Author: Tourism News live

Qatar Airways to launch full-service airline in India soon

Qatar Airways said it will soon move an application to launch a full-service airline in India for domestic operations. The proposed airline would be fully financed by Qatar’s sovereign fund and would have Indians heading the board, said AkbarAl Baker, CEO of the Airlines. “We will move the application soon. I don’t know really by when because it (the process) takes time,” he said. Set up in 2005, Qatar Investment Authority manages the sovereign wealth fund of the State of Qatar and its assets under management are estimated at USD 335 billion. It was in March 2017 that Baker first mentioned about ... Read more

ഐന്തരുവി വെള്ളച്ചാട്ടം കാണാന്‍ സഞ്ചാരികളുടെ തിരക്ക്

സഞ്ചാരികളുടെ മനസ്സും ശരീരവും കുളിര്‍പ്പിക്കുന്ന കിഴക്കന്‍ മേഖലയിലെ വെള്ളച്ചാട്ടമാണ് ഐന്തരുവി. തെങ്കാശിയില്‍ നിന്ന് എട്ടുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വെള്ളച്ചാട്ടത്തിന്റെ അടുത്തെത്താം. കുറ്റാലത്തില്‍ എത്തുന്ന എല്ലാവരും ഐന്തരുവിയും സന്ദര്‍ശിച്ചേ മടങ്ങൂ. അതിര്‍ത്തിയില്‍ നല്ല മഴ ലഭിച്ചതിനാല്‍ വെള്ളച്ചാട്ടം പൂര്‍ണതോതിലായി. മുകളില്‍ പാറയിലൂടെ ഒഴുകുന്ന വെള്ളം വലിയ അഞ്ച് വെള്ളച്ചാട്ടമായാണ് താഴേക്ക് പതിക്കുന്നത്. ഇങ്ങനെ നിരവധി സഞ്ചാരികള്‍ക്ക് ഒരുമിച്ച് കുളിക്കാനുള്ള അവസരമാണ് ഉണ്ടാകുന്നത്. തമിഴില്‍ ‘ഐന്തരുവി’എന്നാല്‍ അഞ്ച് അരുവി എന്നാണര്‍ഥം. വെള്ളച്ചാട്ടം പൂര്‍ണതോതിലായതോടെ സഞ്ചാരികളുടെ തിരക്കാണ്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെയാണ് കുളിസ്ഥലം അനുവദിച്ചിരിക്കുന്നത്. ഇതിലൂടെ തിരക്ക് നിയന്ത്രിച്ച് സുരക്ഷിതമായി കുളിക്കാന്‍.

Seychelles Tourism Board conducts 3-city roadshow in India

Seychelles Tourism Board, alongwith Travstarz Global Group, B2B Venture by CTRIP, DMC for Seychelles, has concluded a 3-city roadshow covering Ludhiana, Indore and Baroda. Seychelles Tourism was represented by Aswini Krishna and Shakambri Soni while Travstarz was represented by Hema Manghnani, Ramanpreet Singh and Vani Singh. “We are looking at creating more destination awareness among the Tier-II and III cities in India with a focus on increasing the number of passengers to Seychelles. We realised early on in our journey that high end travellers are no longer limited to the main metros and a testimony to the same is the ... Read more

കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്‌സ്പ്രസ് നാളെ മുതല്‍

ബൈവീക്കിലി എകസ്പ്രസായ കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്‌സ്പ്രസ് നാളെ രാവിലെ 10.30ന് കൊച്ചുവേളിയില്‍ കേന്ദ്ര റെയില്‍വേ സഹമന്ത്രി രാജന്‍ ഗൊഹെയ്ന്‍ ഉദ്ഘാടനം ചെയ്യും. ട്രെയിനിന്റെ സ്ഥിരം സര്‍വീസ് മംഗളൂരുവില്‍ നിന്ന് 10നും കൊച്ചുവേളിയില്‍ നിന്നു 14നും ആരംഭിക്കും. കൊച്ചുവേളിയില്‍ നിന്നു വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 9.25ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേദിവസം രാവിലെ 9.15ന് മംഗളൂരുവില്‍ എത്തും. മംഗളൂരുവില്‍ നിന്നുള്ള സര്‍വീസ് വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാത്രി എട്ടിനു പുറപ്പെട്ടു പിറ്റേദിവസം രാവിലെ 8.15ന് കൊച്ചുവേളിയിലെത്തും. ആലപ്പുഴ വഴി സര്‍വീസ് നടത്തുന്ന ട്രെയിനിനു കൊല്ലം, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ സ്റ്റോപ്പുകളുണ്ട്. ഉദ്ഘാടന സ്‌പെഷ്യല്‍ ട്രെയിന്‍ ശനിയാഴ്ച്ച രാവിലെ 10.30ന് കൊച്ചുവേളിയില്‍ നിന്നു പുറപ്പെട്ട് രാത്രി 10.45ന് മംഗളൂരുവില്‍ എത്തിച്ചേരും. റിസര്‍വേഷനില്ലാത്ത പൂര്‍ണമായും അണ്‍റിസര്‍വഡ് കോച്ചുകള്‍ മാത്രമുള്ള അന്ത്യോദയയില്‍ പ്രത്യേക നിരക്കാണ് ഈടാക്കുക. കുഷ്യന്‍ സീറ്റുകളുളള അന്ത്യോദയയില്‍ ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാക്കാനായി ഡിസ്‌പെന്‍സറുകളുമുണ്ടാകും. 16 ജനറല്‍ കോച്ചുകളാണു ട്രെയിനിലുള്ളത്.

കോയമ്പത്തൂര്‍-ബെംഗളൂരു ഉദയ് എക്‌സ്പ്രസ് ഇന്ന് ഓടിത്തുടങ്ങും

ഐടി സിറ്റിയില്‍ നിന്നുള്ള രണ്ടാമത്തെ എസി ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ കന്നിയാത്ര ഉദ്ഘാടനം ഇന്ന്. കോയമ്പത്തൂര്‍-ബെംഗളൂരു-കോയമ്പത്തൂര്‍ ഉദയ് എക്‌സ്പ്രസ് ഇന്നു രാവിലെ 10.30നു കേന്ദ്ര റെയില്‍വേ സഹമന്ത്രി രാജന്‍ ഗൊഹെയ്ന്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. നിലവില്‍ ബെംഗളൂരു-ചെന്നൈ റൂട്ടില്‍ എസി ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ സര്‍വീസ് നടത്തുന്നുണ്ട്. ഈ ട്രെയിനിനെപ്പോലെ ബെംഗളൂരു-കോയമ്പത്തൂര്‍ ഉത്കൃഷ്ട് ഡബിള്‍ ഡെക്കര്‍ എയര്‍കണ്ടീഷന്‍ഡ് യാത്രി(ഉദയ്) എക്‌സ്പ്രസും പകലാണ് സര്‍വീസ് നടത്തുക. തിങ്കള്‍ ഒഴികെയുള്ള ദിവസങ്ങളിലാണ് സര്‍വീസ്. ട്രെയിനിന്റെ ബെംഗളൂരുവില്‍ നിന്നുള്ള പതിവു സര്‍വീസ് നാളെയും കോയമ്പത്തൂരില്‍ നിന്നുള്ള സര്‍വീസ് 10നും തുടങ്ങും. രാവിലെ 5.45നു കോയമ്പത്തൂരില്‍ നിന്നു പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്കു 12.40നു ബെംഗളൂരുവിലെത്തും. മടക്ക ട്രെയിന്‍ 2.15നു പുറപ്പെട്ട് രാത്രി ഒന്‍പതിനു കോയമ്പത്തൂരെത്തും. തിരുപ്പുര്‍, ഈറോഡ്, സേലം, കുപ്പം, കെആര്‍ പുരം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. വൈഫൈ, ട്രെയിനുകളുടെ തല്‍സമയ വിവരം ലഭ്യമാക്കുന്ന ജിപിഎസ് എല്‍ഇഡി ബോര്‍ഡ്, ഫുഡ് വെന്‍ഡിങ് മെഷീനുകള്‍ എന്നിവ ഉള്‍പ്പെട്ട എട്ട് ഡബിള്‍ഡെക്കര്‍ ... Read more

