Author: Tourism News live
Andhra Pradesh plans to boost rural and temple tourism
During the Masula Beach Festival at Manginapudi, Finance Minister Y Ramakrishnudu said the potential of rural and temple tourism was yet to be tapped in the state. “The tourism sector will be able to contribute in a big way to the State’s economy. The immediate plans are to prepare a tourism development plan and giving a boost to temple and rural tourism across the State,” said the Minister. In response to a request by Law Minister K Ravindra to develop the Manginapudi beach, ₹20 crore for completing the 5 km road that connects Machilipatnam with the beach has been sanctioned ... Read more
വെല്ലുവിളി ഏറ്റെടുത്ത് മോദി
ശാരീരിക ക്ഷമത നിലനിര്‍ത്താനുള്ള സന്ദേശവുമായി സോഷ്യല്‍ മീഡിയ വഴി ആരംഭിച്ച ‘HumFitIndiaFit’ ചലഞ്ച് കാമ്പ്യയിന്റെ ഭാഗമായി താന്‍ ദിവസേന ചെയ്യുന്ന വ്യായാമ മുറകളും നടത്തവും കല്ലിലുരണ്ടുള്ള പ്രത്യേക അഭ്യാസവും മറ്റുമാണ് പ്രധാനമന്ത്രി ട്വീറ്റിലൂടെ പങ്കു വെച്ചത്. ക്രിക്കറ്റ് താരം വിരാട് കോലി പ്രധാനമന്ത്രിയെ ഫിറ്റനസ് ചലഞ്ചിനായി വെല്ലുവിളിച്ചിരുന്നു. മെയ് 23ന് താരത്തിന്റെ ചലഞ്ച് താന്‍ വീഡിയോ ഉടന്‍ പങ്കുവെയ്ക്കും എന്ന് മോദി ട്വീറ്റ് ചെയ്തത്. ‘രാവിലെയുള്ള എന്റെ വ്യായാമത്തിലെ ഏതാനും ചില നിമിഷങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്.യോഗയ്ക്ക് പുറമെ പഞ്ചഭൂതങ്ങളായ മണ്ണ്, ജലം, വായു, അഗ്‌നി, ആകാശം എന്നീ അഞ്ച് പ്രകൃതി ഗുണങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള ട്രാക്കിലാണ് താന്‍ നടക്കുന്നത്. ഇതിനു പുറമെ ശ്വസന വ്യായാമവും താന്‍ ചെയ്യുന്നുണ്ട്’, മോദി ട്വിറ്ററില്‍ കുറച്ചു. ഫിറ്റ്നസ് ചാലഞ്ചിനായ് കര്‍ണാടക മുഖ്യമന്ത്രി എച്ച ഡി കുമാരസ്വാമിയെയും 2018 കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാവായ മണിക ബദ്രയെയുമാണ് മോദി ക്ഷണിച്ചത്. എന്നാല്‍ മോദിയുടെ ചാലഞ്ച് സ്വീകരിക്കുകയും നിരസിക്കുകയോ ചെയ്തില്ല ... Read more
ആഗോള യോഗാ വിദഗ്ധർ കേരളത്തിൽ; ദൈവത്തിന്റെ സ്വന്തം നാട് ഇനി യോഗയുടെയും
ലോകത്തിലെ ആദ്യ യോഗാ ടൂറിന് നാളെ തുടക്കം, വിവിധ രാജ്യങ്ങളിൽ നിന്ന് യോഗാ വിദഗ്ധർ കേരളത്തിൽ കേരളം ഇനി യോഗയുടെ തലസ്ഥാനം. അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ( അറ്റോയ്) ആതിഥ്യമരുളുന്ന ആദ്യ യോഗാ അംബാസഡർ ടൂറിന് നാളെ തിരുവനന്തപുരത്തു തുടക്കം. 