Author: Tourism News live

വീണ്ടും നിരക്കിളവ് പ്രഖ്യാപിച്ച് മൈസൂരു-ബെംഗളൂരു ട്രെയിനുകള്‍

മൈസൂരു-ബെംഗളൂരു റൂട്ടില്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ അഞ്ചു ദീര്‍ഘദൂര ട്രെയിനുകളിലെ തേഡ് എസി നിരക്കുകള്‍ വെട്ടിക്കുറച്ചു. ഈ റൂട്ടില്‍ അഞ്ചു ട്രെയിനുകളില്‍ നേരത്തേതന്നെ നിരക്കിളവ് ലഭ്യമാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്നു മൈസൂരുവിലേക്കുള്ള ട്രെയിനുകള്‍ ബെംഗളൂരു വിട്ടാല്‍ കാലിയായി ഓടുന്നത് പതിവായതോടെയാണ് ഈ ട്രെയിനുകളിലെ എസി കോച്ചുകളിലെ യാത്രയ്ക്ക് ഇളവ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ബെംഗളൂരു വിട്ടാല്‍ ചെയര്‍കാര്‍ ആയി സര്‍വീസ് നടത്തുന്ന ട്രെയിനില്‍ പകുതിനിരക്കില്‍ യാത്ര ചെയ്യാമെന്നതിനാല്‍ യാത്രക്കാര്‍ കൂടുകയും ചെയ്തു. മയിലാടുതുറൈ, കാവേരി, ഹംപി, തൂത്തുക്കുടി, ഗോള്‍ഗുമ്പാസ് എക്‌സ്പ്രസ് ട്രെയിനുകളില്‍ രണ്ടുവര്‍ഷം മുന്‍പാണ് നിരക്കിളവ് ആദ്യമായി പരീക്ഷിച്ചത്. ഇതു വന്‍ വിജയമായതോടെയാണ് അഞ്ചു ട്രെയിനുകളില്‍കൂടി ഇളവ് ഏര്‍പ്പെടുത്തിയത്. യാത്രക്കാര്‍ക്കും റെയില്‍വേക്കും ഇത് ഒരുപോലെ നേട്ടമാകുന്നുണ്ടെന്നു റെയില്‍വേ അധികൃതര്‍ പറയുന്നു.

Darjeeling, Kalimpong to explore adventure tourism opportunities

To promote adventure tourism in the hills, the tourism department of Gorkhaland Territorial Administration (GTA) is planning to develop Darjeeling, Kalimpong and Kurseong. Necessary steps will be taken to make these places more than just a tourist destination. Travellers to Darjeeling, Kalimpong and Kurseong will now have a host of adventurous activities at these destinations. GTA is now working to develop infrastructure in the hills and will soon be offering tourists with facilities like hill biking, paragliding, rafting and cycling. Besides promoting adventure tourism, major steps will be taken to make travellers aware of homestay facilities in these regions. The authorities ... Read more

