Author: Tourism News live
വിനോദ കാഴ്ച്ചകള്‍ നിറഞ്ഞ ഹുദൈറിയത്ത് ദ്വീപ്
ലോക വിനോദ സഞ്ചാരികള്‍ക്കായി ഹുദൈറിയത്ത് ദ്വീപ് വിനോദ സഞ്ചാരികള്‍ക്കായി തുറന്ന് നല്‍കി. ജലകായിക മേളകള്‍ക്ക് അനുയോജ്യമായ തരത്തില്‍ രൂപകല്‍പന ചെയ്ത ബീച്ചിനോട് ചേര്‍ന്ന് മനോഹരമായ നടപാതകളും സൈക്കിള്‍ ട്രാക്കും കുട്ടികള്‍ക്കായുള്ള കളിസ്ഥലവുമെല്ലാം ഉള്‍ക്കൊള്ളുന്ന നിര്‍മ്മിതിയുടെ ഉദ്ഘാടനം ശൈഖ് നഹ്യാന്‍ ബിന്‍ മുബറാക്ക് അല്‍ നഹ്യാന്‍ നിര്‍വഹിച്ചു. ബീച്ചിനോട് ചേര്‍ന്നുള്ള വ്യവസായ ചത്വരങ്ങളും സ്വദേശികള്‍ക്കായുള്ള വീടുകളും ഉള്‍പ്പെടുന്ന പ്രദേശം അബുദാബിയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ഏറെ ആകര്‍ഷകമായ കാഴ്ചകള്‍ സമ്മാനിക്കുന്നതാണ്. ഇക്കോ ടൂറിസം കൂടുതല്‍ കരുത്തുള്ളതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബീച്ചില പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്. സസ്യജന്തു ജാലങ്ങള്‍ക്കുള്ള പൂര്‍ണ സംരംക്ഷണം നല്‍കുന്ന വിധത്തിലാണ് ബീച്ച് നിര്‍മ്മാണം നടന്നത്. അഞ്ചു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സൈക്ലിംഗ് ട്രാക്കും ഓടാനുള്ള ട്രാക്കും കായികമേളകള്‍ക്കുള്ള ബീച്ച് പറ്റിയ ഇടമാക്കി മാറ്റും. ഒളിമ്പിക്‌സ് നിലവാരത്തിലുള്ള ഈ ട്രാക്കുകളില്‍ വരും നാളുകളില്‍ ട്രായ്ത്‌ലണ്‍ മത്സരങ്ങളും സംഘടിപ്പിക്കും. അഞ്ച് ഫുട്‌ബോള്‍ മൈതാനം, നാല് ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട്, നാല് വോളിബോള്‍ കോര്‍ട്ട്, നാല് ബീച്ച് ഫുട്‌ബോള്‍ കോര്‍ട്ട് ... Read more
കേരളത്തില്‍ കാലവര്‍ഷമെത്തി; കാറ്റിനു സാധ്യത
കേരളത്തില്‍ കാലവര്‍ഷമെത്തി. മൂന്നു ദിവസം നേരത്തെയാണ് തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ എത്തിയതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തിന്‍റെ തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 20 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അതേസമയം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വീണ്ടും പൊടിക്കാറ്റിനു സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ദര്‍ അറിയിച്ചു. യുപിയിലും ബീഹാറിലും കനത്ത മഴ തുടരുന്നു. ഇതുവരെ 40 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Himalayan Travel Mart from June 1
The much awaited Himalayan Travel Mart (HTM) 2018, a mega tourism event, is scheduled to be held at Kathmandu in Nepal on June 1. The Ministry of Culture, Tourism and Civil Aviation, Government of Nepal in association with Nepal Tourism Board, Pacific Asia Travel Association – Nepal Chapter and Nepal Airlines, is organising the 3-day event. PATA Nepal said that preparations have been completed to host the three-day event that aims to re-define adventure tourism in Nepal. “HTM 2018 is Nepal’s international travel trade show and a business-to-business event for the Himalayan tourism industry, which draws global buyers, Himalayan sellers, travel bloggers, ... Read more