22 രാജ്യങ്ങളിൽ നിന്ന് അറുപതിലേറെ യോഗാ വിദഗ്ധർ 21 വരെ നീളുന്ന യോഗാ ടൂറിൽ പങ്കെടുക്കും. വിവിധ രാജ്യങ്ങളിൽ നിന്ന് തിരുവനന്തപുരത്തിറങ്ങിയ യോഗാ വിദഗ്ധരെ തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വീകരിച്ചു. അറ്റോയ് പ്രസിഡന്റ് പികെ അനീഷ് കുമാർ, ട്രഷറർ പിഎസ് ചന്ദ്രസേനൻ, സിഎസ് വിനോദ്, ജനീഷ് ജലാലുദ്ദീൻ, സഞ്ജീവ് കുമാർ, മനു എന്നിവർ ചേർന്നായിരുന്നു സ്വീകരിച്ചത്. വിദേശ പ്രതിനിധികൾ താമസിക്കുന്ന കോവളം ലീലാ റാവിസിലും ഹൃദ്യമായ സ്വീകരണമാണ് നൽകിയത്. ഹോട്ടൽ മാർക്കറ്റിങ് മാനേജർ ദിലീപ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ഹോട്ടൽ റിസപ്‌ഷൻ ലോബിയിൽ കഥകളിയോടെയോടെയാണ് യോഗാ വിദഗ്ധരെ വരവേറ്റത്. ജൂൺ 14 മുതൽ രാജ്യാന്തര യോഗാ ദിനമായ 21 ... Read more
യാത്രക്കാര്‍ക്ക് യൂസര്‍ ഫീയില്‍ ഇളവ് നല്‍കി എയര്‍പോര്‍ട്ട് അതോറിറ്റി
രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാര്‍ നല്‍കേണ്ട യൂസര്‍ ഡവലപ്‌മെന്റ് ഫീസില്‍ (യുഡിഎഫ്) 74% ഇളവ് നല്‍കാന്‍ എയര്‍പോര്‍ട് ഇക്കണോമിക് റഗുലേറ്ററി അതോറിറ്റി (എഇആര്‍എ) ശുപാര്‍ശ. നിലവില്‍ രാജ്യാന്തര റൂട്ടില്‍ 1226 രൂപയും ആഭ്യന്തര റൂട്ടില്‍ 306 രൂപയുമാണ് യാത്രക്കാരന്‍ യുഡിഎഫ് ആയി നല്‍കേണ്ടത്. റഗുലേറ്ററി അതോറിറ്റി നിര്‍ദേശം നടപ്പായാല്‍ ഇവ യഥാക്രമം 316 രൂപയും 79 രൂപയുമായി കുറയും. ബെംഗളൂരുവില്‍നിന്നുള്ള ആഭ്യന്തര-രാജ്യാന്തര വിമാന നിരക്കും ഇതനുസരിച്ചു കുറയും. ഓഹരി ഉടമകളും വിവിധ വിമാനക്കമ്പനികളും അനുമതി നല്‍കിയാല്‍ 2020 മാര്‍ച്ച് 31 വരെ ബെംഗളൂരുവില്‍നിന്നു കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനാകും. ഇക്കാര്യത്തില്‍ 18നു ചേരുന്ന യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും. വിമാനത്താവളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് യുഡിഎഫ് കുറയ്ക്കാന്‍ ശുപാര്‍ശ ചെയ്യുന്നത്. ഇതിനു മുന്‍പ് 2015ല്‍ ആണ് ഫീസ് പുതുക്കിയത്. 2021നു ശേഷം ഫീസ് കൂടുമെന്നും അധികൃതര്‍ സൂചന നല്‍കി. രണ്ടാം ടെര്‍മിനല്‍ പൂര്‍ത്തിയാകുന്നതിനൊപ്പം വിമാനത്താവളത്തിലേക്കു നമ്മ മെട്രോ ട്രെയിന്‍ സര്‍വീസ് തുടങ്ങുമെന്നതാണ് കാരണം. അതേസമയം വിമാനത്താവളത്തിലേക്കു ... Read more
വലിച്ചെറിയാനുള്ളതല്ല കുപ്പികള്‍; മെഷീനിലിടൂ റെയില്‍വേ പണം തരും
നമ്മള്‍ വലിച്ചെറിയുന്ന കുപ്പികള്‍ പൊടിക്കാന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ ക്രഷര്‍ മെഷീനുകളുമായി ഇന്ത്യന്‍ റെയില്‍വേ. പദ്ധതിയുടെ ആദ്യ ഘട്ടമായി ഗുജറാത്തിലെ വഡോദരയില്‍ ബുധനാ്ച മെഷീന്‍ സ്ഥാപിച്ചു. നാലര ലക്ഷം രൂപ വിലയുള്ള മെഷീനില്‍ ഓരോ തവണ പ്ലാസ്റ്റിക് കുപ്പി നിക്ഷേപിക്കുമ്പോഴും ഇ വാലറ്റ് ആയ പേടിഎമ്മുമായി ബന്ധിപ്പിച്ചിട്ടുള്ള മൊൈബല്‍ നമ്പറിലേക്കു അഞ്ച് രൂപ ക്യാഷ്ബാക്കും ലഭിക്കും. രാജ്യം മുഴുവന്‍ പദ്ധതി വ്യാപിപ്പിക്കാനാണു റെയില്‍വേ ലക്ഷ്യമിടുന്നത്. ഈ പദ്ധതി ബെംഗളൂരുവിലും നടപ്പാക്കിയിട്ടുണ്ട്. അഹമ്മദാബാദ്, പുണെ, മുംബൈ എന്നീ റെയില്‍വേ സ്റ്റേഷനുകളിലും അടുത്ത