Author: Tourism News live

ജിയോയെ കടത്തി വെട്ടാന്‍ എയര്‍ടെല്‍: പ്രതിദിന ഡേറ്റ ഇരട്ടിയാക്കി പുതിയ പ്ലാന്‍

രാജ്യത്തെ ടെലികോം വിപണി കടുത്ത മത്സരങ്ങള്‍ക്കാണ് വേദിയായി കൊണ്ടിരിക്കുന്നത്. ദിനംപ്രതിയാണ് ടെലികോം കമ്പനികള്‍ ഓഫറുകള്‍ പ്രഖ്യാപിക്കുന്നത്. അതിനാല്‍ തന്നെ ചെറിയ ഓഫറുകളൊന്നും ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പോന്നതല്ലാതായി മാറിയിരിക്കുന്നു. അതിനാല്‍ തന്നെ സമീപകാലത്തായി വമ്പന്‍ ഓഫറുകളാണ് കമ്പനികള്‍ പ്രഖ്യാപിക്കുന്നത്. ഇപ്പോള്‍ അത്തരത്തിലുള്ള ഒരു മികച്ച ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് എയര്‍ടെല്‍. ഡേറ്റയിലാണ് എയര്‍െടലിന്റെ ഓഫര്‍ വിസ്മയം. 399 രൂപയുടെ പ്ലാനില്‍ പ്രതിദിന ഡേറ്റയില്‍ ഒരു ജിബി ഡേറ്റ അധികം അനുവദിച്ചിരിക്കുകയാണ് എയര്‍ടെല്‍. ഇപ്പോള്‍ ഈ പ്ലാനില്‍ പ്രതിദിനം 2.4 ജിബി ഡേറ്റ ഉപയോഗിക്കാം. നേരത്തെയിത് 1.4 ജിബിയായിരുന്നു. ഈ ഓഫര്‍ പ്രകാരം കേവലം 1.97 രൂപയാണ് ഒരു ജിബി ഡേറ്റയ്ക്ക് ഉപഭോക്താവിന് ചെലവ് വരിക. എന്നാല്‍ ഈ പ്ലാന്‍ തിരഞ്ഞടുത്ത കുറച്ചു പേര്‍ക്ക് മാത്രമാണ് നല്‍കുന്നത്. 399 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോള്‍, ദിവസം 100 എസ്എംഎസ് എന്നിവയും ലഭിക്കും. അതേസമയം, 399 രൂപ പ്ലാനിന്റെ കാലാവധി ചിലര്‍ക്ക് 70 ദിവസവും മറ്റുചിലര്‍ക്ക് 84 ... Read more