കൊച്ചുവേളി-ബെംഗളൂരു ട്രെയിന്‍ സര്‍വീസ് ഉടന്‍: കേന്ദ്രമന്ത്രി

കേരളത്തിന്റെ ആവശ്യം പരിഗണിച്ചു കൊച്ചുവേളി-ബെംഗളൂരു ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കാന്‍ ബന്ധപ്പെട്ടവര്‍ക്കു നിര്‍ദേശം നല്‍കുമെന്നു റെയില്‍വേ സഹമന്ത്രി രാജെന്‍ ഗൊഹെയ്ന്‍. കൊച്ചുവേളി- മംഗളൂരൂ അന്ത്യോദയ എക്‌സ്പ്രസ് സര്‍വീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബെംഗളൂരു സ്റ്റേഷന് ഇനി പുതിയ ട്രെയിനുകളെ ഉള്‍ക്കൊള്ളാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. അതിനാല്‍ ബെംഗളൂരുവിനു സമീപ സ്റ്റേഷനുകളായ യെശ്വന്ത്പൂരിലോ മാനവന്തവാടിയിലോ സ്റ്റോപ്പ് പരിഗണിക്കും. ബെംഗളൂരു സര്‍വീസ് ആരംഭിക്കണമെന്നു കേന്ദ്ര സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം അധ്യക്ഷപ്രസംഗത്തില്‍ ആവശ്യപ്പെട്ടതിനു മറുപടിയായാണു രാജെന്‍ ഗൊഹെയ്ന്‍ ഇക്കാര്യം അറിയിച്ചത്. ഹൂഗ്ലി- കൊച്ചുവേളി രണ്ടു ദിവസം സര്‍വീസ് നടത്തുക, കൊച്ചി -ബെംഗളൂരു സര്‍വീസ് ആരംഭിക്കുക, തലശേരി-മൈസൂര്‍ പാത അനുവദിക്കുക, കോട്ടയം പാത ഇരട്ടിപ്പിക്കലും ശബരിപാതയും യാഥാര്‍ഥ്യമാക്കുക, തിരുവനന്തപുരം-കൊച്ചി സര്‍വീസുകള്‍ക്കു വേഗത വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങളും കണ്ണന്താനം മുന്നോട്ടുവച്ചു. പ്രതിദിനം മൂവായിരത്തിലധികം ടൂറിസ്റ്റ് ബസുകളാണു കേരളത്തില്‍നിന്നു ബെംഗളൂരൂവിലേക്കു പോകുന്നത്. ബെംഗളൂരൂവിലേക്കു ട്രെയിന്‍ സര്‍വീസ് ആരംഭിച്ചാല്‍ നിരവധി യാത്രക്കാര്‍ക്ക് അതു പ്രയോജനപ്പെടുമെന്നും കണ്ണന്താനം പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ ... Read more

മഴയറിയാം..മഴയ്‌ക്കൊപ്പം..ഇതാ മഴയാത്രയ്ക്കു പറ്റിയ ഇടങ്ങൾ

ഇടമുറിയാത്ത മഴയാണ് ഇടവപ്പാതി. തോരാ മഴയിൽ മടിപിടിച്ചിരിക്കേണ്ട. മഴയുടെ നാനാർത്ഥങ്ങൾ തേടി മഴയ്‌ക്കൊപ്പം യാത്ര ചെയ്യാം. വിവിധ ഇടങ്ങളിൽ മഴയ്ക്ക് വിവിധ താളവും സൗന്ദര്യവുമാണ്. അവയറിഞ്ഞു മഴ നനഞ്ഞു യാത്ര ചെയ്യാം. ഇതാ മഴക്കാലത്തു പോകാൻ പറ്റിയ ചില സ്ഥലങ്ങൾ: ഇടുക്കി ഹൈറേ‍ഞ്ചിന്റെ മലമടക്കുകളിൽ മഴത്തുള്ളികളിൽ അലിഞ്ഞുചേർന്നു മഴക്കാല ടൂറിസം സജീവമാകുന്നു. ചെറുതും വലുതുമായ അഞ്ഞൂറോളം വെള്ളച്ചാട്ടങ്ങൾ ജില്ലയിലുണ്ട് . കോടമഞ്ഞു പുതച്ച മൂന്നാറിന് മഴകാലം കൂടുതൽ സൗന്ദര്യം നൽകുന്നു. കൂടെ വാഗമണ്ണിൽ മഴക്കാല ട്രെക്കിംഗുമാകാം. വയനാട് മഴ നനഞ്ഞ് മലകയറണമെങ്കില്‍ ചെമ്പ്രയിലേക്ക് പോകാം.മലമുകളിലെ നിറഞ്ഞു തുളുമ്പുന്ന ഹൃദയ തടാകത്തില്‍ ആര്‍ത്തുല്ലസിക്കാം. തെരുവ പുല്ലുകളെ വകഞ്ഞിമാറ്റി വഴുവഴുപ്പുള്ള പാറക്കെട്ടുകളെ തോല്‍പ്പിച്ച് ചെമ്പ്രയുടെ മുകളില്‍ നിന്നും താഴ് വാരത്ത് പെയ്യുന്ന മഴയെ കാണാം. കുറച്ചു കൂടി സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി ബാണാസുര മലയും പക്ഷിപാതാളവുമുണ്ട്.അതിശക്തമായ ഒഴുക്കുള്ള കാട്ടരുവികളും മഴനിലയ്ക്കാത്ത ചോല വനങ്ങളുമാണ് ബാണാസുര മലയുടെ ആകര്‍ഷണം. ബ്രഹ്മഗിരി മലനിരകളിലെ പക്ഷിപാതാളം മഴപക്ഷികളുടെ കൂടാരമാണ്.   ... Read more