ഘട്ടമായി ക്രഷര്‍ മെഷീനുകള്‍ സ്ഥാപിക്കുമെന്നു റെയില്‍വേയുടെ തെക്കുപടിഞ്ഞാറന്‍ ഡിവിഷനല്‍ പ്രതിനിധി ദേശീയ മാധ്യമത്തോടു പറഞ്ഞു. പ്ലാസ്റ്റിക് ബോട്ടിലുകളെ ചെറിയ കഷ്ണങ്ങളാക്കി മാറ്റി നിര്‍മാര്‍ജനത്തിന് അനുയോജ്യമാക്കുകയാണു മെഷീന്‍ ചെയ്യുന്നത്. രാജ്യവും ഇന്ത്യന്‍ റെയില്‍വേയും നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണു പ്ലാസ്റ്റിക് മാലിന്യങ്ങളുടെ നിര്‍മാര്‍ജനത്തിന് ആവശ്യമായ സംവിധാനങ്ങളില്ലാത്തത്. ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും പാകം ചെയ്ത ഭക്ഷണം പൊതിയാനും വിതരണം ചെയ്യാനുമായി പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കാനാണു ... Read more
Punjab to have Rs 590 crore tourism package
Almost 30 tourist destinations in the states will be enhanced with a cost of Rs 590.97 crores, said Cultural Affairs and Tourism Minister Navjot Singh Sidhu. Once the project is completed, Amritsar would be the centre of tourist activity, with its 11 destinations on the list. This will be done with the aid of Asian Development Bank worth Rs 344 Crores. Apart from this Rs. 96.67 Crores will be availed from the Swadesh Darshan Scheme, aiming at revamping religious and historical cities. Rs. 50 Crore will be sanctioned under the Prasad scheme for Amritsar city. The department has set aside ... Read more
Check out the must-have apps for travellers
There’s only thing the backpackers and globetrotters can get rid of – the travel friendly apps that will help them plan their travel, book tickets, select hotels, have meals on the go, book any services in the destination and what not. Most of the back-pack travelers use Mobile Apps for assisting them in their voyage. Mobile Apps are often used for navigation, ticket booking, room booking etc. There are a number of Mobile Applications that help travellers to make their journey easy, safe and comfortable. Let’s have a look at some of the applications those make the life of travelers ... Read more
നിപ പ്രതിരോധം; പിണറായിയേയും ശൈലജ ടീച്ചറേയും അഭിനന്ദിച്ച് കുഞ്ഞാലിക്കുട്ടി