സഞ്ചാരികളുടെ മനം കുളിര്‍പ്പിക്കാന്‍ ഇടുക്കിയിലെ ജലപാതകള്‍

മഴക്കാലമായതോടെ ജില്ലയിലെ വെള്ളച്ചാട്ടങ്ങള്‍ എല്ലാം ഇപ്പോള്‍ ജലസമൃദ്ധിയിയില്‍ നിറഞ്ഞെഴുകുകയാണ്. സഞ്ചാരികളുടെ മനം കുളിര്‍പ്പിക്കുന്ന വെള്ളച്ചാട്ടങ്ങള്‍ എങ്ങും നയനമനോഹര കാഴ്ചയാണ് സമ്മാനിക്കുന്നത്. കാടിന്റെ പച്ചത്തലപ്പുകളെ വകഞ്ഞുമാറ്റി കരിമ്പാറകെട്ടുകളില്‍ ആര്‍ത്ത് തല്ലിപതഞ്ഞ് വെള്ളച്ചാട്ടങ്ങള്‍ സജീവമായി. പൂപ്പാറ മൂന്നാര്‍ റോഡില്‍ പെരിയകനാല്‍ വെള്ളച്ചാട്ടത്തിനുമുണ്ട് കാനനത്തിന്റേതായ ചാരുത. ടാറ്റാ ടീയുടെ പെരിയ കനാല്‍ എസ്റ്റേറ്റിന്റെ അതിര്‍ത്തിയിലുള്ള തേയില തോട്ടത്തിന്റെ പച്ചപ്പും കുളിര്‍മയും സഞ്ചാരികളിലേക്കും അനുഭൂതിയായി ഒഴുകിയിറങ്ങുന്നു. അതിമനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളിലൊന്നാണ് മൂന്നാറിനു സമീപം സ്ഥിതി ചെയ്യുന്ന തൂവാനം വെള്ളച്ചാട്ടം. ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളില്‍ പാമ്പാറിലാണ് തൂവാനം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. മൂന്നാറില്‍ നിന്നും ഉദുമല്‍പേട്ടിലേക്കുള്ള വഴിയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ലക്കം വെള്ളച്ചാട്ടം. ട്രക്കിങ്ങില്‍ താല്‍പര്യമുള്ളവര്‍ക്ക് പോകാന്‍ പറ്റിയ ഒരിടമാണ് ഇടുക്കിയിലെ അട്ടുകാട് ജലപാതം. മൂന്നാറിനു സമീപം സ്ഥിതി ചെയ്യുന്ന മറ്റൊരു വെള്ളച്ചാട്ടമാണ് പവര്‍ഹൗസ് വെള്ളച്ചാട്ടം. പീരുമേടിന് സമീപം സ്ഥിതി ചെയ്യുന്ന മദാമ്മക്കുളം വെള്ളച്ചാട്ടത്തിനുമുണ്ട് പറയാന്‍ ചരിത്രമേറെ. ജില്ലയിലെ ഏതു ഭാഗത്തൂടി യാത്ര ചെയ്താലും ഒരു കിലോമീറ്റര്‍ ദൂരത്തിനുള്ളില്‍ ചെറുതോ ... Read more

Emirates launches Dubai-Newark service

Emirates has launched a new non-stop service between Newark Liberty International Airport (EWR) and Dubai from 1 June 2018, adding to its existing daily flight which operates with a stop in Athens, Greece. The new non-stop service is operated with an Emirates Boeing 777-300ER, offering 8 suites in First Class, 42 seats in Business, 306 in Economy Class, and 19 tonnes of belly-hold cargo capacity. Flight EK223 departs Dubai at 03 am and arrive in Newark at 09 am. The return flight EK224 departs Newark at 1150am, arriving in Dubai at 08.20 am the next day. Emirates’ non-stop service to ... Read more

വാട്‌സാപ് ഹര്‍ത്താല്‍: 85 കേസില്‍ 1595 പേരെ അറസ്റ്റ് ചെയ്തു

വാട്‌സാപ് വഴി ആഹ്വാനം ചെയ്ത നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ട് 1595 പേരെ അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 385 ക്രിമിനല്‍ കേസുകളാണ് അപ്രഖ്യാപിത ഹര്‍ത്താലിന്റെ പേരില്‍ റജിസ്റ്റര്‍ ചെയ്തിരുന്നതെന്ന്‌ മുഖ്യമന്ത്രി നിയമസഭയിലാണ് അറിയിച്ചത്. സമൂഹമാധ്യമങ്ങളിലെ ദുഷ്പ്രചാരണങ്ങളില്‍ സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡല്‍ഹിയെ വിനോദസഞ്ചാര സൗഹൃദ സംസ്ഥാനമാക്കാന്‍ സര്‍ക്കാര്‍ പദ്ധതി

