Author: Tourism News live

IndiGo bags ‘Passenger Airline of the Year’ at BIAL Pinnacle Awards 2018

IndiGo has bagged six accolades at the BIAL Pinnacle Awards 2018, organized by  BIAL (Bangalore International Airport Ltd), held in Bengaluru last week. The six awards spread across prestigious categories including, On-time Airline of the Year – Domestic’, ‘Passenger Airline of the Year – International Low Cost’, ‘Customer Choice Airline of the Year – Domestic’, ‘Passenger Airline of the Year – Domestic Low Cost’, ‘Transformational Process Idea’ and ‘Airline with best growing network – Domestic’. “We feel absolutely honored to be recognized by BIAL across six prestigious categories of customer service. This is a recognition for all the unrelenting effort that the ... Read more

സിങ്കപ്പൂരിലെ പൂന്തോട്ടത്തില്‍ നരേന്ദ്ര മോദി വസന്തം തീര്‍ക്കും

ഇനിമുതല്‍ സിങ്കപ്പൂര്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പൂന്തോട്ടത്തില്‍ വസന്തം തീര്‍ക്കുന്നതു കാണാം. സംഭവം ട്രോളല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന്‍റെ സ്മരണയ്ക്കായി ഓർക്കിഡ് ചെടി സമർപ്പിച്ചിരിക്കുകയാണ് സിങ്കപ്പൂർ. ചെടിയുടെ പേര്– ഡെൻഡ്രോബിയം നരേന്ദ്ര മോദി. യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ സിങ്കപ്പൂർ ബൊട്ടാണിക്കൽ ഗാർഡനിലാണ് ചെടിയുള്ളത്. 38 സെന്‍റിമീറ്റർ വരെ നീളത്തിൽ പൂവുകളുള്ള ഓർക്കിഡാണു ഡെൻഡ്രോബ്രിയം നരേന്ദ്ര മോദി. ഒരു ചെടിയിൽ 14 മുതൽ 20 വരെ പൂക്കളുണ്ടാകുമെന്ന് ചിത്രങ്ങൾ പങ്കുവച്ച് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഉത്തര്‍പ്രദേശില്‍ വീണ്ടും പൊടിക്കാറ്റ്: 17 മരണം

ഉത്തര്‍പ്രദേശില്‍ വീണ്ടും പൊടിക്കാറ്റ്. ഉത്തര്‍പ്രദേശിന്‍റെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റില്‍ 17 പേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. മരം വീണോ, വീട് തകര്‍ന്നോ ആണ് ഭൂരിഭാഗം പേരും കൊല്ലപ്പെട്ടതെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി. മൊറോദാബാദിനെയാണ് പൊടിക്കാറ്റ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. 7 പേരാണ് ഈ ജില്ലയില്‍ മാത്രം മരിച്ചത്. 3 പേർ സാംബാലിൽ മരിച്ചു, രണ്ടുപേര്‍ വീതം ബാദും, മുസാഫിര്‍ നഗര്‍, മീററ്റ് എന്നിവിടങ്ങളിലും ഒരാൾ അംറോഹയിലും മരിച്ചു. എല്ലാ ജില്ലയിലും 24 മണിക്കൂറിനകം ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ ജില്ലാ ഭരണകൂങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. മെയ്മാസത്തിലുണ്ടായ പൊടിക്കാറ്റില്‍ 130 പേര്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു.

