Author: Tourism News live

Mekunu won’t affect tourism

Though Cyclone Mekunu had an adverse effect on Dhofar coastline and caused some impairment to Salalah and other towns in southern Oman, the tourism authorities are not skeptical about the tourism sector. In fact, the tourism authorities believe that the cyclone has put Oman on the global tourist map. “This will bring about great promotion for the country as many tourists will come to Salalah. The heavy rainfall has led to overflowing springs and waterfalls in Dhofar. These will boost tourism, as many tourists will come to see the water bodies. We don’t have any problems in Salalah, and there ... Read more

വരയാടുകളുടെ എണ്ണത്തില്‍ വര്‍ധനവ്: രാജമലയില്‍ പുതുതായി 69 കുഞ്ഞുങ്ങള്‍

രാജമലയില്‍ പുതിയതായി 69 വരയാടിന്‍കുഞ്ഞുങ്ങള്‍ ജനിച്ചതായി വനംവകുപ്പിന്റെ അനൗദ്യോഗിക കണക്ക്. മേഖലയില്‍ വനം വകുപ്പ് നടത്തിവന്ന വരയാടുകളുടെ കണക്കെടുപ്പ് പൂര്‍ത്തിയായപ്പോള്‍ ഇരവികുളം ദേശീയോദ്യാനം ഉള്‍പ്പെടെ നാല് ഡിവിഷനുകളില്‍ നടത്തിയ കണക്കെടുപ്പില്‍ 1101 വരയാടുകളെ കണ്ടെത്തി. മൂന്നാര്‍, മൂന്നാര്‍ ഫോറസ്റ്റ് റേഞ്ച്, മറയൂര്‍, മാങ്കുളം തുടങ്ങിയ ഡിവിഷനുകളിലാണ് കണക്കെടുപ്പ് നടത്തിയത്. രാജമലയില്‍ മാത്രം 710 ആടുകളെ കണ്ടെത്തി . രാജമല കഴിഞ്ഞാല്‍ മീശപ്പുലിമലയിലാണ് കൂടുതല്‍ അടുകളെ കണ്ടെത്തിയത്. 270 ഓളം വരയാടുകളാണ് അവിടെ കണ്ടെത്തിയത്. 31 ബ്ലോക്കുകളില്‍ നാല് പേര്‍ വീതം അടങ്ങുന്ന സംഘമാണ് സര്‍വേയില്‍ പങ്കെടുത്തത്. 15 മുതല്‍ 20 ചതുരശ്ര കി.മീ. ചുറ്റളവിലാണ് ഓരോ ഗ്രൂപ്പും കണക്കെടുപ്പ് നടത്തിയത്. മൂടല്‍ മഞ്ഞും, ശക്തമായ മഴയും കണക്കെടുപ്പിനെ പ്രതികൂലമായി ബാധിച്ചു. ഇതേതുടര്‍ന്ന് ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ തമിഴ്‌നാട് വനംവകുപ്പുമായി യോജിച്ചുള്ള കണക്കെടുപ്പ് നടത്തുമെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.

Greece’s stature as MICE Tourism destination to be enhanced   

Greece is gearing up for the world’s most prominent shipping exhibition, ‘Posidonia 2018’. The event which will be conducted from June 4th-8th at the Athens Metropolitan Expo is expected to bring around 20,000 visitors to the country. Conferences, seminars, workshops and interesting panel discussions will be conducted as part of the exhibition. The events are projected to shape the global shipping agenda and outline the future of the industry that sits at the core of world economic developments. Posidonia is ready to host around 1,960 exhibitors from 91 countries which include professionals from a wide range of maritime industry sectors. The exhibition ... Read more

ആല്‍ചി.. ബുദ്ധവിഹാരങ്ങളില്‍ ഉറങ്ങുന്ന ശാന്തി തേടിയൊരു യാത്ര..