MTDC, Airbnb to create 1,500 tourism entrepreneurs in Maharashtra

Photo Courtesy: GoingBeyond The Maharashtra Tourism Development Corporation (MTDC) and Airbnb is planning to create 1,500 tourism entrepreneurs in the state. The Tourism Entrepreneurship Accelerator Programme aims to attract a larger global audience and boost tourism in Maharashtra. “After signing an agreement for Tourism Entrepreneurship Accelerator Programme with Airbnb last year we already have 500 hosts enrolled on the community-driven hospitality company’s platform generating regular income. We are targeting to create 1,500 entrepreneurs in villages through the programme this year,” said Maharashtra Tourism Minister Jaykumar Rawal told reporters here. The programme aims to make every home under this programme a micro-information centre, ... Read more

ഇനി മഴക്കാഴ്ച്ചകള്‍ കാണാം: മീന്‍മുട്ടി സഞ്ചാരികള്‍ക്കായി തുറന്നു

മഴക്കാലം ആരംഭിച്ചതോടെ ബാണാസുരമലയില്‍ നിന്ന് ഒഴുകുന്ന മീന്‍മുട്ടി വെള്ളച്ചാട്ടം സജീവമായി. നീണ്ട മൂന്ന് മാസക്കാലയളവിന് ശേഷമാണ് മീന്‍മുട്ടി ജൂണ്‍ രണ്ടിന് സഞ്ചാരികള്‍ക്കായി തുറന്നത്. പാറക്കെട്ടുകളില്‍ നിന്ന് നൂറടിയോളം താഴത്തേക്ക് പതഞ്ഞൊഴുകുന്ന കാട്ടരുവിയാണ് മീന്‍മുട്ടി. ബാണാസുര സാഗറിന്റെ വിദൂരക്കാഴ്ച്ചയാണ് സഞ്ചാരികളെ ഇവിടെ കൂടുതല്‍ അടുപ്പിക്കുന്നത്. മറ്റു വെള്ളച്ചാട്ടങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് മീന്‍മുട്ടി ഇക്കോ ടൂറിസം കേന്ദ്രം. ബാണാസുരസാഗര്‍ അണക്കെട്ടിന്‍ നിന്ന് വിളിപാടകലെയാണ് വെള്ളച്ചാട്ടം. ഏതു സമയത്തും അല്പം മലകയറാന്‍ മനസ്സുള്ളവര്‍ക്ക് ഇവിടെയെത്താം.വെള്ളച്ചാട്ടം കാണാന്‍ എത്തുന്നവര്‍ക്ക് കമ്പിവേലി കെട്ടി സുരക്ഷിതമാക്കിയുണ്ട് അധികൃതര്‍. പരിസ്ഥിതി പഠനത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ക്കും ഈ മലനിരകള്‍ കൗതുകമാണ്. നീലഗിരിയില്‍മാത്രം കണ്ടുവരുന്ന അനേകം സസ്യജാലങ്ങളുടെ കലവറയാണ് ബാണാസുരന്‍ കോട്ട. വെള്ളക്കുറിഞ്ഞി സമൃദ്ധമായി വളരുന്ന അടിക്കാടുകളും ജൈവ സമ്പുഷ്ടതയുള്ള ചോലവനങ്ങളും ഇന്നും ഇവിടെ തനിമ നിലനിര്‍ത്തുന്നു. മുതിര്‍ന്നവര്‍ക്ക് ജി.എസ്.ടി. അടക്കം 36 രൂപയാണ് ഇവിടെ പ്രവേശന ഫീസ് ഈടാക്കുന്നത്. കുട്ടികള്‍ക്ക് 18 രൂപയും ക്യാമറാചാര്‍ജായി 89 രൂപയും നല്‍കണം. വിദേശികള്‍ക്ക് 71 രൂപയാണ് എന്‍ട്രന്‍സ് ഫീ.