Ocean Conference in Kovalam

Planet Ocean Foundation and OceanLove, supported by Uday Samudra Hotels & Resorts and Bond Ocean Safari Kovalam, is organizing an Ocean Conference on 8th June 2018 at 3 pm. The event will be conducted at Uday Samudra Hotel in Kovalam, Thriuvananthapuram. “We have a host of eminent people and subject matter experts from various reputed institutions, NGOs and organizations speaking on a wide range of subjects related to the oceans at this conference. They will emphasis how important the oceans are for sustaining life. Be part of this worldwide campaign,” said Jackson Peter, Managing Director, Bond Ocean Safari Kovalam. K R ... Read more

കേളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത: എല്ലാ ജില്ലാ കല്കടര്‍മാര്‍ക്കും നിര്‍ദേശം നല്‍കി

കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന് മുതല്‍ സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ തുടരുകയാണ്. അതിശക്തമായ മഴ തുടരാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ ജില്ലാകലക്ടര്‍മാര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. മഴ ശക്തമായിട്ടുള്ളതിനാല്‍ മലയോര മേഖലയില്‍ ഉരുള്‍പൊട്ടാന്‍ സാധ്യതയുണ്ട്.മലയോര മേഖലയിലോക്കുള്ള യാത്ര പരിമിതപ്പെടുത്തുവാന്‍ പോലീസിന് നിര്‍ദേശം നല്‍കി. മഴയോടൊപ്പം ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ബീച്ചുകളില്‍ സന്ദര്‍ശനം കര്‍ശനമായ നിയന്ത്രണത്തിലാവും അനുവദിക്കുക . ജൂണ്‍ പത്ത് വരെ മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചിരിക്കുന്നത്. കടലില്‍ മത്സ്യബന്ധനത്തിന് പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്ര ജല കമ്മീഷന്‍ കേരളത്തിലെ നദികളില്‍ വെള്ളപ്പൊക്ക സാധ്യത നിര്‍ദേശം നല്‍കിയതിനാല്‍പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കുവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രഹസ്യങ്ങളുടെ അത്ഭുതദ്വീപ് ആന്‍ഡമാന്‍

നൂറ്റാണ്ടുകള്‍ക്ക് മുമ്പേ സഞ്ചാരികള്‍ ഭൂപടത്തില്‍കുറിച്ചിട്ട ഇടമാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹം. കടലിന്റെ അഗാധമായ സൗന്ദര്യം ഒളിപ്പിച്ചിരിക്കുന്ന ആന്‍ഡമാനില്‍ പോകണമെന്ന് കൊതിക്കാത്ത ഒരു സഞ്ചാരി പോലും ലോകത്ത് കാണില്ല. തെളിഞ്ഞ ആകാശവും നീലത്തിരമാലകളും സ്വര്‍ണ്ണ മണല്‍ത്തരികളും അത്ഭുതപ്പെടുത്തുന്ന കാഴ്ച്ചകളും ഒക്കെയുള്ള ഒരിടമാണ് ആന്‍ഡമാനായി നമ്മുടെ മനസ്സില്‍ നിറഞ്ഞ് നില്‍ക്കുന്നത്. 572 ദ്വീപുകളിലായി നിറഞ്ഞു പരന്നു കിടക്കുന്ന ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തില്‍ പക്ഷേ വെറും 32 ദ്വീപുകളില്‍ മാത്രമേ ജനവാസമുള്ളൂ. എന്നാല്‍ ഈ 32 ദ്വീപുകളിലായി ഒരുക്കിയിരികകുന്ന അത്ഭുതങ്ങള്‍ ഏതൊരു സഞ്ചാരിയെയും അതിശയിപ്പിക്കുന്നതാണ്. അത്തരത്തില്‍ ആന്‍ഡമാനില്‍ നിഗൂഡതകള്‍ മാത്രം ഒളിപ്പിച്ച് സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന ഒരിടമാണ് റോസ് ഐലന്‍ഡ്. ഒരു കാലത്ത് പ്രകൃതി ഭംഗിയുടെ മാസ്മരിക ലോകം തീര്‍ത്തിരുന്ന ഇവിടം ഇന്ന് ഒരു ശ്മശാനമാണ്. സമൃദ്ധമായിരുന്ന ഇന്നലെയുടെ സ്മരണകള്‍ പേറുന്ന, അത്ഭുതങ്ങള്‍ ഒളിപ്പിച്ചിരിക്കുന്ന റോസ് ഐലന്‍ഡിനെ അറിയാം റോസ് ദ്വീപ് പോര്‍ട് ബ്ലെയറില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ ഒരു ശ്മശാനഭൂവിന് സമാനമായി ഏകാന്തതയും ... Read more