കൊല്ലം ഓലിയരുക് വെള്ളച്ചാട്ടം സഞ്ചാരികള്‍ക്കായി ഒരുങ്ങുന്നു
ആര്‍ച്ചല്‍ ഓലിയരുക് വെള്ളച്ചാട്ടം കേന്ദ്രമാക്കിയുള്ള ടൂറിസം പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം 31നു വൈകിട്ട് അഞ്ചിനു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. കിഴക്കന്‍ മേഖലയിലെ മനോഹര ദൃശ്യങ്ങളില്‍ ഒന്നാണ് ഏരൂര്‍ പഞ്ചായത്തിലെ ഈ വെള്ളച്ചാട്ടം. കടുത്ത വേനലില്‍ ഒഴുക്ക് കുറയുമെങ്കിലും മഴയുടെ തുടക്കത്തില്‍തന്നെ ജലപാതം ശക്തമാകും. ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെ തയാറാക്കിയ പദ്ധതിയാണു ടൂറിസം വകുപ്പ് ഏറ്റെടുക്കുന്നത്. വെള്ളച്ചാട്ടം കാണാന്‍ എത്തുന്നവരുടെ സുരക്ഷയ്ക്ക് ആവശ്യമായ സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഏരൂര്‍ പഞ്ചായത്ത് ഏര്‍പ്പെടുത്തും.ഇവിടെ എത്തുന്നവര്‍ക്ക് ആര്‍പിഎല്‍, ഓയില്‍ പാം എസ്റ്റേറ്റുകള്‍ സന്ദര്‍ശിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഉണ്ടാകും.
Thailand to host Asia music festival in Koh Samui Island
With an aim to attract more tourists, the Tourism Authority of Thailand (TAT) is all set to host a two-day Asia music festival on August 18 in southern Thai island of Koh Samui. The music festival, co-organized by TAT, Singaporean company IMC Live Group and Koh Samui Municipality, will showcase different genres and tongues of music from all across Asia over the weekend. It will also showcase Thailand’s flavorful music scene. The festival is a non-ticketed event and festival-goers will be treated to a weekend of solid music performances and enjoy food and beverage options in the festival market, the tourism ... Read more
കേരള-കർണാടക തീരത്ത് ന്യൂനമർദം: ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്
കേരള-കർണാടക തീരത്ത് കഴിഞ്ഞ ദിവസം അറബി കടലിന്‍റെ തെക്കു കിഴക്ക് രൂപപ്പെട്ട ശക്തമായ ന്യൂനമർദം തുടരുന്നു. കേരള-കർണാടക തീരത്തിലും ലക്ഷദീപ്-കന്യാകുമാരി മേഖലയിലും പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റ് വീശും. ഈ കാറ്റിന്‍റെ വേഗത മണിക്കൂറിൽ 60 കിലോമീറ്റർ ആകാനും സാധ്യത ഉണ്ട്. ഇതിന്‍റെ ഫലമായി കാലാവസ്ഥ മാറിമാറിയാനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. അതിനാൽ അടുത്ത 48 മണിക്കൂര്‍ മത്സ്യത്തൊഴിലാളികൾ കേരള, കർണാടക തീരങ്ങളിലും ലക്ഷദീപ്, കന്യാകുമാരി, മാലിദീപ് മേഖലകളിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദേശിക്കുന്നു.
