Author: Tourism News live

ചെന്നൈ- കോഴിക്കോട് സ്‌പൈസ് ജെറ്റ് പുതിയ സര്‍വീസ്

ചെന്നൈ-കോഴിക്കോട് സെക്ടറില്‍ സ്‌പൈസ് ജെറ്റ് അടുത്ത മാസം 16 മുതല്‍ അധിക സര്‍വീസ് ആരംഭിക്കും. വൈകിട്ടു 3.35ന് ഇവിടെനിന്നു പുറപ്പെടുന്ന വിമാനം 5.05നു കോഴിക്കോട് എത്തും. ഇന്നലെ രാത്രി ഒന്‍പതുവരെയുള്ള ഓണ്‍ലൈന്‍ വിവരങ്ങള്‍ പ്രകാരം അടുത്ത മാസം 16നുള്ള വിമാനത്തിലെ ടിക്കറ്റ് നിരക്ക് 1867 രൂപയാണ്. നിലവില്‍ സ്‌പൈസ് ജെറ്റ് രാവിലെ 7.05നു കോഴിക്കോടിന് സര്‍വീസ് നടത്തുന്നുണ്ട്. അടുത്ത മാസം 16 മുതല്‍ ചെന്നൈയില്‍നിന്നു മംഗളൂരുവിലേക്കും സ്‌പൈസ് ജെറ്റ് നേരിട്ട് സര്‍വീസ് ആരംഭിക്കും. രാവിലെ 8.05ന് ഇവിടെനിന്നു പുറപ്പെട്ട് 9.35നു മംഗളൂരുവില്‍ എത്തും. ഇന്നലെ രാത്രി ഒന്‍പതുവരെയുള്ള ഓണ്‍ലൈന്‍ വിവരങ്ങള്‍ പ്രകാരം 16ന് ഈ വിമാനത്തിനുള്ള ടിക്കറ്റ് നിരക്ക് 1978 രൂപയാണ്. ബൊംബാര്‍ഡിയര്‍ ക്യൂ-400 വിഭാഗത്തിലുള്ള വിമാനമാണ് കമ്പനി ഇരു റൂട്ടുകളിലും ഉപയോഗിക്കുക.

നാവില്‍ കൊതിയൂറും നമ്മുടെ പലഹാരങ്ങള്‍ വന്ന വഴി

ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരം പോലെയാണ് ഇന്ത്യാക്കാരുടെ ഭക്ഷണത്തോടുള്ള ആവേശം. നൂറ്റാണ്ടുകളോളം വിദേശത്ത് നിന്നും ലോകത്തിന്റെ പല ഭാഗത്ത് നിന്നുമുള്ള വിവിധ രാജപരമ്പരകള്‍ ഇന്ത്യ ഭരിച്ചിട്ടുണ്ട്. അവരുടെ സംസ്‌കാരത്തിന് ഒപ്പം തന്നെ നല്ല രുചികരമായ വിഭവങ്ങളും അവര്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. അവരുടെ ഭക്ഷണങ്ങള്‍ ഇവിടത്തുകാര്‍ സ്വാഗതം ചെയ്തു. എന്നാല്‍ ആ ഭക്ഷണങ്ങളൊക്കെ ഇവിടുത്തെ രുചിക്കൂട്ടുകള്‍ ചേര്‍ത്ത് നമ്മുടെ നാടന്‍ ഭക്ഷണമാക്കി മാറ്റി. ഇന്ത്യന്‍ ഭക്ഷണങ്ങള്‍ എന്ന് നിങ്ങള്‍ കരുതിയിട്ടുള്ള എന്നാല്‍ പുറത്തുനിന്നെത്തിയ ഭക്ഷണ പദാര്‍ത്ഥങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. ഫില്‍ട്ടര്‍ കോഫി ഫില്‍ട്ടര്‍ കോഫി എങ്ങനെ ഇന്ത്യന്‍ വിഭവം അല്ലാതെയാകും എന്നാണ് ആലോചിക്കുന്നത് അല്ലേ? 1950ല്‍ ചായ പ്രശസ്തമായി തുടങ്ങിയപ്പോള്‍ തന്നെയാണ് ഫില്‍ട്ടര്‍ കോഫിയും വ്യാപിച്ച് തുടങ്ങിയത്. പതിനാറാം നൂറ്റാണ്ടില്‍ മെക്കയിലേക്ക് തീര്‍ത്ഥാടനത്തിന് പോയ ബാബ ബുടാന്‍ ഇന്ത്യയില്‍ കള്ളക്കടത്തായി കോഫി കൊണ്ടു വന്നപ്പോഴാണ് ഇന്ത്യക്കാര്‍ക്ക് ഇത് സുപരിചിതമായി തുടങ്ങിയത്. തിരിച്ചു വന്ന അദ്ദേഹം കാപ്പി കൃഷി തുടങ്ങി. അങ്ങനെ ഈ പാനീയം പ്രശസ്തിയാര്‍ജ്ജിച്ച് ... Read more