Travel smart during monsoon: Tips to your monsoon trip

From time immemorial, tourists stay out from popular destinations during rains not knowing what they are missing in the lush green cover of Indian states. Travelling during monsoon is fun, but it can also be a treacherous one if you don’t plan it well in advance. If you are prepared and know where to go and what to expect, then you are on for a trip of your lifetime. Here are some tips for travelling smart during monsoon… Come monsoon and buses, planes and all other transport facilities are expected to be delayed or even cancelled with or without further notice ... Read more

ഹൗസ്ബോട്ട് അടക്കം ജലവാഹനങ്ങൾ ഡിസംബർ 31നകം രജിസ്റ്റർ ചെയ്യണം; കർശന നിയന്ത്രണങ്ങളുമായി സർക്കാർ

ടൂറിസം ഉള്‍പ്പെടെയുളള വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന എല്ലാ ജലവാഹനങ്ങളും ഡിസംബര്‍ 31-ന് മുമ്പ് രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് ഉറപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. ലൈസന്‍സില്ലാതെയും കേരള ഇന്‍ലാന്‍ഡ് വെസ്സല്‍സ് റൂള്‍സ് പ്രകാരമുളള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയും ധാരാളം ബോട്ടുകളും ഹൗസ് ബോട്ടുകളും ആലപ്പുഴ ജില്ലയില്‍ സര്‍വീസ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. നിലവിലുളള എല്ലാ ബോട്ടുകള്‍ക്കും നിയമപ്രകാരം രജിസ്ട്രേഷന്‍ നടത്താന്‍  ഡിസംബര്‍ 31 വരെ സമയം അനുവദിക്കും. അതിനകം രജിസ്ട്രേഷന്‍ എടുക്കാത്തവര്‍ക്കെതിരെ നടപടിയുണ്ടാകും. യാത്രക്കാരെ കൊണ്ടുപോകുന്ന ജങ്കാറുകള്‍ സപ്തംബര്‍ 30-ന് മുമ്പ് രജിസ്ട്രേഷന്‍ നടത്തിയിരിക്കണം. ഒരിടത്ത് രജിസ്റ്റര്‍ ചെയ്ത് മറ്റൊരിടത്ത് സര്‍വീസ് നടത്തുന്നതും നിയന്ത്രിക്കും. ബോട്ടിന്‍റെ നിര്‍മാണം തുറമുഖ വകുപ്പ് അംഗീകരിച്ച ഡിസൈന്‍ പ്രകാരമാവണം. ഡിസൈന്‍ പ്രകാരമല്ല പലരും നിര്‍മാണം നടത്തുന്നതെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഒരുനില ബോട്ടിന് അനുമതി വാങ്ങിയ ശേഷം രണ്ടുനില ബോട്ട് നിര്‍മിച്ച് സര്‍വീസ് നടത്തുന്നത് സരുക്ഷയെ ബാധിക്കും. സുരക്ഷ ഉറപ്പാക്കുന്നതിന് കേരള ഇന്‍ലാന്‍ഡ് വെസ്സല്‍സ് ... Read more

