Author: Tourism News live

Tea and Tourism festival begins in Ooty

The much famed Tea and Tourism festival begins in Ooty. The tea and tourism festival, which used to be held during autumn season, was included in the Ooty summer festival this year. The festival was introduced in 1994 to hold it in winter holidays to bring more tourists to the hills. The two-day event was inaugurated at the Research Centre for Tribal Culture building in Ooty on Saturday. This year the festival boasts 10 stalls and, on display are tea-ice cream and a variety of flavoured teas.

സ്കൂൾ ബസ് ഡ്രൈവർമാർക്ക് പൊലീസ് ക്ലിയറൻസ് നിർബന്ധം: ഡിജിപി

സ്കൂൾ കുട്ടികളെ കൊണ്ടു പോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്കു പൊലീസ് ക്ലിയറൻസ് നിർബന്ധമാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഈ ഡ്രൈവർമാർ മദ്യപിച്ചല്ല വാഹനമോടിക്കുന്നതെന്നും ക്രിമിനൽ കേസിൽ ഉൾപ്പെട്ടിട്ടില്ലെന്നും ഉറപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു. പുതിയ അധ്യയന വർഷത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിനു ഫലപ്രദമായ നടപടി സ്വീകരിക്കാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഈ മാസം 31നകം പിടിഎ പ്രസിഡന്റുമാരുടെയും പ്രധാന അധ്യാപകരുടെയും ഡിഇഒ മാരുടെയും യോഗം സബ് ഡിവിഷൻ തലത്തിൽ വിളിച്ചുകൂട്ടി വേണ്ട നിർദേശങ്ങൾ നൽകണം. യോഗത്തിൽ, സ്കൂളിന് അകത്തും പുറത്തുമുള്ള സുരക്ഷ വർധിപ്പിക്കുന്നതിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്കു വിശദമായി ചർച്ച ചെയ്യണം. അതതു സ്റ്റേഷനുകളിലെ എസ്എച്ച്ഒമാർ നിർബന്ധമായും യോഗത്തിൽ പങ്കെടുക്കണം. മറ്റു പ്രധാന നിർദേശങ്ങൾ സ്കൂൾ ബസുകൾ-വാഹനങ്ങളിലെ വിദ്യാർഥികളുടെ സുരക്ഷയെ സംബന്ധിച്ച് ഡിപിഐ പുറത്തിറക്കിയ സർക്കുലറിലെയും ഡിജിപി നൽകിയ ഉത്തരവിലെയും നിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്നു കർശനമായി പരിശോധിക്കണം. എല്ലാ സ്കൂളുകളിലും സ്കൂൾ പ്രൊട്ടക്‌ഷൻ ഗ്രൂപ്പ് ശക്തിപ്പെടുത്തണം. ഇതുവരെ ആരംഭിച്ചിട്ടില്ലാത്ത സ്കൂളുകളിൽ ഉടന്‍ ആരംഭിക്കണം. ... Read more