Rwanda to be Arsenal’s first ever travel partner

The Rwanda Development Board (RDB) announced that the central African country has become the official tourism partner of English Premier League giants Arsenal FC. The agreement is signed for three years. The ‘Visit Rwanda’ logo will be featured on the left sleeve of all first team, under-23 and Arsenal Women’s matches in the new season for these three years.  Rwanda will now hold the distinction of being Arsenal’s first ever tourism partner. As per reports, Arsenal’s men’s and women’s teams will visit Rwanda and club coaches will host coaching camps to support the development of the game for boys and ... Read more

ഷവോമി എംഐയുഐ പത്താം പതിപ്പ് ഈ മാസം 31ന് അവതരിപ്പിക്കും

ആന്‍ഡ്രോയിഡ് ഓറിയോ 8.1 ല്‍ അധിഷ്ഠിതമായ ഷാവോമിയുടെ സ്വന്തം യൂസര്‍ ഇന്‍റര്‍ഫേയ്‌സ് എംഐയുഐയുടെ പത്താം പതിപ്പ് ഈ മാസം 31ന് അവതരിപ്പിക്കും. ഷാവോമിയുടെ എംഐ 8 സ്മാര്‍ട്‌ഫോണില്‍ പുതിയ യൂസര്‍ ഇന്‍റര്‍ഫെയ്‌സ് ആയിരിക്കും ഉണ്ടാവുക. കമ്പനിയുടെ എട്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ചൈനയില്‍ നടക്കുന്ന പരിപാടിയിലാണ് പുതിയ പതിപ്പ് അവതരിപ്പിക്കുക. അതേസമയം എംഐയുഐ 10ന്‍റെ സവിശേഷതകളും സൗകര്യങ്ങളും എന്തായിരിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ഈ മാസം ഔദ്യോഗികമായി അവതരിപ്പിക്കുമെങ്കിലും മാസങ്ങള്‍ കഴിഞ്ഞു മാത്രമേ പുതിയ അപ്‌ഡേറ്റുകള്‍ സ്മാര്‍ട്‌ഫോണുകളിലേക്ക് എത്തുകയുള്ളൂ. ഷാവോമി എംഐ മിക്‌സ് 2എസ്, എംഐ മിക്‌സ് 2, എംഐ 6 പോലുള്ള സ്മാര്‍ട്‌ഫോണുകളിലാണ് എംഐയുഐ 10 ആദ്യം എത്തുകയെന്നാണ് വിവരം. എംഐയുഐ 9 അപ്‌ഡേറ്റ് ലഭിച്ച റെഡ്മി 2 ഉള്‍പ്പടെയുള്ള ചില മോഡലുകളെ പുതിയ അപ്‌ഡേറ്റില്‍ നിന്നും ഒഴിവാക്കുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. പുതിയ തീമുകള്‍, പരിഷ്‌കരിച്ച നോട്ടിഫിക്കേഷന്‍ പാനല്‍, സെറ്റിങ്‌സ് ആപ്പ് തുടങ്ങിയ മാറ്റമാണ് പുതിയ പതിപ്പില്‍ ഉണ്ടാവുകയെന്നാണ് അഭ്യൂഹം. കൂടാതെ ബാറ്ററി ... Read more

Government draws Rs 1,400 revenue from e-visas

According to a senior home ministry official, the government has received Rs 1,400 crore as revenue from the e-visa scheme. Since its inception of e-visa in 2014, the tourists from 163 countries are benefited from the scheme. The e-visa has been instrumental in boosting the tourism sector of India. It is evident from the fact that 19 lakh tourists used the e-visa facility to visit India last year. The government expects that the tourist arrivals will be more than 25 lakh this year. The e-Visa scheme was implemented by the foreigners division of the home ministry as to improve the ... Read more