വിനോദസഞ്ചാര മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ മീഡിയ ഏജന്‍സിയുമായി കൈകോര്‍ക്കുന്നു. ഡല്‍ഹിയെ വിനോദസഞ്ചാര സൗഹൃദ സംസ്ഥാനമായി കൂടുതല്‍പേരിലെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണു സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്ന കമ്പനിയുമായി സഹകരിക്കുന്നത്. വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കാനുള്ള മറ്റു പല പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. അഞ്ച് ലഘു വീഡിയോദൃശ്യങ്ങളും ആറ് റേഡിയോ ഗാനങ്ങളും പുറത്തിറക്കും. വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വിവരങ്ങളും മറ്റും ഉള്‍പ്പെടുത്തി കൈപ്പുസ്തകങ്ങളും ഒരുക്കും. നഗരത്തില്‍ ഒട്ടേറെ ചരിത്രസ്മാരകങ്ങളും മറ്റുമുണ്ടെങ്കിലും കൂടുതല്‍പേരിലേക്ക് ഈ വിവരങ്ങള്‍ എത്തുന്നില്ലെന്നും സഞ്ചാരികളുടെ എണ്ണം വര്‍ധിക്കുന്നില്ലെന്നുമുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണു തീരുമാനം. ഡല്‍ഹി സുരക്ഷിത നഗരമല്ലെന്ന പ്രചാരണങ്ങളെ നേരിടുകയും വേണം. വിവിധ മാര്‍ക്കറ്റുകള്‍, ക്ഷേത്രങ്ങള്‍ എന്നിവയെല്ലാം വിനോദസഞ്ചാര ശ്യംഖലയില്‍ ഉള്‍പ്പെടുത്തും. ഫെയ്‌സ്ബുക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം എന്നിവയിലൂടെയുള്ള പ്രചാരണത്തിനാണു കമ്പനിയെ നിയമിക്കുന്നത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ഈരംഗത്തു നേടിയ വളര്‍ച്ച വിലയിരുത്തിയാണു സംസ്ഥാനവും ഇതേപാത സ്വീകരിക്കുന്നത്.

British Airways launches Dublin to Manchester service

British Airways has launched a new weekly service to Manchester. Welcoming the new service, Vincent Harrison (Dublin Airport Managing Director) said, “We are delighted to see British Airways expand its route network from Dublin Airport and I have no doubt this new service will be popular for both Irish and UK-based passengers.” “We’re thrilled to be able to grow our summer schedule from Dublin Airport, offering our customers access to our new Manchester route. Manchester is a city known for being unique and eclectic with plenty of restaurants, shops and museums for visitors to enjoy, our new flight is ideal for travellers ... Read more

ട്രെന്‍ഡിങ്ങ് സെക്ഷന്‍ ഇല്ലാതെ ഫേസ്ബുക്ക്: പകരം ബ്രേക്കിങ് ന്യൂസ്

ജനപ്രിയ മാധ്യമമായ ഫേസ്ബുക്ക് ഘടനയിലും ഉള്ളടക്കത്തിലും അഴിച്ച് പണികള്‍. ഫേസ്ബുക്കിന്റെ ന്യൂസ് സെക്ഷനായ ട്രെന്‍ഡിങ് ഇനി മുതല്‍ ഉണ്ടാകില്ല എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത. അടുത്ത ആഴ്ച്ച മുതല്‍ ഫേസ്ബുക്ക ട്രെന്‍ഡിങ് സെക്ഷന്‍ പ്രവര്‍ത്തിക്കില്ലെന്നാണ് ഫേസ്ബുക്ക് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്. ട്രെന്‍ഡിങ് സെക്ഷന്‍ ഒഴിവാക്കി അതേ സ്ഥാനത്ത് പുതിയ ന്യൂസ് സെക്ഷന്‍ കൊണ്ട് വരാനും ഫേസ്ബുക്കിന് പദ്ധതിയുണ്ട്. ആളുകളെ ലോകത്തിലെ നാനാഭാഗങ്ങളിലെ വാര്‍ത്തകളുമായി ബന്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. മൂന്ന് വിഭാഗങ്ങളിട്ടാണ് ബ്രേക്കിയങ് ന്യൂസ് അവതരിപ്പിക്കുക. ബ്രേക്കിങ് ന്യൂസ്, ടുഡേ ഇന്‍, ന്യൂസ് വീഡിയോ ഇന്‍ വാച്ച് എന്നിങ്ങനെ വിഭാഗങ്ങളായി തിരിക്കും. ടുഡേ എന്ന സെക്ഷനില്‍ ഏറ്റവും പുതിയ വാര്‍ത്തകളായിരിക്കും ഉണ്ടാവുക. അതില്‍ ഉപഭോക്താവിന്റെ പ്രാദേശിക തലത്തിലുള്ള പ്രധാനപ്പെട്ട വാര്‍ത്തകളായിരിക്കും കാണാന്‍ കഴിയുക. കൂടാതെ ലൈവ് വാര്‍ത്തകളും എക്‌സ്‌ക്ലൂസിവുകളും ഉള്‍പ്പെടുത്താന്‍ ഫേസ്ബുക്ക് ആലോചിക്കുന്നുണ്ട്. 2014ല്‍ ആയിരുന്നു ഫേസ്ബുക്ക് ഉപഭോക്തള്‍ക്കാണ് വേണ്ടി ട്രെന്‍ഡിങ് എന്ന സെക്ഷന്‍ അവതരിപ്പിക്കുന്നത്. ലോകത്തിലെ വിവിധ ഭാഗത്തുള്ള ട്രെന്‍ഡിങ് ... Read more