സാഹസികതയും കരുത്തും ചങ്കുറപ്പും ആവോളം വേണ്ട യാത്രയാണ് ലഡാക്കിലേക്കുള്ളത്. മഞ്ഞുവീഴ്ചയും 100 മീറ്റര്‍ പോലും മുന്നില്‍ കാണാത്ത റോഡും മലയിടുക്കുകളും ചേര്‍ന്നുള്ള ലഡാക്ക് യാത്ര ആഗ്രഹിക്കാത്ത ആരും ഉണ്ടാവില്ല. എന്നാല്‍ ലഡാക്കില്‍ സഞ്ചാരികളെ കാത്തിരിക്കുന്ന കൊച്ചു വിസ്മയമുണ്ട്. ബുദ്ധവിഹാരങ്ങള്‍ നിറഞ്ഞ ശാന്തമായ ഒരുഗ്രാമം- അല്‍ചി. ഹിമാലയന്‍ നിരകളുടെ കേന്ദ്രഭാഗത്തായി ഇന്‍ഡസ് നദിയുടെ തീരത്തോട് ചേര്‍ന്നുകിടക്കുന്ന അല്‍ചിയിലേക്ക് ലെഹ് നഗരത്തില്‍ നിന്നും ഏകദേശം 70 കിലോമീറ്റര്‍ മാത്രമേ ദൂരമുള്ളൂ. ലോവര്‍ ലഡാക്ക് എന്നറിയപ്പെടുന്ന ഭാഗത്തെ മൂന്നു പ്രധാന ഗ്രാമങ്ങളിലൊന്നാണ് ആല്‍ചി. മാന്‍ഗ്യു, സുംഡാ ചുന്‍ എന്നിവയാണ് മറ്റുരണ്ട് ഗ്രാമങ്ങള്‍. ഇവ മൂന്നും ചേരുന്നതാണ് ആല്‍ചി ഗ്രൂപ് ഓഫ് മോണ്യുമെന്‍റ്സ് എന്നറിയപ്പെടുന്നത്. ഈ മൂന്നുഗ്രാമങ്ങളും വ്യത്യസ്തവും ശ്രേഷ്ഠവുമായ നിര്‍മിതിയുടെ ഉദാഹരണമാണെങ്കിലും കൂടുതല്‍ അറിയപ്പെടുന്നത് ആല്‍ചി തന്നെയാണ്. അല്‍ചി സന്യാസ മഠങ്ങളുടെ പേരിലാണ് അല്‍ചി ഗ്രാമം പ്രശസ്തമാകുന്നത്. വളരെ പുരാതനമായ ബുദ്ധ സന്യാസ മഠങ്ങളാണ് ഇവിടെയുള്ളത്. ലഡാക്കിലെ പ്രസിദ്ധമായ ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ് അല്‍ചി. ലഡാക്കിലെ ... Read more