കൊച്ചുവേളി – മംഗലാപുരം അന്ത്യോദയ എക്സ്പ്രസ് സർവീസ് ആരംഭിച്ചു

കൊച്ചുവേളി – മംഗലാപുരം അന്ത്യോദയ എക്സ്പ്രസ് സർവീസ് ആരംഭിച്ചു. കൊച്ചുവേളിയിൽ നിന്ന് ആലപ്പുഴ വഴി പോകുന്ന ട്രെയിൻ 12 മണിക്കൂറിൽ താഴെ സമയത്തിനുള്ളിൽ മംഗലാപുരത്തെത്തും. കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ പോലെ ടിക്കറ്റ് ബുക്ക് ചെയ്യാതെ, സീറ്റുണ്ടെങ്കിൽ ടിക്കറ്റെടുത്ത് കയറാവുന്ന അന്ത്യോദയ എക്സ്‌പ്രസാണ് ഇന്നു സർവീസ് ആരംഭിച്ചത്. ഇന്ന് തലസ്ഥാനത്തു നിന്ന് വടക്കോട്ടും തിങ്കളാഴ്ച അവിടെ നിന്ന് തലസ്ഥാനത്തെത്താനും കഴിയുന്നതരത്തിലാണ് സമയക്രമം. ആർ. സി.സിയിലും മെഡിക്കൽ കോളേജിലും ചികിത്സയ്ക്കെത്തുന്ന മലബാറിൽ നിന്നുള്ളവർക്കും ബുക്ക് ചെയ്യാതെ യാത്ര ചെയ്യാൻ കഴിയുന്ന ട്രെയിൻ ഏറെ ഗുണകരമാണ്. ഇന്ന് രാവിലെ കേന്ദ്ര റെയിൽവേ സഹമന്ത്രി രാജൻഗോഹെയ്ൻ ട്രെയിൻ സർവീസ് ഉദ്ഘാടനം ചെയ്തു. സീറ്റ് റിസർവേഷനില്ലാത്ത എല്ലാ കോച്ചുകളും അൺറിസർവ്ഡ് സീറ്റിംഗ് മാത്രമുള്ള ട്രെയിനുകളാണ് അന്ത്യോദയ എക്സ്‌പ്രസ്. സാധാരണ അൺറിസർവ്ഡ് എക്സ്‌പ്രസ് കോച്ചുകളിലെ ടിക്കറ്റ് നിരക്കിനെക്കാൾ 15 ശതമാനം അധികമായിരിക്കും. മംഗലാപുരം – കൊച്ചവേളി അന്ത്യോദയയിൽ 18 കോച്ചുകളുണ്ട്. ആധുനിക എൽ.എച്ച്.ബി കോച്ചുകളുപയോഗിച്ച് നിർമ്മിച്ച ദീനദയാലു കോച്ചുകളാണ് ഉപയോഗിക്കുന്നത്. ... Read more