നിപ വൈറസ്: സര്‍വകക്ഷി യോഗം 25ന്

നിപ വൈറസ് ഭീതി ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ മാസം 25ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് കോഴിക്കോട് സര്‍വകക്ഷി യോഗം വിളിക്കും. മന്ത്രിമാരായ കെ കെ ശൈലജ ടീച്ചര്‍, ടി പി രാമകൃഷ്ണന്‍, എ കെ ശശീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം വിളിക്കുന്നത്. എം പിമാര്‍, എംഎല്‍എമാര്‍ മറ്റ് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. അന്നേ ദിവസം വൈകീട്ട് നാലു മണിക്ക് പഞ്ചായത്ത് പ്രസിഡന്‍റ്മാര്‍, ആരോഗ്യ വിദഗ്ധര്‍ എന്നിവരുടെ യോഗം കൂടുമെന്നും മന്ത്രി ശൈലജ ടീച്ചര്‍ അറിയിച്ചു. അതേസമയം നിപ വൈറസിനെ നേരിടാന്‍ റിബാവിറിന്‍ മരുന്നെത്തിക്കും. വൈറസിനെ നിയന്ത്രിക്കാന്‍ അല്‍പമെങ്കിലും ഫലപ്രദമെന്നു കണ്ട ഏക മരുന്നാണിത്. വവ്വാലിനെ ഭയക്കേണ്ടതില്ല. വവ്വാലുകളുടെ ആവാസകേന്ദ്രങ്ങള്‍ തകര്‍ക്കരുത്. വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും എല്ലാവരും പിന്തിരിയണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. രോഗം നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ മന്ത്രിസഭ യോഗം തൃപ്തി രേഖപ്പെടുത്തി. രോഗം പടരാതിരിക്കാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്. ... Read more

 പട്ടാളപള്ളിയിലെ ഔഷധക്കഞ്ഞിക്ക് പറയാനുണ്ട് 200 കൊല്ലത്തെ ചരിത്രം

തിരുവിതാംകൂറിലെ രാജഭരണകാലത്ത് രാജ്യം കാക്കുന്ന പട്ടാളക്കാര്‍ക്കായി രാജാവ് നിര്‍മിച്ചു നല്‍കിയ പള്ളിയാണ് പാളയത്തുള്ള പട്ടാളപള്ളി. ഹൈദവ ദേവാലയത്തോട് അതിര്‍ത്തി പങ്കിടുന്ന പള്ളി രാജ്യ സൈന്യത്തിലെ മുസ്ലീം അംഗങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാനും ഈദ്ഗാഹ് നടത്തുന്നതിന് വേണ്ടിയാണ് പണിതത്. 200 കൊല്ലത്തെ പഴക്കമുള്ള പള്ളി ഇന്ന് മത സൗഹാര്‍ദത്തിന്റെ പ്രതീകമാണ്. പുണ്യമാസത്തിന്റെ പിറവി അറിയിച്ചതോടെ പള്ളിയില്‍ വൈകുന്നേരം സംഘടിപ്പിക്കുന്ന ഇഫ്താര്‍ സല്‍ക്കാരത്തില്‍ എല്ലാ വേര്‍തിരിവുകളും ഭേദിക്കുന്ന കാഴ്ച്ചയാണ് കാണാന്‍ കഴിയുന്നത്. തിരുവനന്തപുരത്തുള്ള പ്രദേശവാസികളും, സെക്രട്ടേറിയെറ്റിലെ ജീവനക്കാരും, കച്ചവടക്കാരും, കാല്‍നടക്കാരുമെല്ലാം റംസാന്‍ മാസത്തിലെ വൈകുന്നേരങ്ങളില്‍ പള്ളിയില്‍ ഒത്തുകൂടുന്നു. ആരോഗ്യസംരക്ഷണത്തിന് പറ്റിയ ഭക്ഷണമായ ഔഷധക്കഞ്ഞിയാണ് ഇവിടുത്തെ സ്‌പെഷ്യല്‍. പ്രകൃതിയോട് ഇണങ്ങി ജീവിക്കുവാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നതാണ് പട്ടാളപ്പളിയിലെ ഇഫ്ദാര്‍ വിരുന്ന്. 1813ല്‍ നിര്‍മ്മിച്ച പള്ളി ആദ്യം ഇന്ന് കാണുന്നത് പോലെ ഇത്ര വലുതല്ലായിരുന്നില്ല. 1960ലാണ് പള്ളി പുതുക്കി പണിയുന്നത്. വൈകുന്നേരങ്ങളില്‍ നടക്കുന്ന ഇഫാതാര്‍ സംഗമത്തിന് ഒരു നൂറ്റാണ്ടിന്റെ ചരിത്രം തന്നെ പറയാനുണ്ട്. ഈന്തപഴവും പഴങ്ങളും കഴിച്ച് നോമ്പ് മുറിച്ചതിന് ... Read more