കേരളത്തില്‍ സന്ദർശനം നടത്തുന്നതിൽ ഭയക്കേണ്ടതില്ല: ഐഎംഎ ദേശീയ പ്രസിഡന്‍റ്

നിപ്പ വൈറസിൽ ഭീതി വേണ്ടെന്നും കേരളത്തിൽ സന്ദർശനം നടത്തുന്നതിൽ ഭയക്കേണ്ടതില്ലെന്നും ഐഎംഎ ദേശീയ പ്രസിഡന്‍റ് ഡോ. രവി വഡേക്കർ. 300ഓളം ഡോക്ടർമാർ കേരളത്തിലെത്തിയത് അതിന് തെളിവാണ്. മുൻപരിചയമില്ലാതിരിന്നിട്ടു കൂടി നിപ്പാ ബാധ തിരിച്ചറിഞ്ഞ ഡോക്ടർമാരെ അഭിനന്ദിക്കുന്നുവെന്നും രവി വഡേക്കർ പറഞ്ഞു. മറ്റു രാജ്യങ്ങളിൽ നിപ്പ തിരിച്ചറിയാൻ മാസങ്ങളെടുക്കുമ്പോഴാണ് വളരെ പെട്ടെന്ന് കേരളത്തില്‍ നിപ്പ തിരിച്ചറിഞ്ഞത്. അതും പ്രത്യേക ഉപകരണങ്ങളോ പരിശീലനമോ കൂടാതെ. ഇത് ഇന്ത്യൻ ഡോക്ടർമാരുടെ മികവിന്‍റെ ലക്ഷണമായി കാണാം. കൂടാതെ നിപ്പാ പ്രതിരോധത്തിൽ സംസ്ഥാന സർക്കാരും ഏജൻസികളും സ്വീകരിച്ച നടപടികൾ അഭിനന്ദനാർഹാമാണെന്നും അദ്ദേഹം പറഞ്ഞു.

നിപ്പ വൈറസ്: തിങ്കളാഴ്ച സർവകക്ഷി യോഗം; സുരക്ഷാ ഉപകരണങ്ങള്‍ കോഴിക്കോടെത്തി

നിപ്പ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച തിരുവനന്തപുരത്ത് സർവകക്ഷി യോഗം ചേരുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. തൈക്കാട് ഗെസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാവും യോഗം. കൂടാതെ നിപ്പ വൈറസ് പ്രതിരോധത്തിന് സംസ്ഥാനത്തിന് കൈത്താങ്ങായി ഒന്നേമുക്കാല്‍ കോടി രൂപയുടെ സുരക്ഷാ ഉപകരണങ്ങള്‍ അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വി പി എസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്‍റെ ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലില്‍ കേരളത്തിലെത്തിച്ചതായി മന്ത്രി ശൈലജ ടീച്ചര്‍ ഫെയിസ്ബുക്കില്‍ കുറിച്ചു. പി പി ഇ കിറ്റ്, എന്‍ 95 മാസ്‌കുകള്‍, ബോഡി ബാഗുകള്‍, ത്രീ ലയര്‍ മാസ്‌കുകള്‍ തുടങ്ങിയ ഉപകരണങ്ങളാണ് എത്തിച്ചതെന്ന് മന്ത്രി അറിയിച്ചു. കാര്‍ഗോ വഴി അയക്കുന്നത് കാലതാമസം നേരിടും എന്നതിനാലാണ് പാസഞ്ചര്‍ ഫ്ലൈറ്റിൽ ഉപകരണങ്ങള്‍ എത്തിച്ചത്. കോഴിക്കോട്ടുകാരനും ഡോക്ടറുമായ ഷംഷീറിന്‍റെ ഈ ഉദ്യമം പ്രശംസനയീയമാണെന്ന് മന്ത്രി പറഞ്ഞു. അതേസമയം, കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഈ മാസം 12 വരെ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. കോഴിക്കോട് മെഡിക്കൽ കോളജില്‍ ... Read more

Ethiopia eases visa services to boost tourism

E-visa services for the foreign tourists have been launched by Ethiopian immigration authorities and Ethiopian Airlines. The new online visa application and issuance came to effect by June 1st. This online system will help the foreign tourists to apply and process their visa on a single page, with the option to pay and get their visa entry online. The applicants will receive and e-mail authorizing their travel to Ethiopia, once the application is approved. The visa will be stamped on their passport upon arrival in Addis Ababa. Ethiopia had prolific revenue of around $3.5 billion from tourism last year. Most ... Read more