മഴ കണ്ട് മണ്‍സൂണ്‍ യാത്രക്ക് കേരളം

തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളത്തില്‍ എത്തി കഴിഞ്ഞു. മഴക്കാലമായാല്‍ യാത്രകളോട് ഗുഡ് ബൈ പറയുന്ന കാലമൊക്കെ കഴിഞ്ഞു. വിദേശ വിനോദ സഞ്ചാരികള്‍ കേരളം കാണാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് മഴക്കാലത്താണ്. ആര്‍ത്തലച്ചു കുതിച്ചുപായുന്ന പുഴകള്‍, പാറക്കെട്ടില്‍ വീണു ചിന്നിച്ചിതറുന്ന വെള്ളത്തുള്ളികള്‍, കോടമഞ്ഞ്, തണുത്തകാറ്റ്  മഴയുടെ വിവിധ ഭാവങ്ങള്‍ ആസ്വദിച്ച് നൂറുകണക്കിനു വിനോദസഞ്ചാരികളാണ് കഴിഞ്ഞ സീസണ്‍ സമ്പന്നമാക്കിയത്. ഇക്കുറിയും അതിനു മാറ്റം ഉണ്ടാകില്ല. മഴക്കാലം പൊതുവേ ടൂിസം മേഖലയിലെ ഓഫ് സീസണ്‍ എന്നാണ് അറിയയപ്പെടുന്നത്. എന്നാല്‍ ഈ സീസണ്‍ തിരഞ്ഞെടുക്കുന്ന കൂടുതല്‍ സഞ്ചാരികള്‍ ഹോം സ്റ്റേകളാണ് തിരഞ്ഞെടുക്കുന്നത്. പ്രിയമേറുന്ന ഹോം സ്റ്റേ കേരളത്തനിമയുള്ള ഹോം സ്റ്റേകള്‍ അന്വേഷിച്ച് കണ്ടെത്തുന്ന നിരവധി വിദേശ സഞ്ചാരികള്‍ ഉണ്ട്. ഹോട്ടലുകളില്‍ നിന്നു ലഭിക്കാത്ത വ്യത്യസ്തമായ അനുഭവമാണ് ഹോം സ്റ്റേകള്‍ നല്‍കുന്നത്.ഇപ്പോള്‍ മഴയാണു താരം. മഴക്കാല മീന്‍പിടിത്തവും മഴനനയലും മഴക്കാഴ്ചകളും കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കുകയാണ് ഹോം സ്റ്റേകള്‍. ഒരു രാത്രിയും രണ്ടു പകലുമാണ് സാധാരണ ഹോം സ്റ്റേകള്‍ വിനോദ ... Read more

Tourism department set to launch adventure sports this monsoon

Pune is very famous for some striking trekking and tourist spots. The state tourism department has decided to exploit this possibility for improving the tourism potential. The department plans to launch adventure sports at three prime locations, namely Sinhgad, Mahabaleshwar and Malshej Ghat. The department is also rooting for adventure activities this monsoon like waterfall rappelling, rock climbing and trekking. Proposals have been invited from experts and groups with experience in adventure sports by The Pune regional office of Maharashtra Tourism Development Corporation (MTDC), who will direct the department in commencing these activities. These trained experts will guarantee the safety ... Read more

ചെങ്ങന്നൂര്‍ ചുവന്നു: സജി ചെറിയാന് റെക്കോഡ് ഭൂരിപക്ഷം

ഉപതിരഞ്ഞെടുപ്പ് നടന്ന ചെങ്ങന്നൂരിൽ എൽഡിഎഫിനു തകര്‍പ്പന്‍ വിജയം.  20956 വോട്ടിന്‍റെ  റെക്കോഡ് ഭൂരിപക്ഷത്തിലാണ് സജി ചെറിയാന്‍ വിജയിച്ചത്.  സജി ചെറിയാന് ആകെ 67303 വോട്ടുകള്‍ ലഭിച്ചു. കഴിഞ്ഞ 30 വർഷത്തെ എൽഡിഎഫിന്‍റെ ഏറ്റവും വലിയ ഭൂരിപക്ഷമാണിത്. യുഡിഎഫ്, ബിജെപി കോട്ടകൾ തകർത്തായിരുന്നു വോട്ടെണ്ണലിന്‍റെ ആദ്യ മണിക്കൂറുകൾ തൊട്ടേ സജി ചെറിയാന്‍റെ പ്രയാണം. ഒരുഘട്ടത്തിൽ പോലും ഇരുമുന്നണികളും സജി ചെറിയാന് വെല്ലുവിളി ഉയർത്തിയില്ല. യുഡിഎഫ് പഞ്ചായത്തുകളായ മാന്നാറിലും പാണ്ടനാടും എൽഡിഎഫ് മികച്ച ഭൂരിപക്ഷം നേടി. ബിജെപി ശക്തികേന്ദ്രമായ തിരുവൻവണ്ടൂരും എൽഡിഎഫ് പിടിച്ചു. ബിജെപി ഇവിടെ രണ്ടാമതാണ്.  യുഡിഎഫ് സ്ഥാനാര്‍ഥി ഡി വിജയകുമാര്‍ 46347 വോട്ടുകളും  ബിജെപി സ്ഥാനാര്‍ഥി ശ്രീധരന്‍ പിള്ള 35270 വോട്ടുകളും നേടി തന്‍റെ പ്രതീക്ഷകൾക്ക് അപ്പുറമാണ് വിജയമെന്ന് സജി ചെറിയാൻ വ്യക്തമാക്കി. ഇത്രയും ജനങ്ങൾക്ക് എന്നെ ഇഷ്ടമാണെന്നു കരുതിയിരുന്നില്ല. എസ്എൻഡിപിയുടെയും എൻഎസ്എസിന്‍റെയും ക്രിസ്ത്യൻ സഭകളുടെയും വോട്ടുകൾ തനിക്കു ലഭിച്ചു. പിണറായി വിജൻ സർക്കാരിനുള്ള അംഗീകാരമാണിത്. ആഘോഷങ്ങൾ എല്ലാവരും ചേർന്നു നടത്തണമെന്നും പരിധിവിടരുതെന്നും സജി ... Read more