ചരിത്ര നിമിഷത്തിനായി കൗണ്ട് ഡൗണ്‍ ആരംഭിച്ച് സൗദി

ചരിത്രത്തില്‍ ആദ്യമായി സ്ത്രീകള്‍ വാഹനമോടിക്കാന്‍ നിരത്തിലിറങ്ങുന്ന ഈ മാസം 24 ‘വിമന്‍ ഡ്രൈവിങ്’ ദിനമായി പ്രഖ്യാപിച്ച് സൗദി. വനിതകള്‍ക്കു ഡ്രൈവിങ് ലൈസന്‍സ് വിതരണം ചെയ്തു തുടങ്ങി. ആദ്യഘട്ടത്തില്‍ വിദേശ ലൈസന്‍സ് സൗദിയിലേക്കു മാറ്റിയെടുത്ത 10 വനിതകളുടെ പ്രതികരണങ്ങള്‍ സഹിതം പ്രചാരണവും ആരംഭിച്ചു. അടുത്തയാഴ്ചയ്ക്കകം 2000 പേര്‍ക്കു ലൈസന്‍സ് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, ഗതാഗത നിയമലംഘനം നടത്തുന്ന സ്ത്രീകള്‍ക്കും ശിക്ഷ ഉറപ്പാക്കണമെന്നു മന്ത്രിസഭാ കൗണ്‍സില്‍ തീരുമാനിച്ചു. ഗുരുതര നിയമലംഘനം നടത്തുന്നവരെ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീ സംരക്ഷണ കേന്ദ്രങ്ങളിലേക്കു മാറ്റും. ഇവരുടെ വാഹനം കണ്ടുകെട്ടണമെന്നുള്ള നിര്‍ദേശവും ഗതാഗതവകുപ്പ് മുന്നോട്ടുവച്ചിട്ടുണ്ട്. 30 വയസ്സിനു താഴെയുള്ള സ്ത്രീകളെ ജഡ്ജിയുടെ ഉത്തരവിലൂടെ മാത്രമേ സംരക്ഷണ കേന്ദ്രത്തില്‍നിന്നു മോചിപ്പിക്കുകയുള്ളൂ. 30 വയസ്സിനു മുകളിലുള്ളവര്‍ക്ക് ശിക്ഷാകാലാവധി പൂര്‍ത്തിയായാല്‍ പുറത്തിറങ്ങാം.

കുട്ടവഞ്ചിയിലൊരു മഴയാത്ര

ആങ്ങമൂഴി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ മണ്‍സൂണ്‍ ഫെസ്റ്റിന് ഇന്നു തുടക്കം. മഴ നനഞ്ഞുള്ള കുട്ടവഞ്ചി സവാരി ആസ്വദിക്കാന്‍ സന്ദര്‍ശകരുടെ തിരക്ക്. ഒന്നാം വാര്‍ഷിക ആഘോഷവും മണ്‍സൂണ്‍ ഫെസ്റ്റും ഉദ്ഘാടനം ചെയ്തു. സവാരി കേന്ദ്രത്തില്‍ തയാറാക്കിയിരിക്കുന്ന കുട്ടികളുടെ പാര്‍ക്കിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു നിര്‍വഹിക്കും. സംസ്ഥാനത്ത് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്ന ആദ്യത്തെ കുട്ടവഞ്ചി സവാരി കേന്ദ്രം കൂടിയാണ് ഇത്. ഗവിയുടെ കവാട കേന്ദ്രത്തിലായതിനാല്‍ വിദേശികളടക്കം സന്ദര്‍ശകരുടെ നല്ല തിരക്കാണ്. സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ മൂന്ന് കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ സവാരികേന്ദ്രത്തില്‍ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. ഏറുമാടം, ഊഞ്ഞാല്‍, നടപ്പാത, നാടന്‍ ഭക്ഷണശാല തുടങ്ങിയവയും വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനോടകം നൂറുകണക്കിനു സഞ്ചാരികളാണ് സവാരികേന്ദ്രത്തില്‍ എത്തിയത്. തദ്ദേശീയരായ ഒട്ടേറെ പേര്‍ക്ക് പ്രത്യക്ഷമായി ജോലി നല്‍കാന്‍ കഴിഞ്ഞതും പദ്ധതിയിലൂടെ നേട്ടമായി. ഒരു കിലോമീറ്ററോളം ദൂരത്തിലാണ് സവാരി നടക്കുന്നത്. നാലു പേര്‍ക്കാണ് ഒരു കുട്ടയില്‍ സഞ്ചരിക്കാവുന്നത്. ഒരു സവാരിക്കു 400 ... Read more