ഇവിടെ പ്രവേശിക്കണമെങ്കില്‍ നഗ്നരാകണം

കലാസ്വാദകരുടെ നിരന്തരമായ അഭ്യര്‍ഥനയേയും ആവശ്യത്തേയും തുടര്‍ന്നാണ് ലോകത്തിന്‍റെ തന്നെ കലാകേന്ദ്രമായ പാരീസില്‍ നഗ്ന മ്യൂസിയം തുറന്നത്. പാലെയിസ് ദേ ടോക്കിയോ എന്നാണ് നഗ്ന മ്യൂസിയത്തിന്‍റെ പേര്. ഇവിടെ കലാ പ്രദര്‍ശനങ്ങള്‍ കാണണമെങ്കില്‍ നഗ്നരായി ചെല്ലണം. കലാ പ്രദര്‍ശനങ്ങള്‍ക്ക് പോകുമ്പോള്‍ നഗ്നരായാല്‍ കൂടുതല്‍ നന്നായി ചിത്രം ആസ്വദിക്കാന്‍ കഴിയുമെന്ന സഞ്ചാരികളുടെ നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് നഗ്നരായി പ്രദര്‍ശനങ്ങള്‍ ആസ്വദിക്കാന്‍ അവസരമൊരുക്കിക്കൊണ്ട് പാരീസില്‍ നഗ്നമ്യൂസിയം തുറന്നത്. മേയ് അഞ്ചിനാണ് മ്യൂസിയം തുറന്നത്. മ്യൂസിയത്തില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് വേഷം മാറാനുള്ള സൗകര്യവും മ്യൂസിയത്തില്‍ ലഭ്യമാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. നഗ്നരായി പ്രദര്‍ശനം ആസ്വദിക്കാന്‍ ഉദ്ദേശിക്കുന്ന സഞ്ചാരികളെ മുന്‍ നിര്‍ത്തിയുള്ള മ്യൂസിയമായതിനാല്‍ ഇവിടെ വസ്ത്രം ധരിച്ച് പ്രദര്‍ശനം കാണാന്‍ അനുമതിയില്ല. ആദ്യമായാണ് പാരീസില്‍ ഇത്തരമൊരും നഗ്ന മ്യൂസിയം തുറക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് പാരീസിലെ ബോയിസ് ദെ വിന്‍സെന്‍സ് പാര്‍ക്കില്‍ നഗ്നരായി പ്രകൃതിയെ ആസ്വദിക്കാന്‍ അവസരം നല്‍കിയത്. അയര്‍ലന്‍ഡില്‍ നഗ്നബീച്ച് തുടങ്ങുന്നത് നേരത്തെ വാര്‍ത്തയായിരുന്നു.

Eight lakh tourists to visit Kerala during Neelakurinji season

The much-awaited Neelakurinji (Strobilanthes Kunthiana) season is almost here in Kerala and the state is expecting over 800,000 travellers to visit the picturesque hill station during July -October 2018 period. The Neelakurinji flowers will blossom after 12 years across the hills of Munnar in Idukki district during these months. Neelakurinji is commonly found across the Western Ghats,and had flourished previously in 2006. Munnar has the largest concentration of the Strobilanthes out of the 46 varieties found in India. The mass flowering of Neelakurinji will begin in July for next three months, and will paint the hills blue. “There is no ... Read more

Tourism touches record high in Sweden

The reports and statistics indicate that tourism is the major source of income for all countries and Sweden is earning huge revenue through it. The total expenditure of tourists in Sweden amounted to 317 billion kronor, recording a 7.4 per cent increase when compared to 2016. This makes 2017 the all-time best year for tourism. The tourists from other countries accounted to 42 per cent of the total tourist expenditure. Tourism also contributed to the total exports of the country last year, registering a growth of 6.3 per cent in total exports. The scenic nature is what makes the tourists ... Read more