Sikkim lauds Union Ministry’s proposal to lift tourist restrictions

The Sikkim government and tourism stakeholders of Himalayan state has wholeheartedly welcomed the Union tourism ministry’s proposal to lift the restrictions on foreign tourists who loves to travel to Arunachal Pradesh and parts of Sikkim. Union Tourism Minister KJ Alphons and his ministry proposed the plan when they had a meeting with senior Union home and defence ministry officers last week. The restriction will be lifted only if the home and defence minister give nod to the plan. For travelling in some parts of the Sikkim, the foreigners need to apply for travel documents such as the protected area permit ... Read more

വിദേശ വിനോദസഞ്ചാരികള്‍ക്ക് ദീര്‍ഘകാല വിസ നല്‍കണമെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയം

രാജ്യത്തേക്കുള്ള വിദേശ വിനോദ സഞ്ചാരികളുടെ വരവ് വര്‍ധിപ്പിക്കാന്‍ ദീര്‍ഘകാല വിസകളടക്കമുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ച് കേന്ദ്ര ടൂറിസം മന്ത്രാലയം. മൂന്നു വര്‍ഷത്തിനുള്ളില്‍ വിദേശ ടൂറിസ്റ്റുകളുടെ വരവ് ഇരട്ടിപ്പിക്കാന്‍ ദീര്‍ഘകാല വിസകള്‍ അവതരിപ്പിക്കല്‍, ചില മേഖലകളിലേക്കുള്ള യാത്രാ നിയന്ത്രണങ്ങളിലുള്ള ഇളവുകള്‍, പ്രമുഖ വിനോദ സഞ്ചാര മേഖലകളിലേയ്ക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ തുടങ്ങിയ നടപടികളാണ് ശുപാര്‍ശ ചെയ്യുന്നതെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം പറഞ്ഞു. നിലവില്‍ രാജ്യം മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ നല്‍കുന്നുണ്ട്. യുഎസിലും മറ്റു രാജ്യങ്ങളിലും ഉള്ളപോലെ അഞ്ച്, പത്ത് വര്‍ഷത്തേക്കുള്ള വിസയാണ് ഇവിടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് വിവിധ മന്ത്രാലയങ്ങള്‍ക്ക് കത്തെഴുതുമെന്ന് മന്ത്രി വ്യക്തമാക്കി. നിലവില്‍ 60 ദിവസമാണ് ഇന്ത്യയിലെ വിസ കാലാവധി. 2017ല്‍ രാജ്യത്തേക്കുള്ള വിദേശ വിനോദ സഞ്ചാരികളുടെ വരവ് 15.7 ശതമാനം വര്‍ധിച്ച് 10 ദശലക്ഷത്തില്‍ എത്തിയിരുന്നു. ടൂറിസ്റ്റുകളുടെ എണ്ണത്തിലുള്ള വളര്‍ച്ചയുടെ ആഗോള ശരാശരി അഞ്ച് ശതമാനമായിരിക്കെയാണ് ഇന്ത്യയുടെ മികച്ച പ്രകടനം. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 10 ദശലക്ഷം ... Read more