റോ-റോ സര്‍വീസ്: അടുത്തയാഴ്ച മുതല്‍ രണ്ടു ജങ്കാര്‍

വൈപ്പിന്‍ ഫോര്‍ട്ട് കൊച്ചി റോ-റോ ജങ്കാര്‍ രാവിലെ ആറു മുതല്‍ രാത്രി 10 വരെ സര്‍വീസ് നടത്തണമെന്ന് ആവശ്യം. രണ്ടു ജങ്കാറുകള്‍ സര്‍വീസിനിറക്കിയാല്‍ ഇതു സാധ്യമാകും. അടുത്തയാഴ്ച രണ്ടു ജങ്കാറുകള്‍ സര്‍വീസ് നടത്തിയേക്കും. ഇതിനായി രണ്ടാമത്തെ റോ-റോ ജങ്കാര്‍ കപ്പല്‍ശാലയില്‍ നിന്നു ഇന്നലെ വൈകിട്ട് ഏറ്റെടുത്തു. ലോഡ്സ് ഷിപ്പിങ് കമ്പനിയില്‍ ജങ്കാര്‍ ഓടിച്ചിരുന്ന വി.ബി. അജിത്കുമാറിനെ രണ്ടാമത്തെ ജങ്കാര്‍ ഓടിക്കുന്നതിനായി നിയോഗിച്ചിട്ടുണ്ട്. കപ്പല്‍ശാലയില്‍ നിന്നു രണ്ടാമത്തെ ജങ്കാര്‍ എടുത്ത് വൈപ്പിന്‍ ജെട്ടിയില്‍ എത്തിച്ചത് അജിത് കുമാറായിരുന്നു. രണ്ടു ദിവസത്തെ പരിശീലനത്തിനു ശേഷം ജങ്കാര്‍ ഓടിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ. നിലവില്‍ സര്‍വീസ് നടത്തുന്ന ഏക ജങ്കാറില്‍ തിരക്കേറി. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറുവരെയാണു സര്‍വീസ് നടത്തുന്നത്. ഞായറാഴ്ച സര്‍വീസില്ല. ദിവസേന 36 മുതല്‍ 40 വരെ ട്രിപ്പുകളാണു നടത്തുന്നത്. എന്നിട്ടും ജങ്കാറില്‍ കയറാന്‍ കാത്തു കിടക്കുകയാണു വാഹനങ്ങള്‍. തിരക്കേറിയ ഞായറാഴ്ച സര്‍വീസ് നടത്തണമെന്ന ആവശ്യവും ഉയര്‍ന്നു. പരിചയ സമ്പന്നരായ ജീവനക്കാരുടെ അഭാവം ... Read more

ചെന്നൈ- കോഴിക്കോട് റൂട്ടില്‍ ഇന്‍ഡിഗോ സര്‍വീസ്

ചെന്നൈ-കോഴിക്കോട് റൂട്ടില്‍ നേരിട്ടുള്ള രണ്ടാമത്തെ വിമാന സര്‍വീസ് 26ന് ആരംഭിക്കുമെന്ന് ഇന്‍ഡിഗോ അറിയിച്ചു. വൈകിട്ട് 6.55നു ചെന്നൈയില്‍നിന്നു പുറപ്പെട്ടു രാത്രി 8.35നു കോഴിക്കോട് എത്തുന്ന വിമാനം, രാത്രി ഒന്‍പതിന് അവിടെനിന്നു പുറപ്പെട്ടു 10.40നു ചെന്നൈയില്‍ എത്തും. 26നു കോഴിക്കോട്ടേക്കുള്ള നിരക്ക് 2,100 രൂപയും ചെന്നൈയിലേക്കുള്ള നിരക്ക് 2,250 രൂപയുമാണ്. നിലവില്‍ പുലര്‍ച്ചെ 4.40നു ചെന്നൈയില്‍നിന്നു കോഴിക്കോട്ടേക്കും 11.25നു തിരിച്ചും ഇന്‍ഡിഗോ സര്‍വീസ് നടത്തുന്നുണ്ട്. 26നു തന്നെ ചെന്നൈക്കും തൂത്തുക്കുടിക്കും ഇടയിലുള്ള സര്‍വീസും ഇന്‍ഡിഗോ ആരംഭിക്കും. ചെന്നൈ-തൂത്തുക്കുടി റൂട്ടില്‍ ദിവസവും മൂന്നു സര്‍വീസുകള്‍ വീതമാണു നടത്തുക.

