists  

Kerala’s serene hill stations, backwaters and beaches have been attracting tourists from all over the world. The tourism department’s efforts have always been to make Kerala as an ideal destination for Bollywood flicks. However, what always happen is that the directors end up in using the abandoned, fear-injecting guest houses and bungalows for the horror flicks. Finally, the tourism department has decided to put an end to this and promote these destinations in a proper way. As of now, the guest houses are mainly used by the government officials and local tourists. The tourism department’s plan is to make foreign ... Read more