ടൂറിസം വെഞ്ച്വർ ഫണ്ട് ഉടനെന്ന് മന്ത്രി; യുവ സംരംഭകരുടെ നിക്ഷേപക സംഗമവും വരുന്നു

ടൂറിസം സംരംഭക നിധി ഉടൻ പ്രവർത്തന സജ്ജമാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയെ അറിയിച്ചു. പുത്തൻ സംരംഭകർക്കും നിലവിലെ ഇടത്തരം സംരംഭകർക്കും വെഞ്ച്വർ ഫണ്ട് ലഭ്യമാക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയെ അറിയിച്ചു. മാനേജ്‌മെന്റ് വിദഗ്ധരുടെ സമിതി ഓരോ പദ്ധതിയും സൂക്ഷ്മമായി വിലയിരുത്തിയ ശേഷമാകും ഫണ്ട് അനുവദിക്കുക.ടൂറിസം രംഗത്തു പുതിയ സാധ്യതകളുമായി വരുന്നവർക്ക് ഇതിന് അപേക്ഷിക്കാം. സാങ്കേതിക സർവകലാശാലകളിൽ നിന്നും ടൂറിസം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും പഠിച്ചിറങ്ങുന്നവർക്കു സ്വയം സംരംഭകരാകാൻ വെഞ്ച്വർ ഫണ്ട് അവസരം ഒരുക്കും. ടൂറിസം മേഖലയിലെ യുവ സംരംഭകർക്കായി ടൂറിസം വകുപ്പ് ഐഡിയ കം ഇൻവെസ്റ്റേഴ്‌സ് മീറ്റ് സംഘടിപ്പിക്കും. ഫിക്കി,സിഐഐ,ടൂറിസം രംഗത്തെ സംഘടനകൾ എന്നിവരെ മീറ്റിൽ പങ്കാളിയാക്കും.സംസ്ഥാനതല മീറ്റ് ഈ വർഷം അവസാനത്തോടെ നടത്തും. ഡിടിപിസികളുടെ സഹകരണത്തോടെ ജില്ലാതല മീറ്റും സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ ഗാര്‍ഡനായി കനകക്കുന്ന്

കനകക്കുന്ന് കൊട്ടാര വളപ്പിലെ വൃക്ഷങ്ങളും പുഷ്പഫല ചെടികളും ഡിജിറ്റിലെസ് ചെയ്ത് കേരള സര്‍വകലാശാല ബോട്ടണി വകുപ്പ്. 126 ഇനം വൃക്ഷങ്ങളും പൂന്തോട്ട സസ്യങ്ങളും വിശദമായ പഠനത്തിലൂടെ ഡിജിറ്റിലെസ് ചെയ്തു. വെബ്‌സൈറ്റ്, ക്യൂആര്‍ കോഡ് ലിങ്കിങ്, ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ എന്നിവ വഴി എല്ലാ ഡാറ്റയും ഡിജിറ്റല്‍വല്‍ക്കരിച്ചു സസ്യങ്ങളുടെ വിവരങ്ങള്‍ ഡിജിറ്റല്‍വല്‍ക്കരിക്കുന്നതിലൂടെ സന്ദര്‍ശകര്‍ക്ക് ജൈവവൈവിധ്യത്തെക്കുറിച്ച് കൂടുതല്‍ അറിയാം. കനകക്കുന്ന് കൊട്ടാരം ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ ഗാര്‍ഡനുള്ള പൊതുസ്ഥലമായി മാറുകയാണ്. സസ്യങ്ങളുടെ വിശദവിവരങ്ങളടങ്ങിയ ആന്‍ഡ്രോയ്ഡ് ആപ്ലക്കേഷനില്‍ ശാസ്ത്രീയ നാമം, പ്രാദേശിക നാമം, ചിത്രം, വെബ്‌സൈറ്റിലേക്കുള്ള ലിങ്ക് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാന വൃക്ഷങ്ങള്‍ ലേബല്‍ ചെയ്തിട്ടുണ്ട്. ഓരോ സസ്യത്തിന്റെയും ലേബലില്‍ അതിന്റെ ക്യൂആര്‍ കോഡുമുണ്ട്. വെബ്‌സൈറ്റില്‍ ഉപയോക്താവിന് സസ്യത്തിന്റെ വിവിധ ചിത്രങ്ങള്‍, ഉപയോഗങ്ങള്‍, കാണപ്പെടുന്ന രാജ്യങ്ങള്‍, സവിശേഷതകള്‍ എന്നിവ അറിയാന്‍ കഴിയും. സസ്യങ്ങളുടെ പഠനവും അവയുടെ ഡിജിറ്റലൈസേഷനും നടത്തിയത് ബോട്ടണി വകുപ്പിലെ അഖിലേഷ് എസ് വി നായരും ഡോ. എ ഗംഗപ്രസാദും ചേര്‍ന്നാണ്.