ഒമാനില്‍ വിസ നിരോധനം ഡിസംബര്‍ വരെ തുടരും

ഒമാനില്‍ വിവിധ ജോലികള്‍ക്ക് ഏര്‍പ്പെടുത്തിയ വിസ നിരോധനം ആറു മാസത്തേക്ക്കൂടി നീട്ടി. ഡിസംബര്‍ വരെ വിസ അനുവദിക്കില്ലെന്ന് മാനവവിഭവ മന്ത്രാലയം വ്യക്തമാക്കി. സെയില്‍സ് പ്രമോട്ടര്‍, സെയില്‍സ് റപ്രസെന്‍റെറ്റീവ്, പര്‍ച്ചേഴ്‌സ് റപ്രസെന്‍റെറ്റീവ്, കണ്‍സ്ട്രക്ഷന്‍ തുടങ്ങിയ ജോലികള്‍ക്കുള്ള വിസ നിരോധനനമാണ് തുടരുക. ജൂണ്‍ ഒന്നു മുതല്‍ ആറ് മാസക്കാലത്തേക്ക് കൂടി വിസ അനുവദിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു.

മലമ്പുഴ ഡാമും റോക്ക് ഗാര്‍ഡനും നവീകരിക്കുന്നു

ടൂറിസം കേന്ദ്രങ്ങളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും, വിനോദ സഞ്ചാരികളുടെയും തദ്ദേശീയരുടെ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന ടൂറിസം വകുപ്പ് ആവിഷ്‌ക്കരിച്ച ഗ്രീന്‍ കാര്‍പ്പറ്റ് പദ്ധതിയുടെ അടിസ്ഥാനത്തില്‍ പാലക്കാട് ജില്ലയിലെ മലമ്പുഴ ഡാമും, റോക്ക് ഗാര്‍ഡനും നവീകരിക്കുന്നു. നവീകരണ പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണോദ്ഘാടനവും, ടൂറിസം കിയോസ്‌കിയുടെ ഉദ്ഘാടനവും ഇന്ന വൈകിട്ട് നാല് മണിക്ക് മലമ്പുഴ എം. എല്‍. എ വി. എസ് അച്യുതാനന്ദന്‍ നിര്‍വഹിക്കും. മലമ്പുഴ റോക്ക് ഗാര്‍ഡനില്‍ നടക്കുന്ന ചടങ്ങില്‍ ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്ജ്, ഡയറക്ടര്‍ പി. ബാലകിരണ്‍, ജില്ലാ കലക്ടര്‍ പി. സുരേഷ് ബാബു തുടങ്ങിയവര്‍ പങ്കെടുക്കും.