ദല്‍ഹി കിഴക്കന്‍ മേഖലയിലെ അതിവേഗ ഇടനാഴി ഇന്ന് തുറക്കും

നഗരക്കുരുക്കഴിക്കുന്ന കിഴക്കന്‍ അതിവേഗ പാത ഇന്നു തുറന്നു നല്‍കും. 11000 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കിയ 135 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആറുവരിപ്പാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു നിര്‍വഹിക്കുക. രാജ്യത്തെ ആദ്യ ഹരിത ദേശീയപാത എന്നു വിശേഷിപ്പിക്കുന്ന കിഴക്കന്‍ മേഖല അതിവേഗ ഇടനാഴി വരുന്നതോടെ നഗരത്തിനുള്ളിലെ തിരക്ക് ഏറെ കുറയുമെന്നാണു പ്രതീക്ഷ. കിഴക്കന്‍ മേഖല ഇടനാഴി ഹരിയാനയിലെ സോനിപത്തില്‍ നിന്നു തുടങ്ങി ബാഗ്പത്ത്, ഗാസിയാബാദ്, ഗൗതംബുദ്ധ് നഗര്‍ (നോയിഡ) വഴി ഫരീദാബാദിലെ പല്‍വലില്‍ എത്തും. കുണ്ഡ്‌ലി, മനേസര്‍ വഴി പല്‍വലില്‍ എത്തുന്ന, 135 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പടിഞ്ഞാറന്‍ അതിവേഗ ഇടനാഴിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 80% പൂര്‍ത്തിയായിട്ടുണ്ട്. 4418 കോടി രൂപ ചെലവിലാണ് ഈ ഇടനാഴി നിര്‍മിക്കുന്നത്. ഡല്‍ഹി-മീററ്റ് എക്‌സ്പ്രസ് പാതയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനവും ഇതിനൊപ്പമാണു ക്രമീകരിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ ഗതാഗതക്കുരുക്കും പരിസ്ഥിതി മലിനീകരണവും കുറയ്ക്കാന്‍ ലക്ഷ്യമിട്ട് യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഇടനാഴി ആസൂത്രണം ചെയ്തത്. നിര്‍മാണത്തിനായി 11,000 കോടി രൂപ ചെലവായി. ഭൂമി ... Read more

റെയിൽവെ സ്​റ്റേഷനുകള്‍ വഴി സാനിറ്ററി നാപ്​കിനും ഗർഭ നിരോധന ഉറകളും

രാജ്യ​ത്തെ റെയിൽവെ സ്​റ്റേഷനുകള്‍ വഴി ഇനി സാനിറ്ററി നാപ്​കിനും ഗർഭ നിരോധന ഉറകളും ലഭിക്കും. റെയിൽവെ സ്​റ്റേഷ​ന്‍റെ അകത്തും പുറത്തുമുള്ള ശൗചാലയങ്ങളിലൂ​ടെയാണ്​ ഇവ ലഭിക്കുക. യാത്രക്കാർക്കു മാത്രമല്ല, പരിസര പ്രദേശങ്ങളിലുള്ളവർക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താമെന്ന്​ റെയിൽവെ ബോർഡ്​ അംഗീകാരം നൽകിയ പുതിയ ശൗചാലയ നയത്തിൽ വ്യക്തമാക്കുന്നു. മതിയായ ശുചീകരണ സൗകര്യങ്ങളുടെ അപര്യാപ്​തത മൂലം സ്​റ്റേഷനു സമീപത്തെ ചേരികളിലും ഗ്രാമങ്ങളിലുമുള്ള ആളുകൾ തുറസ്സായ സ്​ഥലങ്ങളിൽ മലവിസർജ്ജനം നടത്തുന്നതു മൂലമുണ്ടാകുന്ന​ ഗുരുതരമായ ആരോഗ്യപ്രശ്​നങ്ങൾക്ക്​ പരിഹാരമായി​ റെയിൽവെ സ്​റ്റേഷന്​ അകത്തും പുറത്തും പുരുഷൻമാർക്കും സ്​ത്രീകൾക്കും പ്രത്യേകം ശൗചാലയങ്ങൾ നിർമിക്കും​. ഈ ശൗചാലയങ്ങൾ വഴി ആർത്തവ ശുചിത്വത്തെ കുറിച്ചും ഗർഭ നിരോധന ഉപാധിയുടെ ഉപയോഗം സംബന്ധിച്ചും അവബോധം നൽകുന്നതിനും ശൗചാലയ നയത്തിൽ നിർദ്ദേശിക്കുന്നു. ഓരോ ശൗചാലയങ്ങളിലും കുറഞ്ഞ ​ചിലവിൽ സ്​ത്രീകൾക്കുള്ള പാഡുകളും പുരുഷൻമാർക്കായി ഗർഭ നിരോധന ഉറകളും ലഭ്യമാക്കാൻ ചെറിയ കിയോസ്​കുകൾ ഒരുക്കും. ഉപയോഗം കഴിഞ്ഞ നാപ്​കിനുകൾ നിക്ഷേപിക്കാനുള്ള ഇൻസിനറേറ്ററും ഇവിടെ സ്​ഥാപിക്കുമെന്നും നയത്തിൽ വ്യക്തമാക്കുന്നു. കോർപറേറ്റ്​ ... Read more