ചിന്നാര്‍ വന്യജീവി സങ്കേതം നക്ഷത്ര ആമകളുടെ പഠനകേന്ദ്രമാകുന്നു
നക്ഷത്ര ആമകളുടെ ശാസ്ത്രീയ പഠനകേന്ദ്രമാവാന്‍ ചിന്നാര്‍ വന്യ ജീവി സങ്കേതം തയ്യാറാവുന്നു. സംസ്ഥാനത്തു തന്നെ നക്ഷത്ര ആമകള്‍ക്ക് സ്വാഭാവിക ആവാസവ്യവസ്ഥയുള്ള സ്ഥലമാണ് ചിന്നാര്‍. ജൂണ്‍ ആദ്യ വാരമാണ് പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക എന്ന് ചീഫ് കണ്‍സര്‍വേറ്റര്‍ അമിത് മല്ലിക് അറിയിച്ചു. നക്ഷത്ര ആമകളുടെ സ്വഭാവ സവിശേഷതകള്‍, ആവാസവ്യവസ്ഥ ഉപയോഗം, കാലാവസ്ഥാ വ്യതിയാനങ്ങളോടുള്ള അവയുടെ പ്രതികരണങ്ങള്‍, ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ അവയുടെ ഏകദേശം കണക്കെടുപ്പ്, വളര്‍ച്ചയുടെ തോത്, പ്രജനനസ്വഭാവങ്ങളുടെ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണു പുതിയ പഠനങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍.ലക്ഷ്മി, ഫീല്‍ഡ് ഡയറക്ടര്‍ (കോട്ടയം), ജോര്‍ജി പി.മാത്തച്ചന്‍ എന്നിവര്‍ ശാസ്ത്രീയ പഠനത്തിനു മേല്‍നോട്ടം വഹിക്കും. നിലവില്‍ കേരളത്തില്‍ എവിടെയെങ്കിലും നക്ഷത്ര ആമകളുടെ വിപണനമോ സാന്നിധ്യമോ ശ്രദ്ധയില്‍പ്പെട്ടാല്‍ കോടതി മുഖേനയോ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നിര്‍ദേശ പ്രകാരമോ അവയെ അതിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയായ ചിന്നാര്‍ വന്യജീവി സങ്കേത്തില്‍ എത്തിക്കുകയാണു പതിവ്. കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ... Read more
China eyes more US tourists; Anhui tourism promotion center launched
China has the most number of outbound travellers these days. However, China is also aiming at enticing more tourists to the country too. Lot of initiatives are being taken for that and the latest to the list is the launch of Anhui tourism promotion center in New York on Monday. Organized and managed by Anhui Provincial Commission of Tourism Development, the center will offer travellers with multiple tourist routes like ‘Ancient Anhui Tour’, ‘Anhui Cultural Tour’ and ‘Mt. Huangshan Tour’. Anhui, located at eastern part of China, has an array of prime picturesque spots and has attracted large number of ... Read more
കാറ്റും മഴയും: ട്രെയിനുകള്‍ വൈകിയോടുന്നു
കാറ്റിൽ മരം വീണ് റെയിൽവേ വൈദ്യുതിലൈൻ പൊട്ടിയതിനെത്തുടർന്ന് സംസ്ഥാനത്ത് ട്രെയിനുകള്‍ അഞ്ചുമണിക്കൂറോളം വൈകിയോടുന്നു. ലൈനിലെ വൈദ്യുതി പുനസ്ഥാപിച്ചെങ്കിലും ട്രെയിനുകള്‍ വൈകുമെന്ന് റെയില്‍വേ അറിയിച്ചു. കൊല്ലം മയ്യനാട് റെയിൽവേ സ്റ്റേഷനു സമീപം റെയിൽവേ ഗേറ്റിനരികിൽ ഇന്നലെ രാത്രി ശക്തമായ കാറ്റിൽ പ്ലാവ് കടപുഴകി റെയിൽവേ വൈദ്യുതിലൈനിലേക്ക് വീണു. പുലര്‍ച്ചെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ശബരി എക്സ്പ്രസ് 10 മണിക്കാണ് പുറപ്പെട്ടത്. മലപ്പുറത്ത് പരപ്പനങ്ങാടി ചെട്ടിപ്പടിക്കു സമീപം കോഴിക്കോട് ഭാഗത്തേക്കുള്ള പാളത്തിൽ മരം വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ഏഴരയോടെ ചെന്നൈ- മംഗലാപുരം മെയിൽ കടന്നുപോകുന്നതിനു തൊട്ടുമുമ്പായിരുന്നു സംഭവം. ഒന്നര മണിക്കൂറിനു ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്. തിരുവനന്തപുരം മംഗലാപുരം- മാവേലി എക്‌സ്പ്രസും (16604) തിരുവനന്തപുരം- മംഗലാപുരം എക്‌സ്പ്രസും (16347) ഏഴു മണിക്കൂറും വൈകിയോടുന്നു. തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് രണ്ട് മണിക്കൂറും ചെന്നൈ- ഗുരുവായൂര്‍ എക്‌സ്പ്രസ് ആറു മണിക്കൂറും നാഗര്‍കോവില്‍- മംഗലാപുരം ഏറനാട് എക്‌സ്പ്രസ് മൂന്നു മണിക്കൂറും തിരുവനന്തപുരം- ഷൊർണൂര്‍ വേണാട് എക്‌സ്പ്രസ് രണ്ടു ... Read more