മൈകൊണോസ് ദ്വീപിലേക്ക് ഖത്തർ എയർവെയ്‌സ് സർവീസ് തുടങ്ങി

ഖത്തറിൽ നിന്നും മൈകൊണോസ് ദ്വീപിലേക്കുള്ള ഖത്തർ എയർവെയ്‌സിന്‍റെ നേരിട്ടുള്ള നോൺ സ്റ്റോപ്പ് സർവീസിന് തുടക്കമായി. ഇന്നലെ മൈകൊണോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഖത്തർ എയർവെയ്‌സ് വിമാനം പറന്നിറങ്ങി. ഗ്രീസിലെ ജനപ്രിയ ദ്വീപായ മൈകൊണോസിലേക്ക് പ്രതിവാരം നാലു വിമാനങ്ങളാണ് ദോഹയിൽ നിന്നും സർവീസ് നടത്തുക. മനോഹരമായ കാഴ്ചകളും സുന്ദരമായ ബീച്ചുമുള്ള ദ്വീപാണ്‌ മൈകൊണോസ്. ഇടുങ്ങിയ തെരുവുകളിലൂടെയുള്ള കാൽനടയാത്ര, സൂര്യാസ്തമയം, ആഡംബര ഹോട്ടലുകളിലെ താമസം, ഈജിയൻ കടലിലെ നീന്തൽ തുടങ്ങിയ മൈകോണോസിലെ അവധിക്കാലം ഏറെ ആകർഷകമാണ്. മൈകൊണോസ് ദ്വീപിലേക്ക് സർവീസ് നടത്താൻ സാധിച്ചതിൽ വളരെയധികം ആഹ്ലാദമുണ്ടെന്ന് ഖത്തർ എയർവെയ്‌സ്ഗ്രൂപ്പ് സിഇഒ അക്ബർ അൽ ബാക്കർ പറഞ്ഞു. ഖത്തർ എയർവെയ്‌സിന്‍റെ എ320 വിമാനമാണ് സർവീസ് നടത്തുക. ബിസിനസ് ക്ലാസിൽ 12 സീറ്റുകളും ഇക്കണോമി ക്ലാസിൽ 132 സീറ്റുകളുമാണ് വിമാനത്തിലുണ്ടാവുക. ഇതോടെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പ്രതിവാരം ഗ്രീസിലേക്ക് 58 സർവീസുകളായി വർധിക്കും. ദോഹയിൽ നിന്നും ശനി, ഞായർ, ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെ 8.5ന് പുറപ്പെടുന്ന ... Read more

Seven travel companies unite for responsible tourism

In a way to promote sustainable tourism that helps the local communities, seven travel companies with similar interests have associated to form Japan Alliance of Responsible Travel Agencies (JARTA). The initiative will be launched in Kyoto on June 28th. The purpose of JARTA is to design tours and sell destinations that belong to Japan’s traditional ‘Golden Route’, simultaneously aiding the local areas and the people in a great way. As per Masaru Takayama, President of Kyoto-based Spirit of Japan Travel, the association is special as most of the travel agencies wish to work independently. The members of JARTA include Spirit ... Read more