Etihad to launch new service to Barcelona

Etihad Airways has announced the introduction of a new scheduled service linking Abu Dhabi, capital of the UAE, and Barcelona, Spain, effective 21 November 2018. The route will initially be operated five times a week by a two-class Airbus A330-200 before becoming a daily operation from 31 March 2019. Barcelona will become the second city in Spain served by Etihad Airways, complementing the airline’s existing daily service to the capital Madrid. The new link will provide business and leisure travellers with convenient timings to travel between Abu Dhabi and Barcelona, also providing seamless onward connections through Abu Dhabi to major ... Read more

കവ്വായി കായല്‍ കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി നടപ്പാക്കുന്നു

കവ്വായി കായല്‍ കേന്ദ്രീകരിച്ച് അഞ്ചു കോടി രൂപ ചെലവില്‍ ടൂറിസം പദ്ധതി നടപ്പാക്കുന്നു. ബോട്ട് ടെര്‍മിനലും നടപ്പാതയുമാണ് കായലോരത്ത് ആദ്യഘട്ടത്തില്‍ നടപ്പാക്കുക. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലൂടെ കടന്നുപോകുന്ന കവ്വായി കായലില്‍ കാസര്‍കോട് ജില്ലയില്‍ ഒട്ടനവധി ടൂറിസം പദ്ധതികള്‍ നിലവിലുണ്ട്. എന്നാല്‍, നഗരസഭ കേന്ദ്രീകരിച്ചു കവ്വായി കായലില്‍ ടൂറിസം പദ്ധതികള്‍ നടപ്പാക്കിയിരുന്നില്ല. സി.കൃഷ്ണന്‍ എംഎല്‍എ പയ്യന്നൂര്‍ മണ്ഡലത്തില്‍ കവ്വായി കായല്‍, കാപ്പാട് ബാക്ക് വാട്ടര്‍, മീങ്കുഴി അണക്കെട്ട്, കൊട്ടത്തലച്ചി മല എന്നിവിടങ്ങളില്‍ ടൂറിസം പദ്ധതികള്‍ നടപ്പാക്കുന്നതിനു സര്‍ക്കാരില്‍ നിന്ന് അനുമതിയും ഫണ്ടും ലഭ്യമാക്കിയിട്ടുണ്ട്. ആദ്യ ഘട്ടമായി കാപ്പാട് ബാക്ക് വാട്ടര്‍ ടൂറിസം പദ്ധതി തുടങ്ങിയതോടെ വന്‍ ജനാവലിയാണ് ഈ കേന്ദ്രത്തില്‍ എത്തുന്നത്. കവ്വായി കായല്‍ കേന്ദ്രീകരിച്ചു ടൂറിസം പദ്ധതി നടപ്പാക്കുന്നതോടെ കാപ്പാടും മീങ്കുഴിയും ബന്ധപ്പെടുത്തി പദ്ധതി വികസിപ്പിക്കാന്‍ കഴിയുമെന്ന ലക്ഷ്യത്തിലാണ് ടൂറിസം വകുപ്പ്. കവ്വായി കായലില്‍ കയാക്കിങ് സംവിധാനം ഉള്‍പ്പെടെ ടൂറിസം പദ്ധതിയുടെ ഭാഗമായി നടപ്പാക്കാന്‍ കഴിയും. കാപ്പാട് ബാക്ക് വാട്ടര്‍ ടൂറിസം ... Read more