വാട്‌സ്ആപ്പില്‍ പ്രെഡിക്റ്റഡ് അപ്‌ലോഡ് ഫീച്ചര്‍ വരുന്നു

അപ് ലോഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ചിത്രങ്ങള്‍ ആവശ്യമുള്ള സമയത്ത് അപ് ലോഡ് ചെയ്യുന്നതിനായി നേരത്തെ തന്നെ തയ്യാറാക്കിവെക്കാന്‍ സാധിക്കുന്ന പ്രെഡിക്റ്റഡ് അപ് ലോഡ് ഫീച്ചര്‍ വാട്സ്ആപ്പ് അവതരിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട്.വാട്‌സ്ആപ്പ് ആരാധക വെബ്‌സൈറ്റായ വാബീറ്റ ഇന്‍ഫോയാണ് ഇക്കാര്യം പുറത്തുവിടുന്നത്. വാട്‌സ്ആപ്പിന്റെ 2.18.156 പതിപ്പിലാണ് ഈ ഫീച്ചറുള്ളത്. ആര്‍ക്കെങ്കിലും ചിത്രം അയക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് മുന്‍ കൂട്ടി വാട്‌സ്ആപ്പ് സെര്‍വറില്‍ അപ്ലോഡ് ചെയ്തുവെക്കാം. നിശ്ചയിച്ച സമയത്ത് അത് അവര്‍ക്ക് അയക്കാന്‍ സാധിക്കും. ഇതുവഴി 12 ചിത്രങ്ങള്‍ വരെ വാട്‌സ്ആപ്പ് സെര്‍വറില്‍ മുന്‍കൂട്ടി അപ്ലോഡ് ചെയ്തു വെക്കാം. ഘട്ടം ഘട്ടമായാണ് ഈ ഫീച്ചര്‍ വാട്‌സ്ആപ്പ് പ്രാബല്യത്തില്‍ വരുത്തുന്നതെന്നാണ് വിവരം. അതുകൊണ്ട് നിലവില്‍ ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ കഴിയില്ല. ചിത്രങ്ങള്‍ മാത്രമേ ഈ രീതിയില്‍ അയക്കാന്‍ സാധിക്കുകയുള്ളൂ ആഗോളതലത്തില്‍ 120 കോടി ഉപയോക്താക്കളുള്ള ഏറ്റവും വലിയ മെസേജിങ് സേവനമാണ് വാട്‌സ്ആപ്പ്. അടുത്തിടെ ഗ്രൂപ്പ് ഓഡിയോ കോള്‍ ഫീച്ചര്‍ ആപ്പിന്‍റെ ഐഓഎസ് പതിപ്പില്‍ അവതരിപ്പിച്ചിരുന്നു. ഇന്ത്യയില്‍ 25 കോടി ... Read more

പാലരുവി വെള്ളച്ചാട്ടം തുറന്നു

ഫെബ്രുവരിയിൽ സഞ്ചാരികൾക്ക് നിരോധനമേർപ്പെടുത്തിയിരുന്ന തെന്മല പാലരുവി വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം പുനരാരംഭിച്ചു. കിഴക്കൻ മേഖലയിൽ വേനൽമഴ ശക്തിപ്പെട്ട്‌ പാലരുവി ജലപാതം പൂർവസ്ഥിതിയിലായതോടെയാണ് സഞ്ചാരികൾക്കായി തുറന്നുകൊടുത്തത്. ഇവിടേക്ക്‌ വന്നവരിൽ അധികവും തമിഴ്‌നാട്ടിൽനിന്നുള്ളവരായിരുന്നു. കുറ്റാലം വെള്ളച്ചാട്ടവും കണ്ടാണ് പലരും പലരുവിയിലേക്ക് വരുന്നത്. കുറ്റാലം വെള്ളച്ചാട്ടം പൂർവസ്ഥിതിയിലാവാൻ ഇനിയും തമിഴ്‌നാട്ടിൽ മഴ ലഭിക്കണം. പ്രവേശനകവാടത്തിൽനിന്ന് വെള്ളച്ചാട്ടത്തിലേക്കുള്ള നാലുകിലോമീറ്റർ ദൂരം പാലരുവി ഇക്കോ ടൂറിസത്തിന്‍റെ വാഹനത്തിലാണ് സഞ്ചാരികളെ കൊണ്ടുപോകുന്നത്.

യശ്വന്ത്പൂര്‍–എറണാകുളം ട്രെയിനിൽ കൂടുതൽ കോച്ചുകൾ

മധ്യവേനലവധി തിരക്കു പരിഗണിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ ഈ മാസം 26 വരെ അനുവദിച്ച യശ്വന്ത്പൂര്‍–എറണാകുളം (06547–48) പ്രതിവാര തത്കാൽ എക്സ്പ്രസ് ട്രെയിനിൽ തേഡ് എസി, സ്ലീപ്പർ കോച്ചുകൾ അധികമായി ഏർപ്പെടുത്തി. ഒന്നു വീതം കോച്ചുകളാണ് പുതുതായി കൂട്ടിച്ചേര്‍ത്തത്. ഇതോടെ ഒരു സെക്കൻഡ് എസി, മൂന്ന് തേഡ് എസി, ഒൻപതു സ്ലീപ്പർ കോച്ചുകള്‍, രണ്ട് ജനറൽ കംപാർട്മെന്‍റ്കള്‍ എന്നിവ സ്പെഷൽ ട്രെയിനിൽ ഉണ്ടാകും. ചൊവ്വാഴ്ചകളിൽ രാത്രി 10.45ന് യശ്വന്ത്പൂരില്‍നിന്നു പുറപ്പെടുന്ന ട്രെയിൻ പിറ്റേന്നു പകൽ 12ന്എ റണാകുളത്തെത്തും. കെആർ പുരം (രാത്രി 11.21), ബെംഗാർപേട്ട് (12.13), തിരുപ്പത്തുർ (1.55), സേലം (3.27), ഈറോഡ് (4.40), തിരുപ്പുർ (5.23), കോയമ്പത്തൂർ (6.45), പാലക്കാട് (8.25), ഒറ്റപ്പാലം (9.18), തൃശൂർ (10.02), ആലുവ (11.02), എറണാകുളം ടൗൺ (11.40) എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്. മടക്ക ട്രെയിൻ ബുധൻ ഉച്ചയ്ക്കു 2.45നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 4.30നു യശ്വന്ത്പൂരേത്തും. മടക്കയാത്രയിൽ എറണാകുളം നോർത്ത് (ടൗൺ) സ്റ്റേഷനിൽ ട്രെയിൻ ... Read more