മഴ മുന്‍കൂട്ടി അറിയിക്കാന്‍ മുംബൈ സ്റ്റേഷനുകളില്‍ റഡാര്‍

കാലവര്‍ഷം ജൂണ്‍ ആറിന് എത്താനിരിക്കെ, പാതയിലെ വെള്ളക്കെട്ട് തടയാന്‍ സ്റ്റേഷനുകളില്‍ റഡാര്‍ സ്ഥാപിക്കുന്നതടക്കം വിവിധ നടപടികളുമായി റെയില്‍വേ. മുംബൈയിലെ തിരഞ്ഞെടുക്കപ്പെട്ട റെയില്‍വേ സ്റ്റേഷനുകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കുന്ന റഡാറുകള്‍ ഓരോ മണിക്കൂറിലും മഴയുടെ അവസ്ഥ പ്രവചിക്കും. ഇതിനായി സ്ഥലം കണ്ടെത്താന്‍ റയില്‍വേ നടപടി ആരംഭിച്ചു. റഡാറുകള്‍ സ്ഥാപിക്കുന്നതോടെ ആ മേഖലയിലെ മഴയുടെ സാധ്യതകൂടി കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിനു കണ്ടെത്തി പ്രവചിക്കാനാകും. അപ്രതീക്ഷിത വെള്ളക്കെട്ടുമൂലം എല്ലാവര്‍ഷവും ലോക്കല്‍, എക്‌സ്പ്രസ് ട്രെയിനുകള്‍ പാതകളില്‍ പിടിച്ചിടുന്നതും സര്‍വീസ് റദ്ദു ചെയ്യുന്നതും പതിവാണ്. ഇതു പരമാവധി ഒഴിവാക്കുകയാണ് ലക്ഷ്യം. റെയില്‍വേയുമായി ബന്ധപ്പെട്ട എല്ലാ ജീവനക്കാര്‍ക്കും യഥാസമയം മഴയുടെ മുന്നറിയിപ്പുകള്‍ ലഭിക്കുന്ന തരത്തിലാകും സംവിധാനം ഒരുക്കുന്നതെന്നു റെയില്‍വേ വെളിപ്പെടുത്തി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ അധ്യക്ഷതയില്‍ വര്‍ഷകാല ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, കരസേന, റെയില്‍വേ, എംഎംആര്‍ഡിഎ, ബിഎംസി ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തിനെത്തി. റഡാറിനു സ്ഥലം കണ്ടെത്താന്‍ ഉദ്യോഗസ്ഥരോടു നിര്‍ദേശിച്ചതായി മധ്യറെയില്‍വേ ജനറല്‍ ... Read more

മദ്യക്കുപ്പികള്‍ കൊണ്ടൊരു ബുദ്ധക്ഷേത്രം

തായ്‌ലാന്‍ഡിലെ വാറ്റ് പാ മഹാ ചേദി ക്യൂ ക്ഷേത്രം മറ്റു ക്ഷേത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് 10 ലക്ഷത്തിലേറെ ബിയര്‍ ബോട്ടിലുകള്‍ കൊണ്ടാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. വന്യതയുടെ നടുവിലുള്ള ചില്ലുക്ഷേത്രം എന്നാണ് തായ് ഭാഷയില്‍ ക്ഷേത്രത്തിന്റെ അര്‍ത്ഥം. മദ്യക്കുപ്പികള്‍ക്കൊണ്ടൊരു ക്ഷേത്രമോ എന്നാണ് ആദ്യം കേള്‍ക്കുന്നവര്‍ ചോദിക്കുന്ന ചോദ്യം. ഏതാണ്ട് മുപ്പത് വര്‍ഷങ്ങള്‍ക്ക് കടലില്‍ തള്ളപ്പെടുന്ന മദ്യക്കുപ്പികള്‍ വലിയ മാലിന്യഭീഷണി ഉയര്‍ത്തിയപ്പോഴാണ് സമീപം സ്ഥിതി ചെയ്യുന്ന മഠത്തിലെ ബുദ്ധസന്യാസികള്‍ വ്യത്യസ്തമായ ഈ ആശയം മുന്നോട്ടുവച്ചത്. വലിച്ചെറിയുന്ന കുപ്പികള്‍ കൊണ്ടൊരു ക്ഷേത്രം പണിയുക. അങ്ങനെ അവര്‍ പണി തുടങ്ങി. തൂണുകളും കൈവരികളും നിലവും മേല്‍ക്കൂരയും എല്ലാം ബിയര്‍ കുപ്പികള്‍ കൊണ്ട് കലാപരമായി നിര്‍മിച്ചതാണ്. പ്രാദേശികമായി ലഭിക്കുന്ന ചാങ് എന്ന ബിയറിന്റെയും ആഗോള ബ്രാന്‍ഡായ ഹെയിന്‍കെന്‍ ബിയറിന്റെയും കുപ്പികളാണ് ഉപയോഗിച്ചിരിക്കുന്നത്. ക്ഷേത്രം പണിതും കുപ്പികള്‍ ബാക്കി വന്നു. അതുകൊണ്ട് ഗോപുരങ്ങളും, കിടപ്പുമുറികളും, വാട്ടര്‍ ടാങ്കും, ടോയ്ലറ്റും എന്തിനേറെ ഒരു ശ്മശാനം വരെ ഇവര്‍ നിര്‍മിച്ചെടുത്തു. ഇപ്പോള്‍ ... Read more