നിപ വൈറസ് പ്രതിരോധത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് പികെ. കുഞ്ഞാലിക്കുട്ടി എംപി. അതിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും, ആരോഗ്യ മന്ത്രി ശ്രീമതി ശൈലജ ടീച്ചര്‍ക്കും, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും, കോഴിക്കോട് മെഡിക്കല്‍ കോളജിലേയും, മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലേയും, സ്വകാര്യ ആശുപത്രികളിലേയും ഡോക്ടര്‍മാര്‍ക്കും, ജീവനക്കാര്‍ക്കും, കോഴിക്കോട്, മലപ്പുറം ജില്ലയിലെ പ്രബുദ്ധരായ ജനങ്ങള്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളെന്നും കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം; നിപ്പയെ കീഴടക്കിയവര്‍ക്ക് അഭിനന്ദനങ്ങള്‍ അന്ധമായ രാഷ്ട്രീയ വിരോധം ശ്രീ ഇ എം എസ് നമ്പൂതിരിപ്പാട് സര്‍ക്കാരിന്റെ കാലം മുതല്‍ പടിക്ക് പുറത്ത് നിറുത്താനായതാണ് കേരളത്തെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മികച്ചതാക്കിയതും, ലോക രാജ്യങ്ങള്‍ക്ക് തുല്യമായ വികസനം സാധ്യമാക്കുന്നതില്‍ നിര്‍ണായകമായതും. പലവട്ടം രാഷ്ട്രീയ അഭിപ്രായ വ്യത്യാസം മറന്ന് കേരളം ഒന്നിച്ച് നിന്നിട്ടുണ്ട്. കേരളമെന്ന വികാരത്തിനായി ജാതി-മത-രാഷ്ട്രീയ ഭേദമന്യേ കൈകോര്‍ത്തിട്ടുണ്ട്. അതില്‍ അവസാനത്തേതാണ് നിപ്പ എന്ന മാരകവ്യാധിയെ പ്രതിരോധിച്ചതിലൂടെ ... Read more
Emirates enhances Luanda service
Emirates announced that it will reinstate two weekly flights between Luanda and Dubai, increasing capacity to five flights per week between the two cities, starting from 1 July 2018. Customers can look forward to a daily service starting from the winter schedule. These additional flights will give passengers more travel choices and address the growing demand for connectivity on Emirates’ global network, especially to destinations in Asia, USA and Europe. The flights will be operated by a Boeing 777-300ER with eight seats in First Class, 42 in Business Class and 310 in Economy Class, with 360 seats on offer in ... Read more
യാഹൂ മെസഞ്ചറും ഇനി ഓര്‍മ്മയാകുന്നു
ലോകത്തെ ചാറ്റ് ചെയ്യാന്‍ പഠിപ്പിച്ച യാഹൂ മെസഞ്ചര്‍ സേവനം അവസാനിപ്പിക്കുന്നു. ജൂലൈ പതിനേഴിന് യാഹൂ മെസഞ്ചര്‍ സേവനങ്ങള്‍ അവസാനിപ്പിക്കുമെന്ന് വൊറൈസണ്‍ കമ്പനി അറിയിച്ചു. നീണ്ട ഇരുപത് വര്‍ഷത്തെ ഓര്‍മ്മകള്‍ ബാക്കിയാക്കിയാണ് യാഹൂ മെസഞ്ചര്‍ എന്നന്നേക്കുമായി സൈന്‍ ഓഫ് ചെയ്യുന്നത്. ഫേസ്ബുക്കിന്റെയും വാട്‌സാപ്പിന്റെയും ഇന്‍സ്റ്റാഗ്രാമിന്റെയും മുമ്പില്‍ പിടിച്ചു നില്‍ക്കാനാവാതെയാണ് യാഹൂ മെസഞ്ചര്‍ കളം വിടുന്നത്. 1998ല്‍ യാഹൂ പേജര്‍ എന്ന പേരില്‍ രംഗത്തെത്തിയ മെസഞ്ചര്‍ പെട്ടന്ന് തന്നെ ഇന്റര്‍നെറ്റ് ലോകം കയ്യടക്കി. ചാറ്റ് റൂമുകളെയും ഇമോജികളെയും നെറ്റിസണ്‍സിന് പരിചയപ്പെടുത്തിയ യാഹൂ മെസഞ്ചര്‍ അന്ന് യുവാക്കളുടെ ഹരമായിരുന്നു. ക്യാരക്ടര്‍ ലിമിറ്റുകളെ അതിജീവിക്കാന്‍ കണ്ടെത്തിയ രസികന്‍ ചുരുക്കെഴുത്തുകളും യാഹൂവിലൂടെ ലോകം കണ്ടു. ASL എന്ന മൂന്നക്ഷരം കൊണ്ട് പ്രായവും, ലിംഗവും, സ്ഥലവും ചോദിക്കാന്‍ പഠിപ്പിച്ച യാഹൂ യാത്ര പറയുന്നതോടെ ഒരു കാലഘട്ടം ഓര്‍മ്മയാവുകയാണ്. വിടപറയും മുന്‍പ് ഉപയോക്താക്കള്‍ക്ക് അവരുടെ ഡാറ്റ ഡൗണ്‍ലോട് ചെയ്യാന്‍ യാഹു സൗകര്യമൊരുക്കിയിട്ടുണ്ട്. യാഹുവിന് പകരം സ്‌ക്വിറില്‍ എന്ന കമ്മ്യൂണിറ്റി ചാറ്റ് ആപ്പ് ... Read more