Half a million tourists visit Maldives in Q1
Around half a million tourists have visited the Maldives in the first quarter of this year. Chinese tourists contributed to the growth in arrivals. A total of 539,816 travelers arrived between January and April, registering a 12.7 per cent increase from last year’s 478,827 tourists who arrived during the same period. According to statistics released, a total of 87,632 Chinese travelers have visited Maldives between January and April, which is up 16 per cent, followed by Italy which saw a 9 per cent growth, both Britain and Germany with a 8 per cent growth and Russia with a 6 per ... Read more
ലോക പ്രശസ്തി നേടിയ ഏഷ്യയിലെ രാത്രി ചന്തകള്‍
ലോക ഭൂപട സഞ്ചാര പട്ടികയില്‍ ഏറെ പ്രത്യേകതള്‍ നിറഞ്ഞ ഭൂഖണ്ഡമാണ് ഏഷ്യ. സംസ്‌കാരിക വൈവിധ്യങ്ങള്‍, രുചിയൂറുന്ന ഭക്ഷണം, മനോഹരമായ ഭൂപ്രകൃതി എന്നിങ്ങനെ നിരവധി കാര്യങ്ങളാണ് ഏഷ്യയില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്. കാഴ്ചകള്‍ക്കൊപ്പം നിരവധി രാത്രി ചന്തകളും ഏഷ്യയില്‍ നിലവിലുണ്ട്്. നാം ചെന്നെത്തുന്ന സ്ഥലത്തിന്റെ പ്രാദേശിക സാംസ്‌ക്കാരത്തിനെക്കുറിച്ചറിയാന്‍ രാത്രി ചന്തകള്‍ നമ്മളെ നന്നായി സഹായിക്കും. ആള്‍ക്കൂട്ടങ്ങളുടെ ബഹളം, വില്‍പ്പനക്കാരുടെ ശബ്ദ കോലാഹലങ്ങള്‍, കളിപ്പാട്ടങ്ങളും തുണികളും മറ്റ് വസ്തുക്കളും – ഇങ്ങനെ ആവശ്യമായ എല്ലാ സാധനവും വില്‍ക്കുന്ന ഇടുങ്ങിയ പാതകള്‍ നല്ലൊരു അനുഭവമായിരിക്കും. ഇതില്‍ ചില കടകള്‍ വര്‍ഷം മുഴുവനും, ചിലത് വാരാന്ത്യത്തിലും ചിലത് സീസണലുമാണ്. അടുത്ത അവധിക്കാലത്ത് ഏഷ്യയിലെ ഈ തെരുവുകളില്‍ നല്ലൊരു ഷോപ്പിംഗ് അനുഭവം തേടി പോകാവുന്നതാണ്. ടെമ്പിള്‍ സ്ട്രീറ്റ് നൈറ്റ് മാര്‍ക്കറ്റ്, ഹോങ്കോങ് ഏറ്റവും പ്രശസ്തമായ സ്ട്രീറ്റ് ബസാറായ ടെമ്പിള്‍ സ്ട്രീറ്റ് നൈറ്റ് മാര്‍ക്കറ്റ് ഹോങ്കോങിലെ ഏറ്റവും വലുതും ഒരുപാട് വിനോദ സഞ്ചാരികള്‍ എത്തുന്ന നൈറ്റ് മാര്‍ക്കറ്റും കൂടിയാണ്. ഒരു കിലോമീറ്റര്‍ ... Read more
വിനോദ സഞ്ചാര മേഖലയില്‍ എന്‍റെ ഉത്തരവാദിത്തവും കടമകളും പരിപാടി നാളെ
വിനോദ സഞ്ചാര സൗഹൃദ കോവളം എന്ന ലക്ഷ്യം വെച്ചുകൊണ്ട് കേരള ടൂറിസം രംഗത്തു പ്രവര്‍ത്തിക്കുന്ന സംഘടനകളും ഹോട്ടലുകളും ചേര്‍ന്ന് നടത്തുന്ന ‘വിനോദ സഞ്ചാര മേഖലയില്‍ എന്‍റെ ഉത്തരവാദിത്തവും കടമകളും’ പരിപാടി നാളെ കോവളത്തെ കെജെജെഎം ആനിമേഷന്‍ സെന്‍ററില്‍ നടക്കും. പരിപാടി എം വിന്‍സന്‍റ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കോവളം ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ജീവനക്കാര്‍, ടൂറിസം ഗൈഡുകള്‍, ടാക്സി ഡ്രൈവര്‍മാര്‍, ഓട്ടോ തൊഴിലാളികള്‍, കച്ചവടക്കാര്‍, തദ്ദേശവാസികള്‍, പൊതുജനങ്ങള്‍ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കൂടാതെ ഇവര്‍ക്ക് ടൂറിസ്റ്റുകളോടുള്ള ആഥിത്യമര്യാദയെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസും നല്‍കും. കൂടാതെ ടൂറിസം മേഖലയില്‍ മികച്ച സേവനങ്ങള്‍ നല്‍കിയ ടാക്സി-ഓട്ടോ ഡ്രൈവര്‍മാര്‍, ടൂറിസം പൊലീസ്, ശുചീകരണ തൊഴിലാളികള്‍, ലൈഫ് ഗാര്‍ഡ്സ് എന്നിവരെ ആദരിക്കും.