ടൂറിസം വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മന്ത്രിതല സമിതി രൂപീകരിച്ചു

സംസ്ഥാനത്തെ പുതിയ ടൂറിസം നയം പ്രകാരം ടൂറിസം കേന്ദ്രങ്ങളെ ബന്ധപ്പെടുത്തുവാന്‍ പുതിയ റോഡുകള്‍ നിര്‍മ്മിക്കുന്നതിനും, നിലവിലെ റോഡുകള്‍ മെച്ചപ്പെടുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയര്‍മാനായി മന്ത്രിതല സമിതി രൂപീകരിച്ചു. ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള റോഡ് നിര്‍മ്മാണത്തിനും, നവീകരണത്തിനുമായി കിഫ്കിയും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും, ടൂറിസം അടിസ്ഥാന വികസനവുമായി ബന്ധപ്പെട്ട വകുപ്പുകളും തമ്മിലുള്ള ഏകോപനത്തിനും മേല്‍നോട്ടത്തിനുമാണ് മന്ത്രിതല സമിതി രൂപീകരിച്ചത്. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വൈസ് ചെയര്‍മാനായ സമിതിയില്‍ റവന്യൂ, പൊതുമരാമത്ത്, വൈദ്യുതി, തദ്ദേശ സ്വയംഭരണം, വനം, ജലസേചന വകുപ്പികളിലെ മന്ത്രിമാരും, വകുപ്പുകളിലെ ഉന്നത ഉദ്ദ്യോഗസ്ഥരും അംഗങ്ങളാണ്. പുതിയ സമിതി മുന്നോട്ട് വെക്കുന്ന പദ്ധതിയിലൂടെ സംസ്ഥാനത്തെ ടൂറിസം വികസനത്തില്‍ വലിയ മാറ്റമുണടാകുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പുതിയ സമിതിയുടെ രൂപീകരണത്തിലൂടെ ടൂറിസം വികസനത്തിന് വിഘാതമാകുന്ന അത്യാവശ്യ തടസ്സങ്ങള്‍ ഒഴിവാക്കാനും, മെച്ചപ്പെട്ട റോഡുകള്‍ എന്ന ആവശ്യം യാഥാര്‍ത്ഥ്യമാക്കാനും സാധിക്കും.

അതിവേഗ കെഎസ്ആര്‍ടിസി വണ്ടികളില്‍ ഇനി നിന്ന് യാത്ര ചെയ്യാം

കെ എസ് ആര്‍ ടി സി അതിവേഗ സര്‍വ്വീസുകളില്‍ ഇനി മുതല്‍ നിന്ന് യാത്ര ചെയ്യാം. മോട്ടോര്‍ വാഹന ചട്ടം ഭേദഗതി ചെയ്ത് ഗതാഗത വകുപ്പ് വിജ്ഞാപനം പുറത്തിറക്കി. പൊതു ജന താല്‍പര്യം മുന്‍ നിര്‍ത്തിയാണ് തീരുമാനമെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി. കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഫാസ്റ്റ് സര്‍വ്വീസുകളില്‍ നിലവില്‍ നിന്ന് യാത്ര ചെയ്യാനുണ്ടായിരുന്ന വിലക്കാണ് നീങ്ങിയത്. യാത്ര വിലക്കി കഴിഞ്ഞ മാര്‍ച്ചിലാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. അതിവേഗ സര്‍വ്വീസുകളി്ല്‍ നിന്ന് യാത്ര അനുവദിക്കരുതെന്നും സീറ്റുകളുടെ എണ്ണം അനുസരിച്ച് മാത്രമേ യാത്രക്കാരെ കയറ്റാവൂയെന്നുമുള്ള ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവിട്ടത്. എന്നാല്‍ ചട്ടം ഭേദഗതി ചെയ്യാവുന്നതാണെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇതനുസരിച്ച് മോട്ടോര്‍ വാഹന ചട്ടം 2, 267 എന്നിവയാണ് ഭേദഗതി ചെയ്തിരിക്കുന്നത്. ഇതോടെ സൂപ്പര്‍ എക്‌സ് പ്രസ് , സൂപ്പര്‍ ഫാസ്റ്റ് സര്‍വ്വീസുകളിലെ വിലക്കാണ് നീങ്ങുന്നത്.പൊതു ജനതാല്‍പര്യാര്‍ത്ഥമാണ് ചട്ടം ഭേദഗതി ചെയ്‌തെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു . അതി വേഗ സര്‍വ്വീസുകളില്‍ നിലവില്‍ നിന്ന് ... Read more