My Emirates Pass is back for the summer
Emirates is giving customers even more reasons to explore Dubai and the United Arab Emirates with the return of its signature pass this summer. ‘My Emirates Pass’ turns the Emirates boarding pass into an exclusive membership card, giving travellers exclusive offers and discounts within the UAE. Emirates customers flying to or through Dubai between 1 June and 31 August 2018 can take advantage of a range of offers at some of Dubai’s best known hotspots by simply showing their boarding pass and a valid form of identification. My Emirates Pass gives customers exclusive offers at over 250 locations including world ... Read more
വിവാഹ പാർട്ടി ജങ്കാറിൽ ; ആലപ്പുഴയിൽ നിന്നൊരു വേറിട്ട കല്യാണ വാർത്ത
സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സംസ്ഥാന ടൂറിസം വകുപ്പ് ആസൂത്രണം ചെയ്ത വെഡ്ഡിങ് ഡസ്റ്റിനേഷന്റെ ചുവട് പിടിച്ച് ആലപ്പുഴയും . വേമ്പനാട്ടുകായല്‍ പരപ്പാണ് ലേക്ക് വെഡ്ഡിങ് എന്ന കൗതുകമായ ചടങ്ങുകള്‍ക്ക് വേദിയായത്. ഡോക്ടര്‍ ജിനോയും ജിക്‌സയും തമ്മിലുള്ള വിവാഹം നടന്നത് കായല്‍പരപ്പില്‍ ജങ്കാറില്‍ സജ്ജീകരിച്ച പ്രത്യേക വിവാഹവേദിയില്‍ വെച്ചാണ്. പുന്നമട സെന്റ് മേരീസ് പള്ളിയില്‍ താലികെട്ടിന് ശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് വധൂവരന്മാരെ ജങ്കാറിലേക്ക് ആനയിച്ചത്. ജങ്കാറില്‍ പ്രത്യേക ക്വയറും ഒരുക്കിയിരുന്നു. ഇവരുവരും ചേര്‍ന്ന് കേക്ക് മുറിച്ച് മധുരം പങ്കിട്ടതോടെ ചടങ്ങുകള്‍ ആരംഭിച്ചു. ഒപ്പം ചാറ്റല്‍ മഴയുമെത്തി. പ്രിയപ്പെട്ടവര്‍ നവ ദമ്പതികളെ അനുമോദിച്ചു. കായല്‍ക്കരയിലുള്ള കനോയ് വില്ലയില്‍ പ്രത്യേകം തയാറാക്കിയ പന്തലിലായിരുന്നു വിവാഹസല്‍ക്കാരം നടന്നത്. വിദേശ നാടുകളില്‍ ബീച്ച് വെഡ്ഡിങ് നടക്കുന്നതായി അറിയാമെങ്കിലും കായല്‍ പരപ്പിലെ ഇത്തരമൊരു ചടങ്ങ് ആദ്യം അമ്പരപ്പിച്ചെന്ന് ജിനോയും ജിക്സിയും പറഞ്ഞു. കൊച്ചിയിലും ആലപ്പുഴയിലും കൊല്ലത്തും ടൂറിസം വള്ളംകളികള്‍ സംഘടിപ്പിച്ചിട്ടുള്ള സി.പി ഇന്റഗ്രേറ്റഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് ചടങ്ങുകള്‍ ക്രമീകരിച്ചത്. കായല്‍ ടൂറിസത്തിലേക്ക് ... Read more
flydubai introduces new Home Check-in service in Dubai