റെക്കോര്‍ഡ് തിരുത്തി മുംബൈ വിമാനത്താവളം: ഒറ്റ ദിവസം 1003 സര്‍വീസ്

തിരക്കില്‍ നട്ടംതിരിയുന്ന മുംബൈ വിമാനത്താവളം ചൊവ്വാഴ്ച 1,003 വിമാനസര്‍വീസുകള്‍ കൈകാര്യം ചെയ്തു റെക്കോര്‍ഡ് തിരുത്തി. ഒറ്റ ദിവസം 988 വിമാന സര്‍വീസുകള്‍ കൈകാര്യം ചെയ്തതായിരുന്നു മുന്‍ റെക്കോര്‍ഡ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുംബൈ വിമാനത്താവളം ഉപയോഗിച്ചത് 48.49 ദശലക്ഷം യാത്രക്കാര്‍. തൊട്ടുമുന്‍പത്തെ വര്‍ഷത്തേക്കാള്‍ 7.4% വര്‍ധനയാണിത്.

ഡെയിംലര്‍ കമ്പനി ഏറ്റവും നീളം കൂടിയ ബസ്സ് അവതരിപ്പിച്ചു

മേഴ്സിഡസ് ബെൻസിന്റെ കീഴിലുള്ള ഡെയിംലർ കമ്പനി ആഡംബര ബസ് ശ്രേണിയിൽ രാജ്യത്തെ ഏറ്റവും നീളം കൂടിയ വാഹനം അവതരിപ്പിച്ചു. ബെൻസിന്റെ വിജയ മോഡലായ 2441 സൂപ്പർ ഹൈ ഡെക്ക് ബസിന്റെ പരിഷ്കരിച്ച പതിപ്പാണിത്. പതിനഞ്ചു മീറ്റർ നീളമുള്ള ബസിൽ അധിക ശേഷിയുള്ള എൻജിനും ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻ മോഡലിനെക്കാൾ മികച്ച ഇന്ധനക്ഷമതയും സുരക്ഷാ ക്രമീകരണങ്ങളും, സ്ഥല സൗകര്യവും  ഒരുക്കിയിട്ടുണ്ടെന്ന് ഡെയിമ്‌ലർ ബസസ് ഇന്ത്യ മാനേജിങ് ഡയറക്ടർ തോമസ് ഫ്രിക്കി പറഞ്ഞു. കൂടുതൽ യാത്രാ സുഖവും പുതിയ മോഡൽ നൽകുമെന്നാണു കമ്പനി അവകാശപ്പെടുന്നത്. അൻപത്തിയൊന്നു സീറ്റുകളുള്ള ബസിൽ ഓട്ടമാറ്റിക് ഗിയർ ബോക്സാണുള്ളത്. ഈ ശ്രേണിയിൽ ഏറ്റവും കൂടുതൽ ലഗേജ് സ്ഥല സൗകര്യവും ബെൻസ് 2441 ന് ആണെന്നു കമ്പനി അവകാശപ്പെടുന്നു. നോട്ട്നിരോധനത്തെ തുടർന്നു വാഹന വിപണിയിൽ ഇടിവുണ്ടായെങ്കിലും 2016–2017 സാമ്പത്തിക വർഷത്തിൽ നാലു ശതമാനം വളർച്ച കൈവരിക്കാൻ സാധിച്ചതായി കമ്പനി അധികൃതർ പറഞ്ഞു. സ്കൂൾ, സ്റ്റാഫ്, ടൂറിസ്റ്റ് ബസുകളും ഭാരത് ബെൻസ് എന്ന പേരിൽ ... Read more

Vistara bans consumption of tobacco on flights

On a very positive note, the Vistara airlines has banned consumption of gutka (tobacco) on board its aircraft, possibly becoming the first Indian airline to do so. “At @airvistara, we take the environment seriously. The 50 per cent on board disposable plastics reduction and low emissions aircraft are just a start. Cleanliness at all times is part of our mantra. We have also banned chewing tobacco or ‘gutka’ consumption on board and at our facilities,” Sanjiv Kapoor, Chief Strategy & Chief Commercial Officer, Vistara, tweeted announcing the ban. On May 27, an air traveller had tweeted (from handle @LaliGanguli) to ... Read more