Kerala is safe: reiterates Tourism Minister

Kadakampally Surendran, Minister for Tourism, Cooperation and Devaswoms, has welcomed Indian Medical Association (IMA) president Dr Ravi Wankadekar’s statement that Kerala has nothing to worry about the Nipah virus scare and that the state is absolutely safe from the virus. Stating that Kerala is indeed a safe destination, Kadakampally Surendran said that around 300 doctors who have arrived to Kerala from various parts of India for the IMA conference organised in Kovalam stands testimony to this. The arrival of the renowned doctors to Kerala has immense significance, he said. The Minister also conveyed his salutations to the doctors who have ... Read more

അനന്തപുരിയിലെ മരങ്ങള്‍ക്ക് വിലാസമായി

സംസ്ഥാന തലസ്ഥാനത്തെ വന്‍ മരങ്ങള്‍ക്ക് വിലാസവുമായി ഇന്ത്യയുടെ ആദ്യത്തെ ഡിജിറ്റല്‍ ഗാര്‍ഡന്‍ നിവലില്‍ വന്നു. വന്‍മരങ്ങളുടെ സാന്നിധ്യത്താല്‍ സഞ്ചാരികളെ അതിശയിപ്പിക്കുന്ന ഇടമാണ് തിരുവനന്തപുരം. ക്വൂ ആര്‍ കോഡ് വഴി മരത്തെകളുടെ വിവരങ്ങള്‍ അറിയുന്നതിന് കനകക്കുന്നിലെ മരങ്ങളിലാണ് ആദ്യ സ്റ്റിക്കറുകള്‍ സ്ഥാപിച്ചത്. മണ്‍ മറഞ്ഞ് കൊണ്ടിരിക്കുന്ന വന്‍ മരങ്ങളാല്‍ സമ്പന്നമാണ് കനക്കുന്ന് പരിസരം. മരത്തെകളില്‍ സ്ഥാപിച്ച കോഡ് സ്‌കാന്‍ ചെയ്യുന്നതോടെ മരങ്ങളുടെ പൂര്‍ണ വിവിരം മൊബൈലില്‍ ലഭിക്കും.

IMA dismisses Nipah threat, assures Kerala is safe

In what can be called a huge relief to Keralites, IMA President Dr Ravi Wankedekar, who is in Kerala for the IMA conference, has stated that the Nipah virus outbreak doesn’t hold any threat in Kerala. Lauding the doctors in Kerala who had been prompt enough to spot the virus as soon as it appeared, Dr Wankedekar said that the Kerala government and the healthcare agencies did a great job by putting up resistance to the virus. Though the doctors didn’t have any forewarning or experience about the virus, they were able to detect the virus and act fast to ... Read more

നിപ: ഭീതി വേണ്ടെന്ന ഐഎംഎ പ്രസിഡന്റിന്റെ  പ്രസ്താവന സ്വാഗതാർഹമെന്ന്  ടൂറിസം മന്ത്രി 

നിപ വൈറസിനെപ്പറ്റി അനാവശ്യ ഭീതി വേണ്ടെന്ന  ഐ എം എ ദേശീയ പ്രസിഡന്റ് ഡോ.രവി വങ്കടേക്കറുടെ  പ്രസ്താവന  സ്വാഗതാർഹമാണെന്ന് ടൂറിസം  മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കേരളം തികച്ചും സുരക്ഷിതമാണ്. അതിനാലാണ് രാജ്യത്തെ വിവിധയിടങ്ങളിൽ നിന്നുള്ള മുന്നൂറോളം ഡോക്ടർമാർ രാജ്യാന്തര സെമിനാറിന് വേണ്ടി കേരളത്തിൽ എത്തിയത്. ഈ പശ്ചാത്തലത്തിൽ ഡോക്ടർമാരുടെ സന്ദർശനത്തിന് വളരെയേറെ പ്രാധാന്യമുണ്ട്.  ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർ തന്നെയാണ് കേരളത്തിലേക്ക് യാത്ര ചെയ്യാൻ ഭയപ്പെടേണ്ടതില്ല എന്ന് പറഞ്ഞത്. സർക്കാരിന് വേണ്ടി ഞാൻ അവരെ  അഭിവാദ്യം ചെയ്യുന്നു. മന്ത്രി പറഞ്ഞു. കോവളത്ത്  ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന  അന്താരാഷ്ട്ര സെമിനാറിൽ സംസാരിക്കവെയാണ് ഡോ. രവി വങ്കഡേക്കർ നിപ വൈറസിനെപ്പറ്റിയുള്ള അനാവശ്യ ഭീതികൾ പരത്തുന്നത് ഒഴിവാക്കണം എന്ന് അഭിപ്രായപ്പെട്ടത്.