Air India revises excess baggage charges on domestic travel

Air India has announced that it has revised the excess baggage charges by Rs 100 per kg to Rs 500 for domestic travels from June 11, 2018. As of now, the airline charges Rs 400 per kg for excess baggage. The revised charges are applicable on all flights operated by Air India, except those of its regional arm, Alliance Air. “It has been decided to revise the excess baggage rate in the domestic sector to Rs 500 per kg per coupon on all travels commencing on or after June 11 from Rs 400 per kg,” the airline said in a ... Read more

ഓഫ് റോഡ് ട്രെക്കിങ്ങിനോട് നോ പറഞ്ഞ് വാഗമണ്‍

വാഗമണ്ണിലെ വിനോദസഞ്ചാര കേന്ദ്രമായ ഉളുപ്പൂണിലേക്കുള്ള ഓഫ് റോഡ് ട്രെക്കിങ് വനം വകുപ്പ് നിരോധിച്ചു. വനമേഖലയും അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന വെള്ളാരംക്കല്ല്, ടണല്‍, വെള്ളച്ചാട്ടം തുടങ്ങിയ സ്ഥലങ്ങളിലേക്കുമുള്ള വാഹന സഞ്ചാരമാണ് നിര്‍ത്തിവെച്ചിരിക്കുന്നത്.   ഇതോടെ ഡ്രൈവിങ് സാഹസികത തേടി ഹൈറേഞ്ചിലെത്തുന്ന സഞ്ചാരികള്‍ നിരാശയോടെ മടങ്ങേണ്ടി വരും. ദിവസേന നൂറുകണക്കിന് ആളുകളാണ് ഓഫ് റോഡ് െട്രക്കിങ് അനുഭവം ആസ്വദിക്കുന്നതിനായി വാഗമണ്ണില്‍ എത്തിയിരുന്നത്. നൂറോളം വാഹനങ്ങളും ഇവിടെ സര്‍വീസ് നടത്തിയിരുന്നു. ഓഫ് റോഡ് െട്രക്കിങ്ങിനെത്തുന്ന വാഹനങ്ങള്‍ തങ്ങളുടെ സൈ്വരജീവിതത്തിനും സഞ്ചാര സ്വാതന്ത്ര്യത്തിനും തടസ്സമാകുന്നുവെന്നും വനം നശിപ്പിക്കുന്നുവെന്നും കാണിച്ച് പ്രദേശവാസികളും ആദിവാസികളും അടങ്ങുന്ന 400 പേര്‍ ഒപ്പിട്ട പരാതി വനംവകുപ്പിന് ലഭിച്ചിരുന്നു. വനംവകുപ്പ് നടത്തിയ അന്വേഷണത്തില്‍ ഇത് ബോധ്യമായതിനെത്തുടര്‍ന്നാണ് നടപടി. വാഹനം കയറ്റുന്നത് നിരോധിച്ചതായി ബോര്‍ഡുകള്‍ സ്ഥാപിക്കാനാണ് വനംവകുപ്പ് നീക്കം. മുന്നറിയിപ്പ് ലംഘിച്ച് വാഹനം കയറ്റിയാല്‍ വനം നിയമപ്രകാരം നടപടിയുണ്ടാകുമെന്നും അറിയിപ്പുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളായ രാമക്കല്‍മേട്, സത്രം എന്നിവിടങ്ങളിലെ ഓഫ് റോഡ് ട്രെക്കിങ് നിരോധിച്ചുകൊണ്ട് ... Read more