Make way for responsible tourism

In an initiative to make ‘Kovalam’ a better destination to visit and live, Uday Samudra Leisure Beach Hotel & Spa, with the support of other hoteliers in Kovalam and local people, is conducting the event ‘MY RESPONSIBILITY TOURISM’. The event focuses on creating awareness to the local vendors, taxi and auto drivers, localites and everyone regarding the importance of tourism in Kovalam. The event will be held on 29th May (Tuesday) at KJJM Animation Centre, Kovalam by 3 pm. “The event is to make people understand that promoting and safeguarding Kovalam is everyone’s responsibility. This initiative is done with the ... Read more

Indian overseas tourist offices to be developed into regional hubs

The Government of India is planning to reshape its foreign tourism offices into eight regional hubs for greater efficiency. Union Tourism Minister K J Alphons said the ministry is likely to shut seven of its 14 overseas tourist offices, including the ones in Paris, Amsterdam, Toronto and London. The offices in Milan (Italy), Sydney (Australia) and Johannesburg (South Africa) are also likely to shut shop. “In today’s digital world, having these many overseas offices are not required. The plan is to reshape these 14 offices into eight regional hubs for greater efficiency,” said the minister to IE. The offices in Toronto and Los Angeles are the ... Read more

അബുദാബി വിമാനത്താവളത്തില്‍ ഓൺ അറൈവൽ വിസ സംവിധാനം തുടങ്ങി

അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന സഞ്ചാരികൾക്ക് 30 മിനിറ്റിനുള്ളിൽ ഓൺ അറൈവൽ വിസ അനുവദിക്കുന്ന സംവിധാനം പ്രാബല്യത്തിൽ വന്നു. വിമാനത്താവളത്തിലെ ടെർമിനൽ മൂന്ന് ട്രാൻസിറ്റ് ഏരിയയിലാണ് വിസ കൗണ്ടർ സൗകര്യം ഒരുക്കിയിരിക്കുന്നത്. പുതിയ സംവിധാനം അനുസരിച്ച് അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന എല്ലാ രാജ്യക്കാർക്കും നാലു ദിവസത്തെ ട്രാൻസിറ്റ് വിസയാണ് അനുവദിക്കുക. അബുദാബി ടൂറിസം വകുപ്പ്, അബുദാബി വിമാനത്താവളം, ഇത്തിഹാദ് എയർവേയ്സ്, അബുദാബി ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്, ഗതാഗത വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി അനുസരിച്ച് വിസയില്ലാതെ അബുദാബി വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് വിവിധ മിഷൻ വിസകളും സന്ദർശന വിസകളും ടെർമിനൽ മൂന്നിലെ വിസ കൗണ്ടർ വഴി അപേക്ഷിക്കാം. പരമാവധി 30 മിനിറ്റിനുള്ളിൽ വിസ ലഭ്യമാകും. ഇത് കൂടാതെയാണ് വിസാകൗണ്ടറിൽ നാലു ദിവസത്തെ ട്രാൻസിറ്റ് വിസ അനുവദിക്കുന്നത്. 300 ദിർഹമാണ് ട്രാൻസിറ്റ് വിസയ്ക്ക് ചെലവ്. അബുദാബി വഴി യാത്ര ചെയ്യാനുദ്ദേശിക്കുന്ന യാത്രക്കാർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. യുഎഇ ... Read more

Arunachal Pradesh records quick growth in tourist arrivals

Arunachal Pradesh recorded a leap in the number of tourist arrivals as around 26,00,000 domestic and 52,000 visited the state in the year as compared to the same period last year. The members of Arunachal Pradesh Tour Operators’ Association (APTOA) have contributed around 17 crores as revenue to the state treasury. Chief Minister Pema Khandu believes that the number of tourists will reach record number if the tourism potential of the state is completely exploited , which is next to only yet to be fully used hydro-power potential. Chief Minister pins his hope high on tourism sector, which he believes to ... Read more