Tourism Australia to attract Indian tourists with discounted airfares

In a move to attract Indian tourists, Tourism Australia has made association with eight airlines as part of the ‘Great Australian Airfare Sale’, with all airlines offering tickets at great discounts. Air India, Jet Airways, Qantas Airways, Singapore Airlines, Air Asia, Malaysia Airlines, Thai Airways and Scoot are the eight airlines joined in the endeavor. Travellers can make use of booking offer till 21st of this month, with the travel validity till June 30, 2019. The return fares start from Rs 23,000 on a budget airline for connecting flights, and will go up to Rs 55,000 for direct flights. Australia’s ... Read more

കല്ലാറ്റില്‍ ദീര്‍ഘദൂര കുട്ടവഞ്ചി സവാരി പുനരാരംഭിച്ചു

അടവിയിൽ കല്ലാറ്റില്‍ ദീർഘദൂര കുട്ടവഞ്ചി സവാരി പുനരാരംഭിച്ചു. കല്ലാറ്റിൽ ജലനിരപ്പ് താഴ്ന്നതിനെത്തുടർന്ന് നിർത്തിവച്ചിരുന്ന ദീർഘദൂര സവാരി ആറു മാസത്തിനു ശേഷമാണ് പുനരാരംഭിക്കുന്നത്. ഇന്നലെയെത്തിയ സഞ്ചാരികളിൽ ഏറെയും ദീർഘദൂര സവാരി നടത്തി. മുണ്ടോംമൂഴി കടവിൽ നിന്ന് പാണ്ടിയാൻ കയവും മണൽവാരിയും ഇടികല്ലും തട്ടാത്തിക്കയവും പിന്നിട്ട് രണ്ടു മണിക്കൂറോളമുള്ള ദീർഘദൂര സവാരി സഞ്ചാരികൾ ഏറെ ഇഷ്ടപ്പെട്ടതാണ്. അപകടസാധ്യതയില്ലാതെയുള്ള സാഹസിക സഞ്ചാരമാണിത്. അടവിയുടെ കാഴ്ചകള്‍ തേടി ഒട്ടേറെ സഞ്ചാരികളെത്താറുണ്ട്. യാത്രയിൽ ഇടികല്ലിൽ എത്തുമ്പോഴുള്ള തിരയിളക്കവും ചെറിയ വെള്ളച്ചാട്ടവും സഞ്ചാരികള്‍ക്ക് സാഹസികത സമ്മാനിക്കും. കുട്ടവഞ്ചി സവാരി കേന്ദ്രത്തിന് സമീപത്തെ മുണ്ടോംമൂഴി കടവിൽ നിന്ന് പേരുവാലി കടവ് വരെയാണ് യാത്ര. അവിടെ നിന്ന് യാത്രക്കാർക്ക് സവാരി കേന്ദ്രത്തിലേക്ക് മടങ്ങുന്നതിന് ഓട്ടോറിക്ഷ ക്രമീകരിച്ചിട്ടുണ്ട്.

Sri Lanka eyes more Chinese arrivals

Sri Lanka is trying to woo more Chinese tourists to the island nation. As part of its marketing efforts, the Minister of Tourism Development John Amaratunga has held talks with Chinese tourism and airline officials to encourage more visitors to Sri Lanka from China. The talks were held during a visit to promote the island at the Shanghai World Travel Fair held at Shanghai Exhibition Centre in China. The team has conducted a series of promotional events and meetings across major cities in China, including Shanghai, Nanjing and Chengdu, during the past week. The Sri Lankan tourism minister has held talks with Xu Weiwan, ... Read more