flydubai has announced the launch of its new Home Check-in service in partnership with DUBZ and dnata and is now available for booking through flydubai.com on new and existing itineraries. Up to six hours ahead of departure, the new doorstep check-in and baggage collection service allows flydubai passengers to check in for their flight and hand over their baggage to dedicated DUBZ staff from the comfort of their home or office. A team from DUBZ will pick up the baggage up to 24 hours in advance of the flight, print boarding passes and baggage tags on the spot and deliver ... Read more
Yoga Ambassadors Tour helpful to enhance tourism: Tourism Min
Yoga Ambassadors Tour would enhance the growth of tourism in Kerala, said Tourism Minister Kadakampalli Surender in the Kerala Legislative Assembly today. While answering the queries of MLAs – Prathibha Hari, A N Shamsheer, C K Hareendran, and U R Pradeep- the minister stated that the Tourism ministry has taken all the necessary steps to facilitate the Yoga Ambassador Tour Programme, which is to be conducted on June 14 2018. The tourism ministry targets 50 per cent increase in the number of domestic tourists and 100 per cent increase in foreign tourists by the end of 2021. Propaganda are already ... Read more
അരുണാചല്‍ പക്ഷികള്‍ പാടും ഈഗിള്‍ നെസ്റ്റ്
2006 മെയ് വരെ അരുണാചലിലെ ഈ പക്ഷികളുടെ പറുദീസ അധികമാര്‍ക്കും അറിയില്ലായിരുന്നു. പശ്ചിമ അരുണാചല്‍പ്രദേശ് പ്രകൃതി വിസ്മങ്ങളുടെ കലവറയാണ്. പക്ഷിനിരീക്ഷകനായ രമണ ആത്രേയ ഇവിടെ പുതിയ പക്ഷികളെ കണ്ടെത്തുന്നത് വരെ ഈഗിള്‍ നെസ്റ്റ് വൈല്‍ഡ് ലൈഫ് സ്വന്‍ച്വറി പുറംലോകം അറിയുന്നത്. ആത്രേയ കണ്ടെത്തിയ പക്ഷിക്ക് തന്റെ നാട്ടിലെ ബുഗണ്‍ ഗോത്രവര്‍ഗത്തിന്റെ പേര് കൂടി ചേര്‍ത്ത് ബുഗണ്‍ ലിയോസിച്ചില എന്ന് പേരിട്ടു. അദ്ദേഹത്തിന്റെ ഈ കണ്ട്പിടുത്തമാണ് ലോകപ്രശസ്ത ഫോട്ടോഗ്രാഫറുടെയും പക്ഷിനിരീക്ഷകരുടെയും ഇടയില്‍ ഈഗിള്‍നെസ്റ്റിനെ ഒന്നാമതാക്കിയത്. 500 പക്ഷിയിനങ്ങള്‍ ഇവിടെയുണ്ട്. അപൂര്‍വ ഇനം പക്ഷികളായ ഗ്രേ പീകോക്ക് പെസന്റ്, ബ്ലിത്ത്സ് ട്രഗോപന്‍, ടെമ്മിന്‍ക്സ് ട്രഗോപന്‍ എന്നിവ ഇവിടെയുണ്ട്. പക്ഷികളല്ലാതെ ഇവിടെ ആന, കരടികള്‍, കാട്ടുനായകള്‍, ഹിമാലയന്‍ സെറോ, കാട്ടുപോത്ത്, റെഡ് പാണ്ടകള്‍ എന്നീ മൃഗങ്ങളും ഇവിടെയുണ്ട്. പകലും രാത്രിയും ഒരുപോലെ നടക്കുന്ന ഗോള്‍ഡന്‍ കാറ്റ്, ലപ്പേര്‍ഡ് കാറ്റ്, ഹിമ കരടികള്‍, ഭൂട്ടാന്‍ ജെയ്ന്റ് ഫ്ളൈയിംഗ് സ്‌ക്വാറല്‍സ്, ആരോ ടെയില്‍ഡ് ഫ്ളൈയിംഗ് സ്‌ക്വാറല്‍സ്, തേവാങ്ക് എന്നീ ... Read more