ഒമാനില്‍ നാശം വിതച്ച് മെകുനു: സലാല വിമാനത്താവളം അടച്ചു

ഒമാന്‍റെ തെക്കൻ തീരദേശമേഖലയിൽ ആഞ്ഞടിച്ച മെകുനു ചുഴലിക്കാറ്റിൽ രണ്ട് ഇന്ത്യക്കാരുൾപ്പെടെ എട്ടു പേർ മരിച്ചതായി സൂചന. മരിച്ചവരിൽ ഒരാൾ പന്ത്രണ്ടുവയസുകാരിയായ ഒമാനി ബാലികയാണ്. ബാക്കി അഞ്ചു പേർ യമൻ വംശജരും. 19 പേരെ കാണാതായതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 14 പേര്‍ ഇന്ത്യൻ നാവികരാണെന്ന് ഒമാൻ ഫിഷറീസ് മന്ത്രാലയം റിപോർട്ട് ചെയ്തു. ശക്തമായ കാറ്റിൽ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദോഫാര്‍ ഗവര്‍ണറേറ്റിലെ റസ്‌യൂത്ത്, റഖ്‌യൂത്ത് മേഖലയില്‍ കാറ്റ് പ്രവേശിച്ചതായി അധികൃത കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. രാജ്യം ഏറെ ഭീതിയോടെ കാത്തിരുന്ന കൊടുങ്കാറ്റ് സലാലയിലും വന്‍ നാശനഷ്ടങ്ങള്‍ വരുത്തിയാണ് കടന്നുപോയത്. കാറ്റ് വീശാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും ജനങ്ങളെ നേരത്തെ തന്നെ ഒഴിപ്പിച്ചതിനാല്‍ ആളപായം കുറച്ചു. അതേസമയം, ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളില്‍ 48 മണിക്കൂര്‍ ശക്തമായ കാറ്റും മഴയുമുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കടല്‍ നിരപ്പ് ഉയരുകയും ശക്തമായ തിരമാലയുണ്ടാകുകയും ചെയ്യും. മൂന്ന് മുതല്‍ അഞ്ച് മീറ്റര്‍ വരെ ഉയരത്തില്‍ ... Read more

World’s shortest international flight by Aruba

Aruba Airlines has launched what can be called one of the shortest flights in the world. The airlines has introduced a flight connecting Venezuela and Aruba, which can be reached in 10 minutes. Just 50 miles (80 km) separate the two airports in Aruba (AUA) and Punto Fijo (LSP) in northern Venezuela. The two countries, however, are separated by only 15 miles (24 km). The flight, which was inaugurated late last week, will operate twice weekly on Mondays and Fridays, with connections to Curacao, Bonaire and Miami. Prices for the short journey starts at $215. In January, Venezuelan president Nicolás Maduro had ... Read more

കസോള്‍; ജൂതന്മാരുടെ രാണ്ടാം വീട്

ഹിമാചല്‍ പ്രദേശില്‍ ഭുണ്ഡാറില്‍ നിന്ന് മണികരനിലേക്ക് പോകുന്ന പാത ഒരു താഴ്‌വരയിലൂടെയാണ് കടന്നുപോകുന്നത്. പാര്‍വതി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ താഴ്‌വര പാര്‍വതി വാലി എന്ന പേരിലാണ് സഞ്ചാരികള്‍ക്കിടയില്‍ പ്രശസ്തമായത്. ഈ താഴ്‌വരയില്‍ സുന്ദരമായ ഗ്രാമമുണ്ട്. കസോള്‍ എന്നാണ് ഗ്രമത്തി‌ന്‍റെ പേര്. ഹിമാചല്‍പ്രദേശിലെ പ്രസിദ്ധമായ ടൂറിസ്റ്റ് കേ‌ന്ദ്രമായ കുളുവില്‍ നിന്ന് 42 കിലോ‌മീറ്റര്‍ കിഴക്കായി സമുദ്രനിര‌പ്പില്‍ നിന്ന് 1640 മീറ്റര്‍ ഉയരത്തിലാണ് കസോ‌ള്‍ സ്ഥിതി ചെയ്യുന്ന‌ത്. പാര്‍വതി നദിക്ക് കുറുകെയുള്ള പാലത്തിന് അപ്പുറവും ഇപ്പുറവുമായി കിട‌ക്കുന്ന കസോ‌ള്‍ ഓള്‍ഡ്കസോള്‍, ന്യൂ കസോള്‍ എന്നിങ്ങനെ രണ്ടായി തിരിക്കപ്പെട്ടിട്ടുണ്ട്. മണികരനില്‍ നിന്ന് 5 കിലോമീറ്റര്‍ അ‌കലെയായാണ് കസോള്‍ സ്ഥിതി ചെയ്യുന്നത്. ഹിമാച‌ല്‍പ്രദേശിലെ സുന്ദരമായ ഗ്രാമങ്ങളില്‍ ഒന്നാണ് കസോള്‍. സുന്ദരമായ താഴ്വാരയും, ആകാശത്തോളം നില്‍ക്കുന്ന മലനിരകളും വര്‍ഷമുഴുവന്‍ അനുഭവപ്പെടുന്ന സുന്ദരമായ കാലവസ്ഥയും മാത്രമല്ല സഞ്ചാരികളെ ഇവിടെ ആകര്‍ഷിക്കുന്നത്. അധികം ജനത്തിര‌ക്കില്ലാത്ത സ്ഥലംകൂടിയാണിത്. ഹിമാലയന്‍ ട്രെക്കിംഗിനുള്ള ബേസ് ക്യാമ്പ് കൂടിയാണ് കസോള്‍. സര്‍പാസ്, യാന്‍കെര്‍പാസ്, പിന്‍പാര്‍ബതി ... Read more