Tourist arrivals up by 7.1% in Singapore
As per the recent statistics by the Singapore Tourism Board (STB), tourist arrivals for the first quarter of the current year were up by 7.1 per cent compared with the same period last year. Around 17.4 million visitors arrived last year and their spending hit $26.8 billion. “The winds are in our favour because the outbound growth potential in the Asia-Pacific is the highest in the world. In our backyard, there is going to be growth in travel from a growing Asian middle class,” said STB chief executive Lionel Yeo. “While there is a higher demand for travel in the region, there has also ... Read more
ജയിംസ് ബോണ്ടിന്റെ സൂപ്പര്‍ കാര്‍ ലേലത്തിന്
ബോണ്ട് സിനിമ പ്രേമികളെ എന്നും ഹരം കൊള്ളിക്കുന്ന പേരാണ്. ബോണ്ട് മാതൃക അനുകരിക്കാത്ത ഒരു ആരാധകര്‍ പോലും ലോകത്ത് കാണില്ല. ജയിംസ് ബോണ്ട് ചിത്രം ‘ഗോള്‍ഡന്‍ ഐ’ യില്‍ ഉപയോഗിച്ച ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 ബോണ്‍ഹാംസില്‍ നടക്കുന്ന ഗുഡ്വുഡ് ഫെസ്റ്റിവല്‍ ഓഫ് സ്പീഡില്‍ ലേലത്തിന് വെയ്ക്കും. ബോണ്ടിന്റെ ചടുല നീക്കങ്ങള്‍ക്ക് സാരഥിയായ കാറിന്റെ ലേലം ജൂലായ് 13 നാണ് നടക്കുക. ജയിംസ് ബോണ്ട് ചിത്രങ്ങളില്‍ ആസ്റ്റണ്‍ കാറുകളുടെ സാന്നിധ്യവും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 1995 -ല്‍ ജയിംസ് ബോണ്‍ പരമ്പരയില്‍ പുറത്തിറങ്ങിയ ‘ഗോള്‍ഡന്‍ ഐ’ ചിത്രത്തില്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 ന്റെ പ്രകടനം ഏറെ കയ്യടി നേടിയിരുന്നു. ഹോളിവുഡ് നടന്‍ പിയേഴ്‌സ് ബ്രോസ്‌നനാണ് ജയിംസ് ബോണ്ടായി ചിത്രത്തില്‍ വേഷമിട്ടത്. ഏറ്റവും വിലമതിക്കുന്ന ജയിംസ് ബോണ്ട് കാറെന്ന ഖ്യാതി കൂടിയുണ്ട് ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 -ന്. ലേലത്തില്‍ പതിനഞ്ചു മുതല്‍ ഇരുപതു ലക്ഷം അമേരിക്കന്‍ ഡോളര്‍ കാറിന് വില ലഭിക്കുമെന്നാണ് പ്രതീക്ഷ. ... Read more
Birmingham tourism sector marks 2017 as the most successful year in history
The statistics released by West Midlands Growth Company and research body Global Tourism Solutions (GTS) shows that the city of Birmingham had a boom in tourism sector recording a tourist footfall of 41.8 million in 2017. The total expenditure of the tourists amounted to £7.1 billion, registering a growth of 9 per cent in a year. The average hotel occupancy recorded 75 per cent, same as that in 2016. The RevPAR (revenue per available room) recorded £51 in value, marking the highest figure ever recorded. The growth in tourism industry has led to a rise in number of jobs from ... Read more