പാട്ടിന്റെ പാലാഴി തീര്‍ക്കാന്‍ യൂട്യൂബ് മ്യൂസിക്‌സ്

ലോകമെമ്പാടുമുള്ള കോടിക്കണക്കിന് കാഴ്ച്ചക്കാര്‍ തങ്ങളുടെ ഇഷ്ട കാഴ്ച്ചകളുടെ ശേഖരം കാണുവാനും സ്വന്തമാക്കാനും നാം ആദ്യം തിരയുന്നത് യൂട്യൂബിലാണ്. ഒരേ സമയത്ത് 100 കോടിയോളം പേര്‍ പാട്ടിനായി യൂട്യൂബില്‍ തിരയുന്നുണ്ടെങ്കിലും യൂട്യൂബിന് അതൊന്നും പോരാ. ചില നേരങ്ങളില്‍ യൂട്യൂബില്‍ ലഭിക്കുന്നത് പാട്ടിന്റെ യഥാര്‍ഥ പകര്‍പ്പുകളല്ല. കൂടാതെ ബാക്ഗ്രൗണ്ട് പ്ലേ സൗകര്യവും ഡൗണ്‍ലോഡിങ്ങുമില്ല. അതൊന്ന് മാറ്റിമറിക്കാനാണ് യൂട്യൂബ് ലക്ഷ്യമിടുന്നത്. അതുകൊണ്ട് പാട്ടിന്റെ കൂട്ടുകാര്‍ക്കായി ഗൂഗിള്‍ പ്ലേ മ്യൂസിക്കിന് പകരമായി യൂട്യൂബ് പുതിയ മ്യൂസിക്ക് സ്ട്രീമിങ് സേവനവുമായി എത്തുന്നു. ഇങ്ങനെ തടസരഹിതമായി ഏതുനേരവും പാട്ടുകള്‍ കേള്‍ക്കാം, കാണാം, തിരയാം ഇങ്ങനെ പൂര്‍ണമായി എളുപ്പത്തിലും വ്യക്തിപരമായും കൈകാര്യം ചെയ്യാനുള്ള അവസരമാണ് പുതിയ സേവനത്തിനുള്ളത്. അംഗീകൃത പാട്ടുകള്‍, ആല്‍ബങ്ങള്‍, ആയിരക്കണക്കിന് പ്ലേ ലിസ്റ്റുകള്‍, റീമിക്‌സുകള്‍, തത്സമയ സംഗീതമേളകള്‍, പാട്ടുകളുടെ കവര്‍ പതിപ്പുകള്‍, മ്യൂസിക്ക് വീഡിയോ ശേഖരങ്ങള്‍ എന്നിവ യൂട്യൂബ് മ്യൂസിക്കിസില്‍ ഉണ്ടാകും. യൂട്യൂബ് മ്യൂസിക്‌സ് നിലവില്‍ വന്നാലും ഗൂഗിള്‍ പ്ലേ മ്യൂസിക് പരിഷ്‌ക്കാരങ്ങളോടെ നിലനില്‍ക്കുമെന്നാണ് ഗൂഗിള്‍ പറയുന്നത്. പര്യസമുള്ള ... Read more

Nipah is under control in Kerala; Safe to travel

The NIPAH virus attack has been creating quite a stir in Kerala. However, many false rumours are spreading on light of the virus attack. The most important of that being advising people not to travel to Kerala. Many are trying to project the virus attack as a major outbreak in Kerala and this will ultimately affect the tourism industry as many will restrain from travelling to Kerala. However, Confederation of Kerala Tourism Industry (CKTI) conveyed that the virus attack has been projected in a larger way than the truth and assured Kerala is still a safe place to visit and ... Read more

വിമാനം വൈകിയാല്‍ റീഫണ്ടും നഷ്ടപരിഹാരവും: കരടു വിമാനയാത്രാ നയം പുറത്തിറക്കി

വിമാന ടിക്കറ്റ് റദ്ദുചെയ്യുന്നതിനുള്ള നിയന്ത്രണങ്ങൾ ലഘൂകരിച്ചും കണക്‌ഷൻ വിമാനം കിട്ടിയില്ലെങ്കിൽ നഷ്ടപരിഹാരം നൽകാൻ നിർദേശിച്ചും കരടു വിമാനയാത്രാ നയം. ആഭ്യന്തര സർവീസുകൾക്ക് ബാധകമാകുന്ന രീതിയിൽ സിവിൽ ഏവിയേഷൻ മന്ത്രാലയമാണ് കരടുരേഖ പുറത്തിറക്കിയത്. കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചാൽ നയം പ്രാബല്യത്തില്‍ വരും. ബുക് ചെയ്ത് 24 മണിക്കൂറിനുള്ളിൽ കാൻസലേഷൻ‍ ഫീസ് ഇല്ലാതെ ടിക്കറ്റ് റദ്ദാക്കാൻ അവസരം നൽകുന്ന ‘ലോക് ഇൻ ഓപ്ഷൻ’ എന്ന സൗകര്യമാണ് ഇതിൽ പ്രധാനം. വിമാനം പുറപ്പെടുന്ന സമയത്തിന്‍റെ 96 മണിക്കൂർ (നാലു ദിവസം) പരിധിക്കുള്ളിലാണ് ടിക്കറ്റ് ബുക് ചെയ്യുന്നതെങ്കിൽ ഈ അവസരം ലഭ്യമല്ല. മാത്രമല്ല, കാലാവസ്ഥ സംബന്ധമായ പ്രശ്നങ്ങൾ മൂലമാണ് വിമാനം വൈകുന്നതെങ്കിൽ വിമാനക്കമ്പനിക്ക് ഉത്തരവാദിത്തമുണ്ടായിരിക്കില്ലെന്നും കരടുരേഖയില്‍ വ്യക്തമാക്കുന്നുണ്ട്. 30 കോടി യാത്രക്കാരാണ് ഇക്കഴിഞ്ഞ സാമ്പത്തികവർഷം രാജ്യത്ത് വിമാനയാത്ര നടത്തിയത്. രാജ്യത്തെ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിലെ വർധന 22 ശതമാനമാണ്. മുന്‍വർഷം 21.24 ശതമാനമായിരുന്നു. രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിലെ വർധന 8.33 ശതമാനമാണ്. മുൻവർഷം 7.72 ശതമാനം. 2020ഓടെ ... Read more