കത്താറയില്‍ ഡ്രൈവ് ത്രൂ രുചിഭേദം

റമദാന്‍ മാസത്തോടനുബന്ധിച്ച് കത്താറ ബീച്ച് ക്ലബ്ബിലെ പാര്‍ക്കിങ് സ്ഥലത്ത് ഡ്രൈവ് ത്രു ഫെസ്റ്റിവല്‍ തുടങ്ങി. കത്താറയിലെ രുചിയാസ്വദിക്കാന്‍ രാത്രികളിലെത്തുന്നത് ആയിരക്കണക്കിന് സഞ്ചാരികളാണ്. നാല്‍പ്പതിലേറെ ഭക്ഷണ സ്റ്റാളുകളിലാണ് കത്താറയില്‍ രുചി വിഭവങ്ങള്‍ നിരന്നിരിക്കുന്നത്. വാഹനങ്ങളില്‍നിന്ന് ഇറങ്ങാതെ സാധനങ്ങള്‍ വാങ്ങാവുന്ന രീതിക്കാണ് ഡ്രൈവ് ത്രു എന്ന് വിളിക്കുന്നത്. പുലര്‍ച്ചെ മൂന്ന് മണി വരെയാണ് വ്യത്യസ്തയിനം ഭക്ഷണ പാനീയ വിഭവങ്ങള്‍ കത്താറയിലെ ഡ്രൈവ് ത്രൂ ഫെസ്റ്റിവലില്‍ ലഭിക്കുക. കാപ്പിയുടെ രുചി ഭേദങ്ങള്‍, ബര്‍ഗറുകള്‍, പിസ, സാന്‍വിച്ച്, ഷവര്‍മ, കേക്ക്, നൂഡില്‍സ്, പാസ്ട്രി, ഫ്രഷ് ജ്യൂസ് തുടങ്ങി വിവിധ ഇനങ്ങള്‍ ഇവിടെ ലഭ്യമാണ്. വാഹനങ്ങള്‍ക്ക് എളുപ്പത്തില്‍ സഞ്ചരിക്കാവുന്ന വിധത്തില്‍ വൃത്താകൃതിയിലാണ് സ്റ്റാളുകള്‍ ക്രമീകരിച്ചിരിക്കുന്നത്. വാഹനത്തിലിരുന്ന് ഇഷ്ടമുള്ള ഇനങ്ങള്‍ ഓര്‍ഡര്‍ നല്കി വാങ്ങുന്നതിനോടൊപ്പം കൂടുതല്‍ സമയം കത്താറയില്‍ തന്നെ ചെലവഴിക്കാനാഗ്രഹിക്കുന്നവര്‍ക്കായി ബീച്ചില്‍ ഭക്ഷണം കഴിക്കാനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഡ്രൈവ് ത്രൂ സ്റ്റാളുകള്‍ക്കൊടുവില്‍ ഏറ്റവും അറ്റത്തായി സിനിമയും ഫുട്ബാള്‍ മത്സരങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഭക്ഷണം ആസ്വദിച്ച് കഴിക്കാനായി ഈ ഭാഗത്ത് വാഹനം ... Read more