Global Travel Mart India to be held on September 16

Ministry of Tourism, Government of India has decided to hold the Global Travel Mart India between September 16 and 18, in Delhi. “It has been a demand from the tourism industry so many years and therefore Ministry will be organising the first edition of the Mart in partnership with FAITH, the umbrella body representing all the industry associations in the country. Explaining the format of the Mart, the Secretary said that it will have components like B2B meetings on the first day, Investors Meet and Workshops on the consecutive days,” said Rashmi Verma, Secretary – Tourism, Government of India. Verma said that ... Read more

കെഎസ്ആർടിസി ഇലക്ട്രിക് ബസ് 18 മുതൽ തലസ്ഥാനത്ത്

കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസ് സര്‍വീസ് ഈ മാസം 18 മുതൽ ആരംഭിക്കും. തിരുവനന്തപുരം നഗരത്തിൽ പരീക്ഷണാടിസ്ഥാനത്തില്‍ 15 ദിവസത്തേക്കാണ് ബസ്സോടുക. 40 പുഷ് ബാക്ക് സീറ്റുകളോടു കൂടിയ ബസിൽ സിസിടിവി ക്യാമറ, ജിപിഎസ്, വിനോദ സംവിധാനങ്ങൾ തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്. കർണാടക, ആന്ധ്ര, ഹിമാചൽപ്രദേശ്, മഹാരാഷ്ട്ര, തെലുങ്കാന എന്നിവിടങ്ങളിൽ സർവീസ് നടത്തുന്ന ഗോൾഡ് സ്റ്റോണ്‍ ഇൻഫ്രാടെക് ലിമിറ്റഡ് എന്ന കമ്പനിയാണ് തലസ്ഥാനത്തും പരീക്ഷണ സർവീസ് നടത്തുക. ഇതു വിജയിക്കുകയാണെങ്കിൽ സംസ്ഥാനത്തു മുന്നൂറോളം വൈദ്യുത ബസുകൾ സർവീസിനിറക്കാനാണ് കെഎസ്ആർടിസി ആലോചിക്കുന്നത്. വില കൂടുതലായതിനാൽ നേരിട്ടു ബസ് വാങ്ങുന്നതിനു പകരം ഇലക്ട്രിക് ബസുകൾ വാടകയ്ക്കെടുത്ത് ഓടിക്കാൻ കെഎസ്ആർടിസി നേരത്തേ തീരുമാനിച്ചിരുന്നു. കിലോമീറ്റർ നിരക്കിൽ വാടകയും വൈദ്യുതിയും കണ്ടക്ടറെയും കെഎസ്ആർടിസി നൽകും. ബസിന്‍റെ മുതൽമുടക്കും അറ്റകുറ്റപ്പണിയും ഡ്രൈവറും ഉൾപ്പെടെയുള്ളവ കരാർ ഏറ്റെടുക്കുന്ന കമ്പനിയാണു വഹിക്കേണ്ടത്. 1.5 കോടി മുതലാണ് ഇ–ബസുകളുടെ വില. ഒരു ചാർജിങ്ങിൽ 150 കിലോമീറ്റർ വരെ ഓടാവുന്ന ബസുകളാണു നിലവിൽ സർവീസ് നടത്തുക.