ASI facilitates online booking for monuments

Delighting news for those who love a bit of history! The tourists who wish to visit historic monuments in the country can now book the tickets from mobile phones. The Archaeological Survey of India (ASI) has signed MoU with Yatra.com and BookMyShow, which will allow the foreign and domestic tourists online for the listed 141 historical monuments, sites and museums in India. The list includes the famed Taj Mahal, Red Fort, Sun Temple, Qutub Minar, Ajanta and Ellora caves etc. The online booking move is to support government’s ‘Digital India’ initiative. ASI’s services will now be digitized, providing a quick ... Read more

പച്ചപ്പണിഞ്ഞ് മാടായിപ്പാറ

കണ്ണിന് കുളിരേകുന്ന കാഴാച്ചകളുടെ കലവറയാണ് മാടായിപ്പാറ. കാലാവസ്ഥയ്ക്കനുസരിച്ച് നിറങ്ങളുടെ വര്‍ണ്ണക്കാഴ്ച്ച സമ്മാനിക്കുന്ന ഇടം. വേനലില്‍ സ്വര്‍ണ്ണ വര്‍ണ്ണം, മഴക്കാലമായാല്‍ പച്ചപ്പ്, വസന്തത്തില്‍ നീല നിറം ഇങ്ങനെയാണ് മാടായി. മാടായിയില്‍ എത്തുന്നവര്‍ക്ക് എന്നും അത്ഭുതമാണ് അമ്പലത്തറ. മൂന്നേക്കറോളം വരുന്ന പാറയിലെ അമ്പലത്തറക്കണ്ടം. ഒരു കാലത്ത് സമൃദമായ നെല്‍പാടമായിരുന്നു. പിന്നീട് കാലാവസ്ഥാ വ്യതിയാനത്തിന്റെയും കൃഷിപ്പണിക്ക് തൊഴിലാളികളുടെ ക്ഷാമവും മൂലം പാടെ നിലച്ചു പോവുകയായിരുന്നു. ഇത്തരത്തില്‍ മാടായിപ്പാറയിലെ വിവിധ സ്ഥലങ്ങളിലായി നെല്‍ക്കൃഷി ചെയ്യുന്ന സ്ഥലങ്ങള്‍ കാട് കയറി മൂടിയിരിക്കുകയാണ്. മാടായിപ്പാറയിലെ ജൂതക്കുളത്തിനു സമീപം വടക്ക്-പടിഞ്ഞാറ് ഭാഗം, വടകുന്ദ തടാകത്തിന് പടിഞ്ഞാറ് ഭാഗം തുടങ്ങി ചെറുതും വലുതുമായ നെല്‍പാടങ്ങള്‍ പാറയിലെ ഒരുകാലത്തെ നെല്ലറകള്‍ കൂടിയായിരുന്നു. കഠിനമായ മേല്‍പാറയില്ലാത്ത ഉപരിതലത്തിലാണ് നെല്‍ക്കൃഷി ചെയ്തിരുന്നത്. പാറയിലെ അമ്പലത്തറകണ്ടമുള്‍പ്പെടെയുളള സ്ഥലങ്ങളില്‍ കൂത്താട, കഴമ, കീരിപാല എന്നീ നെല്ലിനങ്ങളാണ് കൃഷിചെയ്തിരുന്നത്. മുന്‍കാലങ്ങളില്‍ മാടായിക്കാവില്‍ നിവേദ്യത്തിനാവശ്യമായ മലര് ഉണ്ടാക്കുന്നതും അമ്പലത്തറകണ്ടത്തില്‍ വിളവെടുത്ത നെല്ല് ഉപയോഗിക്കാറുണ്ടെന്നും കണ്ടത്തിന്റെ ഉടമകള്‍ പറയുന്നു. മൂന്ന് ഏക്കറോളം പരന്ന് കിടക്കുന്ന ... Read more