Indonesia eyes French tourists in boosting tourism

As a way to bring in major growth in tourism sector, Indonesia is eyeing France, a major force in European tourist market by associating with French travel organizers. Deputy Tourism Minister Nia Niscava, who also oversees the marketing growth in Europe, said the association with local French travel agents and organizers will definitely result in the increase of French tourists to the country. The ongoing talk with the French travel agencies and organizers have already resulted in surveying places and accommodations in Bali from July to August by them to bring in considerable number of French tourists to the much ... Read more

ശംഖുമുഖത്ത് കടല്‍ക്ഷോഭം ശക്തമാകുന്നു: സഞ്ചാരികള്‍ക്ക് നിയന്ത്രണം

തിരുവനന്തപുരം ശംഖുമുഖത്ത് കടല്‍ കരയിലേക്ക് കയറി. രാവിലെ മുതൽ ശക്തമായ തിരകള്‍ കരയിലേക്ക് അടിച്ചുകയറുകയാണ്. സാധാരണയുള്ളതിനേക്കാള്‍ കടൽ പത്തു മീറ്ററിലധികം കരയിലേക്ക് കയറി. ബീച്ചിലെ നടപ്പാതകളിലേക്ക് വരെ തിരയടിക്കുന്നുണ്ട്. സംസ്ഥാനത്ത് ഇന്നലെ മുതല്‍ ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോരിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ മാസം 30 വരെ ബീച്ചുകളിലേക്കുള്ള ഉല്ലാസ യാത്രകള്‍ ജനങ്ങള്‍ ഒഴിവാക്കണമെന്നും മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നോമ്പുതുറക്കാന്‍ കടല്‍കടന്ന് ഈന്തപ്പഴം

റംസാന്‍ മധുരമായി യുഎഇ പതിവുപോലെ വിവിധ രാജ്യങ്ങളിലേക്ക് ഈന്തപ്പഴം കയറ്റിഅയച്ചു. 26 രാജ്യങ്ങളിലേക്കായി യുഎഇ നല്‍കിയത് 395 ടണ്‍ ഈന്തപ്പഴമാണ്. റംസാനിലെ ദാനധര്‍മങ്ങളുടെ ഭാഗമായി യുഎഇ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഫൗണ്ടേഷന്‍റെ നേതൃത്വത്തിലാണ് ഈന്തപ്പഴം കയറ്റിയയച്ചത്. ഓരോ രാജ്യത്തും യുഎഇ എംബസിയുടെ സഹകരണത്തിലാണ് ഇവ വിതരണം ചെയ്തത്. നോമ്പുതുറയുടെ പ്രധാന വിഭവമായ ഈന്തപ്പഴം പ്രാദേശിക സന്നദ്ധസംഘടനകള്‍, ആശുപത്രികള്‍, പള്ളികള്‍, സ്‌കൂളുകള്‍, ഇസ്ലാമിക് സെന്‍ററുകള്‍ എന്നിവ വഴിയാണ് വിതരണം. ബഹ്‌റൈന്‍ (20 ടണ്‍), ഈജിപ്ത് (15), മൊറോക്കോ (15), ലെബനന്‍ (30), യെമെന്‍ (30), സൊമാലിയ (24), അയര്‍ലന്‍ഡ് (6), പോര്‍ച്ചുഗല്‍ (2), സ്‌പെയിന്‍ (9), ജര്‍മനി (15), ജപ്പാന്‍ (15), ബംഗ്ലാദേശ് (15), കസാഖ്‌സ്താന്‍ (40), പാകിസ്താന്‍ (20), മലേഷ്യ (15) എന്നീ രാജ്യങ്ങളിലേക്കാണ് ഈന്തപ്പഴം കയറ്റിയയച്ചത്.