Digital platform to explore lesser-known destinations

Italy has launched a new digital platform named ‘Trame d’Italia’ as a move to promote lesser-known destinations in the country. The digital platform which was officially unveiled at a conference conducted by the Ministry of Culture and Tourism will gift the travellers an enticing experience of the regions which are rich in culture, history and culinary traditions, yet undiscovered and unexplored. The platform offers three routes as of now: Northern Monferrato-Piedmont’s vineyard landscape named World Heritage Site by the UNESCO, the historic territory of Lunigiana between Liguria and Tuscany regions, and the Brianza in northwest Lombardy. The routes soon to ... Read more

World Kayak Championship at Thusharagiri from July 18

The next edition of the Malabar Kayaking Championship will be held at Meenthullipara, Pulikkayam and Arippara in Kerala’s Calicut district from July 18 to 22. The championship is being organised by the District Tourism Promotion Council, Kozhikode District Panchayat, Thiruvambadi and Kodencherry panchayats and Madras Fun Tools. Two-time world extreme kayaking champion Joe Morley from the United Kingdom, 2012 London Olympics finalist Mike Dawson from New Zealand and noted kayaker from Italy Max Benetton were the big names featured in the previous years. Comprising an international kayaking championship, kayaking training programmes and rafting sessions, the Malabar River Festival is organised ... Read more

നിപ വൈറസ് ബാധ നിയന്ത്രണ വിധേയം: ആരോഗ്യമന്ത്രി

നിപ വൈറസ് ബാധ നിയന്ത്രണ വിധേയമായെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. രോഗീപരിചരണത്തിനിടെ മരണപ്പെട്ട നഴ്‌സ് ലിനിയുടെ കുട്ടികള്‍ക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നല്‍കും. ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഒപ്പം നിപ വൈറസ് ബാധയേറ്റ് മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം സഹായധനം നല്‍കാനും ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. വൈറസ് ബാധയേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ മുഴുവന്‍ ചികിത്സാചെലവും സര്‍ക്കാര്‍ വഹിക്കും. രോഗപ്രതിരോധത്തിനുള്ള മുന്‍കരുതല്‍ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്നുണ്ട്. ഇതിനുവേണ്ടി ആരോഗ്യ വകുപ്പ്, സ്‌പെഷ്യല്‍ വാര്‍ഡ്, പ്രത്യേക സ്റ്റാഫ് എന്നിവ നിശ്ചയിക്കുന്നതിനുള്ള നടപടി സര്‍ക്കാര്‍ എടുത്തുകഴിഞ്ഞതായും മന്ത്രി പറഞ്ഞു. എയിംസില്‍ നിന്നുള്ള പ്രത്യേക സംഘം ആശുപത്രിയിലെത്തി ഇങ്ങനെയുള്ള ബുദ്ധിമുട്ട് എങ്ങനെ നേരിടണമെന്ന് പരിശീലനം നല്‍കുന്നുണ്ട്. പ്രതിരോധ നടപടികള്‍ക്ക് കക്ഷി രാഷ്ട്രീയ ഭേതമന്യേ എല്ലാ മേഖലയില്‍ നിന്നുള്ളവരുടെയും പിന്തുണ ലഭിച്ചിച്ചുണ്ട്. മരിച്ചവരുടെ കുടുംബത്തോടുള്ള അനുശോചനം  രേഖപ്പെടുത്തുന്നതായും മന്ത്രി പറഞ്ഞു. അതെസമയം ... Read more